വിഷയത്തിൻ്റെ പരിഭാഷകൾ:
- português - Portuguese
- اردو - Urdu
- Ўзбек - Uzbek
- Deutsch - German
- Shqip - Albanian
- español - Spanish
- বাংলা - Bengali
- bosanski - Bosnian
- ไทย - Thai
- română - Romanian
- Kiswahili - Swahili
- svenska - Swedish
- Soomaali - Somali
- Tiếng Việt - Vietnamese
- magyar - Hungarian
- हिन्दी - Hindi
- Hausa - Hausa
- ελληνικά - Greek
- فارسی - Persian
- Türkçe - Turkish
- 中文 - Chinese
- Bahasa Indonesia - Indonesian
- Wikang Tagalog - Tagalog
- Français - French
- English - English
- አማርኛ - Amharic
- Русский - Russian
- العربية - Arabic
- অসমীয়া - Assamese
Full Description
- ഇസ്ലാം
- الإسلام - نبذة موجزة عن الإسلام كما جاء في القرآن الكريم والسنة النبوية - (نسخة مشتملة على الأدلة من القرآن الكريم والسنة النبوية)
- 1- ലോകങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിൽ നിന്ന് സർവ്വ മനുഷ്യരിലേക്കുമുള്ള സന്ദേശമാണ് ഇസ്ലാം. എന്നെന്നേക്കുമുള്ള പ്രപഞ്ചസ്രഷ്ടാവിൻ്റെ ദൈവികസന്ദേശമാകുന്നു അത്. കാലാകാലങ്ങളിൽ അല്ലാഹുവിൽ നിന്ന് വന്നെത്തിയ സന്ദേശങ്ങളിൽ അവസാനത്തേതുമാണ് ഇസ്ലാം.
- 2- ഏതെങ്കിലും വിഭാഗത്തിനോ പ്രത്യേക ദേശക്കാർക്കോ മാത്രമായി നിശ്ചയിക്കപ്പെട്ടതല്ല ഇസ്ലാം മതം. മറിച്ച് സർവ്വ ജനങ്ങൾക്കുമായി അല്ലാഹു നൽകിയ മതമാകുന്നു അത്.
- 3- മുൻപ് കഴിഞ്ഞു പോയ ദൈവിക ദൂതന്മാരും പ്രവാചകന്മാരും (നബിമാരും റസൂലുകളും) തങ്ങളുടെ ജനങ്ങൾക്ക് നൽകിയ സന്ദേശത്തിൻ്റെ പൂർത്തീകരണമായി അല്ലാഹു നിശ്ചയിച്ച മതമാകുന്നു ഇസ്ലാം.
- 4- എല്ലാ ദൈവദൂതന്മാരുടെയും (നബിമാർ) ആചാരാനുഷ്ഠാനങ്ങളിൽ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും അവരുടെ മതം ഒന്നാകുന്നു.
- 5- നൂഹ് (നോഹാ), ഇബ്രാഹീം (അബ്രഹാം), മൂസാ (മോശെ), സുലൈമാൻ (സോളമൻ), ദാവൂദ് (ദാവീദ്), ഈസാ (യേശു) തുടങ്ങി എല്ലാ ദൈവദൂതന്മാരും (നബിമാർ) ക്ഷണിച്ച അതേ ആദർശത്തിലേക്ക് തന്നെയാണ് ഇസ്ലാമും ക്ഷണിക്കുന്നത്. അതായത് സർവ്വതിൻ്റെയും രക്ഷിതാവും ആരാധ്യനുമായുള്ളവൻ അല്ലാഹുവാകുന്നു എന്ന സന്ദേശം. അവനാകുന്നു സർവ്വതിനെയും സൃഷ്ടിച്ചവൻ. ഏവർക്കും ഉപജീവനം നൽകുന്നവനും, എല്ലാവർക്കും ജീവൻ നൽകുന്നവനും, മരിപ്പിക്കുന്നവനും അവൻ തന്നെ. സർവ്വതിൻ്റെയും ഉടമസ്ഥനും, രാജാക്കന്മാരുടെ രാജാവുമായുള്ളവനാണ് അവൻ. അവനാണ് സർവ്വതിനെയും നിയന്ത്രിക്കുന്നവൻ. അങ്ങേയറ്റം കരുണകടാക്ഷങ്ങൾ ചൊരിയുന്നവനും സൃഷ്ടികളോട് ദയാവായ്പുള്ളവനുമാണവൻ.
- 6- അല്ലാഹുവാകുന്നു സർവ്വതിൻ്റെയും സ്രഷ്ടാവ്. എല്ലാ ആരാധനകൾക്കും അർഹതയുള്ളവൻ അവൻ മാത്രമാകുന്നു. അവനോടൊപ്പം മറ്റൊരാളും ആരാധിക്കപ്പെട്ടു കൂടാ.
- 7- പ്രപഞ്ചത്തിലുള്ള -നമുക്ക് ദൃശ്യമായതും അദൃശ്യമായതുമായ- എല്ലാം സൃഷ്ടിച്ചത് അല്ലാഹുവാകുന്നു. അവന് പുറമെയുള്ളതെല്ലാം അവൻ്റെ സൃഷ്ടികളിൽ പെട്ടവ മാത്രമാകുന്നു. ആകാശങ്ങളെയും ഭൂമിയെയും ആറു ദിവസങ്ങളിലായി അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു.
- 8- തൻ്റെ സർവ്വാധികാരത്തിലും സൃഷ്ടിപ്പിലും നിയന്ത്രണത്തിലും ഒരു പങ്കാളിയും അല്ലാഹുവിനില്ല. ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരാളും അവന് പുറമെയില്ല.
- 9- അല്ലാഹു ഒരു സന്താനത്തിന് ജന്മം നൽകിയിട്ടില്ല. അവൻ ആരുടെയും സന്താനമായി ജനിച്ചിട്ടുമില്ല. അവനോട് കിടയൊത്തവനോ, അവനോട് സമാനതയുള്ളവനോ അല്ല.
- 10- അല്ലാഹു അവൻ്റെ സൃഷ്ടികളിൽ വിലയം പ്രാപിക്കുകയില്ല. അവൻ്റെ സൃഷ്ടികളിൽ ഒന്നിലും അല്ലാഹുവിൻ്റെ അസ്തിത്വം കൂടിച്ചേർന്നിട്ടുമില്ല.
- 11-തൻ്റെ സൃഷ്ടികളോട് അങ്ങേയറ്റം ദയാവായ്പുള്ളവനും, അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമാണ് അല്ലാഹു. അതിനാലാണ് അവൻ നബിമാരെ (ദൈവദൂതന്മാർ) അയച്ചതും, വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചതും.
- 12- സർവ്വതിൻ്റെയും രക്ഷാധികാരിയും അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമാണ് അല്ലാഹു. തൻ്റെ സൃഷ്ടികളെ മുഴുവൻ അന്ത്യനാളിൽ അവൻ വിചാരണ ചെയ്യുന്നതാണ്. അതിന് മുൻപായി അവരുടെ ഖബറുകളിൽ നിന്ന് അവൻ അവരെ ഉയിർത്തെഴുന്നേൽപ്പിക്കുന്നതാണ്. ഓരോ വ്യക്തിക്കും അവൻ ചെയ്ത ഓരോ നന്മയുടെയും തിന്മയുടെയും പ്രതിഫലം അവൻ നൽകും. ആരെങ്കിലും അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിച്ചുവെങ്കിൽ അവന് ശാശ്വതമായ സുഖാനുഗ്രഹങ്ങളുണ്ടായിരിക്കും. ആരെങ്കിലും അല്ലാഹുവിനെ നിഷേധിക്കുകയും, തിന്മകൾ പ്രവർത്തിക്കുകയും ചെയ്തുവെങ്കിൽ അവന് കഠിനമായ ശിക്ഷയായിരിക്കും പരലോകത്ത് ലഭിക്കുക.
- 13- അല്ലാഹു ആദമിനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത്. അദ്ദേഹത്തിൻ്റെ ശേഷം ആദമിൻ്റെ സന്തതികളായ മനുഷ്യർ പെറ്റുപെരുകി. മനുഷ്യരെല്ലാം ഒരേ പിതാവിൻ്റെയും മാതാവിൻ്റെയും സന്താനങ്ങൾ എന്ന അർത്ഥത്തിൽ തുല്ല്യരാണ്. ഒരു വിഭാഗത്തിനും മറ്റൊരു കൂട്ടരേക്കാൾ യാതൊരു ശ്രേഷ്ഠതയുമില്ല; ഒരു ജനതക്കും മറ്റൊരു ജനതയുടെ മേലും യാതൊരു പ്രത്യേകതയുമില്ല; അവരുടെ ധർമ്മനിഷ്ഠയുടെ അടിസ്ഥാനത്തിലല്ലാതെ.
- 14- എല്ലാ കുഞ്ഞുങ്ങളും ജനിച്ചു വീഴുന്നത് ശുദ്ധപ്രകൃതിയിലാണ്.
- 15- ഒരു മനുഷ്യനും പാപിയോ മറ്റൊരാളുടെ പാപഫലം പേറുന്നവനായോ ജനിച്ചു വീഴുന്നില്ല.
- 16- മനുഷ്യരെയെല്ലാം സൃഷ്ടിച്ചതിൻ്റെ പിന്നിലുള്ള ലക്ഷ്യം അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ്.
- 17- ഇസ്ലാം മനുഷ്യനെ -പുരുഷനെയും സ്ത്രീയെയും- ആദരിച്ചിരിക്കുന്നു. അവരുടെ അവകാശങ്ങൾ ഇസ്ലാം പൂർണ്ണമായി അവർക്ക് നൽകുന്നു. അതോടൊപ്പം താൻ നടത്തുന്ന തിരഞ്ഞെടുപ്പുകളുടെയും തൻ്റെ ചെയ്തികളുടെയും ഇടപാടുകളുടെയും ഉത്തരവാദിത്തം അവൻ്റെ മേൽ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. അവൻ്റെ സ്വന്തത്തിനോ, അവന് ചുറ്റുമുള്ളവർക്കോ ഉപദ്രവമേൽപ്പിക്കുന്ന ഏതൊരു പ്രവർത്തിയുടെയും ബാധ്യത അവൻ്റെ മേൽ തന്നെയായിരിക്കുമെന്ന് അത് പഠിപ്പിക്കുകയും ചെയ്യുന്നു.
- 18- തങ്ങളുടെ മേലുള്ള ഉത്തരവാദിത്തങ്ങളുടെയും, തങ്ങൾ പ്രവർത്തിക്കുന്ന നന്മകൾക്ക് ലഭിക്കുന്ന പ്രതിഫലത്തിൻ്റെയും, തിന്മകൾക്ക് ലഭിക്കുന്ന ശിക്ഷയുടെയും കാര്യത്തിൽ പുരുഷന്മാരും സ്ത്രീകളും തുല്ല്യരാണെന്ന് ഇസ്ലാം ഓർമ്മപ്പെടുത്തുന്നു.
- 19- സ്ത്രീയെ ഇസ്ലാം ആദരിച്ചിരിക്കുന്നു. പുരുഷന്മാരുടെ നല്ല പകുതിയായാണ് അവരെ ഇസ്ലാം പരിഗണിച്ചിട്ടുള്ളത്. അവളുടെ ചിലവുകൾ പുരുഷൻ്റെ ബാധ്യതയായി ഇസ്ലാം നിശ്ചയിച്ചിരിക്കുന്നു; അവന് സാധ്യമാകുന്നിടത്തോളം അതിൽ ഇളവില്ല. മകളുടെ ചിലവുകൾ പിതാവിൻ്റെ മേലും, ഉമ്മയുടെ ചിലവുകൾ -പ്രായപൂർത്തിയും ശേഷിയുമെത്തിയ- മകൻ്റെ മേലും, ഭാര്യയുടെ ചിലവുകൾ ഭർത്താവിൻ്റെ മേലുമുള്ള ബാധ്യതയാണ്.
- 20- മരണം ജീവിതത്തിൻ്റെ ശാശ്വതമായ അന്ത്യമല്ല. മറിച്ച് പ്രവർത്തനങ്ങളുടെ ലോകത്തു നിന്ന് പ്രതിഫലത്തിൻ്റെ ലോകത്തേക്കുള്ള യാത്ര മാത്രമാണത്. മരണം ശരീരത്തെയും ആത്മാവിനെയും ബാധിക്കുന്നു. ആത്മാവിൻ്റെ മരണമെന്നാൽ ശരീരത്തിൽ നിന്നുള്ള അതിൻ്റെ വേർപ്പാടാണ്. അന്ത്യനാളിൽ ഖബറുകളിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുമ്പോൾ ആത്മാവുകൾ അവയുടെ ശരീരങ്ങളിലേക്ക് തിരിച്ചു വരുന്നതാണ്. മരണ ശേഷം ഒരാളുടെയും ആത്മാവ് മറ്റൊരാളുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയില്ല. മറ്റേതെങ്കിലും ജീവിയിൽ ഒരാളുടെയും ആത്മാവ് പുനർജനിക്കുകയുമില്ല.
- 21- വിശ്വാസപരമായ ആറ് സുപ്രധാനമായ അടിസ്ഥാനങ്ങൾ ഉൾക്കൊള്ളാൻ ഇസ്ലാം ക്ഷണിക്കുന്നു. (1) അല്ലാഹുവിലുള്ള വിശ്വാസം. (2) അല്ലാഹുവിൻ്റെ മലക്കുകളിലുള്ള വിശ്വാസം. (3) വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം. തൗറാത്, ഇഞ്ചീൽ, സബൂർ പോലുള്ളവ -അവയിൽ മനുഷ്യരുടെ കൈകടത്തലുകൾ ഉൾപ്പെടുന്നതിന് മുൻപ്- അല്ലാഹുവിൻ്റെ വേദഗ്രന്ഥങ്ങളായിരുന്നെന്നും, വിശുദ്ധ ഖുർആൻ അല്ലാഹു അവതരിപ്പിച്ച അവൻ്റെ സംസാരമാണെന്നും വിശ്വസിക്കുന്നത് അതിൽ പെട്ടതാണ്. (4) അല്ലാഹുവിൻ്റെ ദൂതന്മാരായ നബിമാരിലും റസൂലുകളിലുമുള്ള വിശ്വാസം. നബിമാരിൽ അന്തിമനായ മുഹമ്മദ് നബി -ﷺ- യിലുള്ള വിശ്വാസവും അതിൽ പെട്ടതാണ്. (5) അന്ത്യനാളിലുള്ള വിശ്വാസം. ഐഹികജീവിതമായിരുന്നു എല്ലാത്തിൻ്റെയും അവസാനമെങ്കിൽ ഈ ജീവിതവും സർവ്വതും തീർത്തും അനാവശ്യവും അർത്ഥശൂന്യവുമാകുമായിരുന്നു. (6) അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിലുള്ള വിശ്വാസം.
- 22- അല്ലാഹുവിൻ്റെ ദൂതന്മാരായ നബിമാർ അല്ലാഹുവിൽ നിന്ന് ജനങ്ങൾക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിൻ്റെ കാര്യത്തിൽ അബദ്ധം സംഭവിക്കുന്നതിൽ നിന്ന് പൂർണ്ണമായും സുരക്ഷിതരാണ്. സാമാന്യബുദ്ധിയോ സൽസ്വഭാവമോ അംഗീകരിക്കാത്ത കാര്യങ്ങളും അവരിൽ നിന്ന് ഒരിക്കലും സംഭവിക്കുകയില്ല. അല്ലാഹുവിൻ്റെ കൽപ്പനകൾ ജനങ്ങൾക്ക് എത്തിച്ചു നൽകാൻ ഏൽപ്പിക്കപ്പെട്ടവരാണ് നബിമാർ. എന്നാൽ അവർക്ക് ദിവ്യത്വമോ ദൈവീകമോ ആയ യാതൊരു കഴിവുകളുമില്ല. മറിച്ച് മറ്റെല്ലാ മനുഷ്യരെയും പോലെയുള്ള മനുഷ്യർ മാത്രമാകുന്നു അവർ; അല്ലാഹു അവൻ്റെ സന്ദേശം അവർക്ക് നൽകുന്നു (എന്നതാണ് അവരുടെ പ്രത്യേകത).
- 23- അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിലേക്കാണ് ഇസ്ലാം ക്ഷണിക്കുന്നത്. അടിസ്ഥാനപരമായ ചില ഇബാദതുകൾ (ആരാധനകൾ) അക്കൂട്ടത്തിലുണ്ട്. 1- നിസ്കാരം. (അല്ലാഹുവിനുള്ള സ്തുതികീർത്തനങ്ങളോടെ) നിൽക്കുകയും, വണങ്ങുകയും (റുകൂഅ്), സാഷ്ടാംഗം ചെയ്യുകയും (സുജൂദ്), അല്ലാഹുവിനെ സ്മരിക്കുകയും, പുകഴ്ത്തുകയും, അവനോട് പ്രാർത്ഥിക്കുകയും ചെയ്യുന്ന ആരാധനാകർമ്മമാണ് നിസ്കാരം. ഓരോ ദിവസവും അഞ്ചു തവണ നിർബന്ധമായും നിസ്കരിക്കണം. നിസ്കാരത്തിൻ്റെ വേളയിൽ എല്ലാ ഭൗതിക വേർതിരിവുകളും മാഞ്ഞു പോകുന്നു. ധനികനും ദരിദ്രനും നേതാവും അനുയായിയും ഒരേ നിരയിൽ നിന്നു കൊണ്ടാണ് നിസ്കാരം നിർവ്വഹിക്കപ്പെടുന്നത്. 2- സകാത്ത്. അല്ലാഹു നിശ്ചയിച്ച നിബന്ധനകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിൽ സമ്പന്നരുടെ സ്വത്തിൽ നിന്ന് എടുത്ത് ചിലവഴിക്കപ്പെടേണ്ട, വർഷത്തിൽ ഒരിക്കൽ നൽകപ്പെടുന്ന, കുറച്ച് സമ്പാദ്യമാണത്. ദരിദ്രർക്കും മറ്റുമാണ് സകാത്ത് നൽകപ്പെടുക. 3- നോമ്പ്: വ്രതം മുറിക്കുന്ന കാര്യങ്ങളിൽ നിന്ന് റമദാനിൻ്റെ പകലിൽ സ്വന്തത്തെ പിടിച്ചു വെക്കുന്നതിനാണ് നോമ്പ് എന്നു പറയുക. ദൃഢനിശ്ചയവും ക്ഷമയും വളർത്താൻ സഹായകമാണ് നോമ്പ്. 4- ഹജ്ജ്: പരിശുദ്ധ മക്കയിലെ അല്ലാഹുവിൻ്റെ ഭവനം ലക്ഷ്യം വെച്ചു കൊണ്ട് സാധിക്കുന്നവർ തങ്ങളുടെ ജീവിതത്തിൽ ഒരിക്കൽ നടത്തേണ്ട തീർത്ഥാടനമാണ് ഹജ്ജ്. സ്രഷ്ടാവായ അല്ലാഹുവിലേക്ക് എല്ലാവരും ഒരു പോലെ അഭയം തേടുന്ന ഈ ആരാധനാകർമ്മത്തിൽ പങ്കെടുക്കുന്ന എല്ലാ മുസ്ലിംകളും തുല്ല്യരാകുന്നു. അവർക്കിടയിൽ നിന്ന് എല്ലാ നിലക്കുള്ള വേർതിരിവുകളും അതിർവരമ്പുകളും ഹജ്ജിലൂടെ നീങ്ങിപ്പോകുന്നു.
- 24- ഇസ്ലാമിലെ ആരാധനാകർമ്മങ്ങളെ വേർതിരിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്: അവയുടെ രൂപവും സമയവും നിബന്ധനകളുമെല്ലാം നിശ്ചയിച്ചത് അല്ലാഹുവാണ് എന്നതാണ്. നബി -ﷺ- അവ നമുക്ക് എത്തിച്ചു തരിക മാത്രമാണ് ചെയ്തത്. അതിൽ -ഇക്കാലം വരെ- ഒരു മനുഷ്യൻ്റെ കൂട്ടലോ കുറക്കലോ കടന്നുകൂടിയിട്ടില്ല. മേൽ പറഞ്ഞ അടിസ്ഥാനപരമായ ഇബാദതുകൾ എല്ലാ നബിമാരും പഠിപ്പിച്ചവയിൽ പെട്ടതാണ്.
- 25. ഇസ്ലാമിൻ്റെ പ്രവാചകനാണ് അബ്ദുല്ലയുടെ മകൻ മുഹമ്മദ് -ﷺ-. ഇബ്രാഹീമിൻ്റെ മകനായ ഇസ്മാഈലിൻ്റെ സന്തതിപരമ്പരയിൽ, ക്രിസ്താബ്ദം 571 ൽ മക്കയെന്ന നാട്ടിലാണ് അവിടുന്ന് ജനിച്ചത്. മക്കയിലായിരിക്കെ അല്ലാഹുവിൻ്റെ ദൂതനായി അവിടുന്ന് നിയോഗിക്കപ്പെട്ടു. പിന്നീട് മദീനയിലേക്ക് അവിടുന്ന് പലായനം ചെയ്തു. (പ്രവാചകനായി നിയോഗിക്കപ്പെടുന്നതിന് മുൻപ് തന്നെ) തൻ്റെ ജനങ്ങൾ നിലകൊണ്ടിരുന്ന വിഗ്രഹാരാധനാപരമായ ആചാരങ്ങളിലൊന്നും അവിടുന്ന് പങ്കുചേരാറില്ലായിരുന്നു. എന്നാൽ അവരുടെ മാന്യവും മഹത്തരവുമായ എല്ലാ നടപടികളിലും അവിടുന്ന് സഹകരിക്കുമായിരുന്നു. നബിയായി നിയോഗിക്കപ്പെടുന്നതിന് മുൻപ് തന്നെ അതിമഹത്തരമായ സ്വഭാവത്തിൻ്റെ ഉടമയായിരുന്നു മുഹമ്മദ് നബി. അവിടുത്തെ ജനത 'അൽ അമീൻ' (വിശ്വസ്തൻ) എന്നായിരുന്നു അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചിരുന്നത്. നാൽപ്പത് വയസ്സായപ്പോൾ അല്ലാഹു അവിടുത്തെ നബിയായി നിയോഗിച്ചു. അവിടുത്തെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന അതിമഹത്തരമായ ദൃഷ്ടാന്തങ്ങൾ കൊണ്ട് അല്ലാഹു അദ്ദേഹത്തിന് പിൻബലം നൽകി. അവയിൽ ഏറ്റവും മഹത്തരമായ ദൃഷ്ടാന്തം ഖുർആനാണ്. എല്ലാ നബിമാർക്കും നൽകപ്പെട്ട ദൃഷ്ടാന്തങ്ങളിൽ ഏറ്റവും വലുത് ഖുർആനാണ്. നബിമാർക്ക് നൽകപ്പെട്ട ദൃഷ്ടാന്തങ്ങളിൽ ഇന്നും നിലനിൽക്കുന്ന ഏകദൃഷ്ടാന്തവും അത് തന്നെ. നബി -ﷺ- ക്ക് അല്ലാഹു മതം പൂർണ്ണമാക്കി നൽകുകയും, അവിടുന്ന് അത് ഏറ്റവും നല്ല രൂപത്തിൽ ജനങ്ങൾക്ക് എത്തിച്ചു നൽകുകയും ചെയ്തപ്പോൾ -63 വയസ്സായിരിക്കെ- അവിടുന്ന് വഫാതായി (മരണമടഞ്ഞു). മദീനയിലാണ് അവിടുന്ന് മറവു ചെയ്യപ്പെട്ടത്. നബിമാരുടെയും ദൂതന്മാരുടെയും പരമ്പരയിൽ അന്തിമനാണ് അവിടുന്ന്. ഉപകാരപ്രദമായ വിജ്ഞാനമുള്ള സന്മാർഗവും, സൽകർമ്മങ്ങളിലേക്ക് നയിക്കുന്ന സത്യമതവും കൊണ്ടാണ് അല്ലാഹു അവിടുത്തെ നിയോഗിച്ചത്. ജനങ്ങളെ വിഗ്രഹാരാധനയുടെയും നിഷേധത്തിൻ്റെയും അജ്ഞതയുടെയും ഇരുട്ടുകളിൽ നിന്ന് ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിൻ്റെയും അവനിൽ വിശ്വസിക്കുന്നതിൻ്റെയും പ്രകാശത്തിലേക്ക് നയിക്കുന്നതിനായിരുന്നു അത്. അല്ലാഹു തൻ്റെ അനുമതിയോടെ നിയോഗിച്ച, അല്ലാഹുവിലേക്കുള്ള പ്രബോധകനാണ് എന്ന് അല്ലാഹു തന്നെ അവിടുത്തെ കുറിച്ച് സാക്ഷ്യപ്പെടുത്തി.
- 26- മുഹമ്മദ് നബി -ﷺ- എത്തിച്ചു നൽകിയ ഇസ്ലാം മതത്തിൻ്റെ വിധിവിലക്കുകൾ അല്ലാഹുവിൽ നിന്ന് മനുഷ്യരാശിക്ക് നൽകപ്പെട്ട അവസാനത്തെ സന്ദേശമാണ്. അതിലെ നിയമങ്ങൾ പൂർണ്ണമാണ്. ജനങ്ങളുടെ മതപരവും ഭൗതികവുമായ എല്ലാ നന്മകളും അതിലുണ്ട്. ജനങ്ങളുടെ മതവിശ്വാസങ്ങളും, ജീവനും, സമ്പാദ്യവും, ബുദ്ധിശേഷിയും, അവരുടെ സന്താനങ്ങളെയും സംരക്ഷിക്കുക എന്നത് ഇസ്ലാമിക നിയമങ്ങളുടെ പ്രഥമ ലക്ഷ്യങ്ങളിൽ പെട്ടതാണ്. മുൻപുള്ള മതനിയമങ്ങൾ അവക്ക് മുൻപുള്ളതിനെ അസാധുവാക്കി കൊണ്ട് വന്നത് പോലെ, ഇസ്ലാമിൻ്റെ നിയമങ്ങൾ മുൻകഴിഞ്ഞ എല്ലാ നിയമസംഹിതകളെയും അസാധുവാക്കിയിരിക്കുന്നു.
- 27- അല്ലാഹുവിൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- എത്തിച്ചു നൽകിയ ഇസ്ലാം മതമല്ലാത്ത മറ്റൊരു മതവും അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. അതിനാൽ ആരെങ്കിലും ഇസ്ലാമല്ലാത്ത മറ്റേതു മതം സ്വീകരിക്കുന്നെങ്കിലും അത് അവനിൽ നിന്ന് സ്വീകരിക്കപ്പെടുന്നതല്ല.
- 28- മുഹമ്മദ് നബി -ﷺ- ക്ക് അല്ലാഹു സന്ദേശമായി നൽകിയ ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൻ്റെ സംസാരമാണത്. ഖുർആനിന് സമാനമായ ഒരു ഗ്രന്ഥമോ, അതിലെ ഒരു അദ്ധ്യായത്തിന് സമാനമായ ഒരു അദ്ധ്യായമോ കൊണ്ടുവരാൻ അല്ലാഹു മനുഷ്യരെയും ജിന്നുകളെയും വെല്ലുവിളിച്ചിരിക്കുന്നു. ഈ വെല്ലുവിളി ഇപ്പോഴും (പരാജിതമാകാതെ) നിലനിൽക്കുന്നു. ലക്ഷക്കണക്കിന് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുന്ന അനേകം സുപ്രധാനമായ ചോദ്യങ്ങൾക്ക് ഖുർആൻ ഉത്തരം നൽകുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അവതരിപ്പിക്കപ്പെട്ട അതേ രൂപത്തിൽ -അറബി ഭാഷയിൽ തന്നെ- ഖുർആൻ ഇന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അതിൽ നിന്നൊരു അക്ഷരം പോലും കുറയുകയുണ്ടായിട്ടില്ല. ആർക്കും ലഭ്യമായ നിലയിൽ വിശുദ്ധ ഖുർആനിൻ്റെ പതിപ്പുകൾ ലഭ്യമാണ്. തീർച്ചയായും വായിച്ചിരിക്കേണ്ട അതിമഹത്തരവും അത്യത്ഭുതകരവുമായ ഗ്രന്ഥമാണ് ഖുർആൻ. അറബ്നിയിൽ വായിക്കാൻ കഴിയില്ലെങ്കിൽ അതിൻ്റെ പരിഭാഷയെങ്കിലും വായിച്ചിരിക്കേണ്ടതുണ്ട്. ഇതു പോലെ മുഹമ്മദ് നബി -ﷺ- യുടെ അദ്ധ്യാപനങ്ങളും ചരിത്രവും സത്യസന്ധരായ നിവേദകപരമ്പരകളാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. നബി -ﷺ- സംസാരിച്ച അറബി ഭാഷയിൽ തന്നെ അതും വായിക്കാൻ ലഭ്യമാണ്. മുഹമ്മദ് നബി -ﷺ- യുടെ വാക്കുകളും അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിശുദ്ധ ഖുർആനും, നബി -ﷺ- യുടെ ഹദീഥുമാണ് ഇസ്ലാമിൻ്റെ വിധിവിലക്കുകൾക്കും നിയമങ്ങൾക്കുമുള്ള അടിസ്ഥാനപ്രമാണങ്ങൾ. മുസ്ലിംകളാണെന്ന് അവകാശപ്പെടുന്ന ആരുടെയെങ്കിലും പ്രവർത്തികളിൽ നിന്നല്ല ഇസ്ലാമിനെ അറിയേണ്ടത്. മറിച്ച് അല്ലാഹുവിൽ നിന്നുള്ള സന്ദേശമായ ഖുർആനിൻ്റെയും നബി -ﷺ- യുടെ ചര്യയായ സുന്നത്തിൻ്റെയും അടിസ്ഥാനത്തിലാണ് ഇസ്ലാം പഠനവിധേയമാക്കേണ്ടത്.
- 29- മാതാപിതാക്കളോട് ഏറ്റവും നല്ല രൂപത്തിൽ വർത്തിക്കണമെന്ന് ഇസ്ലാം കൽപ്പിക്കുന്നു; അവർ മുസ്ലിംകളല്ലെങ്കിൽ പോലും അതിൽ മാറ്റമില്ല. അതോടൊപ്പം സന്താനങ്ങളെ ശ്രദ്ധിക്കണമെന്നും ഇസ്ലാം ഓർമ്മപ്പെടുത്തുന്നു.
- 30- ശത്രുക്കളോടാണെങ്കിൽ പോലും വാക്കിലും പ്രവൃത്തിയിലും നീതിയിൽ വർത്തിക്കണമെന്നും ഇസ്ലാം കൽപ്പിക്കുന്നു.
- 31- സർവ്വ സൃഷ്ടികളോടും ഏറ്റവും നല്ല രൂപത്തിൽ വർത്തിക്കണമെന്നാണ് ഇസ്ലാമിൻ്റെ കൽപ്പന. സൽസ്വഭാവങ്ങളിലേക്കും സൽപ്രവൃത്തികളിലേക്കുമാണ് അത് ക്ഷണിക്കുന്നത്.
- 32- സത്യസന്ധത, വാഗ്ദത്തപാലനം, ജീവിതവിശുദ്ധി, ലജ്ജ, ധൈര്യം, ദാനസന്നദ്ധത, മാന്യത കാത്തുസൂക്ഷിക്കൽ, ആവശ്യക്കാരനെ സഹായിക്കൽ, പ്രയാസത്തിൽ അകപ്പെട്ടവന് കൈത്താങ്ങേകൽ, വിശക്കുന്നവന് ഭക്ഷണം നൽകൽ, അയൽവാസിയോട് നന്മയിൽ വർത്തിക്കൽ, കുടുംബബന്ധം ചേർക്കൽ, മൃഗങ്ങളോട് കാരുണ്യം കാണിക്കൽ; ഇസ്ലാം ക്ഷണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മനോഹരമായ ചില സ്വഭാവഗുണങ്ങളാണിവ.
- 33- പരിശുദ്ധമായ ഭക്ഷണപാനീയങ്ങളെല്ലാം ഇസ്ലാം അനുവദിച്ചിരിക്കുന്നു. ഹൃദയവും ശരീരവും ഭവനവുമെല്ലാം ശുദ്ധിയായിരിക്കണമെന്നും ഈ മതം കൽപ്പിക്കുന്നു. ഇപ്രകാരം നല്ല ആസ്വാദനങ്ങൾ അനുവദിച്ചതു കൊണ്ടാണ് വിവാഹം ഇസ്ലാം അനുവദിച്ചത്. നബിമാരോടെല്ലാം കൽപ്പിക്കപ്പെട്ട കാര്യങ്ങളിലൊന്നാണ് ഈ പറഞ്ഞതത്രയും. അവർ തങ്ങളുടെ ജനതയോടും ഏറ്റവും പരിശുദ്ധമായത് തന്നെയായിരുന്നു കൽപ്പിച്ചിരുന്നത്.
- 34- നിഷിദ്ധവൃത്തികളുടെ അടിവേരുകൾ എന്ന് വിശേഷിപ്പിക്കാവുന്ന തിന്മകളെയെല്ലാം ഇസ്ലാം വിലക്കിയിരിക്കുന്നു. അല്ലാഹുവിൽ പങ്കുചേർക്കുക, അല്ലാഹുവിനെ നിഷേധിക്കുക, വിഗ്രഹങ്ങളെ ആരാധിക്കുക, അല്ലാഹുവിൻ്റെ പേരിൽ അറിവില്ലാതെ സംസാരിക്കുക, (ദാരിദ്ര്യഭയത്താൽ) മക്കളെ കൊലപ്പെടുത്തുക, നിരപരാധിയെ വധിക്കുക, ഭൂമിയിൽ കുഴപ്പമുണ്ടാക്കുക, മാരണം ചെയ്യുക പോലുള്ളവ അവയുടെ ഉദാഹരണങ്ങളാണ്. ഇതു പോലെ -പ്രകടവും ഗോപ്യവുമായ- എല്ലാ മ്ലേഛവൃത്തികളെയും ഇസ്ലാം നിരോധിച്ചിരിക്കുന്നു. വ്യഭിചാരവും സ്വവർഗരതിയും പോലുള്ളവ ഇസ്ലാമിൽ ശക്തമായി നിരോധിക്കപ്പെട്ടിരിക്കുന്നു. പലിശയും, ശവഭോജനവും, വിഗ്രഹങ്ങൾക്കും പ്രതിഷ്ഠകൾക്കും വേണ്ടി ബലിയർപ്പിക്കപ്പെട്ടതും, പന്നിമാംസവും, മറ്റെല്ലാ മാലിന്യങ്ങളും വൃത്തികേടുകളും ഈ ദീനിൽ നിരോധിക്കപ്പെട്ടിരിക്കുന്നു. അനാഥൻ്റെ സമ്പത്ത് ഭക്ഷിക്കുക, അളവുതൂക്കത്തിൽ കൃത്രിമം കാണിക്കുക, കുടുംബബന്ധങ്ങൾ മുറിക്കുക പോലുള്ളവയെല്ലാം ഇസ്ലാമിൽ നിരോധിക്കപ്പെട്ട കാര്യങ്ങളാണ്. ഈ പറഞ്ഞ നിഷിദ്ധവൃത്തികളെല്ലാം എല്ലാ നബിമാരും നിരോധിച്ച കാര്യങ്ങൾ തന്നെ.
- 35- മോശം സ്വഭാവഗുണങ്ങൾ പുലർത്തുക എന്നത് ഇസ്ലാം ശക്തമായി നിരോധിച്ചിരിക്കുന്നു. കളവ്, ചതി, വഞ്ചന, കുതന്ത്രം, അസൂയ, മോഷണം, അതിക്രമം, അനീതി എന്നിവയെല്ലാം ഇസ്ലാം വിലക്കിയിരിക്കുന്നു. ഏതെല്ലാം മ്ലേഛസ്വഭാവങ്ങളുണ്ടോ, അവയെല്ലാം ഇസ്ലാമിൽ വിരോധിക്കപ്പെട്ടവയാണ്.
- 36- പലിശ അടങ്ങിയതോ, മറ്റുള്ളവർക്ക് ഉപദ്രവകരമായതോ, ചതിയോ അതിക്രമമോ വഞ്ചനയോ അടങ്ങിയതോ ആയ എല്ലാ സാമ്പത്തിക ഇടപാടുകളും ഇസ്ലാം നിരോധിച്ചിരിക്കുന്നു. സമൂഹത്തിനോ രാജ്യത്തിനോ വ്യക്തികൾക്കോ മൊത്തത്തിൽ പ്രയാസം സൃഷ്ടിക്കുന്ന സാമ്പത്തിക ഇടപാടുകളാണെങ്കിലും അവ പാടില്ല.
- 37- മനുഷ്യബുദ്ധിയെ സംരക്ഷിക്കുന്നതാണ് ഇസ്ലാമിക നിയമങ്ങൾ. അതിനാൽ ബുദ്ധിയെ നശിപ്പിക്കുന്നതെല്ലാം ഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. മദ്യം നിഷിദ്ധമാക്കിയത് ഒരു ഉദാഹരണം. ബുദ്ധിക്ക് ഇസ്ലാം ഉന്നതമായ സ്ഥാനം നൽകിയിരിക്കുന്നു; ഒരാളുടെ മേൽ മതനിയമങ്ങൾ ബാധകമാകാനുള്ള അടിസ്ഥാന നിബന്ധനയാണ് അയാൾക്ക് ബുദ്ധിയുണ്ടായിരിക്കുക എന്നത്. അതിനാൽ ബുദ്ധിയെ പരിഹസിക്കുന്ന അന്ധവിശ്വാസങ്ങളിൽ നിന്നും, വിഗ്രഹപൂജയിൽ നിന്നും ഇസ്ലാം ബുദ്ധിയെ മോചിപ്പിക്കുകയാണ് ചെയ്തത്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ബാധകമായ രഹസ്യങ്ങളോ വിധിവിലക്കുകളോ ഇസ്ലാമിൽ കണ്ടെത്താൻ സാധിക്കില്ല. അതിലെ എല്ലാ വിധിവിലക്കുകളും മതനിയമങ്ങളും എല്ലാവരുടെയും ശരിയായ ബുദ്ധിക്ക് യോജിക്കുന്നതാണ്. നീതിയുടെയും മഹത്തരമായ യുക്തിയുടെയും തേട്ടമാണ് ഇസ്ലാമിലെ ഓരോ വിധിവിലക്കുകളും.
- 38- ഇസ്ലാമിതര മതങ്ങൾ തങ്ങളുടെ അനുയായികളെ പറഞ്ഞു പഠിപ്പിക്കുന്നത് മതം മനുഷ്യബുദ്ധിക്ക് മുകളിലാണെന്നാണ്. കേവല ബുദ്ധി പോലും നിരസിക്കുന്ന വൈരുദ്ധ്യങ്ങളെ കുറിച്ച് ജനങ്ങൾ സംശയത്തിലായാൽ ഇതാണ് അവർക്ക് നൽകാനാകുന്ന ഏകമറുപടി. എന്നാൽ അതേ സമയം മനുഷ്യബുദ്ധിക്ക് വഴികാട്ടുന്ന പ്രകാശമാണ് മതമെന്നാണ് ഇസ്ലാമിക അദ്ധ്യാപനം. മനുഷ്യൻ തൻ്റെ ബുദ്ധി വലിച്ചെറിയുകയും, തങ്ങളെ പിൻപറ്റുകയും ചെയ്യണമെന്നാണ് അസത്യവാദികൾ ആഗ്രഹിക്കുന്നതെങ്കിൽ അവർ തങ്ങളുടെ ബുദ്ധിയെ തൊട്ടുണർത്തുകയും, എല്ലാ കാര്യങ്ങളും അതിൻ്റെ യഥാർത്ഥ രൂപത്തിൽ മനസ്സിലാക്കുകയും ചെയ്യണമെന്നാണ് ഇസ്ലാം ആഗ്രഹിക്കുന്നത്.
- 39- ശരിയായ വിജ്ഞാനത്തിന് ഇസ്ലാം വലിയ പ്രാധാന്യം കൽപ്പിച്ചിരിക്കുന്നു. ദേഹേഛകളിൽ നിന്ന് മുക്തമായ ശാസ്ത്രീയ പഠനങ്ങൾക്ക് ഇസ്ലാം പ്രോത്സാഹനം നൽകുകയാണ് ചെയ്യുന്നത്. കണ്ണു തുറന്നു കാണുവാനും, സ്വന്തത്തെ കുറിച്ചും തൻ്റെ ചുറ്റുപാടുകളെ കുറിച്ചും ചിന്തിക്കാനും ഇസ്ലാം ഓരോ മനുഷ്യനെയും ക്ഷണിക്കുന്നു. ശരിയായ ശാസ്ത്ര പഠനങ്ങളിലൂടെ ലഭിക്കുന്ന ഒരു പ്രപഞ്ചയാഥാർത്ഥ്യത്തിനും ഇസ്ലാം എതിരാവുന്നില്ല.
- 40- അല്ലാഹുവിൽ വിശ്വസിക്കുകയും, അവനെ അനുസരിക്കുകയും, അവൻ്റെ ദൂതന്മാരെ സത്യപ്പെടുത്തുകയും ചെയ്തവരിൽ നിന്നല്ലാതെ അല്ലാഹു പ്രവർത്തനങ്ങൾ സ്വീകരിക്കുകയോ അവക്ക് പ്രതിഫലം നൽകുകയോ ഇല്ല. ആരാധനാകർമ്മങ്ങൾ അല്ലാഹു നിശ്ചയിച്ച രൂപത്തിൽ നിർവ്വഹിച്ചാലല്ലാതെ അവൻ പരിഗണിക്കുകയുമില്ല. അല്ലാഹുവിനെ നിഷേധിച്ച ഒരാൾക്ക് എങ്ങനെയാണ് തൻ്റെ പ്രവർത്തനങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകണമെന്ന് ആവശ്യപ്പെടാൻ കഴിയുക?! അല്ലാഹുവിൻ്റെ ദൂതന്മാരിലും, അവൻ്റെ പ്രവാചകനായ മുഹമ്മദ് നബി -ﷺ- യിലും വിശ്വസിക്കാതെ ഒരാളുടെയും വിശ്വാസവും അല്ലാഹു സ്വീകരിക്കുകയില്ല.
- 41- അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങളുടെയെല്ലാം ലക്ഷ്യം ഒന്നാണ്: മതവും മനുഷ്യനും ഒരു പോലെ ഉണർന്നുയരുകയും, മനുഷ്യൻ അല്ലാഹുവിൻ്റെ മാത്രം അടിമയാവുകയും ചെയ്യുക. മനുഷ്യൻ അവനെ പോലുള്ള മറ്റു മനുഷ്യരുടെയോ, ഭൗതികതയുടെയോ, അന്തവിശ്വാസങ്ങളുടെയോ അടിമത്വത്തിൽ പെട്ടുഴറേണ്ടവനല്ല. അതിനാൽ -നിനക്ക് വ്യക്തമായി കാണാവുന്നത് പോലെ- ഇസ്ലാമിൽ വ്യക്തികളെ ദിവ്യത്വവൽക്കരിക്കലോ, അവർക്ക് അർഹതപ്പെട്ട സ്ഥാനത്തിനപ്പുറം അവരെ ഉയർത്തലോ ഇല്ല. അവരെ അല്ലാഹുവിന് പുറമെയുള്ള ആരാധ്യന്മാരോ രക്ഷിതാക്കളോ ആക്കുക എന്ന രീതിയുമില്ല.
- 42- അല്ലാഹു ഇസ്ലാമിൽ നിശ്ചയിച്ച കാര്യങ്ങളിലൊന്നാണ് തൗബഃ (പശ്ചാത്താപം). മനുഷ്യൻ തിന്മകൾ ഉപേക്ഷിച്ചു കൊണ്ട് തൻ്റെ രക്ഷിതാവായ അല്ലാഹുവിലേക്ക് മടങ്ങലാണ് തൗബഃ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇസ്ലാം സ്വീകരിക്കുക എന്നത് മുൻകഴിഞ്ഞ എല്ലാ തിന്മകളെയും ഇല്ലാതെയാക്കുന്നതാണ്. സംഭവിച്ചു പോയ തെറ്റുകൾ മായ്ച്ചു കളയുന്ന പ്രവൃത്തിയാണ് തൗബഃ. മനുഷ്യൻ തനിക്ക് സംഭവിച്ചു പോയ തെറ്റുകൾ -അല്ലാഹുവിൻ്റെ മുൻപിലല്ലാതെ- ഒരു മനുഷ്യൻ്റെ മുൻപിലും ഏറ്റു പറഞ്ഞു കുമ്പസരിക്കണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല.
- 43- ഇസ്ലാമിൽ മനുഷ്യനും അവൻ്റെ രക്ഷിതാവായ അല്ലാഹുവും തമ്മിലുള്ള ബന്ധം തീർത്തും ലളിതമാണ്. നിനക്കും അല്ലാഹുവിനും ഇടയിൽ ഒരു ഇടയാളൻ്റെ ആവശ്യമില്ല. സൃഷ്ടികർതൃത്വത്തിലോ ആരാധനയിലോ അല്ലാഹുവിൻ്റെ പങ്കാളികളാക്കി മനുഷ്യനെ പ്രതിഷ്ഠിക്കുക എന്നത് ഇസ്ലാം ശക്തമായി വിലക്കുന്നു.
- 44- ഈ ലേഖനത്തിൻ്റെ പരിസമാപ്തിയിൽ നാം ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തട്ടെ: കാലഘട്ടവും സാമൂഹിക ചുറ്റുപാടുകളും രാജ്യങ്ങളും വ്യത്യാസപ്പെടുന്നതിന് അനുസരിച്ച് മനുഷ്യരുടെ ചിന്തകളിലും ഉദ്ദേശലക്ഷ്യങ്ങളിലും വ്യത്യാസങ്ങൾ സ്വാഭാവികമാണ്. മനുഷ്യസമൂഹത്തിൻ്റെ മൊത്തം പ്രകൃതിയിൽ പെട്ടതാണത്. അവൻ്റെ പ്രവർത്തനങ്ങളും രീതികളും പരസ്പരവിഭിന്നമായിരിക്കും. അതിനാൽ അവർക്ക് വഴികാട്ടുന്ന ഒരു മാർഗദർശി എപ്പോഴും അനിവാര്യമാണ്. അവരെ ഒരുമിച്ചു നിർത്തുന്ന ഒരു വിശ്വാസസംഹിത നിർബന്ധമായും വേണ്ടതുണ്ട്. അവരെ സംരക്ഷിക്കുന്ന ഒരു വിധികർത്താവെന്നോണം നിലകൊള്ളുന്ന ഒരാൾ. അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ മുൻകഴിഞ്ഞ നബിമാർ അക്കാര്യം നിറവേറ്റിയിരുന്നു. അവർ നന്മയുടെയും വിവേകത്തിൻ്റെയും വഴിയിലേക്ക് മനുഷ്യരെ നയിച്ചവരായിരുന്നു. അല്ലാഹുവിൻ്റെ മതനിയമങ്ങൾക്ക് മേൽ അവർ ജനങ്ങളെ ഒരുമിച്ചു കൂട്ടി. അവർക്കിടയിൽ സത്യവും നീതിയും പ്രകാരം വിധികൽപ്പിച്ചു. നബിമാർക്ക് ഉത്തരം നൽകുന്നതിലെ ശുഷ്കാന്തിയുടെയും, പ്രവാചകന്മാരുടെ കാലഘട്ടത്തോടുള്ള സാമീപ്യത്തിൻ്റെയും തോതനുസരിച്ച് അവരുടെ കാര്യങ്ങൾ ശരിയായി നിലകൊണ്ടു. എന്നാൽ മുഹമ്മദ് നബി -ﷺ- യുടെ നിയോഗമനത്തോടെ അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങൾക്ക് അവൻ അന്ത്യം കുറിച്ചിരിക്കുന്നു. എന്നാൽ നബി -ﷺ- ക്ക് നൽകിയ സന്ദേശം അവൻ നിലനിർത്തുകയും, ജനങ്ങൾക്ക് സന്മാർഗമായി അതിനെ അവൻ ഇവിടെ ബാക്കി നിർത്തുകയും ചെയ്തിരിക്കുന്നു. മനുഷ്യർക്ക് പ്രകാശവും, അല്ലാഹുവിലേക്ക് എത്തിക്കുന്ന വഴിയിലേക്ക് മാർഗദർശനം നൽകുന്നതുമാകുന്നു അത്.
- 45- അതിനാൽ -ഹേ സുഹൃത്തേ!-! നിന്നെ ഞാനിതാ ക്ഷണിക്കുന്നു. അന്ധമായ അനുകരണവും നാട്ടാചാരങ്ങളും മാറ്റിവെച്ചു കൊണ്ട് നിന്നെ സൃഷ്ടിച്ച അല്ലാഹുവിൻ്റെ മാർഗത്തിൽ സത്യസന്ധതയോടെ എഴുന്നേറ്റു നിൽക്കുക. നിൻ്റെ മരണശേഷം നീ നിൻ്റെ രക്ഷിതാവായ അല്ലാഹുവിലേക്കാണ് മടങ്ങാനിരിക്കുന്നത് എന്ന കാര്യം ഓർക്കുക. നിൻ്റെ സ്വന്തം ശരീരത്തിലേക്കും, നിനക്ക് ചുറ്റുപാടുമുള്ള പ്രപഞ്ചത്തിൻ്റെ ചക്രവാളസീമയിലേക്കും നോക്കുക! ഗുണപാഠം ഉൾക്കൊള്ളുക! അതിനാൽ നീ മുസ്ലിമാവുക; എങ്കിൽ നിനക്ക് നിൻ്റെ ഈ ജീവിതത്തിലും, മരണ ശേഷമുള്ള നിൻ്റെ പാരത്രിക ജീവിതത്തിലും മഹത്തായ സൗഭാഗ്യം നുകരാം! ഇസ്ലാം സ്വീകരിക്കുന്നതിന് നീ ഇത്ര മാത്രമേ ചെയ്യേണ്ടതുള്ളൂ: "അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്" (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു) എന്ന് സാക്ഷ്യം വഹിക്കുക. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിൽ നിന്നും നീ ബന്ധവിഛേദനം നടത്തുക. മരണപ്പെട്ടവരെ അല്ലാഹു ഉയിർത്തെഴുന്നേൽപ്പിക്കുന്നതാണെന്നും, അല്ലാഹുവിൻ്റെ വിചാരണയും, അവൻ ഒരുക്കി വെച്ചിരിക്കുന്ന ശിക്ഷയും പ്രതിഫലവും സത്യമാണെന്നും വിശ്വസിക്കുക. ഈ പറഞ്ഞ സാക്ഷ്യവചനം നീ ഉച്ചരിക്കുകയും, ഇക്കാര്യങ്ങൾ നീ വിശ്വസിക്കുകയും ചെയ്താൽ അതോടെ നീ മുസ്ലിമായിരിക്കുന്നു. മുസ്ലിമാകുന്നതോടെ അല്ലാഹു കൽപ്പിച്ച മതനിയമങ്ങൾ നീ പാലിക്കണം. അഞ്ചു നേരം നിസ്കാരം നിർവ്വഹിക്കുക, സകാത് നൽകുക, റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കുക, സാധിക്കുമെങ്കിൽ ഹജ്ജ് ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉദാഹരണം.
ഇസ്ലാം
ഇസ്ലാം; ഒരു ചെറുവിവരണം (ഖുർആനിലും നബിചര്യയിലും വന്നതുപോലെ)
الإسلام - نبذة موجزة عن الإسلام كما جاء في القرآن الكريم والسنة النبوية - (نسخة مشتملة على الأدلة من القرآن الكريم والسنة النبوية)
ഇസ്ലാമിനെ കുറിച്ച് വിവരിക്കുന്ന ഒരു സംക്ഷിപ്ത കുറിപ്പ്. ഇസ്ലാമിലെ സുപ്രധാന അടിസ്ഥാനങ്ങൾ, ഇസ്ലാമിക അദ്ധ്യാപനങ്ങൾ, ഇസ്ലാമിൻ്റെ നന്മകൾ എന്നിവ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും പിൻബലത്തോടെ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. മുസ്ലിംകളും അല്ലാത്തവരുമായ സർവ്വ ജനങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ട് എഴുതപ്പെട്ട ഈ ഗ്രന്ഥം ഭാഷയുടെയോ പ്രദേശത്തിൻ്റെയോ അന്തരമില്ലാതെ ഏതു കാലഘട്ടത്തിലും സന്ദർഭത്തിലും നൽകപ്പെടാൻ അനുയോജ്യമാണ്.
ഖുർആനിൽ നിന്നും ഹദീഥിൽ നിന്നുമുള്ള തെളിവുകൾ ഉൾപ്പെടുത്തിയ കോപ്പി.
1- ലോകങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിൽ നിന്ന് സർവ്വ മനുഷ്യരിലേക്കുമുള്ള സന്ദേശമാണ് ഇസ്ലാം. എന്നെന്നേക്കുമുള്ള പ്രപഞ്ചസ്രഷ്ടാവിൻ്റെ ദൈവികസന്ദേശമാകുന്നു അത്. കാലാകാലങ്ങളിൽ അല്ലാഹുവിൽ നിന്ന് വന്നെത്തിയ സന്ദേശങ്ങളിൽ അവസാനത്തേതുമാണ് ഇസ്ലാം.
അല്ലാഹുവിൽ നിന്ന് ജനങ്ങൾക്കെല്ലാമുള്ള സന്ദേശമാണ് ഇസ്ലാം ഉൾക്കൊള്ളുന്നത്. അല്ലാഹു പറയുന്നു:"നിന്നെ നാം മനുഷ്യർക്കാകമാനം സന്തോഷവാർത്ത അറിയിക്കുവാനും താക്കീത് നൽകുവാനും ആയിക്കൊണ്ട് തന്നെയാണ് അയച്ചിട്ടുള്ളത്. പക്ഷെ, മനുഷ്യരിൽ അധികപേരും അറിയുന്നില്ല."(സബഅ്: 28)അല്ലാഹു പറയുന്നു:"(നബിയേ) പറയുക! മനുഷ്യരെ തീർച്ചയായും ഞാൻ നിങ്ങളിലേക്കെല്ലാമുള്ള അല്ലാഹുവിന്റെ ദൂതനാകുന്നു."(അഅ്റാഫ്:158)അല്ലാഹു പറയുന്നു:"ജനങ്ങളേ, നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള സത്യവുമായി നിങ്ങളുടെ അടുക്കലിതാ റസൂൽ (അല്ലാഹുവിൻ്റെ ദൂതൻ) വന്നിരിക്കുന്നു. അതിനാൽ നിങ്ങൾ (അല്ലാഹുവിലും റസൂലിലും) വിശ്വസിക്കുക; അതാണ് നിങ്ങൾക്ക് നല്ലത്. നിങ്ങൾ നിഷേധിക്കുകയാണെങ്കിലോ, ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അല്ലാഹുവിന്റെതാണ്. (എന്ന് നിങ്ങൾ ഓർത്തു കൊള്ളുക.) അല്ലാഹു എല്ലാം അറിയുന്നവനും അങ്ങേയറ്റം യുക്തിമാനുമാകുന്നു."(നിസാഅ്:170)അല്ലാഹുവിൽ നിന്നുള്ള ശാശ്വത സന്ദേശമാണ് ഇസ്ലാം. മനുഷ്യരിലേക്കുള്ള ദൈവീകസന്ദേശങ്ങൾ ഇതോടെ അവസാനിച്ചിരിക്കുന്നു."മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരിൽ ഒരാളുടെയും പിതാവായിട്ടില്ല.പക്ഷെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും നബിമാരിൽ അന്തിമനുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു."(അഹ്സാബ്: 40)
2- ഏതെങ്കിലും വിഭാഗത്തിനോ പ്രത്യേക ദേശക്കാർക്കോ മാത്രമായി നിശ്ചയിക്കപ്പെട്ടതല്ല ഇസ്ലാം മതം. മറിച്ച് സർവ്വ ജനങ്ങൾക്കുമായി അല്ലാഹു നൽകിയ മതമാകുന്നു അത്.
ഏതെങ്കിലും വിഭാഗത്തിനോ പ്രത്യേക ദേശക്കാർക്കോ മാത്രമായി നിശ്ചയിക്കപ്പെട്ടതല്ല ഇസ്ലാം മതം. മറിച്ച് സർവ്വ ജനങ്ങൾക്കുമായി അല്ലാഹു നൽകിയ മതമാകുന്നു അത്. വിശുദ്ധ ഖുർആനിലെ ആദ്യത്തെ കൽപ്പന ഇപ്രകാരമാണ്:
'ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ റബ്ബിനെ (രക്ഷിതാവ്) മാത്രം നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ ധർമ്മനിഷ്ഠയുള്ളവരാകാനത്രെ അത്."
(ബഖറ:21)
അല്ലാഹു പറഞ്ഞു:
"മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവിൽ നിന്ന് സൃഷ്ടിക്കുകയും, അതിൽ നിന്നുതന്നെ അതിൻ്റെ ഇണയെയും സൃഷ്ടിക്കുകയും, അവർ ഇരുവരിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ സൂക്ഷിക്കുവിൻ!"
(നിസാഅ്:1)
ഇബ്നു ഉമർ (റമ) നിവേദനം: മക്കാ വിജയത്തിൻ്റെ ദിവസം നബി -ﷺ- ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു:
"ജനങ്ങളേ! (ഇസ്ലാമിന് മുൻപുള്ള അജ്ഞതയുടെ കാലഘട്ടമായ) ജാഹിലിയ്യതിൻ്റെ അഹങ്കാരവും തൻപോരിമയും അല്ലാഹു നിങ്ങളിൽ നിന്ന് ഇല്ലാതെയാക്കിയിരിക്കുന്നു. ജനങ്ങൾ രണ്ടാലൊരു വ്യക്തിയാണ്. പുണ്യവാനും ധർമ്മിഷ്ഠനും അല്ലാഹുവിങ്കൽ ആദരണീയനുമായ ഒരാളും, തെമ്മാടിയും ദൗർഭാഗ്യവാനും അല്ലാഹുവിങ്കൽ യാതൊരു വിലയുമില്ലാത്തവനുമായ മറ്റൊരാളും. ജനങ്ങളെല്ലാം ആദമിൻ്റെ സന്തതികളാണ്; ആദമിനെ അല്ലാഹു സൃഷ്ടിച്ചത് മണ്ണിൽ നിന്നുമാണ്. അല്ലാഹു പറഞ്ഞിരിക്കുന്നു: "ഹേ; മനുഷ്യരേ! തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിൻ്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമ്മനിഷ്ഠ പാലിക്കുന്നവനാകുന്നു." (ഹുജുറാത്: 13)
(തിർമിദി: 3270)
ഏതെങ്കിലും ഒരു പ്രത്യേക വർഗത്തെയോ, നിറത്തിൻ്റെയോ ഗോത്രത്തിൻ്റെയോ രാജ്യത്തിൻ്റെയോ പേരിൽ തരംതിരിക്കപ്പെട്ട ഒരു പ്രത്യേക വിഭാഗത്തെയോ മാത്രമായി അഭിസംബോധന ചെയ്യുന്ന ഒരു വിധിവിലക്കും അല്ലാഹുവിൻ്റെ ഖുർആനിലോ നബി -ﷺ- യുടെ ഹദീഥിലോ നിനക്ക് കണ്ടെത്താൻ സാധിക്കില്ല.
3- മുൻപ് കഴിഞ്ഞു പോയ ദൈവിക ദൂതന്മാരും പ്രവാചകന്മാരും (നബിമാരും റസൂലുകളും) തങ്ങളുടെ ജനങ്ങൾക്ക് നൽകിയ സന്ദേശത്തിൻ്റെ പൂർത്തീകരണമായി അല്ലാഹു നിശ്ചയിച്ച മതമാകുന്നു ഇസ്ലാം.
മുൻപ് കഴിഞ്ഞു പോയ ദൈവിക ദൂതന്മാരും പ്രവാചകന്മാരും (നബിമാരും റസൂലുകളും) തങ്ങളുടെ ജനങ്ങൾക്ക് നൽകിയ സന്ദേശത്തിൻ്റെ പൂർത്തീകരണമായി അല്ലാഹു നിശ്ചയിച്ച മതമാകുന്നു ഇസ്ലാം. അല്ലാഹു പറയുന്നു:
"(നബിയേ,) നൂഹിനും അദ്ദേഹത്തിന്റെ ശേഷമുള്ള പ്രവാചകന്മാർക്കും നാം സന്ദേശം നല്കിയത് പോലെ തന്നെ നിനക്കും നാം സന്ദേശം നല്കിയിരിക്കുന്നു. ഇബ്രാഹീം, ഇസ്മാഈൽ, ഇസ്ഹാഖ്, യഅ്ഖൂബ്. യഅ്ഖൂബിൻ്റെ സന്തതികളിലെ നബിമാർ, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂൻ, സുലൈമാൻ എന്നിവർക്കും നാം സന്ദേശം നല്കിയിരിക്കുന്നു. ദാവൂദിന് നാം സബൂറും (സങ്കീർത്തനം) നൽകുകയുണ്ടായി."
(നിസാഅ്:163)
അല്ലാഹു മുഹമ്മദ് നബി -ﷺ- ക്ക് അവതരിപ്പിച്ചു നൽകിയ ഇതേ മതം തന്നെയാണ് മുൻകഴിഞ്ഞ നബിമാർക്കെല്ലാം അല്ലാഹു അവതരിപ്പിച്ചു കൊടുത്തതും, അവരോടെല്ലാം പിൻപറ്റാൻ അല്ലാഹു കൽപ്പിച്ചതും. അല്ലാഹു പറയുന്നു:
"നിങ്ങൾക്ക് അല്ലാഹു മതമായി നിശ്ചയിച്ചു നൽകിയത് നൂഹിനോട് നാം കൽപ്പിക്കുകയും, നിനക്ക് നാം ബോധനം നൽകുകയും, ഇബ്രാഹീം, മൂസാ, ഈസാ എന്നിവരോട് നാം കല്പിച്ചതുമായ അതേ കാര്യമാണ്; നിങ്ങൾ (ഇസ്ലാമാകുന്ന) മതം നേരാംവണ്ണം നിലനിർത്തുകയും, അതിൽ ഭിന്നിക്കാതിരിക്കുകയും ചെയ്യുക (എന്നതാണ് അക്കാര്യം). നിങ്ങൾ ക്ഷണിച്ചു കൊണ്ടിരിക്കുന്ന ഇക്കാര്യം ബഹുദൈവാരാധകർക്ക് വളരെ ഭയങ്കരമായി തോന്നിയിരിക്കുന്നു. അല്ലാഹു താൻ ഉദ്ദേശിക്കുന്നവരെ അവന് വേണ്ടി തെരഞ്ഞെടുക്കുന്നു. അല്ലാഹുവിലേക്ക് താഴ്മയോടെ മടങ്ങുന്നവരെ അവൻ തന്നിലേക്ക് നയിക്കുകയും ചെയ്യുന്നു."
(ശൂറാ: 13)
അല്ലാഹു അവൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- ക്ക് അവതരിപ്പിച്ചു നൽകിയ ഈ ഖുർആൻ അതിന് മുൻപ് അവതരിച്ച വേദഗ്രന്ഥങ്ങളായ തൗറാതിലും ഇഞ്ചീലിലും -അവ മാറ്റിത്തിരുത്തപ്പെടുന്നതിന് മുൻപ്- ഉൾക്കൊണ്ടിരുന്ന കാര്യം സത്യപ്പെടുത്തുകയാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു:
"നിനക്ക് നാം ബോധനം നല്കിയ ഈ ഗ്രന്ഥം (ഖുർആൻ); അത് തന്നെയാകുന്നു യഥാർത്ഥ സത്യം. അതിന് മുമ്പുള്ള (വേദങ്ങളെ) സത്യപ്പെടുത്തുന്നതായാണ് (ഈ ഗ്രന്ഥം നാം നിനക്ക് ബോധനം നൽകിയിരിക്കുന്നത്). തീർച്ചയായും അല്ലാഹു തൻ്റെ ദാസന്മാരെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനും അവരെ നന്നായി കാണുന്നവനുമാകുന്നു."
(ഫാത്വിർ:31)
4- എല്ലാ ദൈവദൂതന്മാരുടെയും (നബിമാർ) ആചാരാനുഷ്ഠാനങ്ങളിൽ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും അവരുടെ മതം ഒന്നാകുന്നു.
എല്ലാ നബിമാരുടെയും മതം ഒന്നാകുന്നു. എന്നാൽ അവരുടെ മതത്തിലെ വിധിവിലക്കുകളിൽ വിഭിന്നതകളുണ്ടായിരുന്നു എന്നു മാത്രം. അല്ലാഹു പറയുന്നു:"(നബിയേ,) നിനക്കിതാ സത്യപ്രകാരം വേദഗ്രന്ഥം (ഖുർആൻ) നാം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിൻ്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്. അതിനാൽ നീ അവർക്കിടയിൽ നാം അവതരിപ്പിച്ചതനുസരിച്ച് വിധികൽപിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റരുത്. നിങ്ങളിൽ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കർമ്മമാർഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങളെ അവൻ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങൾക്കവൻ നൽകിയിട്ടുള്ളതിൽ നിങ്ങളെ പരീക്ഷിക്കുവാൻ (അവൻ ഉദ്ദേശിക്കുന്നു.) അതിനാൽ നല്ല കാര്യങ്ങളിലേക്ക് നിങ്ങൾ മത്സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങൾ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോളവൻ നിങ്ങൾക്ക് അറിയിച്ച് തരുന്നതാണ്."(മാഇദഃ: 48)നബി -ﷺ- പറഞ്ഞിരിക്കുന്നു:"ഇഹലോകത്തും പരലോകത്തും ഈസ ബ്നു മർയമിനോട് ഏറ്റവും അടുപ്പമുള്ളത് എനിക്കത്രെ. നബിമാരെല്ലാം സഹോദരങ്ങളാണ്; അവരുടെ മാതാക്കൾ വ്യത്യസ്തരെങ്കിലും അവരുടെയെല്ലാം മതം ഒന്നാകുന്നു."(ബുഖാരി: 3443)
5- നൂഹ് (നോഹാ), ഇബ്രാഹീം (അബ്രഹാം), മൂസാ (മോശെ), സുലൈമാൻ (സോളമൻ), ദാവൂദ് (ദാവീദ്), ഈസാ (യേശു) തുടങ്ങി എല്ലാ ദൈവദൂതന്മാരും (നബിമാർ) ക്ഷണിച്ച അതേ ആദർശത്തിലേക്ക് തന്നെയാണ് ഇസ്ലാമും ക്ഷണിക്കുന്നത്. അതായത് സർവ്വതിൻ്റെയും രക്ഷിതാവും ആരാധ്യനുമായുള്ളവൻ അല്ലാഹുവാകുന്നു എന്ന സന്ദേശം. അവനാകുന്നു സർവ്വതിനെയും സൃഷ്ടിച്ചവൻ. ഏവർക്കും ഉപജീവനം നൽകുന്നവനും, എല്ലാവർക്കും ജീവൻ നൽകുന്നവനും, മരിപ്പിക്കുന്നവനും അവൻ തന്നെ. സർവ്വതിൻ്റെയും ഉടമസ്ഥനും, രാജാക്കന്മാരുടെ രാജാവുമായുള്ളവനാണ് അവൻ. അവനാണ് സർവ്വതിനെയും നിയന്ത്രിക്കുന്നവൻ. അങ്ങേയറ്റം കരുണകടാക്ഷങ്ങൾ ചൊരിയുന്നവനും സൃഷ്ടികളോട് ദയാവായ്പുള്ളവനുമാണവൻ.
