Full Description
മനുഷ്യനും ഉത്തരവാദിത്തങ്ങളും
[ Malayalam[
مسؤولية الإنسان
[ باللغة مليالم ]
ഉസ്മാന്‍ പാലക്കാഴി
عثمان بالكازي
നിച്ച് ഓഫ് ട്രൂത്ത്, കേരള
جمعية مشكاة الحق - كيرلا - الهند
بسم الله الرحمن الرحيم
സംസാരിക്കാന്‍ കഴിയുന്ന, പുരോഗതി പ്രാപിക്കാന്‍ കഴിയു ന്ന ഏകജീവി എന്നതല്ല, മറിച്ച് ഏറെ ഉത്തരവാദിത്ത ങ്ങളുള്ള ജീവി എന്നതാണ് മനുഷ്യനെക്കുറിച്ച ഇസ്ലാ മിക വീക്ഷണം. ഇതര ജീവികളെപ്പോലെ ആത്മരക്ഷയും അതിജീവനവും വംശോല്‍പാദനവും മാത്രമാണ് മനുഷ്യ ജീവിതത്തിന്റെയും ലക്ഷ്യമെന്ന ഭൗതികവാദസിദ്ധാന്ത ത്തെ ഇസ്ലാം തികച്ചും നിരാകരിക്കുന്നു.
മനുഷ്യന്‍ ചോദിക്കപ്പെടും
മനുഷ്യന്‍ ഒരു സൃഷ്ടിയാണ്; പ്രപഞ്ചത്തിലെ അനേകകോടി ജീവജാല ങ്ങള്‍ക്കിടയിലെ ഒരു സൃഷ്ടി. മറ്റു ജീവികള്‍ക്കൊ ന്നുമില്ലാത്ത മേന്മകള്‍ അവനു നല്‍കപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ അതിനുള്ള നന്ദിയായി സ്രഷ്ടാവിന്റെ വിധി വിലക്കുകള്‍ പാലിച്ചുകൊണ്ടാണ് അവന്‍ ജീവിക്കേണ്ടത്. കുറെയേറെ ഉത്തരവാദിത്തങ്ങള്‍ സ്രഷ്ടാവ് അവനെ ഏല്‍പിച്ചിട്ടുണ്ട്. എന്നാല്‍ അവയൊന്നുംതന്നെ അവന്റെ കഴിവില്‍പെടാത്തതല്ല. അവന് ചെയ്യാന്‍ സാധിക്കുന്നതേ അവനോട് ദൈവം കല്‍പിക്കു ന്നുള്ളൂ. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു:
"അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍പെട്ടതല്ലാതെ നിര്‍ബന്ധിക്കുകയില്ല" (65:7).
തന്നില്‍ അര്‍പിതമായ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയോ ഇല്ലേ എന്ന് മനുഷ്യന്‍ ചോദിക്കപ്പെടും. "നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കു ന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യം ചെയ്യപ്പെടുകതന്നെ ചെയ്യും" (16:93).
"അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവരെ മുഴുവന്‍ നാം ചോദ്യം ചെയ്യുകതന്നെ ചെയ്യും" (15:92,93).
ഓരോ വ്യക്തിയും ചെയ്തുതീര്‍ക്കേണ്ട ബാധ്യതകള്‍ അവരവര്‍ തന്നെ ചെയ്തു തീര്‍ക്കേണ്ടതുണ്ട്. അതിനെ ക്കുറിച്ച് മറ്റാരുംതന്നെ ചോദിക്ക പ്പെടുകയില്ല. ഓരോരു ത്തരും അവരവരുടെ കര്‍മഫലങ്ങളില്‍ ബന്ധിതരാണ്.
"ഏതൊരു മനുഷ്യനും താന്‍ സമ്പാദിച്ചുവെച്ചതിന് (സ്വന്തം കര്‍മങ്ങ ള്‍ക്ക്) പണയം വെക്കപ്പെട്ടവരാകുന്നു" (52:21).
"മനുഷ്യന് താന്‍ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല" (53:39).
അന്യരുടെ കര്‍മങ്ങളെക്കുറിച്ച് ഒരാളും ചോദിക്കപ്പെടുക യില്ല.
"അത് കഴിഞ്ഞുപോയ സമുദായമാകുന്നു. അവര്‍ പ്രവ ര്‍ത്തിച്ചതിന്റെ ഫലം അവര്‍ക്കാകുന്നു. നിങ്ങള്‍ പ്രവ ര്‍ത്തിച്ച തിന്റെ ഫലം നിങ്ങള്‍ക്കും. അവര്‍ പ്രവര്‍ത്തിച്ചി രുന്നതിനെപ്പറ്റി നിങ്ങള്‍ ചോദ്യംചെയ്യപ്പെടുന്നതല്ല" (2:134).
