×
ലോക സ്രഷ്ടാവിന്റെ ഏകത്വവും, അവനെ മാത്രം ആരാധിക്കേണ്ടതിന്റെ അവശ്യകത എന്ത്‌ എന്നും വ്യക്തമാക്കുന്ന ചിന്താര്‍ഹവും പഠനാര്‍ഹവുമായ ലേഖനം.........

    ആരാണ്‌ ആരാധനക്കര്‍ഹനായ ഏകന്‍?

    [ Malayalam[

    الواحد الأحد الذي يستحق للعبادة

    [ باللغة مليالم ]

    സ്വാലിഹ്‌ അസ്വാലിഹ്‌

    صالح الصالح

    പരിഭാഷ: ഉസ്മാന്‍ പാലക്കാഴി

    عثمان بالكازي

    നിച്ച്‌ ഓഫ്‌ ട്രൂത്ത്‌, കേരള

    جمعية مشكاة الحق - كيرلا - الهند

    بسم الله الرحمن الرحيم

    മനുഷ്യന്‌ തന്റെ സ്രഷ്ടാവിനോടുള്ള സമര്‍പ്പണവും വിധേയത്വവുമാണ്‌ ഇസ്ലാമിന്റെ സത്ത. ഇസ്ലാം എന്ന പേര്‌ ദൈവം (അല്ലാഹു) സ്വയം തിരഞ്ഞെടുത്തതാ ണ്‌. മനുഷ്യരല്ല. അല്ലാഹു തന്റെ എല്ലാ പ്രവാചക ന്മാര്‍ക്കും സന്ദേശവാഹകര്‍ക്കും വെളിപ്പെടുത്തിയ തും അവര്‍ തങ്ങളുടെ പ്രദേശങ്ങള്ളില്‍ വ്യാപിപ്പിക്കു കകയും ചെയ്ത അതേ സന്ദേശം തന്നെ യാണത്‌. അതിന്റെ അവസാനത്തേതും സാര്‍വ്വദേശീയവുമായ രൂപം മുഹമ്മദ്‌ നബി(സ)ക്കാണ്‌ അവതീര്‍ണ്ണമായത്‌.

    യഥാര്‍ഥവും അദ്വിതീയനും പ്രൗഡിയുള്ളവനുമായ ദൈവത്തിന്‌ അനുരൂപമായ നാമമോ പദവിയോ ആണ്‌ 'അല്ലാഹു' എന്നത്‌. അല്ലാഹുവിന്റെ പേരായ ഈ നാമം (നൗന്‍) അവനൊഴികെ മറ്റൊന്നിനും ന ല്‍കാവതല്ല. ഏറ്റവും പ്രൗഢിയുള്ളവനായ അവന്റെ ഇതര നാമങ്ങള്‍ അല്ലാഹു എന്ന നാമത്തിന്റെ തുട ര്‍ച്ചയായ മറ്റു നാമങ്ങളാണ്‌. 'മഅ്ല‍ൂഹ്‌' എന്നതാണ്‌ 'അല്ലാഹു' എന്ന നാമത്തിന്റെ സാരം. സ്നേഹം, അഭിലാഷം, ദിവ്യത്വം, സ്തുതി എന്നിവയില്‍ നിന്നുല്‍ഭൂതമാകുന്ന ആരാധനക്കര്‍ഹന്‍ എന്നതാണാ പദത്തിനര്‍ത്ഥം. അവനാണ്‌ സ്രഷ്ടാവ്‌. ദൈവകല്‍പന കള്‍ അവനില്‍ നിന്നുള്ളതാണ്‌. കല്ല്‌, പ്രതിമ,കുരിശ്‌, ത്രികോണം, ഖുമൈനി, ഫാറാഖാന്‍, എലിജാസ്‌, മാല്‍കം എക്സ്‌, ഗാന്ധി, കൃഷ്ണന്‍, ഗുരുക്കള്‍, ബുദ്ധന്‍, ചക്രവര്‍ത്തി, ജോസഫ്‌ സ്മിത്ത്‌, സൂര്യന്‍, ചന്ദ്രന്‍ , ഡയാന, ഇടിമിന്നല്‍ നദികള്‍, പശുക്കള്‍, രാമന്‍, അംബലങ്ങള്‍, പ്രവാചകന്മാള്‍, സന്ദേശ വാഹകര്‍ (അതെ! മുസ്ലിംകള്‍ മുഹമ്മദ്‌ നബിയെ ആരാധിക്കുന്നില്ല), പാതിരിമാര്‍, സന്യാസിമാര്‍, ഹെയിലി, സലാസ്സി, സിനിമാ താരങ്ങള്‍, ശൈഖുമാര്‍.... ആദിയായവര്‍ക്ക്‌ നല്‍കുന്ന ആരാധനകള്‍ ഉചിതമല്ല. അവയെല്ലാം സൃഷ്ടിക്കപ്പെട്ട ജീവികളോ വസ്തുക്കളോ മാത്രമാണ്‌.