നൂഹ് (നോഹാ), ഇബ്രാഹീം (അബ്രഹാം), മൂസാ (മോശെ), സുലൈമാൻ (സോളമൻ), ദാവൂദ് (ദാവീദ്), ഈസാ (യേശു) തുടങ്ങി എല്ലാ ദൈവദൂതന്മാരും (നബിമാർ) ക്ഷണിച്ച അതേ ആദർശത്തിലേക്ക് തന്നെയാണ് ഇസ്ലാമും ക്ഷണിക്കുന്നത്. അതായത് സർവ്വതിൻ്റെയും രക്ഷിതാവും ആരാധ്യനുമായുള്ളവൻ അല്ലാഹുവാകുന്നു എന്ന സന്ദേശം. അവനാകുന്നു സർവ്വതിനെയും സൃഷ്ടിച്ചവൻ. ഏവർക്കും ഉപജീവനം നൽകുന്നവനും, എല്ലാവർക്കും ജീവൻ നൽകുന്നവനും, മരിപ്പിക്കുന്നവനും അവൻ തന്നെ. സർവ്വതിൻ്റെയും ഉടമസ്ഥനും, രാജാക്കന്മാരുടെ രാജാവുമായുള്ളവനാണ് അവൻ. അവനാണ് സർവ്വതിനെയും നിയന്ത്രിക്കുന്നവൻ. അങ്ങേയറ്റം കരുണകടാക്ഷങ്ങൾ ചൊരിയുന്നവനും സൃഷ്ടികളോട് ദയാവായ്പുള്ളവനുമാണവൻ."മനുഷ്യരേ, അല്ലാഹു നിങ്ങൾക്ക് ചെയ്ത അനുഗ്രഹം നിങ്ങൾ ഓർമിക്കുക. ആകാശത്ത് നിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക് ഉപജീവനം നൽകാൻ അല്ലാഹുവല്ലാത്ത വല്ല സ്രഷ്ടാവുമുണ്ടോ? അവനല്ലാതെ യാതൊരുവനും ആരാധനക്ക് അർഹതയുള്ളവനായില്ല. അപ്പോൾ നിങ്ങൾ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്? "(ഫാത്വിർ: 3)അല്ലാഹു പറഞ്ഞിരിക്കുന്നു:"പറയുക: ആകാശത്തുനിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക് ഉപജീവനം നല്കുന്നത് ആരാണ്? അതല്ലെങ്കിൽ കേൾവിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതിൽ നിന്ന് ജീവനുള്ളതും, ജീവനുള്ളതിൽ നിന്ന് ജീവനില്ലാത്തതും പുറത്തു കൊണ്ടുവരുന്നത് ആരാണ്? കാര്യങ്ങൾ നിയന്ത്രിക്കുന്നതും ആരാണ്? അവർ പറയും: അല്ലാഹു എന്ന്. അപ്പോൾ പറയുക: എന്നിട്ടും നിങ്ങൾ (അല്ലാഹുവിനെ) സൂക്ഷിക്കുന്നില്ലേ?!"(യൂനുസ്:31)അല്ലാഹു പറയുന്നു:അഥവാ, സൃഷ്ടി ആരംഭിക്കുകയും പിന്നീട് അത് ആവർത്തിക്കുകയും, ആകാശത്തു നിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക് ഉപജീവനം നൽകുകയും ചെയ്യുന്നവനോ? (അതല്ല, അവരുടെ ആരാധ്യന്മാരോ?) അല്ലാഹുവോടൊപ്പം വേറെ വല്ല ആരാധ്യനുമുണ്ടോ? (നബിയേ,) പറയുക: നിങ്ങൾ സത്യവാന്മാരാണെങ്കിൽ നിങ്ങൾക്കുള്ള തെളിവ് നിങ്ങൾ കൊണ്ട് വരിക."(നംല്: 64)അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന കാര്യത്തിലേക്ക് ക്ഷണിക്കുന്നതിനായാണ് എല്ലാ നബിമാരും റസൂലുകളും (ദൈവദൂതന്മാർ) നിയോഗിക്കപ്പെട്ടത്. അല്ലാഹു പറയുന്നു:"തീർച്ചയായും ഓരോ സമുദായത്തിലും നാം ദൂതനെ നിയോഗിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, (അവന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വ) താഗൂതുകളെയും വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.) എന്നിട്ട് അവരിൽ ചിലരെ അല്ലാഹു നേർവഴിയിലാക്കി. അവരിൽ ചിലരുടെ മേൽ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു. ആകയാൽ നിങ്ങൾ ഭൂമിയിലൂടെ നടന്നിട്ട് നിഷേധിച്ചു തള്ളിക്കളഞ്ഞവരുടെ പര്യവസാനം എപ്രകാരമായിരുന്നു എന്ന് നോക്കുക."(നഹ്ൽ: 36)അല്ലാഹു പറഞ്ഞു:"ഞാനല്ലാതെ (ആരാധനക്ക് അർഹനായി) ഒരു ആരാധ്യനുമില്ല; അതിനാൽ എന്നെ മാത്രം നിങ്ങൾ ആരാധിക്കൂ' എന്ന സന്ദേശം നല്കിക്കൊണ്ടല്ലാതെ നിനക്ക് മുമ്പ് ഒരു റസൂലിനെയും നാം അയച്ചിട്ടില്ല."(അൻബിയാഅ്:25)(ആദ്യത്തെ പ്രവാചകനായ) നൂഹ് -عَلَيْهِ السَّلَامُ- തൻ്റെ ജനതയോട് പറഞ്ഞ വാക്കുകൾ അല്ലാഹു അറിയിച്ചു തന്നിരിക്കുന്നു. അതിപ്രകാരമായിരുന്നു:"എൻ്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക! അവന് പുറമെ (ആരാധനക്ക് അർഹതയുള്ള) ഒരു ആരാധ്യനും നിങ്ങൾക്കില്ല. തീർച്ചയായും ഭയങ്കരമായ ഒരു ദിവസത്തെ ശിക്ഷ നിങ്ങൾക്ക് (വന്നുഭവിക്കുമെന്ന്) ഞാൻ ഭയപ്പെടുന്നു."(അഅ്'റാഫ്: 59)ഇബ്രാഹീം -عَلَيْهِ السَّلَامُ- നെ കുറിച്ച് -അദ്ദേഹം തൻ്റെ ജനതയോട് പറഞ്ഞതിനെ കുറിച്ച്- അല്ലാഹു ഇപ്രകാരമാണ് അറിയിച്ചത്."ഇബ്രാഹീമിനെയും (നാം അയച്ചു;) അദ്ദേഹം തന്റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദർഭം: നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അവനെ സൂക്ഷിക്കുകയും ചെയ്യുക. അതാണ് നിങ്ങൾക്ക് ഉത്തമം. നിങ്ങൾ മനസ്സിലാക്കുന്നുവെങ്കിൽ."(അൻകബൂത്: 16)അല്ലാഹുവിൻ്റെ ദൂതനായ സ്വാലിഹ് -عَلَيْهِ السَّلَامُ- പറഞ്ഞതിനെ കുറിച്ചും അല്ലാഹു അറിയിച്ചിരിക്കുന്നു:"സ്വാലിഹ് പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക! അവനല്ലാതെ (ആരാധിക്കപ്പെടാൻ അർഹതയുള്ള) ഒരു ആരാധ്യനും നിങ്ങൾക്കില്ല. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നു വ്യക്തമായ ഒരു തെളിവ് നിങ്ങൾക്ക് വന്നെത്തിയിരിക്കുന്നു. നിങ്ങൾക്കൊരു ദൃഷ്ടാന്തമായിട്ട് അല്ലാഹുവിൻ്റെ ഒട്ടകമാണിത്. അതിനാൽ അല്ലാഹുവിൻ്റെ ഭൂമിയിൽ (നടന്നു) തിന്നുവാൻ നിങ്ങൾ അതിനെ വിട്ടേക്കുക. നിങ്ങളതിന് ഒരു ഉപദ്രവവും ചെയ്യരുത്. എങ്കിൽ വേദനയേറിയ ശിക്ഷ നിങ്ങളെ പിടികൂടും."(അഅ്റാഫ്:73)അല്ലാഹുവിൻ്റെ ദൂതനായ ശുഐബ് -عَلَيْهِ السَّلَامُ- പറഞ്ഞതിനെ കുറിച്ചും അല്ലാഹു അറിയിച്ചിരിക്കുന്നു:"ശുഐബ് -عَلَيْهِ السَّلَامُ- പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനല്ലാതെ (ആരാധിക്കപ്പെടാൻ അർഹതയുള്ള) ഒരു ആരാധ്യനും നിങ്ങൾക്കില്ല. നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാൽ നിങ്ങൾ അളവും തൂക്കവും തികച്ചുകൊടുക്കണം. ജനങ്ങൾക്ക് അവരുടെ സാധനങ്ങളിൽ നിങ്ങൾ കമ്മിവരുത്തരുത്. ഭൂമിയിൽ നന്മവരുത്തിയതിന് ശേഷം നിങ്ങൾ അവിടെ നാശമുണ്ടാക്കരുത്. നിങ്ങൾ (അല്ലാഹുവിൽ) വിശ്വസിക്കുന്നവരാണെങ്കിൽ അതാണ് നിങ്ങൾക്ക് ഉത്തമം."(അഅ്റാഫ്: 85)മൂസാ -عَلَيْهِ السَّلَامُ- യോട് സംസാരിച്ചപ്പോൾ അല്ലാഹു അദ്ദേഹത്തോട് ആദ്യം പറഞ്ഞ വാക്കുകൾ നോക്കൂ:"(മൂസാ!) ഞാൻ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാൽ (നിനക്ക്) സന്ദേശം നല്കപ്പെടുന്ന കാര്യം നീ ശ്രദ്ധിച്ച് കേൾക്കുക.തീർച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അതിനാൽ എന്നെ മാത്രം നീ ആരാധിക്കുകയും, എന്നെ സ്മരിക്കുന്നതിനായി നിസ്കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുക."(ത്വാഹാ:13-14)അല്ലാഹുവിനോട് രക്ഷ തേടിക്കൊണ്ട് മൂസാ -عَلَيْهِ السَّلَامُ- പറഞ്ഞ വാക്കുകൾ അല്ലാഹു നമുക്ക് അറിയിച്ചു തന്നിട്ടുണ്ട്. അതിപ്രകാരമാണ്:"മൂസാ പറഞ്ഞു: എൻ്റെ രക്ഷിതാവും നിങ്ങളുടെ രക്ഷിതാവുമായിട്ടുള്ളവനോട്, വിചാരണയുടെ ദിവസത്തിൽ വിശ്വസിക്കാത്ത എല്ലാ അഹങ്കാരികളിൽ നിന്നും ഞാൻ ശരണം തേടുന്നു."(ഗാഫിർ:27)മസീഹ് ഈസാ -عَلَيْهِ السَّلَامُ- പറഞ്ഞതായി അല്ലാഹു അറിയിക്കുന്നു:"തീർച്ചയായും അല്ലാഹു എൻ്റെയും നിങ്ങളുടെയും രക്ഷിതാവാകുന്നു. അതിനാൽ അവനെ മാത്രം നിങ്ങൾ ആരാധിക്കുക. ഇതാകുന്നു നേരായ മാർഗം."(ആലു ഇംറാൻ 51)മസീഹ് ഈസാ -عَلَيْهِ السَّلَامُ- പറഞ്ഞ മറ്റൊരു വാക്കും അല്ലാഹു അറിയിച്ചിട്ടുണ്ട്. അതിപ്രകാരമാണ്:"ഇസ്രായീൽ സന്തതികളേ! എൻ്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിനെ മാത്രം നിങ്ങൾ ആരാധിക്കുവിൻ. അല്ലാഹുവോട് വല്ലവനും പങ്കുചേർക്കുന്ന പക്ഷം തീർച്ചയായും അല്ലാഹു അവന്ന് സ്വർഗം നിഷിദ്ധമാക്കുന്നതാണ്. നരകം അവൻ്റെ വാസസ്ഥലമായിരിക്കുകയും ചെയ്യും. അക്രമികൾക്ക് സഹായികളായി ആരും തന്നെയില്ല."(മാഇദ:72)എന്തിനധികം! തൗറാതിലും ഇഞ്ചീലിലും അടക്കം അല്ലാഹുവിനെ മാത്രം ആരാധിക്കണമെന്ന കാര്യം ശക്തമായി ഊന്നിപ്പറഞ്ഞിട്ടുണ്ട്. തോറായിലെ നിയമാവർത്തന ഗ്രന്ഥത്തിൽ മൂസായുടെ വാക്ക് ഇപ്രകാരം രേഖപ്പെടുത്തപ്പെട്ടതായി കാണാം."യിസ്രായേലേ, കേൾക്കുക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ ഏകൻ തന്നെ." (നിയമാവർത്തനം: 6:4)അല്ലാഹുവിനെ ഏകനാക്കണമെന്ന കാര്യം ശക്തമായി ഊന്നിപ്പറയുന്ന വാക്കുകൾ ബൈബിളിലെ മാർകോസിൻ്റെ സുവിശേഷത്തിലുമുണ്ട്.“എല്ലാറ്റിലും മുഖ്യമായ കൽപ്പന ഇതാകുന്നു: “യിസ്രായേലേ, കേൾക്കുക; നമ്മുടെ ദൈവമായ കർത്താവ് ഏകകർത്താവ്." (മാർകോസ്: 12/29)സർവ്വരുടെയും സ്രഷ്ടാവായ അല്ലാഹുവിനെ ഏകനാക്കുക എന്നതിലേക്ക് ക്ഷണിക്കുക എന്ന മഹത്തരമായ ഈ ദൗത്യവുമായാണ് എല്ലാ നബിമാരും നിയോഗിക്കപ്പെട്ടത് എന്ന് അല്ലാഹു അറിയിച്ചിരിക്കുന്നു."തീർച്ചയായും ഓരോ സമുദായത്തിലും നാം റസൂലിനെ (നമ്മുടെ ദൂതനെ) നിയോഗിച്ചിട്ടുണ്ട്. നിങ്ങൾ അല്ലാഹുവെ മാത്രം ആരാധിക്കുകയും, (അവന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വ) താഗൂതുകളെയും വെടിയുകയും ചെയ്യണം എന്ന് (പ്രബോധനം ചെയ്യുന്നതിന് വേണ്ടി.) എന്നിട്ട് അവരിൽ ചിലരെ അല്ലാഹു നേർവഴിയിലാക്കി. അവരിൽ ചിലരുടെ മേൽ വഴികേട് സ്ഥിരപ്പെടുകയും ചെയ്തു."(നഹ്ൽ: 36)അല്ലാഹു പറയുന്നു:"(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നതിനെ പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയിൽ അവർ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങൾ എനിക്ക് കാണിച്ചു തരൂ. അതല്ല ആകാശങ്ങളുടെ സൃഷ്ടിയിൽ വല്ല പങ്കും അവർക്കുണ്ടോ? നിങ്ങൾ സത്യവാന്മാരാണെങ്കിൽ ഇതിന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ, അറിവിൻ്റെ വല്ല അംശമോ നിങ്ങൾ എനിക്ക് കൊണ്ടു വന്നു തരൂ."(അഹ്ഖാഫ്: 4)(ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട്) ശൈഖ് നാസ്വിർ അസ്സഅ്ദി -رَحِمَهُ اللَّهُ- പറയുന്നു:"ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെയുള്ളവരെ പങ്കുചേർക്കുന്നത് എന്തെങ്കിലും തെളിവിൻ്റെയോ പ്രമാണത്തിൻ്റെയോ അടിസ്ഥാനത്തിലല്ല എന്ന് ഈ ആയത്തിൽ നിന്ന് മനസ്സിലാക്കാം. അസത്യം നിറഞ്ഞ ഊഹങ്ങളും, നിലവാരമില്ലാത്ത ചിന്തകളും, അർത്ഥമില്ലാത്ത ബുദ്ധിന്യായങ്ങളും മാത്രമാണ് തങ്ങളുടെ വിശ്വാസത്തിൻ്റെ അടിത്തറയായി അവർ സ്വീകരിച്ചിരിക്കുന്നത്. ബഹുദൈവാരാധകരുടെ സാഹചര്യങ്ങളെ പൂർണ്ണമായി വിലയിരുത്തുകയും, അവരുടെ വിജ്ഞാനങ്ങളും പ്രവർത്തനങ്ങളും നിരീക്ഷണത്തിന് വിധേയമാക്കുകയും, തങ്ങളുടെ ജീവിതകാലം മുഴുവൻ അല്ലാഹുവിന് പുറമെയുള്ള ആരാധ്യവസ്തുക്കളെ സേവിച്ചു കൊണ്ട് കഴിഞ്ഞുകൂടിയവരെ ശ്രദ്ധിക്കുകയും ചെയ്താൽ അവയുടെയെല്ലാം നിരർത്ഥകത നിനക്ക് ബോധ്യപ്പെടും! അല്ലാഹുവിന് പുറമെ അവർ ആരാധിച്ചു കൊണ്ടിരുന്ന ആരാധ്യവസ്തുക്കളിൽ ഒന്നു പോലും ഇഹലോകത്തോ വരാനിരിക്കുന്ന പരലോകത്തോ അവർക്ക് എന്തെങ്കിലുമൊരു ഉപകാരം ചെയ്തുവോ?!"(തയ്സീറുൽ കരീമിൽ മന്നാൻ:779)
6- അല്ലാഹുവാകുന്നു സർവ്വതിൻ്റെയും സ്രഷ്ടാവ്. എല്ലാ ആരാധനകൾക്കും അർഹതയുള്ളവൻ അവൻ മാത്രമാകുന്നു. അവനോടൊപ്പം മറ്റൊരാളും ആരാധിക്കപ്പെട്ടു കൂടാ.
അല്ലാഹു മാത്രമാകുന്നു ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരേയൊരുവൻ. അവനോടൊപ്പം മറ്റൊരാളും ആരാധിക്കപ്പെട്ടു കൂടാ; അവർക്കൊന്നും അതിനുള്ള അർഹതയില്ല. അല്ലാഹു പറയുന്നു:'ജനങ്ങളേ, നിങ്ങളെയും നിങ്ങളുടെ മുൻഗാമികളെയും സൃഷ്ടിച്ച നിങ്ങളുടെ രക്ഷിതാവിനെ നിങ്ങൾ ആരാധിക്കുവിൻ. നിങ്ങൾ ദോഷബാധയെ സൂക്ഷിച്ച് ജീവിക്കുവാൻ വേണ്ടിയത്രെ അത്.നിങ്ങൾക്ക് വേണ്ടി ഭൂമിയെ മെത്തയും ആകാശത്തെ മേൽപുരയുമാക്കിത്തരികയും ആകാശത്ത്നിന്ന് വെള്ളം ചൊരിഞ്ഞുതന്നിട്ട് അതു മുഖേന നിങ്ങൾക്ക് ഭക്ഷിക്കുവാനുള്ള കായ്കനികൾ ഉല്പാദിപ്പിച്ചു തരികയും ചെയ്തവനെ; (അല്ലാഹുവിനെ). അതിനാൽ അറിഞ്ഞു കൊണ്ട് നിങ്ങൾ അല്ലാഹുവിന് സമൻമാരെ ഉണ്ടാക്കരുത്.''(ബഖറ: 21-22)നമ്മെയും നമുക്ക് മുൻപുള്ള തലമുറകളെയും സൃഷ്ടിച്ച, ഭൂമിയെ നമുക്കായി വിരിപ്പു പോലെ സംവിധാനിച്ച, ആകാശത്ത് നിന്ന് നമുക്കായി വെള്ളം ഇറക്കി നൽകിയ, അതിലൂടെ നമുക്ക് വിഭവങ്ങൾ ഉപജീവനമായി നൽകിയവൻ; അവൻ മാത്രമാണ് ആരാധനകൾക്കെല്ലാം അർഹതയുള്ളവൻ. അല്ലാഹു പറയുന്നു:"മനുഷ്യരേ! നിങ്ങൾക്ക് മേലുള്ള അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ നിങ്ങൾ ഓർക്കുക. ആകാശത്ത് നിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക് ഉപജീവനം നൽകുന്ന ഒരു സ്രഷ്ടാവുണ്ടോ; അല്ലാഹുവല്ലാതെ?! അവനല്ലാതെ യാതൊരുവനും ആരാധനക്ക് അർഹതയുള്ളവനായില്ല. അപ്പോൾ നിങ്ങൾ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്?"(ഫാത്വിർ: 3)സൃഷ്ടിക്കുകയും ഉപജീവനം നൽകുകയും ചെയ്യുന്നവൻ; അവനാണ് ആരാധനകൾക്കെല്ലാം അർഹതയുള്ള ഒരേയൊരുവൻ. അല്ലാഹു പറയുന്നു:"അങ്ങനെയുള്ളവനാണ് നിങ്ങളുടെ രക്ഷിതാവായ അല്ലാഹു. അവനല്ലാതെ ആരാധനക്ക് അർഹനായി ഒരാളുമില്ല. സർവ്വതിൻ്റെയും സ്രഷ്ടാവാകുന്നു അവൻ. അതിനാൽ അവനെ മാത്രം നിങ്ങൾ ആരാധിക്കുക. അവൻ എല്ലാ കാര്യങ്ങളും ഏറ്റെടുത്തവനാകുന്നു."(അൻആം:102)അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന ഒരാൾക്കും -ഒന്നിനും- ആരാധിക്കപ്പെടാനുള്ള യാതൊരു അർഹതയുമില്ല. കാരണം ആകാശങ്ങളിലോ ഭൂമിയിലോ ഒരു അണുമണിത്തൂക്കം പോലും അവരാരും ഉടമപ്പെടുത്തുന്നില്ല. എന്തെങ്കിലുമൊരു കാര്യത്തിൽ അവരാരും അല്ലാഹുവിനോടൊപ്പം പങ്കാളികളായിട്ടുമില്ല. അവനെ അവർ സഹായിക്കുകയോ, പിന്തുണക്കുകയോ ചെയ്തിട്ടുമില്ല. എന്നിരിക്കെ എങ്ങനെയാണ് അവരെ അല്ലാഹുവിനോടൊപ്പം ആരാധ്യനാക്കുക?! അല്ലെങ്കിൽ അല്ലാഹുവിൻ്റെ പങ്കാളികളായി അവരെ നിശ്ചയിക്കുക?! അല്ലാഹു പറയുന്നു:"പറയുക: അല്ലാഹുവിന് പുറമെ നിങ്ങൾ ജല്പിച്ചു കൊണ്ടിരിക്കുന്നവരെ നിങ്ങൾ വിളിച്ചു നോക്കുക! ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ -ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളം പോലും- അവർ ഉടമപ്പെടുത്തുന്നില്ല. അവയുടെ അധികാരത്തിൽ യാതൊരു പങ്കും അവർക്കില്ല. അവരുടെ കൂട്ടത്തിൽ അവന്ന് സഹായിയായി ആരുമില്ല."(സബഅ്:22)ഈ സൃഷ്ടികളെയെല്ലാം പടക്കുകയും, ശൂന്യതയിൽ നിന്ന് അവയെയെല്ലാം ഉണ്ടാക്കുകയും ചെയ്തവൻ അല്ലാഹു മാത്രമാണ്. അവയുടെ സാന്നിധ്യം അല്ലാഹുവിൻ്റെ അസ്തിത്വത്തെ കുറിച്ച് അറിയിക്കുന്നു. അവൻ സർവ്വതിൻ്റെയും സ്രഷ്ടാവും പരിപാലകനുമാണെന്നും, ആരാധനകൾക്ക് അർഹതയുള്ളവൻ അവൻ മാത്രമാണെന്നും അവ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു:"നിങ്ങളെ അവൻ മണ്ണിൽ നിന്ന് സൃഷ്ടിക്കുകയും, ശേഷം നിങ്ങൾ (ലോകമാകെ) വ്യാപിച്ച മനുഷ്യവർഗമായി തീരുകയും ചെയ്തു എന്നത് അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ.നിങ്ങൾക്ക് സമാധാനപൂർവ്വം ഒത്തുചേരേണ്ടതിനായി നിങ്ങളിൽ നിന്ന് തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്.ആകാശഭൂമികളുടെ സൃഷ്ടിയും, നിങ്ങളുടെ ഭാഷകളിലും വർണ്ണങ്ങളിലുമുള്ള അന്തരങ്ങളും അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ വിജ്ഞാനികൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്.രാത്രിയും പകലും നിങ്ങൾ ഉറങ്ങുന്നതും, അവൻ്റെ അനുഗ്രഹത്തിൽ നിന്ന് നിങ്ങൾ ഉപജീവനം തേടുന്നതും അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ കേട്ടുമനസ്സിലാക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്.ഭയവും ആശയും ഉളവാക്കിക്കൊണ്ട് അവൻ നിങ്ങൾക്ക് മിന്നൽ കാണിച്ചു തരുന്നു; ആകാശത്ത് നിന്ന് അവൻ വെള്ളം ചൊരിയുകയും അത് മൂലം നിർജ്ജീവമായി കിടന്ന ഭൂമിയെ അവൻ ജീവനുള്ളതാക്കുകയും ചെയ്യുന്നു; അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ അവ. തീർച്ചയായും അതിൽ ചിന്തിച്ച് മനസ്സിലാക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്.അവൻ്റെ കല്പനപ്രകാരം ആകാശവും ഭൂമിയും നിലനിന്ന് വരുന്നതും അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. പിന്നെ, ഭൂമിയിൽ നിന്ന് നിങ്ങളെ അവൻ ഒന്നു വിളിച്ചാൽ നിങ്ങളതാ പുറത്ത് വരുന്നു.ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം അവൻ്റെ അധീനത്തിലത്രെ. എല്ലാവരും അവന്ന് കീഴടങ്ങുന്നവരാകുന്നു.അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവൻ. പിന്നെ അവൻ അത് ആവർത്തിക്കുന്നു. അത് അവനെ സംബന്ധിച്ചിടത്തോളം കൂടുതൽ എളുപ്പമുള്ളതാകുന്നു."(റൂം:20-27)നംറൂദ് എന്ന രാജാവ് അല്ലാഹുവിൻ്റെ അസ്തിത്വത്തെ നിഷേധിച്ചു. ഇബ്രാഹീം -عَلَيْهِ السَّلَامُ- അവന് നൽകിയ മറുപടി അല്ലാഹു വിശുദ്ധ ഖുർആനിൽ അറിയിച്ചിട്ടുണ്ട്."ഇബ്രാഹീം പറഞ്ഞു: അല്ലാഹു സൂര്യനെ കിഴക്കു നിന്ന് കൊണ്ടു വരുന്നു. നീയതിനെ പടിഞ്ഞാറ് നിന്ന് കൊണ്ടു വരിക. അപ്പോൾ ആ സത്യനിഷേധിയുടെ വായ അടഞ്ഞു പോയി. അക്രമികളായ ജനതയെ അല്ലാഹു നേർവഴിയിലാക്കുകയില്ല."(ബഖറ:258)ഇബ്രാഹീം -عَلَيْهِ السَّلَامُ- അല്ലാഹുവിനെ കുറിച്ച് തൻ്റെ ജനങ്ങൾക്ക് വിവരിച്ചു കൊടുത്ത ചരിത്രവും വിശുദ്ധ ഖുർആനിലുണ്ട്. അല്ലാഹുവാണ് തന്നെ സന്മാർഗത്തിലേക്ക് നയിക്കുകയും, തനിക്ക് ഭക്ഷണപാനീയങ്ങൾ നൽകുകയും, രോഗമായാൽ തന്നെ സുഖപ്പെടുത്തുകയും, തന്നെ മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്യുന്നതെന്നും അദ്ദേഹം അവർക്ക് വിവരിച്ചു കൊടുത്തു. അല്ലാഹു ഖുർആനിൽ പ്രസ്തുത സംഭവം ഇപ്രകാരം വിവരിച്ചിരിക്കുന്നു:"എന്നെ സൃഷ്ടിച്ചവൻ; (അവനെ മാത്രമേ ഞാൻ ആരാധിക്കുകയുള്ളൂ). അവനാണ് എനിക്ക് മാർഗദർശനം നൽകുന്നവൻ.എനിക്ക് ആഹാരം തരികയും കുടിനീര് തരികയും ചെയ്യുന്നവൻ.എനിക്ക് രോഗം ബാധിച്ചാൽ അവനാണ് എന്നെ സുഖപ്പെടുത്തുന്നത്.എന്നെ മരിപ്പിക്കുകയും പിന്നീട് ജീവിപ്പിക്കുകയും ചെയ്യുന്നവൻ.(ശുഅറാഅ്:78-81)മൂസാ -عَلَيْهِ السَّلَامُ- യും ഫിർഔനുമായുള്ള സംഭാഷണവും അല്ലാഹു ഖുർആനിൽ വിവരിച്ചിട്ടുണ്ട്. മൂസാ -عَلَيْهِ السَّلَامُ- തൻ്റെ രക്ഷിതാവിനെ കുറിച്ച് ഫിർഔനിനോട് പറഞ്ഞു:"എല്ലാത്തിനും അതിൻ്റെ സൃഷ്ടിപ്പ് നൽകുകയും, ശേഷം അവക്കെല്ലാം മാർഗദർശനം നൽകുകയും ചെയ്തവനാണ് അവൻ."(ത്വാഹാ:50)ആകാശങ്ങളിലും ഭൂമിയിലുമുള്ള സർവ്വതും അല്ലാഹു മനുഷ്യന് വേണ്ടി സൗകര്യപ്പെടുത്തി കൊടുക്കുകയും, അവനെ അനുഗ്രഹങ്ങൾ കൊണ്ട് മൂടുകയും ചെയ്തിരിക്കുന്നു. അവൻ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും, അല്ലാഹുവിനോട് നന്ദികേടും നിഷേധവും പുലർത്താതിരിക്കുന്നതിനുമത്രെ അത്. അല്ലാഹു പറയുന്നു:"ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹു നിങ്ങൾക്ക് സൗകര്യപ്പെടുത്തി തന്നിരിക്കുന്നു എന്ന് നിങ്ങൾ കണ്ടില്ലേ? പ്രത്യക്ഷവും പരോക്ഷവുമായ അവൻ്റെ അനുഗ്രഹങ്ങൾ അവൻ നിങ്ങൾക്ക് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. യാതൊരു അറിവോ മാർഗദർശനമോ, വെളിച്ചം നല്കുന്ന വേദഗ്രന്ഥമോ ഇല്ലാതെ അല്ലാഹുവിൻ്റെ കാര്യത്തിൽ തർക്കിച്ചു കൊണ്ടിരിക്കുന്ന ചിലർ മനുഷ്യരിലുണ്ട്."(ലുഖ്മാൻ:20)ആകാശങ്ങളിലും ഭൂമിയിലും ഉള്ളതെല്ലാം അല്ലാഹു മനുഷ്യനായി സംവിധാനിച്ചു നൽകിയിരിക്കുന്നു എന്നതിനോടൊപ്പം അവൻ മനുഷ്യനെ സൃഷ്ടിക്കുകയും, അവന് ഉപകാരപ്രദമായ വിജ്ഞാനം നേടിയെടുക്കാനും, അവൻ്റെ രക്ഷാധികാരിയും സ്രഷ്ടാവുമായ അല്ലാഹുവിലേക്ക് അവനെ എത്തിക്കാനും ആവശ്യമായതെല്ലാം -കേൾവിയും കാഴ്ചയും ഹൃദയവും- അവൻ ഒരുക്കി നൽകുകയും ചെയ്തിരിക്കുന്നു."നിങ്ങളുടെ മാതാക്കളുടെ ഉദരങ്ങളിൽ നിന്ന് അല്ലാഹു നിങ്ങളെ പുറത്ത് കൊണ്ട് വന്നു. നിങ്ങൾക്ക് (അപ്പോൾ) യാതൊന്നും അറിയില്ലായിരുന്നു. അവൻ നിങ്ങൾക്ക് കേൾവിയും കാഴ്ചകളും ഹൃദയങ്ങളും നല്കുകയും ചെയ്തു. നിങ്ങൾ നന്ദി കാണിക്കുന്നതിന് വേണ്ടിയത്രെ അത്."(നഹ്ൽ:78)
എല്ലാ ലോകങ്ങളെയും സൃഷ്ടിക്കുകയും, മനുഷ്യനെ പടക്കുകയും ചെയ്തവൻ അല്ലാഹുവാണ്. മനുഷ്യന് വേണ്ട അവയവങ്ങളും ശക്തിയും അവനവർക്ക് നൽകിയിരിക്കുന്നു. അല്ലാഹുവിനെ ആരാധിക്കാനും ഭൂമിയിൽ ജീവിക്കുവാനും സഹായകമായതെല്ലാം അവർക്കവൻ അനുഗ്രഹമായി നൽകിയിരിക്കുന്നു. ശേഷം ആകാശങ്ങളിലും ഭൂമിയിലുമുള്ളതെല്ലാം അവന് സൗകര്യപ്പെടുത്തി കൊടുക്കുകയും ചെയ്തിരിക്കുന്നു.
നാമീ കാണുന്ന മഹത്തരമായ സൃഷ്ടിലോകത്തെ മുൻനിർത്തി കൊണ്ട് ഇവയെല്ലാം അല്ലാഹുവാണ് അവയുടെ സ്രഷ്ടാവും രക്ഷാധികാരിയുമെന്നും, അതിനാൽ അവൻ മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ളവനെന്നും ബോധ്യപ്പെടുത്തുന്നു എന്ന കാര്യം അല്ലാഹു ഓർമ്മപ്പെടുത്തിയിട്ടുണ്ട്."പറയുക: ആകാശത്തുനിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക് ആഹാരം നല്കുന്നത് ആരാണ്? അതല്ലെങ്കിൽ കേൾവിയും കാഴ്ചകളും അധീനപ്പെടുത്തുന്നത് ആരാണ്? ജീവനില്ലാത്തതിൽ നിന്ന് ജീവനുള്ളതും, ജീവനുള്ളതിൽ നിന്ന് ജീവനില്ലാത്തതും പുറപ്പെടുവിക്കുന്നതും ആരാണ്? കാര്യങ്ങൾ നിയന്ത്രിക്കുന്നതും ആരാണ്? അവർ പറയും: അല്ലാഹു എന്ന്. അപ്പോൾ പറയുക: എന്നിട്ടും നിങ്ങൾ സൂക്ഷ്മത പാലിക്കുന്നില്ലേ?"(യൂനുസ്:31)അല്ലാഹു പറയുന്നു:"(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നതിനെ പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയിൽ അവർ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങൾ എനിക്ക് കാണിച്ചു തരൂ. അതല്ല ആകാശങ്ങളുടെ സൃഷ്ടിയിൽ വല്ല പങ്കും അവർക്കുണ്ടോ? നിങ്ങൾ സത്യവാന്മാരാണെങ്കിൽ ഇതിന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ, അറിവിൻ്റെ വല്ല അംശമോ നിങ്ങൾ എനിക്ക് കൊണ്ടു വന്നു തരൂ."(അഹ്ഖാഫ്: 4)അല്ലാഹു പറയുന്നു:"നിങ്ങൾക്ക് കാണാവുന്ന തൂണുകളൊന്നും കൂടാതെ ആകാശങ്ങളെ അവൻ സൃഷ്ടിച്ചിരിക്കുന്നു. ഭൂമി നിങ്ങളെയും കൊണ്ട് ഇളകാതിരിക്കുവാനായി അതിൽ അവൻ ഉറച്ച പർവ്വതങ്ങൾ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു. എല്ലാതരം ജന്തുക്കളെയും അവൻ അതിൽ വ്യാപിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകാശത്ത് നിന്ന് നാം വെള്ളം ചൊരിയുകയും, എന്നിട്ട് വിശിഷ്ടമായ എല്ലാ (സസ്യ) ജോടികളെയും നാം അതിൽ മുളപ്പിക്കുകയും ചെയ്തു. ഇതെല്ലാം അല്ലാഹുവിൻ്റെ സൃഷ്ടിയാകുന്നു! എന്നാൽ അവന്നു പുറമെയുള്ളവർ സൃഷ്ടിച്ചിട്ടുള്ളത് എന്തെങ്കിലും നിങ്ങൾ എനിക്ക് കാണിച്ചുതരൂ. അല്ല, അക്രമകാരികൾ വ്യക്തമായ വഴികേടിലാകുന്നു."(ലുഖ്മാൻ: 10,11)അല്ലാഹു പറയുന്നു:"അതല്ല, യാതൊരു വസ്തുവിൽ നിന്നുമല്ലാതെ അവർ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണോ? അതല്ല, അവർ തന്നെയാണോ സ്രഷ്ടാക്കൾ?അതല്ല, അവരാണോ ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചിരിക്കുന്നത്? അല്ല, അവർ ദൃഢമായി വിശ്വസിക്കുന്നില്ല.അതല്ല, അവരുടെ പക്കലാണോ നിൻ്റെ രക്ഷിതാവിൻ്റെ ഖജനാവുകൾ! അതല്ല, അവരാണോ അധികാരം നടത്തുന്നവർ?"(ത്വൂർ: 35-37)(ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട്) ശൈഖ് നാസ്വിർ അസ്സഅ്ദി -رَحِمَهُ اللَّهُ- പറയുന്നു:"അല്ലാഹുവിനെ നിഷേധിക്കുന്നവർക്കെതിരെയുള്ള ശക്തമായ തെളിവാണിത്. ഈ ചോദ്യത്തിന് മുൻപിൽ രണ്ടാലൊരു വഴിയല്ലാതെ അവർക്കില്ല. ഒന്നല്ലെങ്കിൽ സത്യത്തിന് കീഴൊതുങ്ങുക. അതല്ലെങ്കിൽ ബുദ്ധിയും മതവും ഒരു പോലെ ആവശ്യപ്പെടുന്നതിനെ നിരാകരിക്കുക."(തഫ്സീർ ഇബ്നി സഅ്ദി:816)
7- പ്രപഞ്ചത്തിലുള്ള -നമുക്ക് ദൃശ്യമായതും അദൃശ്യമായതുമായ- എല്ലാം സൃഷ്ടിച്ചത് അല്ലാഹുവാകുന്നു. അവന് പുറമെയുള്ളതെല്ലാം അവൻ്റെ സൃഷ്ടികളിൽ പെട്ടവ മാത്രമാകുന്നു. ആകാശങ്ങളെയും ഭൂമിയെയും ആറു ദിവസങ്ങളിലായി അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു.
പ്രപഞ്ചത്തിലുള്ള -നമുക്ക് ദൃശ്യമായതും അദൃശ്യമായതുമായ- എല്ലാം സൃഷ്ടിച്ചത് അല്ലാഹുവാകുന്നു. അവന് പുറമെയുള്ളതെല്ലാം അവൻ്റെ സൃഷ്ടികളിൽ പെട്ടവ മാത്രമാകുന്നു. അല്ലാഹു പറയുന്നു:"(നബിയേ,) ചോദിക്കുക: ആരാണ് ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്? അല്ലാഹുവാണെന്ന് പറയുക. ചോദിക്കുക: എന്നിട്ടും സ്വന്തത്തിന് തന്നെ ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സ്വാധീനമില്ലാത്ത ചില രക്ഷാധികാരികളെ അല്ലാഹുവിന് പുറമെ നിങ്ങൾ സ്വീകരിച്ചിരിക്കുകയാണോ? പറയുക: അന്ധനും കാഴ്ചയുള്ളവനും തുല്യരാകുമോ? അഥവാ ഇരുട്ടുകളും വെളിച്ചവും തുല്യമാകുമോ? അതല്ല, അല്ലാഹുവിന് പുറമെ അവർ പങ്കാളികളാക്കി വെച്ചവർ, അവൻ സൃഷ്ടിക്കുന്നത് പോലെത്തന്നെ സൃഷ്ടി നടത്തിയിട്ട് (ഇരു വിഭാഗത്തിൻ്റെയും) സൃഷ്ടികൾ അവർക്ക് തിരിച്ചറിയാതാവുകയാണോ ഉണ്ടായത്? (നബിയേ!) അല്ലാഹുവാകുന്നു എല്ലാ വസ്തുക്കളുടെയും സ്രഷ്ടാവ് എന്ന് പറയുക. അവൻ ഏകനും സർവ്വാധിപതിയുമാകുന്നു."(റഅ്ദ്:16) അല്ലാഹു പറയുന്നു:"നിങ്ങൾക്ക് അറിവില്ലാത്തതും അവൻ സൃഷ്ടിക്കുന്നു."(നഹ്ൽ: 8)ആകാശ ഭൂമികളെ ആറു ദിവസങ്ങളിലായാണ് അല്ലാഹു സൃഷ്ടിച്ചത്. അവൻ പറയുന്നു:"ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിച്ചവനാണ് അവൻ. പിന്നീട് അവൻ സിംഹാസനസ്ഥനായി. ഭൂമിയിൽ പ്രവേശിക്കുന്നതും അതിൽ നിന്ന് പുറത്തു വരുന്നതും, ആകാശത്ത് നിന്ന് ഇറങ്ങുന്നതും അതിലേക്ക് കയറിച്ചെല്ലുന്നതും അവൻ അറിഞ്ഞ് കൊണ്ടിരിക്കുന്നു. നിങ്ങൾ എവിടെയായിരുന്നാലും അവൻ നിങ്ങളുടെ കൂടെയുണ്ട് താനും. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു."(ഹദീദ്: 4)അല്ലാഹു പറയുന്നു:"ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറു ദിവസങ്ങളിൽ സൃഷ്ടിച്ചിരിക്കുന്നു. യാതൊരു ക്ഷീണവും നമ്മെ ബാധിച്ചിട്ടുമില്ല."(ഖാഫ്:38)
8- തൻ്റെ സർവ്വാധികാരത്തിലും സൃഷ്ടിപ്പിലും നിയന്ത്രണത്തിലും ഒരു പങ്കാളിയും അല്ലാഹുവിനില്ല. ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരാളും അവന് പുറമെയില്ല.
അല്ലാഹുവാകുന്നു സർവ്വാധികാരത്തിൻ്റെ ഉടമസ്ഥൻ. അവൻ്റെ സൃഷ്ടിപ്പിലോ, അവൻ്റെ അധികാരത്തിലോ, സർവ്വതിനെയും അവൻ നിയന്ത്രിക്കുന്നതിലോ ഒരു പങ്കാളിയും അവനില്ല. അല്ലാഹു പറയുന്നു:"(നബിയേ,) പറയുക: അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ചു പ്രാർത്ഥിക്കുന്നതിനെ പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ? ഭൂമിയിൽ അവർ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങൾ എനിക്ക് കാണിച്ചു തരൂ. അതല്ല ആകാശങ്ങളുടെ സൃഷ്ടിയിൽ വല്ല പങ്കും അവർക്കുണ്ടോ? നിങ്ങൾ സത്യവാന്മാരാണെങ്കിൽ ഇതിന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥമോ, അറിവിൻ്റെ വല്ല അംശമോ നിങ്ങൾ എനിക്ക് കൊണ്ടു വന്നു തരൂ."(അഹ്ഖാഫ്: 4)(ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട്) ശൈഖ് നാസ്വിർ അസ്സഅ്ദി -رَحِمَهُ اللَّهُ- പറയുന്നു:"യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാൻ ശേഷിയില്ലാത്തവരും, മരണമോ ജീവിതമോ നിയന്ത്രിക്കാൻ കഴിയാത്തവരുമായ സൃഷ്ടികളെ -വിഗ്രഹങ്ങളെയും മറ്റ് ആരാധ്യവസ്തുക്കളെയും- അല്ലാഹുവിന് പുറമെ പങ്കാളികളാക്കിയിരിക്കുന്ന ബഹുദൈവാരാധകരോട് ചോദിക്കാൻ നബി -ﷺ- യോട് കൽപ്പിക്കുകയാണ് അല്ലാഹു ഈ ആയത്തിലൂടെ. അവരുടെ വിഗ്രഹങ്ങളുടെ കഴിവുകേടും, അവക്ക് ആരാധനയുടെ യാതൊരു പങ്കും അവകാശമില്ലെന്നതും ബോധ്യപ്പെടുത്തി നൽകിക്കൊണ്ട് അവരോട് പറഞ്ഞു കൊടുക്കൂ നബിയേ! "ഭൂമിയിൽ അവർ എന്താണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങൾ എനിക്ക് കാണിച്ചു തരൂ!" ആകാശഭൂമികളുടെ വിശാലമായ ഈ അസ്തിത്വത്തിൽ എന്തെങ്കിലുമൊന്ന് അവർ പടച്ചതായുണ്ടോ?! പർവ്വതങ്ങളെ അവരാണോ സൃഷ്ടിച്ചത്?! അവരൊഴുക്കിയ നദികളേതെങ്കിലുമുണ്ടോ?! അവർ ജീവൻ നൽകിയ ഏതെങ്കിലുമൊരു ജീവിവർഗം?! അതുമല്ലെങ്കിൽ അവർ മുളപ്പിച്ച ഏതെങ്കിലും വൃക്ഷങ്ങൾ?! ഇവയിലേതെങ്കിലും സൃഷ്ടിക്കുന്നതിൽ അവർ എന്തെങ്കിലും സഹായമേകിയിട്ടുണ്ടോ?! തങ്ങൾക്ക് പോലും ഇതൊന്നും സാധിക്കില്ലെന്നത് അവർ അംഗീകരിക്കുന്നു എന്നിരിക്കെ അവരെങ്ങനെ മറ്റുള്ളവർക്ക് അത് സാധിക്കുമെന്ന് വിശ്വസിക്കും?! അല്ലാഹുവിന് പുറമെയുള്ള ആരെയാകട്ടെ, അവരെ ആരാധിക്കുന്നത് തീർത്തും നിരർത്ഥകമാണെന്നതിനുള്ള ബുദ്ധിപരമായ തെളിവാണിത്.ബുദ്ധിപരമായ തെളിവ് ഓർമ്മപ്പെടുത്തിയ ശേഷം, അല്ലാഹുവിന് പുറമെ ഒരു പങ്കാളിയുണ്ട് എന്നതിന് മതപരമായ യാതൊരു പ്രാമാണികതയുമില്ലെന്നും അല്ലാഹു ഓർമ്മപ്പെടുത്തുന്നു. "നിങ്ങൾ സത്യവാന്മാരാണെങ്കിൽ ഇതിന് മുമ്പുള്ള ഏതെങ്കിലും വേദഗ്രന്ഥം നിങ്ങൾ കൊണ്ടു വരൂ!" എന്ന വാക്കിൽ അതിലേക്കുള്ള സൂചനയാണുള്ളത്. ബഹുദൈവാരാധനയിലേക്ക് ക്ഷണിക്കുന്ന ഒരു വേദഗ്രന്ഥമെങ്കിലും കൊണ്ടു വരാനുള്ള വെല്ലുവിളിയാണത്. "അറിവിൻ്റെ വല്ല അംശവും" എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രവാചകന്മാരിൽ നിന്ന് കൈമാറിക്കിട്ടിയ വിജ്ഞാനമാണ്. ഏതെങ്കിലുമൊരു പ്രവാചകൻ ബഹുദൈവാരാധനയിലേക്ക് ക്ഷണിച്ചതായി അറിയിക്കുന്ന ഒരു തെളിവും അവർക്ക് കൊണ്ടു വരാൻ സാധിക്കില്ലെന്നതിൽ യാതൊരു സംശയത്തിനും ഇടയില്ല. അല്ല! എല്ലാ നബിമാരും റസൂലുകളും അവരുടെ രക്ഷിതാവായ അല്ലാഹുവിനെ ഏകനാക്കുന്നതിലേക്ക് ക്ഷണിക്കുകയും, അവനിൽ പങ്കുചേർക്കുന്നതിൽ നിന്ന് തടയുകയുമാണ് ചെയ്തതെന്ന കാര്യം നമുക്ക് ദൃഢബോധ്യത്തോടെ ഉറപ്പിച്ചു പറയാൻ കഴിയും! എല്ലാ നബിമാരിൽ നിന്നും വന്നെത്തിയ വിജ്ഞാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട അറിവും അത് തന്നെയാണ്."(തഫ്സീർ ഇബ്നി സഅ്ദി:779)അല്ലാഹുവാകുന്നു സർവ്വ അധികാരത്തിൻ്റെയും ഉടമസ്ഥൻ. അവൻ്റെ അധികാരത്തിൽ അവന് ഒരു പങ്കാളിയുമില്ല. അല്ലാഹു പറയുന്നു:"പറയുക: ആധിപത്യത്തിൻ്റെ ഉടമസ്ഥനായ അല്ലാഹുവേ! നീ ഉദ്ദേശിക്കുന്നവർക്ക് നീ ആധിപത്യം നല്കുന്നു. നീ ഉദ്ദേശിക്കുന്നവരിൽ നിന്ന് നീ ആധിപത്യം എടുത്തുനീക്കുകയും ചെയ്യുന്നു. നീ ഉദ്ദേശിക്കുന്നവർക്ക് നീ പ്രതാപം നല്കുന്നു. നീ ഉദ്ദേശിക്കുന്നവർക്ക് നീ നിന്ദ്യത വരുത്തുകയും ചെയ്യുന്നു. നിൻ്റെ കൈവശമത്രെ നന്മയുള്ളത്. നിശ്ചയമായും നീ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു."(ആലു ഇംറാൻ 26)അന്ത്യനാളിൽ അല്ലാഹുവിന് മാത്രമായിരിക്കും സമ്പൂർണ്ണ അധികാരം എന്ന് ബോധ്യപ്പെടുത്തി കൊണ്ട് അല്ലാഹു പറയുന്നു:"അവർ വെളിക്കു വരുന്ന ദിവസമത്രെ അത്. അവരെ സംബന്ധിച്ച് യാതൊരു കാര്യവും അല്ലാഹുവിന്ന് ഗോപ്യമായിരിക്കുകയില്ല. ഈ ദിവസം ആർക്കാണ് രാജാധികാരം? ഏകനും സർവ്വാധിപതിയുമായ അല്ലാഹുവിന് മാത്രം."(ഗാഫിർ:16)8- തൻ്റെ സർവ്വാധികാരത്തിലും സൃഷ്ടിപ്പിലും നിയന്ത്രണത്തിലും ഒരു പങ്കാളിയും അല്ലാഹുവിനില്ല. ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരാളും അവന് പുറമെയില്ല."സന്താനത്തെ സ്വീകരിച്ചിട്ടില്ലാത്തവനും, ആധിപത്യത്തിൽ പങ്കാളിയില്ലാത്തവനും നിന്ദ്യതയിൽ നിന്ന് രക്ഷിക്കാൻ ഒരു രക്ഷകൻ ആവശ്യമില്ലാത്തവനുമായ അല്ലാഹുവിന് സ്തുതി! എന്ന് നീ പറയുക, അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുകയും ചെയ്യുക."(ഇസ്റാഅ്:111)അല്ലാഹു പറഞ്ഞു:"ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആർക്കാണോ അവനത്രെ (അല്ലാഹു)! അവൻ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തിൽ അവന്ന് യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവെയും അവൻ സൃഷ്ടിക്കുകയും, അതിനെ അവൻ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു."(ഫുർഖാൻ: 2)അല്ലാഹുവാകുന്നു സർവ്വാധികാരിയായുള്ളവൻ. അവൻ പുറമെയുള്ളതെല്ലാം അല്ലാഹുവിൻ്റെ അധീനത്തിലുള്ളവയത്രെ. അവനാകുന്നു സ്രഷ്ടാവ്; അവൻ പുറമെയുള്ളതെല്ലാം സൃഷ്ടികളാണ്. അവനാകുന്നു എല്ലാം നിയന്ത്രിക്കുന്നവൻ. ഇങ്ങനെയുള്ള സർവ്വ ലോകങ്ങളുടെയും രക്ഷിതാവിനെ ആരാധിക്കുക എന്നത് നിർബന്ധമാകുന്നു. അവന് പുറമെയുള്ള ആരെയെങ്കിലും ആരാധിക്കുക എന്നതാകട്ടെ, മനുഷ്യന് നൽകപ്പെട്ട കേവലബുദ്ധിയെ നിരാകരിക്കലും, ഇഹ-പരലോകങ്ങളെ നശിപ്പിക്കുന്ന ബഹുദൈവാരാധനയുമാകുന്നു."നിങ്ങൾ യഹൂദരോ ക്രൈസ്തവരോ ആയാലേ നേർവഴിയിലാകൂ എന്നാണവർ പറയുന്നത്. എന്നാൽ നീ പറയുക: അതല്ല, ബഹുദൈവാരാധനയെ അകറ്റിനിർത്തിയ, അല്ലാഹുവിനെ ഏകനാക്കിയ ഇബ്രാഹീമിൻ്റെ മാർഗമാണ് (പിൻപറ്റേണ്ടത്.) അദ്ദേഹം ബഹുദൈവാരാധകരിൽ പെട്ടവനായിരുന്നില്ല."(ബഖറ:135)അല്ലാഹു പറയുന്നു:"അല്ലാഹുവിന് സ്വന്തത്തെ സമർപ്പിക്കുകയും, -സദ്'വൃത്തനായി കൊണ്ട്- ഇബ്രാഹീമിന്റെ മാർഗത്തെ പിന്തുടരുകയും ചെയ്തവനേക്കാൾ ഉത്തമമായി (ഇസ്ലാം) മതം നിലനിർത്തുന്ന മറ്റാരുണ്ട്? അല്ലാഹു ഇബ്രാഹീമിനെ അവൻ്റെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു."(നിസാഅ്: 125)ആരെങ്കിലും ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- ൻ്റേതല്ലാത്ത മാർഗം പിൻപറ്റിയാൽ അവൻ സ്വന്തത്തെ വിഡ്ഢിയാക്കിയിരിക്കുന്നു എന്നും അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു:"സ്വയം മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്രാഹീമിൻ്റെ മാർഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തിൽ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിൽ തന്നെയായിരിക്കും."(ബഖറ:130)
9- അല്ലാഹു ഒരു സന്താനത്തിന് ജന്മം നൽകിയിട്ടില്ല. അവൻ ആരുടെയും സന്താനമായി ജനിച്ചിട്ടുമില്ല. അവനോട് കിടയൊത്തവനോ, അവനോട് സമാനതയുള്ളവനോ അല്ല.
അല്ലാഹു ഒരു സന്താനത്തിന് ജന്മം നൽകിയിട്ടില്ല. അവൻ ആരുടെയും സന്താനമായി ജനിച്ചിട്ടുമില്ല. അവനോട് കിടയൊത്തവനോ, അവനോട് സമാനതയുള്ളവനോ അല്ല. അല്ലാഹു പറയുന്നു:"(നബിയേ,) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു.അല്ലാഹു സർവ്വരുടെയും ആശ്രയമായ, എന്നാൽ സ്വയം നിരാശ്രയനായ (സ്വമദ്) ആകുന്നു.അവൻ (ആർക്കും) ജന്മം നല്കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല.അവന്ന് തുല്യനായി ആരും ഇല്ലതാനും(ഇഖ്'ലാസ്:1-4)അല്ലാഹു പറഞ്ഞു:"ആകാശങ്ങളുടെയും ഭൂമിയുടെയും അവയ്ക്കിടയിലുള്ളതിന്റെയും രക്ഷിതാവത്രെ അവൻ. അതിനാൽ അവനെ മാത്രം താങ്കൾ ആരാധിക്കുകയും അവന്നുള്ള ആരാധനയിൽ ക്ഷമയോടെ ഉറച്ചുനില്ക്കുകയും ചെയ്യുക. അവന്ന് പേരൊത്ത ആരെയെങ്കിലും താങ്കൾക്കറിയാമോ?"(മർയം:65)അല്ലാഹു പറയുന്നു:"ആകാശങ്ങളുടെയും ഭൂമിയുടെയും സ്രഷ്ടാവാകുന്നു (അവൻ.) നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ വർഗത്തിൽ നിന്നു തന്നെ അവൻ ഇണകളെ (ഉണ്ടാക്കിത്തന്നിരിക്കുന്നു.) അതിലൂടെ നിങ്ങളെ അവൻ സൃഷ്ടിച്ച് വർദ്ധിപ്പിക്കുന്നു. അവന് തുല്യമായി യാതൊന്നുമില്ല. അവൻ എല്ലാം കാണുന്നവനും എല്ലാം കേൾക്കുന്നവനുമാകുന്നു."(ശൂറാ:11)
10- അല്ലാഹു അവൻ്റെ സൃഷ്ടികളിൽ വിലയം പ്രാപിക്കുകയില്ല. അവൻ്റെ സൃഷ്ടികളിൽ ഒന്നിലും അല്ലാഹുവിൻ്റെ അസ്തിത്വം കൂടിച്ചേർന്നിട്ടുമില്ല.
അല്ലാഹു ഏതെങ്കിലും വസ്തുവിൽ ഇറങ്ങുകയോ, അവൻ്റെ സൃഷ്ടികളിൽ ആരുടെയെങ്കിലും മേൽ അവതരിക്കുകയോ ഇല്ല. അവൻ ഒരു വസ്തുവിനോടും വിലയം പ്രാപിക്കുന്നതല്ല. കാരണം അല്ലാഹു സർവ്വതിൻ്റെയും സ്രഷ്ടാവാണ്; ബാക്കിയെല്ലാം അവൻ്റെ സൃഷ്ടികൾ മാത്രമാണ്. അവൻ മാത്രമാണ് എന്നെന്നും നിലനിൽക്കുന്നവൻ; അവന് പുറമെയുള്ളതെല്ലാം അവസാനം നശിച്ചു പോകാനിരിക്കുന്നവയാണ്. സർവ്വതും അവൻ്റെ അധീനതയിൽ പെട്ടതത്രെ; അവയുടെയെല്ലാം ഉടമസ്ഥൻ അല്ലാഹുവാണ്. അല്ലാഹു അവൻ്റെ സൃഷ്ടികളിൽ ഏതിലെങ്കിലും വിലയം പ്രാപിക്കുകയോ, അവൻ്റെ സൃഷ്ടികൾ അല്ലാഹുവിൽ വിലയം പ്രാപിക്കുകയോ ഇല്ല. അതിൽ നിന്നെല്ലാം അങ്ങേയറ്റം പരിശുദ്ധനും മഹത്വമുള്ളവനുമാണ് അല്ലാഹു. മസീഹ് ഈസയിൽ അല്ലാഹു അവതരിച്ചിരിക്കുന്നു എന്ന് പറഞ്ഞവർക്ക് മറുപടിയായി കൊണ്ട് അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ്:"മർയമിൻ്റെ മകൻ മസീഹ് തന്നെയാണ് അല്ലാഹു എന്ന് പറഞ്ഞവർ തീർച്ചയായും (അല്ലാഹുവിനെ) നിഷേധിച്ചിരിക്കുന്നു. (നബിയേ,) പറയുക: മർയമിൻ്റെ മകൻ മസീഹിനെയും അദ്ദേഹത്തിൻ്റെ മാതാവിനെയും, ഭൂമിയിലുള്ള മുഴുവൻ പേരെയും അല്ലാഹു നശിപ്പിക്കാൻ ഉദ്ദേശിക്കുകയാണെങ്കിൽ അവൻ്റെ വല്ല നടപടിയിലും സ്വാധീനം ചെലുത്താൻ ആർക്കാണ് കഴിയുക? ആകാശങ്ങളുടെയും, ഭൂമിയുടെയും, അവയ്ക്കിടയിലുള്ളതിന്റെയും എല്ലാം ആധിപത്യം അല്ലാഹുവിന്നത്രെ. അവൻ ഉദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ."(മാഇദ:17)അല്ലാഹു പറയുന്നു:"കിഴക്കും പടിഞ്ഞാറും അല്ലാഹുവിൻ്റേത് മാത്രമാകുന്നു. നിങ്ങൾ എവിടേക്ക് തിരിഞ്ഞ് നിന്ന് പ്രാർത്ഥിച്ചാലും അവിടെ അല്ലാഹുവിൻ്റെ മുഖമുണ്ട്. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സർവ്വജ്ഞനുമാകുന്നു.അവർ പറയുന്നു: അല്ലാഹു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു എന്ന്. അവനെത്ര പരിശുദ്ധൻ! അങ്ങനെയല്ല, ആകാശഭൂമികളിലുള്ളതെല്ലാം തന്നെ അവൻ്റേതാകുന്നു. എല്ലാവരും അവന്ന് കീഴ്പെട്ടിരിക്കുന്നവരാകുന്നു.ആകാശങ്ങളെയും ഭൂമിയെയും മുൻ മാതൃകയില്ലാതെ സൃഷ്ടിച്ചവനത്രെ അവൻ. അവനൊരു കാര്യം തീരുമാനിച്ചാൽ ഉണ്ടാകൂ എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ. ഉടനെ അതുണ്ടാകുന്നു."(ബഖറ:115-117)അല്ലാഹു പറയുന്നു:"പരമകാരുണികനായ അല്ലാഹു ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞിരിക്കുന്നു.(അപ്രകാരം പറയുന്നവരേ,) തീർച്ചയായും നിങ്ങൾ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു.അത് നിമിത്തം ആകാശങ്ങൾ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പർവ്വതങ്ങൾ തകർന്നു വീഴുകയും ചെയ്യുമാറാകും.(അതെ,) പരമകാരുണികനായ അല്ലാഹുവിന് സന്താനമുണ്ടെന്ന് അവർ വാദിച്ചത് നിമിത്തം.സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികനായ അല്ലാഹുവിന് യോജിച്ചതല്ല.ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും അടിമകളായി പരമകാരുണികനായ അല്ലാഹുവിൻ്റെ അടുത്ത് വരുന്നവൻ മാത്രമായിരിക്കും.തീർച്ചയായും അവരെ അവൻ തിട്ടപ്പെടുത്തുകയും എണ്ണികണക്കാക്കുകയും ചെയ്തിരിക്കുന്നു.അവരോരോരുത്തരും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഏകാകിയായിക്കൊണ്ട് അവൻ്റെ അടുക്കൽ വരുന്നതാണ്."(മർയം:88-95)(അല്ലാഹു) പറയുന്നു:അല്ലാഹു - അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവൻ്റേതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അല്ലാഹുവിൻ്റെ അനുവാദപ്രകാരമല്ലാതെ അവൻ്റെയടുക്കൽ ശുപാർശ നടത്താനാരുണ്ട്? അവരുടെ മുമ്പിലുള്ളതും അവർക്ക് പിന്നിലുള്ളതും അവൻ അറിയുന്നു. അവൻ്റെ അറിവിൽ നിന്ന് അവൻ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവർക്ക് സൂക്ഷ്മമായി അറിയാൻ കഴിയില്ല. അവൻ്റെ പാദപീഠം ആകാശഭൂമികളെ മുഴുവൻ ഉൾക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന്ന് ഒട്ടും ഭാരമുള്ളതല്ല. അവൻ അത്യുന്നതനും അതിമഹാനുമത്രെ."(ബഖറ: 255)അല്ലാഹുവിൻ്റെ മഹത്വം ഇപ്രകാരമാണെന്നിരിക്കെ, അവൻ്റെ സൃഷ്ടികളുടെ നിസ്സാരത ഈ പറയപ്പെട്ടതു പോലെയാണെന്നിരിക്കെ എങ്ങനെയാണ് സ്രഷ്ടാവ് സൃഷ്ടിയിൽ വിലയം പ്രാപിക്കുക?! അതുമല്ലെങ്കിൽ അവനൊരു സന്താനത്തെ സ്വീകരിക്കുക?! അതുമല്ലെങ്കിൽ അവനോടൊപ്പം മറ്റൊരു ആരാധ്യനുണ്ടാവുക?!
11-തൻ്റെ സൃഷ്ടികളോട് അങ്ങേയറ്റം ദയാവായ്പുള്ളവനും, അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമാണ് അല്ലാഹു. അതിനാലാണ് അവൻ നബിമാരെ (ദൈവദൂതന്മാർ) അയച്ചതും, വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചതും.
തൻ്റെ സൃഷ്ടികളോട് അങ്ങേയറ്റം ദയാവായ്പുള്ളവനും, തൻ്റെ ദാസന്മാരോട് അങ്ങേയറ്റം കാരുണ്യം ചെയ്യുന്നവനുമാണ് അല്ലാഹു. മനുഷ്യരിലേക്ക് അല്ലാഹു തൻ്റെ ദൂതന്മാരെ (റസൂലുകൾ) അയച്ചുവെന്നതും, അവർക്ക് അവൻ തൻ്റെ വേദഗ്രന്ഥങ്ങൾ ഇറക്കി നൽകി എന്നതും അവൻ്റെ കാരുണ്യത്തിൽ പെട്ടതാണ്. ജനങ്ങളെ നിഷേധത്തിൻ്റെയും ബഹുദൈവാരാധനയുടെയും ഇരുട്ടുകളിൽ നിന്ന് അല്ലാഹുവിനെ ഏകനാക്കുന്നതിൻ്റെയും സന്മാർഗത്തിൻ്റെയും വെളിച്ചത്തിലേക്ക് എത്തിക്കുന്നതിനത്രെ അതെല്ലാം. അല്ലാഹു പറയുന്നു:"നിങ്ങളെ ഇരുട്ടുകളിൽ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി തൻ്റെ ദാസൻ്റെ മേൽ (മുഹമ്മദ് നബി -ﷺ-) വ്യക്തമായ (ഖുർആനിലെ) വചനങ്ങൾ ഇറക്കികൊടുക്കുന്നവനാണ് അവൻ. തീർച്ചയായും അല്ലാഹു നിങ്ങളോട് വളരെയധികം ദയാവായ്പുള്ളവനും, അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനും തന്നെയാകുന്നു.(ഹദീദ്:9)അല്ലാഹു പറയുന്നു:"സർവ്വലോകർക്കും കാരുണ്യമായിക്കൊണ്ടല്ലാതെ താങ്കളെ നാം അയച്ചിട്ടില്ല."(അൻബിയാഅ്: 107)അല്ലാഹു അങ്ങേയറ്റം പൊറുക്കുന്നവനും (ഗഫൂർ) അങ്ങേയറ്റം കരുണ ചൊരിയുന്നവനുമാണെന്ന് ജനങ്ങളെ അറിയിക്കാൻ നബി -ﷺ- യോട് അല്ലാഹു കൽപ്പിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:"(നബിയേ,) ഞാൻ ഏറെ പൊറുക്കുന്നവനും അങ്ങേയറ്റം കരുണ ചൊരിയുന്നവനുമാണ് എന്ന് എൻ്റെ ദാസന്മാരെ വിവരമറിയിക്കുക."(ഹിജ്ർ:49)തൻ്റെ അടിമകൾക്ക് പ്രയാസങ്ങൾ ബാധിക്കുമ്പോൾ അത് നീക്കിനൽകുകയും, അവരുടെ മേൽ നന്മകൾ വർഷിക്കുകയും ചെയ്യുന്നത് അല്ലാഹുവിൻ്റെ കാരുണ്യത്തിൻ്റെയും അനുകമ്പയുടെയും ഭാഗമാണ്. അല്ലാഹു പറയുന്നു:"നിനക്ക് അല്ലാഹു വല്ല ദോഷവും ഏല്പിക്കുന്ന പക്ഷം അവനൊഴികെ അത് നീക്കം ചെയ്യാൻ ഒരാളുമില്ല. അവൻ നിനക്ക് വല്ല ഗുണവും ഉദ്ദേശിക്കുന്ന പക്ഷം അവൻ്റെ അനുഗ്രഹം തട്ടിമാറ്റാൻ ഒരാളുമില്ല. തൻ്റെ ദാസന്മാരിൽ നിന്ന് താൻ ഇച്ഛിക്കുന്നവർക്ക് അത് (അനുഗ്രഹം) അവൻ അനുഭവിപ്പിക്കുന്നു. അവൻ ഏറെ പൊറുക്കുന്നവനും അങ്ങേയറ്റം കരുണ ചൊരിയുന്നവനുമത്രെ."(യൂനുസ്: 107)
12- സർവ്വതിൻ്റെയും രക്ഷാധികാരിയും അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമാണ് അല്ലാഹു. തൻ്റെ സൃഷ്ടികളെ മുഴുവൻ അന്ത്യനാളിൽ അവൻ വിചാരണ ചെയ്യുന്നതാണ്. അതിന് മുൻപായി അവരുടെ ഖബറുകളിൽ നിന്ന് അവൻ അവരെ ഉയിർത്തെഴുന്നേൽപ്പിക്കുന്നതാണ്. ഓരോ വ്യക്തിക്കും അവൻ ചെയ്ത ഓരോ നന്മയുടെയും തിന്മയുടെയും പ്രതിഫലം അവൻ നൽകും. ആരെങ്കിലും അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിച്ചുവെങ്കിൽ അവന് ശാശ്വതമായ സുഖാനുഗ്രഹങ്ങളുണ്ടായിരിക്കും. ആരെങ്കിലും അല്ലാഹുവിനെ നിഷേധിക്കുകയും, തിന്മകൾ പ്രവർത്തിക്കുകയും ചെയ്തുവെങ്കിൽ അവന് കഠിനമായ ശിക്ഷയായിരിക്കും പരലോകത്ത് ലഭിക്കുക.