അന്യരുടെ പാപഭാരം വഹിക്കേണ്ടി വരില്ല
"പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം വഹിക്കുകയില്ല" (39:27, 53:38).
സ്രഷ്ടാവിന്റെ മുമ്പാകെ താന്‍ ചോദ്യം ചെയ്യപ്പെടും എന്ന ബോധം തന്റെ പ്രവര്‍ത്തനങ്ങളില്‍ ജാഗ്രത പാലിക്കാനും സൂക്ഷ്മത പുലര്‍ത്താനും വീഴ്ച വരുത്താതിരിക്കാനും മനുഷ്യനെ പ്രേരിപ്പിക്കുന്നു.
അനുയോജ്യമായ പ്രതിഫലം
ഐഹിക ലോകത്ത് പലപ്പോഴും കൃത്യ നിര്‍വഹണത്തിന് തക്കതായ പ്രതിഫലം കിട്ടാറില്ല. മാത്രമല്ല, പലപ്പോ ഴുംവഞ്ചിക്കപ്പെടുകയും ചെയ്യും. എന്നാല്‍ സ്രഷ്ടാവ് തന്നി ലേല്‍പിച്ച ഉത്തരവാദിത്തങ്ങള്‍ നിറവേറ്റിയാല്‍ അവന്‍ വാഗ്ദാനം ചെയ്ത പ്രതിഫലം മനുഷ്യന്ന് ലഭിക്കുകതന്നെ ചെയ്യും; അവന്‍ ഒരിക്കലും വഞ്ചിക്കപ്പെടുകയില്ല; അണുത്തൂക്കം അക്രമിക്കപ്പെടുകയുമില്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: "അന്നേദിവസം യാതൊരാളും ഒട്ടും അനീതി ചെയ്യപ്പെടുകയില്ല. നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതല്ലാ തെ നിങ്ങള്‍ക്ക് പ്രതിഫലം നല്‍കപ്പെടുകയുമില്ല" (36:54).
"അന്ന് അല്ലാഹു അവര്‍ക്ക് അവരുടെ യഥാര്‍ത്ഥ പ്രതിഫലം നിറവേറ്റി ക്കൊടുക്കുന്നതാണ്" (24:25).
സദാ നിരീക്ഷിക്കപ്പെടുന്നവന്‍
ഭൗതിക നിയമവ്യവസ്ഥകളില്‍ മനുഷ്യന് തന്റെ ഉത്തരവാ ദിത്തങ്ങളില്‍നിന്ന് ഓടിയൊളിക്കാന്‍ പഴുതുകളേറെയു ണ്ട്. ഒരിക്കലും ശിക്ഷിക്കപ്പെടുകയുമില്ല. നിരീക്ഷിക്കാന്‍ ആളുണ്ടെങ്കില്‍ മാത്രം ജോലിയെടുക്കാം. ഉപജാപക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെടാം. അഴിമതിയും കൈക്കൂലി യും പിടിച്ചുപറിയുമൊക്കെ ദിനചര്യയാക്കാം. പിടിക്കപ്പെടാ തിരുന്നാല്‍ മതി. അഥവാ പിടിക്കപ്പെട്ടാലും സമര്‍ഥമായി രക്ഷപ്പെടാന്‍ കുറുക്കുവഴികളേറെയുണ്ട്. എന്നാല്‍ സൂക്ഷ്മതയോടെ ജീവിക്കുന്ന ഒരു മുസ്ലിമിന് ഇതിനു സാധ്യമല്ല. തന്റെ പ്രവര്‍ത്തനങ്ങളും സംസാര ങ്ങളും ചിന്തകള്‍പോലും സര്‍വശക്തനായ സ്രഷ്ടാവ് അറിയുന്നുണ്ട് എന്നതും സ്രഷ്ടാവ് ചുമതലപ്പെടുത്തിയ മലക്കുകള്‍ അതൊക്കെ രേഖപ്പെടുത്തി വെക്കുന്നുണ്ട് എന്നതും ഒരു വിശ്വാസിയെ വിനയാന്വിതനും സൂക്ഷ്മത പുലര്‍ത്തുന്നവനും ഉത്തരവാദിത്ത നിര്‍വഹണത്തിലുളള പരാജയം തന്നെ ശാശ്വത പരാജയത്തിലേക്ക് നയിക്കുമല്ലോ എന്ന ഭീതിയുള്ളവനാക്കിതീര്‍ക്കുകയും ചെയ്യും. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: "അവര്‍ ഏതൊരു വാക്ക് ഉച്ചരിക്കുമ്പോഴും അവന്റെ അടുത്ത് തയാറായി നില്‍ക്കുന്ന നിരീക്ഷകന്‍ ഉണ്ടാകാതിരിക്കുകയില്ല" (50:17,18).