    അല്ലാഹു എന്ന നാമം മനുഷ്യന്‍ തിരഞ്ഞെടുത്ത തല്ല.ഏതെങ്കിലും പ്രവാചകന്റെയോ പുണ്യവാളന്റെ യോ പുണ്യപുരുഷന്റെയോ പേര്‌ തിരഞ്ഞെടുത്തതു മല്ല. ആദം, യേശു, മോശ തുടങ്ങി അന്ത്യപ്രവാചകന്‍ മുഹമ്മദ്‌ നബി(സ) അടങ്ങിയ ഏല്ലാ പ്രവാചകന്മാ രും ആരാധനക്കര്‍ഹനായ ഏകനായ, ഒരൊറ്റ യതാര്‍ത്ഥ ദൈവം എന്ന നിലയില്‍ ദൈവത്തെക്കുരിച്ച്‌ ദൈവത്തില്‍ നിന്നും മനസ്സിലാക്കിയ നാമമാണ്‌ 'അല്ലാഹു'.

    ഏതാണ്‌ നന്മ, ഏതാണ്‌ തിന്മ, ശരിയേത്‌, തെറ്റേത്‌ എന്നിവ മനുഷ്യരിലെ നൈസര്‍ഗിക പ്രകൃതി തിരിച്ചറിയുന്നു. അല്ലാഹുവിന്റെ ഗുണവിശേഷ ണങ്ങളില്‍ ഏതെങ്കിലും തരംതാഴ്ത്തലിനോട്‌ അത്‌ സമരസപ്പെടുന്നില്ല. സ്രഷ്ടാവിന്‌ തന്റെ സൃഷ്ടികളായ മനുഷ്യരിലെ ഗുണങ്ങളോട്‌ സാദൃശ്യം പുലര്‍ത്തു ന്നതിനോടും രാജിയാവാനാവില്ല. എന്നാല്‍ മധ്യകാല യൂറോപ്പിലെ ചര്‍ച്ചുകളിലെ ആചാരങ്ങളാല്‍ 'ദൈവ ത്തില്‍ അതൃപ്തരായ' ചിലരും 'യഥാര്‍ത്ഥ ജന്മപാപ വും' 'ദൈവം പുത്രനില്‍ വസിക്കുന്നു' എന്ന അവകാശ വാദവും ചിലരെ അങ്ങനെ ചെയ്യിക്കുകയുണ്ടായി. 'പ്രകൃതിമാതാവ്‌' എന്നും 'ഭൗതികലോകം' എന്നും പേരുകളുള്ള പുതിയ നിര്‍വചനങ്ങളെ ആരാധിച്ചു കൊണ്ടവര്‍ 'രക്ഷപ്പെട്ടു'. ഭൗതിക സാങ്കേതികതയുടെ പുരോഗതി മൂലം വ്യത്യസ്ത മതങ്ങളിലുള്ള ചിലര്‍ മറ്റു ചിലതിനെ സ്വീകരിക്കുകയുണ്ടായി. 'ദൈവത്തെ മറന്നേക്കുക','ഈ ജീവിതം ജീവിച്ചുതീര്‍ക്കുകയും ആ സ്വദിക്കുകയും ചെയ്യുക' എന്നീ സങ്കല്‍പങ്ങളെയാ ണവര്‍ സ്വീകരിച്ചത്‌. റോമാക്കാരുടെ 'കുലദൈവത്തെ' അഥവാ 'ആഗ്രഹങ്ങളുടെ ദൈവത്തെ' ആരാധിക്കലാ ണിതെന്ന വസ്തുത തിരിച്ചറിയാതെയാണവര്‍ ആരാധ ന തിരഞ്ഞെടുത്തത്‌.