സർവ്വതിൻ്റെയും രക്ഷാധികാരിയും അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമാണ് അല്ലാഹു. തൻ്റെ സൃഷ്ടികളെ മുഴുവൻ അന്ത്യനാളിൽ അവൻ വിചാരണ ചെയ്യുന്നതാണ്. അതിന് മുൻപായി അവരുടെ ഖബറുകളിൽ നിന്ന് അവൻ അവരെ ഉയിർത്തെഴുന്നേൽപ്പിക്കുന്നതാണ്. ഓരോ വ്യക്തിക്കും അവൻ ചെയ്ത ഓരോ നന്മയുടെയും തിന്മയുടെയും പ്രതിഫലം അവൻ നൽകും. ആരെങ്കിലും അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിച്ചുവെങ്കിൽ അവന് ശാശ്വതമായ സുഖാനുഗ്രഹങ്ങളുണ്ടായിരിക്കും. ആരെങ്കിലും അല്ലാഹുവിനെ നിഷേധിക്കുകയും, തിന്മകൾ പ്രവർത്തിക്കുകയും ചെയ്തുവെങ്കിൽ അവന് കഠിനമായ ശിക്ഷയായിരിക്കും പരലോകത്ത് ലഭിക്കുക. ഇഹലോകം പ്രവർത്തിക്കാനുള്ള ഭവനമാണ്; പ്രതിഫലവും വിചാരണയും ലഭിക്കുന്ന രണ്ടാമതൊരു ലോകം വേറെയുണ്ട്. ഇപ്രകാരം ജീവിതത്തെ ക്രമപ്പെടുത്തി എന്നത് അല്ലാഹുവിൻ്റെ നീതിയുടെ പൂർണ്ണതയും, അവൻ്റെ മഹത്തരമായ യുക്തിയും, സൃഷ്ടികളോടുള്ള അവൻ്റെ അപാരമായ കാരുണ്യവുമത്രെ. നന്മ ചെയ്തവർക്ക് തൻ്റെ നന്മയുടെ പ്രതിഫലം അവിടെയാണ് ലഭിക്കുക. തിന്മയും അനീതിയും അതിക്രമവും പ്രവർത്തിച്ചവർക്ക് അവൻ്റെ അതിരുവിട്ട പ്രവർത്തനങ്ങളുടെ ശിക്ഷയും അവിടെ ലഭിക്കുന്നതാണ്. ഇങ്ങനെയൊരു പ്രതിഫലത്തിൻ്റെ വേദിയെ കുറിച്ച് ചിലർക്കെങ്കിലും സംശയവും ആശ്ചര്യവും ഉടലെടുത്തേക്കാം എന്നതിനാൽ മരണ ശേഷം വരാനിരിക്കുന്ന ആ ലോകം -യാതൊരു സംശയത്തിനും ഇടയില്ലാത്ത വിധം- സത്യമാണെന്ന് അറിയിക്കുന്ന അനേകം തെളിവുകൾ അല്ലാഹു സ്ഥാപിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു:"നീ ഭൂമിയെ വരണ്ടുണങ്ങിയതായി കാണുന്നു. എന്നിട്ട് അതിൽ നാം വെള്ളം വർഷിച്ചാൽ അതിന് ചലനമുണ്ടാവുകയും അത് വളരുകയും ചെയ്യുന്നു. ഇതും അവൻ്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. അതിന് ജീവൻ നല്കിയവൻ തീർച്ചയായും മരിച്ചവർക്കും ജീവൻ നല്കുന്നവനാകുന്നു. തീർച്ചയായും അവൻ ഏതുകാര്യത്തിനും കഴിവുള്ളവനാകുന്നു."(ഫുസ്സ്വിലത്:39)അല്ലാഹു പറയുന്നു:"മനുഷ്യരേ, ഉയിർത്തെഴുന്നേല്പിനെ പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ (ആലോചിച്ച് നോക്കുക:) തീർച്ചയായും നാമാണ് നിങ്ങളെ മണ്ണിൽ നിന്നും, പിന്നീട് ബീജത്തിൽ നിന്നും, പിന്നീട് ഭ്രൂണത്തിൽ നിന്നും, അനന്തരം രൂപം നല്കപ്പെട്ടതും രൂപം നല്കപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങൾക്ക് കാര്യങ്ങൾ വിശദമാക്കിത്തരാൻ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങൾ നിങ്ങളുടെ പൂർണ്ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളർത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിർജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്മേൽ നാം വെള്ളം ചൊരിഞ്ഞാൽ അത് ഇളകുകയും വികസിക്കുകയും, കൗതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു."(ഹജ്ജ്:5)പുനരുത്ഥാനത്തിൻ്റെ സംഭവ്യത ബോധ്യപ്പെടുത്തുന്ന മൂന്ന് ബുദ്ധിപരമായ തെളിവുകൾ ഈ ആയത്തിൽ അല്ലാഹു ഓർമ്മപ്പെടുത്തിയിരിക്കുന്നു. അവ:
1- ആദ്യത്തെ തവണ മണ്ണിൽ നിന്ന് അല്ലാഹുവാണ് അവനെ സൃഷ്ടിച്ചത്. ഒരു തവണ മണ്ണിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചവന് രണ്ടാമതൊരു തവണ -അവൻ മണ്ണായിതീർന്നതിന് ശേഷം- അവന് വീണ്ടും ജീവൻ തിരിച്ചു നൽകുക എന്നത് തീർത്തും സാധ്യമാണ്.
2- ഒരു ബീജകണത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചവന് മരണശേഷം അവനെ വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ എന്തു കൊണ്ടും സാധിക്കുന്നതാണ്.
3- ഭൂമി നിർജീവമായതിന് ശേഷം മഴ വർഷിപ്പിച്ചതിലൂടെ അതിന് ജീവൻ നൽകിയവന് ജനങ്ങളെ അവരുടെ മരണശേഷം ഉയിർത്തെഴുന്നേൽപ്പിക്കാനും സാധിക്കുന്നതാണ്. സാന്ദർഭികമായി ഓർമ്മപ്പെടുത്തട്ടെ; വിശുദ്ധ ഖുർആൻ അല്ലാഹുവിൻ്റെ പക്കൽ നിന്നുള്ളതാണെന്ന് ബോധ്യപ്പെടുത്തുന്ന മഹത്തരമായ മറ്റൊരു തെളിവും ഈ ആയത്ത് ഉൾക്കൊണ്ടിരിക്കുന്നു. വളരെ ദൈർഘ്യമില്ലാത്ത ഈ ആയത്തിൽ, വളരെ പ്രധാനപ്പെട്ട ഒരു വിഷയം തെളിയിക്കുന്ന മൂന്ന് ബുദ്ധിപരമായ തെളിവുകൾ അല്ലാഹു ഉൾക്കൊള്ളിച്ചിരിക്കുന്നു.
അല്ലാഹു പറയുന്നു:"ഗ്രന്ഥങ്ങളുടെ ഏടുകൾ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചത് പോലെത്തന്നെ നാം അത് ആവർത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം (അത്) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്."(അൻബിയാഅ്:104)അല്ലാഹു പറയുന്നു:"അവൻ നമ്മോട് ഒരു ഉപമ പറയുന്നു; തൻ്റെ സൃഷ്ടിപ്പിനെ കുറിച്ച് അവൻ മറന്നു കളയുകയും ചെയ്തു! അവൻ പറയുന്നു: എല്ലുകൾ ദ്രവിച്ച് പോയിരിക്കെ ആരാണ് അവയ്ക്ക് ജീവൻ നല്കുന്നത്?പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവൻ തന്നെ അവയ്ക്ക് ജീവൻ നല്കുന്നതാണ്. അവൻ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ."(യാസീൻ: 78)അല്ലാഹു പറയുന്നു:"നിങ്ങളാണോ സൃഷ്ടിക്കപ്പെടാൻ കൂടുതൽ പ്രയാസമുള്ളവർ. അതല്ല; ആകാശമാണോ? അതിനെ അവൻ നിർമ്മിച്ചിരിക്കുന്നു.അതിൻ്റെ വിതാനം അവൻ ഉയർത്തുകയും, അതിനെ അവൻ വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു.അതിലെ രാത്രിയെ അവൻ ഇരുട്ടാക്കുകയും, അതിലെ പകലിനെ അവൻ പ്രത്യക്ഷപ്പെടുത്തുകയും ചെയ്തിരിക്കുന്നു.അതിനു ശേഷം ഭൂമിയെ അവൻ വികസിപ്പിച്ചിരിക്കുന്നു.അതിൽ നിന്ന് അതിലെ വെള്ളവും സസ്യജാലങ്ങളും അവൻ പുറത്തു കൊണ്ടുവരികയും ചെയ്തിരിക്കുന്നു.പർവ്വതങ്ങളെ അവൻ ഉറപ്പിക്കുകയും ചെയ്തിരിക്കുന്നു.(നാസിആത്: 27-32)ആകാശങ്ങളെയും ഭൂമിയെയും അവയിലുള്ളതിനെയും സൃഷ്ടിക്കുന്നതിനേക്കാൾ പ്രയാസകരമല്ല മനുഷ്യനെ സൃഷ്ടിക്കുക എന്ന് ഈ ആയത്തുകളിൽ അല്ലാഹു വിവരിക്കുന്നു. ആകാശങ്ങളെയും ഭൂമിയെയും സൃഷ്ടിക്കാൻ കഴിവുള്ളവന് മനുഷ്യരെ രണ്ടാമതൊരു തവണ കൂടി സൃഷ്ടിക്കുക എന്നത് അസാധ്യമായ കാര്യമേയല്ല.
13- അല്ലാഹു ആദമിനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത്. അദ്ദേഹത്തിൻ്റെ ശേഷം ആദമിൻ്റെ സന്തതികളായ മനുഷ്യർ പെറ്റുപെരുകി. മനുഷ്യരെല്ലാം ഒരേ പിതാവിൻ്റെയും മാതാവിൻ്റെയും സന്താനങ്ങൾ എന്ന അർത്ഥത്തിൽ തുല്ല്യരാണ്. ഒരു വിഭാഗത്തിനും മറ്റൊരു കൂട്ടരേക്കാൾ യാതൊരു ശ്രേഷ്ഠതയുമില്ല; ഒരു ജനതക്കും മറ്റൊരു ജനതയുടെ മേലും യാതൊരു പ്രത്യേകതയുമില്ല; അവരുടെ ധർമ്മനിഷ്ഠയുടെ അടിസ്ഥാനത്തിലല്ലാതെ.
അല്ലാഹു ആദമിനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത്. അദ്ദേഹത്തിൻ്റെ ശേഷം ആദമിൻ്റെ സന്തതികളായ മനുഷ്യർ പെറ്റുപെരുകി. മനുഷ്യരെല്ലാം ഒരേ പിതാവിൻ്റെയും മാതാവിൻ്റെയും സന്താനങ്ങൾ എന്ന അർത്ഥത്തിൽ തുല്ല്യരാണ്. ഒരു വിഭാഗത്തിനും മറ്റൊരു കൂട്ടരേക്കാൾ യാതൊരു ശ്രേഷ്ഠതയുമില്ല; ഒരു ജനതക്കും മറ്റൊരു ജനതയുടെ മേലും യാതൊരു പ്രത്യേകതയുമില്ല; അവരുടെ ധർമ്മനിഷ്ഠയുടെ അടിസ്ഥാനത്തിലല്ലാതെ. അല്ലാഹു പറയുന്നു:"ഹേ; മനുഷ്യരേ, തീർച്ചയായും നിങ്ങളെ നാം ഒരു ആണിൽ നിന്നും ഒരു പെണ്ണിൽ നിന്നുമായി സൃഷ്ടിച്ചിരിക്കുന്നു. നിങ്ങൾ അന്യോന്യം അറിയേണ്ടതിന് നിങ്ങളെ നാം വിവിധ സമുദായങ്ങളും ഗോത്രങ്ങളും ആക്കുകയും ചെയ്തിരിക്കുന്നു. തീർച്ചയായും അല്ലാഹുവിൻ്റെ അടുത്ത് നിങ്ങളിൽ ഏറ്റവും ആദരണീയൻ നിങ്ങളിൽ ഏറ്റവും ധർമ്മനിഷ്ഠ പാലിക്കുന്നവനാകുന്നു. തീർച്ചയായും അല്ലാഹു സർവ്വജ്ഞനും സൂക്ഷ്മജ്ഞാനിയുമാകുന്നു."(ഹുജുറാത്: 13)അല്ലാഹു പറയുന്നു:"അല്ലാഹു നിങ്ങളെ മണ്ണിൽ നിന്നും പിന്നീട് ബീജകണത്തിൽ നിന്നും സൃഷ്ടിച്ചു. പിന്നെ അവൻ നിങ്ങളെ ഇണകളാക്കി. അവൻ്റെ അറിവനുസരിച്ചല്ലാതെ ഒരു സ്ത്രീയും ഗർഭം ധരിക്കുന്നില്ല, പ്രസവിക്കുന്നുമില്ല. ഒരു ദീർഘായുസ്സ് നൽകപ്പെട്ട ആൾക്കും ആയുസ്സ് നീട്ടികൊടുക്കപ്പെടുന്നതോ അയാളുടെ ആയുസ്സിൽ കുറവ് വരുത്തപ്പെടുന്നതോ ഒരു രേഖയിൽ ഉള്ളത് അനുസരിച്ചല്ലാതെ നടക്കുന്നില്ല. തീർച്ചയായും അത് അല്ലാഹുവിന് എളുപ്പമുള്ളതാകുന്നു."(ഫാത്വിർ: 11)അല്ലാഹു പറയുന്നു:"മണ്ണിൽ നിന്നും, പിന്നെ ബീജകണത്തിൽ നിന്നും, പിന്നെ ഭ്രൂണത്തിൽ നിന്നും നിങ്ങളെ സൃഷ്ടിച്ചത് അവനാകുന്നു. പിന്നീട് ഒരു ശിശുവായി നിങ്ങളെ അവൻ പുറത്തു കൊണ്ട് വരുന്നു. പിന്നീട് നിങ്ങൾ നിങ്ങളുടെ പൂർണ്ണശക്തി പ്രാപിക്കുവാനും പിന്നീട് നിങ്ങൾ വൃദ്ധരായിത്തീരുവാനും വേണ്ടി. നിങ്ങളിൽ ചിലർ മുമ്പേതന്നെ മരണമടയുന്നു. നിർണിതമായ ഒരു അവധിയിൽ നിങ്ങൾ എത്തിച്ചേരുവാനും നിങ്ങൾ ഒരു വേള ചിന്തിക്കുന്നതിനും വേണ്ടി."(ഗാഫിർ:67)അല്ലാഹു അവൻ്റെ പ്രാപഞ്ചിക നടപടിയുടെ ഭാഗമായി ആദമിനെ മണ്ണിൽ നിന്ന് സൃഷ്ടിച്ചു; അതു പോലെ അവൻ്റെ പ്രാപഞ്ചിക കൽപ്പനയിലൂടെയാണ് ഈസാ -عَلَيْهِ السَّلَامُ- യെയും സൃഷ്ടിച്ചത് എന്ന കാര്യം അല്ലാഹു വിവരിച്ചിട്ടുണ്ട്."അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത് ആദമിനോടാകുന്നു. അദ്ദേഹത്തെ (അവൻ്റെ രൂപം) മണ്ണിൽ നിന്നും അവൻ സൃഷ്ടിച്ചു. പിന്നീട് അതിനോട് ഉണ്ടാകൂ എന്ന് പറഞ്ഞപ്പോൾ അദ്ദേഹം (ആദം) അതാ ഉണ്ടാകുന്നു."(ആലു ഇംറാൻ:59)മനുഷ്യർ ഏവരും ഒരു പോലെയാണെന്നും, അവർക്കിടയിൽ അല്ലാഹുവിനോടുള്ള സൂക്ഷ്മതയുടെ പേരിലല്ലാതെ ഒരാൾക്കും മറ്റൊരാളുടെയും മേൽ ശ്രേഷ്ഠതയില്ലെന്നും നബി -ﷺ- വ്യക്തമാക്കിയിട്ടുണ്ട്. ഈ ലേഖനത്തിലെ 2 ാം നമ്പർ കുറിപ്പിൽ അക്കാര്യം ഞാൻ മുൻപ് വിശദീകരിച്ചിട്ടുണ്ട്.
14- എല്ലാ കുഞ്ഞുങ്ങളും ജനിച്ചു വീഴുന്നത് ശുദ്ധപ്രകൃതിയിലാണ്.
എല്ലാ കുഞ്ഞുങ്ങളും ജനിച്ചു വീഴുന്നത് ശുദ്ധപ്രകൃതിയിലാണ്. അല്ലാഹു പറയുന്നു:"ആകയാൽ 'ഹനീഫ്' (ബഹുദൈവാരാധനയിൽ നിന്ന് അകന്നു നിൽക്കുന്നവൻ) ആയി കൊണ്ട് നിൻ്റെ മുഖത്തെ നീ മതത്തിലേക്ക് (ഇസ്ലാമിലേക്ക്) തിരിച്ച് നിർത്തുക. അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയാകുന്നു ഇസ്ലാമിൻ്റെ പ്രകൃതി. അല്ലാഹുവിൻ്റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരിൽ അധിക പേരും മനസ്സിലാക്കുന്നില്ല."(റൂം:30) ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യുടെ മാർഗം പിന്തുടരുന്നവനെയാണ് ആയത്തിൽ ഹനീഫ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹു പറയുന്നു:"പിന്നീട്, ഹനീഫായി (വ്യതിചലിക്കാതെ) നിലകൊള്ളുന്നവനായിരുന്ന ഇബ്രാഹീമിന്റെ മാർഗത്തെ പിന്തുടരണം എന്ന് നിനക്ക് ഇതാ ബോധനം നല്കിയിരിക്കുന്നു. അദ്ദേഹം ബഹുദൈവാരാധകരിൽ പെട്ടവനായിരുന്നില്ല."(നഹ്ൽ:123)അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:“ശുദ്ധപ്രകൃതിയിൽ ആയല്ലാതെ ഒരു കുഞ്ഞും ജനിച്ചു വീഴുന്നില്ല. അവന്റെ മാതാപിതാക്കളാണ് അവനെ യഹൂദനും നസ്വ്റാനിയും മജൂസിയുമെല്ലാം ആക്കുന്നത്. (അവയവം മുറിഞ്ഞ) ഒട്ടകം പൂർണ്ണ ശരീരമുള്ള ഒട്ടകത്തിന് ജന്മം നൽകാറുള്ളത് പോലെ; ജനിച്ച ഒട്ടകത്തിൽ (അതിൻ്റെ മാതാവിനുള്ളത് പോലെ) എന്തെങ്കിലും മുറിഞ്ഞതായി നിങ്ങൾ കാണുന്നുണ്ടോ?!"ശേഷം അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു:"അല്ലാഹു മനുഷ്യരെ ഏതൊരു പ്രകൃതിയിൽ സൃഷ്ടിച്ചിരിക്കുന്നുവോ ആ പ്രകൃതിയാകുന്നു ഇസ്ലാമിൻ്റെ പ്രകൃതി. അല്ലാഹുവിൻ്റെ സൃഷ്ടി വ്യവസ്ഥയ്ക്ക് യാതൊരു മാറ്റവുമില്ല. അതത്രെ വക്രതയില്ലാത്ത മതം. പക്ഷെ മനുഷ്യരിൽ അധിക പേരും മനസ്സിലാക്കുന്നില്ല."(റൂം: 30)(ബുഖാരി:4775)അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:“എന്റെ റബ്ബ് നിങ്ങൾക്ക് അറിവില്ലാത്തത് പഠിപ്പിച്ചു നല്കാൻ എന്നോട് കല്പ്പിച്ചിരിക്കുന്നു. ഇന്ന് എന്റെ റബ്ബ് എന്നെ പഠിപ്പിച്ചവയിൽ പെട്ടതാണ് ഇക്കാര്യം: (അല്ലാഹു പറഞ്ഞിരിക്കുന്നു) എൻ്റെ അടിമക്ക് ഞാൻ നൽകിയ എല്ലാ സമ്പത്തും അനുവദനീയമാണ്. ഞാൻ എന്റെ അടിമകളെ എല്ലാവരെയും ഹനീഫുകളായാണ് സൃഷ്ടിച്ചത്. പിന്നീട് പിശാചുക്കൾ അവരുടെ അടുക്കൽ ചെന്ന് അവരെ തങ്ങളുടെ ദീനിൽ നിന്ന് റാഞ്ചിയെടുക്കുകയാണ് ചെയ്തത്. ഞാൻ അവർക്ക് അനുവദനീയമാക്കിയവയെ അവർ നിഷിദ്ധമാക്കി. ഞാൻ ഒരു തെളിവും അവതരിപ്പിച്ചിട്ടില്ലാത്തവരെ എനിക്ക് പങ്കാളികളാക്കാൻ (ശിർക്ക് ചെയ്യാൻ) അവരോട് (പിശാചുക്കൾ) കല്പ്പിച്ചു."(മുസ്ലിം: 2865)
15- ഒരു മനുഷ്യനും പാപിയോ മറ്റൊരാളുടെ പാപഫലം പേറുന്നവനായോ ജനിച്ചു വീഴുന്നില്ല.
ഒരു മനുഷ്യനും പാപിയോ മറ്റൊരാളുടെ പാപഫലം പേറുന്നവനായോ ജനിച്ചു വീഴുന്നില്ല. മനുഷ്യപിതാവായ ആദം -عَلَيْهِ السَّلَامُ- അല്ലാഹുവിൻ്റെ കൽപ്പനക്ക് എതിര് പ്രവർത്തിക്കുകയും, അദ്ദേഹവും ഇണയായ ഹവ്വാഉം വിലക്കപ്പെട്ട വൃക്ഷത്തിൽ നിന്ന് ഭക്ഷിക്കുകയും ചെയ്തതിന് ശേഷം അദ്ദേഹം അതിൽ ഖേദിക്കുകയും, അല്ലാഹുവിനോട് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്തിട്ടുണ്ട് എന്ന കാര്യം അല്ലാഹു നമ്മെ അറിയിച്ചിട്ടുണ്ട്. പശ്ചാത്താപത്തിൻ്റെ വാക്കുകൾ അല്ലാഹു അവർക്ക് ബോധനം നൽകുകയും, അവരത് പറഞ്ഞപ്പോൾ അവൻ അവർക്ക് പൊറുത്തു നൽകുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു:"ആദമേ, നീയും നിൻ്റെ ഇണയും സ്വർഗത്തിൽ താമസിക്കുകയും അതിൽ നിങ്ങൾ ഇച്ഛിക്കുന്നിടത്തു നിന്ന് സുഭിക്ഷമായി ഇരുവരും ഭക്ഷിച്ചുകൊള്ളുകയും ചെയ്യുക. എന്നാൽ ഈ വൃക്ഷത്തെ നിങ്ങൾ സമീപിച്ചുപോകരുത്. എങ്കിൽ നിങ്ങൾ ഇരുവരും അതിക്രമകാരികളായിത്തീരും എന്നു നാം ആജ്ഞാപിച്ചു.എന്നാൽ പിശാച് അവരെ അതിൽ നിന്ന് വ്യതിചലിപ്പിച്ചു. അവർ ഇരുവരും അനുഭവിച്ചിരുന്നതിൽ (സൗഭാഗ്യം) നിന്ന് അവരെ പുറം തള്ളുകയും ചെയ്തു. നാം (അവരോട്) പറഞ്ഞു: നിങ്ങൾ ഇറങ്ങിപ്പോകൂ. നിങ്ങളിൽ ചിലർ ചിലർക്ക് ശത്രുക്കളാകുന്നു. നിങ്ങൾക്ക് ഭൂമിയിൽ ഒരു നിശ്ചിത കാലം വരേക്കും വാസസ്ഥലവും ജീവിതവിഭവങ്ങളുമുണ്ടായിരിക്കും.അനന്തരം ആദം തൻ്റെ രക്ഷിതാവിങ്കൽ നിന്ന് ചില വചനങ്ങൾ സ്വീകരിച്ചു. (ആ വചനങ്ങൾ മുഖേന പശ്ചാത്തപിച്ച) ആദമിന് അല്ലാഹു പാപമോചനം നല്കി. അവൻ പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും അങ്ങേയറ്റം കരുണ ചൊരിയുന്നവനുമത്രെ.നാം പറഞ്ഞു: നിങ്ങളെല്ലാവരും അവിടെ നിന്ന് ഇറങ്ങിപ്പോകുക. എന്നിട്ട് എൻ്റെ പക്കൽ നിന്നുള്ള മാർഗദർശനം നിങ്ങൾക്ക് വന്നെത്തുമ്പോൾ എൻ്റെ ആ മാർഗദർശനം പിൻപറ്റുന്നവരാരോ അവർക്ക് ഭയപ്പെടേണ്ടതില്ല. അവർ ദുഃഖിക്കേണ്ടിവരികയുമില്ല."(ബഖറ:35-38)ആദം -عَلَيْهِ السَّلَامُ- ന് അല്ലാഹു പൊറുത്തു നൽകിയിരിക്കുന്നു എന്നതിനാൽ അദ്ദേഹത്തെ ഒരു പാപവാഹകനായി കണക്കാക്കുക എന്നത് ശരിയല്ല. അതിനാൽ തന്നെ -പശ്ചാത്താപത്താൽ നീങ്ങിപ്പോയ ഒരു തിന്മ- അദ്ദേഹത്തിൻ്റെ സന്താനങ്ങൾ അനന്തരമായി വഹിക്കുന്നു എന്നും പറയുക സാധ്യമല്ല. അതോടൊപ്പം ഒരാളും മറ്റൊരാളുടെ തിന്മ വഹിക്കേണ്ടതില്ല എന്നതാകട്ടെ ഇസ്ലാമിലെ അടിസ്ഥാനവുമാണ്. അല്ലാഹു പറയുന്നു:"ഏതൊരാളും ചെയ്ത് വെക്കുന്നതിൻ്റെ ഉത്തരവാദിത്തം അയാൾക്ക് മാത്രമായിരിക്കും. ഒരാളും മറ്റൊരാളുടെയും പാപഭാരം ചുമക്കുന്നതല്ല. അനന്തരം നിങ്ങളുടെ റബ്ബിലേക്കാണ് നിങ്ങളുടെ മടക്കം. ഏതൊരു കാര്യത്തിൽ നിങ്ങൾ അഭിപ്രായഭിന്നത പുലർത്തിയിരുന്നുവോ അതിനെപ്പറ്റി അപ്പോൾ അവൻ നിങ്ങളെ അറിയിക്കുന്നതാണ്."(അൻആം: 164)അല്ലാഹു പറയുന്നു:"വല്ലവനും നേർമാർഗം സ്വീകരിക്കുന്ന പക്ഷം സ്വന്തത്തിന് വേണ്ടി മാത്രമാണ് അവൻ നേർമാർഗം സ്വീകരിക്കുന്നത്. വല്ലവനും വഴിപിഴച്ച് പോകുന്ന പക്ഷം തനിക്ക് ദോഷത്തിനായി തന്നെയാണ് അവൻ വഴിപിഴച്ചു പോകുന്നത്. ഒരാളും മറ്റൊരാളുടെയും പാപഭാരം ചുമക്കുന്നതല്ല. ഒരു ദൂതനെ അയക്കുന്നത് വരെ നാം (ആരെയും) ശിക്ഷിക്കുന്നതുമല്ല."(ഇസ്റാഅ്:15)അല്ലാഹു പറയുന്നു:"പാപഭാരം വഹിക്കുന്ന യാതൊരാളും മറ്റൊരാളുടെ പാപഭാരം ഏറ്റെടുക്കുകയില്ല. ഭാരം കൊണ്ട് ഞെരുങ്ങുന്ന ഒരാൾ തൻ്റെ ചുമട് താങ്ങുവാൻ (ആരെയെങ്കിലും) വിളിക്കുന്ന പക്ഷം അതിൽ നിന്ന് ഒട്ടും തന്നെ (മറ്റൊരാൾ) വഹിക്കുന്നതല്ല; അത് അടുത്ത ബന്ധുവിനെയാണ് (അവൻ വിളിക്കുന്നത് എങ്കിൽ) പോലും. തങ്ങളുടെ രക്ഷിതാവിനെ അദൃശ്യമായ വിധത്തിൽ തന്നെ ഭയപ്പെടുകയും നിസ്കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുന്നവർക്ക് മാത്രമേ നിൻ്റെ താക്കീത് ഫലപ്പെടുകയുള്ളൂ. വല്ലവനും വിശുദ്ധി പാലിക്കുന്ന പക്ഷം തൻ്റെ സ്വന്തം നന്മക്കായി തന്നെയാണ് അവൻ വിശുദ്ധി പാലിക്കുന്നത്. അല്ലാഹുവിങ്കലേക്കാണ് (സർവ്വരുടെയും) മടക്കം."(ഫാത്വിർ:18)
16- മനുഷ്യരെയെല്ലാം സൃഷ്ടിച്ചതിൻ്റെ പിന്നിലുള്ള ലക്ഷ്യം അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ്.
മനുഷ്യരെയെല്ലാം സൃഷ്ടിച്ചതിൻ്റെ പിന്നിലുള്ള ലക്ഷ്യം അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ്. അല്ലാഹു പറയുന്നു:"ജിന്നുകളെയും മനുഷ്യരെയും എന്നെ ആരാധിക്കുവാൻ വേണ്ടിയല്ലാതെ ഞാൻ സൃഷ്ടിച്ചിട്ടില്ല."(ദാരിയാത്: 56)
17- ഇസ്ലാം മനുഷ്യനെ -പുരുഷനെയും സ്ത്രീയെയും- ആദരിച്ചിരിക്കുന്നു. അവരുടെ അവകാശങ്ങൾ ഇസ്ലാം പൂർണ്ണമായി അവർക്ക് നൽകുന്നു. അതോടൊപ്പം താൻ നടത്തുന്ന തിരഞ്ഞെടുപ്പുകളുടെയും തൻ്റെ ചെയ്തികളുടെയും ഇടപാടുകളുടെയും ഉത്തരവാദിത്തം അവൻ്റെ മേൽ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. അവൻ്റെ സ്വന്തത്തിനോ, അവന് ചുറ്റുമുള്ളവർക്കോ ഉപദ്രവമേൽപ്പിക്കുന്ന ഏതൊരു പ്രവർത്തിയുടെയും ബാധ്യത അവൻ്റെ മേൽ തന്നെയായിരിക്കുമെന്ന് അത് പഠിപ്പിക്കുകയും ചെയ്യുന്നു.
ഇസ്ലാം മനുഷ്യനെ -പുരുഷനെയും സ്ത്രീയെയും- ആദരിച്ചിരിക്കുന്നു. അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചത് ഭൂമിയിലെ (തലമുറകൾ കൈമാറിവരുന്ന) അധികാരിയായി അവൻ തീരുന്നതിനാണ്. അല്ലാഹു പറയുന്നു:"ഞാനിതാ ഭൂമിയിൽ ഒരു ഖലീഫയെ നിയോഗിക്കാൻ പോകുകയാണ് എന്ന് നിൻ്റെ നാഥൻ മലക്കുകളോട് പറഞ്ഞ സന്ദർഭം (ശ്രദ്ധിക്കുക)."(ബഖറ:30)ഈ ആദരവ് എല്ലാ ആദം സന്തതികളെയും ഉൾക്കൊള്ളുന്നതാണ്. അല്ലാഹു പറയുന്നു:"തീർച്ചയായും ആദം സന്തതികളെ നാം ആദരിക്കുകയും, കടലിലും കരയിലും അവരെ നാം (വാഹനങ്ങളിൽ) വഹിക്കുകയും, വിശിഷ്ടമായ വസ്തുക്കളിൽ നിന്ന് നാം അവർക്ക് ഉപജീവനം നല്കുകയും, നാം സൃഷ്ടിച്ചിട്ടുള്ളവരിൽ മിക്കവരെക്കാളും അവർക്ക് നാം സവിശേഷമായ ശ്രേഷ്ഠത നല്കുകയും ചെയ്തിരിക്കുന്നു."(ഇസ്റാഅ്:70)അല്ലാഹു പറയുന്നു:"തീർച്ചയായും മനുഷ്യനെ നാം ഏറ്റവും നല്ല ഘടനയോടു കൂടി സൃഷ്ടിച്ചിരിക്കുന്നു."(തീൻ: 4)മനുഷ്യർ അല്ലാഹുവിന് പുറമെ മറ്റാരെയെങ്കിലും തൻ്റെ ആരാധ്യനായി നിശ്ചയിക്കുകയോ, സർവ്വ കാര്യങ്ങളിലും പിന്തുടരപ്പെടുന്നവനോ അനുസരിക്കപ്പെടുന്നവനോ ആയി നിശ്ചയിക്കുകയോ ചെയ്തു കൂടാ; അല്ലാഹുവിന് പുറമെയുള്ളവരെ അടിമകളെ പോലെ അനുസരിക്കുകയും, അവരെ വണങ്ങുകയും ചെയ്യുന്നതിൽ നിന്ന് അല്ലാഹു മനുഷ്യനെ വിലക്കിയിരിക്കുന്നു. അല്ലാഹു പറയുന്നു:"അല്ലാഹുവിന് പുറമെയുള്ളവരെ അവന് സമന്മാരാക്കുന്ന ചില ആളുകളുണ്ട്. അല്ലാഹുവെ സ്നേഹിക്കുന്നത് പോലെ ഇവർ അവരെയും സ്നേഹിക്കുന്നു. എന്നാൽ (അല്ലാഹുവിൽ) വിശ്വസിച്ചവർ അല്ലാഹുവോട് അതിശക്തമായ സ്നേഹമുള്ളവരത്രെ. ഈ അക്രമികൾ പരലോകശിക്ഷ കണ്മുമ്പിൽ കാണുന്ന സമയത്ത് ശക്തി മുഴുവൻ അല്ലാഹുവിനാണെന്നും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണെന്നും അവർ കണ്ടറിഞ്ഞിരുന്നുവെങ്കിൽ (അതവർക്ക് എത്ര ഗുണകരമാകുമായിരുന്നു!) പിന്തുടരപ്പെട്ടവർ (നേതാക്കൾ) പിന്തുടർന്നവരെ (അനുയായികളെ) വിട്ട് ഒഴിഞ്ഞ് മാറുകയും, ശിക്ഷ നേരിൽ കാണുകയും, അവർ (ഇരുവിഭാഗവും) തമ്മിലുള്ള ബന്ധങ്ങൾ അറ്റുപോകുകയും ചെയ്യുന്ന സന്ദർഭമത്രെ (അത്.)"(ബഖറ:165-166)അന്ത്യനാളിൽ അസത്യത്തിന് നേതൃത്വം നൽകിയവരുടെയും, അതിലവരെ പിൻപറ്റിയവരുടെയും അവസ്ഥ ബോധ്യപ്പെടുത്തി കൊണ്ട് അല്ലാഹു പറയുന്നു:"ഔന്നത്യം നടിച്ചവർ (നേതാക്കൾ) ബലഹീനരായി ഗണിക്കപ്പെട്ടവരോട് പറയും: മാർഗദർശനം നിങ്ങൾക്ക് വന്നെത്തിയതിന് ശേഷം അതിൽ നിന്ന് നിങ്ങളെ തടഞ്ഞത് ഞങ്ങളാണോ? അല്ല, നിങ്ങൾ കുറ്റവാളികൾ തന്നെയായിരുന്നു."ബലഹീനരായി ഗണിക്കപ്പെട്ടവർ (അനുയായികൾ) ഔന്നത്യം നടിച്ചവരോട് പറയും: അല്ല, അല്ലാഹുവിനെ നിഷേധിക്കാനും, അവന്ന് സമന്മാരെ സ്ഥാപിക്കുവാനും നിങ്ങൾ ഞങ്ങളോട് കൽപ്പിച്ചു കൊണ്ടിരുന്ന സന്ദർഭത്തിൽ (നിങ്ങൾ) രാവും പകലും നടത്തിയ കുതന്ത്രത്തിൻ്റെ ഫലമാണത്. ശിക്ഷ കാണുമ്പോൾ അവർ ഖേദം മനസ്സിൽ ഒളിപ്പിക്കും. സത്യനിഷേധികളുടെ കഴുത്തുകളിൽ നാം ചങ്ങലകൾ വെക്കുകയും ചെയ്യും. തങ്ങൾ പ്രവർത്തിച്ചിരുന്നതിൻ്റെ ഫലമല്ലാതെ അവർക്ക് നല്കപ്പെടുമോ?"(സബഅ്:32-33)വഴികേടിലേക്ക് ക്ഷണിച്ച പ്രബോധകരുടെയും നേതാക്കളുടെയും മേൽ അവരുടെ തിന്മകളുടെ ഭാരവും, അവർ യാതൊരു അറിവിൻ്റെയും അടിസ്ഥാനത്തിലല്ലാതെ വഴിപിഴപ്പിച്ചവരുടെ പാപഭാരവും അല്ലാഹു ചുമത്തുന്നതാണ്. അവൻ്റെ നീതിയുടെ പൂർണ്ണതയിൽ പെട്ടതാണ് അക്കാര്യം. അല്ലാഹു പറയുന്നു:"തങ്ങളുടെ പാപഭാരങ്ങൾ മുഴുവനായിട്ടും, യാതൊരു വിവരവുമില്ലാതെ തങ്ങൾ ആരെയെല്ലാം വഴിപിഴപ്പിച്ച് കൊണ്ടിരിക്കുന്നുവോ അവരുടെ പാപഭാരങ്ങളിൽ ഒരു ഭാഗവും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർ വഹിക്കുവാനത്രെ (അത് ഇടയാക്കുക.) ശ്രദ്ധിക്കുക: അവർ പേറുന്ന ആ ഭാരം എത്ര മോശം!"(നഹ്ൽ:25)ഇഹലോകത്തും പരലോകത്തും മനുഷ്യരുടെ സർവ്വ അവകാശങ്ങളും അതിൻ്റെ പൂർണ്ണതയോടെ ഇസ്ലാം അവർക്ക് നൽകുന്നു. ഇസ്ലാമിൽ വിശദീകരിക്കപ്പെട്ട അവകാശങ്ങളിൽ ഏറ്റവും മഹത്തരമായത് അല്ലാഹുവിന് മനുഷ്യരുടെ മേലുള്ള അവകാശമാണ്; (അവരത് നിറവേറ്റിയാൽ) അല്ലാഹുവിൻ്റെ മേൽ മനുഷ്യർക്കുള്ള അവകാശവും.മുആദു ബ്നു ജബല് നിവേദനം: “ഞാൻ നബി-ﷺ-യുടെ പിറകില് (ഒരു കഴുതപ്പുറത്തിരുന്ന്) യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ അവിടുന്ന് എന്നോട് പറഞ്ഞു: “ഹേ മുആദ്!" ഞാൻ പറഞ്ഞു: "ഞാനിതാ താങ്കളുടെ വിളി കേട്ടിരിക്കുന്നു." നബി -ﷺ- മൂന്നു തവണ കൂടി അപ്രകാരം എന്നെ വിളിച്ചു. ശേഷം അവിടുന്ന് പറഞ്ഞു: "അല്ലാഹുവിന് അവന്റെ അടിമകളുടെ മേലുള്ള അവകാശം എന്താണെന്ന് നിനക്കറിയുമോ?!" ഞാൻ പറഞ്ഞു: "ഇല്ല." നബി -ﷺ- പറഞ്ഞു: അല്ലാഹുവിന് അവന്റെ അടിമകളുടെ മേലുള്ള അവകാശം അവനെ മാത്രമേ അവർ ആരാധിക്കാവൂ എന്നതും, അവനിൽ അവർ പങ്കുചേർക്കരുത് എന്നതുമാണ്.: ശേഷം കുറച്ചു നേരം കടന്നു പോയി. പിന്നീട് അവിടുന്ന് വിളിച്ചു: “ഹേ മുആദ്!" ഞാൻ പറഞ്ഞു: "ഞാനിതാ താങ്കളുടെ വിളി കേട്ടിരിക്കുന്നു." നബി -ﷺ- പറഞ്ഞു: "അവർ അത് പ്രാവർത്തികമാക്കിയാൽ അടിമകൾക്ക് അല്ലാഹു (സ്വയം നിശ്ചയിച്ചു നല്കിയ) അവൻ്റെ മേലുള്ള അവരുടെ അവകാശം എന്താണെന്ന് നിനക്ക് അറിയുമോ? അവരെ അവൻ ശിക്ഷിക്കാതിരിക്കുക എന്നതാണത്."(ബുഖാരി: 6840)ഇസ്ലാം മനുഷ്യന് അവൻ്റെ സത്യമതം നിലനിർത്താനുള്ള ഉറപ്പ് നൽകുന്നു. അവൻ്റെ സന്താനങ്ങളെയും സമ്പത്തിനെയും അഭിമാനത്തെയും അത് സുരക്ഷിതമാക്കുന്നു.നബി -ﷺ- പറയുന്നു:"തീർച്ചയായും അല്ലാഹു നിങ്ങളുടെ രക്തവും സമ്പാദ്യവും അഭിമാനവും നിങ്ങളുടെ മേൽ പവിത്രമാക്കിയിരിക്കുന്നു; നിങ്ങളുടെ ഈ ദിവസത്തിനുള്ള പവിത്രത പോലെ. നിങ്ങളുടെ ഈ മാസത്തിലെ പവിത്രത പോലെ; നിങ്ങളുടെ ഈ നാട്ടിൻ്റെ പവിത്രത പോലെ."(ബുഖാരി: 6501)ഒരു ലക്ഷത്തിലധികം സ്വഹാബികൾ ഒരുമിച്ചു കൂടിയ ഹജ്ജതുൽ വദാഇൽ വെച്ചു കൊണ്ടാണ് നബി -ﷺ- ഈ മഹത്തരമായ കരാറിൻ്റെ പ്രഖ്യാപനം നടത്തിയത്. ഇസ്ലാമിൽ പവിത്രത കൽപ്പിക്കപ്പെട്ട ബലിയർപ്പണത്തിൻ്റെ -വലിയ പെരുന്നാൾ ദിവസം- ഈ ആശയം നബി -ﷺ- ഊന്നിപ്പറയുകയും ആവർത്തിക്കുകയും ചെയ്തു.തൻ്റെ സർവ്വ തിരഞ്ഞെടുപ്പുകളുടെയും പ്രവർത്തനങ്ങളുടെയും ഇടപഴകലുകളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇസ്ലാം മനുഷ്യനെ ഓർമ്മപ്പെടുത്തുന്നു. അല്ലാഹു പറയുന്നു:"ഓരോ മനുഷ്യന്നും അവൻ്റെ ശകുനം അവൻ്റെ കഴുത്തിൽ തന്നെ നാം ബന്ധിച്ചിരിക്കുന്നു. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഒരു ഗ്രന്ഥം നാമവന്ന് വേണ്ടി പുറത്തെടുക്കുന്നതാണ്. അത് തുറന്നു വെക്കപ്പെട്ട നിലയിൽ അവന് കണ്ടെത്താൻ കഴിയും. 'നിൻ്റെ (പ്രവർത്തനങ്ങൾ രേഖപ്പെടുത്തപ്പെട്ട) ഗ്രന്ഥം വായിച്ചു നോക്കുക; നിന്നെ വിചാരണ ചെയ്യാൻ ഇന്നേ ദിവസം നീ തന്നെ മതിയായതാണ്."(ഇസ്റാഅ്:13)ഓരോ മനുഷ്യനും പ്രവർത്തിക്കുന്ന എല്ലാ പ്രവർത്തനങ്ങളും -അത് നന്മയോ തിന്മയോ ആകട്ടെ-; അവയെല്ലാം അല്ലാഹു അവനിലേക്ക് ചേർത്തുന്നു. അത് അവനിൽ നിന്ന് മറ്റൊരാളിലേക്ക് മറികടക്കുകയില്ല. ഒരാളും അവനല്ലാത്ത മറ്റൊരാളുടെ പ്രവർത്തനത്തിൻ്റെ പേരിൽ വിചാരണ ചെയ്യപ്പെടേണ്ടി വരികയില്ല. അല്ലാഹു പറയുന്നു:"ഹേ, മനുഷ്യാ, നീ നിൻ്റെ രക്ഷിതാവിങ്കലേക്ക് കടുത്ത അദ്ധ്വാനം നടത്തി ചെല്ലുന്നവനും, അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു."(ഇൻശിഖാഖ്:6)അത്യുന്നതനായ (അല്ലാഹു) പറഞ്ഞു:"വല്ലവനും നല്ലത് പ്രവർത്തിച്ചാൽ അതിൻ്റെ ഗുണം അവന് തന്നെയാകുന്നു. വല്ലവനും തിന്മചെയ്താൽ അതിൻ്റെ ദോഷവും അവന് തന്നെ. നിൻ്റെ രക്ഷിതാവ് (തൻ്റെ) അടിമകളോട് അനീതി കാണിക്കുന്നവനേ അല്ല."(ഫുസ്സ്വിലത്:46)സ്വന്തത്തിനോ അന്യർക്കോ പ്രയാസം സൃഷ്ടിക്കുന്ന ഏതൊരു പ്രവർത്തിയുടെയും ഉത്തരവാദിത്തം അവരവർക്ക് തന്നെയായിരിക്കുമെന്ന് ഇസ്ലാം പഠിപ്പിക്കുന്നു. അല്ലാഹു പറയുന്നു:"വല്ലവനും പാപം സമ്പാദിച്ച് വെക്കുന്ന പക്ഷം അവൻ്റെ തന്നെ ദോഷത്തിനായിട്ടാണ് അവനത് സമ്പാദിച്ച് വെക്കുന്നത്. അല്ലാഹു സർവ്വജ്ഞനും യുക്തിമാനുമാകുന്നു."(നിസാഅ്:111)അല്ലാഹു പറയുന്നു:"അക്കാരണത്താൽ ഇസ്രായീൽ സന്തതികളുടെ മേൽ നാം ഇപ്രകാരം വിധിനല്കുകയുണ്ടായി: മറ്റൊരാളെ കൊന്നതിന് പകരമായോ, ഭൂമിയിൽ കുഴപ്പമുണ്ടാക്കിയതിൻ്റെ പേരിലോ അല്ലാതെ വല്ലവനും ഒരാളെ കൊലപ്പെടുത്തിയാൽ, അത് മനുഷ്യരെ മുഴുവൻ കൊലപ്പെടുത്തിയതിന് തുല്യമാകുന്നു. ഒരാളുടെ ജീവൻ വല്ലവനും രക്ഷിച്ചാൽ, അത് മനുഷ്യരുടെ മുഴുവൻ ജീവൻ രക്ഷിച്ചതിന് തുല്യമാകുന്നു."(മാഇദഃ:32)അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:"ഏതൊരു മനുഷ്യാത്മാവ് അന്യായമായി കൊല്ലപ്പെട്ടാലും ആദമിൻ്റെ ആദ്യസന്തതിക്ക് മേൽ ആ രക്തത്തിൽ നിന്നൊരു പങ്ക് ഉണ്ടായിരിക്കും. കാരണം കൊലപാതകം എന്ന വഴിതുറന്നത് അയാളാണ്."(മുസ്ലിം:5150)
18- തങ്ങളുടെ മേലുള്ള ഉത്തരവാദിത്തങ്ങളുടെയും, തങ്ങൾ പ്രവർത്തിക്കുന്ന നന്മകൾക്ക് ലഭിക്കുന്ന പ്രതിഫലത്തിൻ്റെയും, തിന്മകൾക്ക് ലഭിക്കുന്ന ശിക്ഷയുടെയും കാര്യത്തിൽ പുരുഷന്മാരും സ്ത്രീകളും തുല്ല്യരാണെന്ന് ഇസ്ലാം ഓർമ്മപ്പെടുത്തുന്നു.
തങ്ങളുടെ മേലുള്ള ഉത്തരവാദിത്തങ്ങളുടെയും, തങ്ങൾ പ്രവർത്തിക്കുന്ന നന്മകൾക്ക് ലഭിക്കുന്ന പ്രതിഫലത്തിൻ്റെയും, തിന്മകൾക്ക് ലഭിക്കുന്ന ശിക്ഷയുടെയും കാര്യത്തിൽ പുരുഷന്മാരും സ്ത്രീകളും തുല്ല്യരാണെന്ന് ഇസ്ലാം ഓർമ്മപ്പെടുത്തുന്നു. അല്ലാഹു പറയുന്നു:"പുരുഷനാകട്ടെ സ്ത്രീയാകട്ടെ, (അല്ലാഹുവിലും അവൻ്റെ ദൂതനിലും അന്ത്യനാളിലും) വിശ്വാസമുള്ളവനായി കൊണ്ട് സൽപ്രവർത്തനങ്ങൾ ആര് ചെയ്തുവെന്നാലും അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല"(നിസാഅ്:124)അല്ലാഹു പറയുന്നു:"ഏതൊരു പുരുഷനാകട്ടെ സ്ത്രീയാകട്ടെ, (അല്ലാഹുവിലും അവൻ്റെ ദൂതനിലും അന്ത്യനാളിലും) വിശ്വാസമുള്ളവനായി കൊണ്ട് അവർ സൽകർമ്മം പ്രവർത്തിക്കുന്ന പക്ഷം അവർക്ക് നാം പരിശുദ്ധമായ ഒരു ജീവിതം തീർച്ചയായും നല്കുന്നതാണ്. അവർ പ്രവർത്തിച്ച് കൊണ്ടിരുന്നതിന് ഏറ്റവും ഉത്തമമായ പ്രതിഫലം തീർച്ചയായും നാം അവർക്ക് നല്കുകയും ചെയ്യും."(നഹ്ൽ:97)അല്ലാഹു പറയുന്നു:"ആരെങ്കിലും ഒരു തിന്മ പ്രവർത്തിച്ചാൽ തത്തുല്യമായ പ്രതിഫലമല്ലാതെ അവന് നല്കപ്പെടുകയില്ല. (അല്ലാഹുവിലും അവൻ്റെ ദൂതനിലും അന്ത്യനാളിലും) വിശ്വാസമുള്ളവനായി കൊണ്ട് സൽകർമ്മം പ്രവർത്തിക്കുന്നതാരോ -പുരുഷനോ സ്ത്രീയോ ആകട്ടെ- അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. കണക്കുനോക്കാതെ അവർക്ക് അവിടെ ഉപജീവനം നല്കപ്പെട്ടുകൊണ്ടിരിക്കും."(ഗാഫിർ:40)അല്ലാഹു പറയുന്നു:"ഇസ്ലാം (അല്ലാഹുവിന് സ്വന്തത്തെ സമർപ്പിക്കുക) സ്വീകരിച്ച പുരുഷന്മാരും സ്ത്രീകളും, (അല്ലാഹുവിലും അവൻ്റെ ദൂതനിലും പരലോകത്തിലും വിശ്വസിച്ച) മുഅ്മിനീങ്ങളായ പുരുഷന്മാരും സ്ത്രീകളും, ഭക്തിയുള്ളവരായ പുരുഷന്മാരും സ്ത്രീകളും, (അല്ലാഹുവിനെയും റസൂലിനെയും സത്യപ്പെടുത്തുന്ന) സിദ്ധീഖുകളായ പുരുഷന്മാരും സ്ത്രീകളും, ക്ഷമാശീലരായ പുരുഷന്മാരും സ്ത്രീകളും, അല്ലാഹുവിനോട് ഭയഭക്തിയുള്ള പുരുഷന്മാരും സ്ത്രീകളും, ദാനധർമ്മികളായ പുരുഷന്മാരും സ്ത്രീകളും, വ്രതമനുഷ്ഠിക്കുന്നവരായ പുരുഷന്മാരും സ്ത്രീകളും, തങ്ങളുടെ ഗുഹ്യാവയവങ്ങൾ കാത്തുസൂക്ഷിക്കുന്നവരായ പുരുഷന്മാരും സ്ത്രീകളും, ധാരാളമായി അല്ലാഹുവെ സ്മരിക്കുന്നവരായ പുരുഷന്മാരും സ്ത്രീകളും; ഇവർക്ക് തീർച്ചയായും അല്ലാഹു പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിരിക്കുന്നു."(അഹ്സാബ്: 35)
19- സ്ത്രീയെ ഇസ്ലാം ആദരിച്ചിരിക്കുന്നു. പുരുഷന്മാരുടെ നല്ല പകുതിയായാണ് അവരെ ഇസ്ലാം പരിഗണിച്ചിട്ടുള്ളത്. അവളുടെ ചിലവുകൾ പുരുഷൻ്റെ ബാധ്യതയായി ഇസ്ലാം നിശ്ചയിച്ചിരിക്കുന്നു; അവന് സാധ്യമാകുന്നിടത്തോളം അതിൽ ഇളവില്ല. മകളുടെ ചിലവുകൾ പിതാവിൻ്റെ മേലും, ഉമ്മയുടെ ചിലവുകൾ -പ്രായപൂർത്തിയും ശേഷിയുമെത്തിയ- മകൻ്റെ മേലും, ഭാര്യയുടെ ചിലവുകൾ ഭർത്താവിൻ്റെ മേലുമുള്ള ബാധ്യതയാണ്.
ഇസ്ലാം പുരുഷന്മാരുടെ നല്ല പകുതിയായാണ് സ്ത്രീകളെ പരിഗണിച്ചിട്ടുള്ളത്.നബി -ﷺ- പറഞ്ഞു:"തീർച്ചയായും സ്ത്രീകൾ പുരുഷന്മാരുടെ നല്ലപകുതിയാണ്."(തിർമിദി: 113)മാതാവിൻ്റെ ചിലവുകൾ നോക്കിനടത്തുക എന്നത് -ശേഷിയുള്ളവനാണെങ്കിൽ- മകൻ്റെ നിർബന്ധ ബാധ്യതയാണെന്ന് ഇസ്ലാം പഠിപ്പിക്കുന്നു; സ്ത്രീകളോടുള്ള ഈ മതത്തിൻ്റെ ആദരവാണത്.നബി -ﷺ- പറഞ്ഞു:"(ദാനം) നൽകുന്ന കയ്യാണ് ഉന്നതമായിട്ടുള്ളത്. നിൻ്റെ മാതാവിനും പിതാവിനും സഹോദരിക്കും സഹോദരനും ശേഷം നിന്നോട് അടുത്തവർക്കും അതിന് ശേഷം അടുപ്പമുള്ളവർക്കുമായി (നൽകുക)."(അഹ്മദ്)മാതാപിതാക്കൾക്ക് ഇസ്ലാമിലുള്ള സ്ഥാനം 29 ാം ഖണ്ഡികയിൽ വിവരിക്കുന്നതാണ്.ഭാര്യയുടെ ചിലവുകൾ -ശേഷിയുണ്ടെങ്കിൽ- ഭർത്താവിൻ്റെ നിർബന്ധ ബാധ്യതയാണെന്നും ഇസ്ലാം പഠിപ്പിക്കുന്നു; സ്ത്രീകൾക്ക് ഇസ്ലാം നൽകിയ പരിഗണനയുടെ മറ്റൊരു അടയാളമാണത്."കഴിവുള്ളവൻ തൻ്റെ കഴിവിൽ നിന്ന് ചെലവിനു കൊടുക്കട്ടെ. വല്ലവന്നും തൻ്റെ ഉപജീവനം ഇടുങ്ങിയതായാൽ അല്ലാഹു അവന്നു കൊടുത്തതിൽ നിന്ന് അവൻ ചെലവിന് കൊടുക്കട്ടെ. ഒരാളോടും അല്ലാഹു അയാൾക്ക് കൊടുത്തതല്ലാതെ (നൽകാൻ) നിർബന്ധിക്കുകയില്ല. അല്ലാഹു ഞെരുക്കത്തിനു ശേഷം സൗകര്യം ഏർപെടുത്തി കൊടുക്കുന്നതാണ്."(ത്വലാഖ്:7)നബി -ﷺ- യോട് ഒരിക്കൽ ഒരാൾ ചോദിച്ചു: "ഭർത്താവിൻ്റെ മേൽ ഭാര്യക്കുള്ള അവകാശങ്ങൾ എന്താണ്?" നബി -ﷺ- പറഞ്ഞു: "നീ ഭക്ഷിക്കുന്നെങ്കിൽ അവൾക്കും ഭക്ഷണം നൽകുക. നീ വസ്ത്രം ധരിക്കുന്നെങ്കിൽ അവളെയും ധരിപ്പിക്കുക. അവളുടെ മുഖത്ത് നീ അടിക്കരുത്. അവളെ നീ മോശം പറയരുത്."(അഹ്മദ്)ഭർത്താക്കന്മാരിൽ നിന്ന് ഭാര്യമാർക്കുള്ള അവകാശങ്ങൾ വിവരിച്ചു കൊണ്ട് നബി -ﷺ- പറഞ്ഞു:"അവർക്ക് (സ്ത്രീകൾക്ക്) നിങ്ങളുടെ മേൽ -നല്ല രൂപത്തിൽ- അവരുടെ ഭക്ഷണവും വസ്ത്രവും ലഭിച്ചിരിക്കണം എന്ന അവകാശമുണ്ട്."(മുസ്ലിം)നബി -ﷺ- പറഞ്ഞു:"തൻ്റെ കീഴിലുള്ളവരുടെ ഭക്ഷണം അവഗണിക്കുക എന്നത് മതി ഒരാൾക്ക് തിന്മയായി."(അഹ്മദ്)ഈ ഹദീഥിനെ വിശദീകരിച്ചു കൊണ്ട് ഖത്താബി (റഹി) പറയുന്നു:"ഓരോരുത്തരുടെയും കീഴിൽ ജീവിക്കുന്നവരെയാണ് ഈ ഹദീഥിൽ ഉദ്ദേശിക്കുന്നത്. നിൻ്റെ വീട്ടുകാർക്ക് ഭക്ഷണം ബാക്കി വരാത്ത രൂപത്തിൽ നിൻ്റെ സമ്പത്ത് ദാനം നൽകരുത് എന്ന് ദാനം നൽകുന്നവരോട് നബി -ﷺ- ഉപദേശിച്ചതു പോലെയാണ് ഈ ഹദീഥിൽ നിന്ന് മനസ്സിലാകുന്നത്. കാരണം അങ്ങനെ ഒരാൾ ദാനം ചെയ്യുകയും, അയാളുടെ കീഴിലുള്ളവർ പ്രയാസത്തിലാവുകയും ചെയ്താൽ അത് അയാൾക്ക് ഒരു തിന്മയായി തീരുന്നതാണ്."മകളുടെ ചിലവുകൾ പിതാവിൻ്റെ നിർബന്ധ ബാധ്യതയായി നിശ്ചയിച്ചു എന്നതും സ്ത്രീകളോട് ഇസ്ലാം പുലർത്തിയ ആദരവിൻ്റെ മറ്റൊരു ഉദാഹരണമാണ്. അല്ലാഹു പറയുന്നു:"മാതാക്കൾ തങ്ങളുടെ സന്താനങ്ങൾക്ക് പൂർണ്ണമായ രണ്ടു കൊല്ലം മുലപ്പാൽ കൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂർണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവർക്കത്രെ ഇത്. അവർക്ക് (മുലകൊടുക്കുന്ന മാതാക്കൾക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്കേണ്ടത് കുട്ടിയുടെ പിതാവിൻ്റെ ബാധ്യതയാകുന്നു."(ബഖറ: 233)കുട്ടി ജനിച്ചാൽ പിതാവിൻ്റെ മേലാണ് അവർക്ക് -നാട്ടിലെ പൊതുമര്യാദ പ്രകാരം- ഭക്ഷണം നൽകുകയും, വസ്ത്രം നൽകുകയും ചെയ്യേണ്ട ബാധ്യതയെന്ന് ഈ ആയത്തിലൂടെ അല്ലാഹു വിവരിക്കുന്നു."ഇനി അവർ (ഭാര്യ) നിങ്ങൾക്ക് വേണ്ടി (കുഞ്ഞിന്) മുലകൊടുക്കുന്ന പക്ഷം അവർക്ക് നിങ്ങൾ അവരുടെ പ്രതിഫലം കൊടുക്കുക."(ത്വലാഖ്: 6)ജനിച്ച കുട്ടിക്ക് മുലപ്പാൽ നൽകുന്നതിന് സാമ്പത്തിക ബാധ്യതയുണ്ടെങ്കിൽ അത് പിതാവിൻ്റെ മേലെയാണുള്ളത്. ഇതിൽ നിന്ന് കുട്ടിയുടെ ചിലവും -അത് ആൺകുട്ടിയോ പെൺകുട്ടിയോ ആയാലും- പിതാവിൻ്റെ ബാധ്യതയാണെന്ന് മനസ്സിലാക്കാം. ഭാര്യയുടെയും കുട്ടികളുടെയും ചിലവ് ഭർത്താവിൻ്റെയും പിതാവിൻ്റെയും മേലെയാണ് നിർബന്ധമായിട്ടുള്ളത് എന്ന സൂചന താഴെ നൽകുന്ന ഹദീഥിലുമുണ്ട്.ആഇശ (റഹ) നിവേദനം: (അബൂസുഫ്യാൻ്റെ ഭാര്യയായ) ഹിന്ദ് നബി -ﷺ- യോട് പറഞ്ഞു: "അബൂ സുഫ്യാൻ കടുത്ത പിശുക്കുള്ള ഒരാളാണ്. അതിനാൽ അദ്ദേഹത്തിൻ്റെ സമ്പത്തിൽ നിന്ന് എനിക്ക് എടുക്കേണ്ടി വരുന്നു." നബി -ﷺ- പറഞ്ഞു:"അദ്ദേഹത്തിൻ്റെ സമ്പത്തിൽ നിന്ന് നിനക്കും നിൻ്റെ കുഞ്ഞിനും -നാട്ടിലെ മര്യാദയനുസരിച്ച്- വേണ്ടത് എടുത്തു കൊള്ളുക."(ബുഖാരി)പെണ്മക്കളുടെയും സഹോദരിമാരുടെയും ചിലവുകൾ ചെയ്യുന്നതിൻ്റെ ശ്രേഷ്ഠത നബി -ﷺ- വിവരിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:"ആരെങ്കിലും രണ്ടോ അതല്ലെങ്കിൽ മൂന്നോ പെൺകുട്ടികളുടെ -അല്ലെങ്കിൽ രണ്ടോ മൂന്നോ സഹോദരിമാരുടെ- ചിലവ് അവർ (വിവാഹിതരായി) വീടു കൂടുന്നത് വരെയോ അവർ മരണപ്പെടുന്നത് വരെയോ ഏറ്റെടുത്താൽ ഞാനും അവനും ഇതു പോലെയായിരിക്കും." അവിടുന്ന് തൻ്റെ ചൂണ്ടുവിരലും നടുവിരലും ചേർത്തു വെച്ചു കാണിച്ചു.(സ്വഹീഹഃ:296)
20- മരണം ജീവിതത്തിൻ്റെ ശാശ്വതമായ അന്ത്യമല്ല. മറിച്ച് പ്രവർത്തനങ്ങളുടെ ലോകത്തു നിന്ന് പ്രതിഫലത്തിൻ്റെ ലോകത്തേക്കുള്ള യാത്ര മാത്രമാണത്. മരണം ശരീരത്തെയും ആത്മാവിനെയും ബാധിക്കുന്നു. ആത്മാവിൻ്റെ മരണമെന്നാൽ ശരീരത്തിൽ നിന്നുള്ള അതിൻ്റെ വേർപ്പാടാണ്. അന്ത്യനാളിൽ ഖബറുകളിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുമ്പോൾ ആത്മാവുകൾ അവയുടെ ശരീരങ്ങളിലേക്ക് തിരിച്ചു വരുന്നതാണ്. മരണ ശേഷം ഒരാളുടെയും ആത്മാവ് മറ്റൊരാളുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയില്ല. മറ്റേതെങ്കിലും ജീവിയിൽ ഒരാളുടെയും ആത്മാവ് പുനർജനിക്കുകയുമില്ല.
മരണം ജീവിതത്തിൻ്റെ ശാശ്വതമായ അന്ത്യമല്ല. അല്ലാഹു പറയുന്നു:"(നബിയേ,) പറയുക: നിങ്ങളുടെ കാര്യത്തിൽ ഏല്പിക്കപ്പെട്ട മരണത്തിൻ്റെ മലക്ക് നിങ്ങളെ മരിപ്പിക്കുന്നതാണ്. പിന്നീട് നിങ്ങളുടെ രക്ഷിതാവിങ്കലേക്ക് മടക്കപ്പെടുന്നതുമാണ്."(സജ്ദഃ:11)മരണം ശരീരത്തെയും ആത്മാവിനെയും ബാധിക്കുന്നതാണ്. ആത്മാവിനെ മരണം ബാധിക്കുക അത് ശരീരവുമായി വേർപിരിയുന്നതിലൂടെയാണ്. പിന്നീട് ഉയിർത്തെഴുന്നേൽപ്പിൻ്റെ ദിവസം ആത്മാവ് ശരീരത്തിലേക്ക് തന്നെ മടക്കപ്പെടുന്നതാണ്."ആത്മാവുകളെ അവയുടെ മരണവേളയിൽ അല്ലാഹു പൂർണ്ണമായി ഏറ്റെടുക്കുന്നു. മരണപ്പെടാത്തവയെ അവയുടെ ഉറക്കത്തിലും. എന്നിട്ട് ഏതൊക്കെ ആത്മാവിന് അവൻ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവൻ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ നിശ്ചിതമായ ഒരു അവധിവരെ അവൻ വിട്ടയക്കുകയും ചെയ്യുന്നു. തീർച്ചയായും അതിൽ ചിന്തിക്കുന്ന ജനങ്ങൾക്ക് ദൃഷ്ടാന്തങ്ങളുണ്ട്."(സുമർ:42)അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:"തീർച്ചയായും ആത്മാവ് പിടികൂടപ്പെട്ടാൽ കാഴ്ച അതിനെ പിന്തുടരുന്നതാണ്."(മുസ്ലിം: 920)മരണ ശേഷം മനുഷ്യൻ പ്രവർത്തിക്കാനുള്ള വേദിയായ ഇഹലോകത്ത് നിന്ന് പ്രതിഫലത്തിൻ്റെ വേദിയായ പരലോകത്തേക്ക് യാത്രയാകുന്നു. അല്ലാഹു പറയുന്നു:"അവങ്കലേക്കാണ് നിങ്ങളുടെയെല്ലാം മടക്കം. അല്ലാഹുവിൻ്റെ സത്യവാഗ്ദാനമത്രെ അത്. തീർച്ചയായും അവൻ സൃഷ്ടി ആരംഭിക്കുന്നു; പിന്നീട് അത് ആവർത്തിക്കുകയും ചെയ്യുന്നു. (അല്ലാഹുവിലും അവൻ്റെ റസൂലിലും അന്ത്യനാളിലും) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് നീതിപൂർവ്വം പ്രതിഫലം നൽകുവാൻ വേണ്ടിയാകുന്നു അത്. എന്നാൽ (അല്ലാഹുവിനെയും അവൻ്റെ ദൂതനെയും അന്ത്യനാളിനെയും) നിഷേധിച്ചതാരോ അവർക്ക് ചുട്ടുതിളയ്ക്കുന്ന പാനീയവും വേദനയേറിയ ശിക്ഷയും ഉണ്ടായിരിക്കും. അവർ നിഷേധിച്ചിരുന്നതിൻ്റെ ഫലമത്രെ അത്."(യൂനുസ്:4)
മരണ ശേഷം ഒരാളുടെയും ആത്മാവ് മറ്റൊരാളുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയില്ല. മറ്റേതെങ്കിലും ജീവിയിൽ ഒരാളുടെയും ആത്മാവ് പുനർജനിക്കുകയുമില്ല. ബുദ്ധിയോ യാഥാർത്ഥ്യമോ പുനർജന്മ സിദ്ധാന്തത്തെ അംഗീകരിക്കുകയില്ല. ഈ വിശ്വാസം സ്ഥിരപ്പെടുത്തുന്ന ഒരു പ്രമാണവും മുൻകഴിഞ്ഞ നബിമാരിൽ നിന്നും സ്ഥിരപ്പെട്ടതായും കാണാൻ കഴിയില്ല.
21- വിശ്വാസപരമായ ആറ് സുപ്രധാനമായ അടിസ്ഥാനങ്ങൾ ഉൾക്കൊള്ളാൻ ഇസ്ലാം ക്ഷണിക്കുന്നു. (1) അല്ലാഹുവിലുള്ള വിശ്വാസം. (2) അല്ലാഹുവിൻ്റെ മലക്കുകളിലുള്ള വിശ്വാസം. (3) വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം. തൗറാത്, ഇഞ്ചീൽ, സബൂർ പോലുള്ളവ -അവയിൽ മനുഷ്യരുടെ കൈകടത്തലുകൾ ഉൾപ്പെടുന്നതിന് മുൻപ്- അല്ലാഹുവിൻ്റെ വേദഗ്രന്ഥങ്ങളായിരുന്നെന്നും, വിശുദ്ധ ഖുർആൻ അല്ലാഹു അവതരിപ്പിച്ച അവൻ്റെ സംസാരമാണെന്നും വിശ്വസിക്കുന്നത് അതിൽ പെട്ടതാണ്. (4) അല്ലാഹുവിൻ്റെ ദൂതന്മാരായ നബിമാരിലും റസൂലുകളിലുമുള്ള വിശ്വാസം. നബിമാരിൽ അന്തിമനായ മുഹമ്മദ് നബി -ﷺ- യിലുള്ള വിശ്വാസവും അതിൽ പെട്ടതാണ്. (5) അന്ത്യനാളിലുള്ള വിശ്വാസം. ഐഹികജീവിതമായിരുന്നു എല്ലാത്തിൻ്റെയും അവസാനമെങ്കിൽ ഈ ജീവിതവും സർവ്വതും തീർത്തും അനാവശ്യവും അർത്ഥശൂന്യവുമാകുമായിരുന്നു. (6) അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിലുള്ള വിശ്വാസം.
എല്ലാ നബിമാരും റസൂലുകളും ക്ഷണിച്ച സുപ്രധാനമായ വിശ്വാസത്തിൻ്റെ അടിത്തറകളിലേക്കെല്ലാം ഇസ്ലാമും ക്ഷണിക്കുന്നു. താഴെ പറയുന്നവയാണ് അവ:
ഒന്ന്: അല്ലാഹുവാണ് ഈ പ്രപഞ്ചത്തെ മുഴുവൻ സൃഷ്ടിക്കുകയും അതിലുള്ളവർക്കെല്ലാം ഉപജീവനം നൽകുകയും അവരെ നിയന്ത്രിക്കുകയും ചെയ്യുന്ന റബ്ബ് (രക്ഷിതാവ്) എന്ന് വിശ്വസിക്കുക. അതോടൊപ്പം അവൻ മാത്രമാണ് ആരാധനകൾക്ക് അർഹതയുള്ള ഏകആരാധ്യനെന്നും, അവന് പുറമെയുള്ളവരെ ആരാധിക്കുക എന്നത് തനിച്ച നിരർത്ഥകതയാണെന്നും വിശ്വസിക്കുക. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതും നിരർത്ഥകം തന്നെ. ആരാധനകൾ അല്ലാഹുവിനല്ലാതെ മറ്റാർക്കും നൽകാൻ പാടില്ല, അവന് പുറമെയുള്ളവർക്ക് നൽകപ്പെടുന്ന ആരാധനകൾ ശരിയുമല്ല. ഈ വിഷയം 8 ാമത്തെ ഖണ്ഡികയിൽ നാം മുൻപ് വിശദീകരിച്ചിട്ടുണ്ട്.
