അല്ലാഹുവിനെക്കുറിച്ചും ഇസ്ലാമിലെ അടിസ്ഥാനപരമായ ഇതര വിശ്വാസങ്ങളെക്കുറിച്ചും വിശദീകരിക്കുന്നതോടൊപ്പം അവയുടെ ലക്ഷ്‌യങ്ങള്‍ എന്താണെന്ന് വ്യക്തമാക്കുന്നു.
വിശ്വാസത്തിന്‍റെ അടിത്തറ - (മലയാളം)
ഇസ്ലാമിക പാഠങ്ങള്‍ വിശദീകരണം - (മലയാളം)
ഖുര്‍ആന്‍, തൗഹീദ്, ഈമാന്‍, ഇസ്ലാം, വുളു, നമസ്കാരം, സ്വഭാവം, മയ്യിത്ത് പരിപാലനം, ശിര്‍ക്ക് തുടങ്ങി ഒരു മുസ്ലിം മനസ്സിലാക്കേണ്ട കാര്യങ്ങള്‍ സരളമായി പ്രതിപാദിക്കുന്ന ഒരു ഉത്തമ കൃതി.
യതാര്‍ത്ഥ മതം - (മലയാളം)
ഇസ്ലാം ഒരു വ്യക്തിയിലേക്കോ വര്‍ഗ്ഗത്തിലേക്കോ ചേര്‍ത്ത് പറയുന്ന നാമമല്ല. ഇസ്ലാം യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ മതമാണ്. യേശുക്രിസ്തുവിനു ശേഷം ക്രിസ്തുമതമെന്നും, ഗൗതമ ബുദ്ധനന്നു ശേഷം ബുദ്ധമതമെന്നും ,കാറല്‍ മാര്‍ക്സിനു ശേഷം മര്‍ക്സിസമെന്നും അറിയപ്പെടുന്നതു പോലെ ഒരു വ്യക്തിയുടെ പേരിലല്ല ഇസ്ലാം മതം അറിയപ്പെടുന്നത്. ഇസ്ലാമിനെ കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ലഖുകൃതി.
ഇസ്ലാമിനെ കുറിച്ച് വിവരിക്കുന്ന ഒരു സംക്ഷിപ്ത കുറിപ്പ്. ഇസ്ലാമിലെ സുപ്രധാന അടിസ്ഥാനങ്ങൾ, ഇസ്ലാമിക അദ്ധ്യാപനങ്ങൾ, ഇസ്ലാമിൻ്റെ നന്മകൾ എന്നിവ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും പിൻബലത്തോടെ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. മുസ്ലിംകളും അല്ലാത്തവരുമായ സർവ്വ ജനങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ട് എഴുതപ്പെട്ട ഈ ഗ്രന്ഥം ഭാഷയുടെയോ പ്രദേശത്തിൻ്റെയോ അന്തരമില്ലാതെ ഏതു കാലഘട്ടത്തിലും സന്ദർഭത്തിലും നൽകപ്പെടാൻ അനുയോജ്യമാണ്.
നബി സ്വല്ലല്ലാഹുഅലൈഹിവസല്ലമയുടെ നമസ്കാര രൂപം - (മലയാളം)
നബിസ്വല്ല്ല്ലാഹു അലൈഹിവസല്ലമയുടെ നമസ്കാര രീതി വിവരിക്കുന്ന ഒരു ഹ്രസ്വവിശദീകരണമാണ് ഈ കൃതി. ഇത് വായിക്കുന്ന മുസ്ലിമായ എല്ലാ സ്ത്രീ-പുരുഷന്മാര്ക്കും നമസ്കാരത്തില്‍ നബിയെ മാതൃകയാക്കാന്‍ പരമാവധി സാധിക്കുന്നതാണ്. നബിസ്വല്ല്ല്ലാഹു അലൈഹിവസല്ലമയുടെ വുളു, തക്ബീറത്തുല്‍ ഇഹ്‌റാം മുതല്‍ സലാം വീട്ടുന്നതുവരെയുള്ള നമസ്കാര രീതി, നിര്ബ ന്ധ നമസ്കാരങ്ങള്ക്കു ശേഷം ചൊല്ലേണ്ട, സുന്നത്തില്‍ വന്നിട്ടുള്ളതായ ദിക്‌റുകള്‍, സുന്നത്തു നമസ്കാരങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വിവരണം ഈ കൃതിയുടെ പ്രത്യേകതയാണ്.