"തീര്‍ച്ചയായും മനുഷ്യനെ നാം സൃഷ്ടിച്ചിരിക്കുന്നു. അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരിക്കുന്നത് നാം അറിയുകയും ചെയ്യും. നാം അവ ന്റെ കണ്ഠനാഡിയെക്കാള്‍ അവനോട് അടുത്തവനും ആകുന്നു" (50:16).
മനുഷ്യനും വിജ്ഞാനവും
വിജ്ഞാന തൃഷ്ണയുള്ളവനായാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചിരി ക്കുന്നത്. വിജ്ഞാന സമ്പാദനത്തിന്നാവശ്യമായ സൗകര്യങ്ങള്‍ അല്ലാഹു മനുഷ്യന് നല്‍കിയിട്ടുണ്ട്. മുഹമ്മദ് നബി (സ)ക്ക് ആദ്യമായി ലഭിച്ച ദിവ്യ സന്ദേശംതന്നെ വിജ്ഞാനവുമായി ബന്ധപ്പെട്ടതാണ്. "സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്‍ വായി ക്കുക. മനുഷ്യനെ അവന്‍ ഭ്രൂണത്തില്‍നിന്ന് സൃഷ്ടിച്ചിരി ക്കുന്നു. നീ വായിക്കുക. നിന്റെ രക്ഷിതാവ് പേനകൊണ്ട് പഠിപ്പിച്ചവനായ അത്യുദാരനാകുന്നു. മനുഷ്യ ന് അറിയാത്തത് അവന്‍ പഠിപ്പിച്ചിരിക്കുന്നു" (96:1-5).
എഴുതി സൂക്ഷിച്ചുകൊണ്ട് വിജ്ഞാനം സമ്പാദിക്കാനും സംഭരിക്കാനും മുമ്പ് അറിഞ്ഞുകൂടാത്തത് മനസ്സിലാക്കാനുള്ള കഴിവ് മനുഷ്യന് സ്രഷ്ടാ വ് നല്‍കിയിരിക്കുന്നുവെന്നും ഇത് അങ്ങേയറ്റത്തെ ഔദാര്യമാണെന്നും ഈ സൂക്തങ്ങള്‍ വ്യക്തമാക്കുന്നു". കാണുവാനും കേള്‍ക്കുവാനും ചിന്തിക്കുവാനും മനസ്സിലാക്കുവാനും ഗവേഷണം ചെയ്യുവാനുമുള്ള കഴിവുകള്‍ അല്ലാഹു മനുഷ്യന് നല്‍കി. പിറന്നു വീഴുമ്പോള്‍ അവന് ഇതിനൊന്നും കഴിവുണ്ടായിരുന്നി ല്ല. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: "നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളില്‍നിന്ന് നിങ്ങള്‍ക്ക് യാതൊന്നും അറിഞ്ഞുകൂടാത്ത അവസ്ഥയില്‍ അല്ലാഹു നിങ്ങളെ പുറത്തു കൊണ്ടുവന്നു. നിങ്ങള്‍ക്ക് അവന്‍ കേള്‍വിയും കാഴ്ചകളും ഹൃദയ ങ്ങളും നല്‍കുകയും ചെയ്തു. നിങ്ങള്‍ നന്ദിയുള്ളവരാ യിരിക്കാന്‍ വേണ്ടി" (6:78).
അല്ലാഹു നല്‍കിയ ഇത്തരം അനുഗ്രഹങ്ങളെ ശരിക്ക് ഉപയോഗ പ്പെടുത്താതെ നിരുത്തരവാദപരമായി ജീവിക്കുന്ന വരെക്കുറിച്ച് ഖുര്‍ആന്‍ പറയുന്നു: "അവര്‍ക്ക് മനസ്സുക ളുണ്ട്. അതുപയോഗിച്ച് അവര്‍ കാര്യം ഗ്രഹിക്കുകയില്ല. അവര്‍ക്ക് കണ്ണുകളുണ്ട്. അതുപയോഗിച്ച് അവര്‍ കണ്ട റിയുകയില്ല. അവര്‍ക്ക് കാതുകളുണ്ട്. അതുകൊണ്ട് അവര്‍ കേട്ടു മനസ്സിലാക്കുകയില്ല. അവര്‍ കാലികളെ പോലെ യാണ്. അല്ല, അവരാണ് കൂടുതല്‍ പിഴച്ചവര്‍. അവര്‍തന്നെ യാണ് അശ്രദ്ധര്‍" (7:179).