ഈ പറയപ്പെട്ട വിശ്വാസപരമായ അടിസ്ഥാനങ്ങൾ വിശുദ്ധ ഖുർആനിലെ അനേകം ആയത്തുകളിൽ അല്ലാഹു ഓർമ്മപ്പെടുത്തിയിട്ടുണ്ട്. അല്ലാഹു പറയുന്നു:"അല്ലാഹുവിൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതിൽ റസൂൽ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടർന്ന്) സത്യവിശ്വാസികളും (അതിൽ വിശ്വസിച്ചിരിക്കുന്നു). അവരെല്ലാം അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും അവൻ്റെ വേദഗ്രന്ഥങ്ങളിലും, അവൻ്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവൻ്റെ ദൂതന്മാരിൽ ആർക്കുമിടയിൽ ഒരു വിവേചനവും ഞങ്ങൾ കല്പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്.) അവർ പറയുകയും ചെയ്തു: ഞങ്ങളിതാ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! ഞങ്ങൾ നിന്നോട് പൊറുക്കൽ ചോദിക്കുന്നു. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം."(ബഖറ:285)അല്ലാഹു പറയുന്നു:"നിങ്ങളുടെ മുഖങ്ങൾ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ തിരിക്കുക എന്നതല്ല പുണ്യം. എന്നാൽ അല്ലാഹുവിലും, അന്ത്യദിനത്തിലും, മലക്കുകളിലും, വേദഗ്രന്ഥത്തിലും, നബിമാരിലും വിശ്വസിക്കുകയും, സ്വത്തിനോട് പ്രിയമുണ്ടായിട്ടും അത് ബന്ധുക്കൾക്കും, അനാഥകൾക്കും, അഗതികൾക്കും, വഴിപോക്കന്നും, ചോദിച്ചു വരുന്നവർക്കും, അടിമമോചനത്തിന്നും നല്കുകയും, നിസ്കാരം മുറപ്രകാരം നിർവഹിക്കുകയും, സകാത്ത് നല്കുകയും, കരാറിൽ ഏർപ്പെട്ടാൽ അത് നിറവേറ്റുകയും, വിഷമതകളും ദുരിതങ്ങളും നേരിടുമ്പോഴും, യുദ്ധരംഗത്തും ക്ഷമ കൈക്കൊള്ളുകയും ചെയ്തവരാരോ അവരാകുന്നു പുണ്യവാന്മാർ. അവരാകുന്നു സത്യം പാലിച്ചവർ. അവർ തന്നെയാകുന്നു (ദോഷബാധയെ) സൂക്ഷിച്ചവർ."(ബഖറ:177)ഈ പറയപ്പെട്ട അടിസ്ഥാനങ്ങളിൽ വിശ്വസിക്കാൻ അല്ലാഹു സർവ്വ മനുഷ്യരെയും ക്ഷണിക്കുന്നു. അതോടൊപ്പം ആരെങ്കിലും അവ നിഷേധിക്കുകയാണെങ്കിൽ അവൻ വളരെ വിദൂരം വഴികേടിലായിരിക്കുന്നു എന്ന് അവൻ അറിയിക്കുകയും ചെയ്യുന്നു."അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിലും, അവൻ്റെ ദൂതനിലും, അവൻ്റെ ദൂതന്ന് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവൻ അവതരിപ്പിച്ച ഗ്രന്ഥങ്ങളിലും നിങ്ങൾ വിശ്വസിക്കുവിൻ. അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും, അവൻ്റെ ഗ്രന്ഥങ്ങളിലും അവൻ്റെ ദൂതന്മാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീർച്ചയായും അവൻ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു."(നിസാഅ്:136)ഉമർ -رَضِيَ اللَّهُ عَنْهُ- നിവേദനം ചെയ്ത ഹദീഥിൽ ഇപ്രകാരം വന്നിട്ടുണ്ട്. അദ്ദേഹം പറയുന്നു:"ഒരു ദിവസം ഞങ്ങൾ നബി -ﷺ- യുടെ അരികിൽ ഇരിക്കുന്ന വേളയിൽ പെട്ടെന്ന് ഒരു വ്യക്തി അവിടെ ആസന്നനായി. നല്ലവണ്ണം വെളുത്ത വസ്ത്രവും, കറുകറുത്ത മുടിയുമായിരുന്നു അയാൾക്ക് ഉണ്ടായിരുന്നത്. അദ്ദേഹത്തിൻ്റെ മേൽ യാത്രയുടെ അടയാളം ഒന്നുമുണ്ടായിരുന്നില്ല. ഞങ്ങളിൽ ആർക്കും അയാളെ അറിയുകയുമില്ല. അങ്ങനെ അദ്ദേഹം നബി -ﷺ- യുടെ അരികിൽ വന്നിരിക്കുകയും, തൻ്റെ കാൽമുട്ട് നബി -ﷺ- യുടെ കാൽമുട്ടുകളോട് ചേർത്തു വെക്കുകയും, തൻ്റെ കൈപ്പത്തി തുടയുടെ മേൽ വെക്കുകയും ചെയ്തു. ശേഷം അദ്ദേഹം ചോദിച്ചു: 'ഹേ മുഹമ്മദ്! എനിക്ക് ഇസ്ലാമിനെ കുറിച്ച് അറിയിച്ചു തരിക?!" നബി -ﷺ- പറഞ്ഞു: "ഇസ്ലാമെന്നാൽ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും നീ സാക്ഷ്യം വഹിക്കലും, നിസ്കാരം നിലനിർത്തലും, സകാത്ത് നൽകലും, റമദാൻ മാസത്തിൽ നോമ്പനുഷ്ഠിക്കലും, -നിനക്ക് സാധ്യമാണെങ്കിൽ- ഹജ്ജ് നിർവ്വഹിക്കലുമാണ്." ചോദ്യകർത്താവ് പറഞ്ഞു: "താങ്കൾ പറഞ്ഞത് ശരിയാണ്." അയാൾ തന്നെ ചോദിക്കുകയും, അയാൾ തന്നെ (ഉത്തരം) ശരിയാണെന്ന് പറയുകയും ചെയ്യുന്നതിൽ ഞങ്ങൾ അത്ഭുതപ്പെട്ടു. അദ്ദേഹം വീണ്ടും ചോദിച്ചു: "എനിക്ക് ഈമാനിനെ കുറിച്ച് അറിയിച്ചു തരിക?" നബി -ﷺ- പറഞ്ഞു: "നീ അല്ലാഹുവിലും അവൻ്റെ മലക്കുകളിലും അവൻ്റെ വേദഗ്രന്ഥങ്ങളിലും അവൻ്റെ നബിമാരിലും അന്ത്യനാളിലും വിശ്വസിക്കലും, അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിലും അതിൻ്റെ നന്മയിലും തിന്മയിലും വിശ്വസിക്കലുമാണ്." അദ്ദേഹം പറഞ്ഞു: "താങ്കൾ പറഞ്ഞത് ശരിയാണ്." ശേഷം അദ്ദേഹം ചോദിച്ചു: "എനിക്ക് ഇഹ്സാനിനെ കുറിച്ച് അറിയിച്ചു തരിക?!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിനെ (മുൻപിൽ) കാണുന്നത് പോലെ നീ അവനെ ആരാധിക്കലാണ് ഇഹ്സാൻ. നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്."(മുസ്ലിം:8)ഈ ഹദീഥിൽ നബി -ﷺ- യുടെ അരികിൽ വന്ന് ചോദ്യങ്ങൾ ഉന്നയിച്ചത് മലക്കായ ജിബ്രീൽ -عَلَيْهِ السَّلَامُ- യാണ്. ദീനിൻ്റെ മൂന്ന് പടികളെ -പദവികളെ- കുറിച്ചാണ് അതിൽ അദ്ദേഹം ചോദിച്ചിട്ടുള്ളത്. ഇസ്ലാം, ഈമാൻ, ഇഹ്സാൻ എന്നിവയാണവ. നബി -ﷺ- ഈ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകുകയും, ശേഷം ഈ ചോദ്യകർത്താവ് ജിബ്രീലായിരുന്നു എന്നും, അദ്ദേഹം സ്വഹാബികൾക്ക് അവരുടെ ദീൻ പഠിപ്പിക്കുന്നതിന് വേണ്ടിയാണ് വന്നത് എന്ന് അവരെ അറിയിക്കുകയും ചെയ്തു. ഈ ഇസ്ലാം; ഇത് സർവ്വരുടെയും സ്രഷ്ടാവായ അല്ലാഹുവിൽ നിന്നുള്ള സന്ദേശമാണത്. ജിബ്രീൽ -عَلَيْهِ السَّلَامُ- അല്ലാഹുവിൽ നിന്ന് അത് നബി -ﷺ- ക്ക് എത്തിച്ചു കൊടുക്കുകയും, മുഹമ്മദ് നബി -ﷺ- അത് ജനങ്ങൾക്ക് അറിയിച്ചു കൊടുക്കുകയും ചെയ്തിരിക്കുന്നു. ആ ദീൻ ഏറ്റുവാങ്ങിയ നബി -ﷺ- യുടെ അനുചരന്മാരായ സ്വഹാബിമാർ അത് അവിടുത്തെ ശേഷമുള്ള ജനങ്ങൾക്ക് കൈമാറുകയും ചെയ്തു.രണ്ട്: മലക്കുകളിലുള്ള വിശ്വാസം. മനുഷ്യർക്ക് അദൃശ്യമായ ലോകമാണ് മലക്കുകളുടെ ലോകം. അല്ലാഹു അവരെ പ്രത്യേകമായ രൂപത്തിൽ സൃഷ്ടിച്ചിരിക്കുന്നു. മഹത്തരവും ഭീമവുമായ അനേകം ഉത്തരവാദിത്തങ്ങൾ അല്ലാഹു അവരെ ഏൽപ്പിക്കുകയും ചെയ്തിരിക്കുന്നു. അവർക്ക് ലഭിക്കാവുന്ന ഉത്തരവാദിത്തങ്ങളിൽ ഏറ്റവും മഹത്തരമായത് അല്ലാഹുവിൻ്റെ സന്ദേശം അവൻ്റെ നബിമാർക്കും ദൂതന്മാർക്കും എത്തിച്ചു നൽകുക എന്നതാണ്. മലക്കുകളിൽ ഏറ്റവും ശ്രേഷ്ഠതയുള്ളവർ ജിബ്രീൽ -عَلَيْهِ السَّلَامُ- യാണ്. ജിബ്രീലാണ് അല്ലാഹുവിൻ്റെ ദൂതന്മാർക്ക് സന്ദേശവുമായി വന്നെത്തുക എന്നറിയിക്കുന്ന അല്ലാഹുവിൻ്റെ വചനം ശ്രദ്ധിക്കുക:"തൻ്റെ ദാസന്മാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവരുടെ മേൽ തൻ്റെ കൽപനപ്രകാരം (ആത്മാവിന് ജീവൻ നൽകുന്ന) സന്ദേശവും കൊണ്ട് മലക്കുകളെ അവൻ ഇറക്കുന്നു. ഞാനല്ലാതെ യാതൊരു ആരാധ്യനുമില്ല. അതിനാൽ നിങ്ങളെന്നെ സൂക്ഷിച്ച് കൊള്ളുവിൻ എന്ന് നിങ്ങൾ താക്കീത് നൽകുക (എന്നത്രെ ആ സന്ദേശം)."(നഹ്ൽ:2)അല്ലാഹു പറയുന്നു:"തീർച്ചയായും ഇത് (ഖുർആൻ) ലോകങ്ങളുടെ രക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു."വിശ്വസ്താത്മാവ് (ജിബ്രീൽ) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു.നിൻ്റെ ഹൃദയത്തിൽ നീ താക്കീത് നല്കുന്നവരുടെ കൂട്ടത്തിലായിരിക്കുവാൻ വേണ്ടിയത്രെ അത്.സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്).തീർച്ചയായും അത് മുൻഗാമികളുടെ വേദഗ്രന്ഥങ്ങളിലുണ്ട്."(ശുഅറാഅ്: 192-196)മൂന്ന്: അല്ലാഹുവിൽ നിന്നുള്ള വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കുക. തൗറാത്, ഇഞ്ചീൽ, സബൂർ പോലുള്ളവ -ഇവയിൽ മാറ്റത്തിരുത്തലുകൾ സംഭവിക്കുന്നതിന് മുൻപ്- ഉദാഹരണം. അല്ലാഹു പറയുന്നു:"അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിലും, അവൻ്റെ ദൂതനിലും, അവൻ്റെ ദൂതന്ന് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവൻ അവതരിപ്പിച്ച ഗ്രന്ഥങ്ങളിലും നിങ്ങൾ വിശ്വസിക്കുവിൻ. അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും, അവൻ്റെ ഗ്രന്ഥങ്ങളിലും അവൻ്റെ ദൂതന്മാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീർച്ചയായും അവൻ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു."(നിസാഅ്:136)അല്ലാഹു പറയുന്നു:"അവൻ ഈ വേദഗ്രന്ഥത്തെ മുൻവേദങ്ങളെ ശരിവെക്കുന്നതായിക്കൊണ്ട് സത്യവുമായി നിനക്ക് അവതരിപ്പിച്ചു തന്നിരിക്കുന്നു. തൗറാത്തും ഇൻജീലും അവൻ അവതരിപ്പിച്ചിരിക്കുന്നു.ഇതിനു മുമ്പ്; മനുഷ്യർക്ക് മാർഗദർശനത്തിനായിട്ട് സത്യാസത്യവിവേചനത്തിനുള്ള പ്രമാണവും (ഖുർആൻ) അവൻ അവതരിപ്പിച്ചിരിക്കുന്നു. തീർച്ചയായും അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങൾ നിഷേധിച്ചവരാരോ അവർക്ക് കഠിനമായ ശിക്ഷയാണുള്ളത്. അല്ലാഹു മഹാപ്രതാപിയും ശിക്ഷാനടപടി സ്വീകരിക്കുന്നവനുമാകുന്നു."(ആലു ഇംറാൻ:3-4)അല്ലാഹു പറയുന്നു:"അല്ലാഹുവിൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതിൽ റസൂൽ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടർന്ന്) സത്യവിശ്വാസികളും (അതിൽ വിശ്വസിച്ചിരിക്കുന്നു). അവരെല്ലാം അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും അവൻ്റെ വേദഗ്രന്ഥങ്ങളിലും, അവൻ്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവൻ്റെ ദൂതന്മാരിൽ ആർക്കുമിടയിൽ ഒരു വിവേചനവും ഞങ്ങൾ കല്പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്.) അവർ പറയുകയും ചെയ്തു: ഞങ്ങളിതാ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! ഞങ്ങൾ നിന്നോട് പൊറുക്കൽ ചോദിക്കുന്നു. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം."(ബഖറ:285)അത്യുന്നതനായ (അല്ലാഹു) പറഞ്ഞു:"(നബിയേ!) പറയുക: അല്ലാഹുവിലും, അവങ്കൽ നിന്ന് ഞങ്ങൾക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും ഇസ്രാഈല്യരിലെ നബിമാർക്ക് അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവർക്ക് നൽകപ്പെട്ടതിലും, സർവ്വ നബിമാർക്കും അവരുടെ രക്ഷിതാവിങ്കൽ നിന്ന് നൽകപ്പെട്ടതി (സന്ദേശങ്ങളി) ലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കൽപ്പിക്കുന്നില്ല. ഞങ്ങൾ അവന്ന് (അല്ലാഹുവിന്ന്) സമർപ്പിച്ചവർ (മുസ്ലിംകൾ) ആകുന്നു."(ആലു ഇംറാൻ 84)നാല്: എല്ലാ നബിമാരിലും റസൂലുകളിലും വിശ്വസിക്കുക. അല്ലാഹു നിയോഗിച്ച സർവ്വ നബിമാരിലും വിശ്വസിക്കുക എന്നത് നിർബന്ധമാണ്. അവരെല്ലാം അല്ലാഹുവിൽ നിന്നുള്ള ദൂതന്മാരായിരുന്നുവെന്നും, തങ്ങളുടെ ജനങ്ങൾക്ക് അല്ലാഹുവിൽ നിന്നുള്ള സന്ദേശവും അവൻ്റെ മതവും വിധിവിലക്കുകളും അവർ എത്തിച്ചു നൽകിയിട്ടുണ്ട് എന്നും വിശ്വസിക്കേണ്ടതുണ്ട്. അല്ലാഹു പറയുന്നു:"നിങ്ങൾ പറയുക: അല്ലാഹുവിലും, അവങ്കൽ നിന്ന് ഞങ്ങൾക്ക് അവതരിപ്പിച്ചു കിട്ടിയതിലും, ഇബ്രാഹീമിനും ഇസ്മാഈലിനും ഇസ്ഹാഖിനും യഅ്ഖൂബിനും യഅ്ഖൂബ് സന്തതികൾക്കും അവതരിപ്പിച്ച് കൊടുത്തതിലും, മൂസാ, ഈസാ എന്നിവർക്ക് നല്കപ്പെട്ടതിലും, സർവ്വ നബിമാർക്കും അവരുടെ രക്ഷിതാവിങ്കൽ നിന്ന് നൽകപ്പെട്ടതി (സന്ദേശങ്ങളി) ലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കല്പിക്കുന്നില്ല. ഞങ്ങൾ അവന്ന് (അല്ലാഹുവിന്ന്) കീഴ്പെട്ട് ജീവിക്കുന്നവരുമാകുന്നു."(ബഖറ:136)അല്ലാഹു പറയുന്നു:"അല്ലാഹുവിൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതിൽ റസൂൽ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടർന്ന്) സത്യവിശ്വാസികളും (അതിൽ വിശ്വസിച്ചിരിക്കുന്നു). അവരെല്ലാം അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും അവൻ്റെ വേദഗ്രന്ഥങ്ങളിലും, അവൻ്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവൻ്റെ ദൂതന്മാരിൽ ആർക്കുമിടയിൽ ഒരു വിവേചനവും ഞങ്ങൾ കല്പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്.) അവർ പറയുകയും ചെയ്തു: ഞങ്ങളിതാ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! ഞങ്ങൾ നിന്നോട് പൊറുക്കൽ ചോദിക്കുന്നു. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം."(ബഖറ:285)അല്ലാഹു പറയുന്നു:"(നബിയേ,) പറയുക: അല്ലാഹുവിലും ഞങ്ങൾക്ക് അവതരിപ്പിക്കപ്പെട്ടതി (ഖുർആൻ) ലും, ഇബ്രാഹീം, ഇസ്മാഈൽ, ഇസ്ഹാഖ്, യഅ്ഖൂബ്, യഅ്ഖൂബ് സന്തതികളിലെ നബിമാർ എന്നിവർക്ക് അവതരിപ്പിക്കപ്പെട്ടതിലും, മൂസായ്ക്കും ഈസായ്ക്കും മറ്റു നബിമാർക്കും തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നല്കപ്പെട്ടതിലും ഞങ്ങൾ വിശ്വസിച്ചിരിക്കുന്നു. അവരിൽ ആർക്കിടയിലും ഞങ്ങൾ വിവേചനം കല്പിക്കുന്നില്ല. ഞങ്ങൾ അല്ലാഹുവിന് കീഴ്പെട്ടവരാകുന്നു."(ആലു ഇംറാൻ: 84)അതോടൊപ്പം നബിമാരിൽ അന്തിമനായ മുഹമ്മദ് നബി -ﷺ- യിലും വിശ്വസിക്കണം. അല്ലാഹു പറയുന്നു:"അല്ലാഹു നബിമാരോട് ഇപ്രകാരം കരാർ വാങ്ങിയ സന്ദർഭം (ശ്രദ്ധിക്കുക) : ഞാൻ നിങ്ങൾക്ക് വേദഗ്രന്ഥവും വിജ്ഞാനവും നൽകുകയും, അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചുകൊണ്ട് ഒരു റസൂൽ നിങ്ങളുടെ അടുത്ത് വരികയുമാണെങ്കിൽ തീർച്ചയായും നിങ്ങൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ് എന്ന്. (തുടർന്ന്) അവൻ (അവരോട്) ചോദിച്ചു: നിങ്ങളത് സമ്മതിക്കുകയും അക്കാര്യത്തിൽ എന്നോടുള്ള ബാധ്യത ഏറ്റെടുക്കുകയും ചെയ്തുവോ? അവർ പറഞ്ഞു: അതെ, ഞങ്ങൾ സമ്മതിച്ചിരിക്കുന്നു. അവൻ പറഞ്ഞു: എങ്കിൽ നിങ്ങൾ അതിന് സാക്ഷികളായിരിക്കുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായിരിക്കുന്നതാണ്."(ആലു ഇംറാൻ: 81)എല്ലാ നബിമാരിലും റസൂലുകളിലും -മുഴുവനായും- വിശ്വസിക്കുക എന്നത് ഇസ്ലാമിൽ നിർബന്ധമാണ്. അതോടൊപ്പം മുഹമ്മദ് നബി -ﷺ- യിൽ വിശ്വസിക്കുക എന്നതും നിർബന്ധമത്രെ."പറയുക: വേദക്കാരേ, തൗറാത്തും ഇൻജീലും നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് അവതരിപ്പിക്കപ്പെട്ട സന്ദേശങ്ങളും നിങ്ങൾ (നേരാംവണ്ണം) നിലനിർത്തുന്നത് വരെ നിങ്ങൾ യാതൊരു അടിസ്ഥാനത്തിലുമല്ല."(മാഇദഃ:68)അല്ലാഹു പറയുന്നു:"(നബിയേ,) പറയുക: വേദക്കാരേ! ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ നീതിപൂർവ്വകമായ ഒരു വാക്യത്തിലേക്ക് നിങ്ങൾ വരുവിൻ. അതായത് അല്ലാഹുവെ മാത്രം നാം ആരാധിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും നമ്മളിൽ ചിലർ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്നതിലേക്ക്) . എന്നിട്ട് അവർ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങൾ പറയുക: ഞങ്ങൾ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങൾ സാക്ഷ്യം വഹിച്ചു കൊള്ളുക."(ആലു ഇംറാൻ: 64)ആരെങ്കിലും ഏതെങ്കിലും ഒരു നബിയെ നിഷേധിച്ചാൽ അവൻ അതോടെ സർവ്വ നബിമാരെയും റസൂലുകളെയും നിഷേധിച്ചിരിക്കുന്നു. നൂഹ് നബി -عَلَيْهِ السَّلَامُ- യുടെ ജനതയെ കുറിച്ച് അല്ലാഹു അറിയിച്ച വാക്കിൽ നിന്ന് അക്കാര്യം മനസ്സിലാക്കാം."നൂഹിന്റെ ജനത റസൂലുകളെ നിഷേധിച്ചു തള്ളി."(ശുഅറാഅ്:105)നൂഹ് നബി -عَلَيْهِ السَّلَامُ- ക്ക് മുൻപ് മറ്റൊരു റസൂൽ വന്നിട്ടില്ല എന്ന കാര്യം അറിയപ്പെട്ടതാണ്. എന്നാൽ അദ്ദേഹത്തിൻ്റെ ജനത നൂഹ് നബിയെ നിഷേധിച്ചതോടെ അവർ സർവ്വ നബിമാരെയും നിഷേധിച്ചിരിക്കുന്നു എന്നാണ് അല്ലാഹു അറിയിച്ചത്. എല്ലാ നബിമാരുടെയും റസൂലുകളുടെയും പ്രബോധനവിഷയവും ലക്ഷ്യവും ഒരേ കാര്യമാണ് എന്നതത്രെ ഇതിൻ്റെ കാരണം.അഞ്ച്: അന്ത്യനാളിലുള്ള വിശ്വാസം. ഐഹിക ജീവിതത്തിലെ അവസാനത്തെ ദിവസമാണ് അന്ത്യനാൾ -ഖിയാമത് നാൾ- എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹു അന്നേ ദിവസം ഇസ്രാഫീൽ എന്ന മലക്കിനോട് കാഹളത്തിൽ ഊതാൻ പറയുകയും, അദ്ദേഹം കാഹളത്തിൽ ഊതുമ്പോൾ എല്ലാ മനുഷ്യരും നിലംപതിക്കുകയും, അല്ലാഹു ഉദ്ദേശിച്ചവരെല്ലാം മരിച്ചു വീഴുകയും ചെയ്യും. അല്ലാഹു പറയുന്നു:"കാഹളത്തിൽ ഊതപ്പെടും. അപ്പോൾ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് അതിൽ (കാഹളത്തിൽ) മറ്റൊരിക്കൽ ഊതപ്പെടും. അപ്പോഴതാ അവർ എഴുന്നേറ്റ് നോക്കുന്നു."(സുമർ:68)അല്ലാഹു ഉദ്ദേശിച്ചവരൊഴികെ -ആകാശങ്ങളിലും ഭൂമിയിലുമുള്ള മറ്റെല്ലാവരും- മരണപ്പെട്ടാൽ അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും ചുരുട്ടിയെടുക്കുന്നതാണ്. അല്ലാഹു പറയുന്നു:"ഗ്രന്ഥങ്ങളുടെ ഏടുകൾ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചത് പോലെത്തന്നെ നാം അത് ആവർത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം (അത്) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്."(അൻബിയാഅ്:104)അല്ലാഹു പറയുന്നു:"അല്ലാഹുവെ കണക്കാക്കേണ്ട നിലയിൽ അവർ കണക്കാക്കിയിട്ടില്ല. ഉയിർത്തെഴുന്നേല്പിന്റെ നാളിൽ ഭൂമി മുഴുവൻ അവന്റെ ഒരു കൈപിടിയിൽ ഒതുങ്ങുന്നതായിരിക്കും. ആകാശങ്ങൾ അവന്റെ വലതുകൈയ്യിൽ ചുരുട്ടിപിടിക്കപ്പെട്ടവയുമായിരിക്കും. അവനെത്ര പരിശുദ്ധൻ! അവർ പങ്കുചേർക്കുന്നതിനെല്ലാം അവൻ അതീതനായിരിക്കുന്നു."(സുമർ: 67)നബി -ﷺ- പറഞ്ഞു:"അല്ലാഹു ആകാശങ്ങളെ അന്ത്യനാളിൽ ചുരുട്ടും. പിന്നീട് തന്റെ വലത് കൈകൊണ്ട് അവയെ എടുക്കും. ശേഷം പറയും: ഞാനാണ് രാജാവ്. സ്വേച്ഛാധിപതികൾ എവിടെ? അഹങ്കാരികൾ എവിടെ? പിന്നീട് ഏഴ് ഭൂമികളേയും അവൻ്റെ മറുകൈ കൊണ്ട് ചുരുട്ടും. ശേഷം പറയും: ഞാനാണ് രാജാവ്. സ്വേച്ഛാധിപതികൾ എവിടെ? അഹങ്കാരികൾ എവിടെ?"(മുസ്ലിം)ശേഷം അല്ലാഹു മലക്കിനോട് രണ്ടാമതും കാഹളത്തിൽ ഊതാൻ കൽപ്പിക്കുമ്പോൾ അദ്ദേഹം കാഹളത്തിൽ ഊതുന്നതാണ്. അപ്പോഴതാ മനുഷ്യരെല്ലാം എഴുന്നേറ്റ് നോക്കുന്നു. അല്ലാഹു പറയുന്നു:"കാഹളത്തിൽ ഊതപ്പെടും. അപ്പോൾ ആകാശങ്ങളിലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും; അല്ലാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് അതിൽ (കാഹളത്തിൽ) മറ്റൊരിക്കൽ ഊതപ്പെടും. അപ്പോഴതാ അവർ എഴുന്നേറ്റ് നോക്കുന്നു."(സുമർ:68)അങ്ങനെ അല്ലാഹു സൃഷ്ടികളെയെല്ലാം ഉയിർത്തെഴുന്നേൽപ്പിച്ചാൽ പിന്നീട് വിചാരണക്കായി അവരെയെല്ലാം അവൻ ഒരുമിച്ചു കൂട്ടുന്നതാണ്. അല്ലാഹു പറയുന്നു:"അവരെ വിട്ടു ഭൂമി പിളർന്ന് മാറിയിട്ട് അവർ അതിവേഗം വരുന്ന ദിവസം! അത് നമ്മെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ള ഒരു ഒരുമിച്ചുകൂട്ടലാകുന്നു."(ഖാഫ്:44)അല്ലാഹു പറയുന്നു:"അവർ വെളിക്കു വരുന്ന ദിവസമത്രെ അത്. അവരെ സംബന്ധിച്ച് യാതൊരു കാര്യവും അല്ലാഹുവിന്ന് ഗോപ്യമായിരിക്കുകയില്ല. ഈ ദിവസം ആർക്കാണ് രാജാധികാരം? ഏകനും സർവ്വാധിപതിയുമായ അല്ലാഹുവിന് മാത്രം."(ഗാഫിർ:16)അന്നേ ദിവസം അല്ലാഹു സർവ്വ ജനങ്ങളെയും വിചാരണ ചെയ്യുന്നതാണ്. അതിക്രമിക്കപ്പെട്ട ഓരോ വ്യക്തിക്കും അവനോട് അനീതി പ്രവർത്തിച്ചവനിൽ നിന്ന് നീതി നൽകപ്പെടും. താൻ പ്രവർത്തിച്ചതിൻ്റെ അടിസ്ഥാനത്തിൽ എല്ലാ മനുഷ്യർക്കും അന്നേ ദിവസം പ്രതിഫലം നൽകപ്പെടുകയും ചെയ്യും. അല്ലാഹു പറയുന്നു:"ഈ ദിവസം ഓരോ വ്യക്തിക്കും താൻ സമ്പാദിച്ചതിനുള്ള പ്രതിഫലം നല്കപ്പെടും. ഈ ദിവസം അനീതിയില്ല. തീർച്ചയായും അല്ലാഹു അതിവേഗം കണക്കു നോക്കുന്നവനാകുന്നു."(ഗാഫിർ:17)അല്ലാഹു പറയുന്നു:"തീർച്ചയായും അല്ലാഹു ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളം അനീതി കാണിക്കുകയില്ല. വല്ല നന്മയുമാണുള്ളതെങ്കിൽ അതവൻ ഇരട്ടിച്ച് കൊടുക്കുകയും, അവൻ്റെ പക്കൽ നിന്നുള്ള വമ്പിച്ച പ്രതിഫലം നല്കുകയും ചെയ്യുന്നതാണ്."(നിസാഅ്:40)അല്ലാഹു പറയുന്നു: "ആരെങ്കിലും ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളം നന്മ ചെയ്താൽ അവനത് കാണുന്നതാണ്.ആരെങ്കിലും ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളം തിന്മ ചെയ്താൽ അവനതും കാണുന്നതാണ്."(സൽസല:7-8)അല്ലാഹു പറയുന്നു:"ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നീതിപൂർണ്ണമായ തുലാസുകൾ നാം സ്ഥാപിക്കുന്നതാണ്. അപ്പോൾ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത് (കർമ്മം) ഒരു കടുക്മണിത്തൂക്കമുള്ളതാണെങ്കിലും നാമത് കൊണ്ട് വരുന്നതാണ്. കണക്ക് നോക്കുവാൻ നാം തന്നെ മതി."(അമ്പിയാഅ്:47)സൃഷ്ടികൾ ഉയിർത്തെഴുന്നേൽക്കുകയും, അവരുടെ വിചാരണ അവസാനിക്കുകയും ചെയ്താൽ പിന്നീട് പ്രതിഫലം നൽകപ്പെടുകയാണ് ചെയ്യുക. ആരെങ്കിലും നന്മയാണ് പ്രവർത്തിച്ചിട്ടുള്ളത് എങ്കിൽ അവന് അവസാനിക്കാത്ത സുഖാനുഗ്രഹങ്ങളുണ്ട്. അത് ഒരിക്കലും ഇല്ലാതെയാകുന്നതല്ല. എന്നാൽ ആരെങ്കിലും തിന്മയാണ് പ്രവർത്തിച്ചു കൂട്ടിയിട്ടുള്ളതെങ്കിൽ അവന് ശിക്ഷയുമുണ്ട്. അല്ലാഹു പറയുന്നു:"അന്നേദിവസം സർവ്വ ആധിപത്യവും അല്ലാഹുവിനായിരിക്കും. അവൻ അവർക്കിടയിൽ വിധികല്പിക്കും. എന്നാൽ (അല്ലാഹുവിൽ) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർ സുഖാനുഭവത്തിൻ്റെ സ്വർഗത്തോപ്പുകളിലായിരിക്കും.(നമ്മെ) നിഷേധിക്കുകയും, നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ച് തള്ളുകയും ചെയ്തവരാരോ അവർക്കാണ് അപമാനകരമായ ശിക്ഷയുള്ളത്.(ഹജ്ജ്:56-57)ഇഹലോക ജീവിതമായിരുന്നു എല്ലാത്തിൻ്റെയും അവസാനമെങ്കിൽ ഈ ജീവിതവും ഇവിടെയുള്ളതുമെല്ലാം തീർത്തും അർത്ഥമില്ലാത്തതാകുമായിരുന്നു എന്ന് നമുക്കറിയാം. അല്ലാഹു പറയുന്നു:"അപ്പോൾ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടുകയില്ലെന്നും നിങ്ങൾ കണക്കാക്കിയിരിക്കുകയാണോ?"(മുഅ്മിനൂൻ:115)ആറ്: ഖദ്വാഇലും ഖദറിലുമുള്ള (അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിലുള്ള) വിശ്വാസം. അതായത് അല്ലാഹു ഈ പ്രപഞ്ചത്തിൽ കഴിഞ്ഞു പോയതും നടന്നു കൊണ്ടിരിക്കുന്നതും വരാനിരിക്കുന്നതുമായ സർവ്വ കാര്യങ്ങളും അറിഞ്ഞിട്ടുണ്ടെന്നും, ആകാശഭൂമികളെ സൃഷ്ടിക്കുന്നതിന് മുൻപ് അവയെല്ലാം അവൻ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും വിശ്വസിക്കുക; ഇതാണ് ഖദറിലുള്ള വിശ്വാസം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹു പറയുന്നു:"അവൻ്റെ പക്കലാകുന്നു അദൃശ്യകാര്യത്തിൻ്റെ ഖജനാവുകൾ. അവനല്ലാതെ അവ അറിയുകയില്ല. കരയിലും കടലിലുമുള്ളത് അവൻ അറിയുന്നു. അവനറിയാതെ ഒരു ഇല പോലും വീഴുന്നില്ല. ഭൂമിയിലെ ഇരുട്ടുകൾക്കുള്ളിലിരിക്കുന്ന ഒരു ധാന്യമണിയാകട്ടെ, പച്ചയോ, ഉണങ്ങിയതോ ആയ ഏതൊരു വസ്തുവാകട്ടെ, വ്യക്തമായ ഒരു രേഖയിൽ എഴുതപ്പെട്ടതായിട്ടല്ലാതെയില്ല."(അൻആം:59)അല്ലാഹു എല്ലാ കാര്യങ്ങളെയും വിശാലമായി ചൂഴ്ന്നറിഞ്ഞിരിക്കുന്നു. അല്ലാഹു പറയുന്നു:"അല്ലാഹുവാകുന്നു ഏഴ് ആകാശങ്ങളും ഭൂമിയിൽ നിന്ന് അവയ്ക്ക് തുല്യമായതും സൃഷ്ടിച്ചവൻ. അവയ്ക്കിടയിൽ (അവൻ്റെ) കല്പന ഇറങ്ങുന്നു. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന് അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങൾ മനസ്സിലാക്കുവാൻ വേണ്ടിയാകുന്നു അത്."(ത്വലാഖ്:12)അല്ലാഹു ഉദ്ദേശിക്കുകയോ തീരുമാനിക്കുകയോ അവൻ സൃഷ്ടിക്കുകയോ വഴികൾ എളുപ്പമാക്കുകയോ ചെയ്യാത്ത ഒരു കാര്യവും ഈ പ്രപഞ്ചത്തിൽ സംഭവിക്കുകയില്ല എന്നും അവൻ വിശ്വസിക്കണം. അല്ലാഹു പറയുന്നു:"ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം ആർക്കാണോ അവനത്രെ (ഖുർആൻ അവതരിപ്പിച്ചവൻ.) അവൻ സന്താനത്തെ സ്വീകരിച്ചിട്ടില്ല. ആധിപത്യത്തിൽ അവന്ന് യാതൊരു പങ്കാളിയും ഉണ്ടായിട്ടുമില്ല. ഓരോ വസ്തുവെയും അവൻ സൃഷ്ടിക്കുകയും, അതിനെ അവൻ ശരിയാംവണ്ണം വ്യവസ്ഥപ്പെടുത്തുകയും ചെയ്തിരിക്കുന്നു."(ഫുർഖാൻ: 2)അല്ലാഹുവിൻ്റെ ഓരോ വിധിനിർണ്ണയത്തിനും പിന്നിൽ അവന് മഹത്തരവും മഹോന്നതവുമായ ഉദ്ദേശങ്ങളും യുക്തിയുമുണ്ട്. അത് മുഴുവൻ ചൂഴ്ന്നറിയാൻ മനുഷ്യർക്ക് സാധിക്കുകയില്ല. അല്ലാഹു പറയുന്നു:"അതെ, പരിപൂർണ്ണമായ യുക്തി. എന്നിട്ടും താക്കീതുകൾ പര്യാപ്തമാകുന്നില്ല."(ഖമർ:5)അല്ലാഹു പറയുന്നു:"അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവൻ. പിന്നെ അവൻ അത് ആവർത്തിക്കുന്നു. അത് അവനെ സംബന്ധിച്ചിടത്തോളം കൂടുതൽ എളുപ്പമുള്ളതാകുന്നു. ആകാശങ്ങളിലും ഭൂമിയിലും ഏറ്റവും ഉന്നതമായ വിശേഷണമുള്ളത് അവന്നാകുന്നു. അവൻ മഹാപ്രതാപിയും യുക്തിമാനുമത്രെ."(റൂം:27)അല്ലാഹു യുക്തിയുള്ളവനാണെന്നും, അതിമഹത്തായ യുക്തിയുള്ളവൻ എന്നർത്ഥമുള്ള അൽ-ഹകീം എന്ന നാമം അവനുണ്ടെന്നും ഈ ആയത്തിലൂടെ അവൻ അറിയിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു:"താനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു.) അവൻ നീതി നിലനിർത്തുന്നവനത്രെ. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവൻ."(ആലു ഇംറാൻ 18)അന്ത്യനാളിൽ ഈസാ -عَلَيْهِ السَّلَامُ- അല്ലാഹുവിനോട് പറയുന്ന വാക്കുകളെ കുറിച്ച് അവൻ ഇപ്രകാരം നമ്മെ അറിയിച്ചിരിക്കുന്നു:"നീ അവരെ ശിക്ഷിക്കുകയാണെങ്കിൽ തീർച്ചയായും അവർ നിൻ്റെ ദാസന്മാരാണല്ലോ. നീ അവർക്ക് പൊറുത്തുകൊടുക്കുകയാണെങ്കിൽ നീ തന്നെയാണല്ലോ മഹാപ്രതാപിയും അതീവയുക്തിമാനും."(മാഇദ:118)ത്വൂർ മലയുടെ അരികിൽ വെച്ച് മൂസാ -عَلَيْهِ السَّلَامُ- യോട് അല്ലാഹു പറഞ്ഞത് ഇപ്രകാരമാണ്:"ഹേ; മൂസാ, തീർച്ചയായും മഹാപ്രതാപിയും അതീവയുക്തിമാനുമായ അല്ലാഹുവാണ് ഞാൻ."(നംല്:9)അല്ലാഹുവിൻ്റെ സംസാരമായ വിശുദ്ധ ഖുർആൻ മഹത്തരമായ യുക്തി ഉൾക്കൊള്ളുന്നു എന്നും അല്ലാഹു അറിയിച്ചിട്ടുണ്ട്. അവൻ പറയുന്നു:"അലിഫ് ലാം റാ. അതിലെ വചനങ്ങൾ യുക്തിഭദ്രമാക്കപ്പെട്ട ഗ്രന്ഥമാകുന്നു ഇത്. പിന്നീടത് വിശദീകരിക്കപ്പെട്ടിരിക്കുന്നു. യുക്തിമാനും സൂക്ഷ്മജ്ഞാനിയുമായ അല്ലാഹുവിന്റെ അടുക്കൽ നിന്നുള്ളതത്രെ അത്."(ഹൂദ്:1)അല്ലാഹു പറയുന്നു:"നിന്റെ രക്ഷിതാവ് നിനക്ക് സന്ദേശം നല്കിയ ജ്ഞാനത്തിൽ പെട്ടതത്രെ അത്. അല്ലാഹുവോടൊപ്പം മറ്റൊരു ആരാധ്യനെയും നീ സ്ഥാപിക്കരുത്. എങ്കിൽ ആക്ഷേപിക്കപ്പെട്ടവനും പുറം തള്ളപ്പെട്ടവനുമായി നീ നരകത്തിൽ എറിയപ്പെടുന്നതാണ്."(ഇസ്റാഅ്:39)
22- അല്ലാഹുവിൻ്റെ ദൂതന്മാരായ നബിമാർ അല്ലാഹുവിൽ നിന്ന് ജനങ്ങൾക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിൻ്റെ കാര്യത്തിൽ അബദ്ധം സംഭവിക്കുന്നതിൽ നിന്ന് പൂർണ്ണമായും സുരക്ഷിതരാണ്. സാമാന്യബുദ്ധിയോ സൽസ്വഭാവമോ അംഗീകരിക്കാത്ത കാര്യങ്ങളും അവരിൽ നിന്ന് ഒരിക്കലും സംഭവിക്കുകയില്ല. അല്ലാഹുവിൻ്റെ കൽപ്പനകൾ ജനങ്ങൾക്ക് എത്തിച്ചു നൽകാൻ ഏൽപ്പിക്കപ്പെട്ടവരാണ് നബിമാർ. എന്നാൽ അവർക്ക് ദിവ്യത്വമോ ദൈവീകമോ ആയ യാതൊരു കഴിവുകളുമില്ല. മറിച്ച് മറ്റെല്ലാ മനുഷ്യരെയും പോലെയുള്ള മനുഷ്യർ മാത്രമാകുന്നു അവർ; അല്ലാഹു അവൻ്റെ സന്ദേശം അവർക്ക് നൽകുന്നു (എന്നതാണ് അവരുടെ പ്രത്യേകത).
അല്ലാഹുവിൽ നിന്ന് തങ്ങളുടെ ജനതകൾക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിൻ്റെ കാര്യത്തിൽ നബിമാർ പാപസുരക്ഷിതരാണ്. കാരണം അല്ലാഹു അവൻ്റെ സൃഷ്ടികളിൽ നിന്ന് ഏറ്റവും ഉത്തമഗുണമുള്ളവരെയാണ് നബിമാരായി -തൻ്റെ സന്ദേശം എത്തിച്ചു നൽകാൻ വേണ്ടി- തിരഞ്ഞെടുക്കുക. അല്ലാഹു പറയുന്നു:"മലക്കുകളിൽ നിന്നും മനുഷ്യരിൽ നിന്നും അല്ലാഹു ദൂതന്മാരെ തെരഞ്ഞെടുക്കുന്നു. തീർച്ചയായും അല്ലാഹു എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമത്രെ."(ഹജ്ജ്:75)അത്യുന്നതനായ (അല്ലാഹു) പറഞ്ഞു:"തീർച്ചയായും ആദമിനെയും നൂഹിനെയും ഇബ്രാഹീം കുടുംബത്തേയും ഇംറാൻ കുടുംബത്തേയും ലോകരിൽ ഉൽകൃഷ്ടരായി അല്ലാഹു തെരഞ്ഞെടുത്തിരിക്കുന്നു."(ആലു ഇംറാൻ 33)അത്യുന്നതനായ (അല്ലാഹു) പറഞ്ഞു:"അവൻ (അല്ലാഹു) പറഞ്ഞു: ഹേ; മൂസാ, എൻ്റെ സന്ദേശങ്ങൾ കൊണ്ടും, ഞാൻ (നിന്നോട് നേരിട്ട്) സംസാരിച്ചു കൊണ്ടും തീർച്ചയായും നിന്നെ ജനങ്ങളിൽ ഉല്കൃഷ്ടനായി ഞാൻ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാൽ ഞാൻ നിനക്ക് നല്കിയത് സ്വീകരിക്കുകയും നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കുകയും ചെയ്യുക."(അഅ്റാഫ്:144)തങ്ങൾക്ക് മേൽ ഇറങ്ങുന്ന സന്ദേശം അല്ലാഹുവിൽ നിന്നുള്ള ദിവ്യസന്ദേശമാണെന്ന് നബിമാർക്ക് അറിയാം. അല്ലാഹുവിൻ്റെ സന്ദേശവുമായി വന്നെത്തുന്ന മലക്കുകളെ അവർക്ക് വീക്ഷിക്കാനും സാധിക്കും. അല്ലാഹു പറയുന്നു:"അവൻ അദൃശ്യം അറിയുന്നവനാണ്. എന്നാൽ അവൻ തൻ്റെ അദൃശ്യജ്ഞാനം യാതൊരാൾക്കും വെളിപ്പെടുത്തി കൊടുക്കുകയില്ല.അവൻ തൃപ്തിപ്പെട്ട വല്ല റസൂലിനുമല്ലാതെ. എന്നാൽ അദ്ദേഹത്തിൻ്റെ (ദൂതൻ്റെ) മുന്നിലും പിന്നിലും അവൻ കാവല്ക്കാരെ ഏർപ്പെടുത്തുക തന്നെ ചെയ്യുന്നതാണ്.അവർ (ദൂതന്മാർ) തങ്ങളുടെ രക്ഷിതാവിൻ്റെ ദൗത്യങ്ങൾ എത്തിച്ചുകൊടുത്തിട്ടുണ്ട് എന്ന് അവന് (അല്ലാഹു) അറിയാൻ വേണ്ടി. അവരുടെ പക്കലുള്ളതിനെ അവൻ പരിപൂർണ്ണമായി അറിഞ്ഞിരിക്കുന്നു. എല്ലാ വസ്തുവിൻ്റെയും എണ്ണം അവൻ തിട്ടപ്പെടുത്തിയിരിക്കുന്നു."(ജിന്ന്:26-28)തൻ്റെ സന്ദേശങ്ങൾ ജനങ്ങൾക്ക് എത്തിച്ചു നൽകാൻ അല്ലാഹു നബിമാരോട് കൽപ്പിക്കുകയും ചെയ്തിരിക്കുന്നു."അല്ലാഹുവിൻ്റെ റസൂലേ! താങ്കളുടെ രക്ഷിതാവിങ്കൽ നിന്ന് താങ്കൾക്ക് അവതരിപ്പിക്കപ്പെട്ടത് (ജനങ്ങൾക്ക്) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം താങ്കൾ അവൻ്റെ ദൗത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളിൽ നിന്ന് അല്ലാഹു നിന്നെ സംരക്ഷിക്കുന്നതാണ്. (അല്ലാഹുവിനെ) നിഷേധിച്ചവരെ തീർച്ചയായും അല്ലാഹു നേർവഴിയിലാക്കുകയില്ല."(മാഇദ:67)അത്യുന്നതനായ (അല്ലാഹു) പറഞ്ഞു:"സന്തോഷവാർത്ത അറിയിക്കുന്നവരും, താക്കീത് നല്കുന്നവരുമായ ദൂതന്മാർ. ആ ദൂതന്മാർക്ക് ശേഷം ജനങ്ങൾക്ക് അല്ലാഹുവിനെതിരിൽ ഒരു ന്യായവും ഇല്ലാതിരിക്കാൻ വേണ്ടിയാണത്. അല്ലാഹു മഹാപ്രതാപിയും അങ്ങേയറ്റം യുക്തിമാനുമാകുന്നു."(നിസാഅ്:165)റസൂലുകൾ (അല്ലാഹുവിൻ്റെ ദൂതന്മാർ) അല്ലാഹുവിനെ അങ്ങേയറ്റം ഭയക്കുന്നവരാണ്; അവനോട് ഏറ്റവും ഭയഭക്തി പുലർത്തുന്നവരാണ് അവർ. അതിനാൽ അല്ലാഹുവിൻ്റെ സന്ദേശത്തിൽ അവർ എന്തെങ്കിലുമൊന്ന് വർദ്ധിപ്പിക്കുകയോ കുറക്കുകയോ ചെയ്യില്ല. അല്ലാഹു പറയുന്നു:"നമ്മുടെ പേരിൽ അദ്ദേഹം (മുഹമ്മദ് നബി) വല്ല വാക്കും കെട്ടിച്ചമച്ചു പറഞ്ഞിരുന്നെങ്കിൽ,അദ്ദേഹത്തെ നാം വലതുകൈ കൊണ്ട് പിടികൂടുകയും,എന്നിട്ട് അദ്ദേഹത്തിന്റെ ജീവനാഡി നാം മുറിച്ചുകളയുകയും ചെയ്യുമായിരുന്നു.അപ്പോൾ നിങ്ങളിൽ ആർക്കും അദ്ദേഹത്തിൽ നിന്ന് (ശിക്ഷയെ) തടയാനാവില്ല."(ഹാഖഃ:44-47)ഇബ്നു കഥീർ -رَحِمَهُ اللَّهُ- ഈ ആയത്തിനെ വിശദീകരിച്ചു കൊണ്ട് പറയുന്നു:"മുഹമ്മദ് നബി -ﷺ- എങ്ങാനും നമ്മുടെ മേൽ വല്ലതും കെട്ടിച്ചമച്ചാൽ -അവർ വാദിക്കുന്നത് പോലെ അദ്ദേഹമെങ്ങാനും നമ്മുടെ മേൽ കള്ളം കെട്ടിച്ചമക്കുകയോ, നമ്മുടെ സന്ദേശത്തിൽ വല്ലതും വർദ്ധിപ്പിക്കുകയോ കുറക്കുകയോ, അതല്ലെങ്കിൽ സ്വന്തം നിലക്ക് എന്തെങ്കിലും പറയുകയും അത് അല്ലാഹുവിലേക്ക് ചേർത്തുകയോ മറ്റോ ചെയ്തിരുന്നെങ്കിൽ- ഉടനടി നാം അദ്ദേഹത്തെ ശിക്ഷിക്കുമായിരുന്നു. അതു കൊണ്ടാണ് അല്ലാഹു പറഞ്ഞത്: "അദ്ദേഹത്തെ വലതു കൈ കൊണ്ട് നാം പിടികൂടുമായിരുന്നു"; അതായത് നമ്മുടെ വലതു കൈ കൊണ്ട് അദ്ദേഹത്തിൽ നിന്ന് നാം പ്രതികാരം എടുക്കുമായിരുന്നു. കാരണം വലതു കൈ കൊണ്ടാണ് കൂടുതൽ ശക്തമായി പിടികൂടുക. അദ്ദേഹത്തിൻ്റെ വലതു കൈ കൊണ്ട് നാം പിടികൂടുമായിരുന്നു എന്നും ഈ വാക്കിന് വിശദീകരണം പറയപ്പെട്ടിട്ടുണ്ട്."അത്യുന്നതനായ (അല്ലാഹു) പറഞ്ഞു:"അല്ലാഹു പറയുന്ന സന്ദർഭവും (ശ്രദ്ധിക്കുക.) 'മർയമിൻ്റെ മകൻ ഈസാ! അല്ലാഹുവിന് പുറമെ എന്നെയും, എൻ്റെ മാതാവിനെയും നിങ്ങൾ ആരാധിച്ചു കൊള്ളൂ' എന്ന് നീയാണോ ജനങ്ങളോട് പറഞ്ഞത്? അദ്ദേഹം പറയും: നീയെത്ര പരിശുദ്ധൻ! എനിക്ക് (പറയാൻ) യാതൊരു അവകാശവുമില്ലാത്തത് ഞാൻ പറയാവതല്ലല്ലോ? ഞാനത് പറഞ്ഞിരുന്നെങ്കിൽ തീർച്ചയായും നീയത് അറിഞ്ഞിരിക്കുമല്ലോ. എൻ്റെ മനസ്സിലുള്ളത് നീ അറിയും. നിൻ്റെ മനസ്സിലുള്ളത് ഞാനറിയില്ല. തീർച്ചയായും നീ തന്നെയാണ് അദൃശ്യകാര്യങ്ങൾ അറിയുന്നവൻ. നീ എന്നോട് കല്പിച്ച കാര്യം -അഥവാ എൻ്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവെ നിങ്ങൾ ആരാധിക്കണം- എന്ന കാര്യം മാത്രമേ ഞാനവരോട് പറഞ്ഞിട്ടുള്ളൂ. ഞാൻ അവർക്കിടയിൽ ഉണ്ടായിരുന്നപ്പോഴൊക്കെ ഞാൻ അവരുടെ മേൽ സാക്ഷിയായിരുന്നു. പിന്നീട് നീ എന്നെ പൂർണ്ണമായി ഏറ്റെടുത്തപ്പോൾ നീ തന്നെയായിരുന്നു അവരെ നിരീക്ഷിച്ചിരുന്നവൻ. നീ എല്ലാകാര്യത്തിനും സാക്ഷിയാകുന്നു."(മാഇദ:116-117)അല്ലാഹുവിൻ്റെ മതം ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുന്നതിൽ നബിമാരെയും റസൂലുകളെയും അവൻ ഉറപ്പിച്ചു നിർത്തുന്നതാണ്; അവർക്കുള്ള അല്ലാഹുവിൻ്റെ അനുഗ്രഹത്തിൽ പെട്ടതാണത്."ഹൂദ് പറഞ്ഞു: നിങ്ങൾ പങ്കാളികളായി ചേർക്കുന്ന യാതൊന്നുമായും എനിക്ക് ബന്ധമില്ല എന്നതിന് ഞാൻ അല്ലാഹുവെ സാക്ഷി നിർത്തുന്നു. (നിങ്ങളും) അതിന്ന് സാക്ഷികളായിരിക്കുക അല്ലാഹുവിന് പുറമെ. അതുകൊണ്ട് നിങ്ങളെല്ലാവരും കൂടി എനിക്കെതിരിൽ തന്ത്രം പ്രയോഗിച്ച് കൊള്ളുക. എന്നിട്ട് നിങ്ങൾ എനിക്ക് ഇടതരികയും വേണ്ട.എൻ്റെയും നിങ്ങളുടെയും രക്ഷിതാവായ അല്ലാഹുവിൻ്റെ മേൽ ഞാനിതാ ഭരമേല്പിച്ചിരിക്കുന്നു. യാതൊരു ജന്തുവും അവൻ അതിൻ്റെ നെറുകയിൽ പിടിക്കുന്ന (നിയന്ത്രിക്കുന്ന) തായിട്ടില്ലാതെയില്ല. തീർച്ചയായും എൻ്റെ രക്ഷിതാവ് നേരായ പാതയിലാകുന്നു."(ഹൂദ്:54-56)അല്ലാഹു പറയുന്നു:"തീർച്ചയായും നാം നിനക്ക് സന്ദേശം നല്കിയിട്ടുള്ളതിൽ നിന്ന് അവർ നിന്നെ തെറ്റിച്ചുകളയാൻ ഒരുങ്ങിയിരിക്കുന്നു. നീ നമ്മുടെ മേൽ അതല്ലാത്ത വല്ലതും കെട്ടിച്ചമയ്ക്കുവാനാണ് (അവർ ആഗ്രഹിക്കുന്നത്). അപ്പോൾ (അവരെ നീ അനുസരിച്ചെങ്കിൽ) അവർ നിന്നെ മിത്രമായി സ്വീകരിക്കുക തന്നെ ചെയ്യും.നിന്നെ നാം ഉറപ്പിച്ചു നിർത്തിയിട്ടില്ലായിരുന്നുവെങ്കിൽ തീർച്ചയായും നീ അവരിലേക്ക് അല്പമൊക്കെ ചാഞ്ഞുപോയേക്കുമായിരുന്നു.എങ്കിൽ ജീവിതത്തിലും ഇരട്ടി ശിക്ഷ, മരണത്തിലും ഇരട്ടി ശിക്ഷ; അതായിരിക്കും നാം നിനക്ക് ആസ്വദിപ്പിക്കുന്നത്. പിന്നീട് നമുക്കെതിരിൽ നിനക്ക് സഹായം നൽകാൻ യാതൊരാളെയും നീ കണ്ടെത്തുകയില്ല."(ഇസ്റാഅ്:73-75)വിശുദ്ധ ഖുർആനിലെ ഈ ആയതുകളും അതിന് മുൻപുള്ള ആയതുകളും വിശുദ്ധ ഖുർആൻ അല്ലാഹുവിൽ നിന്ന് അവതരിപ്പിക്കപ്പെട്ടതാണ് എന്നതിനുള്ള സാക്ഷ്യമാണ്. കാരണം ഖുർആൻ നബി -ﷺ- എഴുതിയതായിരുന്നു എങ്കിൽ ഒരിക്കലും സ്വന്തത്തെ അഭിസംബോധന ചെയ്തു കൊണ്ട് ഇതു പോലുള്ള വാക്കുകൾ അതിൽ അദ്ദേഹം ഉൾപ്പെടുത്തില്ലായിരുന്നു.അല്ലാഹു അവൻ്റെ ദൂതന്മാരെ ജനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതാണ്. അല്ലാഹു പറയുന്നു:"ഹേ റസൂലേ! നിൻ്റെ രക്ഷിതാവിങ്കൽ നിന്ന് നിനക്ക് അവതരിപ്പിക്കപ്പെട്ടത് നീ (ജനങ്ങൾക്ക്) എത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യാത്ത പക്ഷം നീ അവൻ്റെ ദൗത്യം നിറവേറ്റിയിട്ടില്ല. ജനങ്ങളിൽ നിന്ന് അല്ലാഹു നിന്നെ രക്ഷിക്കുന്നതാണ്. (അല്ലാഹുവിനെ) നിഷേധിച്ചവരെ തീർച്ചയായും അല്ലാഹു നേർവഴിയിലാക്കുകയില്ല."(മാഇദ:67)അല്ലാഹു പറയുന്നു:"(നബിയേ,) നീ അവർക്ക് നൂഹിനെപ്പറ്റിയുള്ള വിവരം ഓതികേൾപ്പിക്കുക. അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദർഭം: എൻ്റെ ജനങ്ങളേ, എൻ്റെ സാന്നിദ്ധ്യവും അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങളെപ്പറ്റിയുള്ള എൻ്റെ ഉൽബോധനവും നിങ്ങൾക്ക് ഒരു വലിയ ഭാരമായിത്തീർന്നിട്ടുണ്ടെങ്കിൽ അല്ലാഹുവിൻ്റെ മേൽ ഞാനിതാ ഭരമേല്പിച്ചിരിക്കുന്നു. എന്നാൽ നിങ്ങളുടെ കാര്യം നിങ്ങളും നിങ്ങൾ പങ്കാളികളാക്കിയവരും കൂടി തീരുമാനിച്ചുറപ്പിച്ചു കൊള്ളൂ. പിന്നെ നിങ്ങളുടെ കാര്യത്തിൽ (തീരുമാനത്തിൽ) നിങ്ങൾക്ക് ഒരു അവ്യക്തതയും ഉണ്ടായിരിക്കരുത്. എന്നിട്ട് എൻ്റെ നേരെ നിങ്ങൾ (ആ തീരുമാനം) നടപ്പിൽ വരുത്തൂ. എനിക്ക് നിങ്ങൾ ഇടതരികയേ വേണ്ട."(യൂനുസ്:71)മൂസാ -عَلَيْهِ السَّلَامُ- യുടെ വാക്ക് ഇപ്രകാരം അല്ലാഹു അറിയിക്കുന്നു:"അവർ രണ്ടുപേരും (മൂസയും ഹാറൂനും) പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവേ! അവൻ (ഫിർഔൻ) ഞങ്ങളുടെ നേർക്ക് എടുത്തുചാടുകയോ, അതിക്രമം കാണിക്കുകയോ ചെയ്യുമെന്ന് ഞാൻ ഭയപ്പെടുന്നു. അവൻ (അല്ലാഹു) പറഞ്ഞു: നിങ്ങൾ ഭയപ്പെടേണ്ട. തീർച്ചയായും ഞാൻ നിങ്ങളുടെ കൂടെയുണ്ട്. ഞാൻ കേൾക്കുകയും കാണുകയും ചെയ്യുന്നുണ്ട്."(ത്വാഹാ:45-46)അല്ലാഹു തൻ്റെ ദൂതന്മാരെ അവരുടെ ശത്രുക്കളിൽ നിന്ന് കാത്തുസംരക്ഷിക്കുന്നതാണെന്ന് അവൻ വ്യക്തമാക്കുന്നു. അവർക്ക് ഒരുപദ്രവവും നബിമാരെ ഏൽപ്പിക്കാൻ കഴിയുന്നതല്ല. അതോടൊപ്പം അല്ലാഹു തൻ്റെ സന്ദേശമായ ഖുർആനും സംരക്ഷിക്കുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്; അതിൽ എന്തെങ്കിലും വർദ്ധിപ്പിക്കാനോ കുറക്കാനോ സാധിക്കുന്നതല്ല."തീർച്ചയായും നാമാണ് ആ ഉൽബോധനം അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്."(ഹിജ്ർ:9)സാമാന്യ ബുദ്ധിക്കോ മാന്യമായ സൽസ്വഭാവങ്ങൾക്കോ വിരുദ്ധമായതൊന്നും നബിമാരിൽ നിന്ന് ഉണ്ടാകുന്നതല്ല. അല്ലാഹു മുഹമ്മദ് നബി -ﷺ- യെ പുകഴ്ത്തിക്കൊണ്ട് പറഞ്ഞതുനോക്കൂ:"തീർച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു."(ഖലം:4)നബി -ﷺ- യെ കുറിച്ച് അല്ലാഹു വീണ്ടും പറയുന്നു:"നിങ്ങളുടെ കൂട്ടുകാരൻ (അല്ലാഹുവിൻ്റെ റസൂൽ -ﷺ-) ഒരു ഭ്രാന്തനല്ല തന്നെ."(തക്വീർ:22)അല്ലാഹുവിൻ്റെ സന്ദേശം ഏറ്റവും നല്ല രൂപത്തിൽ ജനങ്ങളിലേക്ക് എത്തിച്ചു നൽകുന്നതിന് വേണ്ടിയാണത്. അല്ലാഹുവിൻ്റെ കൽപ്പനകൾ അവൻ്റെ ദാസന്മാർക്ക് എത്തിച്ചു നൽകുക എന്ന ബാധ്യത ഏൽപ്പിക്കപ്പെട്ടവരാണ് നബിമാർ. അവർക്ക് സ്രഷ്ടാവായ അല്ലാഹുവിൻ്റെ ഏതെങ്കിലും വിശേഷണങ്ങളോ, ആരാധിക്കപ്പെടാനുള്ള എന്തെങ്കിലും അർഹതയോ ഇല്ല. മറിച്ച് അവർ മറ്റെല്ലാവരെയും പോലെ മനുഷ്യർ തന്നെയാണ്; അവർക്ക് അല്ലാഹുവിൽ നിന്നുള്ള സന്ദേശം വന്നെത്തുന്നു എന്നു മാത്രം. അല്ലാഹു പറയുന്നു:"അവരുടെ ദൂതന്മാർ അവരോട് പറഞ്ഞു: ഞങ്ങൾ നിങ്ങളെപ്പോലെയുള്ള മനുഷ്യന്മാർ തന്നെയാണ്. എങ്കിലും, അല്ലാഹു തൻ്റെ ദാസന്മാരിൽ നിന്ന് താൻ ഉദ്ദേശിക്കുന്നവരോട് ഔദാര്യം കാണിക്കുന്നു. അല്ലാഹുവിൻ്റെ അനുമതി പ്രകാരമല്ലാതെ നിങ്ങൾക്ക് യാതൊരു തെളിവും കൊണ്ട് വന്ന് തരാൻ ഞങ്ങൾക്കാവില്ല. അല്ലാഹുവിൻ്റെ മേലാണ് (അവനിൽ) വിശ്വസിച്ചവർ ഭരമേല്പിക്കേണ്ടത്."(ഇബ്രാഹീം:11)തൻ്റെ ജനതയോട് പറയുന്നതിനായി അല്ലാഹു നബി -ﷺ- യോട് കൽപ്പിച്ചത് നോക്കൂ."നബിയേ, പറയുക: ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു. നിങ്ങളുടെ ആരാധ്യൻ ഏകആരാധ്യനായ അല്ലാഹു മാത്രമാണെന്ന് എനിക്ക് സന്ദേശം നൽകപ്പെടുന്നു. അതിനാൽ വല്ലവനും തൻ്റെ റബ്ബിനെ കണ്ടുമുട്ടണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സൽകർമ്മം പ്രവർത്തിക്കുകയും, തൻ്റെ രക്ഷിതാവിനുള്ള ആരാധനയിൽ യാതൊന്നിനേയും പങ്കുചേർക്കാതിരിക്കുകയും ചെയ്തുകൊള്ളട്ടെ."(കഹ്ഫ്: 110)
23- അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിലേക്കാണ് ഇസ്ലാം ക്ഷണിക്കുന്നത്. അടിസ്ഥാനപരമായ ചില ഇബാദതുകൾ (ആരാധനകൾ) അക്കൂട്ടത്തിലുണ്ട്. 1- നിസ്കാരം. (അല്ലാഹുവിനുള്ള സ്തുതികീർത്തനങ്ങളോടെ) നിൽക്കുകയും, വണങ്ങുകയും (റുകൂഅ്), സാഷ്ടാംഗം ചെയ്യുകയും (സുജൂദ്), അല്ലാഹുവിനെ സ്മരിക്കുകയും, പുകഴ്ത്തുകയും, അവനോട് പ്രാർത്ഥിക്കുകയും ചെയ്യുന്ന ആരാധനാകർമ്മമാണ് നിസ്കാരം. ഓരോ ദിവസവും അഞ്ചു തവണ നിർബന്ധമായും നിസ്കരിക്കണം. നിസ്കാരത്തിൻ്റെ വേളയിൽ എല്ലാ ഭൗതിക വേർതിരിവുകളും മാഞ്ഞു പോകുന്നു. ധനികനും ദരിദ്രനും നേതാവും അനുയായിയും ഒരേ നിരയിൽ നിന്നു കൊണ്ടാണ് നിസ്കാരം നിർവ്വഹിക്കപ്പെടുന്നത്. 2- സകാത്ത്. അല്ലാഹു നിശ്ചയിച്ച നിബന്ധനകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിൽ സമ്പന്നരുടെ സ്വത്തിൽ നിന്ന് എടുത്ത് ചിലവഴിക്കപ്പെടേണ്ട, വർഷത്തിൽ ഒരിക്കൽ നൽകപ്പെടുന്ന, കുറച്ച് സമ്പാദ്യമാണത്. ദരിദ്രർക്കും മറ്റുമാണ് സകാത്ത് നൽകപ്പെടുക. 3- നോമ്പ്: വ്രതം മുറിക്കുന്ന കാര്യങ്ങളിൽ നിന്ന് റമദാനിൻ്റെ പകലിൽ സ്വന്തത്തെ പിടിച്ചു വെക്കുന്നതിനാണ് നോമ്പ് എന്നു പറയുക. ദൃഢനിശ്ചയവും ക്ഷമയും വളർത്താൻ സഹായകമാണ് നോമ്പ്. 4- ഹജ്ജ്: പരിശുദ്ധ മക്കയിലെ അല്ലാഹുവിൻ്റെ ഭവനം ലക്ഷ്യം വെച്ചു കൊണ്ട് സാധിക്കുന്നവർ തങ്ങളുടെ ജീവിതത്തിൽ ഒരിക്കൽ നടത്തേണ്ട തീർത്ഥാടനമാണ് ഹജ്ജ്. സ്രഷ്ടാവായ അല്ലാഹുവിലേക്ക് എല്ലാവരും ഒരു പോലെ അഭയം തേടുന്ന ഈ ആരാധനാകർമ്മത്തിൽ പങ്കെടുക്കുന്ന എല്ലാ മുസ്ലിംകളും തുല്ല്യരാകുന്നു. അവർക്കിടയിൽ നിന്ന് എല്ലാ നിലക്കുള്ള വേർതിരിവുകളും അതിർവരമ്പുകളും ഹജ്ജിലൂടെ നീങ്ങിപ്പോകുന്നു.