    ഭൗതിക പുരോഗതിയാകട്ടെ ഇന്ന്‌ ആത്മീയ ശൂന്യത സൃഷ്ടിച്ചു. ഇത്‌ സ്ങ്കീര്‍ണമായ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ, മനശാസ്ത്രപരമായ പ്രശ്നങ്ങളിലേക്ക്‌ നയിക്കുകയും ചെയ്തു. അവരവരുടെ 'മതങ്ങളില്‍ നിന്ന്‌ ഓടിയൊളിച്ചു'. പലരും അവയുടെ പുനരന്വേഷ ണത്തിലാണ്‌. വിവിധ മാര്‍ഗങ്ങളിലൂടെ താന്താങ്ങളുടെ ദൈനംദിന ജീവിതത്തിലെ സങ്കീര്‍ണതകളില്‍ നിന്ന്‌ 'രക്ഷപ്പെടാനുള്ള' ശ്രമത്തിലാണ്‍ മറ്റു ചിലര്‍. ഖുര്‍ആനിനെയും ഇസ്ലാമിനെയും പരിശോധിക്കാന്‍ സൗഭാഗ്യം സിദ്ധിച്ചവരാവട്ടെ, ഭൂമിയില്‍ മനുഷ്യന്റെ സാന്നിധ്യത്തിന്റെ ഉദ്ദേശങ്ങല്‍ പൂര്‍ത്തിയാക്കാനുള്ള ജീവിതധര്‍മ്മപദ്ധതിയുമായി മുന്നോട്ട്‌ പോകുന്നു. ഏതെങ്കിലൂം തെറ്റായ ദൈവത്തിന്റെ അടിമത്തത്തിലേ ക്കെത്തിക്കാനായി മനുഷ്യന്‌ അല്ലാഹുവിനെ ആവശ്യ മില്ല. പ്രകൃതി, മയക്കുമരുന്ന്‌, കാമം, ധനം, ഇതര മനുഷ്യര്‍, അഭിലാഷം, ലൈംഗികത എന്നിവയാണാ കൃത്രിമ ദൈവങ്ങള്‍.

    സ്രഷ്ടാവിന്‌ പരിപൂര്‍ണമായ ഗുണവിശേഷണങ്ങള്‍ ഉണ്ട്‌. അവനാണ്‌ ഒന്നാമന്‍. അവന്വ്‌ മുംബ്‌ ഒന്നുമില്ല. അവാണ്‌ അവസാനത്തവന്‍. അവനല്ലാത്ത എല്ലാം അവസാനിക്കും. അവന്‍ ഏറ്റവും ഉന്നതനാണ്‌. അവ നെക്കാള്‍ ഉന്നതനായി ഒന്നുമില്ല. ഏറ്റവും സമീപസ്ഥ നാണവന്‍. അവന്റെ എത്തിപ്പെടലിനും അവന്റെ വ്യാപ്തിക്കും അതീതമായി ഒന്നുമില്ല. സാമീപ്യത്തില്‍ ഏറ്റവും ഉന്നതനും അവന്‍ തന്നെയാണ്‌. അവനാണ്‌ എന്നെന്നും ജീവിക്കുന്നവന്‍, അവനിലേക്കാണ്‌ നമ്മുടെ യെല്ലാം മടക്കവും. അവിടെയെല്ലാവരും ഏറ്റവും പരിപൂര്‍ണതയിലും നീതിയിലും കൈകാര്യം ചെയ്യ പ്പെടും.