ഊഹത്തെ മാത്രം അവലംബിച്ച് ഒന്നും ചെയ്യരുതെന്നും ഖണ്ഡിതമായ അറിവുലഭിച്ചശേഷമെ ഏതു കാര്യത്തിലും നടപടി സ്വീകരിക്കാവൂ എന്നും മനുഷ്യനെ അല്ലാഹു അറിയിക്കുകയും കണ്ണും കാതും ഹൃദയ വുമൊക്കെ ചോദ്യം ചെയ്യപ്പെടുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു:
"നിനക്ക് അറിവില്ലാത്ത യാതൊരു കാര്യത്തിന്റെയും പിന്നാലെ നീ പോകരുത്. തീര്‍ച്ചയായും കേള്‍വി, കാഴ്ച, ഹൃദയം എന്നിവയെ പ്പറ്റിയെല്ലാം ചോദ്യംചെയ്യപ്പെടു ന്നതാണ്" (17:36).
മണ്ണും മനുഷ്യനും
ഭൂമിയാണ് മനുഷ്യന്റെ ആവാസകേന്ദ്രം. അവന്നുവേണ്ടി അല്ലാ ഹു ഭൂമിയെ ജീവിത യോഗ്യമാക്കിത്തീര്‍ത്തു. എന്നാല്‍ ഇത് ഒരു താല്‍ക്കാ ലിക സങ്കേതം മാത്രമാണെന്നും ഒരു നിശ്ചിതകാലയളവ് വരെ യുള്ള വിഭവമേ മനുഷ്യന് അതിലുള്ളൂവെന്നും അവന്നുവേണ്ടി എല്ലാ സൗകര്യങ്ങജളും അതില്‍ ഒരുക്കിവെച്ച സ്രഷ്ടാവിനോട് നന്ദി കാണി ക്കേണ്ടത് മനുഷ്യന്റെ ഉത്തരവാദിത്തത്തില്‍ പെട്ടതാണെന്നും വിശുദ്ധ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു.
"നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിതകാലംവരെയും വാസസ്ഥലവും ജീവിതവിഭവവും ഉണ്ടായിരിക്കും" (2:36).
"നിങ്ങള്‍ക്ക് നാം ഭൂമിയില്‍ സ്വാധീനം നല്‍കുകയും നിങ്ങള്‍ക്കവിടെ നാം ജീവിത മാര്‍ഗങ്ങള്‍ ഏര്‍പെടുത്തു കയും ചെയ്തിരിക്കുന്നു. കുറച്ചു മാത്രമെ നിങ്ങള്‍ നന്ദി കാണുക്കുന്നുള്ളൂ" (7:10).
ഈ ഭൂമുഖത്ത് സ്രഷ്ടാവ് തനിക്കു നല്‍കിയ അസ്തിത്വത്തെ അം ഗീകരിക്കുന്ന മനുഷ്യന്‍ ആ സ്രഷ്ടാവ് തനിക്കുവേണ്ടി ഉല്‍പാദിപ്പിക്കുന്ന വിഭവങ്ങള്‍ അവന്‍ പറയുന്നതുപോലെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: "നിങ്ങള്‍ക്ക് നാം നല്‍കിയിട്ടുള്ള വിശിഷ്ട മായ വസ്തുക്കളില്‍നിന്ന് നിങ്ങള്‍ ഭക്ഷിച്ചുകൊള്ളുക. അതില്‍ നിങ്ങള്‍ അതിര്‍ കവിയരുത്" (20:81).
"സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്ക ളില്‍നിന്നും ഭൂമിയില്‍നിന്ന് നിങ്ങള്‍ക്ക് നാം ഉല്‍പാദിപ്പിച്ചു തന്നതി ല്‍നിന്നും നിങ്ങള്‍ ചെലവഴി ക്കുവിന്‍. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ സ്വീകരിക്കാത്ത മോശമായ സാധനങ്ങള്‍ (ദാനധര്‍മങ്ങളില്‍) ചെലവഴിക്കുവാ നായി കരുതിവെക്കരുത്" (2:267).