മഹത്തരവും ഉൽകൃഷ്ടവുമായ ആരാധനാകർമ്മങ്ങളിലൂടെ അല്ലാഹുവിനെ ആരാധിക്കണമെന്നാണ് ഇസ്ലാം കൽപ്പിക്കുന്നത്. ഈ ആരാധനകളിൽ ഏറ്റവും സുപ്രധാനമായവ എല്ലാ നബിമാർക്കും മേൽ നിർബന്ധവുമായിരുന്നു. ഇസ്ലാമിലെ ആരാധനാകർമ്മങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടവ താഴെ പറയാം:
ഒന്ന്: നിസ്കാരം. എല്ലാ നബിമാർക്കും റസൂലുകൾക്കും മേൽ നിർബന്ധമാക്കപ്പെട്ടത് പോലെ മുസ്ലിമീങ്ങൾക്ക് മേലും നിസ്കാരം നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. അല്ലാഹു അവൻ്റെ ഖലീലായ (കൂട്ടുകാരൻ) ഇബ്രാഹീം -عَلَيْهِ السَّلَامُ- യോട് തൻ്റെ ഭവനം പ്രദക്ഷിണം ചെയ്യാനും അവിടെ റുകൂഉം (പ്രണാമം) സുജൂദും (സാഷ്ടാംഗം) ചെയ്തു കൊണ്ട് നിസ്കരിക്കാനും വരുന്നവർക്കായി ശുദ്ധീകരിക്കാൻ കൽപ്പിച്ചത് ഖുർആനിൽ കാണാം."ആ ഭവനത്തെ (കഅ്ബയെ) ജനങ്ങൾ സമ്മേളിക്കുന്ന സ്ഥലവും ഒരു സുരക്ഷിത കേന്ദ്രവുമായി നാം നിശ്ചയിച്ചതും (ഓർക്കുക.) ഇബ്രാഹീം നിന്ന് പ്രാർത്ഥിച്ച സ്ഥാനത്തെ നിങ്ങളും നിസ്കാരസ്ഥലമായി സ്വീകരിക്കുക. ഇബ്രാഹീമിന്നും ഇസ്മാഈലിന്നും, നാം കല്പന നല്കിയത്, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവർക്കും, ഇഅ്തികാഫ് (ഭജന) ഇരിക്കുന്നവർക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നിസ്കരിക്കുന്നവർക്കും വേണ്ടി എൻ്റെ ഭവനത്തെ നിങ്ങൾ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു."(ബഖറ:125)മൂസാ -عَلَيْهِ السَّلَامُ- യോടുള്ള ആദ്യകൽപ്പനകളിൽ തന്നെ നിസ്കാരം അല്ലാഹു അദ്ദേഹത്തിൻ്റെ മേൽ നിർബന്ധമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു:"തീർച്ചയായും ഞാനാണ് നിൻ്റെ രക്ഷിതാവ്. അതിനാൽ നീ നിൻ്റെ ചെരിപ്പുകൾ അഴിച്ച് വെക്കുക. നീ ത്വുവാ എന്ന പരിശുദ്ധ താഴ്വരയിലാകുന്നു.(മൂസാ!) ഞാൻ നിന്നെ തെരഞ്ഞെടുത്തിരിക്കുന്നു. അതിനാൽ (നിനക്ക്) സന്ദേശം നല്കപ്പെടുന്ന കാര്യം നീ ശ്രദ്ധിച്ച് കേൾക്കുക.തീർച്ചയായും ഞാനാകുന്നു അല്ലാഹു. ഞാനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അതിനാൽ എന്നെ മാത്രം നീ ആരാധിക്കുകയും, എന്നെ സ്മരിക്കുന്നതിനായി നിസ്കാരം മുറപോലെ നിർവഹിക്കുകയും ചെയ്യുക."(ത്വാഹാ:12-14)നിസ്കാരം നിർവ്വഹിക്കാനും സകാത്ത് നൽകാനും എൻ്റെ രക്ഷിതാവ് എന്നോട് കൽപ്പിച്ചിരിക്കുന്നു എന്ന് ഈസാ -عَلَيْهِ السَّلَامُ- യും അറിയിച്ചതായി കാണാം. അല്ലാഹു അതിനെ കുറിച്ച് പറയുന്നു:"ഞാൻ എവിടെയായിരുന്നാലും എന്നെ അവൻ അനുഗൃഹീതനാക്കിയിരിക്കുന്നു. ഞാൻ ജീവിച്ചിരിക്കുന്ന കാലമത്രയും നിസ്കാരം നിർവ്വഹിക്കാനും സകാത്ത് നല്കുവാനും അവൻ എന്നോട് അനുശാസിക്കുകയും ചെയ്തിരിക്കുന്നു."(മർയം:31)ഇസ്ലാമിലെ നിസ്കാരത്തിൽ (പ്രാർത്ഥനകളോടെ) നിൽക്കുകയും, റുകൂഅ് (തലകുനിക്കൽ), സുജൂദ് (സാഷ്ടാംഗം) എന്നിവ ചെയ്യുകയും, അല്ലാഹുവിനെ സ്മരിക്കുകയും അവനെ പ്രകീർത്തിക്കുകയും അവനോട് പ്രാർത്ഥിക്കുകയുമാണ് വേണ്ടത്. ഓരോ മുസ്ലിമും നിത്യവും അഞ്ചു നേരമാണ് നിസ്കരിക്കേണ്ടത്. അല്ലാഹു പറയുന്നു:"നിങ്ങൾ നിസ്കാരങ്ങൾ സൂക്ഷ്മതയോടെ നിർവഹിച്ചു പോരേണ്ടതാണ്. പ്രത്യേകിച്ചും ഉല്കൃഷ്ടമായ നിസ്കാരം [അസ്വർ നിസ്കാരം]. അല്ലാഹുവിൻ്റെ മുമ്പിൽ ഭയഭക്തിയോടു കൂടി നിന്നുകൊണ്ടാകണം നിങ്ങൾ പ്രാർത്ഥിക്കുന്നത്."(ബഖറ:238)അല്ലാഹു പറയുന്നു:"സൂര്യൻ (ആകാശമദ്ധ്യത്തിൽ നിന്ന്) തെറ്റിയത് മുതൽ രാത്രി ഇരുട്ടുന്നത് വരെ (നിശ്ചിത സമയങ്ങളിൽ) നീ നിസ്കാരം മുറപ്രകാരം നിർവ്വഹിക്കുക. ഖുർആൻ പാരായണം ചെയ്തുകൊണ്ടുള്ള പ്രഭാത നിസ്കാരവും (നിലനിർത്തുക). തീർച്ചയായും പ്രഭാതനമസ്കാരത്തിലെ ഖുർആൻ പാരായണം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു."(ഇസ്റാഅ്:78)നബി -ﷺ- പറഞ്ഞു:"... എന്നാൽ റുകൂഇൽ നിങ്ങൾ അല്ലാഹുവിൻ്റെ മഹത്വം വാഴ്ത്തുക. എന്നാൽ സുജൂദിലാകട്ടെ, നിങ്ങൾ പ്രാർത്ഥന ശക്തമാക്കുക. (ആ സന്ദർഭത്തിൽ) നിങ്ങൾക്ക് ഉത്തരം നൽകപ്പെടാൻ വളരെ സാധ്യതയുള്ളതാണ്."(മുസ്ലിം)രണ്ട്: സകാത്. മുൻകഴിഞ്ഞ നബിമാർക്കും റസൂലുകൾക്കും മേൽ നിർബന്ധമാക്കപ്പെട്ടതു പോലെ തന്നെ സകാതും മുസ്ലിംകൾക്ക് മേൽ നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. -അല്ലാഹു നിശ്ചയിച്ച നിബന്ധനകളും പരിധികളും പാലിച്ചു കൊണ്ട്- സമ്പത്തിൽ നിന്ന് നൽകപ്പെടേണ്ട വളരെ ചെറിയ അളവ് മാത്രം വരുന്ന ദാനമാണത്. സമ്പന്നരുടെ മേൽ -വർഷത്തിലൊരിക്കൽ- നിർബന്ധമായ ഈ ദാനം ദരിദ്രർക്ക് നൽകപ്പെടുകയാണ് വേണ്ടത്. അല്ലാഹു പറയുന്നു:"അവരെ ശുദ്ധീകരിക്കുകയും , അവരെ സംസ്കരിക്കുകയും ചെയ്യാനുതകുന്ന ദാനം അവരുടെ സ്വത്തുക്കളിൽ നിന്ന് നീ വാങ്ങുകയും, അവർക്ക് വേണ്ടി (അനുഗ്രഹത്തിന്നായി) പ്രാർത്ഥിക്കുകയും ചെയ്യുക. തീർച്ചയായും നിൻ്റെ പ്രാർത്ഥന അവർക്ക് ശാന്തി നല്കുന്നതത്രെ. അല്ലാഹു എല്ലാം കേൾക്കുന്നവനും എല്ലാം അറിയുന്നവനുമാകുന്നു."(തൗബ:103)നബി -ﷺ- മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- വിനെ യമനിലേക്ക് നിയോഗിച്ചപ്പോൾ അദ്ദേഹത്തോട് പറഞ്ഞു:"വേദക്കാരിൽ പെട്ട ഒരു ജനതയിലേക്കാണ് നീ പോകുന്നത്. അതിനാൽ അവരെ നീ 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല), മുഹമ്മദുൻ റസൂലുല്ലാഹ് (മുഹമ്മദ് നബി അല്ലാഹുവിൻ്റെ ദൂതനാകുന്നു) എന്ന സാക്ഷ്യവചനത്തിലേക്ക് ക്ഷണിക്കുക! അവർ അക്കാര്യത്തിൽ നിന്നെ അനുസരിച്ചാൽ അല്ലാഹു അവരുടെ മേൽ രാവിലെയും രാത്രിയുമായി എല്ലാ ദിവസവും അഞ്ചു നേരത്തെ നിസ്കാരം നിർബന്ധമാക്കിയിരിക്കുന്നു എന്ന് അവരെ അറിയിക്കുക. അക്കാര്യത്തിൽ അവർ നിന്നെ അനുസരിച്ചാൽ അവരിലെ സമ്പന്നരിൽ നിന്ന് എടുത്ത് അവരിലെ ദരിദ്രരിലേക്ക് നൽകേണ്ടതായ ഒരു ദാനധർമ്മം അല്ലാഹു അവരുടെ മേൽ നിർബന്ധമാക്കിയിട്ടുണ്ട് എന്ന് അവരെ അറിയിക്കുക. അക്കാര്യത്തിൽ അവർ നിന്നെ അനുസരിച്ചാൽ അവരുടെ (സകാത് ശേഖരിക്കുമ്പോൾ) ഏറ്റവും വിലപ്പെട്ട സ്വത്തുക്കൾ നീ (എടുക്കാതെ) സൂക്ഷിക്കുക. അതിക്രമിക്കപ്പെട്ടവൻ്റെ പ്രാർത്ഥനയെ നീ ഭയപ്പെട്ടു കൊള്ളുക! തീർച്ചയായും അതിനും അല്ലാഹുവിനും ഇടയിൽ യാതൊരു മറയുമില്ല."(തിർമിദി: 625)മൂന്ന്: നോമ്പ്. മുൻകാല നബിമാർക്ക് മേൽ അല്ലാഹു നോമ്പ് നിർബന്ധമാക്കിയത് പോലെ മുസ്ലിംകൾക്ക് മേലും അത് നിർബന്ധമാക്കിയിരിക്കുന്നു. അല്ലാഹു പറയുന്നു:"(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങളുടെ മുമ്പുള്ളവരോട് കല്പിച്ചിരുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കല്പിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ (അല്ലാഹുവിനെ) സൂക്ഷിക്കുന്നതിന് വേണ്ടിയത്രെ അത്."(ബഖറ:183)റമദാൻ മാസത്തിലെ പകലുകളിൽ നോമ്പ് മുറിക്കുന്ന കാര്യങ്ങളിൽ നിന്ന് സ്വന്തത്തെ പിടിച്ചു വെക്കലാണ് നോമ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇഛാശക്തിയും ക്ഷമയും വളർത്തുന്ന ആരാധനകളിലൊന്നാണ് നോമ്പ്.സ്വല്ലള്ളാഹു അലൈഹിവസല്ലം പറഞ്ഞു:"അല്ലാഹു പറയുന്നു: "നോമ്പ് എനിക്കുള്ളതാണ്. ഞാൻ മാത്രമാണ് അതിന് പ്രതിഫലം നൽകുക. അവൻ തൻ്റെ ആഗ്രഹങ്ങളും ഭക്ഷണവും വെള്ളവും എൻ്റെ കാരണം ഉപേക്ഷിക്കുന്നു. നോമ്പ് ഒരു പരിചയാണ്. നോമ്പുകാരന് രണ്ട് സന്തോഷവേളകളുണ്ട്. നോമ്പ് മുറിക്കുമ്പോഴുള്ള സന്തോഷമാണ് ഒന്ന്. തൻ്റെ റബ്ബിനെ കണ്ടുമുട്ടുമ്പോഴുള്ള സന്തോഷമാണ് രണ്ടാമത്തേത്."(ബുഖാരി:7492)നാല്: ഹജ്ജ് കർമ്മം. മുൻകാല നബിമാർക്ക് മേൽ നിർബന്ധമാക്കിയത് പോലെ മുസ്ലിംകൾക്ക് മേലും അല്ലാഹു ഹജ്ജ് നിർബന്ധമാക്കിയിട്ടുണ്ട്. ഹജ്ജിന് വേണ്ടി ജനങ്ങൾക്കിടയിൽ വിളംബരം നടത്താൻ ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യോട് അല്ലാഹു കൽപ്പിച്ചതായി കാണാം. അല്ലാഹു പറയുന്നു:"(നാം ഇബ്രാഹീമിനോട് പറഞ്ഞു:) ജനങ്ങൾക്കിടയിൽ നീ ഹജ്ജിനെ കുറിച്ച് വിളംബരം ചെയ്യുക. നടന്നുകൊണ്ടും, വിദൂരമായ സകല മലമ്പാതകളിലൂടെയും വരുന്ന എല്ലാ വിധ മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്ത് കയറിയും അവർ നിൻ്റെയടുത്ത് വരുന്നതാണ്."(ഹജ്ജ്:27)ഹജ്ജിന് വരുന്നവർക്കായി കഅ്ബ ശുദ്ധീകരിക്കാൻ അല്ലാഹു ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- യോട് കൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നു:"ഇബ്രാഹീമിന് ആ ഭവനത്തിൻ്റെ (കഅ്ബയുടെ) സ്ഥാനം നാം സൗകര്യപ്പെടുത്തി കൊടുത്ത സന്ദർഭം (ശ്രദ്ധേയമത്രെ.) യാതൊരു വസ്തുവെയും എന്നോട് നീ പങ്കുചേർക്കരുത് എന്നും, ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവർക്ക് വേണ്ടിയും, നിന്നും റുകൂഉം സുജൂദും ചെയ്തു കൊണ്ടും പ്രാർത്ഥിക്കുന്നവർക്കായും എൻ്റെ ഭവനം ശുദ്ധമാക്കിവെക്കണം എന്നും (നാം അദ്ദേഹത്തോട് നിർദേശിച്ചു.)"(ഹജ്ജ്:26)ഹജ്ജ് എന്നാൽ പരിശുദ്ധ മക്കയിലെ അല്ലാഹുവിൻ്റെ ഭവനമായ കഅ്ബ ലക്ഷ്യം വെച്ചു കൊണ്ട് യാത്ര ചെയ്യലാണ്. അതിന് സാധ്യമാകുന്ന, ശേഷിയുള്ളവർ ജീവിതത്തിലൊരിക്കൽ ഹജ്ജ് നിർവ്വഹിക്കുക എന്നതാണ് നിർബന്ധമായിട്ടുള്ളത്."ആ മന്ദിരത്തിൽ (കഅ്ബ) എത്തിച്ചേരാൻ കഴിവുള്ള മനുഷ്യർ അതിലേക്ക് ഹജ്ജ് തീർത്ഥാടനം നടത്തൽ അവർക്ക് അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്നപക്ഷം അല്ലാഹു ലോകരുടെ ആശ്രയം ഇല്ലാത്തവനാകുന്നു."(ആലു ഇംറാൻ:97)ഹജ്ജിൻ്റെ വേളയിൽ മുസ്ലിംകളായ ഹജ്ജാജിമാർ മുഴുവൻ ഒരു സ്ഥലത്ത് ഒരുമിച്ചു കൂടുകയും, അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമായ ആരാധനകൾ നിർവ്വഹിക്കുകയും ചെയ്യുന്നു. എല്ലാ ഹജ്ജാജിമാരും ഒരു പോലെയാണ് ഹജ്ജിൻ്റെ കർമ്മങ്ങൾ നിർവ്വഹിക്കേണ്ടത്. രാജ്യത്തിൻ്റെയോ സംസ്കാരത്തിൻ്റെയോ സാമ്പത്തികോ സാമൂഹികമോ ആയ സ്ഥാനമാനങ്ങളുടെയോ വേർതിരിവുകൾ അവിടെ അലിഞ്ഞില്ലാതെയാകുന്നു!
24- ഇസ്ലാമിലെ ആരാധനാകർമ്മങ്ങളെ വേർതിരിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്: അവയുടെ രൂപവും സമയവും നിബന്ധനകളുമെല്ലാം നിശ്ചയിച്ചത് അല്ലാഹുവാണ് എന്നതാണ്. നബി -ﷺ- അവ നമുക്ക് എത്തിച്ചു തരിക മാത്രമാണ് ചെയ്തത്. അതിൽ -ഇക്കാലം വരെ- ഒരു മനുഷ്യൻ്റെ കൂട്ടലോ കുറക്കലോ കടന്നുകൂടിയിട്ടില്ല. മേൽ പറഞ്ഞ അടിസ്ഥാനപരമായ ഇബാദതുകൾ എല്ലാ നബിമാരും പഠിപ്പിച്ചവയിൽ പെട്ടതാണ്.
ഇസ്ലാമിലെ ആരാധനാകർമ്മങ്ങളെ വേർതിരിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്: അവയുടെ രൂപവും സമയവും നിബന്ധനകളുമെല്ലാം നിശ്ചയിച്ചത് അല്ലാഹുവാണ് എന്നതാണ്. നബി -ﷺ- അവ നമുക്ക് എത്തിച്ചു തരിക മാത്രമാണ് ചെയ്തത്. അതിൽ -ഇക്കാലം വരെ- ഒരു മനുഷ്യൻ്റെ കൂട്ടലോ കുറക്കലോ കടന്നുകൂടിയിട്ടില്ല. അല്ലാഹു പറയുന്നു:"ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എൻ്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ട് തന്നിരിക്കുന്നു."(മാഇദഃ: 3)അല്ലാഹു പറയുന്നു:"ആകയാൽ നിനക്ക് സന്ദേശം നല്കപ്പെട്ടതിനെ നീ മുറുകെപിടിക്കുക. തീർച്ചയായും നീ നേരായ പാതയിലാകുന്നു."(സുഖ്റുഫ്:43)നിസ്കാരത്തെ കുറിച്ച് അല്ലാഹു പറഞ്ഞത് നോക്കൂ:"അങ്ങനെ നിങ്ങൾ നിസ്കാരം നിർവഹിച്ചു കഴിഞ്ഞാൽ നിങ്ങൾ നിന്നു കൊണ്ടും ഇരുന്ന് കൊണ്ടും കിടന്ന് കൊണ്ടും അല്ലാഹുവെ സ്മരിക്കുക. സമാധാനാവസ്ഥയിലായാൽ നിങ്ങൾ നിസ്കാരം മുറപ്രകാരം തന്നെ നിർവ്വഹിക്കുക. തീർച്ചയായും നിസ്കാരം (അല്ലാഹുവിൽ) വിശ്വസിച്ചവർക്ക് മേൽ സമയം നിർണയിക്കപ്പെട്ട ഒരു നിർബന്ധബാധ്യതയാകുന്നു."(നിസാഅ്:103)സകാത് ചിലവഴിക്കേണ്ട മാർഗങ്ങൾ വിവരിച്ചു കൊണ്ട് അല്ലാഹു പറയുന്നു:"ദാനധർമ്മങ്ങൾ (നൽകേണ്ടത്) ദരിദ്രർക്കും, അഗതികൾക്കും, സകാതിൻ്റെ കാര്യത്തിൽ പ്രവർത്തിക്കുന്നവർക്കും, (ഇസ്ലാമുമായി) മനസ്സുകൾ ഇണക്കപ്പെട്ടവർക്കും, അടിമകളുടെ (മോചനത്തിൻ്റെ) കാര്യത്തിലും, കടം കൊണ്ട് വിഷമിക്കുന്നവർക്കും, അല്ലാഹുവിൻ്റെ മാർഗത്തിലും (യുദ്ധകാര്യങ്ങൾ), വഴിപോക്കന്നും മാത്രമാണ്. അല്ലാഹുവിങ്കൽ നിന്ന് നിശ്ചയിക്കപ്പെട്ടതത്രെ ഇത്. അല്ലാഹു എല്ലാം അറിയുന്നവനും അതീവയുക്തിമാനുമാണ്."(തൗബ:60)നോമ്പിനെ കുറിച്ച് അല്ലാഹു പറയുന്നു:"ജനങ്ങൾക്ക് മാർഗദർശനമായിക്കൊണ്ടും, നേർവഴി കാട്ടുന്നതും സത്യവും അസത്യവും വേർതിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുർആൻ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാൻ. അതു കൊണ്ട് നിങ്ങളിൽ ആര് ആ മാസത്തിൽ സന്നിഹിതരാണോ അവർ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ, യാത്രയിലാവുകയോ ചെയ്താൽ പകരം അത്രയും എണ്ണം (നോമ്പെടുക്കേണ്ടതാണ്.) നിങ്ങൾക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഞെരുക്കം ഉണ്ടാക്കാൻ അവൻ ഉദ്ദേശിക്കുന്നില്ല. നിങ്ങൾ ആ എണ്ണം പൂർത്തിയാക്കുവാനും, നിങ്ങൾക്ക് നേർവഴി കാണിച്ചുതന്നതിൻ്റെ പേരിൽ അല്ലാഹുവിൻ്റെ മഹത്വം നിങ്ങൾ പ്രകീർത്തിക്കുവാനും നിങ്ങൾ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ (ഇങ്ങനെ കല്പിച്ചിട്ടുള്ളത്.)"(ബഖറ:185)ഹജ്ജിനെ കുറിച്ച് അല്ലാഹു പറഞ്ഞത് നോക്കൂ:"ഹജ്ജ് കാലം അറിയപ്പെട്ട മാസങ്ങളിലാകുന്നു. ആ മാസങ്ങളിൽ ആരെങ്കിലും ഹജ്ജ് കർമ്മത്തിൽ പ്രവേശിച്ചാൽ പിന്നീട് സ്ത്രീ-പുരുഷ സംസർഗമോ ദുർവൃത്തിയോ വഴക്കോ ഹജ്ജിനിടയിൽ പാടുള്ളതല്ല. നിങ്ങൾ ഏതൊരു സൽപ്രവൃത്തി ചെയ്തിരുന്നാലും അല്ലാഹു അതറിയുന്നതാണ്. (ഹജ്ജിനു പോകുമ്പോൾ) നിങ്ങൾ യാത്രയ്ക്കുവേണ്ട വിഭവങ്ങൾ ഒരുക്കിപ്പോകുക. എന്നാൽ യാത്രയ്ക്കു വേണ്ട വിഭവങ്ങളിൽ ഏറ്റവും ഉത്തമമായത് അല്ലാഹുവിനോടുള്ള സൂക്ഷ്മതയാകുന്നു. അതിനാൽ ബുദ്ധിശാലികളേ! നിങ്ങളെന്നെ സൂക്ഷിച്ച് ജീവിക്കുക."(ബഖറ:197)മുഴുവൻ നബിമാരും ഈ പറയപ്പെട്ട മഹത്തരമായ ആരാധനാകർമ്മങ്ങളെ കുറിച്ച് അറിയിച്ചിട്ടുണ്ട്.
25. ഇസ്ലാമിൻ്റെ പ്രവാചകനാണ് അബ്ദുല്ലയുടെ മകൻ മുഹമ്മദ് -ﷺ-. ഇബ്രാഹീമിൻ്റെ മകനായ ഇസ്മാഈലിൻ്റെ സന്തതിപരമ്പരയിൽ, ക്രിസ്താബ്ദം 571 ൽ മക്കയെന്ന നാട്ടിലാണ് അവിടുന്ന് ജനിച്ചത്. മക്കയിലായിരിക്കെ അല്ലാഹുവിൻ്റെ ദൂതനായി അവിടുന്ന് നിയോഗിക്കപ്പെട്ടു. പിന്നീട് മദീനയിലേക്ക് അവിടുന്ന് പലായനം ചെയ്തു. (പ്രവാചകനായി നിയോഗിക്കപ്പെടുന്നതിന് മുൻപ് തന്നെ) തൻ്റെ ജനങ്ങൾ നിലകൊണ്ടിരുന്ന വിഗ്രഹാരാധനാപരമായ ആചാരങ്ങളിലൊന്നും അവിടുന്ന് പങ്കുചേരാറില്ലായിരുന്നു. എന്നാൽ അവരുടെ മാന്യവും മഹത്തരവുമായ എല്ലാ നടപടികളിലും അവിടുന്ന് സഹകരിക്കുമായിരുന്നു. നബിയായി നിയോഗിക്കപ്പെടുന്നതിന് മുൻപ് തന്നെ അതിമഹത്തരമായ സ്വഭാവത്തിൻ്റെ ഉടമയായിരുന്നു മുഹമ്മദ് നബി. അവിടുത്തെ ജനത 'അൽ അമീൻ' (വിശ്വസ്തൻ) എന്നായിരുന്നു അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചിരുന്നത്. നാൽപ്പത് വയസ്സായപ്പോൾ അല്ലാഹു അവിടുത്തെ നബിയായി നിയോഗിച്ചു. അവിടുത്തെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന അതിമഹത്തരമായ ദൃഷ്ടാന്തങ്ങൾ കൊണ്ട് അല്ലാഹു അദ്ദേഹത്തിന് പിൻബലം നൽകി. അവയിൽ ഏറ്റവും മഹത്തരമായ ദൃഷ്ടാന്തം ഖുർആനാണ്. എല്ലാ നബിമാർക്കും നൽകപ്പെട്ട ദൃഷ്ടാന്തങ്ങളിൽ ഏറ്റവും വലുത് ഖുർആനാണ്. നബിമാർക്ക് നൽകപ്പെട്ട ദൃഷ്ടാന്തങ്ങളിൽ ഇന്നും നിലനിൽക്കുന്ന ഏകദൃഷ്ടാന്തവും അത് തന്നെ. നബി -ﷺ- ക്ക് അല്ലാഹു മതം പൂർണ്ണമാക്കി നൽകുകയും, അവിടുന്ന് അത് ഏറ്റവും നല്ല രൂപത്തിൽ ജനങ്ങൾക്ക് എത്തിച്ചു നൽകുകയും ചെയ്തപ്പോൾ -63 വയസ്സായിരിക്കെ- അവിടുന്ന് വഫാതായി (മരണമടഞ്ഞു). മദീനയിലാണ് അവിടുന്ന് മറവു ചെയ്യപ്പെട്ടത്. നബിമാരുടെയും ദൂതന്മാരുടെയും പരമ്പരയിൽ അന്തിമനാണ് അവിടുന്ന്. ഉപകാരപ്രദമായ വിജ്ഞാനമുള്ള സന്മാർഗവും, സൽകർമ്മങ്ങളിലേക്ക് നയിക്കുന്ന സത്യമതവും കൊണ്ടാണ് അല്ലാഹു അവിടുത്തെ നിയോഗിച്ചത്. ജനങ്ങളെ വിഗ്രഹാരാധനയുടെയും നിഷേധത്തിൻ്റെയും അജ്ഞതയുടെയും ഇരുട്ടുകളിൽ നിന്ന് ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിൻ്റെയും അവനിൽ വിശ്വസിക്കുന്നതിൻ്റെയും പ്രകാശത്തിലേക്ക് നയിക്കുന്നതിനായിരുന്നു അത്. അല്ലാഹു തൻ്റെ അനുമതിയോടെ നിയോഗിച്ച, അല്ലാഹുവിലേക്കുള്ള പ്രബോധകനാണ് എന്ന് അല്ലാഹു തന്നെ അവിടുത്തെ കുറിച്ച് സാക്ഷ്യപ്പെടുത്തി.
ഇസ്ലാമിൻ്റെ പ്രവാചകനാണ് അബ്ദുല്ലയുടെ മകൻ മുഹമ്മദ് -ﷺ-. ഇബ്രാഹീമിൻ്റെ മകനായ ഇസ്മാഈലിൻ്റെ സന്തതിപരമ്പരയിൽ, ക്രിസ്താബ്ദം 571 ൽ മക്കയെന്ന നാട്ടിലാണ് അവിടുന്ന് ജനിച്ചത്. മക്കയിലായിരിക്കെ അല്ലാഹുവിൻ്റെ ദൂതനായി അവിടുന്ന് നിയോഗിക്കപ്പെട്ടു. പിന്നീട് മദീനയിലേക്ക് അവിടുന്ന് പലായനം ചെയ്തു. (പ്രവാചകനായി നിയോഗിക്കപ്പെടുന്നതിന് മുൻപ് തന്നെ) തൻ്റെ ജനങ്ങൾ നിലകൊണ്ടിരുന്ന വിഗ്രഹാരാധനാപരമായ ആചാരങ്ങളിലൊന്നും അവിടുന്ന് പങ്കുചേരാറില്ലായിരുന്നു. എന്നാൽ അവരുടെ മാന്യവും മഹത്തരവുമായ എല്ലാ നടപടികളിലും അവിടുന്ന് സഹകരിക്കുമായിരുന്നു. നബിയായി നിയോഗിക്കപ്പെടുന്നതിന് മുൻപ് തന്നെ അതിമഹത്തരമായ സ്വഭാവത്തിൻ്റെ ഉടമയായിരുന്നു മുഹമ്മദ് നബി."തീർച്ചയായും നീ മഹത്തായ സ്വഭാവത്തിലാകുന്നു."(ഖലം:4)നാൽപ്പത് വയസ്സായപ്പോൾ അല്ലാഹു അവിടുത്തെ നബിയായി നിയോഗിച്ചു. അവിടുത്തെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന അതിമഹത്തരമായ ദൃഷ്ടാന്തങ്ങൾ കൊണ്ട് അല്ലാഹു അദ്ദേഹത്തിന് പിൻബലം നൽകി.നബി (സ) പറഞ്ഞു:"മനുഷ്യർ വിശ്വസിക്കാൻ തക്കവണ്ണമുള്ള ഒരു ദൃഷ്ടാന്തം നൽകപ്പെടാത്ത ഒരു നബിയുമില്ല. എനിക്ക് നൽകപ്പെട്ടത് അല്ലാഹു എനിക്ക് നൽകിയ സന്ദേശമാണ്. അതിനാൽ അന്ത്യനാളിൽ ഏറ്റവും കൂടുതൽ അനുയായികൾ ഉള്ള നബി ഞാനായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."(ബുഖാരി)അല്ലാഹുവിൻ്റെ റസൂൽ (സ) ക്ക് ലഭിച്ച സന്ദേശം ഖുർആനാകുന്നു. അല്ലാഹു അതിനെ കുറിച്ച് പറഞ്ഞു:"ഇതാകുന്നു ഗ്രന്ഥം. അതിൽ സംശയമേയില്ല. സൂക്ഷ്മത പാലിക്കുന്നവർക്ക് നേർവഴി കാണിക്കുന്നതത്രെ അത്."(ബഖറ:2)ഖുർആനിനെ കുറിച്ച് അല്ലാഹു പറയുന്നു:"അവർ ഖുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു."(നിസാഅ്:82)ഖുർആനിന് സമാനമായ മറ്റൊരു ഗ്രന്ഥം കൊണ്ടുവരാൻ അല്ലാഹു ജിന്നുകളെയും മനുഷ്യരെയും വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നു:"(നബിയേ,) പറയുക: ഈ ഖുർആൻ പോലൊന്ന് കൊണ്ട് വരുന്നതിന്നായി മനുഷ്യരും ജിന്നുകളും ഒന്നിച്ചുചേർന്നാലും തീർച്ചയായും അതുപോലൊന്ന് അവർ കൊണ്ട് വരികയില്ല. അവരിൽ ചിലർ ചിലർക്ക് പിന്തുണ നൽകുന്നതായാൽ പോലും."(ഇസ്റാഅ്:88)ഖുർആനിലെ പത്ത് അദ്ധ്യായങ്ങൾക്ക് സമാനമായത് കൊണ്ടുവരാനും അല്ലാഹു അവരെ വെല്ലുവിളിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു:"അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവർ പറയുന്നത്? പറയുക: എന്നാൽ ഇതുപേലെയുള്ള പത്ത് അദ്ധ്യായങ്ങൾ ചമച്ചുണ്ടാക്കിയത് നിങ്ങൾ കൊണ്ട് വരൂ. അല്ലാഹുവിന് പുറമെ നിങ്ങൾക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങൾ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങൾ സത്യവാന്മാരാണെങ്കിൽ."(ഹൂദ്:13)എന്തിനധികം! ഖുർആനിലെ ഒരു അദ്ധ്യായത്തിന് സമാനമായത് കൊണ്ടുവരാൻ കഴിയുമോ എന്ന് വരെ അല്ലാഹു അവരെ വെല്ലുവിളിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു:"നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുർആനെ) പറ്റി നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിൻ്റേത് പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങൾക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങൾ സത്യവാന്മാരണെങ്കിൽ (അതാണല്ലോ വേണ്ടത്)."(ബഖറ:23)
(ഇസ്റാഅ്:88)
ഖുർആനിലെ പത്ത് അദ്ധ്യായങ്ങൾക്ക് സമാനമായത് കൊണ്ടുവരാനും അല്ലാഹു അവരെ വെല്ലുവിളിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു:
"അതല്ല, അദ്ദേഹം അത് കെട്ടിച്ചമച്ചു എന്നാണോ അവർ പറയുന്നത്? പറയുക: എന്നാൽ ഇതുപേലെയുള്ള പത്ത് അദ്ധ്യായങ്ങൾ ചമച്ചുണ്ടാക്കിയത് നിങ്ങൾ കൊണ്ട് വരൂ. അല്ലാഹുവിന് പുറമെ നിങ്ങൾക്ക് സാധിക്കുന്നവരെയെല്ലാം നിങ്ങൾ വിളിച്ചുകൊള്ളുകയും ചെയ്യുക. നിങ്ങൾ സത്യവാന്മാരാണെങ്കിൽ."
(ഹൂദ്:13)
എന്തിനധികം! ഖുർആനിലെ ഒരു അദ്ധ്യായത്തിന് സമാനമായത് കൊണ്ടുവരാൻ കഴിയുമോ എന്ന് വരെ അല്ലാഹു അവരെ വെല്ലുവിളിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു:
"നമ്മുടെ ദാസന് നാം അവതരിപ്പിച്ചുകൊടുത്തതിനെ (വിശുദ്ധ ഖുർആനെ) പറ്റി നിങ്ങൾ സംശയാലുക്കളാണെങ്കിൽ അതിൻ്റേത് പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങൾ കൊണ്ടുവരിക. അല്ലാഹുവിന് പുറമെ നിങ്ങൾക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങൾ സത്യവാന്മാരണെങ്കിൽ (അതാണല്ലോ വേണ്ടത്)."
(ബഖറ:23)
നബിമാർക്ക് നൽകപ്പെട്ടതിലും ഇന്നും നിലനിൽക്കുന്ന ഏകദൃഷ്ടാന്തം ഖുർആൻ മാത്രമാണ്. അല്ലാഹുവിൻ്റെ റസൂൽ (സ) യുടെ കൈകളിലൂടെ ദീൻ അല്ലാഹു പൂർണ്ണമായി അവതരിപ്പിക്കുകയും, അവിടുന്ന് അത് ഏറ്റവും നല്ല രൂപത്തിൽ ജനങ്ങൾക്ക് എത്തിച്ചു നൽകുകയും ചെയ്തതിന് ശേഷം -അറുപത്തിമൂന്നാം വയസ്സിൽ- നബി (സ) മരണപ്പെട്ടു. മദീനയിലാണ് നബി (സ) മറമാടപ്പെട്ടത്.
നബിമാരുടെയും റസൂലുകളുടെയും പരമ്പരയിൽ അവസാനത്തെ വ്യക്തിയാണ് മുഹമ്മദ് നബി (സ). അല്ലാഹു പറയുന്നു:"മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരിൽ ഒരാളുടെയും പിതാവായിട്ടില്ല.പക്ഷെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും നബിമാരിൽ അന്തിമനുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു."(അഹ്സാബ്: 40)അബൂഹുറയ്റ (റ) നിവേദനം: നബി -ﷺ- പറഞ്ഞു:"എൻ്റെയും മറ്റു നബിമാരുടെയും ഉപമ ഒരു വീട് നിർമ്മിച്ച മനുഷ്യൻ്റെ ഉപമയാണ്. അദ്ദേഹം തൻ്റെ വീട് ഏറ്റവും നന്നാക്കുകയും മനോഹരമാക്കുകയും ചെയ്തു; വീടിൻ്റെ ഒരു വശത്തിലെ, ഒരു കല്ലിൻ്റെ ഭാഗമൊഴികെ. അങ്ങനെ ജനങ്ങൾ ആ വീടിന് ചുറ്റും നടക്കുകയും അതിൻ്റെ (നിർമ്മിതിയിൽ) അത്ഭുതപ്പെടുകയും ചെയ്യാൻ തുടങ്ങി. അവർ പറഞ്ഞു: ഈയൊരു കല്ല് കൂടി അവിടെ വെച്ചിരുന്നെങ്കിൽ?! നബി (സ) പറഞ്ഞു: "ഞാനാകുന്നു ആ കല്ല്. ഞാൻ നബിമാരിൽ അന്തിമനാകുന്നു."(ബുഖാരി)നബി (സ) യെ കുറിച്ചുള്ള സന്തോഷവാർത്ത അറിയിച്ചു കൊണ്ട് ഈസാ (അ) പറഞ്ഞതായി ബൈബിളിൽ ഇപ്രകാരം വായിക്കാം.“വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു. ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു' എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?" (മത്തായി: 24/42) ഇന്നും ലഭ്യമായ തൗറാതിൻ്റെ പതിപ്പിൽ അല്ലാഹു മൂസാ (അ) യോട് പറഞ്ഞതായി ഇപ്രകാരവും വായിക്കാം: "നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും." (ആവർത്തനം 18/18)മുഹമ്മദ് നബി (സ) യെ അല്ലാഹു സന്മാർഗവും സത്യമതവും കൊണ്ട് നിയോഗിച്ചിരിക്കുന്നു. അദ്ദേഹം സത്യമാർഗത്തിലാണ് നിലകൊള്ളുന്നതെന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻ്റെ അനുമതിപ്രകാരം അവനിലേക്ക് ക്ഷണിക്കുന്ന പ്രബോധകനാണ് മുഹമ്മദ് നബി എന്ന് അല്ലാഹു അറിയിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു:"എന്നാൽ അല്ലാഹു നിനക്ക് അവതരിപ്പിച്ചു തന്നതിൻ്റെ കാര്യത്തിൽ അവൻ തന്നെ സാക്ഷ്യം വഹിക്കുന്നു. അവൻ്റെ അറിവിൻ്റെ അടിസ്ഥാനത്തിൽ തന്നെയാണ് അവനത് അവതരിപ്പിച്ചിട്ടുള്ളത്. മലക്കുകളും (അതിന്) സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹു മതി."(നിസാഅ്:166)അല്ലാഹു പറയുന്നു:"സന്മാർഗവും സത്യമതവുമായി തൻ്റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു. അതിനെ എല്ലാ മതത്തിനും മീതെ വിജയിപ്പിക്കുന്നതിന് വേണ്ടി. സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി."(ഫത്ഹ്:28)വിഗ്രഹാരാധനയുടെയും നിഷേധത്തിൻ്റെയും അജ്ഞതയുടെയും ഇരുട്ടുകളിൽ നിന്ന് ഏകനായ അല്ലാഹുവിനെ ആരാധിക്കുകയും, അവനിൽ വിശ്വസിക്കുകയും ചെയ്യുക എന്ന പ്രകാശത്തിലേക്ക് ജനങ്ങളെ നയിക്കുന്നതിനായാണ് അല്ലാഹു മുഹമ്മദ് നബി (സ) യെ നിയോഗിച്ചത്. അല്ലാഹു പറയുന്നു:"അല്ലാഹു തൻ്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിൻ്റെ വഴികളിലേക്ക് നയിക്കുന്നു. തൻ്റെ അനുമതിപ്രകാരം അവരെ അന്ധകാരങ്ങളിൽ നിന്ന് അവൻ പ്രകാശത്തിലേക്ക് കൊണ്ടുവരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു."(മാഇദ: 16)അല്ലാഹു പറയുന്നു:"അലിഫ് ലാം റാ. മനുഷ്യരെ അവൻ്റെ രക്ഷിതാവിൻ്റെ അനുമതി പ്രകാരം ഇരുട്ടുകളിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാൻ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, മഹാപ്രതാപിയും സ്തുത്യർഹനും ആയിട്ടുള്ളവൻ്റെ മാർഗത്തിലേക്ക്."(ഇബ്രാഹീം: 1)
"മുഹമ്മദ് നിങ്ങളുടെ പുരുഷന്മാരിൽ ഒരാളുടെയും പിതാവായിട്ടില്ല.പക്ഷെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതനും നബിമാരിൽ അന്തിമനുമാകുന്നു. അല്ലാഹു ഏത് കാര്യത്തെപ്പറ്റിയും അറിവുള്ളവനാകുന്നു."
(അഹ്സാബ്: 40)
അബൂഹുറയ്റ (റ) നിവേദനം: നബി -ﷺ- പറഞ്ഞു:
"എൻ്റെയും മറ്റു നബിമാരുടെയും ഉപമ ഒരു വീട് നിർമ്മിച്ച മനുഷ്യൻ്റെ ഉപമയാണ്. അദ്ദേഹം തൻ്റെ വീട് ഏറ്റവും നന്നാക്കുകയും മനോഹരമാക്കുകയും ചെയ്തു; വീടിൻ്റെ ഒരു വശത്തിലെ, ഒരു കല്ലിൻ്റെ ഭാഗമൊഴികെ. അങ്ങനെ ജനങ്ങൾ ആ വീടിന് ചുറ്റും നടക്കുകയും അതിൻ്റെ (നിർമ്മിതിയിൽ) അത്ഭുതപ്പെടുകയും ചെയ്യാൻ തുടങ്ങി. അവർ പറഞ്ഞു: ഈയൊരു കല്ല് കൂടി അവിടെ വെച്ചിരുന്നെങ്കിൽ?! നബി (സ) പറഞ്ഞു: "ഞാനാകുന്നു ആ കല്ല്. ഞാൻ നബിമാരിൽ അന്തിമനാകുന്നു."
(ബുഖാരി)
നബി (സ) യെ കുറിച്ചുള്ള സന്തോഷവാർത്ത അറിയിച്ചു കൊണ്ട് ഈസാ (അ) പറഞ്ഞതായി ബൈബിളിൽ ഇപ്രകാരം വായിക്കാം.
“വീടുപണിയുന്നവർ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീർന്നിരിക്കുന്നു. ഇതു കർത്താവിനാൽ സംഭവിച്ചു നമ്മുടെ ദൃഷ്ടിയിൽ ആശ്ചര്യവുമായിരിക്കുന്നു' എന്നു നിങ്ങൾ തിരുവെഴുത്തുകളിൽ ഒരിക്കലും വായിച്ചിട്ടില്ലയോ?" (മത്തായി: 24/42) ഇന്നും ലഭ്യമായ തൗറാതിൻ്റെ പതിപ്പിൽ അല്ലാഹു മൂസാ (അ) യോട് പറഞ്ഞതായി ഇപ്രകാരവും വായിക്കാം: "നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും." (ആവർത്തനം 18/18)
മുഹമ്മദ് നബി (സ) യെ അല്ലാഹു സന്മാർഗവും സത്യമതവും കൊണ്ട് നിയോഗിച്ചിരിക്കുന്നു. അദ്ദേഹം സത്യമാർഗത്തിലാണ് നിലകൊള്ളുന്നതെന്നതിന് അല്ലാഹു സാക്ഷ്യം വഹിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹുവിൻ്റെ അനുമതിപ്രകാരം അവനിലേക്ക് ക്ഷണിക്കുന്ന പ്രബോധകനാണ് മുഹമ്മദ് നബി എന്ന് അല്ലാഹു അറിയിക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു:
"എന്നാൽ അല്ലാഹു നിനക്ക് അവതരിപ്പിച്ചു തന്നതിൻ്റെ കാര്യത്തിൽ അവൻ തന്നെ സാക്ഷ്യം വഹിക്കുന്നു. അവൻ്റെ അറിവിൻ്റെ അടിസ്ഥാനത്തിൽ തന്നെയാണ് അവനത് അവതരിപ്പിച്ചിട്ടുള്ളത്. മലക്കുകളും (അതിന്) സാക്ഷ്യം വഹിക്കുന്നു. സാക്ഷിയായി അല്ലാഹു മതി."
(നിസാഅ്:166)
അല്ലാഹു പറയുന്നു:
"സന്മാർഗവും സത്യമതവുമായി തൻ്റെ റസൂലിനെ നിയോഗിച്ചത് അവനാകുന്നു. അതിനെ എല്ലാ മതത്തിനും മീതെ വിജയിപ്പിക്കുന്നതിന് വേണ്ടി. സാക്ഷിയായിട്ട് അല്ലാഹു തന്നെ മതി."
(ഫത്ഹ്:28)
വിഗ്രഹാരാധനയുടെയും നിഷേധത്തിൻ്റെയും അജ്ഞതയുടെയും ഇരുട്ടുകളിൽ നിന്ന് ഏകനായ അല്ലാഹുവിനെ ആരാധിക്കുകയും, അവനിൽ വിശ്വസിക്കുകയും ചെയ്യുക എന്ന പ്രകാശത്തിലേക്ക് ജനങ്ങളെ നയിക്കുന്നതിനായാണ് അല്ലാഹു മുഹമ്മദ് നബി (സ) യെ നിയോഗിച്ചത്. അല്ലാഹു പറയുന്നു:
"അല്ലാഹു തൻ്റെ പൊരുത്തം തേടിയവരെ അത് മുഖേന സമാധാനത്തിൻ്റെ വഴികളിലേക്ക് നയിക്കുന്നു. തൻ്റെ അനുമതിപ്രകാരം അവരെ അന്ധകാരങ്ങളിൽ നിന്ന് അവൻ പ്രകാശത്തിലേക്ക് കൊണ്ടുവരുകയും, നേരായ പാതയിലേക്ക് അവരെ നയിക്കുകയും ചെയ്യുന്നു."
(മാഇദ: 16)
അല്ലാഹു പറയുന്നു:
"അലിഫ് ലാം റാ. മനുഷ്യരെ അവൻ്റെ രക്ഷിതാവിൻ്റെ അനുമതി പ്രകാരം ഇരുട്ടുകളിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടുവരുവാൻ വേണ്ടി നിനക്ക് അവതരിപ്പിച്ചു തന്നിട്ടുള്ള ഗ്രന്ഥമാണിത്. അതായത്, മഹാപ്രതാപിയും സ്തുത്യർഹനും ആയിട്ടുള്ളവൻ്റെ മാർഗത്തിലേക്ക്."
(ഇബ്രാഹീം: 1)
26- മുഹമ്മദ് നബി -ﷺ- എത്തിച്ചു നൽകിയ ഇസ്ലാം മതത്തിൻ്റെ വിധിവിലക്കുകൾ അല്ലാഹുവിൽ നിന്ന് മനുഷ്യരാശിക്ക് നൽകപ്പെട്ട അവസാനത്തെ സന്ദേശമാണ്. അതിലെ നിയമങ്ങൾ പൂർണ്ണമാണ്. ജനങ്ങളുടെ മതപരവും ഭൗതികവുമായ എല്ലാ നന്മകളും അതിലുണ്ട്. ജനങ്ങളുടെ മതവിശ്വാസങ്ങളും, ജീവനും, സമ്പാദ്യവും, ബുദ്ധിശേഷിയും, അവരുടെ സന്താനങ്ങളെയും സംരക്ഷിക്കുക എന്നത് ഇസ്ലാമിക നിയമങ്ങളുടെ പ്രഥമ ലക്ഷ്യങ്ങളിൽ പെട്ടതാണ്. മുൻപുള്ള മതനിയമങ്ങൾ അവക്ക് മുൻപുള്ളതിനെ അസാധുവാക്കി കൊണ്ട് വന്നത് പോലെ, ഇസ്ലാമിൻ്റെ നിയമങ്ങൾ മുൻകഴിഞ്ഞ എല്ലാ നിയമസംഹിതകളെയും അസാധുവാക്കിയിരിക്കുന്നു.
മുഹമ്മദ് നബി -ﷺ- എത്തിച്ചു നൽകിയ ഇസ്ലാം മതത്തിൻ്റെ വിധിവിലക്കുകൾ അല്ലാഹുവിൽ നിന്ന് മനുഷ്യരാശിക്ക് നൽകപ്പെട്ട അവസാനത്തെ സന്ദേശമാണ്. ഇസ്ലാമിലൂടെ അല്ലാഹു അവൻ്റെ മതം പൂർത്തീകരിക്കുകയും, മുഹമ്മദ് നബി (സ) യുടെ നിയോഗമനത്തിലൂടെ അവൻ്റെ അനുഗ്രഹം സമ്പൂർണ്ണമാവുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു:"ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു, മതമായി ഇസ്ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു."(മാഇദഃ: 3)അതിലെ നിയമങ്ങൾ പൂർണ്ണമാണ്. ജനങ്ങളുടെ മതപരവും ഭൗതികവുമായ എല്ലാ നന്മകളും അതിലുണ്ട്. കാരണം മുൻപുള്ള നബിമാർക്ക് നൽകപ്പെട്ട മതങ്ങളിലെ നിയമങ്ങളെല്ലാം അത് ഒരുമിപ്പിക്കുകയും, അവയെല്ലാം പൂർണ്ണമാക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു:"തീർച്ചയായും ഈ ഖുർആൻ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്ന സത്യവിശ്വാസികൾക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു."(ഇസ്റാഅ്:9)അതോടൊപ്പം മുൻകാല മതസമൂഹങ്ങൾ അവർക്ക് മേൽ എടുത്തു വെച്ച ഭാരങ്ങൾ ഇസ്ലാം എടുത്തു നീക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു:"(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവർക്ക് കണ്ടെത്താൻ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിൻപറ്റുന്നവർക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്.) അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും, ദുരാചാരത്തിൽ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കൾ അവർക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കൾ അവരുടെ മേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിൻപറ്റുകയും ചെയ്തവരാരോ, അവർ തന്നെയാണ് വിജയികൾ."(അഅ്റാഫ്:157)മുൻപ് കഴിഞ്ഞു പോയ എല്ലാ മതനിയമങ്ങളും ഇസ്ലാമിൻ്റെ വരവോടെ ദുർബലമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു:"(നബിയേ,) താങ്കൾക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്. അതിനാൽ താങ്കൾ അവർക്കിടയിൽ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റിപോകരുത്. നിങ്ങളിൽ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കർമ്മമാർഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങളെ അവൻ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങൾക്കവൻ നൽകിയിട്ടുള്ളതിൽ നിങ്ങളെ പരീക്ഷിക്കുവാൻ (അവൻ ഉദ്ദേശിക്കുന്നു.) അതിനാൽ നല്ല കാര്യങ്ങളിലേക്ക് നിങ്ങൾ മത്സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങൾ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോളവൻ നിങ്ങൾക്ക് അറിയിച്ച് തരുന്നതാണ്."(മാഇദഃ: 48)മുൻപ് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളെ ശരിവെക്കുകയും, അവയുടെ മേൽ വിധിപറയുകയും, അവയെ ദുർബലപ്പെടുത്തുകയും ചെയ്തു കൊണ്ടാണ് വിശുദ്ധ ഖുർആൻ അവതരിച്ചിരിക്കുന്നത്. ഖുർആനാകട്ടെ, ഇസ്ലാമിക മതനിയമങ്ങളുടെ മൂലസ്രോതസ്സുമാണ്.
"ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കിത്തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് ഞാൻ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു, മതമായി ഇസ്ലാമിനെ ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു."
(മാഇദഃ: 3)
അതിലെ നിയമങ്ങൾ പൂർണ്ണമാണ്. ജനങ്ങളുടെ മതപരവും ഭൗതികവുമായ എല്ലാ നന്മകളും അതിലുണ്ട്. കാരണം മുൻപുള്ള നബിമാർക്ക് നൽകപ്പെട്ട മതങ്ങളിലെ നിയമങ്ങളെല്ലാം അത് ഒരുമിപ്പിക്കുകയും, അവയെല്ലാം പൂർണ്ണമാക്കുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു:
"തീർച്ചയായും ഈ ഖുർആൻ ഏറ്റവും ശരിയായതിലേക്ക് വഴി കാണിക്കുകയും, സൽകർമ്മങ്ങൾ പ്രവർത്തിക്കുന്ന സത്യവിശ്വാസികൾക്ക് വലിയ പ്രതിഫലമുണ്ട് എന്ന സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുന്നു."
(ഇസ്റാഅ്:9)
അതോടൊപ്പം മുൻകാല മതസമൂഹങ്ങൾ അവർക്ക് മേൽ എടുത്തു വെച്ച ഭാരങ്ങൾ ഇസ്ലാം എടുത്തു നീക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു:
"(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവർക്ക് കണ്ടെത്താൻ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിൻപറ്റുന്നവർക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്.) അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും, ദുരാചാരത്തിൽ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കൾ അവർക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കൾ അവരുടെ മേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിൻപറ്റുകയും ചെയ്തവരാരോ, അവർ തന്നെയാണ് വിജയികൾ."
(അഅ്റാഫ്:157)
മുൻപ് കഴിഞ്ഞു പോയ എല്ലാ മതനിയമങ്ങളും ഇസ്ലാമിൻ്റെ വരവോടെ ദുർബലമാക്കപ്പെടുകയും ചെയ്തിരിക്കുന്നു. അല്ലാഹു പറയുന്നു:
"(നബിയേ,) താങ്കൾക്കിതാ സത്യപ്രകാരം വേദഗ്രന്ഥം അവതരിപ്പിച്ച് തന്നിരിക്കുന്നു. അതിന്റെ മുമ്പിലുള്ള വേദഗ്രന്ഥങ്ങളെ ശരിവെക്കുന്നതും അവയെ കാത്തുരക്ഷിക്കുന്നതുമത്രെ അത്. അതിനാൽ താങ്കൾ അവർക്കിടയിൽ നാം അവതരിപ്പിച്ച് തന്നതനുസരിച്ച് വിധികല്പിക്കുക. നിനക്ക് വന്നുകിട്ടിയ സത്യത്തെ വിട്ട് നീ അവരുടെ തന്നിഷ്ടങ്ങളെ പിൻപറ്റിപോകരുത്. നിങ്ങളിൽ ഓരോ വിഭാഗത്തിനും ഓരോ നിയമക്രമവും കർമ്മമാർഗവും നാം നിശ്ചയിച്ച് തന്നിരിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കിൽ നിങ്ങളെ അവൻ ഒരൊറ്റ സമുദായമാക്കുമായിരുന്നു. പക്ഷെ നിങ്ങൾക്കവൻ നൽകിയിട്ടുള്ളതിൽ നിങ്ങളെ പരീക്ഷിക്കുവാൻ (അവൻ ഉദ്ദേശിക്കുന്നു.) അതിനാൽ നല്ല കാര്യങ്ങളിലേക്ക് നിങ്ങൾ മത്സരിച്ച് മുന്നേറുക. അല്ലാഹുവിങ്കലേക്കത്രെ നിങ്ങളുടെയെല്ലാം മടക്കം. നിങ്ങൾ ഭിന്നിച്ചിരുന്ന വിഷയങ്ങളെപ്പറ്റി അപ്പോളവൻ നിങ്ങൾക്ക് അറിയിച്ച് തരുന്നതാണ്."
(മാഇദഃ: 48)
മുൻപ് അവതരിപ്പിക്കപ്പെട്ട വേദഗ്രന്ഥങ്ങളെ ശരിവെക്കുകയും, അവയുടെ മേൽ വിധിപറയുകയും, അവയെ ദുർബലപ്പെടുത്തുകയും ചെയ്തു കൊണ്ടാണ് വിശുദ്ധ ഖുർആൻ അവതരിച്ചിരിക്കുന്നത്. ഖുർആനാകട്ടെ, ഇസ്ലാമിക മതനിയമങ്ങളുടെ മൂലസ്രോതസ്സുമാണ്.
27- അല്ലാഹുവിൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- എത്തിച്ചു നൽകിയ ഇസ്ലാം മതമല്ലാത്ത മറ്റൊരു മതവും അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. അതിനാൽ ആരെങ്കിലും ഇസ്ലാമല്ലാത്ത മറ്റേതു മതം സ്വീകരിക്കുന്നെങ്കിലും അത് അവനിൽ നിന്ന് സ്വീകരിക്കപ്പെടുന്നതല്ല.
മുഹമ്മദ് നബി -ﷺ- യുടെ നിയോഗമനശേഷം ഇസ്ലാം മതമല്ലാത്ത മറ്റൊരു മതവും അല്ലാഹു സ്വീകരിക്കുന്നതല്ല. അതിനാൽ ആരെങ്കിലും ഇസ്ലാമല്ലാത്ത മറ്റേതു മതം അന്വേഷിക്കുന്നെങ്കിലും അത് അവനിൽ നിന്ന് സ്വീകരിക്കപ്പെടുന്നതല്ല.അല്ലാഹു പറയുന്നു:"ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനിൽ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തിൽ അവൻ നഷ്ടക്കാരിൽ പെട്ടവനുമായിരിക്കും."(ആലു ഇംറാൻ: 85)അല്ലാഹു പറയുന്നു:"തീർച്ചയായും അല്ലാഹുവിങ്കൽ മതം എന്നാൽ ഇസ്ലാമാകുന്നു. വേദഗ്രന്ഥം നൽകപ്പെട്ടവർ തങ്ങൾക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്. അവർ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിൻ്റെ തെളിവുകൾ നിഷേധിക്കുന്നുവെങ്കിൽ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു."(ആലു ഇംറാൻ: 19)ഈ ഇസ്ലാം തന്നെയാണ് ഇബ്രാഹീം നബി (അ) പിന്തുടർന്ന മാർഗവും. അല്ലാഹു പറയുന്നു:"സ്വന്തത്തെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്രാഹീമിൻ്റെ മാർഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തിൽ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിൽ തന്നെയായിരിക്കും."(ബഖറ:130)അല്ലാഹു പറയുന്നു:"അല്ലാഹുവിന് സ്വന്തത്തെ സമർപ്പിക്കുകയും, -സദ്'വൃത്തനായി കൊണ്ട്- ഇബ്രാഹീമിന്റെ മാർഗത്തെ പിന്തുടരുകയും ചെയ്തവനേക്കാൾ ഉത്തമമായി (ഇസ്ലാം) മതം നിലനിർത്തുന്ന മറ്റാരുണ്ട്? അല്ലാഹു ഇബ്രാഹീമിനെ അവൻ്റെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു."(നിസാഅ്: 125_അല്ലാഹു നബി -ﷺ- യോട് കൽപ്പിച്ചത് നോക്കൂ:"പറയുക: തീർച്ചയായും എന്റെ രക്ഷിതാവ് എന്നെ നേരായ പാതയിലേക്ക് നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്. നേർമാർഗത്തിൽ നിലകൊണ്ട ഇബ്രാഹീമിൻ്റെ ആദർശത്തിലേക്ക്. അദ്ദേഹം ബഹുദൈവാരാധകരിൽ പെട്ടവനായിരുന്നില്ല."(അൻആം:161)
അല്ലാഹു പറയുന്നു:
"ഇസ്ലാം അല്ലാത്തതിനെ ആരെങ്കിലും മതമായി ആഗ്രഹിക്കുന്ന പക്ഷം അത് അവനിൽ നിന്ന് ഒരിക്കലും സ്വീകരിക്കപ്പെടുന്നതല്ല. പരലോകത്തിൽ അവൻ നഷ്ടക്കാരിൽ പെട്ടവനുമായിരിക്കും."
(ആലു ഇംറാൻ: 85)
അല്ലാഹു പറയുന്നു:
"തീർച്ചയായും അല്ലാഹുവിങ്കൽ മതം എന്നാൽ ഇസ്ലാമാകുന്നു. വേദഗ്രന്ഥം നൽകപ്പെട്ടവർ തങ്ങൾക്ക് (മതപരമായ) അറിവ് വന്നുകിട്ടിയ ശേഷം തന്നെയാണ് ഭിന്നിച്ചത്. അവർ തമ്മിലുള്ള കക്ഷിമാത്സര്യം നിമിത്തമത്രെ അത്. വല്ലവരും അല്ലാഹുവിൻ്റെ തെളിവുകൾ നിഷേധിക്കുന്നുവെങ്കിൽ അല്ലാഹു അതിവേഗം കണക്ക് ചോദിക്കുന്നവനാകുന്നു."
(ആലു ഇംറാൻ: 19)
ഈ ഇസ്ലാം തന്നെയാണ് ഇബ്രാഹീം നബി (അ) പിന്തുടർന്ന മാർഗവും. അല്ലാഹു പറയുന്നു:
"സ്വന്തത്തെ മൂഢമാക്കിയവനല്ലാതെ മറ്റാരാണ് ഇബ്രാഹീമിൻ്റെ മാർഗത്തോട് വിമുഖത കാണിക്കുക? ഇഹലോകത്തിൽ അദ്ദേഹത്തെ നാം വിശിഷ്ടനായി തെരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സജ്ജനങ്ങളുടെ കൂട്ടത്തിൽ തന്നെയായിരിക്കും."
(ബഖറ:130)
അല്ലാഹു പറയുന്നു:
"അല്ലാഹുവിന് സ്വന്തത്തെ സമർപ്പിക്കുകയും, -സദ്'വൃത്തനായി കൊണ്ട്- ഇബ്രാഹീമിന്റെ മാർഗത്തെ പിന്തുടരുകയും ചെയ്തവനേക്കാൾ ഉത്തമമായി (ഇസ്ലാം) മതം നിലനിർത്തുന്ന മറ്റാരുണ്ട്? അല്ലാഹു ഇബ്രാഹീമിനെ അവൻ്റെ സുഹൃത്തായി സ്വീകരിച്ചിരിക്കുന്നു."
(നിസാഅ്: 125_
അല്ലാഹു നബി -ﷺ- യോട് കൽപ്പിച്ചത് നോക്കൂ:
"പറയുക: തീർച്ചയായും എന്റെ രക്ഷിതാവ് എന്നെ നേരായ പാതയിലേക്ക് നയിച്ചിരിക്കുന്നു. വക്രതയില്ലാത്ത മതത്തിലേക്ക്. നേർമാർഗത്തിൽ നിലകൊണ്ട ഇബ്രാഹീമിൻ്റെ ആദർശത്തിലേക്ക്. അദ്ദേഹം ബഹുദൈവാരാധകരിൽ പെട്ടവനായിരുന്നില്ല."
(അൻആം:161)
28- മുഹമ്മദ് നബി -ﷺ- ക്ക് അല്ലാഹു സന്ദേശമായി നൽകിയ ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൻ്റെ സംസാരമാണത്. ഖുർആനിന് സമാനമായ ഒരു ഗ്രന്ഥമോ, അതിലെ ഒരു അദ്ധ്യായത്തിന് സമാനമായ ഒരു അദ്ധ്യായമോ കൊണ്ടുവരാൻ അല്ലാഹു മനുഷ്യരെയും ജിന്നുകളെയും വെല്ലുവിളിച്ചിരിക്കുന്നു. ഈ വെല്ലുവിളി ഇപ്പോഴും (പരാജിതമാകാതെ) നിലനിൽക്കുന്നു. ലക്ഷക്കണക്കിന് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുന്ന അനേകം സുപ്രധാനമായ ചോദ്യങ്ങൾക്ക് ഖുർആൻ ഉത്തരം നൽകുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അവതരിപ്പിക്കപ്പെട്ട അതേ രൂപത്തിൽ -അറബി ഭാഷയിൽ തന്നെ- ഖുർആൻ ഇന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അതിൽ നിന്നൊരു അക്ഷരം പോലും കുറയുകയുണ്ടായിട്ടില്ല. ആർക്കും ലഭ്യമായ നിലയിൽ വിശുദ്ധ ഖുർആനിൻ്റെ പതിപ്പുകൾ ലഭ്യമാണ്. തീർച്ചയായും വായിച്ചിരിക്കേണ്ട അതിമഹത്തരവും അത്യത്ഭുതകരവുമായ ഗ്രന്ഥമാണ് ഖുർആൻ. അറബ്നിയിൽ വായിക്കാൻ കഴിയില്ലെങ്കിൽ അതിൻ്റെ പരിഭാഷയെങ്കിലും വായിച്ചിരിക്കേണ്ടതുണ്ട്. ഇതു പോലെ മുഹമ്മദ് നബി -ﷺ- യുടെ അദ്ധ്യാപനങ്ങളും ചരിത്രവും സത്യസന്ധരായ നിവേദകപരമ്പരകളാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. നബി -ﷺ- സംസാരിച്ച അറബി ഭാഷയിൽ തന്നെ അതും വായിക്കാൻ ലഭ്യമാണ്. മുഹമ്മദ് നബി -ﷺ- യുടെ വാക്കുകളും അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിശുദ്ധ ഖുർആനും, നബി -ﷺ- യുടെ ഹദീഥുമാണ് ഇസ്ലാമിൻ്റെ വിധിവിലക്കുകൾക്കും നിയമങ്ങൾക്കുമുള്ള അടിസ്ഥാനപ്രമാണങ്ങൾ. മുസ്ലിംകളാണെന്ന് അവകാശപ്പെടുന്ന ആരുടെയെങ്കിലും പ്രവർത്തികളിൽ നിന്നല്ല ഇസ്ലാമിനെ അറിയേണ്ടത്. മറിച്ച് അല്ലാഹുവിൽ നിന്നുള്ള സന്ദേശമായ ഖുർആനിൻ്റെയും നബി -ﷺ- യുടെ ചര്യയായ സുന്നത്തിൻ്റെയും അടിസ്ഥാനത്തിലാണ് ഇസ്ലാം പഠനവിധേയമാക്കേണ്ടത്.