    അവന്‍ സന്താനത്തെ ജനിപ്പിക്കുന്നില്ല, അവനാകട്ടെ ജനിച്ചവനുമല്ല. യേശുവില്‍ ദിവ്യതയുടെ ഗുണങ്ങള്‍ കണ്ടെത്തുന്നവര്‍ അദ്ധേഹം ഒരമ്മയുടെ ഗര്‍ഭപാത്ര ത്തിലായിര്‍ന്നു എന്ന കാര്യം മറക്കുകയോ അവഗണി ക്കുകയോ ചെയ്യുന്നു. അദ്ദേഹത്തിന്‍ ഭക്ഷണം ആവശ്യ മായിരുന്നു. അദ്ദേഹം ജനിക്കുകയും വളര്‍ന്നൊരു മനുഷ്യനാവുകയും ചെയ്യുകയാണുണ്ടായത്‌. ഇസ്രയേ ല്‍ സന്തതികള്‍ക്കുള്ള സന്ദേശമെന്ന നിലയില്‍ ഇന്‍ ജീലില്‍ അവന്‍ വിശ്വസിച്ചിരുന്നു. തന്നെ ആരാധിക്കരു തേയെന്ന്‌ തന്റെ രാജ്യത്തോട്‌ ആവശ്യപ്പെടുന്ന ഒരു മനുഷ്യപ്രവാചകന്‍. ഭക്ഷണവും നടത്തവും ഉറക്കവും വിശ്രമവും ആവശ്യമായിരുന്ന ഒരു മനുഷ്യന്‍. അദ്ദേഹത്തിന്‌ ദിവ്യമായ കഴിവുകള്‍ ഉണ്ടായി രുന്നില്ല. കാരണം യേശു ആവശ്യക്കാരനായിരുന്നു. എന്നാല്‍ യേശുവിന്റെ ദൈവമായ അല്ലാഹുവാകട്ടെ ഏത്‌ അപൂര്‍ണതയില്‍ നിന്നും ഏറെ അകലെയാണ്‌.

    ബുദ്ധിസം, ഹിന്ദുയിസം, സൗരാഷ്ട്രനിസം, രസ്തഫാരി യനിസം എന്നിവയെ ക്കുറിച്ചാണെങ്കില്‍ ഇവയെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ജീവനുള്ളതോ അല്ലാത്തതോ ആയ സൃഷ്ടികളെ ആരാധിക്കുന്നതിന്റെ രൂപങ്ങളാണ്‍.ഇസ്രയേലിലെ 'വര്‍ഗ്ഗദൈവം' എന്ന നിലയിലേക്ക്‌ അല്ലാഹുവിനെ ചുരുക്കി ഒരു ദേശീയത നല്‍കുകയാണ്‌ ജൂതന്മാര്‍ ചെയ്തത്‌. ഇത്തരം മതങ്ങളെ പിന്‍പറ്റുന്ന എല്ലാ പുരുഷനമാരും സ്ത്രീകളും തങ്ങളുടെ സ്രഷ്ടാവിനെ-അല്ലാഹുവിനെ-ആരാധിക്കുകയെന്ന പ്രകൃതിധത്തമായ പ്രവണതയോ ടെയാണ്‌ ജനിച്ചിരിക്കുന്നത്‌. അവരവരുടെ മാതാപിതാ ക്കളാണ്‌ അവരവരുടെ മതങ്ങളിലേക്കവരെ എത്തി ച്ചത്‌. തനിക്ക്‌ ചുറ്റുമുള്ള അല്ലാഹുവിന്റെ അടയാള ങ്ങളിലേക്കോ, അല്ലെങ്കില്‍ ഖുര്‍ആനിലേക്കൊ ഒരാള്‍ തിരിഞ്ഞാല്‍; അല്ലെങ്കില്‍ അവനില്‍ കുടി കൊള്ളുന്ന അല്ലാഹുവിനെ മാത്രം ആരാധിക്കാനുള്ള തൃഷ്ണയുടെ ഉദ്ദീപനത്തിന്വ്‌ പ്രാരംഭം കുറിച്ചാല്‍ തിരിച്ചു പോക്കി ന്റെ സമാരംഭം കുറിക്കുകയായി. ഇന്ന്‌ കാണുന്ന അന്തര്‍ദേശീയ ഇസ്ലാമിക വ്യാപനത്തിന് നിദാനം ഇതു തന്നെയാണ്‌.