ഇമാം നവവി(റ)യുടെ നാല്‍പത് ഹദീസുകള്‍ - (മലയാളം)
ഇമാം നവവി(റ)യുടെ വിഖ്യാതമായ തെരഞ്ഞെടുക്കപ്പെട്ട ഹദീസുകളുടെ സമാഹാരം
കിതാബുത്തൗഹീദ് - (മലയാളം)
വിശുദ്ധ ഖുര്‍ആനിന്റെയും തിരുസുന്നത്തിന്റെയും വെളിച്ചത്തില്‍ ഇസ്ലാമിലെ ഏകദൈവ വിശ്വാസത്തെ അപഗ്രഥന വിധേയമാക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥത്തിന്റെ വിവര്‍ത്തനം. മുസ്ലിം ലോകത്ത് വ്യാപകമായി കണ്ടു വരുന്ന ശിര്‍ക്കന്‍ വിശ്വാസങ്ങളേയും കര്‍മ്മങ്ങളെയും വ്യക്തമായും പ്രാമാണികമായും ഈ ഗ്രന്ഥത്തിലൂടെ വിശകലനം ചെയ്യുന്നു.
വിജയത്തിലേക്കുള്ള വഴി - (മലയാളം)
മനസ്സിന്ന് സമാധാനവും സന്തോഷവും ഉണ്ടാകലും ദുഖങ്ങളും വ്യസനങ്ങളും നീങ്ങലും എല്ലാ മനുഷ്യരും അന്വേഷിക്കുന്ന ലക്ഷ്യമാണ്. ഈ മഹനീയ ലക്ഷ്യം നേടുന്നതിന്ന് ചില ഉപാധികള്‍ സമര്‍പ്പിക്കുകയാണ് ഈ കൊച്ചു കൃതിയിലൂടെ.
അല്ലാഹു, മലക്കുകള്‍, വേദഗ്രന്ഥങ്ങള്‍, പ്രവാചകന്മാര്‍, അന്ത്യദിനം, ഖദ്ര്‍ എന്നീ അടിസ്ഥാന വിശ്വാസങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്ന രചന.
അഹ്‌ലു സ്സുന്നത്തി വല്‍ ജമാഅ: - (മലയാളം)
അല്ലാഹുവിന്റെ ഏകത്വത്തേയും, അവന്റെ നാമവിശേഷണങ്ങളേയും, മലക്കുകളേയും, വേദഗ്രന്ഥങ്ങളേയും പ്രവാചകന്മാലരേയും, അന്ത്യനാളിനേയും, നന്മയും തിന്മയുമടങ്ങുന്ന വിധിയേയും സംബന്ധിച്ചുള്ള അഹ്‌ലു സ്സുന്നത്തി വല്‍ ജമാഅത്തിന്റെ വിശ്വാസം പൂര്ണ്ണഹമായും ഉള്ക്കൊിണ്ടിട്ടുള്ള സരളമായ കൃതിയാണ് ഇത്. ഒരു സത്യവിശ്വാസി നിര്ബുന്ധമായും മനസ്സിലാക്കിയിരിക്കേണ്ട വിശ്വാസപരമായ എല്ലാ വിഷയങ്ങളും ഇതില്‍ പ്രതിപാദിക്കപ്പെട്ടിട്ടുണ്ട്. വിശ്വാസപരമായി മുഅ്മിനിന്ന് ഉണ്ടായിത്തീരുന്ന നേട്ടങ്ങളെ സംബന്ധിച്ചും ഈ കൃതി സംസാരിക്കുന്നു.
അഖീദഃ അല്‍-തൗഹീദ് - (മലയാളം)
(മുസ്ലിം നാമധാരികളില്‍) ഇന്ന് ദൈവനിഷേധം (കുഫ്‌ര്‍), സൂഫിസം, സന്യാസം, ഖബറാരാധന, വിഗ്രഹാരാധന, പ്രവാചക സുന്നത്തിനെതിരെയുള്ള ബിദ്‌ഈ (പുത്തനാചാര) വിശ്വാസം തുടങ്ങി ധാരാളം പിഴച്ച വാദങ്ങളും, വിശ്വാസങ്ങളും നാള്ക്കു നാള്‍ വര്ദ്ധിടച്ചുവരികയാണ്. തൗഹീദിലെ വിശ്വാസം ശുദ്ധമാകുന്നതിലൂടെ മാത്രമെ അല്ലാഹു നമ്മുടെ സല്ക്ക്ര്മ്മ ങ്ങള്‍ സ്വീകരിക്കുകയുള്ളൂ. കര്മ്മങ്ങള് അല്ലാഹുവിങ്കല് സ്വീകാര്യമായിരിക്കാന് അനിവാര്യമായ പരലോക മോക്ഷം നേടുവാനും ആഗ്രഹിക്കുന്നവര്‍ നിര്ബ്ബകന്ധമായും അറിഞ്ഞിരിക്കേണ്ട തൗഹീദിലെ വിശ്വാസകാര്യങ്ങള്‍ വിശദീകരിക്കുന്ന ഗ്രന്ഥം
ഋതുമതിയാകുമ്പോള്‍ - (മലയാളം)
സ്ത്രീകള്‍ പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആര്‍ത്തവം, രക്തസ്രാവം, പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികള്‍ ലളിതമായി ഇതില്‍ വിവരിച്ചിരിക്കുന്നു. മുസ്ലിമായ ഒരൊ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്.