അറബികളിൽ പെട്ട മുഹമ്മദ് നബി (സ) ക്ക് അല്ലാഹു അറബി ഭാഷയിൽ അവതരിപ്പിച്ചു നൽകിയ ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൻ്റെ സംസാരമാകുന്നു അത്. അല്ലാഹു പറയുന്നു:"തീർച്ചയായും ഇത് (ഖുർആൻ) ലോകങ്ങളുടെ രക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു.""വിശ്വസ്താത്മാവ് (ജിബ്രീൽ) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു.നിൻ്റെ ഹൃദയത്തിൽ നീ താക്കീത് നല്കുന്നവരുടെ കൂട്ടത്തിലായിരിക്കുവാൻ വേണ്ടിയത്രെ അത്.സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്).(ശുഅറാഅ്: 192-195)അല്ലാഹു പറയുന്നു:"തീർച്ചയായും അതീവ യുക്തിമാനും സർവ്വജ്ഞനുമായിട്ടുള്ളവൻ്റെ പക്കൽ നിന്നാകുന്നു നിനക്ക് ഖുർആൻ നല്കപ്പെടുന്നത്."(നംല്:6)അല്ലാഹു ഇറക്കി നൽകിയ വിശുദ്ധ ഖുർആൻ അല്ലാഹുവിൽ നിന്ന് അവതരിപ്പിക്കപ്പെട്ട മുൻവേദങ്ങളിൽ വന്നതിനെ സത്യപ്പെടുത്തുന്നു. അല്ലാഹു പറയുന്നു:"അല്ലാഹുവിന് പുറമെ (മറ്റാരാലും) ഈ ഖുർആൻ കെട്ടിച്ചമയ്ക്കപ്പെടാവുന്നതല്ല. പ്രത്യുത അതിന്റെ മുമ്പുള്ള ദിവ്യസന്ദേശത്തെ സത്യപ്പെടുത്തുന്നതും, ഖുർആനിൻ്റെ വിശദീകരണവുമത്രെ അത്. അതിൽ യാതൊരു സംശയവുമില്ല. ലോകങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാണത്."(യൂനുസ്:37)യഹൂദരും നസ്വാറാക്കളും തങ്ങളുടെ ദീനിൻ്റെ വിഷയത്തിൽ അഭിപ്രായഭിന്നതയിലായിരുന്ന ഭൂരിപക്ഷം വിഷയങ്ങളിലും വിശുദ്ധ ഖുർആൻ വ്യക്തമായ വിധി പ്രസ്താവിക്കുന്നു. അല്ലാഹു പറയുന്നു:"ഇസ്രായീൽ സന്തതികൾ അഭിപ്രായഭിന്നത പുലർത്തിക്കൊണ്ടിരിക്കുന്ന വിഷയങ്ങളിൽ മിക്കതും ഈ ഖുർആൻ അവർക്ക് വിവരിച്ചുകൊടുക്കുന്നു."(നംല്:76)അല്ലാഹുവിനെ കുറിച്ചും അവൻ്റെ മതത്തെ കുറിച്ചും അവൻ്റെ പ്രതിഫലനാളിനെ കുറിച്ചുമുള്ള യാഥാർത്ഥ്യങ്ങൾ യാതൊരു സംശയത്തിനും ഇടനൽകാതെ -ജനങ്ങൾക്കെല്ലാം ബോധ്യപ്പെടുത്തി നൽകുന്ന രൂപത്തിൽ- തെളിയിക്കുന്ന വ്യക്തമായ പ്രമാണങ്ങളും വിശുദ്ധ ഖുർആൻ ഉൾക്കൊള്ളുന്നു. അല്ലാഹു പറയുന്നു:"തീർച്ചയായും ഈ ഖുർആനിൽ ജനങ്ങൾക്ക് വേണ്ടി നാം എല്ലാവിധത്തിലുമുള്ള ഉപമകളും വിവരിച്ചിട്ടുണ്ട്; അവർ ആലോചിച്ച് മനസ്സിലാക്കുവാൻ വേണ്ടി."(സുമർ:27)അത്യുന്നതനായ (അല്ലാഹു) പറഞ്ഞു:"എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും, മാർഗദർശനവും കാരുണ്യവും (അല്ലാഹുവിന് കീഴൊതുങ്ങിയവരായ) മുസ്ലിമീങ്ങൾക്ക് സന്തോഷവാർത്തയുമായി കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്."(നഹ്ല്:89)ലക്ഷക്കണക്കിന് മനുഷ്യരെ പരിഭ്രാന്തിയിലാഴ്ത്തുന്ന അനേകം സുപ്രധാനമായ ചോദ്യങ്ങൾക്ക് ഖുർആൻ ഉത്തരം നൽകുന്നുണ്ട്. (ഉദാഹരണത്തിന്) ആകാശഭൂമികളെ അല്ലാഹു എങ്ങനെ സൃഷ്ടിച്ചു എന്നത് അല്ലാഹു ഖുർആനിലൂടെ വിവരിക്കുന്നു:"ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേർപെടുത്തുകയാണുണ്ടായതെന്നും (അല്ലാഹുവിനെ) നിഷേധിക്കുന്നവർ കണ്ടില്ലേ? വെള്ളത്തിൽ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലേ?"(അമ്പിയാഅ്: 30)എങ്ങനെയാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചതെന്ന ചോദ്യത്തിന് ഖുർആൻ നൽകിയ മറുപടി ഇപ്രകാരമാണ്. അല്ലാഹു പറയുന്നു:"മനുഷ്യരേ, ഉയിർത്തെഴുന്നേല്പിനെ പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ (ആലോചിച്ച് നോക്കുക:) തീർച്ചയായും നാമാണ് നിങ്ങളെ മണ്ണിൽ നിന്നും, പിന്നീട് ബീജത്തിൽ നിന്നും, പിന്നീട് ഭ്രൂണത്തിൽ നിന്നും, അനന്തരം രൂപം നല്കപ്പെട്ടതും രൂപം നല്കപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങൾക്ക് കാര്യങ്ങൾ വിശദമാക്കിത്തരാൻ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങൾ നിങ്ങളുടെ പൂർണ്ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളർത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിർജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്മേൽ നാം വെള്ളം ചൊരിഞ്ഞാൽ അത് ഇളകുകയും വികസിക്കുകയും, കൗതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു."(ഹജ്ജ്:5) മനുഷ്യൻ്റെ യാത്ര എവിടെയാണ് അവസാനിക്കുകയെന്നും, ഇഹലോക ജീവിതത്തിന് ശേഷം നന്മ ചെയ്തവർക്കുള്ള പ്രതിഫലവും തിന്മ ചെയ്തവർക്കുള്ള പ്രതിഫലവും എന്തായിരിക്കുമെന്നും ഖുർആൻ വിവരിക്കുന്നുണ്ട്. 20 ാം ഖണ്ഡികയിൽ ഇക്കാര്യം നാം മുൻപ് വിശദീകരിച്ചിട്ടുണ്ട്. ഈ കാണുന്ന പ്രപഞ്ചം വെറുതെയങ്ങ് ഉണ്ടായതാണോ, അതല്ല അതിന് പിന്നിൽ മഹത്തരമായ എന്തെങ്കിലും ഉദ്ദേശലക്ഷ്യങ്ങളുണ്ടോ?! - ഈ ചോദ്യത്തിനുള്ള ഉത്തരവും ഖുർആൻ നൽകുന്നുണ്ട്.അല്ലാഹു പറയുന്നു:"ആകാശഭൂമികളുടെ ആധിപത്യരഹസ്യത്തെപ്പറ്റിയും, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും, അവരുടെ അവധി അടുത്തിട്ടുണ്ടായിരിക്കാം എന്നതിനെപ്പറ്റിയും അവർ ചിന്തിച്ച് നോക്കിയില്ലേ? ഇനി ഇതിന് (ഖുർആന്ന്) ശേഷം ഏതൊരു വൃത്താന്തത്തിലാണ് അവർ വിശ്വസിക്കാൻ പോകുന്നത്?"(അഅ്'റാഫ്:185)അത്യുന്നതനായ (അല്ലാഹു) പറഞ്ഞു:"അപ്പോൾ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടുകയില്ലെന്നും നിങ്ങൾ കണക്കാക്കിയിരിക്കുകയാണോ?"(മുഅ്മിനൂൻ:115)അല്ലാഹു ഏതൊരു ഭാഷയിൽ എപ്രകാരമാണോ അവതരിപ്പിച്ചത്, അതേ നിലയിൽ തന്നെ ഖുർആൻ ഇന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു:"തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്."(ഹിജ്ർ:9)അതിൽ നിന്ന് ഏതെങ്കിലുമൊരു അക്ഷരം കുറഞ്ഞു പോയിട്ടില്ല. എന്തെങ്കിലും വൈരുദ്ധ്യമോ ന്യൂനതയോ മാറ്റത്തിരുത്തലുകളോ അതിൽ സംഭവിക്കുക എന്നത് തീർത്തും അസാധ്യവുമാണ്. അല്ലാഹു പറയുന്നു:"അവർ ഖുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു."(നിസാഅ്:82)ജനങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിച്ച ഗ്രന്ഥമാണ് ഖുർആൻ. മഹത്തരമായ ഈ ഗ്രന്ഥം ഓരോ മനുഷ്യനും നിർബന്ധമായും വായിച്ചിരിക്കേണ്ടതുണ്ട്; അതുമല്ലെങ്കിൽ ഖുർആനിൻ്റെ പാരായണം കേൾക്കുകയോ അതിലെ ആശയാർത്ഥങ്ങളുടെ വിവർത്തനം വായിക്കുകയോ ചെയ്യേണ്ടതുണ്ട്. ഇതു പോലെ തന്നെയാണ് നബി -ﷺ- യുടെ ചര്യയും അദ്ധ്യാപനങ്ങളും ചരിത്രവും ഉൾക്കൊള്ളുന്ന സുന്നത്തിൻ്റെ കാര്യവും. അതും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വിശ്വസ്തരായ അനേകം നിവേദകപരമ്പരകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതാണ് നബി -ﷺ- യുടെ സുന്നത്ത്. നബി -ﷺ- സംസാരിച്ച ഭാഷയായ അറബിയിൽ അത് ലഭ്യമാണ്. അറബിയല്ലാത്ത അനേകം ഭാഷകളിലേക്ക് അത് വിവർത്തനം ചെയ്യപ്പെടുകയുമുണ്ടായിട്ടുണ്ട്. ഖുർആനും നബി -ﷺ- യുടെ സുന്നത്തുമാണ് ഇസ്ലാമിൻ്റെ വിധിവിലക്കുകളും നിയമങ്ങളും മനസ്സിലാക്കാനുള്ള ഏകസ്രോതസ്സ്. മുസ്ലിംകളാണെന്ന് അവകാശപ്പെടുന്ന വ്യക്തികളുടെ പ്രവർത്തനങ്ങളിൽ നിന്നല്ല ഇസ്ലാമിനെ കുറിച്ച് അറിയേണ്ടത്. മറിച്ച് അല്ലാഹുവിൽ നിന്ന് അവതരിച്ച അവൻ്റെ സന്ദേശത്തിൽ നിന്ന് -ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നുമാണ്- അതിനെ പഠിക്കേണ്ടത്. വിശുദ്ധ ഖുർആനിനെ കുറിച്ച് അല്ലാഹു പറഞ്ഞതു നോക്കൂ:"തീർച്ചയായും ഈ ഉല്ബോധനം തങ്ങൾക്ക് വന്നുകിട്ടിയപ്പോൾ അതിൽ അവിശ്വസിച്ചവർ (നഷ്ടം പറ്റിയവർ തന്നെ). തീർച്ചയായും അത് പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു. അതിൻ്റെ മുന്നിലൂടെയോ, പിന്നിലൂടെയോ അതിൽ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യർഹനുമായിട്ടുള്ളവൻ്റെ പക്കൽ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്."(ഫുസ്സ്വിലത്:41-42)നബി -ﷺ- യുടെ സുന്നത്തിനെ കുറിച്ച് -അത് അല്ലാഹുവിൽ നിന്നുള്ള സന്ദേശം തന്നെയാണ് എന്ന്- വ്യക്തമാക്കി കൊണ്ട് അല്ലാഹു പറയുന്നു:"നിങ്ങൾക്ക് അല്ലാഹുവിൻ്റെ റസൂൽ നല്കിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. എന്തൊന്നിൽ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽ നിന്ന് നിങ്ങൾ ഒഴിഞ്ഞ് നിൽക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്."(ഹശ്ർ:7)
"തീർച്ചയായും ഇത് (ഖുർആൻ) ലോകങ്ങളുടെ രക്ഷിതാവ് അവതരിപ്പിച്ചത് തന്നെയാകുന്നു."
"വിശ്വസ്താത്മാവ് (ജിബ്രീൽ) അതും കൊണ്ട് ഇറങ്ങിയിരിക്കുന്നു.
നിൻ്റെ ഹൃദയത്തിൽ നീ താക്കീത് നല്കുന്നവരുടെ കൂട്ടത്തിലായിരിക്കുവാൻ വേണ്ടിയത്രെ അത്.
സ്പഷ്ടമായ അറബി ഭാഷയിലാണ് (അത് അവതരിപ്പിച്ചത്).
(ശുഅറാഅ്: 192-195)
അല്ലാഹു പറയുന്നു:
"തീർച്ചയായും അതീവ യുക്തിമാനും സർവ്വജ്ഞനുമായിട്ടുള്ളവൻ്റെ പക്കൽ നിന്നാകുന്നു നിനക്ക് ഖുർആൻ നല്കപ്പെടുന്നത്."
(നംല്:6)
അല്ലാഹു ഇറക്കി നൽകിയ വിശുദ്ധ ഖുർആൻ അല്ലാഹുവിൽ നിന്ന് അവതരിപ്പിക്കപ്പെട്ട മുൻവേദങ്ങളിൽ വന്നതിനെ സത്യപ്പെടുത്തുന്നു. അല്ലാഹു പറയുന്നു:
"അല്ലാഹുവിന് പുറമെ (മറ്റാരാലും) ഈ ഖുർആൻ കെട്ടിച്ചമയ്ക്കപ്പെടാവുന്നതല്ല. പ്രത്യുത അതിന്റെ മുമ്പുള്ള ദിവ്യസന്ദേശത്തെ സത്യപ്പെടുത്തുന്നതും, ഖുർആനിൻ്റെ വിശദീകരണവുമത്രെ അത്. അതിൽ യാതൊരു സംശയവുമില്ല. ലോകങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ളതാണത്."
(യൂനുസ്:37)
യഹൂദരും നസ്വാറാക്കളും തങ്ങളുടെ ദീനിൻ്റെ വിഷയത്തിൽ അഭിപ്രായഭിന്നതയിലായിരുന്ന ഭൂരിപക്ഷം വിഷയങ്ങളിലും വിശുദ്ധ ഖുർആൻ വ്യക്തമായ വിധി പ്രസ്താവിക്കുന്നു. അല്ലാഹു പറയുന്നു:
"ഇസ്രായീൽ സന്തതികൾ അഭിപ്രായഭിന്നത പുലർത്തിക്കൊണ്ടിരിക്കുന്ന വിഷയങ്ങളിൽ മിക്കതും ഈ ഖുർആൻ അവർക്ക് വിവരിച്ചുകൊടുക്കുന്നു."
(നംല്:76)
അല്ലാഹുവിനെ കുറിച്ചും അവൻ്റെ മതത്തെ കുറിച്ചും അവൻ്റെ പ്രതിഫലനാളിനെ കുറിച്ചുമുള്ള യാഥാർത്ഥ്യങ്ങൾ യാതൊരു സംശയത്തിനും ഇടനൽകാതെ -ജനങ്ങൾക്കെല്ലാം ബോധ്യപ്പെടുത്തി നൽകുന്ന രൂപത്തിൽ- തെളിയിക്കുന്ന വ്യക്തമായ പ്രമാണങ്ങളും വിശുദ്ധ ഖുർആൻ ഉൾക്കൊള്ളുന്നു. അല്ലാഹു പറയുന്നു:
"തീർച്ചയായും ഈ ഖുർആനിൽ ജനങ്ങൾക്ക് വേണ്ടി നാം എല്ലാവിധത്തിലുമുള്ള ഉപമകളും വിവരിച്ചിട്ടുണ്ട്; അവർ ആലോചിച്ച് മനസ്സിലാക്കുവാൻ വേണ്ടി."
(സുമർ:27)
അത്യുന്നതനായ (അല്ലാഹു) പറഞ്ഞു:
"എല്ലാകാര്യത്തിനും വിശദീകരണമായിക്കൊണ്ടും, മാർഗദർശനവും കാരുണ്യവും (അല്ലാഹുവിന് കീഴൊതുങ്ങിയവരായ) മുസ്ലിമീങ്ങൾക്ക് സന്തോഷവാർത്തയുമായി കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്."
(നഹ്ല്:89)
ലക്ഷക്കണക്കിന് മനുഷ്യരെ പരിഭ്രാന്തിയിലാഴ്ത്തുന്ന അനേകം സുപ്രധാനമായ ചോദ്യങ്ങൾക്ക് ഖുർആൻ ഉത്തരം നൽകുന്നുണ്ട്. (ഉദാഹരണത്തിന്) ആകാശഭൂമികളെ അല്ലാഹു എങ്ങനെ സൃഷ്ടിച്ചു എന്നത് അല്ലാഹു ഖുർആനിലൂടെ വിവരിക്കുന്നു:
"ആകാശങ്ങളും ഭൂമിയും ഒട്ടിച്ചേർന്നതായിരുന്നു വെന്നും, എന്നിട്ട് നാം അവയെ വേർപെടുത്തുകയാണുണ്ടായതെന്നും (അല്ലാഹുവിനെ) നിഷേധിക്കുന്നവർ കണ്ടില്ലേ? വെള്ളത്തിൽ നിന്ന് എല്ലാ ജീവവസ്തുക്കളും നാം ഉണ്ടാക്കുകയും ചെയ്തു. എന്നിട്ടും അവർ വിശ്വസിക്കുന്നില്ലേ?"
(അമ്പിയാഅ്: 30)
എങ്ങനെയാണ് അല്ലാഹു മനുഷ്യനെ സൃഷ്ടിച്ചതെന്ന ചോദ്യത്തിന് ഖുർആൻ നൽകിയ മറുപടി ഇപ്രകാരമാണ്. അല്ലാഹു പറയുന്നു:
"മനുഷ്യരേ, ഉയിർത്തെഴുന്നേല്പിനെ പറ്റി നിങ്ങൾ സംശയത്തിലാണെങ്കിൽ (ആലോചിച്ച് നോക്കുക:) തീർച്ചയായും നാമാണ് നിങ്ങളെ മണ്ണിൽ നിന്നും, പിന്നീട് ബീജത്തിൽ നിന്നും, പിന്നീട് ഭ്രൂണത്തിൽ നിന്നും, അനന്തരം രൂപം നല്കപ്പെട്ടതും രൂപം നല്കപ്പെടാത്തതുമായ മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചത്. നാം നിങ്ങൾക്ക് കാര്യങ്ങൾ വിശദമാക്കിത്തരാൻ വേണ്ടി (പറയുകയാകുന്നു.) നാം ഉദ്ദേശിക്കുന്നതിനെ നിശ്ചിതമായ ഒരു അവധിവരെ നാം ഗർഭാശയങ്ങളിൽ താമസിപ്പിക്കുന്നു. പിന്നീട് നിങ്ങളെ നാം ശിശുക്കളായി പുറത്ത് കൊണ്ടു വരുന്നു. അനന്തരം നിങ്ങൾ നിങ്ങളുടെ പൂർണ്ണ ശക്തി പ്രാപിക്കുന്നതു വരെ (നാം നിങ്ങളെ വളർത്തുന്നു.) (നേരത്തെ) ജീവിതം അവസാനിപ്പിക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. അറിവുണ്ടായിരുന്നതിന് ശേഷം യാതൊന്നും അറിയാതാകും വിധം ഏറ്റവും അവശമായ പ്രായത്തിലേക്ക് മടക്കപ്പെടുന്നവരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. ഭൂമി വരണ്ടു നിർജീവമായി കിടക്കുന്നതായി നിനക്ക് കാണാം. എന്നിട്ട് അതിന്മേൽ നാം വെള്ളം ചൊരിഞ്ഞാൽ അത് ഇളകുകയും വികസിക്കുകയും, കൗതുകമുള്ള എല്ലാതരം ചെടികളേയും അത് മുളപ്പിക്കുകയും ചെയ്യുന്നു."
(ഹജ്ജ്:5) മനുഷ്യൻ്റെ യാത്ര എവിടെയാണ് അവസാനിക്കുകയെന്നും, ഇഹലോക ജീവിതത്തിന് ശേഷം നന്മ ചെയ്തവർക്കുള്ള പ്രതിഫലവും തിന്മ ചെയ്തവർക്കുള്ള പ്രതിഫലവും എന്തായിരിക്കുമെന്നും ഖുർആൻ വിവരിക്കുന്നുണ്ട്. 20 ാം ഖണ്ഡികയിൽ ഇക്കാര്യം നാം മുൻപ് വിശദീകരിച്ചിട്ടുണ്ട്. ഈ കാണുന്ന പ്രപഞ്ചം വെറുതെയങ്ങ് ഉണ്ടായതാണോ, അതല്ല അതിന് പിന്നിൽ മഹത്തരമായ എന്തെങ്കിലും ഉദ്ദേശലക്ഷ്യങ്ങളുണ്ടോ?! - ഈ ചോദ്യത്തിനുള്ള ഉത്തരവും ഖുർആൻ നൽകുന്നുണ്ട്.
അല്ലാഹു പറയുന്നു:
"ആകാശഭൂമികളുടെ ആധിപത്യരഹസ്യത്തെപ്പറ്റിയും, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും, അവരുടെ അവധി അടുത്തിട്ടുണ്ടായിരിക്കാം എന്നതിനെപ്പറ്റിയും അവർ ചിന്തിച്ച് നോക്കിയില്ലേ? ഇനി ഇതിന് (ഖുർആന്ന്) ശേഷം ഏതൊരു വൃത്താന്തത്തിലാണ് അവർ വിശ്വസിക്കാൻ പോകുന്നത്?"
(അഅ്'റാഫ്:185)
അത്യുന്നതനായ (അല്ലാഹു) പറഞ്ഞു:
"അപ്പോൾ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക് നിങ്ങൾ മടക്കപ്പെടുകയില്ലെന്നും നിങ്ങൾ കണക്കാക്കിയിരിക്കുകയാണോ?"
(മുഅ്മിനൂൻ:115)
അല്ലാഹു ഏതൊരു ഭാഷയിൽ എപ്രകാരമാണോ അവതരിപ്പിച്ചത്, അതേ നിലയിൽ തന്നെ ഖുർആൻ ഇന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അല്ലാഹു പറയുന്നു:
"തീർച്ചയായും നാമാണ് ആ ഉൽബോധനം (ഖുർആൻ) അവതരിപ്പിച്ചത്. തീർച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്."
(ഹിജ്ർ:9)
അതിൽ നിന്ന് ഏതെങ്കിലുമൊരു അക്ഷരം കുറഞ്ഞു പോയിട്ടില്ല. എന്തെങ്കിലും വൈരുദ്ധ്യമോ ന്യൂനതയോ മാറ്റത്തിരുത്തലുകളോ അതിൽ സംഭവിക്കുക എന്നത് തീർത്തും അസാധ്യവുമാണ്. അല്ലാഹു പറയുന്നു:
"അവർ ഖുർആനിനെപ്പറ്റി ചിന്തിക്കുന്നില്ലേ? അത് അല്ലാഹു അല്ലാത്തവരുടെ പക്കൽ നിന്നുള്ളതായിരുന്നെങ്കിൽ അവരതിൽ ധാരാളം വൈരുദ്ധ്യം കണ്ടെത്തുമായിരുന്നു."
(നിസാഅ്:82)
ജനങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിച്ച ഗ്രന്ഥമാണ് ഖുർആൻ. മഹത്തരമായ ഈ ഗ്രന്ഥം ഓരോ മനുഷ്യനും നിർബന്ധമായും വായിച്ചിരിക്കേണ്ടതുണ്ട്; അതുമല്ലെങ്കിൽ ഖുർആനിൻ്റെ പാരായണം കേൾക്കുകയോ അതിലെ ആശയാർത്ഥങ്ങളുടെ വിവർത്തനം വായിക്കുകയോ ചെയ്യേണ്ടതുണ്ട്. ഇതു പോലെ തന്നെയാണ് നബി -ﷺ- യുടെ ചര്യയും അദ്ധ്യാപനങ്ങളും ചരിത്രവും ഉൾക്കൊള്ളുന്ന സുന്നത്തിൻ്റെ കാര്യവും. അതും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. വിശ്വസ്തരായ അനേകം നിവേദകപരമ്പരകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതാണ് നബി -ﷺ- യുടെ സുന്നത്ത്. നബി -ﷺ- സംസാരിച്ച ഭാഷയായ അറബിയിൽ അത് ലഭ്യമാണ്. അറബിയല്ലാത്ത അനേകം ഭാഷകളിലേക്ക് അത് വിവർത്തനം ചെയ്യപ്പെടുകയുമുണ്ടായിട്ടുണ്ട്. ഖുർആനും നബി -ﷺ- യുടെ സുന്നത്തുമാണ് ഇസ്ലാമിൻ്റെ വിധിവിലക്കുകളും നിയമങ്ങളും മനസ്സിലാക്കാനുള്ള ഏകസ്രോതസ്സ്. മുസ്ലിംകളാണെന്ന് അവകാശപ്പെടുന്ന വ്യക്തികളുടെ പ്രവർത്തനങ്ങളിൽ നിന്നല്ല ഇസ്ലാമിനെ കുറിച്ച് അറിയേണ്ടത്. മറിച്ച് അല്ലാഹുവിൽ നിന്ന് അവതരിച്ച അവൻ്റെ സന്ദേശത്തിൽ നിന്ന് -ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നുമാണ്- അതിനെ പഠിക്കേണ്ടത്. വിശുദ്ധ ഖുർആനിനെ കുറിച്ച് അല്ലാഹു പറഞ്ഞതു നോക്കൂ:
"തീർച്ചയായും ഈ ഉല്ബോധനം തങ്ങൾക്ക് വന്നുകിട്ടിയപ്പോൾ അതിൽ അവിശ്വസിച്ചവർ (നഷ്ടം പറ്റിയവർ തന്നെ). തീർച്ചയായും അത് പ്രതാപമുള്ള ഒരു ഗ്രന്ഥം തന്നെയാകുന്നു. അതിൻ്റെ മുന്നിലൂടെയോ, പിന്നിലൂടെയോ അതിൽ അസത്യം വന്നെത്തുകയില്ല. യുക്തിമാനും സ്തുത്യർഹനുമായിട്ടുള്ളവൻ്റെ പക്കൽ നിന്ന് അവതരിപ്പിക്കപ്പെട്ടതത്രെ അത്."
(ഫുസ്സ്വിലത്:41-42)
നബി -ﷺ- യുടെ സുന്നത്തിനെ കുറിച്ച് -അത് അല്ലാഹുവിൽ നിന്നുള്ള സന്ദേശം തന്നെയാണ് എന്ന്- വ്യക്തമാക്കി കൊണ്ട് അല്ലാഹു പറയുന്നു:
"നിങ്ങൾക്ക് അല്ലാഹുവിൻ്റെ റസൂൽ നല്കിയതെന്തോ അത് നിങ്ങൾ സ്വീകരിക്കുക. എന്തൊന്നിൽ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതിൽ നിന്ന് നിങ്ങൾ ഒഴിഞ്ഞ് നിൽക്കുകയും ചെയ്യുക. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്."
(ഹശ്ർ:7)
29- മാതാപിതാക്കളോട് ഏറ്റവും നല്ല രൂപത്തിൽ വർത്തിക്കണമെന്ന് ഇസ്ലാം കൽപ്പിക്കുന്നു; അവർ മുസ്ലിംകളല്ലെങ്കിൽ പോലും അതിൽ മാറ്റമില്ല. അതോടൊപ്പം സന്താനങ്ങളെ ശ്രദ്ധിക്കണമെന്നും ഇസ്ലാം ഓർമ്മപ്പെടുത്തുന്നു.
മാതാപിതാക്കളോട് നന്മയിൽ വർത്തിക്കാൻ ഇസ്ലാം കൽപ്പിക്കുന്നു. അല്ലാഹു പറയുന്നു:"തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും, മാതാപിതാക്കൾക്ക് നന്മചെയ്യണമെന്നും നിൻ്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരിൽ (മാതാപിതാക്കളിൽ) ഒരാളോ അവർ രണ്ട് പേരും തന്നെയോ നിൻ്റെ അടുക്കൽ വെച്ച് വാർദ്ധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയർക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക."(ഇസ്റാഅ്:23)അല്ലാഹു പറയുന്നു:"മനുഷ്യന് തൻ്റെ മാതാപിതാക്കളുടെ കാര്യത്തിൽ നാം അനുശാസനം നല്കിയിരിക്കുന്നു -ക്ഷീണത്തിനു മേൽ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗർഭം ചുമന്ന് നടന്നത്. അവൻ്റെ മുലകുടി നിർത്തുന്നതാകട്ടെ രണ്ടുവർഷം കൊണ്ടുമാണ്- എന്നോടും നിൻ്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എൻ്റെ അടുത്തേക്കാണ് (നിൻ്റെ) മടക്കം."(ലുഖ്മാൻ:14)അല്ലാഹു പറയുന്നു:"തൻ്റെ മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവൻ്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗർഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവൻ്റെ ഗർഭകാലവും മുലകുടിനിർത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. അങ്ങനെ അവൻ തൻ്റെ പൂർണ്ണശക്തി പ്രാപിക്കുകയും നാല്പത് വയസ്സിലെത്തുകയും ചെയ്താൽ ഇപ്രകാരം പറയും: എൻ്റെ രക്ഷിതാവേ, എനിക്കും എൻ്റെ മാതാപിതാക്കൾക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽകർമ്മം പ്രവർത്തിക്കുവാനും നീ എനിക്ക് പ്രചോദനം നൽകേണമേ. എൻ്റെ സന്തതികളിൽ നീ എനിക്ക് നന്മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീർച്ചയായും ഞാൻ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീർച്ചയായും ഞാൻ മുസ്ലിംകളുടെ (അല്ലാഹുവിന് കീഴ്പ്പെടുന്നവരുടെ) കൂട്ടത്തിലാകുന്നു."(അഹ്ഖാഫ്:15)അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കൽ നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു. അയാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എൻ്റെ നല്ല പരിചരണത്തിന് ജനങ്ങളിൽ ഏറ്റവും അർഹതയുള്ളത് ആർക്കാണ്?!" നബി -ﷺ- പറഞ്ഞു: "നിൻ്റെ ഉമ്മയാണ്." അയാൾ ചോദിച്ചു: "ശേഷം ആരാണ്?" നബി -ﷺ- പറഞ്ഞു: "ശേഷം നിൻ്റെ ഉമ്മയാണ്." അയാൾ ചോദിച്ചു: "ശേഷം ആരാണ്?" നബി -ﷺ- പറഞ്ഞു: "ശേഷം നിൻ്റെ ഉമ്മയാണ്." അയാൾ ചോദിച്ചു: "ശേഷം ആരാണ്?" നബി -ﷺ- പറഞ്ഞു: "ശേഷം നിൻ്റെ പിതാവാണ്."(മുസ്ലിം)മാതാപിതാക്കളോട് നന്മയിൽ വർത്തിക്കണമെന്ന കൽപ്പന അവർ മുസ്ലിമീങ്ങളാണെങ്കിലും അല്ലെങ്കിലും ഒരു പോലെ ബാധകമാണ്.അസ്മാഅ് ബിൻത് അബീബക്ർ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- യും ബഹുദൈവാരാധകരും തമ്മിൽ സമാധാന കരാർ നിലവിലുണ്ടായിരുന്ന ഘട്ടത്തിൽ ബഹുദൈവാരാധകയായിരുന്ന എൻ്റെ ഉമ്മ -അവരുടെ മകനെയും കൂട്ടി- എൻ്റെയരികിൽ വന്നു. അപ്പോൾ ഞാൻ നബി -ﷺ- യോട് ചോദിച്ചു: "എൻ്റെ ഉമ്മ താൽപ്പര്യത്തോടെ എൻ്റെയരികിൽ വന്നിരിക്കുന്നു. ഞാൻ അവരോട് ബന്ധം ചേർത്തു കൊള്ളട്ടെയോ?!" നബി -ﷺ- പറഞ്ഞു: "അതെ! നീ ഉമ്മയുമായി ബന്ധം ചേർക്കുക."(ബുഖാരി)എന്തിനധികം! മാതാപിതാക്കൾ തങ്ങളുടെ മക്കളെ ഇസ്ലാമിൽ നിന്ന് നിഷേധത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണെങ്കിൽ അക്കാര്യത്തിൽ അവരെ അനുസരിക്കരുതെങ്കിലും -അവൻ മുസ്ലിമായി തുടരുന്നതോടൊപ്പം- അവരോട് നന്മ ചെയ്യുകയും, പൊതുമര്യാദകൾ പാലിച്ചു കൊണ്ട് അവരോട് ഇടപഴകുകയും വേണമെന്നാണ് ഇസ്ലാമിൻ്റെ കൽപ്പന. അല്ലാഹു പറയുന്നു:"നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേർക്കുന്ന കാര്യത്തിൽ അവർ ഇരുവരും (മാതാവും പിതാവും) നിൻ്റെ മേൽ നിർബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് നീ അവരോട് നല്ലനിലയിൽ സഹവസിക്കുകയും, എന്നിലേക്ക് മടങ്ങിയവരുടെ മാർഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എൻ്റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി ഞാൻ നിങ്ങളെ വിവരമറിയിക്കുന്നതാണ്."(ലുഖ്മാൻ:15)ബഹുദൈവാരാധകരായ തൻ്റെ കുടുംബക്കാർക്കോ കുടുംബത്തിൽ പെടാത്തവർക്കോ -അവർ മുസ്ലിംകളോട് യുദ്ധത്തിൽ ഏർപ്പെട്ടവരല്ലെങ്കിൽ- നന്മ ചെയ്യുന്നതിൽ നിന്ന് ഇസ്ലാം വിലക്കുന്നില്ല. അല്ലാഹു പറയുന്നു:"മതകാര്യത്തിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവർക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു."(മുംതഹനഃ:8)കുട്ടികളുടെ കാര്യത്തിൽ ഇസ്ലാം വളരെ ശ്രദ്ധ വെക്കുന്നു. തങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിനോടുള്ള കടമകൾ കുട്ടികളെ പഠിപ്പിക്കണമെന്നതാണ് മാതാപിതാക്കളോടുള്ള ഇസ്ലാമിൻ്റെ ഏറ്റവും ഗൗരവപ്പെട്ട നിർദേശം. തൻ്റെ പിതൃവ്യപുത്രനായ ഇബ്നു അബ്ബാസ് (റമ) യോട് നബി -ﷺ- നൽകിയ ഉപദേശങ്ങൾ അതിൻ്റെ ഉദാഹരണമാണ്. നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു:"പൊന്നു മകനേ! നിനക്ക് ഞാൻ ചില വാക്കുകൾ പഠിപ്പിച്ചു തരട്ടെയോ; അല്ലാഹു അത് മൂലം നിനക്ക് നന്മ ചെയ്തേക്കാം." ഞാൻ (ഇബ്നു അബ്ബാസ്) പറഞ്ഞു: "അതെ!" അവിടുന്ന് പറഞ്ഞു: "നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവൻ നിന്നെ സംരക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിക്കുക; എങ്കിൽ അവനെ നിൻ്റെ മുൻപിൽ നിനക്ക് കണ്ടെത്താൻ കഴിയും. സന്തോഷവേളയിൽ നീ അല്ലാഹുവിനെ അറിയുക; എങ്കിൽ കഠിനതകളിൽ അവൻ നിന്നെ അറിയുന്നതാണ്. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക! നീ സഹായം തേടുന്നുവെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക."(അഹ്മദ്:4/287)മക്കൾക്ക് ഉപകാരപ്രദമായ, മതപരവും ഭൗതികവുമായ വിജ്ഞാനം പകർന്നു നൽകണമെന്നും മാതാപിതാക്കളോട് ഇസ്ലാം കൽപ്പിക്കുന്നു. അല്ലാഹു പറയുന്നു:"അല്ലാഹുവിൽ വിശ്വസിച്ചവരേ! സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയിൽ നിന്ന് നിങ്ങൾ കാത്തുരക്ഷിക്കുക. അതിൻ്റെ മേൽനോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്പിച്ചകാര്യത്തിൽ അവനോടവർ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്പിക്കപ്പെടുന്നത് എന്തും അവർ പ്രവർത്തിക്കുകയും ചെയ്യും."(തഹ്രീം:6)ഈ ആയത്തിൻ്റെ വിശദീകരണത്തിൽ അലി -رَضِيَ اللَّهُ عَنْهُ- ഇപ്രകാരം പറഞ്ഞതായി കാണാം:"സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും നരകാഗ്നിയിൽ നിന്ന് നിങ്ങൾ കാത്തുരക്ഷിക്കുക.""അതായത് അവർക്ക് നല്ലമര്യാദകൾ പകർന്നു കൊടുക്കുകയും, അവരെ പഠിപ്പിക്കുകയും ചെയ്യുക."മക്കൾ നിസ്കാരം ശീലമുള്ളവരായി തീരുന്ന രൂപത്തിൽ അവർക്ക് നിസ്കാരം പഠിപ്പിച്ചു കൊടുക്കണമെന്ന് നബി -ﷺ- മാതാപിതാക്കളോട് കൽപ്പിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:"നിങ്ങളുടെ മക്കളോട് -അവർക്ക് ഏഴു വയസ്സുള്ളപ്പോൾ- നിസ്കരിക്കാൻ കൽപ്പിക്കുക."(അബൂദാവൂദ്)നബി -ﷺ- പറഞ്ഞു:"നിങ്ങളെല്ലാം മേൽനോട്ടക്കാരാണ്; നിങ്ങൾക്ക് കീഴിലുള്ളവരെ കുറിച്ച് നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതുമാണ്. പുരുഷൻ മേൽനോട്ടക്കാരനാണ്; തൻ്റെ വീട്ടുകാരുടെ കാര്യത്തിൽ അയാൾ ചോദ്യം ചെയ്യപ്പെടുന്നതാണ്. സ്ത്രീ അവളുടെ ഭർതൃവീട്ടിലെ മേൽനോട്ടക്കാരിയാണ്; അവളുടെ കീഴിലുള്ളവരെ കുറിച്ച് അവൾ ചോദ്യം ചെയ്യപ്പെടുന്നതാണ്. വേലക്കാരൻ തൻ്റെ ഉടമസ്ഥൻ്റെ സ്വത്തിൻ്റെ മേൽനോട്ടക്കാരനാണ്; അയാൾക്ക് കീഴിലുള്ളതിനെ കുറിച്ച് അയാളും ചോദ്യം ചെയ്യപ്പെടുന്നതാണ്. നിങ്ങളെല്ലാം മേൽനോട്ടക്കാർ തന്നെ; നിങ്ങളുടെ കീഴിലുള്ളതിനെ കുറിച്ച് നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നവരുമാണ്."(ഇബ്നു ഹിബ്ബാൻ:4490)തൻ്റെ മക്കളുടെയും വീട്ടുകാരുടെയും ചെലവ് നോക്കുക എന്നത് പിതാവിൻ്റെ ബാധ്യതയാണെന്ന് ഇസ്ലാം അറിയിക്കുന്നു. ഈ വിഷയത്തിലുള്ള ചില പാഠങ്ങൾ 18 ാം ഖണ്ഡികയിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. മക്കൾക്ക് വേണ്ടി ചെലവഴിക്കുന്നതിൻ്റെ ശ്രേഷ്ഠത നബി -ﷺ- വിവരിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:"ഒരാൾ ചെലവഴിക്കുന്ന ദീനാറുകളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് തൻ്റെ കുടുംബത്തിന് വേണ്ടി ചിലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ (യുദ്ധത്തിനായി മാറ്റിവെച്ച) മൃഗത്തിന് വേണ്ടി ചിലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ പടപൊരുതുന്ന തൻ്റെ സഹോദരങ്ങൾക്കായി ചിലവഴിക്കുന്ന ദീനാറുമാകുന്നു." അബൂ ഖിലാബ -رَحِمَهُ اللَّهُ- പറയുന്നു: "അവിടുന്ന് ഇക്കൂട്ടത്തിൽ ആദ്യം പറഞ്ഞത് കുടുംബത്തിൻ്റെ കാര്യമാണ്." ശേഷം അദ്ദേഹം പറഞ്ഞു: "ചെറിയ ഒരു കുടുംബത്തിൻ്റെ ചെലവ് നടത്തുകയും, അവർക്ക് അതു മൂലം (മറ്റുള്ളവരോട് ചോദിക്കേണ്ടി വരാത്തവിധം) അഭിമാനം കാത്തു സൂക്ഷിക്കാൻ സാധിക്കുകയോ, അല്ലെങ്കിൽ അല്ലാഹു അതിൽ പ്രയോജനം വെക്കുകയും അവർ ധനികരാവുകയും ചെയ്യുന്ന സ്ഥിതിക്ക് കാരണമാകുകയോ ചെയ്യുന്ന വ്യക്തിയെക്കാൾ ശ്രേഷ്ഠമായ പ്രതിഫലം ലഭിക്കുന്ന മറ്റാരുണ്ട്?!"(മുസ്ലിം:994)
"തന്നെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്നും, മാതാപിതാക്കൾക്ക് നന്മചെയ്യണമെന്നും നിൻ്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരിൽ (മാതാപിതാക്കളിൽ) ഒരാളോ അവർ രണ്ട് പേരും തന്നെയോ നിൻ്റെ അടുക്കൽ വെച്ച് വാർദ്ധക്യം പ്രാപിക്കുകയാണെങ്കിൽ അവരോട് നീ ഛെ എന്ന് പറയുകയോ, അവരോട് കയർക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക."
(ഇസ്റാഅ്:23)
അല്ലാഹു പറയുന്നു:
"മനുഷ്യന് തൻ്റെ മാതാപിതാക്കളുടെ കാര്യത്തിൽ നാം അനുശാസനം നല്കിയിരിക്കുന്നു -ക്ഷീണത്തിനു മേൽ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗർഭം ചുമന്ന് നടന്നത്. അവൻ്റെ മുലകുടി നിർത്തുന്നതാകട്ടെ രണ്ടുവർഷം കൊണ്ടുമാണ്- എന്നോടും നിൻ്റെ മാതാപിതാക്കളോടും നീ നന്ദികാണിക്കൂ. എൻ്റെ അടുത്തേക്കാണ് (നിൻ്റെ) മടക്കം."
(ലുഖ്മാൻ:14)
അല്ലാഹു പറയുന്നു:
"തൻ്റെ മാതാപിതാക്കളോട് നല്ലനിലയിൽ വർത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവൻ്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗർഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവൻ്റെ ഗർഭകാലവും മുലകുടിനിർത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. അങ്ങനെ അവൻ തൻ്റെ പൂർണ്ണശക്തി പ്രാപിക്കുകയും നാല്പത് വയസ്സിലെത്തുകയും ചെയ്താൽ ഇപ്രകാരം പറയും: എൻ്റെ രക്ഷിതാവേ, എനിക്കും എൻ്റെ മാതാപിതാക്കൾക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്തിപ്പെടുന്ന സൽകർമ്മം പ്രവർത്തിക്കുവാനും നീ എനിക്ക് പ്രചോദനം നൽകേണമേ. എൻ്റെ സന്തതികളിൽ നീ എനിക്ക് നന്മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീർച്ചയായും ഞാൻ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീർച്ചയായും ഞാൻ മുസ്ലിംകളുടെ (അല്ലാഹുവിന് കീഴ്പ്പെടുന്നവരുടെ) കൂട്ടത്തിലാകുന്നു."
(അഹ്ഖാഫ്:15)
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കൽ നബി -ﷺ- യുടെ അരികിൽ ഒരാൾ വന്നു. അയാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എൻ്റെ നല്ല പരിചരണത്തിന് ജനങ്ങളിൽ ഏറ്റവും അർഹതയുള്ളത് ആർക്കാണ്?!" നബി -ﷺ- പറഞ്ഞു: "നിൻ്റെ ഉമ്മയാണ്." അയാൾ ചോദിച്ചു: "ശേഷം ആരാണ്?" നബി -ﷺ- പറഞ്ഞു: "ശേഷം നിൻ്റെ ഉമ്മയാണ്." അയാൾ ചോദിച്ചു: "ശേഷം ആരാണ്?" നബി -ﷺ- പറഞ്ഞു: "ശേഷം നിൻ്റെ ഉമ്മയാണ്." അയാൾ ചോദിച്ചു: "ശേഷം ആരാണ്?" നബി -ﷺ- പറഞ്ഞു: "ശേഷം നിൻ്റെ പിതാവാണ്."
(മുസ്ലിം)
മാതാപിതാക്കളോട് നന്മയിൽ വർത്തിക്കണമെന്ന കൽപ്പന അവർ മുസ്ലിമീങ്ങളാണെങ്കിലും അല്ലെങ്കിലും ഒരു പോലെ ബാധകമാണ്.
അസ്മാഅ് ബിൻത് അബീബക്ർ -رَضِيَ اللَّهُ عَنْهَا- നിവേദനം: നബി -ﷺ- യും ബഹുദൈവാരാധകരും തമ്മിൽ സമാധാന കരാർ നിലവിലുണ്ടായിരുന്ന ഘട്ടത്തിൽ ബഹുദൈവാരാധകയായിരുന്ന എൻ്റെ ഉമ്മ -അവരുടെ മകനെയും കൂട്ടി- എൻ്റെയരികിൽ വന്നു. അപ്പോൾ ഞാൻ നബി -ﷺ- യോട് ചോദിച്ചു: "എൻ്റെ ഉമ്മ താൽപ്പര്യത്തോടെ എൻ്റെയരികിൽ വന്നിരിക്കുന്നു. ഞാൻ അവരോട് ബന്ധം ചേർത്തു കൊള്ളട്ടെയോ?!" നബി -ﷺ- പറഞ്ഞു: "അതെ! നീ ഉമ്മയുമായി ബന്ധം ചേർക്കുക."
(ബുഖാരി)
എന്തിനധികം! മാതാപിതാക്കൾ തങ്ങളുടെ മക്കളെ ഇസ്ലാമിൽ നിന്ന് നിഷേധത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുകയാണെങ്കിൽ അക്കാര്യത്തിൽ അവരെ അനുസരിക്കരുതെങ്കിലും -അവൻ മുസ്ലിമായി തുടരുന്നതോടൊപ്പം- അവരോട് നന്മ ചെയ്യുകയും, പൊതുമര്യാദകൾ പാലിച്ചു കൊണ്ട് അവരോട് ഇടപഴകുകയും വേണമെന്നാണ് ഇസ്ലാമിൻ്റെ കൽപ്പന. അല്ലാഹു പറയുന്നു:
"നിനക്ക് യാതൊരു അറിവുമില്ലാത്ത വല്ലതിനെയും എന്നോട് നീ പങ്കുചേർക്കുന്ന കാര്യത്തിൽ അവർ ഇരുവരും (മാതാവും പിതാവും) നിൻ്റെ മേൽ നിർബന്ധം ചെലുത്തുന്ന പക്ഷം അവരെ നീ അനുസരിക്കരുത്. ഇഹലോകത്ത് നീ അവരോട് നല്ലനിലയിൽ സഹവസിക്കുകയും, എന്നിലേക്ക് മടങ്ങിയവരുടെ മാർഗം നീ പിന്തുടരുകയും ചെയ്യുക. പിന്നെ എൻ്റെ അടുത്തേക്കാകുന്നു നിങ്ങളുടെ മടക്കം. അപ്പോൾ നിങ്ങൾ പ്രവർത്തിച്ചിരുന്നതിനെപ്പറ്റി ഞാൻ നിങ്ങളെ വിവരമറിയിക്കുന്നതാണ്."
(ലുഖ്മാൻ:15)
ബഹുദൈവാരാധകരായ തൻ്റെ കുടുംബക്കാർക്കോ കുടുംബത്തിൽ പെടാത്തവർക്കോ -അവർ മുസ്ലിംകളോട് യുദ്ധത്തിൽ ഏർപ്പെട്ടവരല്ലെങ്കിൽ- നന്മ ചെയ്യുന്നതിൽ നിന്ന് ഇസ്ലാം വിലക്കുന്നില്ല. അല്ലാഹു പറയുന്നു:
"മതകാര്യത്തിൽ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളിൽ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങളവർക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. തീർച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു."
(മുംതഹനഃ:8)
കുട്ടികളുടെ കാര്യത്തിൽ ഇസ്ലാം വളരെ ശ്രദ്ധ വെക്കുന്നു. തങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിനോടുള്ള കടമകൾ കുട്ടികളെ പഠിപ്പിക്കണമെന്നതാണ് മാതാപിതാക്കളോടുള്ള ഇസ്ലാമിൻ്റെ ഏറ്റവും ഗൗരവപ്പെട്ട നിർദേശം. തൻ്റെ പിതൃവ്യപുത്രനായ ഇബ്നു അബ്ബാസ് (റമ) യോട് നബി -ﷺ- നൽകിയ ഉപദേശങ്ങൾ അതിൻ്റെ ഉദാഹരണമാണ്. നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു:
"പൊന്നു മകനേ! നിനക്ക് ഞാൻ ചില വാക്കുകൾ പഠിപ്പിച്ചു തരട്ടെയോ; അല്ലാഹു അത് മൂലം നിനക്ക് നന്മ ചെയ്തേക്കാം." ഞാൻ (ഇബ്നു അബ്ബാസ്) പറഞ്ഞു: "അതെ!" അവിടുന്ന് പറഞ്ഞു: "നീ അല്ലാഹുവിനെ സൂക്ഷിക്കുക; അവൻ നിന്നെ സംരക്ഷിക്കുന്നതാണ്. നീ അല്ലാഹുവിനെ സൂക്ഷിക്കുക; എങ്കിൽ അവനെ നിൻ്റെ മുൻപിൽ നിനക്ക് കണ്ടെത്താൻ കഴിയും. സന്തോഷവേളയിൽ നീ അല്ലാഹുവിനെ അറിയുക; എങ്കിൽ കഠിനതകളിൽ അവൻ നിന്നെ അറിയുന്നതാണ്. നീ ചോദിക്കുകയാണെങ്കിൽ അല്ലാഹുവിനോട് ചോദിക്കുക! നീ സഹായം തേടുന്നുവെങ്കിൽ അല്ലാഹുവിനോട് സഹായം തേടുക."
(അഹ്മദ്:4/287)
മക്കൾക്ക് ഉപകാരപ്രദമായ, മതപരവും ഭൗതികവുമായ വിജ്ഞാനം പകർന്നു നൽകണമെന്നും മാതാപിതാക്കളോട് ഇസ്ലാം കൽപ്പിക്കുന്നു. അല്ലാഹു പറയുന്നു:
"അല്ലാഹുവിൽ വിശ്വസിച്ചവരേ! സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയിൽ നിന്ന് നിങ്ങൾ കാത്തുരക്ഷിക്കുക. അതിൻ്റെ മേൽനോട്ടത്തിന് പരുഷസ്വഭാവമുള്ളവരും അതിശക്തന്മാരുമായ മലക്കുകളുണ്ടായിരിക്കും. അല്ലാഹു അവരോട് കല്പിച്ചകാര്യത്തിൽ അവനോടവർ അനുസരണക്കേട് കാണിക്കുകയില്ല. അവരോട് കല്പിക്കപ്പെടുന്നത് എന്തും അവർ പ്രവർത്തിക്കുകയും ചെയ്യും."
(തഹ്രീം:6)
ഈ ആയത്തിൻ്റെ വിശദീകരണത്തിൽ അലി -رَضِيَ اللَّهُ عَنْهُ- ഇപ്രകാരം പറഞ്ഞതായി കാണാം:
"സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും നരകാഗ്നിയിൽ നിന്ന് നിങ്ങൾ കാത്തുരക്ഷിക്കുക."
"അതായത് അവർക്ക് നല്ലമര്യാദകൾ പകർന്നു കൊടുക്കുകയും, അവരെ പഠിപ്പിക്കുകയും ചെയ്യുക."
മക്കൾ നിസ്കാരം ശീലമുള്ളവരായി തീരുന്ന രൂപത്തിൽ അവർക്ക് നിസ്കാരം പഠിപ്പിച്ചു കൊടുക്കണമെന്ന് നബി -ﷺ- മാതാപിതാക്കളോട് കൽപ്പിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:
"നിങ്ങളുടെ മക്കളോട് -അവർക്ക് ഏഴു വയസ്സുള്ളപ്പോൾ- നിസ്കരിക്കാൻ കൽപ്പിക്കുക."
(അബൂദാവൂദ്)
നബി -ﷺ- പറഞ്ഞു:
"നിങ്ങളെല്ലാം മേൽനോട്ടക്കാരാണ്; നിങ്ങൾക്ക് കീഴിലുള്ളവരെ കുറിച്ച് നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നതുമാണ്. പുരുഷൻ മേൽനോട്ടക്കാരനാണ്; തൻ്റെ വീട്ടുകാരുടെ കാര്യത്തിൽ അയാൾ ചോദ്യം ചെയ്യപ്പെടുന്നതാണ്. സ്ത്രീ അവളുടെ ഭർതൃവീട്ടിലെ മേൽനോട്ടക്കാരിയാണ്; അവളുടെ കീഴിലുള്ളവരെ കുറിച്ച് അവൾ ചോദ്യം ചെയ്യപ്പെടുന്നതാണ്. വേലക്കാരൻ തൻ്റെ ഉടമസ്ഥൻ്റെ സ്വത്തിൻ്റെ മേൽനോട്ടക്കാരനാണ്; അയാൾക്ക് കീഴിലുള്ളതിനെ കുറിച്ച് അയാളും ചോദ്യം ചെയ്യപ്പെടുന്നതാണ്. നിങ്ങളെല്ലാം മേൽനോട്ടക്കാർ തന്നെ; നിങ്ങളുടെ കീഴിലുള്ളതിനെ കുറിച്ച് നിങ്ങൾ ചോദ്യം ചെയ്യപ്പെടുന്നവരുമാണ്."
(ഇബ്നു ഹിബ്ബാൻ:4490)
തൻ്റെ മക്കളുടെയും വീട്ടുകാരുടെയും ചെലവ് നോക്കുക എന്നത് പിതാവിൻ്റെ ബാധ്യതയാണെന്ന് ഇസ്ലാം അറിയിക്കുന്നു. ഈ വിഷയത്തിലുള്ള ചില പാഠങ്ങൾ 18 ാം ഖണ്ഡികയിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. മക്കൾക്ക് വേണ്ടി ചെലവഴിക്കുന്നതിൻ്റെ ശ്രേഷ്ഠത നബി -ﷺ- വിവരിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു:
"ഒരാൾ ചെലവഴിക്കുന്ന ദീനാറുകളിൽ ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത് തൻ്റെ കുടുംബത്തിന് വേണ്ടി ചിലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ (യുദ്ധത്തിനായി മാറ്റിവെച്ച) മൃഗത്തിന് വേണ്ടി ചിലവഴിക്കുന്ന ദീനാറും, അല്ലാഹുവിൻ്റെ മാർഗത്തിൽ പടപൊരുതുന്ന തൻ്റെ സഹോദരങ്ങൾക്കായി ചിലവഴിക്കുന്ന ദീനാറുമാകുന്നു." അബൂ ഖിലാബ -رَحِمَهُ اللَّهُ- പറയുന്നു: "അവിടുന്ന് ഇക്കൂട്ടത്തിൽ ആദ്യം പറഞ്ഞത് കുടുംബത്തിൻ്റെ കാര്യമാണ്." ശേഷം അദ്ദേഹം പറഞ്ഞു: "ചെറിയ ഒരു കുടുംബത്തിൻ്റെ ചെലവ് നടത്തുകയും, അവർക്ക് അതു മൂലം (മറ്റുള്ളവരോട് ചോദിക്കേണ്ടി വരാത്തവിധം) അഭിമാനം കാത്തു സൂക്ഷിക്കാൻ സാധിക്കുകയോ, അല്ലെങ്കിൽ അല്ലാഹു അതിൽ പ്രയോജനം വെക്കുകയും അവർ ധനികരാവുകയും ചെയ്യുന്ന സ്ഥിതിക്ക് കാരണമാകുകയോ ചെയ്യുന്ന വ്യക്തിയെക്കാൾ ശ്രേഷ്ഠമായ പ്രതിഫലം ലഭിക്കുന്ന മറ്റാരുണ്ട്?!"
(മുസ്ലിം:994)
30- ശത്രുക്കളോടാണെങ്കിൽ പോലും വാക്കിലും പ്രവൃത്തിയിലും നീതിയിൽ വർത്തിക്കണമെന്നും ഇസ്ലാം കൽപ്പിക്കുന്നു.
അല്ലാഹു നീതിയുള്ളവനാണ്. അവൻ്റെ പ്രവൃത്തികളും അടിമകളെ അവൻ നിയന്ത്രിക്കുന്നതും പരിപൂർണ്ണ നീതിയുടെ അടിസ്ഥാനത്തിലത്രെ. അവൻ കൽപ്പിച്ച കാര്യങ്ങളിലും, വിലക്കിയ കാര്യങ്ങളിലും, അവൻ സൃഷ്ടിക്കുകയോ വിധിക്കുകയോ ചെയ്ത കാര്യങ്ങളിലും ഏറ്റവും നീതിപൂർണ്ണമായ നേരായ മാർഗത്തിലാകുന്നു അവനുള്ളത്. അല്ലാഹു പറയുന്നു:"താനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു.) അവൻ നീതി നിലനിർത്തുന്നവനത്രെ. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവൻ."(ആലു ഇംറാൻ 18)നീതി പുലർത്തണമെന്നാണ് അല്ലാഹു കൽപ്പിക്കുന്നത്. അവൻ പറയുന്നു:"പറയുക: എൻ്റെ രക്ഷിതാവ് നീതിപാലിക്കാനാണ് കല്പിച്ചിട്ടുള്ളത്."(അഅ്റാഫ്:29)നബിമാരും റസൂലുകളുമെല്ലാം നീതിയാണ് പഠിപ്പിച്ചത്. അല്ലാഹു പറയുന്നു:"തീർച്ചയായും നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങൾ നീതിപൂർവ്വം നിലകൊള്ളുവാൻ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും നീതിയും ഇറക്കികൊടുക്കുകയും ചെയ്തു."(ഹദീദ്: 25)ആയത്തിൽ പരാമർശിക്കപ്പെട്ട മീസാൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വാക്കുകളിലും പ്രവർത്തനങ്ങളിലും നീതി പാലിക്കുക എന്നതാണ്.ഇസ്ലാം ശത്രുക്കളോട് പോലും വാക്കിലും പ്രവൃത്തിയിലും നീതിയോടെ വർത്തിക്കണമെന്നാണ് കൽപ്പിക്കുന്നത്. അല്ലാഹു പറയുന്നു:"(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയിൽ കണിശമായി നീതി നിലനിർത്തുന്നവരായിരിക്കണം. അത് നിങ്ങൾക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ എന്നിവർക്കോ പ്രതികൂലമായിത്തീർന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതൽ ബന്ധപ്പെട്ടവൻ അല്ലാഹുവാകുന്നു. അതിനാൽ നിങ്ങൾ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിൻപറ്റരുത്. നിങ്ങൾ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു."(നിസാഅ്:135)അല്ലാഹു പറയുന്നു:"മസ്ജിദുൽ ഹറാമിൽ നിന്ന് നിങ്ങളെ തടഞ്ഞു എന്നതിൻ്റെ പേരിൽ ഒരു ജനവിഭാഗത്തോട് നിങ്ങൾക്കുള്ള അമർഷം അതിക്രമം പ്രവർത്തിക്കുന്നതിന്ന് നിങ്ങൾക്കൊരിക്കലും പ്രേരകമാകരുത്. പുണ്യത്തിലും ധർമ്മനിഷ്ഠയിലും നിങ്ങൾ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങൾ അന്യോന്യം സഹായിക്കരുത്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു."(മാഇദ:2)അല്ലാഹു പറയുന്നു:"(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമർഷം നീതി പാലിക്കാതിരിക്കാൻ നിങ്ങൾക്ക് പ്രേരകമാകരുത്. നിങ്ങൾ നീതി പാലിക്കുക. അതാണ് ധർമ്മനിഷ്ഠയോട് ഏറ്റവും അടുത്തത്."(മാഇദ:8)ഇപ്രകാരം സ്വന്തത്തിനും സ്വന്തം മാതാപിതാക്കൾക്കും അടുത്ത ബന്ധുമിത്രാദികൾക്കും എതിരാണെങ്കിൽ പോലും സത്യം മാത്രമേ പറയാവൂ എന്നും, സത്യത്തിന് മാത്രമേ സാക്ഷി നിൽക്കാവൂ എന്നും, ശത്രുവിനോടും കൂട്ടുകാരനോടും നീതിയോടെ മാത്രമേ വർത്തിക്കാവൂ എന്നും കൽപ്പിക്കുന്ന ഇസ്ലാമിൻ്റെ നിർദേശങ്ങൾക്ക് സമാനമായ വിധിവിലക്കുകൾ ആധുനിക സമൂഹം സ്വീകരിക്കുന്ന നിയമസംഹിതകളിലോ, ജനങ്ങൾ സ്വീകരിച്ചിട്ടുള്ള ഏതെങ്കിലും മതദർശനങ്ങളിലോ നിനക്ക് കണ്ടെത്താൻ കഴിയുമോ?!മക്കൾക്കിടയിൽ നീതി പാലിക്കണമെന്ന നബി -ﷺ- യുടെ കൽപ്പനയും ഈ പറഞ്ഞതിനോട് കൂട്ടിവായിക്കാം.ആമിർ നിവേദനം: നുഅ്മാനു ബ്നു ബഷീർ -رَضِيَ اللَّهُ عَنْهُ- മിമ്പറിന് മുകളിൽ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: "എൻ്റെ പിതാവ് എനിക്ക് ഒരു സമ്മാനം തന്നു. അപ്പോൾ അംറതു ബിൻതു റവാഹഃ പറഞ്ഞു: "നിങ്ങൾ അല്ലാഹുവിൻ്റെ റസൂലിനെ ഇക്കാര്യത്തിന് സാക്ഷി നിർത്തുന്നത് വരെ എനിക്കിതിൽ തൃപ്തിയുണ്ടാവില്ല." അങ്ങനെ അദ്ദേഹം നബി -ﷺ- യുടെ അരികിൽ ചെന്ന ശേഷം പറഞ്ഞു: "അംറഃ ബിൻതു റവാഹഃയുടെ മകന് ഞാൻ ഒരു സമ്മാനം നൽകി. അപ്പോൾ -അല്ലാഹുവിൻ്റെ റസൂലേ!- അങ്ങയെ ഇക്കാര്യത്തിന് ഞാൻ സാക്ഷി നിർത്തണമെന്നാണ് അവൾ എന്നോട് പറയുന്നത്." നബി -ﷺ- ചോദിച്ചു: "നിൻ്റെ എല്ലാ മക്കൾക്കും ഇതു പോലെ നീ നൽകിയിട്ടുണ്ടോ?!" അദ്ദേഹം പറഞ്ഞു: "ഇല്ല." നബി -ﷺ- യുടെ മറുപടി: "എങ്കിൽ അല്ലാഹുവിനെ സൂക്ഷിച്ചു കൊള്ളുക; നിങ്ങളുടെ മക്കൾക്കിടയിൽ നിങ്ങൾ നീതി പാലിക്കുകയും ചെയ്യുക." അങ്ങനെ അദ്ദേഹം തിരിച്ചു പോവുകയും, തൻ്റെ സമ്മാനം തിരിച്ചെടുക്കുകയും ചെയ്തു.(ബുഖാരി:2587)
"താനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു.) അവൻ നീതി നിലനിർത്തുന്നവനത്രെ. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവൻ."
(ആലു ഇംറാൻ 18)
നീതി പുലർത്തണമെന്നാണ് അല്ലാഹു കൽപ്പിക്കുന്നത്. അവൻ പറയുന്നു:
"പറയുക: എൻ്റെ രക്ഷിതാവ് നീതിപാലിക്കാനാണ് കല്പിച്ചിട്ടുള്ളത്."
(അഅ്റാഫ്:29)
നബിമാരും റസൂലുകളുമെല്ലാം നീതിയാണ് പഠിപ്പിച്ചത്. അല്ലാഹു പറയുന്നു:
"തീർച്ചയായും നാം നമ്മുടെ ദൂതന്മാരെ വ്യക്തമായ ദൃഷ്ടാന്തങ്ങളും കൊണ്ട് അയക്കുകയുണ്ടായി. ജനങ്ങൾ നീതിപൂർവ്വം നിലകൊള്ളുവാൻ വേണ്ടി അവരോടൊപ്പം വേദഗ്രന്ഥവും നീതിയും ഇറക്കികൊടുക്കുകയും ചെയ്തു."
(ഹദീദ്: 25)
ആയത്തിൽ പരാമർശിക്കപ്പെട്ട മീസാൻ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വാക്കുകളിലും പ്രവർത്തനങ്ങളിലും നീതി പാലിക്കുക എന്നതാണ്.
ഇസ്ലാം ശത്രുക്കളോട് പോലും വാക്കിലും പ്രവൃത്തിയിലും നീതിയോടെ വർത്തിക്കണമെന്നാണ് കൽപ്പിക്കുന്നത്. അല്ലാഹു പറയുന്നു:
"(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ അല്ലാഹുവിന് വേണ്ടി സാക്ഷ്യം വഹിക്കുന്നവരെന്ന നിലയിൽ കണിശമായി നീതി നിലനിർത്തുന്നവരായിരിക്കണം. അത് നിങ്ങൾക്ക് തന്നെയോ, നിങ്ങളുടെ മാതാപിതാക്കൾ, അടുത്ത ബന്ധുക്കൾ എന്നിവർക്കോ പ്രതികൂലമായിത്തീർന്നാലും ശരി. (കക്ഷി) ധനികനോ, ദരിദ്രനോ ആകട്ടെ, ആ രണ്ട് വിഭാഗത്തോടും കൂടുതൽ ബന്ധപ്പെട്ടവൻ അല്ലാഹുവാകുന്നു. അതിനാൽ നിങ്ങൾ നീതി പാലിക്കാതെ തന്നിഷ്ടങ്ങളെ പിൻപറ്റരുത്. നിങ്ങൾ വളച്ചൊടിക്കുകയോ ഒഴിഞ്ഞ് മാറുകയോ ചെയ്യുന്ന പക്ഷം തീർച്ചയായും നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റിയെല്ലാം സൂക്ഷ്മമായി അറിയുന്നവനാകുന്നു അല്ലാഹു."
(നിസാഅ്:135)
അല്ലാഹു പറയുന്നു:
"മസ്ജിദുൽ ഹറാമിൽ നിന്ന് നിങ്ങളെ തടഞ്ഞു എന്നതിൻ്റെ പേരിൽ ഒരു ജനവിഭാഗത്തോട് നിങ്ങൾക്കുള്ള അമർഷം അതിക്രമം പ്രവർത്തിക്കുന്നതിന്ന് നിങ്ങൾക്കൊരിക്കലും പ്രേരകമാകരുത്. പുണ്യത്തിലും ധർമ്മനിഷ്ഠയിലും നിങ്ങൾ അന്യോന്യം സഹായിക്കുക. പാപത്തിലും അതിക്രമത്തിലും നിങ്ങൾ അന്യോന്യം സഹായിക്കരുത്. നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുക. തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു."
(മാഇദ:2)
അല്ലാഹു പറയുന്നു:
"(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ അല്ലാഹുവിന്ന് വേണ്ടി നിലകൊള്ളുന്നവരും, നീതിക്ക് സാക്ഷ്യം വഹിക്കുന്നവരുമായിരിക്കുക. ഒരു ജനതയോടുള്ള അമർഷം നീതി പാലിക്കാതിരിക്കാൻ നിങ്ങൾക്ക് പ്രേരകമാകരുത്. നിങ്ങൾ നീതി പാലിക്കുക. അതാണ് ധർമ്മനിഷ്ഠയോട് ഏറ്റവും അടുത്തത്."
(മാഇദ:8)
ഇപ്രകാരം സ്വന്തത്തിനും സ്വന്തം മാതാപിതാക്കൾക്കും അടുത്ത ബന്ധുമിത്രാദികൾക്കും എതിരാണെങ്കിൽ പോലും സത്യം മാത്രമേ പറയാവൂ എന്നും, സത്യത്തിന് മാത്രമേ സാക്ഷി നിൽക്കാവൂ എന്നും, ശത്രുവിനോടും കൂട്ടുകാരനോടും നീതിയോടെ മാത്രമേ വർത്തിക്കാവൂ എന്നും കൽപ്പിക്കുന്ന ഇസ്ലാമിൻ്റെ നിർദേശങ്ങൾക്ക് സമാനമായ വിധിവിലക്കുകൾ ആധുനിക സമൂഹം സ്വീകരിക്കുന്ന നിയമസംഹിതകളിലോ, ജനങ്ങൾ സ്വീകരിച്ചിട്ടുള്ള ഏതെങ്കിലും മതദർശനങ്ങളിലോ നിനക്ക് കണ്ടെത്താൻ കഴിയുമോ?!
മക്കൾക്കിടയിൽ നീതി പാലിക്കണമെന്ന നബി -ﷺ- യുടെ കൽപ്പനയും ഈ പറഞ്ഞതിനോട് കൂട്ടിവായിക്കാം.
ആമിർ നിവേദനം: നുഅ്മാനു ബ്നു ബഷീർ -رَضِيَ اللَّهُ عَنْهُ- മിമ്പറിന് മുകളിൽ ഇപ്രകാരം പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. അദ്ദേഹം പറഞ്ഞു: "എൻ്റെ പിതാവ് എനിക്ക് ഒരു സമ്മാനം തന്നു. അപ്പോൾ അംറതു ബിൻതു റവാഹഃ പറഞ്ഞു: "നിങ്ങൾ അല്ലാഹുവിൻ്റെ റസൂലിനെ ഇക്കാര്യത്തിന് സാക്ഷി നിർത്തുന്നത് വരെ എനിക്കിതിൽ തൃപ്തിയുണ്ടാവില്ല." അങ്ങനെ അദ്ദേഹം നബി -ﷺ- യുടെ അരികിൽ ചെന്ന ശേഷം പറഞ്ഞു: "അംറഃ ബിൻതു റവാഹഃയുടെ മകന് ഞാൻ ഒരു സമ്മാനം നൽകി. അപ്പോൾ -അല്ലാഹുവിൻ്റെ റസൂലേ!- അങ്ങയെ ഇക്കാര്യത്തിന് ഞാൻ സാക്ഷി നിർത്തണമെന്നാണ് അവൾ എന്നോട് പറയുന്നത്." നബി -ﷺ- ചോദിച്ചു: "നിൻ്റെ എല്ലാ മക്കൾക്കും ഇതു പോലെ നീ നൽകിയിട്ടുണ്ടോ?!" അദ്ദേഹം പറഞ്ഞു: "ഇല്ല." നബി -ﷺ- യുടെ മറുപടി: "എങ്കിൽ അല്ലാഹുവിനെ സൂക്ഷിച്ചു കൊള്ളുക; നിങ്ങളുടെ മക്കൾക്കിടയിൽ നിങ്ങൾ നീതി പാലിക്കുകയും ചെയ്യുക." അങ്ങനെ അദ്ദേഹം തിരിച്ചു പോവുകയും, തൻ്റെ സമ്മാനം തിരിച്ചെടുക്കുകയും ചെയ്തു.