    ലോകവ്യാപകമായി ഇസ്ലാം മീഡിയയാല്‍ വൈകൃതവ ല്‍ക്കരിക്കപ്പെടുകയാണിന്ന്‌. ഇങ്ങനെയൊക്കെയാണെങ്കിലും, ചില മുസ്ലിം ഭരണാധി കാരികളുടെയും ഭരണീയരുടെയും ചീത്ത ആചാരങ്ങ ള്‍ ഉണ്ടെന്നിരിക്കിലും, സത്യാന്വേഷികള്‍ ഇസ്ലാമിനെ അതിന്റെ തനത്‌ പ്രമാണങ്ങളിലൂടെ വിലയിരുത്തി ക്കൊണ്ടിരിക്കുകയാണ്‌. ആഗോള വ്യാപകമായി അല്ലാഹുവിന്റെ. മതത്തെ ആശ്ലേഷിക്കുന്നവരുടെ എണ്ണത്തിലുള്ള വര്‍ധനവിന്‌ സാക്ഷിയാകാന്‍ നമുക്ക്‌ കഴിയുന്നത്‌ മറ്റൊന്നുകൊണ്ടുമല്ല. ഈ സത്യത്തിന്റെ ലോകവ്യാപനം ഇസ്ലാമിനെതിരെയുള്ള എതിര്‍പ്പിനെ തീക്ഷ്ണമാക്കുനു. ഇത്‌ 'നാഗരികതകള്‍'തമ്മിലുള്ള സംഘട്ടനമല്ല. ഇസ്ലാമിന്റെ തത്വങ്ങളും സ്രഷ്ടാവില്‍ നിന്ന്‌ അവതീര്‍ണമായ യഥാര്‍ഥ സത്യവുമായി തെറ്റായ തത്വങ്ങളും ആരാധനാ മാര്‍ഗ്ഗങ്ങളും നടത്തുന്ന സംഘട്ടനമാണ്‌. സത്യം തേടുന്നവര്‍ക്കുള്ള യഥാര്‍ത്ഥ വെല്ലുവിളിയാണിത്‌. മനുഷ്യന്‍ ഒരു ലക്ഷ്യത്തിന്‌ വേണ്ടിയാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജീവിതം പൂര്‍ത്തി യാക്കുക എന്നതാണത്‌. എന്തുകൊണ്ട്‌ പറ്റില്ല? നാം ശ്വസിക്കുന്ന വായു നമ്മുടേതാണോ? നാം സ്വന്ത ത്തെയോ മറ്റുള്ളവരെയോ സൃഷ്ടിച്ചുവോ? അതോ നാം തന്നെ സ്രഷ്ടാക്കളായിരുന്നുവോ? നമ്മുടെ സ്രഷ്ടാ വിനെ ആവശ്യമുള്ളപ്പോള്‍ അവനെ തള്ളിക്കളയാന്‍ നമുക്കെന്തവകാശം? അല്ലാഹു ഏറ്റവും നീതിമാനും ഏറ്റവും ബുദ്ധിമാനുമാണ്‌. തന്റെ സൃഷ്ടിയില്‍ അവനൊരിക്കലും ആശയക്കുഴപ്പ്ം ആഗ്രഹിച്ചിട്ടില്ല. അവന്‍ സ്വീകരിക്കുന്ന മതം അവന്‍ തന്നെ തിരഞ്ഞെടുത്തതാണ്‌. അതിന്റെ സത്ത ഏകത്വമാണ്‌. കാരണം അവന്‍ ഏകനും ഒരേയൊരു യഥാര്‍ത്ഥ ദൈവവുമാണ്‌. എന്നെന്നും ജീവിച്ചിരിക്കുന്നവനും ഒരിക്കലും മരിക്കാത്തവനുമാണ്‌. നമുക്ക്‌ ജീവന്‍ നല്‍കിയ ഒരുവന്റെ ഇച്ഛ്യ്ക്കും അവന്റെ കല്‍പനക്കും അനുസൃതമായ മതമാണ്‌ ഇസ്ലാം. മാനവരാശിയുടെ ജീവിതത്തിന്റെ സമ്പൂര്‍ണ മാര്‍ഗ്ഗദര്‍ശനമാണത്‌.