"ആദം സന്തതികളേ, എല്ലാ ആരാധനാലയത്തിങ്കലും (ആരാധനാ വേളകളിലും) നിങ്ങള്‍ക്ക് അലങ്കാരമായിട്ടുള്ള വസ്ത്രങ്ങള്‍ ധരിച്ചു കൊള്ളുക. നിങ്ങള്‍ തിന്നുകയും കുടി ക്കുകയും ചെയ്തുകൊള്ളുക. എന്നാല്‍ നിങ്ങള്‍ ദുര്‍വ്യ യംചെയ്യരുത്. ദുര്‍വ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ട പ്പെടുന്നില്ല" (7:31).
ഒളിച്ചോടരുത്
ഉത്തരവാദിത്തങ്ങളില്‍നിന്നും ഒളിച്ചോടി, ഇരന്നുനടക്കുന്ന ഭക്തനായി മാറാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അധ്വാനി ക്കണം; കുടുംബ ജീവിതം നയിക്കണം; സ്രഷ്്ടാവിനോടുള്ള കടമകള്‍ നിര്‍വഹിക്കുന്നതോടൊപ്പം സഹജീവികളോടുള്ള കടമയും നിറവേറ്റണം. എന്നാല്‍ അത്യന്തിക ലക്ഷ്യം ഐഹികവിഭവ സമാഹരണവും സുഖാസ്വാദനവുമായിരി ക്കരുത്. മരണത്തെ മറന്നുകൊണ്ട് ഭൗതിക ജീവിതത്തോട് അത്യാസക്തി കാണിക്കുന്നത് ഇസ്ലാം വെറുക്കുന്നു. സ്രഷ്ടാവ് നല്‍കിയ ഏതേത് അനുഗ്രഹങ്ങളുണ്ടോ അതുകൊണ്ടെല്ലാം സ്രഷ്ടാവിന്റെ പ്രീതി സമ്പാദിക്കാനാണ് മനുഷ്യന്‍ പരിശ്രമി ക്കേണ്ടത്. അല്ലാഹു പറയുന്നു:
"അല്ലാഹു നിനക്ക് നല്‍കിയിട്ടുള്ളതിലൂടെ നീ പരലോക വിജയം തേടുക. ഐഹിക ജീവിതത്തില്‍നിന്ന് നിനക്കുള്ള ഓഹരി നീ വിസ്മരിക്കുകയും വേണ്ട. അല്ലാഹു നിനക്ക് നന്മ ചെയ്തതു പോലെ നീയും നന്മ ചെയ്യുക. നീ നാട്ടില്‍ കുഴപ്പത്തിന് മുതിരരുത്. കുഴപ്പമുണ്ടാക്കുന്നവരെ അല്ലാഹു തീര്‍ച്ചയായും ഇഷ്ടപ്പെടുന്നത ല്ല" (28:77).
ഏറ്റവും വലിയ ഉത്തരവാദിത്തം സ്രഷ്ടാവിന്റെ ആജ്ഞാ നിര്‍ദേശങ്ങള്‍ മുഴുവനും അനുസരിക്കാന്‍ മനുഷ്യന്‍ പ്രതിജ്ഞാബദ്ധനാണ്. മനുഷ്യന്റെ പ്രഥമവും പ്രധാനവുമായ കര്‍തവ്യം സ്രഷ്ടാവിനെ മാത്രം ആരാധിക്കുക എന്നതാണ്. അല്ലാഹു പറയുന്നു:
"എന്നെ ആരാധിക്കുവാന്‍ വേണ്ടിയല്ലാതെ ജിന്നുകളെയും മനുഷ്യ രെയും നാം സൃഷ്ടിച്ചിട്ടില്ല"
"തീര്‍ച്ചയായും അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹമായി ഒന്നുമില്ല എന്ന് നീ മനസ്സിലാക്കുക" (47:19).
"ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെമുന്‍ഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ നാഥനെ നിങ്ങള്‍ ആരാധിക്കുവിന്‍" (2:21).
"അല്ലാഹുവിനു പുറമെ, നിനക്ക് ഉപകാരം ചെയ്യാത്തതും ഉപദ്രവം ചെയ്യാത്തതുമായ യാതൊന്നിനോടും നീ പ്രാര്‍ഥിക്ക രുത്. നീ അപ്രകാരം ചെയ്യുന്ന പക്ഷം തീര്‍ച്ചയായും നീ അക്രമികളുടെ കൂട്ടത്തിലായിരിക്കും" (10:106).
ഉസ്മാന്‍ പാലക്കാഴി
وصلى الله وسلم على نبينا محمد وآله وصحبه أجمعين.
************