(ബുഖാരി:2587)
എന്തു കൊണ്ടാണ് ഇസ്ലാം ഇപ്രകാരം നീതിക്ക് പ്രാധാന്യം നൽകിയത്!? കാരണം ജനങ്ങൾക്കോ രാജ്യങ്ങൾക്കോ നീതി കൂടാതെ നിലനിൽക്കാനാവില്ല; ജനങ്ങൾക്ക് അവരുടെ മതവിശ്വാസത്തെയും ജീവനെയും അവരുടെ സന്താനങ്ങളെയും അഭിമാനത്തെയും സമ്പത്തിനെയും തങ്ങളുടെ നാടിനെയും നിർഭയത്വത്തോടെ നിലനിർത്താൻ കഴിയണമെങ്കിൽ നീതി കൂടിയേ തീരൂ. ഇതു കൊണ്ട് തന്നെയാണ് മക്കയിലെ മുശ്രിക്കുകൾ മുസ്ലിംകൾക്ക് കടുത്ത പ്രയാസങ്ങൾ ഏൽപ്പിച്ചപ്പോൾ അബ്സീനിയയിലേക്ക് പലായനം ചെയ്യാൻ നബി -ﷺ- അവരോട് കൽപ്പിച്ചത്; അതിൻ്റെ കാരണമായി അവിടുന്ന് പറഞ്ഞു: "അവിടെ നീതിമാനായ ഒരു രാജാവുണ്ട്; അദ്ദേഹത്തിൻ്റെ അടുക്കൽ ഒരാളും അനീതിക്ക് വിധേയനാക്കപ്പെടില്ല."
31- സർവ്വ സൃഷ്ടികളോടും ഏറ്റവും നല്ല രൂപത്തിൽ വർത്തിക്കണമെന്നാണ് ഇസ്ലാമിൻ്റെ കൽപ്പന. സൽസ്വഭാവങ്ങളിലേക്കും സൽപ്രവൃത്തികളിലേക്കുമാണ് അത് ക്ഷണിക്കുന്നത്.
സർവ്വ സൃഷ്ടികളോടും നന്മയിൽ വർത്തിക്കാൻ ഇസ്ലാം കൽപ്പിക്കുന്നു. അല്ലാഹു പറയുന്നു:"തീർച്ചയായും അല്ലാഹു കല്പിക്കുന്നത് നീതി പാലിക്കുവാനും നന്മചെയ്യുവാനും കുടുംബബന്ധമുള്ളവർക്ക് (സഹായം) നൽകുവാനുമാണ്."(നഹ്ല്:90)അല്ലാഹു പറയുന്നു:"(അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധർമ്മങ്ങൾ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യർക്ക് മാപ്പുനല്കുകയും ചെയ്യുന്നവർക്ക് വേണ്ടി. (അത്തരം) സൽകർമ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു."(ആലു ഇംറാൻ: 134)മുഹമ്മദ് നബി -ﷺ- പറയുന്നു:"എല്ലാ കാര്യത്തിലും അല്ലാഹു നന്മ നിശ്ചയിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ വധിക്കുമ്പോൾ നല്ല രൂപത്തിൽ വധിക്കുക. നിങ്ങൾ (മൃഗത്തെ) അറുക്കുമ്പോൾ അറവ് നന്നാക്കുക. തൻ്റെ കത്തി അവൻ മൂർച്ചകൂട്ടുകയും, അറവ് മൃഗത്തിന് ആശ്വാസം നൽകുകയും ചെയ്യട്ടെ."(മുസ്ലിം:1955)ഇസ്ലാം എല്ലാ മാന്യമായ സ്വഭാവങ്ങളിലേക്കും സൽപ്രവൃത്തികളിലേക്കും മനുഷ്യരെ ക്ഷണിക്കുന്നു. മുൻവേദഗ്രന്ഥങ്ങളിൽ മുഹമ്മദ് നബി -ﷺ- യുടെ വിശേഷണമായി വന്ന കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് അല്ലാഹു പറഞ്ഞതു നോക്കൂ:"(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവർക്ക് കണ്ടെത്താൻ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിൻപറ്റുന്നവർക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്.) അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും, ദുരാചാരത്തിൽ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കൾ അവർക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കൾ അവരുടെ മേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിൻപറ്റുകയും ചെയ്തവരാരോ, അവർ തന്നെയാണ് വിജയികൾ."(അഅ്റാഫ്:157)അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:"ഹേ ആഇശ! തീർച്ചയായും അല്ലാഹു സൗമ്യതയുള്ളവനാണ്; അവൻ സൗമ്യതയെ ഇഷ്ടപ്പെടുന്നു. സൗമ്യതക്ക് പരുഷതയേക്കാളും മറ്റെന്തിനേക്കാളും കൂടുതൽ അവൻ (പ്രതിഫലം) നൽകുന്നതാണ്."(മുസ്ലിം:2593)അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:"തീർച്ചയായും അല്ലാഹു മാതാക്കളെ ധിക്കരിക്കുന്നതും, പെൺമക്കളെ ജീവനോടെ കുഴിച്ചു മൂടുന്നതും, മറ്റുള്ളവർക്ക് അവകാശപ്പെട്ടത് നൽകാതെ തടഞ്ഞു വെക്കുന്നതും, അർഹതയില്ലാത്തത് ചോദിച്ചു വാങ്ങുന്നതും നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. കേട്ടുകേൾവികൾ (വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും), ചോദ്യങ്ങൾ അധികരിപ്പിക്കുന്നതും, സമ്പത്ത് പാഴാക്കുന്നതും അവൻ നിങ്ങളിൽ വെറുക്കുകയും ചെയ്യുന്നു."(ബുഖാരി: 2408)അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:“നിങ്ങൾ മുഅ്മിനീങ്ങളാകുന്നത് വരെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കുന്നത് വരെ നിങ്ങൾ മുഅ്മിനുകളുമാകില്ല. നിങ്ങൾക്ക് ഞാൻ ഒരു പ്രവർത്തനം അറിയിച്ചു തരട്ടെയോ; അത് ചെയ്താൽ നിങ്ങൾ പരസ്പരം സ്നേഹിക്കും. നിങ്ങൾക്കിടയിൽ സലാം വർദ്ധിപ്പിക്കുക."(മുസ്ലിം:54)
"തീർച്ചയായും അല്ലാഹു കല്പിക്കുന്നത് നീതി പാലിക്കുവാനും നന്മചെയ്യുവാനും കുടുംബബന്ധമുള്ളവർക്ക് (സഹായം) നൽകുവാനുമാണ്."
(നഹ്ല്:90)
അല്ലാഹു പറയുന്നു:
"(അതായത്) സന്തോഷാവസ്ഥയിലും വിഷമാവസ്ഥയിലും ദാനധർമ്മങ്ങൾ ചെയ്യുകയും, കോപം ഒതുക്കിവെക്കുകയും, മനുഷ്യർക്ക് മാപ്പുനല്കുകയും ചെയ്യുന്നവർക്ക് വേണ്ടി. (അത്തരം) സൽകർമ്മകാരികളെ അല്ലാഹു സ്നേഹിക്കുന്നു."
(ആലു ഇംറാൻ: 134)
മുഹമ്മദ് നബി -ﷺ- പറയുന്നു:
"എല്ലാ കാര്യത്തിലും അല്ലാഹു നന്മ നിശ്ചയിച്ചിരിക്കുന്നു. അതിനാൽ നിങ്ങൾ വധിക്കുമ്പോൾ നല്ല രൂപത്തിൽ വധിക്കുക. നിങ്ങൾ (മൃഗത്തെ) അറുക്കുമ്പോൾ അറവ് നന്നാക്കുക. തൻ്റെ കത്തി അവൻ മൂർച്ചകൂട്ടുകയും, അറവ് മൃഗത്തിന് ആശ്വാസം നൽകുകയും ചെയ്യട്ടെ."
(മുസ്ലിം:1955)
ഇസ്ലാം എല്ലാ മാന്യമായ സ്വഭാവങ്ങളിലേക്കും സൽപ്രവൃത്തികളിലേക്കും മനുഷ്യരെ ക്ഷണിക്കുന്നു. മുൻവേദഗ്രന്ഥങ്ങളിൽ മുഹമ്മദ് നബി -ﷺ- യുടെ വിശേഷണമായി വന്ന കാര്യങ്ങൾ വിശദീകരിച്ചു കൊണ്ട് അല്ലാഹു പറഞ്ഞതു നോക്കൂ:
"(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവർക്ക് കണ്ടെത്താൻ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ (മുഹമ്മദ് നബിയെ) പിൻപറ്റുന്നവർക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്.) അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും, ദുരാചാരത്തിൽ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കൾ അവർക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കൾ അവരുടെ മേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിൻപറ്റുകയും ചെയ്തവരാരോ, അവർ തന്നെയാണ് വിജയികൾ."
(അഅ്റാഫ്:157)
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:
"ഹേ ആഇശ! തീർച്ചയായും അല്ലാഹു സൗമ്യതയുള്ളവനാണ്; അവൻ സൗമ്യതയെ ഇഷ്ടപ്പെടുന്നു. സൗമ്യതക്ക് പരുഷതയേക്കാളും മറ്റെന്തിനേക്കാളും കൂടുതൽ അവൻ (പ്രതിഫലം) നൽകുന്നതാണ്."
(മുസ്ലിം:2593)
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:
"തീർച്ചയായും അല്ലാഹു മാതാക്കളെ ധിക്കരിക്കുന്നതും, പെൺമക്കളെ ജീവനോടെ കുഴിച്ചു മൂടുന്നതും, മറ്റുള്ളവർക്ക് അവകാശപ്പെട്ടത് നൽകാതെ തടഞ്ഞു വെക്കുന്നതും, അർഹതയില്ലാത്തത് ചോദിച്ചു വാങ്ങുന്നതും നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. കേട്ടുകേൾവികൾ (വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും), ചോദ്യങ്ങൾ അധികരിപ്പിക്കുന്നതും, സമ്പത്ത് പാഴാക്കുന്നതും അവൻ നിങ്ങളിൽ വെറുക്കുകയും ചെയ്യുന്നു."
(ബുഖാരി: 2408)
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:
“നിങ്ങൾ മുഅ്മിനീങ്ങളാകുന്നത് വരെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കുന്നത് വരെ നിങ്ങൾ മുഅ്മിനുകളുമാകില്ല. നിങ്ങൾക്ക് ഞാൻ ഒരു പ്രവർത്തനം അറിയിച്ചു തരട്ടെയോ; അത് ചെയ്താൽ നിങ്ങൾ പരസ്പരം സ്നേഹിക്കും. നിങ്ങൾക്കിടയിൽ സലാം വർദ്ധിപ്പിക്കുക."
(മുസ്ലിം:54)
32- സത്യസന്ധത, വാഗ്ദത്തപാലനം, ജീവിതവിശുദ്ധി, ലജ്ജ, ധൈര്യം, ദാനസന്നദ്ധത, മാന്യത കാത്തുസൂക്ഷിക്കൽ, ആവശ്യക്കാരനെ സഹായിക്കൽ, പ്രയാസത്തിൽ അകപ്പെട്ടവന് കൈത്താങ്ങേകൽ, വിശക്കുന്നവന് ഭക്ഷണം നൽകൽ, അയൽവാസിയോട് നന്മയിൽ വർത്തിക്കൽ, കുടുംബബന്ധം ചേർക്കൽ, മൃഗങ്ങളോട് കാരുണ്യം കാണിക്കൽ; ഇസ്ലാം ക്ഷണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മനോഹരമായ ചില സ്വഭാവഗുണങ്ങളാണിവ.
സൽസ്വഭാവങ്ങൾ പുലർത്തണമെന്ന് ഇസ്ലാം കൽപ്പിക്കുന്നു. അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞതു നോക്കൂ:"നല്ല സ്വഭാവഗുണങ്ങൾ പൂർണ്ണമാക്കുന്നതിനത്രെ ഞാൻ നിയോഗിക്കപ്പെട്ടത്."(സ്വഹീഹ് അദബുൽ മുഫ്റദ്: 207)അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:"നിങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും, അന്ത്യനാളിൽ നിങ്ങളിൽ എന്നോട് ഏറ്റവും അടുത്ത സ്ഥാനമുള്ളതും നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളയാൾക്കാണ്. നിങ്ങളിൽ എനിക്ക് ഏറ്റവും ദേഷ്യമുള്ളതും, അന്ത്യനാളിൽ എന്നിൽ നിന്ന് ഏറ്റവും വിദൂരത്താവുകയും ചെയ്യുന്നത് വായാടിയും, പരിഹാസിയും, 'മുതഫയ്ഹിഖു'കളുമായവരാണ്. സ്വഹാബികൾ ചോദിച്ചു: "വായാടികളെയും പരിഹാസികളെയും ഞങ്ങൾക്ക് മനസ്സിലായി; എന്നാൽ ആരാണ് മുതഫയ്ഹിഖ്?!" നബി -ﷺ- പറഞ്ഞു: "അഹങ്കാരികൾ."(സ്വഹീഹഃ:791)അബ്ദുല്ലാഹി ബ്നു അംറിബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُما- നിവേദനം: നബി -ﷺ- മര്യാദയില്ലാത്തവരോ, മോശത്തരം കാണിക്കുന്നവരോ ആയിരുന്നില്ല. അവിടുന്ന് പറയുമായിരുന്നു: "തീർച്ചയായും നിങ്ങളിൽ ഏറ്റവും നല്ലവർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്."(ബുഖാരി:3559)നല്ല സ്വഭാവം പാലിക്കണമെന്നും, സൽസ്വഭാവങ്ങൾ പുലർത്തണമെന്നും പൊതുവെ കൽപ്പിക്കുന്ന ഇതല്ലാത്ത അനേകം ആയത്തുകളും ഹദീഥുകളും വേറെയുമുണ്ട്.ഇസ്ലാം കൽപ്പിച്ച സൽസ്വഭാവങ്ങളിലൊന്നാണ് സത്യസന്ധത. നബി -ﷺ- പറഞ്ഞു:"നിങ്ങൾ സത്യസന്ധത പുലർത്തുക; കാരണം തീർച്ചയായും സത്യം പുണ്യത്തിലേക്ക് നയിക്കും; പുണ്യം ഉറപ്പായും സ്വർഗത്തിലേക്കും നയിക്കും. ഒരാൾ സത്യം പറഞ്ഞു കൊണ്ടേയിരിക്കുകയും, സത്യം പറയാൻ ശ്രദ്ധ പുലർത്തി കൊണ്ടിരിക്കുകയും ചെയ്താൽ അല്ലാഹുവിങ്കൽ സത്യവാൻ എന്ന് അവൻ രേഖപ്പെടുത്തപ്പെടുന്നതാണ്."(മുസ്ലിം:2607)വിശ്വസ്തത; ഇസ്ലാം കൽപ്പിച്ച സൽസ്വഭാവങ്ങളിലൊന്നാണതും. അല്ലാഹു പറയുന്നു:"വിശ്വസിച്ചേല്പിക്കപ്പെട്ട അനാമത്തുകൾ (ഉത്തരവാദിത്തങ്ങൾ) അവയുടെ അവകാശികൾക്ക് നിങ്ങൾ കൊടുത്തു വീട്ടണമെന്ന് അല്ലാഹു നിങ്ങളോട് കൽപ്പിക്കുന്നു."(നിസാഅ്:58)ഇസ്ലാം കൽപ്പിച്ച മറ്റൊരു സ്വഭാവം ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കലാണ്. നബി -ﷺ- പറഞ്ഞു:"മൂന്നു പേരെ സഹായിക്കൽ അല്ലാഹുവിൻ്റെ മേലുള്ള ബാധ്യതയാണ്." ജീവിതവിശുദ്ധി ഉദ്ദേശിച്ചു കൊണ്ട് വിവാഹം കഴിച്ച വ്യക്തിയെ നബി -ﷺ- അക്കൂട്ടത്തിൽ എണ്ണുകയും ചെയ്തു.(തിർമിദി:1655)നബി -ﷺ- യുടെ പ്രാർത്ഥനകളിലൊന്ന് ഇപ്രകാരമായിരുന്നു:"അല്ലാഹുവേ! സന്മാർഗവും ധർമ്മനിഷ്ഠയും ജീവിതവിശുദ്ധിയും ധന്യതയും ഞാൻ നിന്നോട് ചോദിക്കുന്നു."(മുസ്ലിം:2721)ലജ്ജയും ഇസ്ലാം കൽപ്പിച്ച നന്മകളിൽ പെട്ടതാണ്. അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറയുന്നു:"ലജ്ജ നന്മയല്ലാതെ മറ്റൊന്നും കൊണ്ടു വരില്ല."(ബുഖാരി:6117)അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:"എല്ലാ മതത്തിനും ഒരു സ്വഭാവമുണ്ട്; ഇസ്ലാമിൻ്റെ സ്വഭാവം ലജ്ജയാണ്."(ബയ്ഹഖി:6/2619)ധൈര്യം കാത്തുസൂക്ഷിക്കാനും ഇസ്ലാം കൽപ്പിക്കുന്നു. അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:"നബി -ﷺ- ജനങ്ങളിൽ ഏറ്റവും നല്ലവരും, ഏറ്റവും ധൈര്യമുള്ളവരും, ഏറ്റവും ഔദാര്യശീലമുള്ളവരുമായിരുന്നു. (ഒരിക്കൽ) മദീനക്കാർ പേടിച്ചരണ്ട സന്ദർഭത്തിൽ നബി -ﷺ- അവർക്ക് മുൻപേ കുതിരപ്പുറത്ത് കുതിച്ചിട്ടുണ്ട്."(ബുഖാരി:2820)നബി -ﷺ- ഭീരുത്വം ബാധിക്കുന്നതിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കാറുണ്ടായിരുന്നു. അവിടുന്ന് ഇപ്രകാരം പ്രാർത്ഥിക്കും."അല്ലാഹുവേ! ഞാൻ ഭീരുത്വം ബാധിക്കുന്നതിൽ നിന്ന് നിന്നോട് രക്ഷ ചോദിക്കുന്നു."(ബുഖാരി:6374)ദാനശീലവും ഔദാര്യ മനോഭാവവും ഇസ്ലാം കൽപ്പിച്ച സൽസ്വഭാവങ്ങളിൽ പെട്ടതാണ്. അല്ലാഹു പറയുന്നു:"അല്ലാഹുവിൻ്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകൾ ഉല്പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് ഇരട്ടിയായി നല്കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്."(ബഖറ:261)ഔദാര്യ മനോഭാവമുള്ളവരായിരുന്നു അല്ലാഹുവിൻ്റെ റസൂൽ -ﷺ-. ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:"നബി -ﷺ- ജനങ്ങളിൽ ഏറ്റവും ദാനശീലമുള്ളയാളായിരുന്നു. റമദാനിൽ -ജിബ്രീലിനെ കണ്ടുമുട്ടുന്ന വേളയിലാണ്- അവിടുന്ന് ഏറ്റവും കൂടുതൽ ദാനം ചെയ്യുക. ജിബ്രീൽ (അ) റമദാനിൽ എല്ലാ രാത്രിയിലും നബി -ﷺ- യെ കണ്ടുമുട്ടുകയും, നബി -ﷺ- ജിബ്രീലിന് ഖുർആൻ കേൾപ്പിച്ചു നൽകുകയും ചെയ്യും; (ഇത് റമദാൻ) കഴിയുന്നത് വരെ തുടരും. ജിബ്രീൽ (അ) നെ കണ്ടുമുട്ടുമ്പോൾ അടിച്ചു വീശുന്ന കാറ്റിനേക്കാൾ നബി -ﷺ- ഔദാര്യവാനായി മാറുമായിരുന്നു."(ബുഖാരി:1902)ആവശ്യക്കാരനെ സഹായിക്കുകയും, പ്രയാസം ബാധിച്ചവന് കൈത്താങ്ങേകുകയും, വിശക്കുന്നവന് ഭക്ഷണം നൽകുകയും, നല്ല അയൽബന്ധം കാത്തു സൂക്ഷിക്കുകയും, കുടുംബബന്ധം ചേർക്കുകയും, മൃഗങ്ങളോട് സഹാനുഭൂതി പുലർത്തുകയും ചെയ്യണമെന്ന് ഇസ്ലാം ഓർമ്മപ്പെടുത്തുന്നു.അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "ഇസ്ലാമിൻ്റെ എന്താണ് ഏറ്റവും ഉത്തമമായിട്ടുള്ളത്?!" നബി -ﷺ- പറഞ്ഞു: "ഭക്ഷണം നൽകുക; നീ അറിയുന്നവരോടും അല്ലാത്തവരോടും സലാം പറയുകയും ചെയ്യുക."(ബുഖാരി:12)അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:"ഒരാൾ ഒരു വഴിയിലൂടെ സഞ്ചരിക്കുന്നതിനിടയിൽ അയാൾക്ക് ദാഹം കഠിനമായി. അങ്ങനെ ഒരു കിണർ കണ്ടപ്പോൾ അയാളതിൽ ഇറങ്ങുകയും, വെള്ളം കുടിക്കുകയും, പുറത്തേക്ക് വരുകയും ചെയ്തു. അപ്പോഴതാ, ഒരു നായ അതിൻ്റെ നാവ് പുറത്തേക്കിട്ട് -ദാഹം കാരണത്താൽ- പൊടി തിന്നുന്നു. അപ്പോൾ ആ മനുഷ്യൻ പറഞ്ഞു: "എനിക്ക് ബാധിച്ചതു പോലുള്ള ദാഹം ഈ നായക്കും ബാധിച്ചിരിക്കുന്നു." അയാൾ കിണറ്റിൽ ഇറങ്ങുകയും, തൻ്റെ ഖുഫ്ഫയിൽ (ഒരു തരം പാദരക്ഷ) വെള്ളം നിറക്കുകയും, ആ നായയെ വെള്ളം കുടിപ്പിക്കുകയും ചെയ്തു. അല്ലാഹു അയാളുടെ പ്രവർത്തി നന്ദിയോടെ സ്വീകരിക്കുകയും, അയാൾക്ക് പൊറുത്തു കൊടുക്കുകയും ചെയ്തു." (ഇത് കേട്ടപ്പോൾ) സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! മൃഗങ്ങളുടെ കാര്യത്തിൽ ഞങ്ങൾക്ക് പ്രതിഫലമുണ്ടോ?!" നബി -ﷺ- പറഞ്ഞു: "അതെ! പച്ചക്കരളുള്ള എല്ലാ ജീവികളുടെ കാര്യത്തിലും പ്രതിഫലമുണ്ട്."(ഇബ്നു ഹിബ്ബാൻ:544)അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:"വിധവയുടെയും ദരിദ്രൻ്റെയും കാര്യത്തിൽ പരിശ്രമിച്ചു കൊണ്ടിരിക്കുന്നവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവനെ പോലെയാണ്. അല്ലെങ്കിൽ രാത്രി മുഴുവൻ നിന്നു നിസ്കരിക്കുകയും, പകൽ മുഴുവൻ നോമ്പ് നോൽക്കുകയും ചെയ്യുന്ന വ്യക്തിയെ പോലെ."(ബുഖാരി:5353)കുടുംബ ബന്ധത്തിലുള്ളവരോടുള്ള ബാധ്യതകൾ ഇസ്ലാം ഊന്നിപ്പറയുകയും, അവരോട് ബന്ധം പുലർത്തുക എന്നത് നിർബന്ധമാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു:"വിശ്വാസികളോട് സ്വദേഹങ്ങളെക്കാളും അടുത്തവരാകുന്നു നബി -ﷺ-. അദ്ദേഹത്തിൻ്റെ ഭാര്യമാർ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവർ അന്യോന്യം അല്ലാഹുവിൻ്റെ നിയമത്തിൽ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതൽ അടുപ്പമുള്ളവരാകുന്നു. നിങ്ങൾ നിങ്ങളുടെ മിത്രങ്ങൾക്ക് വല്ല ഉപകാരവും ചെയ്യുന്നുവെങ്കിൽ അത് ഇതിൽ നിന്ന് ഒഴിവാകുന്നു. അക്കാര്യം വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടതാകുന്നു."(അഹ്സാബ്:6)കുടുംബബന്ധം മുറിക്കുന്നതിൽ നിന്ന് ഇസ്ലാം ശക്തമായി താക്കീത് ചെയ്തിരിക്കുന്നു. ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നതിനൊപ്പമാണ് ഈ പാപത്തെ അല്ലാഹു എണ്ണിപ്പറഞ്ഞത്. അല്ലാഹു പറയുന്നു:"എന്നാൽ നിങ്ങൾ കൈകാര്യകർത്തൃത്വം ഏറ്റെടുക്കുകയാണെങ്കിൽ ഭൂമിയിൽ നിങ്ങൾ കുഴപ്പമുണ്ടാക്കുകയും, നിങ്ങളുടെ കുടുംബബന്ധങ്ങൾ വെട്ടിമുറിക്കുകയും ചെയ്തേക്കുമോ?അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവർക്ക് ബധിരത നല്കുകയും, അവരുടെ കണ്ണുകൾക്ക് അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു."(മുഹമ്മദ്:22-23)നബി -ﷺ- പറഞ്ഞു: "കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതല്ല."(മുസ്ലിം:2556)മാതാപിതാക്കൾ, സഹോദരങ്ങളും സഹോദരിമാരും, പിതൃസഹോദരങ്ങളും സഹോദരിമാരും, മാതൃസഹോദരങ്ങളും സഹോദരിമാരും; ഇവരോടാണ് കുടുംബബന്ധം ചേർക്കൽ നിർബന്ധമായിട്ടുള്ളത്.ഇതോടൊപ്പം -അമുസ്ലിമാണെങ്കിൽ പോലും- അയൽവാസികളോടുള്ള ബാധ്യതകൾ പാലിക്കണമെന്നും ഇസ്ലാം ശക്തമായി ഓർമ്മപ്പെടുത്തുന്നു; അല്ലാഹു പറയുന്നു:"നിങ്ങൾ അല്ലാഹുവെ മാത്രം ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വർത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല."(നിസാഅ്:36)അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:"അയൽവാസിക്ക് അനന്തരാവകാശം ലഭിക്കുമെന്ന് ഞാൻ ധരിച്ചു പോകുന്നത് വരെ അയൽവാസികളുടെ കാര്യം ജിബ്രീൽ എന്നോട് ഉപദേശിച്ചു കൊണ്ടേയിരുന്നു."(സ്വഹീഹ് അബീ ദാവൂദ്:5152)
"നല്ല സ്വഭാവഗുണങ്ങൾ പൂർണ്ണമാക്കുന്നതിനത്രെ ഞാൻ നിയോഗിക്കപ്പെട്ടത്."
(സ്വഹീഹ് അദബുൽ മുഫ്റദ്: 207)
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:
"നിങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും, അന്ത്യനാളിൽ നിങ്ങളിൽ എന്നോട് ഏറ്റവും അടുത്ത സ്ഥാനമുള്ളതും നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളയാൾക്കാണ്. നിങ്ങളിൽ എനിക്ക് ഏറ്റവും ദേഷ്യമുള്ളതും, അന്ത്യനാളിൽ എന്നിൽ നിന്ന് ഏറ്റവും വിദൂരത്താവുകയും ചെയ്യുന്നത് വായാടിയും, പരിഹാസിയും, 'മുതഫയ്ഹിഖു'കളുമായവരാണ്. സ്വഹാബികൾ ചോദിച്ചു: "വായാടികളെയും പരിഹാസികളെയും ഞങ്ങൾക്ക് മനസ്സിലായി; എന്നാൽ ആരാണ് മുതഫയ്ഹിഖ്?!" നബി -ﷺ- പറഞ്ഞു: "അഹങ്കാരികൾ."
(സ്വഹീഹഃ:791)
അബ്ദുല്ലാഹി ബ്നു അംറിബ്നിൽ ആസ്വ് -رَضِيَ اللَّهُ عَنْهُما- നിവേദനം: നബി -ﷺ- മര്യാദയില്ലാത്തവരോ, മോശത്തരം കാണിക്കുന്നവരോ ആയിരുന്നില്ല. അവിടുന്ന് പറയുമായിരുന്നു: "തീർച്ചയായും നിങ്ങളിൽ ഏറ്റവും നല്ലവർ നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളവരാണ്."
(ബുഖാരി:3559)
നല്ല സ്വഭാവം പാലിക്കണമെന്നും, സൽസ്വഭാവങ്ങൾ പുലർത്തണമെന്നും പൊതുവെ കൽപ്പിക്കുന്ന ഇതല്ലാത്ത അനേകം ആയത്തുകളും ഹദീഥുകളും വേറെയുമുണ്ട്.
ഇസ്ലാം കൽപ്പിച്ച സൽസ്വഭാവങ്ങളിലൊന്നാണ് സത്യസന്ധത. നബി -ﷺ- പറഞ്ഞു:
"നിങ്ങൾ സത്യസന്ധത പുലർത്തുക; കാരണം തീർച്ചയായും സത്യം പുണ്യത്തിലേക്ക് നയിക്കും; പുണ്യം ഉറപ്പായും സ്വർഗത്തിലേക്കും നയിക്കും. ഒരാൾ സത്യം പറഞ്ഞു കൊണ്ടേയിരിക്കുകയും, സത്യം പറയാൻ ശ്രദ്ധ പുലർത്തി കൊണ്ടിരിക്കുകയും ചെയ്താൽ അല്ലാഹുവിങ്കൽ സത്യവാൻ എന്ന് അവൻ രേഖപ്പെടുത്തപ്പെടുന്നതാണ്."
(മുസ്ലിം:2607)
വിശ്വസ്തത; ഇസ്ലാം കൽപ്പിച്ച സൽസ്വഭാവങ്ങളിലൊന്നാണതും. അല്ലാഹു പറയുന്നു:
"വിശ്വസിച്ചേല്പിക്കപ്പെട്ട അനാമത്തുകൾ (ഉത്തരവാദിത്തങ്ങൾ) അവയുടെ അവകാശികൾക്ക് നിങ്ങൾ കൊടുത്തു വീട്ടണമെന്ന് അല്ലാഹു നിങ്ങളോട് കൽപ്പിക്കുന്നു."
(നിസാഅ്:58)
ഇസ്ലാം കൽപ്പിച്ച മറ്റൊരു സ്വഭാവം ജീവിതവിശുദ്ധി കാത്തുസൂക്ഷിക്കലാണ്. നബി -ﷺ- പറഞ്ഞു:
"മൂന്നു പേരെ സഹായിക്കൽ അല്ലാഹുവിൻ്റെ മേലുള്ള ബാധ്യതയാണ്." ജീവിതവിശുദ്ധി ഉദ്ദേശിച്ചു കൊണ്ട് വിവാഹം കഴിച്ച വ്യക്തിയെ നബി -ﷺ- അക്കൂട്ടത്തിൽ എണ്ണുകയും ചെയ്തു.
(തിർമിദി:1655)
നബി -ﷺ- യുടെ പ്രാർത്ഥനകളിലൊന്ന് ഇപ്രകാരമായിരുന്നു:
"അല്ലാഹുവേ! സന്മാർഗവും ധർമ്മനിഷ്ഠയും ജീവിതവിശുദ്ധിയും ധന്യതയും ഞാൻ നിന്നോട് ചോദിക്കുന്നു."
(മുസ്ലിം:2721)
ലജ്ജയും ഇസ്ലാം കൽപ്പിച്ച നന്മകളിൽ പെട്ടതാണ്. അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറയുന്നു:
"ലജ്ജ നന്മയല്ലാതെ മറ്റൊന്നും കൊണ്ടു വരില്ല."
(ബുഖാരി:6117)
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:
"എല്ലാ മതത്തിനും ഒരു സ്വഭാവമുണ്ട്; ഇസ്ലാമിൻ്റെ സ്വഭാവം ലജ്ജയാണ്."
(ബയ്ഹഖി:6/2619)
ധൈര്യം കാത്തുസൂക്ഷിക്കാനും ഇസ്ലാം കൽപ്പിക്കുന്നു. അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം:
"നബി -ﷺ- ജനങ്ങളിൽ ഏറ്റവും നല്ലവരും, ഏറ്റവും ധൈര്യമുള്ളവരും, ഏറ്റവും ഔദാര്യശീലമുള്ളവരുമായിരുന്നു. (ഒരിക്കൽ) മദീനക്കാർ പേടിച്ചരണ്ട സന്ദർഭത്തിൽ നബി -ﷺ- അവർക്ക് മുൻപേ കുതിരപ്പുറത്ത് കുതിച്ചിട്ടുണ്ട്."
(ബുഖാരി:2820)
നബി -ﷺ- ഭീരുത്വം ബാധിക്കുന്നതിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കാറുണ്ടായിരുന്നു. അവിടുന്ന് ഇപ്രകാരം പ്രാർത്ഥിക്കും.
"അല്ലാഹുവേ! ഞാൻ ഭീരുത്വം ബാധിക്കുന്നതിൽ നിന്ന് നിന്നോട് രക്ഷ ചോദിക്കുന്നു."
(ബുഖാരി:6374)
ദാനശീലവും ഔദാര്യ മനോഭാവവും ഇസ്ലാം കൽപ്പിച്ച സൽസ്വഭാവങ്ങളിൽ പെട്ടതാണ്. അല്ലാഹു പറയുന്നു:
"അല്ലാഹുവിൻ്റെ മാർഗത്തിൽ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകൾ ഉല്പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താൻ ഉദ്ദേശിക്കുന്നവർക്ക് ഇരട്ടിയായി നല്കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്."
(ബഖറ:261)
ഔദാര്യ മനോഭാവമുള്ളവരായിരുന്നു അല്ലാഹുവിൻ്റെ റസൂൽ -ﷺ-. ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം:
"നബി -ﷺ- ജനങ്ങളിൽ ഏറ്റവും ദാനശീലമുള്ളയാളായിരുന്നു. റമദാനിൽ -ജിബ്രീലിനെ കണ്ടുമുട്ടുന്ന വേളയിലാണ്- അവിടുന്ന് ഏറ്റവും കൂടുതൽ ദാനം ചെയ്യുക. ജിബ്രീൽ (അ) റമദാനിൽ എല്ലാ രാത്രിയിലും നബി -ﷺ- യെ കണ്ടുമുട്ടുകയും, നബി -ﷺ- ജിബ്രീലിന് ഖുർആൻ കേൾപ്പിച്ചു നൽകുകയും ചെയ്യും; (ഇത് റമദാൻ) കഴിയുന്നത് വരെ തുടരും. ജിബ്രീൽ (അ) നെ കണ്ടുമുട്ടുമ്പോൾ അടിച്ചു വീശുന്ന കാറ്റിനേക്കാൾ നബി -ﷺ- ഔദാര്യവാനായി മാറുമായിരുന്നു."
(ബുഖാരി:1902)
ആവശ്യക്കാരനെ സഹായിക്കുകയും, പ്രയാസം ബാധിച്ചവന് കൈത്താങ്ങേകുകയും, വിശക്കുന്നവന് ഭക്ഷണം നൽകുകയും, നല്ല അയൽബന്ധം കാത്തു സൂക്ഷിക്കുകയും, കുടുംബബന്ധം ചേർക്കുകയും, മൃഗങ്ങളോട് സഹാനുഭൂതി പുലർത്തുകയും ചെയ്യണമെന്ന് ഇസ്ലാം ഓർമ്മപ്പെടുത്തുന്നു.
അബ്ദുല്ലാഹി ബ്നു അംറ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "ഇസ്ലാമിൻ്റെ എന്താണ് ഏറ്റവും ഉത്തമമായിട്ടുള്ളത്?!" നബി -ﷺ- പറഞ്ഞു: "ഭക്ഷണം നൽകുക; നീ അറിയുന്നവരോടും അല്ലാത്തവരോടും സലാം പറയുകയും ചെയ്യുക."
(ബുഖാരി:12)
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:
"ഒരാൾ ഒരു വഴിയിലൂടെ സഞ്ചരിക്കുന്നതിനിടയിൽ അയാൾക്ക് ദാഹം കഠിനമായി. അങ്ങനെ ഒരു കിണർ കണ്ടപ്പോൾ അയാളതിൽ ഇറങ്ങുകയും, വെള്ളം കുടിക്കുകയും, പുറത്തേക്ക് വരുകയും ചെയ്തു. അപ്പോഴതാ, ഒരു നായ അതിൻ്റെ നാവ് പുറത്തേക്കിട്ട് -ദാഹം കാരണത്താൽ- പൊടി തിന്നുന്നു. അപ്പോൾ ആ മനുഷ്യൻ പറഞ്ഞു: "എനിക്ക് ബാധിച്ചതു പോലുള്ള ദാഹം ഈ നായക്കും ബാധിച്ചിരിക്കുന്നു." അയാൾ കിണറ്റിൽ ഇറങ്ങുകയും, തൻ്റെ ഖുഫ്ഫയിൽ (ഒരു തരം പാദരക്ഷ) വെള്ളം നിറക്കുകയും, ആ നായയെ വെള്ളം കുടിപ്പിക്കുകയും ചെയ്തു. അല്ലാഹു അയാളുടെ പ്രവർത്തി നന്ദിയോടെ സ്വീകരിക്കുകയും, അയാൾക്ക് പൊറുത്തു കൊടുക്കുകയും ചെയ്തു." (ഇത് കേട്ടപ്പോൾ) സ്വഹാബികൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! മൃഗങ്ങളുടെ കാര്യത്തിൽ ഞങ്ങൾക്ക് പ്രതിഫലമുണ്ടോ?!" നബി -ﷺ- പറഞ്ഞു: "അതെ! പച്ചക്കരളുള്ള എല്ലാ ജീവികളുടെ കാര്യത്തിലും പ്രതിഫലമുണ്ട്."
(ഇബ്നു ഹിബ്ബാൻ:544)
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:
"വിധവയുടെയും ദരിദ്രൻ്റെയും കാര്യത്തിൽ പരിശ്രമിച്ചു കൊണ്ടിരിക്കുന്നവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവനെ പോലെയാണ്. അല്ലെങ്കിൽ രാത്രി മുഴുവൻ നിന്നു നിസ്കരിക്കുകയും, പകൽ മുഴുവൻ നോമ്പ് നോൽക്കുകയും ചെയ്യുന്ന വ്യക്തിയെ പോലെ."
(ബുഖാരി:5353)
കുടുംബ ബന്ധത്തിലുള്ളവരോടുള്ള ബാധ്യതകൾ ഇസ്ലാം ഊന്നിപ്പറയുകയും, അവരോട് ബന്ധം പുലർത്തുക എന്നത് നിർബന്ധമാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു:
"വിശ്വാസികളോട് സ്വദേഹങ്ങളെക്കാളും അടുത്തവരാകുന്നു നബി -ﷺ-. അദ്ദേഹത്തിൻ്റെ ഭാര്യമാർ അവരുടെ മാതാക്കളുമാകുന്നു. രക്തബന്ധമുള്ളവർ അന്യോന്യം അല്ലാഹുവിൻ്റെ നിയമത്തിൽ മറ്റു വിശ്വാസികളെക്കാളും മുഹാജിറുകളെക്കാളും കൂടുതൽ അടുപ്പമുള്ളവരാകുന്നു. നിങ്ങൾ നിങ്ങളുടെ മിത്രങ്ങൾക്ക് വല്ല ഉപകാരവും ചെയ്യുന്നുവെങ്കിൽ അത് ഇതിൽ നിന്ന് ഒഴിവാകുന്നു. അക്കാര്യം വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടതാകുന്നു."
(അഹ്സാബ്:6)
കുടുംബബന്ധം മുറിക്കുന്നതിൽ നിന്ന് ഇസ്ലാം ശക്തമായി താക്കീത് ചെയ്തിരിക്കുന്നു. ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നതിനൊപ്പമാണ് ഈ പാപത്തെ അല്ലാഹു എണ്ണിപ്പറഞ്ഞത്. അല്ലാഹു പറയുന്നു:
"എന്നാൽ നിങ്ങൾ കൈകാര്യകർത്തൃത്വം ഏറ്റെടുക്കുകയാണെങ്കിൽ ഭൂമിയിൽ നിങ്ങൾ കുഴപ്പമുണ്ടാക്കുകയും, നിങ്ങളുടെ കുടുംബബന്ധങ്ങൾ വെട്ടിമുറിക്കുകയും ചെയ്തേക്കുമോ?
അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവർക്ക് ബധിരത നല്കുകയും, അവരുടെ കണ്ണുകൾക്ക് അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു."
(മുഹമ്മദ്:22-23)
നബി -ﷺ- പറഞ്ഞു: "കുടുംബബന്ധം മുറിക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതല്ല."
(മുസ്ലിം:2556)
മാതാപിതാക്കൾ, സഹോദരങ്ങളും സഹോദരിമാരും, പിതൃസഹോദരങ്ങളും സഹോദരിമാരും, മാതൃസഹോദരങ്ങളും സഹോദരിമാരും; ഇവരോടാണ് കുടുംബബന്ധം ചേർക്കൽ നിർബന്ധമായിട്ടുള്ളത്.
ഇതോടൊപ്പം -അമുസ്ലിമാണെങ്കിൽ പോലും- അയൽവാസികളോടുള്ള ബാധ്യതകൾ പാലിക്കണമെന്നും ഇസ്ലാം ശക്തമായി ഓർമ്മപ്പെടുത്തുന്നു; അല്ലാഹു പറയുന്നു:
"നിങ്ങൾ അല്ലാഹുവെ മാത്രം ആരാധിക്കുകയും അവനോട് യാതൊന്നും പങ്കുചേർക്കാതിരിക്കുകയും മാതാപിതാക്കളോട് നല്ല നിലയിൽ വർത്തിക്കുകയും ചെയ്യുക. ബന്ധുക്കളോടും അനാഥകളോടും പാവങ്ങളോടും കുടുംബബന്ധമുള്ള അയൽക്കാരോടും അന്യരായ അയൽക്കാരോടും സഹവാസിയോടും വഴിപോക്കനോടും നിങ്ങളുടെ വലതുകൈകൾ ഉടമപ്പെടുത്തിയ അടിമകളോടും നല്ലനിലയിൽ വർത്തിക്കുക. പൊങ്ങച്ചക്കാരനും ദുരഭിമാനിയുമായിട്ടുള്ള ആരെയും അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല."
(നിസാഅ്:36)
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:
"അയൽവാസിക്ക് അനന്തരാവകാശം ലഭിക്കുമെന്ന് ഞാൻ ധരിച്ചു പോകുന്നത് വരെ അയൽവാസികളുടെ കാര്യം ജിബ്രീൽ എന്നോട് ഉപദേശിച്ചു കൊണ്ടേയിരുന്നു."
(സ്വഹീഹ് അബീ ദാവൂദ്:5152)
33- പരിശുദ്ധമായ ഭക്ഷണപാനീയങ്ങളെല്ലാം ഇസ്ലാം അനുവദിച്ചിരിക്കുന്നു. ഹൃദയവും ശരീരവും ഭവനവുമെല്ലാം ശുദ്ധിയായിരിക്കണമെന്നും ഈ മതം കൽപ്പിക്കുന്നു. ഇപ്രകാരം നല്ല ആസ്വാദനങ്ങൾ അനുവദിച്ചതു കൊണ്ടാണ് വിവാഹം ഇസ്ലാം അനുവദിച്ചത്. നബിമാരോടെല്ലാം കൽപ്പിക്കപ്പെട്ട കാര്യങ്ങളിലൊന്നാണ് ഈ പറഞ്ഞതത്രയും. അവർ തങ്ങളുടെ ജനതയോടും ഏറ്റവും പരിശുദ്ധമായത് തന്നെയായിരുന്നു കൽപ്പിച്ചിരുന്നത്.
പരിശുദ്ധമായ ഭക്ഷണപാനീയങ്ങളെല്ലാം ഇസ്ലാം അനുവദിച്ചിരിക്കുന്നു. നബി -ﷺ- പറയുന്നു:"ജനങ്ങളേ! തീർച്ചയായും അല്ലാഹു അതീവപരിശുദ്ധിയുള്ളവൻ (അത്വയ്യിബ്) ആകുന്നു. അവൻ പരിശുദ്ധമായതല്ലാതെ സ്വീകരിക്കുകയില്ല. അല്ലാഹുവിൻ്റെ ദൂതന്മാരോട് അവൻ കൽപ്പിച്ച അതേ കാര്യം എല്ലാ വിശ്വാസികളോടും അവൻ കൽപ്പിച്ചിരിക്കുന്നു. (ദൂതന്മാരോട്) അല്ലാഹു പറഞ്ഞു: "ഹേ; ദൂതന്മാരേ, വിശിഷ്ടവസ്തുക്കളിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുവിൻ. തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു." (മുഅ്മിനൂൻ: 51) അല്ലാഹു പറയുന്നു: "(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾക്ക് നാം നല്കിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുക; നിങ്ങൾ അവനെ മാത്രമാണ് ആരാധിക്കുന്നതെങ്കിൽ (അപ്രകാരം ചെയ്യുക)." (ബഖറ: 172) ശേഷം നബി -ﷺ- ഒരു വ്യക്തിയെ കുറിച്ച് പറഞ്ഞു. അയാൾ ദീർഘദൂരം യാത്ര ചെയ്തിരിക്കുന്നു; അയാളുടെ മുടി ജഢ കുത്തുകയും, (ശരീരമാസകലം) പൊടിപുരളുകയും ചെയ്തിരിക്കുന്നു. ആകാശത്തേക്ക് കൈകളുയർത്തി കൊണ്ട് അയാൾ "എൻ്റെ രക്ഷിതാവേ! എൻ്റെ രക്ഷിതാവേ!" എന്ന് അയാൾ പറയുന്നുണ്ട്. അവൻ്റെ ഭക്ഷിച്ചത് നിഷിദ്ധമാണ്, അവൻ്റെ വസ്ത്രവും നിഷിദ്ധമാണ്; അവൻ്റെ പാനീയവും നിഷിദ്ധമാണ്. അവൻ നിഷിദ്ധത്തിൽ മുങ്ങിയിരിക്കുന്നു. അപ്പോൾ എങ്ങനെയാണ് ആ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുക?!"(മുസ്ലിം:1015)അല്ലാഹു പറയുന്നു:"(നബിയേ,) പറയുക: അല്ലാഹു അവൻ്റെ ദാസന്മാർക്ക് വേണ്ടി ഉല്പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാർത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹികജീവിതത്തിൽ സത്യവിശ്വാസികൾക്ക് അവകാശപ്പെട്ടതാണ്. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർക്ക് മാത്രമുള്ളതുമാണ്. മനസ്സിലാക്കുന്ന ആളുകൾക്ക് വേണ്ടി അപ്രകാരം നാം തെളിവുകൾ വിശദീകരിക്കുന്നു."(അഅ്റാഫ്:32)ഹൃദയവും ശരീരവും താമസസ്ഥലവും വൃത്തിയായി സൂക്ഷിക്കാൻ ഇസ്ലാം കൽപ്പിക്കുന്നു. അതു കൊണ്ടാണ് അല്ലാഹു വിവാഹം അനുവദിച്ചത്. എല്ലാ നല്ല കാര്യങ്ങളും കൽപ്പിക്കുന്നവരായ നബിമാരും റസൂലുകളുമെല്ലാം വിവാഹം കഴിക്കാൻ കൽപ്പിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:"അല്ലാഹു നിങ്ങൾക്ക് നിങ്ങളുടെ കൂട്ടത്തിൽ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവൻ നിങ്ങൾക്ക് പുത്രന്മാരെയും പൗത്രന്മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളിൽ നിന്നും അവൻ നിങ്ങൾക്ക് ഉപജീവനം നല്കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവർ അസത്യത്തിൽ വിശ്വസിക്കുകയും, അല്ലാഹുവിൻ്റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്?"(നഹ്ല്:72)അല്ലാഹു പറയുന്നു:"താങ്കളുടെ വസ്ത്രം താങ്കൾ ശുദ്ധീകരിക്കുക.പാപം വെടിയുകയും ചെയ്യുക."(മുദ്ദഥിർ:4-5)അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:"ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളമെങ്കിലും അഹങ്കാരം ഹൃദയത്തിലുള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല." ഒരാൾ ചോദിച്ചു: "തൻ്റെ വസ്ത്രം നല്ലതാകാനും, തൻ്റെ ചെരുപ്പുകൾ നല്ലതാകാനും ഒരാൾ ആഗ്രഹിക്കുമല്ലോ?" നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹു ഭംഗിയുള്ളവനാണ്. അവൻ ഭംഗിയെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അഹങ്കാരമെന്നാൽ സത്യത്തെ നിരസിക്കലും, ജനങ്ങളെ തരംതാഴ്ത്തലുമാണ്."(മുസ്ലിം:91)
"ജനങ്ങളേ! തീർച്ചയായും അല്ലാഹു അതീവപരിശുദ്ധിയുള്ളവൻ (അത്വയ്യിബ്) ആകുന്നു. അവൻ പരിശുദ്ധമായതല്ലാതെ സ്വീകരിക്കുകയില്ല. അല്ലാഹുവിൻ്റെ ദൂതന്മാരോട് അവൻ കൽപ്പിച്ച അതേ കാര്യം എല്ലാ വിശ്വാസികളോടും അവൻ കൽപ്പിച്ചിരിക്കുന്നു. (ദൂതന്മാരോട്) അല്ലാഹു പറഞ്ഞു: "ഹേ; ദൂതന്മാരേ, വിശിഷ്ടവസ്തുക്കളിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും, സൽകർമ്മം പ്രവർത്തിക്കുകയും ചെയ്യുവിൻ. തീർച്ചയായും ഞാൻ നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിയുന്നവനാകുന്നു." (മുഅ്മിനൂൻ: 51) അല്ലാഹു പറയുന്നു: "(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾക്ക് നാം നല്കിയ വസ്തുക്കളിൽ നിന്ന് വിശിഷ്ടമായത് ഭക്ഷിച്ചു കൊള്ളുക. അല്ലാഹുവോട് നിങ്ങൾ നന്ദികാണിക്കുകയും ചെയ്യുക; നിങ്ങൾ അവനെ മാത്രമാണ് ആരാധിക്കുന്നതെങ്കിൽ (അപ്രകാരം ചെയ്യുക)." (ബഖറ: 172) ശേഷം നബി -ﷺ- ഒരു വ്യക്തിയെ കുറിച്ച് പറഞ്ഞു. അയാൾ ദീർഘദൂരം യാത്ര ചെയ്തിരിക്കുന്നു; അയാളുടെ മുടി ജഢ കുത്തുകയും, (ശരീരമാസകലം) പൊടിപുരളുകയും ചെയ്തിരിക്കുന്നു. ആകാശത്തേക്ക് കൈകളുയർത്തി കൊണ്ട് അയാൾ "എൻ്റെ രക്ഷിതാവേ! എൻ്റെ രക്ഷിതാവേ!" എന്ന് അയാൾ പറയുന്നുണ്ട്. അവൻ്റെ ഭക്ഷിച്ചത് നിഷിദ്ധമാണ്, അവൻ്റെ വസ്ത്രവും നിഷിദ്ധമാണ്; അവൻ്റെ പാനീയവും നിഷിദ്ധമാണ്. അവൻ നിഷിദ്ധത്തിൽ മുങ്ങിയിരിക്കുന്നു. അപ്പോൾ എങ്ങനെയാണ് ആ പ്രാർത്ഥനക്ക് ഉത്തരം നൽകപ്പെടുക?!"
(മുസ്ലിം:1015)
അല്ലാഹു പറയുന്നു:
"(നബിയേ,) പറയുക: അല്ലാഹു അവൻ്റെ ദാസന്മാർക്ക് വേണ്ടി ഉല്പാദിപ്പിച്ചിട്ടുള്ള അലങ്കാര വസ്തുക്കളും വിശിഷ്ടമായ ആഹാരപദാർത്ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹികജീവിതത്തിൽ സത്യവിശ്വാസികൾക്ക് അവകാശപ്പെട്ടതാണ്. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അവർക്ക് മാത്രമുള്ളതുമാണ്. മനസ്സിലാക്കുന്ന ആളുകൾക്ക് വേണ്ടി അപ്രകാരം നാം തെളിവുകൾ വിശദീകരിക്കുന്നു."
(അഅ്റാഫ്:32)
ഹൃദയവും ശരീരവും താമസസ്ഥലവും വൃത്തിയായി സൂക്ഷിക്കാൻ ഇസ്ലാം കൽപ്പിക്കുന്നു. അതു കൊണ്ടാണ് അല്ലാഹു വിവാഹം അനുവദിച്ചത്. എല്ലാ നല്ല കാര്യങ്ങളും കൽപ്പിക്കുന്നവരായ നബിമാരും റസൂലുകളുമെല്ലാം വിവാഹം കഴിക്കാൻ കൽപ്പിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു:
"അല്ലാഹു നിങ്ങൾക്ക് നിങ്ങളുടെ കൂട്ടത്തിൽ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവൻ നിങ്ങൾക്ക് പുത്രന്മാരെയും പൗത്രന്മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളിൽ നിന്നും അവൻ നിങ്ങൾക്ക് ഉപജീവനം നല്കുകയും ചെയ്തിരിക്കുന്നു. എന്നിട്ടും അവർ അസത്യത്തിൽ വിശ്വസിക്കുകയും, അല്ലാഹുവിൻ്റെ അനുഗ്രഹത്തെ നിഷേധിക്കുകയുമാണോ ചെയ്യുന്നത്?"
(നഹ്ല്:72)
അല്ലാഹു പറയുന്നു:
"താങ്കളുടെ വസ്ത്രം താങ്കൾ ശുദ്ധീകരിക്കുക.
പാപം വെടിയുകയും ചെയ്യുക."
(മുദ്ദഥിർ:4-5)
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:
"ഒരു ഉറുമ്പിൻ്റെ കാലടിപ്പാടിനോളമെങ്കിലും അഹങ്കാരം ഹൃദയത്തിലുള്ളവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല." ഒരാൾ ചോദിച്ചു: "തൻ്റെ വസ്ത്രം നല്ലതാകാനും, തൻ്റെ ചെരുപ്പുകൾ നല്ലതാകാനും ഒരാൾ ആഗ്രഹിക്കുമല്ലോ?" നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹു ഭംഗിയുള്ളവനാണ്. അവൻ ഭംഗിയെ ഇഷ്ടപ്പെടുകയും ചെയ്യുന്നു. അഹങ്കാരമെന്നാൽ സത്യത്തെ നിരസിക്കലും, ജനങ്ങളെ തരംതാഴ്ത്തലുമാണ്."
(മുസ്ലിം:91)
34- നിഷിദ്ധവൃത്തികളുടെ അടിവേരുകൾ എന്ന് വിശേഷിപ്പിക്കാവുന്ന തിന്മകളെയെല്ലാം ഇസ്ലാം വിലക്കിയിരിക്കുന്നു. അല്ലാഹുവിൽ പങ്കുചേർക്കുക, അല്ലാഹുവിനെ നിഷേധിക്കുക, വിഗ്രഹങ്ങളെ ആരാധിക്കുക, അല്ലാഹുവിൻ്റെ പേരിൽ അറിവില്ലാതെ സംസാരിക്കുക, (ദാരിദ്ര്യഭയത്താൽ) മക്കളെ കൊലപ്പെടുത്തുക, നിരപരാധിയെ വധിക്കുക, ഭൂമിയിൽ കുഴപ്പമുണ്ടാക്കുക, മാരണം ചെയ്യുക പോലുള്ളവ അവയുടെ ഉദാഹരണങ്ങളാണ്. ഇതു പോലെ -പ്രകടവും ഗോപ്യവുമായ- എല്ലാ മ്ലേഛവൃത്തികളെയും ഇസ്ലാം നിരോധിച്ചിരിക്കുന്നു. വ്യഭിചാരവും സ്വവർഗരതിയും പോലുള്ളവ ഇസ്ലാമിൽ ശക്തമായി നിരോധിക്കപ്പെട്ടിരിക്കുന്നു. പലിശയും, ശവഭോജനവും, വിഗ്രഹങ്ങൾക്കും പ്രതിഷ്ഠകൾക്കും വേണ്ടി ബലിയർപ്പിക്കപ്പെട്ടതും, പന്നിമാംസവും, മറ്റെല്ലാ മാലിന്യങ്ങളും വൃത്തികേടുകളും ഈ ദീനിൽ നിരോധിക്കപ്പെട്ടിരിക്കുന്നു. അനാഥൻ്റെ സമ്പത്ത് ഭക്ഷിക്കുക, അളവുതൂക്കത്തിൽ കൃത്രിമം കാണിക്കുക, കുടുംബബന്ധങ്ങൾ മുറിക്കുക പോലുള്ളവയെല്ലാം ഇസ്ലാമിൽ നിരോധിക്കപ്പെട്ട കാര്യങ്ങളാണ്. ഈ പറഞ്ഞ നിഷിദ്ധവൃത്തികളെല്ലാം എല്ലാ നബിമാരും നിരോധിച്ച കാര്യങ്ങൾ തന്നെ.
നിഷിദ്ധവൃത്തികളുടെ അടിവേരുകൾ എന്ന് വിശേഷിപ്പിക്കാവുന്ന തിന്മകളെയെല്ലാം ഇസ്ലാം വിലക്കിയിരിക്കുന്നു. അല്ലാഹുവിൽ പങ്കുചേർക്കുക, അല്ലാഹുവിനെ നിഷേധിക്കുക, വിഗ്രഹങ്ങളെ ആരാധിക്കുക, അല്ലാഹുവിൻ്റെ പേരിൽ അറിവില്ലാതെ സംസാരിക്കുക, (ദാരിദ്ര്യഭയത്താൽ) മക്കളെ കൊലപ്പെടുത്തുക പോലുള്ളവയെല്ലാം ഉദാഹരണം. അല്ലാഹു പറയുന്നു:"(നബിയേ,) പറയുക: നിങ്ങൾ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയത് നിങ്ങൾക്ക് ഞാൻ പറഞ്ഞ് കേൾപ്പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങൾ പങ്കുചേർക്കരുത്. മാതാപിതാക്കൾക്ക് നന്മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങൾ കൊന്നുകളയരുത്. നാമാണ് നിങ്ങൾക്കും അവർക്കും ആഹാരം തരുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങൾ സമീപിച്ച് പോകരുത്. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങൾ ഹനിച്ചുകളയരുത്. നിങ്ങൾ ചിന്തിച്ച് മനസ്സിലാക്കുവാൻ വേണ്ടി. അല്ലാഹു നിങ്ങൾക്ക് നൽകിയ ഉപദേശമാണത്.ഏറ്റവും ഉത്തമമായ മാർഗത്തിലൂടെയല്ലാതെ നിങ്ങൾ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്. അവന്ന് കാര്യപ്രാപ്തി എത്തുന്നത് വരെ (നിങ്ങൾ അവൻ്റെ രക്ഷാകർത്തൃത്വം ഏറ്റെടുക്കണം.) നിങ്ങൾ നീതിപൂർവ്വം അളവും തൂക്കവും തികച്ചുകൊടുക്കണം. ഒരാൾക്കും അയാളുടെ കഴിവിലുപരിയായി നാം ബാധ്യത ചുമത്തുന്നതല്ല. നിങ്ങൾ സംസാരിക്കുകയാണെങ്കിൽ നീതി പാലിക്കുക. അതൊരു ബന്ധുവിൻ്റെ കാര്യത്തിലായിരുന്നാൽ പോലും. അല്ലാഹുവോടുള്ള കരാർ നിങ്ങൾ നിറവേറ്റുക. നിങ്ങൾ ശ്രദ്ധിച്ച് മനസ്സിലാക്കുവാൻ വേണ്ടി അല്ലാഹു നിങ്ങൾക്ക് നൽകിയ ഉപദേശമാണത്."(അൻആം: 151-152)അല്ലാഹു പറയുന്നു:"പറയുക: എൻ്റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധർമ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങൾ പങ്കുചേർക്കുന്നതും, അല്ലാഹുവിൻ്റെ പേരിൽ നിങ്ങൾക്ക് വിവരമില്ലാത്തത് നിങ്ങൾ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്."(അഅ്റാഫ്:33)അന്യായമായി ഒരാളുടെ ജീവനെടുക്കുന്നത് ഇസ്ലാം വിലക്കുന്നു. അല്ലാഹു പറയുന്നു:"അല്ലാഹു പവിത്രത നൽകിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങൾ ഹനിക്കരുത്. അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്ന പക്ഷം അവൻ്റെ അവകാശിക്ക് നാം (പ്രതികാരം ചെയ്യാൻ) അധികാരം വെച്ച് കൊടുത്തിട്ടുണ്ട്. എന്നാൽ അവൻ കൊലയിൽ അതിരുകവിയരുത്. തീർച്ചയായും അവൻ സഹായിക്കപ്പെടുന്നവനാകുന്നു."(ഇസ്റാഅ്:33)അല്ലാഹു പറയുന്നു:"അല്ലാഹുവോടൊപ്പം മറ്റാരെയും വിളിച്ചു പ്രാർത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവർ. ആ കാര്യങ്ങൾ വല്ലവനും ചെയ്യുന്ന പക്ഷം അവൻ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും."(ഫുർഖാൻ:68)ഭൂമിയിൽ കുഴപ്പങ്ങൾ വിതക്കുന്നതും ഇസ്ലാം കഠിനമായി വിലക്കുന്നു. അല്ലാഹു പറയുന്നു:"ഭൂമിയിൽ നന്മവരുത്തിയതിനു ശേഷം നിങ്ങൾ അവിടെ നാശമുണ്ടാക്കരുത്."(അഅ്റാഫ്: 56)ശുഐബ് നബി -عَلَيْهِ السَّلَامُ- തൻ്റെ ജനങ്ങളോട് പറഞ്ഞ വാക്കുകൾ അല്ലാഹു ഇപ്രകാരം അറിയിച്ചതായി കാണാം. അല്ലാഹു പറയുന്നു:"ശുഐബ് -عَلَيْهِ السَّلَامُ- പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനല്ലാതെ (ആരാധിക്കപ്പെടാൻ അർഹതയുള്ള) ഒരു ആരാധ്യനും നിങ്ങൾക്കില്ല. നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാൽ നിങ്ങൾ അളവും തൂക്കവും തികച്ചുകൊടുക്കണം. ജനങ്ങൾക്ക് അവരുടെ സാധനങ്ങളിൽ നിങ്ങള് കമ്മിവരുത്തരുത്. ഭൂമിയിൽ നന്മവരുത്തിയതിന് ശേഷം നിങ്ങൾ അവിടെ നാശമുണ്ടാക്കരുത്. നിങ്ങൾ (അല്ലാഹുവിൽ) വിശ്വസിക്കുന്നവരാണെങ്കിൽ അതാണ് നിങ്ങൾക്ക് ഉത്തമം."(അഅ്റാഫ്: 85)മാരണം ചെയ്യുന്നതും ഇസ്ലാം ശക്തമായി വിലക്കുന്നു. അല്ലാഹു പറയുന്നു:"നിൻ്റെ വലതുകയ്യിലുള്ളത് (വടി) നീ ഇട്ടേക്കുക. അവർ ഉണ്ടാക്കിയതെല്ലാം അത് വിഴുങ്ങിക്കൊള്ളും. അവരുണ്ടാക്കിയത് മാരണക്കാരൻ്റെ തന്ത്രം മാത്രമാണ്. മാരണക്കാരൻ എവിടെച്ചെന്നാലും വിജയിയാവുകയില്ല."(ത്വാഹാ:69)അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:"ഏഴു നാശകരങ്ങളായ പാപങ്ങളെ നിങ്ങൾ ഉപേക്ഷിക്കുക!" അവർ - സ്വഹാബികൾ - ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഏതെല്ലാമാണ് അവ?!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൽ പങ്കുചേർക്കൽ (ശിർക്ക്), മാരണം ചെയ്യൽ (സിഹ്ർ), അല്ലാഹു ആദരണീയമാക്കിയ മനുഷ്യാത്മാവിനെ അന്യായമായി വധിക്കൽ, പലിശ ഭക്ഷിക്കൽ, അനാഥൻ്റെ സ്വത്ത് ഭക്ഷിക്കൽ, യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടൽ, പരിശുദ്ധകളും (മ്ലേഛവൃത്തികൾ) ചിന്തിക്കാത്തവരുമായ വിശ്വാസിനികളെപ്പറ്റി അപവാദം പ്രചരിപ്പിക്കൽ; (എന്നിവയാണവ)."(ബുഖാരി:6857)പ്രകടവും ഗോപ്യവുമായ സർവ്വ മ്ലേഛവൃത്തികളെയും ഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. വ്യഭിചാരവും സ്വവർഗരതിയും അതിൽ പെട്ടത് തന്നെ. ഈ ഖണ്ഡികയുടെ ആരംഭത്തിൽ അതറിയിക്കുന്ന ആയത്തുകൾ നാം പരാമർശിച്ചിട്ടുണ്ട്. ഇതു പോലെ ഇസ്ലാം പലിശയെയും നിഷിദ്ധമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു:"(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയിൽ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങൾ (യഥാർത്ഥ) വിശ്വാസികളാണെങ്കിൽ.നിങ്ങൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അല്ലാഹുവിൻ്റേയും റസൂലിൻ്റേയും പക്ഷത്തു നിന്ന് (നിങ്ങൾക്കെതിരിലുള്ള) യുദ്ധ പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങൾ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കിൽ നിങ്ങളുടെ മൂലധനം നിങ്ങൾക്ക് തന്നെ കിട്ടുന്നതാണ്. നിങ്ങൾ അക്രമം ചെയ്യരുത്. നിങ്ങൾ അക്രമിക്കപ്പെടുകയും അരുത്."(ബഖറ:278-279)പലിശ വാങ്ങുന്നവനോട് അല്ലാഹു യുദ്ധപ്രഖ്യാപനം നടത്തിയത് പോലെ ഒരു തിന്മ ചെയ്തവരോടും അല്ലാഹു താക്കീത് നൽകിയിട്ടില്ല. കാരണം പലിശ സർവ്വതിനെയും -മതത്തെയും രാജ്യങ്ങളെയും സമ്പത്തിനെയും ജീവനെയും- തകർത്തെറിയുന്നതാണ്.ശവം ഭക്ഷിക്കുന്നതും, വിഗ്രഹങ്ങൾക്കും ആരാധ്യവസ്തുക്കൾക്കും വേണ്ടി ബലി നൽകപ്പെട്ടതും, പന്നിമാംസവും ഭക്ഷിക്കുന്നത് ഇസ്ലാം നിരോധിച്ച കാര്യങ്ങളിൽ പെട്ടതാണ്. അല്ലാഹു പറയുന്നു:"ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ (ജീവനോടെ) നിങ്ങൾ അറുത്തത് ഇതിൽ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകൾക്ക് മുമ്പിൽ ബലിയർപ്പിക്കപ്പെട്ടതും (നിങ്ങൾക്ക്) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) അതൊക്കെ അധർമ്മമാകുന്നു."(മാഇദഃ: 3)മദ്യപാനവും മറ്റെല്ലാ മ്ലേഛതകളും മാലിന്യങ്ങളും ഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹു പറയുന്നു:"സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജ്ജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം.പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓർമ്മിക്കുന്നതിൽ നിന്നും നിസ്കാരത്തിൽ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാൽ നിങ്ങൾ (അവയിൽ നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ?"(മാഇദ:90-91)31 ാം നമ്പർ ഖണ്ഡികയിൽ നബി -ﷺ- യുടെ വിശേഷണങ്ങൾ വിവരിക്കവെ, അവിടുന്ന് മ്ലേഛവൃത്തികൾ നിഷിദ്ധമാക്കുന്നു എന്നറിയിക്കുന്ന അല്ലാഹുവിൻ്റെ വാക്ക് നാം നൽകിയിട്ടുണ്ട്. അല്ലാഹു പറയുന്നു:"(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവർക്ക് കണ്ടെത്താൻ കഴിയുന്ന, ആ അക്ഷരജ്ഞാനമില്ലാത്ത നബിയും റസൂലുമായ (മുഹമ്മദ് നബിയെ) പിൻപറ്റുന്നവർക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്.) അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും, ദുരാചാരത്തിൽ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കൾ അവർക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കൾ അവരുടെ മേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു."(അഅ്റാഫ്:157)അനാഥരുടെ സമ്പത്ത് ഭക്ഷിക്കുന്നതും ഇസ്ലാം വിലക്കിയ കാര്യങ്ങളിൽ പെട്ടതാണ്. അല്ലാഹു പറയുന്നു:"അനാഥകൾക്ക് അവരുടെ സ്വത്തുക്കൾ നിങ്ങൾ വിട്ടുകൊടുക്കുക. നല്ലതിനു പകരം ദുഷിച്ചത് നിങ്ങൾ മാറ്റിയെടുക്കരുത്. നിങ്ങളുടെ ധനത്തോട് കൂട്ടിചേർത്ത് അവരുടെ ധനം നിങ്ങൾ തിന്നുകളയുകയുമരുത്. തീർച്ചയായും അത് ഒരു കൊടും പാതകമാകുന്നു."(നിസാഅ്:2)അല്ലാഹു പറയുന്നു:"തീർച്ചയായും അനാഥകളുടെ സ്വത്തുക്കൾ അന്യായമായി തിന്നുന്നവർ അവരുടെ വയറുകളിൽ തിന്നു (നിറക്കു) ന്നത് തീ മാത്രമാകുന്നു. പിന്നീട് അവർ നരകത്തിൽ കത്തിഎരിയുന്നതുമാണ്."(നിസാഅ്:10)അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നതും ഇസ്ലാം വിലക്കിയിരിക്കുന്നു. അല്ലാഹു പറയുന്നു:"അളവിൽ കുറക്കുന്നവർക്ക് മഹാനാശം.അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കിൽ തികച്ചെടുക്കുകയും,ജനങ്ങൾക്ക് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കിൽ നഷ്ടം വരുത്തുകയും ചെയ്യുന്നവർക്ക്.അക്കൂട്ടർ വിചാരിക്കുന്നില്ലേ; തങ്ങൾ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നവരാണെന്ന്?"(മുത്വഫ്ഫിഫീൻ:1-4)
"(നബിയേ,) പറയുക: നിങ്ങൾ വരൂ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേൽ നിഷിദ്ധമാക്കിയത് നിങ്ങൾക്ക് ഞാൻ പറഞ്ഞ് കേൾപ്പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങൾ പങ്കുചേർക്കരുത്. മാതാപിതാക്കൾക്ക് നന്മചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങൾ കൊന്നുകളയരുത്. നാമാണ് നിങ്ങൾക്കും അവർക്കും ആഹാരം തരുന്നത്. പ്രത്യക്ഷവും പരോക്ഷവുമായ നീചവൃത്തികളെ നിങ്ങൾ സമീപിച്ച് പോകരുത്. അല്ലാഹു പരിപാവനമാക്കിയ ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങൾ ഹനിച്ചുകളയരുത്. നിങ്ങൾ ചിന്തിച്ച് മനസ്സിലാക്കുവാൻ വേണ്ടി. അല്ലാഹു നിങ്ങൾക്ക് നൽകിയ ഉപദേശമാണത്.