    വിശുദ്ധ ഖുര്‍ആന്‍ തുറന്ന മനസ്സോടെ താങ്ങള്‍ വായി ക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. കാരണം അല്ലാഹുവിന്റെ ലോകത്തെ സത്യം മറ്റൊന്നിനും ഇതിനെക്കളേറെ വ്യക്തമാക്കാന്‍ സാധ്യമല്ല. വിശുദ്ധഖുര്‍ആന്‍ അറബി യില്‍ പ്രവാചകന്‍ മുഹമ്മദ്‌(സ)ന്‌ അവതീര്‍ണ മായതാണ്‌. അതിന്റെ കര്‍ത്താവ്‌ നിരക്ഷരനായ നബിയല്ല. താങ്കളുടെയടുത്തുള്ള ഗ്രന്ഥശാലയിലും ഇസ്ലാമിക കേന്ദ്രങ്ങളിലും ഇതിന്റെ വിവിധ ഭാഷകളിലുള്ള വിവര്‍ത്തനങ്ങള്‍ ലഭ്യമായിരിക്കും.

    ഒരാളെങ്ങനെയാണ്‌ മുസ്ലിമാവുകയെന്നത്‌ താങ്കള്‍ക്ക്‌ അറിയേണ്ടതുണ്ടാവും. മുസ്ലിമാകാന്‍ ഒരാള്‍ 'ലാഇലാഹ ഇല്ലല്ലാഹു; മുഹമ്മദുര്‍ റസൂലുല്ലാഹി' എന്ന ശഹാദത്ത്‌(സത്യസാക്ഷ്യം) തുറന്ന്‌ പ്രഖ്യാപി ക്കണം. അല്ലാഹുവല്ലാതെ മറ്റൊരു യഥാര്‍ത്ഥ ദൈവമില്ലെന്നും മുഹമ്മദ്‌ അല്ലാഹുവിന്റെ പ്രവാച കനാണ്‌ എന്നും ആണതിന്റെ അര്‍ത്ഥം. അല്ലാഹു വല്ലതെ ആരാധനക്കര്‍ഹനായ മറ്റൊരു ദൈവമില്ലെന്നും പ്രവാചകന്റെ അധ്യാപനങ്ങള്‍ക്കനുസൃതമായി മാത്രമേ അവനെ ആരാധിക്കാനാവൂ എന്നുമാണി തിന്റെ സാരം. പ്രവാചകന്റെ അനുചരന്മാര്‍ ഈ അധ്യാപനങ്ങള്‍ ഏറ്റവും നന്നായി മനസ്സിലാക്കിയ വരാണ്‌. ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാള്‍ വരെ അവര്‍ സലഫുസ്വാലിഹുകള്‍(സച്ചരിതരായ പിന്മുറ ക്കാര്‍) എന്നാണ്‌ അറിയപ്പെടുക. അത്യുന്നതനായ അല്ലാഹു നമ്മെയെല്ലാം ഈ പാതയിലൂടെ നയിക്കു മാറാകട്ടെ.

    وصلى الله وسلم على نبينا محمد وآله وصحبه أجمعين.