ഏറ്റവും ഉത്തമമായ മാർഗത്തിലൂടെയല്ലാതെ നിങ്ങൾ അനാഥയുടെ സ്വത്തിനെ സമീപിച്ചു പോകരുത്. അവന്ന് കാര്യപ്രാപ്തി എത്തുന്നത് വരെ (നിങ്ങൾ അവൻ്റെ രക്ഷാകർത്തൃത്വം ഏറ്റെടുക്കണം.) നിങ്ങൾ നീതിപൂർവ്വം അളവും തൂക്കവും തികച്ചുകൊടുക്കണം. ഒരാൾക്കും അയാളുടെ കഴിവിലുപരിയായി നാം ബാധ്യത ചുമത്തുന്നതല്ല. നിങ്ങൾ സംസാരിക്കുകയാണെങ്കിൽ നീതി പാലിക്കുക. അതൊരു ബന്ധുവിൻ്റെ കാര്യത്തിലായിരുന്നാൽ പോലും. അല്ലാഹുവോടുള്ള കരാർ നിങ്ങൾ നിറവേറ്റുക. നിങ്ങൾ ശ്രദ്ധിച്ച് മനസ്സിലാക്കുവാൻ വേണ്ടി അല്ലാഹു നിങ്ങൾക്ക് നൽകിയ ഉപദേശമാണത്."
(അൻആം: 151-152)
അല്ലാഹു പറയുന്നു:
"പറയുക: എൻ്റെ രക്ഷിതാവ് നിഷിദ്ധമാക്കിയിട്ടുള്ളത് പ്രത്യക്ഷമായതും പരോക്ഷമായതുമായ നീചവൃത്തികളും, അധർമ്മവും, ന്യായം കൂടാതെയുള്ള കയ്യേറ്റവും, യാതൊരു പ്രമാണവും അല്ലാഹു ഇറക്കിത്തന്നിട്ടില്ലാത്തതിനെ അവനോട് നിങ്ങൾ പങ്കുചേർക്കുന്നതും, അല്ലാഹുവിൻ്റെ പേരിൽ നിങ്ങൾക്ക് വിവരമില്ലാത്തത് നിങ്ങൾ പറഞ്ഞുണ്ടാക്കുന്നതും മാത്രമാണ്."
(അഅ്റാഫ്:33)
അന്യായമായി ഒരാളുടെ ജീവനെടുക്കുന്നത് ഇസ്ലാം വിലക്കുന്നു. അല്ലാഹു പറയുന്നു:
"അല്ലാഹു പവിത്രത നൽകിയിട്ടുള്ള ജീവനെ ന്യായപ്രകാരമല്ലാതെ നിങ്ങൾ ഹനിക്കരുത്. അക്രമത്തിനു വിധേയനായി വല്ലവനും കൊല്ലപ്പെടുന്ന പക്ഷം അവൻ്റെ അവകാശിക്ക് നാം (പ്രതികാരം ചെയ്യാൻ) അധികാരം വെച്ച് കൊടുത്തിട്ടുണ്ട്. എന്നാൽ അവൻ കൊലയിൽ അതിരുകവിയരുത്. തീർച്ചയായും അവൻ സഹായിക്കപ്പെടുന്നവനാകുന്നു."
(ഇസ്റാഅ്:33)
അല്ലാഹു പറയുന്നു:
"അല്ലാഹുവോടൊപ്പം മറ്റാരെയും വിളിച്ചു പ്രാർത്ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവർ. ആ കാര്യങ്ങൾ വല്ലവനും ചെയ്യുന്ന പക്ഷം അവൻ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും."
(ഫുർഖാൻ:68)
ഭൂമിയിൽ കുഴപ്പങ്ങൾ വിതക്കുന്നതും ഇസ്ലാം കഠിനമായി വിലക്കുന്നു. അല്ലാഹു പറയുന്നു:
"ഭൂമിയിൽ നന്മവരുത്തിയതിനു ശേഷം നിങ്ങൾ അവിടെ നാശമുണ്ടാക്കരുത്."
(അഅ്റാഫ്: 56)
ശുഐബ് നബി -عَلَيْهِ السَّلَامُ- തൻ്റെ ജനങ്ങളോട് പറഞ്ഞ വാക്കുകൾ അല്ലാഹു ഇപ്രകാരം അറിയിച്ചതായി കാണാം. അല്ലാഹു പറയുന്നു:
"ശുഐബ് -عَلَيْهِ السَّلَامُ- പറഞ്ഞു: എൻ്റെ ജനങ്ങളേ! നിങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കുക. അവനല്ലാതെ (ആരാധിക്കപ്പെടാൻ അർഹതയുള്ള) ഒരു ആരാധ്യനും നിങ്ങൾക്കില്ല. നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് വ്യക്തമായ തെളിവ് വന്നിട്ടുണ്ട്. അതിനാൽ നിങ്ങൾ അളവും തൂക്കവും തികച്ചുകൊടുക്കണം. ജനങ്ങൾക്ക് അവരുടെ സാധനങ്ങളിൽ നിങ്ങള് കമ്മിവരുത്തരുത്. ഭൂമിയിൽ നന്മവരുത്തിയതിന് ശേഷം നിങ്ങൾ അവിടെ നാശമുണ്ടാക്കരുത്. നിങ്ങൾ (അല്ലാഹുവിൽ) വിശ്വസിക്കുന്നവരാണെങ്കിൽ അതാണ് നിങ്ങൾക്ക് ഉത്തമം."
(അഅ്റാഫ്: 85)
മാരണം ചെയ്യുന്നതും ഇസ്ലാം ശക്തമായി വിലക്കുന്നു. അല്ലാഹു പറയുന്നു:
"നിൻ്റെ വലതുകയ്യിലുള്ളത് (വടി) നീ ഇട്ടേക്കുക. അവർ ഉണ്ടാക്കിയതെല്ലാം അത് വിഴുങ്ങിക്കൊള്ളും. അവരുണ്ടാക്കിയത് മാരണക്കാരൻ്റെ തന്ത്രം മാത്രമാണ്. മാരണക്കാരൻ എവിടെച്ചെന്നാലും വിജയിയാവുകയില്ല."
(ത്വാഹാ:69)
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:
"ഏഴു നാശകരങ്ങളായ പാപങ്ങളെ നിങ്ങൾ ഉപേക്ഷിക്കുക!" അവർ - സ്വഹാബികൾ - ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഏതെല്ലാമാണ് അവ?!" നബി -ﷺ- പറഞ്ഞു: "അല്ലാഹുവിൽ പങ്കുചേർക്കൽ (ശിർക്ക്), മാരണം ചെയ്യൽ (സിഹ്ർ), അല്ലാഹു ആദരണീയമാക്കിയ മനുഷ്യാത്മാവിനെ അന്യായമായി വധിക്കൽ, പലിശ ഭക്ഷിക്കൽ, അനാഥൻ്റെ സ്വത്ത് ഭക്ഷിക്കൽ, യുദ്ധത്തിൽ നിന്ന് പിന്തിരിഞ്ഞോടൽ, പരിശുദ്ധകളും (മ്ലേഛവൃത്തികൾ) ചിന്തിക്കാത്തവരുമായ വിശ്വാസിനികളെപ്പറ്റി അപവാദം പ്രചരിപ്പിക്കൽ; (എന്നിവയാണവ)."
(ബുഖാരി:6857)
പ്രകടവും ഗോപ്യവുമായ സർവ്വ മ്ലേഛവൃത്തികളെയും ഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. വ്യഭിചാരവും സ്വവർഗരതിയും അതിൽ പെട്ടത് തന്നെ. ഈ ഖണ്ഡികയുടെ ആരംഭത്തിൽ അതറിയിക്കുന്ന ആയത്തുകൾ നാം പരാമർശിച്ചിട്ടുണ്ട്. ഇതു പോലെ ഇസ്ലാം പലിശയെയും നിഷിദ്ധമാക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു:
"(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കുകയും, പലിശവകയിൽ ബാക്കി കിട്ടാനുള്ളത് വിട്ടുകളയുകയും ചെയ്യേണ്ടതാണ്. നിങ്ങൾ (യഥാർത്ഥ) വിശ്വാസികളാണെങ്കിൽ.
നിങ്ങൾ അങ്ങനെ ചെയ്യുന്നില്ലെങ്കിൽ അല്ലാഹുവിൻ്റേയും റസൂലിൻ്റേയും പക്ഷത്തു നിന്ന് (നിങ്ങൾക്കെതിരിലുള്ള) യുദ്ധ പ്രഖ്യാപനത്തെപ്പറ്റി അറിഞ്ഞുകൊള്ളുക. നിങ്ങൾ പശ്ചാത്തപിച്ചു മടങ്ങുകയാണെങ്കിൽ നിങ്ങളുടെ മൂലധനം നിങ്ങൾക്ക് തന്നെ കിട്ടുന്നതാണ്. നിങ്ങൾ അക്രമം ചെയ്യരുത്. നിങ്ങൾ അക്രമിക്കപ്പെടുകയും അരുത്."
(ബഖറ:278-279)
പലിശ വാങ്ങുന്നവനോട് അല്ലാഹു യുദ്ധപ്രഖ്യാപനം നടത്തിയത് പോലെ ഒരു തിന്മ ചെയ്തവരോടും അല്ലാഹു താക്കീത് നൽകിയിട്ടില്ല. കാരണം പലിശ സർവ്വതിനെയും -മതത്തെയും രാജ്യങ്ങളെയും സമ്പത്തിനെയും ജീവനെയും- തകർത്തെറിയുന്നതാണ്.
ശവം ഭക്ഷിക്കുന്നതും, വിഗ്രഹങ്ങൾക്കും ആരാധ്യവസ്തുക്കൾക്കും വേണ്ടി ബലി നൽകപ്പെട്ടതും, പന്നിമാംസവും ഭക്ഷിക്കുന്നത് ഇസ്ലാം നിരോധിച്ച കാര്യങ്ങളിൽ പെട്ടതാണ്. അല്ലാഹു പറയുന്നു:
"ശവം, രക്തം, പന്നിമാംസം, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്, ശ്വാസം മുട്ടി ചത്തത്, അടിച്ചുകൊന്നത്, വീണുചത്തത്, കുത്തേറ്റ് ചത്തത്, വന്യമൃഗം കടിച്ചുതിന്നത് എന്നിവ നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. എന്നാൽ (ജീവനോടെ) നിങ്ങൾ അറുത്തത് ഇതിൽ നിന്നൊഴിവാകുന്നു. പ്രതിഷ്ഠകൾക്ക് മുമ്പിൽ ബലിയർപ്പിക്കപ്പെട്ടതും (നിങ്ങൾക്ക്) നിഷിദ്ധമാകുന്നു. അമ്പുകളുപയോഗിച്ച് ഭാഗ്യം നോക്കലും (നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.) അതൊക്കെ അധർമ്മമാകുന്നു."
(മാഇദഃ: 3)
മദ്യപാനവും മറ്റെല്ലാ മ്ലേഛതകളും മാലിന്യങ്ങളും ഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹു പറയുന്നു:
"സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാൽ നിങ്ങൾ അതൊക്കെ വർജ്ജിക്കുക. നിങ്ങൾക്ക് വിജയം പ്രാപിക്കാം.
പിശാച് ഉദ്ദേശിക്കുന്നത് മദ്യത്തിലൂടെയും, ചൂതാട്ടത്തിലൂടെയും നിങ്ങൾക്കിടയിൽ ശത്രുതയും വിദ്വേഷവും ഉളവാക്കുവാനും, അല്ലാഹുവെ ഓർമ്മിക്കുന്നതിൽ നിന്നും നിസ്കാരത്തിൽ നിന്നും നിങ്ങളെ തടയുവാനും മാത്രമാകുന്നു. അതിനാൽ നിങ്ങൾ (അവയിൽ നിന്ന്) വിരമിക്കുവാനൊരുക്കമുണ്ടോ?"
(മാഇദ:90-91)
31 ാം നമ്പർ ഖണ്ഡികയിൽ നബി -ﷺ- യുടെ വിശേഷണങ്ങൾ വിവരിക്കവെ, അവിടുന്ന് മ്ലേഛവൃത്തികൾ നിഷിദ്ധമാക്കുന്നു എന്നറിയിക്കുന്ന അല്ലാഹുവിൻ്റെ വാക്ക് നാം നൽകിയിട്ടുണ്ട്. അല്ലാഹു പറയുന്നു:
"(അതായത്) തങ്ങളുടെ പക്കലുള്ള തൗറാത്തിലും ഇഞ്ചീലിലും രേഖപ്പെടുത്തപ്പെട്ടതായി അവർക്ക് കണ്ടെത്താൻ കഴിയുന്ന, ആ അക്ഷരജ്ഞാനമില്ലാത്ത നബിയും റസൂലുമായ (മുഹമ്മദ് നബിയെ) പിൻപറ്റുന്നവർക്ക് (ആ കാരുണ്യം രേഖപ്പെടുത്തുന്നതാണ്.) അവരോട് അദ്ദേഹം സദാചാരം കല്പിക്കുകയും, ദുരാചാരത്തിൽ നിന്ന് അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കൾ അവർക്ക് അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കൾ അവരുടെ മേൽ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു."
(അഅ്റാഫ്:157)
അനാഥരുടെ സമ്പത്ത് ഭക്ഷിക്കുന്നതും ഇസ്ലാം വിലക്കിയ കാര്യങ്ങളിൽ പെട്ടതാണ്. അല്ലാഹു പറയുന്നു:
"അനാഥകൾക്ക് അവരുടെ സ്വത്തുക്കൾ നിങ്ങൾ വിട്ടുകൊടുക്കുക. നല്ലതിനു പകരം ദുഷിച്ചത് നിങ്ങൾ മാറ്റിയെടുക്കരുത്. നിങ്ങളുടെ ധനത്തോട് കൂട്ടിചേർത്ത് അവരുടെ ധനം നിങ്ങൾ തിന്നുകളയുകയുമരുത്. തീർച്ചയായും അത് ഒരു കൊടും പാതകമാകുന്നു."
(നിസാഅ്:2)
അല്ലാഹു പറയുന്നു:
"തീർച്ചയായും അനാഥകളുടെ സ്വത്തുക്കൾ അന്യായമായി തിന്നുന്നവർ അവരുടെ വയറുകളിൽ തിന്നു (നിറക്കു) ന്നത് തീ മാത്രമാകുന്നു. പിന്നീട് അവർ നരകത്തിൽ കത്തിഎരിയുന്നതുമാണ്."
(നിസാഅ്:10)
അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്നതും ഇസ്ലാം വിലക്കിയിരിക്കുന്നു. അല്ലാഹു പറയുന്നു:
"അളവിൽ കുറക്കുന്നവർക്ക് മഹാനാശം.
അതായത് ജനങ്ങളോട് അളന്നുവാങ്ങുകയാണെങ്കിൽ തികച്ചെടുക്കുകയും,
ജനങ്ങൾക്ക് അളന്നുകൊടുക്കുകയോ തൂക്കികൊടുക്കുകയോ ആണെങ്കിൽ നഷ്ടം വരുത്തുകയും ചെയ്യുന്നവർക്ക്.
അക്കൂട്ടർ വിചാരിക്കുന്നില്ലേ; തങ്ങൾ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്നവരാണെന്ന്?"
(മുത്വഫ്ഫിഫീൻ:1-4)
കുടുംബബന്ധങ്ങൾ മുറിക്കുന്നതും ഇസ്ലാം വിലക്കിയിരിക്കുന്നു. ഈ വിഷയം പരാമർശിക്കുന്ന ആയതുകളും ഹദീഥുകളും 31 ാം ഖണ്ഡികയിൽ നാം വിവരിച്ചിട്ടുണ്ട്. മേൽ പറയപ്പെട്ട പ്രവൃത്തികൾ നിഷിദ്ധമാണ് എന്നതിൽ എല്ലാ നബിമാരും റസൂലുകളും ഒരുമിച്ചിരിക്കുന്നു.
35- മോശം സ്വഭാവഗുണങ്ങൾ പുലർത്തുക എന്നത് ഇസ്ലാം ശക്തമായി നിരോധിച്ചിരിക്കുന്നു. കളവ്, ചതി, വഞ്ചന, കുതന്ത്രം, അസൂയ, മോഷണം, അതിക്രമം, അനീതി എന്നിവയെല്ലാം ഇസ്ലാം വിലക്കിയിരിക്കുന്നു. ഏതെല്ലാം മ്ലേഛസ്വഭാവങ്ങളുണ്ടോ, അവയെല്ലാം ഇസ്ലാമിൽ വിരോധിക്കപ്പെട്ടവയാണ്.
പൊതുവെ മോശം സ്വഭാവഗുണങ്ങളായി പരിഗണിക്കപ്പെടുന്ന എല്ലാത്തിൽ നിന്നും ഇസ്ലാം വിലക്കുന്നു. അല്ലാഹു പറയുന്നു:"നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേർക്ക് നിൻ്റെ കവിൾ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല."(ലുഖ്മാൻ:18)നബി -ﷺ- പറഞ്ഞു:"നിങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും, അന്ത്യനാളിൽ നിങ്ങളിൽ എന്നോട് ഏറ്റവും അടുത്ത സ്ഥാനമുള്ളതും നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളയാൾക്കാണ്. നിങ്ങളിൽ എനിക്ക് ഏറ്റവും ദേഷ്യമുള്ളതും, അന്ത്യനാളിൽ എന്നിൽ നിന്ന് ഏറ്റവും വിദൂരത്താവുകയും ചെയ്യുന്നത് വായാടിയും, പരിഹാസിയും, 'മുതഫയ്ഹിഖു'കളുമായവരാണ്. സ്വഹാബികൾ ചോദിച്ചു: "വായാടികളെയും പരിഹാസികളെയും ഞങ്ങൾക്ക് മനസ്സിലായി; എന്നാൽ ആരാണ് മുതഫയ്ഹിഖ്?!" നബി -ﷺ- പറഞ്ഞു: "അഹങ്കാരികൾ."(സിൽസിലതുസ്സ്വഹീഹഃ:791)കളവ് ഇസ്ലാം വിലക്കിയ സ്വഭാവത്തിൽ പെട്ടതാണ്. അല്ലാഹു പറയുന്നു:"അതിക്രമകാരിയും വ്യാജവാദിയുമായിട്ടുള്ള ഒരാളെയും അല്ലാഹു നേർവ'ഴിയിലാക്കുകയില്ല; തീർച്ച."(ഗാഫിർ:28)നബി -ﷺ- പറഞ്ഞു:"നിങ്ങൾ കളവിനെ സൂക്ഷിക്കുക; കാരണം തീർച്ചയായും കളവ് തിന്മകളിലേക്ക് നയിക്കും; തിന്മകൾ ഉറപ്പായും നരകത്തിലേക്കും നയിക്കും. ഒരാൾ കളവ് പറഞ്ഞു കൊണ്ടേയിരിക്കുകയും, കളവ് പറയാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്താൽ അല്ലാഹുവിങ്കൽ കള്ളൻ എന്ന് അവനെ കുറിച്ച് രേഖപ്പെടുത്തപ്പെടുന്നതാണ്."(മുസ്ലിം:2607)നബി -ﷺ- പറഞ്ഞു:"കപടവിശ്വാസിയുടെ ലക്ഷണങ്ങൾ മൂന്നെണ്ണമാണ്. സംസാരിച്ചാൽ അവൻ കളവു പറയും. വാഗ്ദാനം ചെയ്താൽ ലംഘിക്കും. വിശ്വസിക്കപ്പെട്ടാൽ വഞ്ചിക്കും."(ബുഖാരി:6095)വഞ്ചന പുലർത്തുന്നതിൽ നിന്നും ഇസ്ലാം വിലക്കുന്നു.ഹദീഥിൽ വന്ന ഒരു സംഭവം ഇപ്രകാരമാണ്. ഒരിക്കൽ നബി -ﷺ- ഒരു ഭക്ഷണക്കൂമ്പാരത്തിന് അരികിലൂടെ നടന്നു പോയി. അപ്പോൾ അവിടുന്ന് തൻ്റെ കൈകൾ അതിനുള്ളിൽ കടത്തി നോക്കി. അതിൻ്റെ ഉള്ളിൽ അവിടുത്തേക്ക് നനവുണ്ട് എന്ന് അനുഭവപ്പെട്ടപ്പോൾ നബി -ﷺ- ചോദിച്ചു: "ഭക്ഷണത്തിൻ്റെ ഉടമസ്ഥരേ! ഇതെന്താണ്?!" അയാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അത് മഴവെള്ളം തട്ടിയതാണ്." നബി -ﷺ- പറഞ്ഞു: "എങ്കിൽ ജനങ്ങൾക്ക് കാണാവുന്ന രൂപത്തിൽ നിനക്കത് മുകളിൽ വെച്ചുകൂടായിരുന്നോ?! ആരെങ്കിലും വഞ്ചന കാണിച്ചാൽ അവൻ നമ്മിൽ പെട്ടവനല്ല."(മുസ്ലിം:102)ചതിയും കുതന്ത്രവും വഞ്ചനയും ഇസ്ലാം വിരോധിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു:"(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങൾ വിശ്വസിച്ചേല്പിക്കപ്പെട്ട കാര്യങ്ങളിൽ അറിഞ്ഞ് കൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്."(അൻഫാൽ:27)അത്യുന്നതനായ (അല്ലാഹു) പറഞ്ഞു:"അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും കരാർ ലംഘിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അവർ (വിശ്വാസികളായ ബുദ്ധിമാന്മാർ)."(റഅ്ദ്:20)നബി -ﷺ- തൻ്റെ സൈന്യത്തോട് അവർ പുറപ്പെടുമ്പോൾ ഇപ്രകാരം പറയാറുണ്ടായിരുന്നു:"നിങ്ങൾ യുദ്ധം ചെയ്യുക; എന്നാൽ (യുദ്ധാർജ്ജിത സ്വത്തിൽ) കളവ് കാണിക്കുകയോ, (കരാറുകൾ ലംഘിച്ചു കൊണ്ട്) വഞ്ചന കാണിക്കുകയോ ചെയ്യരുത്. നിങ്ങൾ അംഗവിഛേദനം നടത്തുകയോ, കുട്ടികളെ വധിക്കുകയോ ചെയ്യരുത്."(മുസ്ലിം:1731)നബി -ﷺ- പറഞ്ഞു:"നാല് കാര്യങ്ങൾ ഒരാളിലുണ്ടായാൽ അവൻ തനിച്ച കപടവിശ്വാസി തന്നെ. അതിൽ ഏതെങ്കിലും ഒരു കാര്യമാണ് ഉള്ളത് എങ്കിൽ -അത് ഉപേക്ഷിക്കുന്നത് വരെ- അവൻ്റെയടുക്കൽ അത്രയും കപടതയുണ്ട്. വിശ്വസിച്ചാൽ ചതിക്കുക, പരസ്പരം കരാർ ചെയ്താൽ വഞ്ചിക്കുക, പരസ്പരം തർക്കിച്ചാൽ അതിൽ മര്യാദകൾ കാറ്റിൽപറത്തുക എന്നതാണവ."(ബുഖാരി:34)അസൂയയിൽ നിന്നും ഇസ്ലാം മനുഷ്യരെ വിലക്കുന്നു. അല്ലാഹു പറയുന്നു:"അതല്ല, അല്ലാഹു അവന്റെ ഔദാര്യത്തിൽ നിന്ന് മറ്റു മനുഷ്യർക്ക് നൽകിയിട്ടുള്ളതിന്റെ പേരിൽ അവർ അസൂയപ്പെടുകയാണോ? എന്നാൽ ഇബ്രാഹീം കുടുംബത്തിന് നാം വേദവും ജ്ഞാനവും നൽകിയിട്ടുണ്ട്. അവർക്ക് നാം മഹത്തായ ആധിപത്യവും നൽകിയിട്ടുണ്ട്."(നിസാഅ്:54)അല്ലാഹു പറയുന്നു:"നിങ്ങൾ സത്യവിശ്വാസം (ഇസ്ലാം) സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരിൽ ധാരാളം പേർ ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാർത്ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്.) എന്നാൽ (അവരുടെ കാര്യത്തിൽ) അല്ലാഹു അവന്റെ കൽപന കൊണ്ടുവരുന്നത് വരെ നിങ്ങൾ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ."(ബഖറ:109)നബി -ﷺ- പറഞ്ഞു:"നിങ്ങൾക്ക് മുൻപുള്ള ജനതകളെ ബാധിച്ച അസുഖം നിങ്ങളിലേക്കും അരിച്ചെത്തിയിരിക്കുന്നു. അസൂയയും പരസ്പര വിദ്വേഷവുമാണത്. അത് തന്നെയാണ് മുണ്ഡനം ചെയ്യുന്ന സ്വഭാവം; മുടി മുണ്ഡനം ചെയ്യുമെന്നല്ല ഞാൻ പറയുന്നത്. മറിച്ച് ദീനിനെ അത് മുണ്ഡനം ചെയ്തു കളയും. എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നിങ്ങൾ വിശ്വാസികളാകുന്നത് വരെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കുന്നത് വരെ നിങ്ങൾ വിശ്വാസികളുമാകില്ല. എങ്കിൽ നിങ്ങൾക്ക് അക്കാര്യം നേടിയെടുക്കാൻ സാധിക്കുന്ന ഒരു വഴി ഞാൻ പറഞ്ഞു തരട്ടെയോ?! നിങ്ങൾക്കിടയിൽ സലാം വ്യാപിപ്പിക്കുക!"(തിർമിദി:2510)കുതന്ത്രവും ഇസ്ലാം വിലക്കിയ സ്വഭാവങ്ങളിൽ പെട്ടതാണ്. അല്ലാഹു പറയുന്നു:"അതേ പ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങളുണ്ടാക്കുവാൻ അവിടത്തെ കുറ്റവാളികളുടെ തലവന്മാരെ നാം ഏർപെടുത്തിയിട്ടുണ്ട്. എന്നാൽ അവർ കുതന്ത്രം പ്രയോഗിക്കുന്നത് അവർക്കെതിരിൽ തന്നെയാണ്. അവർ (അതിനെപ്പറ്റി) ബോധവാന്മാരാകുന്നില്ല."(അൻആം:123)മസീഹ് ഈസാ -عَلَيْهِ السَّلَامُ- ക്കെതിരെ കുതന്ത്രം മെനഞ്ഞ യഹൂദരുടെ ചരിത്രം അല്ലാഹു ഖുർആനിൽ വിവരിച്ചിട്ടുണ്ട്. അവർ തന്ത്രങ്ങൾ മെനഞ്ഞുണ്ടാക്കിയെങ്കിലും അല്ലാഹു അവർക്കെതിരെ ഒരു തന്ത്രമൊരുക്കി. കുതന്ത്രങ്ങൾ അതിൻ്റെ വക്താക്കളിലേക്ക് തന്നെ തിരിച്ചെത്തുമെന്ന കാര്യം അവൻ വ്യക്തമായി ബോധ്യപ്പെടുത്തുകയും ചെയ്തു. അല്ലാഹു പറയുന്നു:"എന്നിട്ട് ഈസായ്ക്ക് അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക് എൻ്റെ സഹായികളായി ആരുണ്ട്? ഹവാരികൾ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ സഹായികളാകുന്നു. ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന് താങ്കൾ സാക്ഷ്യം വഹിക്കുക.(തുടർന്ന് അവർ പ്രാർത്ഥിച്ചു:) ഞങ്ങളുടെ റബ്ബേ! നീ അവതരിപ്പിച്ചു തന്നതിൽ ഞങ്ങൾ വിശ്വസിക്കുകയും, (നിന്റെ) ദൂതനെ ഞങ്ങൾ പിൻപറ്റുകയും ചെയ്തിരിക്കുന്നു. ആകയാൽ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെടുത്തേണമേ.അവർ (യഹൂദർ) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു ഏറ്റവും നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു.അല്ലാഹു പറഞ്ഞ സന്ദർഭം (ശ്രദ്ധിക്കുക:) ഹേ; ഈസാ, തീർച്ചയായും നിന്നെ നാം പൂർണ്ണമായി ഏറ്റെടുക്കുകയും, എൻ്റെ അടുക്കലേക്ക് നിന്നെ ഉയർത്തുകയും, സത്യനിഷേധികളിൽ നിന്ന് നിന്നെ നാം ശുദ്ധമാക്കുകയും, നിന്നെ പിന്തുടർന്നവരെ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാൾ വരേക്കും സത്യനിഷേധികളെക്കാൾ ഉന്നതന്മാരാക്കുകയും ചെയ്യുന്നതാണ്. പിന്നെ എൻ്റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. നിങ്ങൾ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യത്തിൽ അപ്പോൾ ഞാൻ നിങ്ങൾക്കിടയിൽ തീർപ്പു കൽപ്പിക്കുന്നതാണ്."(ആലു ഇംറാൻ:52-55)സ്വാലിഹ് നബി -عَلَيْهِ السَّلَامُ- യുടെ ചരിത്രവും സമാനമാണ്. അദ്ദേഹത്തിൻ്റെ ജനങ്ങൾ സ്വാലിഹിനെ -عَلَيْهِ السَّلَامُ- കൊലപ്പെടുത്താൻ ഉദ്ദേശിക്കുകയും, അതിനായി വലിയ തന്ത്രങ്ങൾ മെനയുകയും ചെയ്തു. എന്നാൽ അല്ലാഹു അവർക്കെതിരെ തന്ത്രം പ്രയോഗിക്കുകയും, അവരെയും അവരുടെ ജനങ്ങളെയും തകർത്തു തരിപ്പണമാക്കുകയും ചെയ്തു. അല്ലാഹു പറയുന്നു:"അവനെ (സ്വാലിഹിനെ) യും അവൻ്റെ ആളുകളെയും നമുക്ക് രാത്രിയിൽ കൊന്നുകളയണമെന്നും പിന്നീട് അവൻ്റെ അവകാശിയോട്, തൻ്റെ ആളുകളുടെ നാശത്തിന് ഞങ്ങൾ സാക്ഷ്യം വഹിച്ചിട്ടില്ല, തീർച്ചയായും ഞങ്ങൾ സത്യം പറയുന്നവരാകുന്നു എന്ന് നാം പറയണമെന്നും നിങ്ങൾ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യണം എന്ന് അവർ തമ്മിൽ പറഞ്ഞുറച്ചു.അവർ ഒരു തന്ത്രം പ്രയോഗിച്ചു. അവർ ഓർക്കാതിരിക്കെ നാമും ഒരു തന്ത്രം പ്രയോഗിച്ചു.എന്നിട്ട് അവരുടെ തന്ത്രത്തിൻ്റെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അതെ, അവരെയും അവരുടെ ജനങ്ങളെയും മുഴുവൻ നാം തകർത്തു കളഞ്ഞു."(നംൽ:49-51)ഇസ്ലാം വിലക്കിയ മറ്റൊരു ദുഷിച്ച സ്വഭാവമാണ് മോഷണം. അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞതു നോക്കൂ:"(പൂർണ്ണ) മുഅ്മിനായി കൊണ്ട് ഒരു വ്യഭിചാരി വ്യഭിചരിക്കുകയില്ല. (പൂർണ്ണ) മുഅ്മിനായി കൊണ്ട് അവൻ മോഷണം നടത്തുകയുമില്ല. (പൂർണ്ണ) മുഅ്മിനായി കൊണ്ട് അവൻ മദ്യപാനം നടത്തുകയുമില്ല. എന്നാൽ പശ്ചാത്താപത്തിൻ്റെ വഴി അപ്പോഴും തുറന്നു കിടക്കുന്നു."(ബുഖാരി:6810)അതിക്രമത്തിൽ നിന്നും ഇസ്ലാം ശക്തമായി താക്കീത് ചെയ്യുന്നു. അല്ലാഹു പറയുന്നു:"തീർച്ചയായും അല്ലാഹു കല്പിക്കുന്നത് നീതി പാലിക്കുവാനും നന്മചെയ്യുവാനും കുടുംബബന്ധമുള്ളവർക്ക് (സഹായം) നൽകുവാനുമാണ് . അവൻ വിലക്കുന്നത് നീചവൃത്തിയിൽ നിന്നും ദുരാചാരത്തിൽ നിന്നും അതിക്രമത്തിൽ നിന്നുമാണ്. നിങ്ങൾ ചിന്തിച്ചു ഗ്രഹിക്കുവാൻ വേണ്ടി അവൻ നിങ്ങൾക്ക് ഉപദേശം നല്കുന്നു."(നഹ്ല്:90)നബി -ﷺ- പറഞ്ഞു:"ഒരാളും മറ്റൊരാളോടും അതിക്രമം കാണിക്കുകയോ, ഒരു വ്യക്തിയും മറ്റൊരാളുടെ മേൽ പൊങ്ങച്ചം നടിക്കുകയോ ചെയ്യാത്ത രൂപത്തിൽ നിങ്ങൾ വിനയമുള്ളവരാകൂ എന്ന് അല്ലാഹു എനിക്ക് സന്ദേശം നൽകിയിരിക്കുന്നു."(സ്വഹീഹ് അബീ ദാവൂദ്:4895)അതിക്രമവും ഇസ്ലാം വിലക്കിയ സ്വഭാവത്തിൽ പെട്ടതാണ്. അല്ലാഹു പറയുന്നു:"അതിക്രമം പ്രവർത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപെടുകയില്ല."(ആലു ഇംറാൻ: 57)അത്യുന്നതനായ (അല്ലാഹു) പറഞ്ഞു:"അക്രമികൾ വിജയം വരിക്കുകയില്ല; തീർച്ച."(അൻആം:21)അത്യുന്നതനായ (അല്ലാഹു) പറഞ്ഞു:"അതിക്രമികൾക്ക് അല്ലാഹു വേദന നിറഞ്ഞ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു."(ഇൻസാൻ:31)നബി -ﷺ- പറഞ്ഞു:"മൂന്ന് പേരുടെ പ്രാർത്ഥനകൾ തള്ളപ്പെടുന്നതല്ല. നീതിമാനായ ഭരണാധികാരിയും, നോമ്പുകാരൻ നോമ്പ് തുറക്കുന്നത് വരെയും. അതിക്രമിക്കപ്പെട്ടവൻ്റെ പ്രാർത്ഥന മേഘങ്ങൾക്ക് മേൽ വഹിക്കപ്പെടുകയും, അതിനായി ആകാശകവാടങ്ങൾ തുറക്കപ്പെടുകയും ചെയ്യുന്നതാണ്. അല്ലാഹു പറയും: എൻ്റെ പ്രതാപം തന്നെ സത്യം! നിന്നെ ഞാൻ സഹായിക്കുന്നതാണ്; അത് കുറച്ചു കഴിഞ്ഞാണെങ്കിലും."(മുസ്ലിം:2749 [നിവേദനത്തിൽ ചില വ്യത്യാസങ്ങളുണ്ട്], തിർമിദി: 2526, അഹ്മദ്: 8043, മേലെ നൽകിയ പദങ്ങൾ അഹ്മദിൻ്റെ മുസ്നദിലേതാണ്.)യമനിലേക്ക് പ്രബോധന ദൗത്യവുമായി മുആദ് -رَضِيَ اللَّهُ عَنْهُ- വിനെ നിയോഗിക്കുമ്പോൾ മുഹമ്മദ് നബി -ﷺ- പറഞ്ഞ വാക്കുകളിലൊന്ന് ഇപ്രകാരമാണ്:"അതിക്രമിക്കപ്പെട്ടവൻ്റെ പ്രാർത്ഥനയെ നീ സൂക്ഷിക്കുക! അതിനും അല്ലാഹുവിനുമിടയിൽ മറയില്ല."(ബുഖാരി:1496)നബി -ﷺ- പറഞ്ഞു:"ആരെങ്കിലും കരാറിലേർപ്പെട്ട അമുസ്ലിമിനോട് അതിക്രമം കാണിക്കുകയോ, അവനെ തരംതാഴ്ത്തുകയോ, സാധിക്കുന്നതിനപ്പുറം അവൻ്റെ മേൽ ബാധ്യതയാക്കുകയോ, മനസംതൃപ്തിയില്ലാതെ അവൻ്റെ അടുക്കൽ നിന്ന് വല്ലതും എടുക്കുകയോ ചെയ്താൽ അന്ത്യനാളിൽ അവന് വേണ്ടി ഞാൻ വാദിക്കുന്നതായിരിക്കും."(അബൂദാവൂദ്: 3052)ചുരുക്കത്തിൽ എല്ലാ മോശം സ്വഭാവങ്ങളിൽ നിന്നും, ചതിയോ വഞ്ചനയോ ഉൾപ്പെടുന്ന എല്ലാ ഇടപാടുകളിൽ നിന്നും ഇസ്ലാം മനുഷ്യരെ വിലക്കിയതായി നിനക്ക് കാണാൻ കഴിയും.
"നീ (അഹങ്കാരത്തോടെ) മനുഷ്യരുടെ നേർക്ക് നിൻ്റെ കവിൾ തിരിച്ചുകളയരുത്. ഭൂമിയിലൂടെ നീ പൊങ്ങച്ചം കാട്ടി നടക്കുകയും അരുത്. ദുരഭിമാനിയും പൊങ്ങച്ചക്കാരനുമായ യാതൊരാളെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല."
(ലുഖ്മാൻ:18)
നബി -ﷺ- പറഞ്ഞു:
"നിങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളതും, അന്ത്യനാളിൽ നിങ്ങളിൽ എന്നോട് ഏറ്റവും അടുത്ത സ്ഥാനമുള്ളതും നിങ്ങളിൽ ഏറ്റവും നല്ല സ്വഭാവമുള്ളയാൾക്കാണ്. നിങ്ങളിൽ എനിക്ക് ഏറ്റവും ദേഷ്യമുള്ളതും, അന്ത്യനാളിൽ എന്നിൽ നിന്ന് ഏറ്റവും വിദൂരത്താവുകയും ചെയ്യുന്നത് വായാടിയും, പരിഹാസിയും, 'മുതഫയ്ഹിഖു'കളുമായവരാണ്. സ്വഹാബികൾ ചോദിച്ചു: "വായാടികളെയും പരിഹാസികളെയും ഞങ്ങൾക്ക് മനസ്സിലായി; എന്നാൽ ആരാണ് മുതഫയ്ഹിഖ്?!" നബി -ﷺ- പറഞ്ഞു: "അഹങ്കാരികൾ."
(സിൽസിലതുസ്സ്വഹീഹഃ:791)
കളവ് ഇസ്ലാം വിലക്കിയ സ്വഭാവത്തിൽ പെട്ടതാണ്. അല്ലാഹു പറയുന്നു:
"അതിക്രമകാരിയും വ്യാജവാദിയുമായിട്ടുള്ള ഒരാളെയും അല്ലാഹു നേർവ'ഴിയിലാക്കുകയില്ല; തീർച്ച."
(ഗാഫിർ:28)
നബി -ﷺ- പറഞ്ഞു:
"നിങ്ങൾ കളവിനെ സൂക്ഷിക്കുക; കാരണം തീർച്ചയായും കളവ് തിന്മകളിലേക്ക് നയിക്കും; തിന്മകൾ ഉറപ്പായും നരകത്തിലേക്കും നയിക്കും. ഒരാൾ കളവ് പറഞ്ഞു കൊണ്ടേയിരിക്കുകയും, കളവ് പറയാൻ പരിശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്താൽ അല്ലാഹുവിങ്കൽ കള്ളൻ എന്ന് അവനെ കുറിച്ച് രേഖപ്പെടുത്തപ്പെടുന്നതാണ്."
(മുസ്ലിം:2607)
നബി -ﷺ- പറഞ്ഞു:
"കപടവിശ്വാസിയുടെ ലക്ഷണങ്ങൾ മൂന്നെണ്ണമാണ്. സംസാരിച്ചാൽ അവൻ കളവു പറയും. വാഗ്ദാനം ചെയ്താൽ ലംഘിക്കും. വിശ്വസിക്കപ്പെട്ടാൽ വഞ്ചിക്കും."
(ബുഖാരി:6095)
വഞ്ചന പുലർത്തുന്നതിൽ നിന്നും ഇസ്ലാം വിലക്കുന്നു.
ഹദീഥിൽ വന്ന ഒരു സംഭവം ഇപ്രകാരമാണ്. ഒരിക്കൽ നബി -ﷺ- ഒരു ഭക്ഷണക്കൂമ്പാരത്തിന് അരികിലൂടെ നടന്നു പോയി. അപ്പോൾ അവിടുന്ന് തൻ്റെ കൈകൾ അതിനുള്ളിൽ കടത്തി നോക്കി. അതിൻ്റെ ഉള്ളിൽ അവിടുത്തേക്ക് നനവുണ്ട് എന്ന് അനുഭവപ്പെട്ടപ്പോൾ നബി -ﷺ- ചോദിച്ചു: "ഭക്ഷണത്തിൻ്റെ ഉടമസ്ഥരേ! ഇതെന്താണ്?!" അയാൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അത് മഴവെള്ളം തട്ടിയതാണ്." നബി -ﷺ- പറഞ്ഞു: "എങ്കിൽ ജനങ്ങൾക്ക് കാണാവുന്ന രൂപത്തിൽ നിനക്കത് മുകളിൽ വെച്ചുകൂടായിരുന്നോ?! ആരെങ്കിലും വഞ്ചന കാണിച്ചാൽ അവൻ നമ്മിൽ പെട്ടവനല്ല."
(മുസ്ലിം:102)
ചതിയും കുതന്ത്രവും വഞ്ചനയും ഇസ്ലാം വിരോധിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു:
"(അല്ലാഹുവിൽ) വിശ്വസിച്ചവരേ! നിങ്ങൾ അല്ലാഹുവോടും റസൂലിനോടും വഞ്ചന കാണിക്കരുത്. നിങ്ങൾ വിശ്വസിച്ചേല്പിക്കപ്പെട്ട കാര്യങ്ങളിൽ അറിഞ്ഞ് കൊണ്ട് വഞ്ചന കാണിക്കുകയും ചെയ്യരുത്."
(അൻഫാൽ:27)
അത്യുന്നതനായ (അല്ലാഹു) പറഞ്ഞു:
"അല്ലാഹുവോടുള്ള ബാധ്യത നിറവേറ്റുകയും കരാർ ലംഘിക്കാതിരിക്കുകയും ചെയ്യുന്നവരത്രെ അവർ (വിശ്വാസികളായ ബുദ്ധിമാന്മാർ)."
(റഅ്ദ്:20)
നബി -ﷺ- തൻ്റെ സൈന്യത്തോട് അവർ പുറപ്പെടുമ്പോൾ ഇപ്രകാരം പറയാറുണ്ടായിരുന്നു:
"നിങ്ങൾ യുദ്ധം ചെയ്യുക; എന്നാൽ (യുദ്ധാർജ്ജിത സ്വത്തിൽ) കളവ് കാണിക്കുകയോ, (കരാറുകൾ ലംഘിച്ചു കൊണ്ട്) വഞ്ചന കാണിക്കുകയോ ചെയ്യരുത്. നിങ്ങൾ അംഗവിഛേദനം നടത്തുകയോ, കുട്ടികളെ വധിക്കുകയോ ചെയ്യരുത്."
(മുസ്ലിം:1731)
നബി -ﷺ- പറഞ്ഞു:
"നാല് കാര്യങ്ങൾ ഒരാളിലുണ്ടായാൽ അവൻ തനിച്ച കപടവിശ്വാസി തന്നെ. അതിൽ ഏതെങ്കിലും ഒരു കാര്യമാണ് ഉള്ളത് എങ്കിൽ -അത് ഉപേക്ഷിക്കുന്നത് വരെ- അവൻ്റെയടുക്കൽ അത്രയും കപടതയുണ്ട്. വിശ്വസിച്ചാൽ ചതിക്കുക, പരസ്പരം കരാർ ചെയ്താൽ വഞ്ചിക്കുക, പരസ്പരം തർക്കിച്ചാൽ അതിൽ മര്യാദകൾ കാറ്റിൽപറത്തുക എന്നതാണവ."
(ബുഖാരി:34)
അസൂയയിൽ നിന്നും ഇസ്ലാം മനുഷ്യരെ വിലക്കുന്നു. അല്ലാഹു പറയുന്നു:
"അതല്ല, അല്ലാഹു അവന്റെ ഔദാര്യത്തിൽ നിന്ന് മറ്റു മനുഷ്യർക്ക് നൽകിയിട്ടുള്ളതിന്റെ പേരിൽ അവർ അസൂയപ്പെടുകയാണോ? എന്നാൽ ഇബ്രാഹീം കുടുംബത്തിന് നാം വേദവും ജ്ഞാനവും നൽകിയിട്ടുണ്ട്. അവർക്ക് നാം മഹത്തായ ആധിപത്യവും നൽകിയിട്ടുണ്ട്."
(നിസാഅ്:54)
അല്ലാഹു പറയുന്നു:
"നിങ്ങൾ സത്യവിശ്വാസം (ഇസ്ലാം) സ്വീകരിച്ച ശേഷം നിങ്ങളെ അവിശ്വാസികളാക്കി മാറ്റിയെടുക്കുവാനാണ് വേദക്കാരിൽ ധാരാളം പേർ ആഗ്രഹിക്കുന്നത്. സത്യം വ്യക്തമായി ബോധ്യപ്പെട്ടിട്ടും സ്വാർത്ഥപരമായ അസൂയ നിമിത്തമാണ് (അവരാ നിലപാട് സ്വീകരിക്കുന്നത്.) എന്നാൽ (അവരുടെ കാര്യത്തിൽ) അല്ലാഹു അവന്റെ കൽപന കൊണ്ടുവരുന്നത് വരെ നിങ്ങൾ പൊറുക്കുകയും ക്ഷമിക്കുകയും ചെയ്യുക. നിസ്സംശയം അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനത്രെ."
(ബഖറ:109)
നബി -ﷺ- പറഞ്ഞു:
"നിങ്ങൾക്ക് മുൻപുള്ള ജനതകളെ ബാധിച്ച അസുഖം നിങ്ങളിലേക്കും അരിച്ചെത്തിയിരിക്കുന്നു. അസൂയയും പരസ്പര വിദ്വേഷവുമാണത്. അത് തന്നെയാണ് മുണ്ഡനം ചെയ്യുന്ന സ്വഭാവം; മുടി മുണ്ഡനം ചെയ്യുമെന്നല്ല ഞാൻ പറയുന്നത്. മറിച്ച് ദീനിനെ അത് മുണ്ഡനം ചെയ്തു കളയും. എൻ്റെ ആത്മാവ് ആരുടെ കയ്യിലാണോ, അവൻ തന്നെ സത്യം! നിങ്ങൾ വിശ്വാസികളാകുന്നത് വരെ നിങ്ങൾ സ്വർഗത്തിൽ പ്രവേശിക്കുകയില്ല. നിങ്ങൾ പരസ്പരം സ്നേഹിക്കുന്നത് വരെ നിങ്ങൾ വിശ്വാസികളുമാകില്ല. എങ്കിൽ നിങ്ങൾക്ക് അക്കാര്യം നേടിയെടുക്കാൻ സാധിക്കുന്ന ഒരു വഴി ഞാൻ പറഞ്ഞു തരട്ടെയോ?! നിങ്ങൾക്കിടയിൽ സലാം വ്യാപിപ്പിക്കുക!"
(തിർമിദി:2510)
കുതന്ത്രവും ഇസ്ലാം വിലക്കിയ സ്വഭാവങ്ങളിൽ പെട്ടതാണ്. അല്ലാഹു പറയുന്നു:
"അതേ പ്രകാരം തന്നെ ഓരോ നാട്ടിലും കുതന്ത്രങ്ങളുണ്ടാക്കുവാൻ അവിടത്തെ കുറ്റവാളികളുടെ തലവന്മാരെ നാം ഏർപെടുത്തിയിട്ടുണ്ട്. എന്നാൽ അവർ കുതന്ത്രം പ്രയോഗിക്കുന്നത് അവർക്കെതിരിൽ തന്നെയാണ്. അവർ (അതിനെപ്പറ്റി) ബോധവാന്മാരാകുന്നില്ല."
(അൻആം:123)
മസീഹ് ഈസാ -عَلَيْهِ السَّلَامُ- ക്കെതിരെ കുതന്ത്രം മെനഞ്ഞ യഹൂദരുടെ ചരിത്രം അല്ലാഹു ഖുർആനിൽ വിവരിച്ചിട്ടുണ്ട്. അവർ തന്ത്രങ്ങൾ മെനഞ്ഞുണ്ടാക്കിയെങ്കിലും അല്ലാഹു അവർക്കെതിരെ ഒരു തന്ത്രമൊരുക്കി. കുതന്ത്രങ്ങൾ അതിൻ്റെ വക്താക്കളിലേക്ക് തന്നെ തിരിച്ചെത്തുമെന്ന കാര്യം അവൻ വ്യക്തമായി ബോധ്യപ്പെടുത്തുകയും ചെയ്തു. അല്ലാഹു പറയുന്നു:
"എന്നിട്ട് ഈസായ്ക്ക് അവരുടെ നിഷേധസ്വഭാവം ബോധ്യമായപ്പോൾ അദ്ദേഹം പറഞ്ഞു: അല്ലാഹുവിങ്കലേക്ക് എൻ്റെ സഹായികളായി ആരുണ്ട്? ഹവാരികൾ പറഞ്ഞു: ഞങ്ങൾ അല്ലാഹുവിന്റെ സഹായികളാകുന്നു. ഞങ്ങൾ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു. ഞങ്ങൾ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന് താങ്കൾ സാക്ഷ്യം വഹിക്കുക.
(തുടർന്ന് അവർ പ്രാർത്ഥിച്ചു:) ഞങ്ങളുടെ റബ്ബേ! നീ അവതരിപ്പിച്ചു തന്നതിൽ ഞങ്ങൾ വിശ്വസിക്കുകയും, (നിന്റെ) ദൂതനെ ഞങ്ങൾ പിൻപറ്റുകയും ചെയ്തിരിക്കുന്നു. ആകയാൽ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെടുത്തേണമേ.
അവർ (യഹൂദർ) തന്ത്രം പ്രയോഗിച്ചു. അല്ലാഹുവും തന്ത്രം പ്രയോഗിച്ചു. അല്ലാഹു ഏറ്റവും നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു.
അല്ലാഹു പറഞ്ഞ സന്ദർഭം (ശ്രദ്ധിക്കുക:) ഹേ; ഈസാ, തീർച്ചയായും നിന്നെ നാം പൂർണ്ണമായി ഏറ്റെടുക്കുകയും, എൻ്റെ അടുക്കലേക്ക് നിന്നെ ഉയർത്തുകയും, സത്യനിഷേധികളിൽ നിന്ന് നിന്നെ നാം ശുദ്ധമാക്കുകയും, നിന്നെ പിന്തുടർന്നവരെ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാൾ വരേക്കും സത്യനിഷേധികളെക്കാൾ ഉന്നതന്മാരാക്കുകയും ചെയ്യുന്നതാണ്. പിന്നെ എൻ്റെ അടുത്തേക്കാണ് നിങ്ങളുടെ മടക്കം. നിങ്ങൾ ഭിന്നിച്ചു കൊണ്ടിരിക്കുന്ന കാര്യത്തിൽ അപ്പോൾ ഞാൻ നിങ്ങൾക്കിടയിൽ തീർപ്പു കൽപ്പിക്കുന്നതാണ്."
(ആലു ഇംറാൻ:52-55)
സ്വാലിഹ് നബി -عَلَيْهِ السَّلَامُ- യുടെ ചരിത്രവും സമാനമാണ്. അദ്ദേഹത്തിൻ്റെ ജനങ്ങൾ സ്വാലിഹിനെ -عَلَيْهِ السَّلَامُ- കൊലപ്പെടുത്താൻ ഉദ്ദേശിക്കുകയും, അതിനായി വലിയ തന്ത്രങ്ങൾ മെനയുകയും ചെയ്തു. എന്നാൽ അല്ലാഹു അവർക്കെതിരെ തന്ത്രം പ്രയോഗിക്കുകയും, അവരെയും അവരുടെ ജനങ്ങളെയും തകർത്തു തരിപ്പണമാക്കുകയും ചെയ്തു. അല്ലാഹു പറയുന്നു:
"അവനെ (സ്വാലിഹിനെ) യും അവൻ്റെ ആളുകളെയും നമുക്ക് രാത്രിയിൽ കൊന്നുകളയണമെന്നും പിന്നീട് അവൻ്റെ അവകാശിയോട്, തൻ്റെ ആളുകളുടെ നാശത്തിന് ഞങ്ങൾ സാക്ഷ്യം വഹിച്ചിട്ടില്ല, തീർച്ചയായും ഞങ്ങൾ സത്യം പറയുന്നവരാകുന്നു എന്ന് നാം പറയണമെന്നും നിങ്ങൾ അല്ലാഹുവിന്റെ പേരിൽ സത്യം ചെയ്യണം എന്ന് അവർ തമ്മിൽ പറഞ്ഞുറച്ചു.
അവർ ഒരു തന്ത്രം പ്രയോഗിച്ചു. അവർ ഓർക്കാതിരിക്കെ നാമും ഒരു തന്ത്രം പ്രയോഗിച്ചു.
എന്നിട്ട് അവരുടെ തന്ത്രത്തിൻ്റെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുക. അതെ, അവരെയും അവരുടെ ജനങ്ങളെയും മുഴുവൻ നാം തകർത്തു കളഞ്ഞു."
(നംൽ:49-51)
ഇസ്ലാം വിലക്കിയ മറ്റൊരു ദുഷിച്ച സ്വഭാവമാണ് മോഷണം. അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞതു നോക്കൂ:
"(പൂർണ്ണ) മുഅ്മിനായി കൊണ്ട് ഒരു വ്യഭിചാരി വ്യഭിചരിക്കുകയില്ല. (പൂർണ്ണ) മുഅ്മിനായി കൊണ്ട് അവൻ മോഷണം നടത്തുകയുമില്ല. (പൂർണ്ണ) മുഅ്മിനായി കൊണ്ട് അവൻ മദ്യപാനം നടത്തുകയുമില്ല. എന്നാൽ പശ്ചാത്താപത്തിൻ്റെ വഴി അപ്പോഴും തുറന്നു കിടക്കുന്നു."
(ബുഖാരി:6810)
അതിക്രമത്തിൽ നിന്നും ഇസ്ലാം ശക്തമായി താക്കീത് ചെയ്യുന്നു. അല്ലാഹു പറയുന്നു:
"തീർച്ചയായും അല്ലാഹു കല്പിക്കുന്നത് നീതി പാലിക്കുവാനും നന്മചെയ്യുവാനും കുടുംബബന്ധമുള്ളവർക്ക് (സഹായം) നൽകുവാനുമാണ് . അവൻ വിലക്കുന്നത് നീചവൃത്തിയിൽ നിന്നും ദുരാചാരത്തിൽ നിന്നും അതിക്രമത്തിൽ നിന്നുമാണ്. നിങ്ങൾ ചിന്തിച്ചു ഗ്രഹിക്കുവാൻ വേണ്ടി അവൻ നിങ്ങൾക്ക് ഉപദേശം നല്കുന്നു."
(നഹ്ല്:90)
നബി -ﷺ- പറഞ്ഞു:
"ഒരാളും മറ്റൊരാളോടും അതിക്രമം കാണിക്കുകയോ, ഒരു വ്യക്തിയും മറ്റൊരാളുടെ മേൽ പൊങ്ങച്ചം നടിക്കുകയോ ചെയ്യാത്ത രൂപത്തിൽ നിങ്ങൾ വിനയമുള്ളവരാകൂ എന്ന് അല്ലാഹു എനിക്ക് സന്ദേശം നൽകിയിരിക്കുന്നു."
(സ്വഹീഹ് അബീ ദാവൂദ്:4895)
അതിക്രമവും ഇസ്ലാം വിലക്കിയ സ്വഭാവത്തിൽ പെട്ടതാണ്. അല്ലാഹു പറയുന്നു:
"അതിക്രമം പ്രവർത്തിക്കുന്നവരെ അല്ലാഹു ഇഷ്ടപെടുകയില്ല."
(ആലു ഇംറാൻ: 57)
അത്യുന്നതനായ (അല്ലാഹു) പറഞ്ഞു:
"അക്രമികൾ വിജയം വരിക്കുകയില്ല; തീർച്ച."
(അൻആം:21)
അത്യുന്നതനായ (അല്ലാഹു) പറഞ്ഞു:
"അതിക്രമികൾക്ക് അല്ലാഹു വേദന നിറഞ്ഞ ശിക്ഷ ഒരുക്കി വെച്ചിരിക്കുന്നു."
(ഇൻസാൻ:31)
നബി -ﷺ- പറഞ്ഞു:
"മൂന്ന് പേരുടെ പ്രാർത്ഥനകൾ തള്ളപ്പെടുന്നതല്ല. നീതിമാനായ ഭരണാധികാരിയും, നോമ്പുകാരൻ നോമ്പ് തുറക്കുന്നത് വരെയും. അതിക്രമിക്കപ്പെട്ടവൻ്റെ പ്രാർത്ഥന മേഘങ്ങൾക്ക് മേൽ വഹിക്കപ്പെടുകയും, അതിനായി ആകാശകവാടങ്ങൾ തുറക്കപ്പെടുകയും ചെയ്യുന്നതാണ്. അല്ലാഹു പറയും: എൻ്റെ പ്രതാപം തന്നെ സത്യം! നിന്നെ ഞാൻ സഹായിക്കുന്നതാണ്; അത് കുറച്ചു കഴിഞ്ഞാണെങ്കിലും."
(മുസ്ലിം:2749 [നിവേദനത്തിൽ ചില വ്യത്യാസങ്ങളുണ്ട്], തിർമിദി: 2526, അഹ്മദ്: 8043, മേലെ നൽകിയ പദങ്ങൾ അഹ്മദിൻ്റെ മുസ്നദിലേതാണ്.)
യമനിലേക്ക് പ്രബോധന ദൗത്യവുമായി മുആദ് -رَضِيَ اللَّهُ عَنْهُ- വിനെ നിയോഗിക്കുമ്പോൾ മുഹമ്മദ് നബി -ﷺ- പറഞ്ഞ വാക്കുകളിലൊന്ന് ഇപ്രകാരമാണ്:
"അതിക്രമിക്കപ്പെട്ടവൻ്റെ പ്രാർത്ഥനയെ നീ സൂക്ഷിക്കുക! അതിനും അല്ലാഹുവിനുമിടയിൽ മറയില്ല."
(ബുഖാരി:1496)
നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും കരാറിലേർപ്പെട്ട അമുസ്ലിമിനോട് അതിക്രമം കാണിക്കുകയോ, അവനെ തരംതാഴ്ത്തുകയോ, സാധിക്കുന്നതിനപ്പുറം അവൻ്റെ മേൽ ബാധ്യതയാക്കുകയോ, മനസംതൃപ്തിയില്ലാതെ അവൻ്റെ അടുക്കൽ നിന്ന് വല്ലതും എടുക്കുകയോ ചെയ്താൽ അന്ത്യനാളിൽ അവന് വേണ്ടി ഞാൻ വാദിക്കുന്നതായിരിക്കും."
(അബൂദാവൂദ്: 3052)
ചുരുക്കത്തിൽ എല്ലാ മോശം സ്വഭാവങ്ങളിൽ നിന്നും, ചതിയോ വഞ്ചനയോ ഉൾപ്പെടുന്ന എല്ലാ ഇടപാടുകളിൽ നിന്നും ഇസ്ലാം മനുഷ്യരെ വിലക്കിയതായി നിനക്ക് കാണാൻ കഴിയും.
36- പലിശ അടങ്ങിയതോ, മറ്റുള്ളവർക്ക് ഉപദ്രവകരമായതോ, ചതിയോ അതിക്രമമോ വഞ്ചനയോ അടങ്ങിയതോ ആയ എല്ലാ സാമ്പത്തിക ഇടപാടുകളും ഇസ്ലാം നിരോധിച്ചിരിക്കുന്നു. സമൂഹത്തിനോ രാജ്യത്തിനോ വ്യക്തികൾക്കോ മൊത്തത്തിൽ പ്രയാസം സൃഷ്ടിക്കുന്ന സാമ്പത്തിക ഇടപാടുകളാണെങ്കിലും അവ പാടില്ല.
പലിശ അടങ്ങിയതോ, മറ്റുള്ളവർക്ക് ഉപദ്രവകരമായതോ, ചതിയോ അതിക്രമമോ വഞ്ചനയോ അടങ്ങിയതോ ആയ എല്ലാ സാമ്പത്തിക ഇടപാടുകളും ഇസ്ലാം നിരോധിച്ചിരിക്കുന്നു. സമൂഹത്തിനോ രാജ്യത്തിനോ വ്യക്തികൾക്കോ മൊത്തത്തിൽ പ്രയാസം സൃഷ്ടിക്കുന്ന സാമ്പത്തിക ഇടപാടുകളാണെങ്കിലും അവ പാടില്ല.പലിശ, അനീതി, ചതി, ഭൂമിയിൽ കുഴപ്പം സൃഷ്ടിക്കൽ പോലുള്ള കാര്യങ്ങൾ വിരോധിക്കുന്ന അനേകം ആയതുകളും ഹദീഥുകളും മുൻപുള്ള ഖണ്ഡികകളിൽ പരാർമർശിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നത് നോക്കൂ:"(അല്ലാഹുവിൽ) വിശ്വസിച്ച പുരുഷന്മാരെയും സ്ത്രീകളെയും അവർ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവർ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്."(അഹ്സാബ്:58)അല്ലാഹു പറയുന്നു:"വല്ലവനും നല്ലത് പ്രവർത്തിച്ചാൽ അതിൻ്റെ ഗുണം അവന് തന്നെയാകുന്നു. വല്ലവനും തിന്മചെയ്താൽ അതിൻ്റെ ദോഷവും അവന് തന്നെ. നിൻ്റെ രക്ഷിതാവ് (തൻ്റെ) അടിമകളോട് അനീതി കാണിക്കുന്നവനേ അല്ല."(ഫുസ്സ്വിലത്: 46)ഒരാളെ ഉപദ്രവിക്കുകയോ, പരസ്പരം ഉപദ്രവമേൽപ്പിക്കുകയോ ചെയ്യരുതെന്ന് നബി -ﷺ- വിധിച്ചതായി ഹദീഥുകളിൽ വന്നിട്ടുണ്ട്.(അബൂദാവൂദ്)നബി -ﷺ- പറഞ്ഞു:"ആരെങ്കിലും അല്ലാഹുവിലും അവൻ്റെ അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ തൻ്റെ അയൽവാസിയെ ഉപദ്രവിക്കാതിരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അവൻ്റെ അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ തൻ്റെ അതിഥിയെ ആദരിച്ചു കൊള്ളട്ടെ. ആരെങ്കിലും അല്ലാഹുവിലും അവൻ്റെ അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ നല്ലത് പറയട്ടെ; അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ." മറ്റു ചില നിവേദനങ്ങളിലുള്ളത് ഇപ്രകാരമാണ്: "അവൻ തൻ്റെ അയൽവാസിയോട് നന്മയിൽ വർത്തിക്കട്ടെ."(മുസ്ലിം:47)നബി -ﷺ- പറഞ്ഞു:"ഒരു പൂച്ചയുടെ കാര്യത്തിൽ ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അവളതിനെ തടവിൽ വെക്കുകയും, അതവസാനം ചത്തു പോവുകയും ചെയ്തു. അക്കാരണത്താൽ അവൾ നരകത്തിൽ പ്രവേശിക്കുകയും ചെയ്തു. അതിനെ തടവിലിട്ടപ്പോൾ അവളതിന് തിന്നാനും കുടിക്കാനും നൽകിയില്ല. ഭൂമിയിലെ പ്രാണികളെ ഭക്ഷിക്കാൻ കഴിക്കുന്ന രൂപത്തിൽ അവളതിനെ വെറുതെ വിടുകയും ചെയ്തില്ല."(ബുഖാരി:3482)ഒരു പൂച്ചയെ ഉപദ്രവിച്ച വ്യക്തിയുടെ കാര്യമാണിത്! അപ്പോൾ മനുഷ്യരെ ഉപദ്രവിക്കുന്നവരുടെ കാര്യമെന്തായിരിക്കും?! ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- ഒരിക്കൽ മിമ്പറിൽ കയറി നിന്നു കൊണ്ട് ഉച്ചത്തിൽ ഇപ്രകാരം വിളിച്ചു പറഞ്ഞു:"നാവ് കൊണ്ട് മാത്രം വിശ്വസിക്കുകയും, ഹൃദയത്തിൽ വിശ്വാസം കടക്കുകയും ചെയ്തിട്ടില്ലാത്ത കൂട്ടരേ! നിങ്ങൾ മുസ്ലിമീങ്ങളെ ഉപദ്രവിക്കാതിരിക്കൂ! അവരെ നിങ്ങൾ ചീത്ത പറയുകയോ, അവരുടെ ന്യൂനതകൾ അന്വേഷിച്ചു നടക്കുകയോ ചെയ്യരുത്. ആരെങ്കിലും തൻ്റെ സഹോദരനായ മുസ്ലിമിൻ്റെ ന്യൂനത അന്വേഷിച്ചു നടന്നാൽ അല്ലാഹു അവൻ്റെ ന്യൂനതകൾ പിന്തുടരുന്നതാണ്. ആരുടെയെങ്കിലും ന്യൂനതകളെ അല്ലാഹു പിന്തുടർന്നാൽ അവൻ തൻ്റെ വീട്ടിൻ്റെ അകത്തളത്തിലിരുന്നാലും അല്ലാഹു അവനെ വഷളാക്കുന്നതാണ്." ഒരിക്കൽ ഇബ്നു ഉമർ മസ്ജിദുൽ ഹറമിലേക്കോ കഅ്ബയിലേക്കോ നോക്കി കൊണ്ട് ഇപ്രകാരം പറഞ്ഞു: "എത്ര മഹത്തരമാണ് നിൻ്റെ പരിശുദ്ധി! എന്നാൽ അല്ലാഹുവിങ്കൽ നിന്നേക്കാൾ പവിത്രമാണ് ഒരു മുഅ്മിൻ!"(തിർമിദി:2032, ഇബ്നു ഹിബ്ബാൻ: 5763)അല്ലാഹുവിൻറെ റസൂൽ -ﷺ- പറഞ്ഞു:"ആരെങ്കിലും അല്ലാഹുവിലും അവൻ്റെ അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ തൻ്റെ അയൽവാസിയെ ഉപദ്രവിക്കാതിരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അവൻ്റെ അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ തൻ്റെ അതിഥിയെ ആദരിച്ചു കൊള്ളട്ടെ. ആരെങ്കിലും അല്ലാഹുവിലും അവൻ്റെ അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ നല്ലത് പറയട്ടെ; അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ."(ബുഖാരി:6018)അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പാപ്പരായവർ ആരാണെന്ന് നിങ്ങൾക്ക് അറിയുമോ?!" സ്വഹാബികൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾക്കിടയിൽ പാപ്പരായവൻ എന്ന് പറഞ്ഞാൽ ദിർഹമുകളോ, സമ്പാദ്യമോ ഇല്ലാത്തവനാണ്." നബി -ﷺ- പറഞ്ഞു: "എൻ്റെ ഉമ്മത്തിൽ നിന്ന് പാപ്പരായവർ അന്ത്യനാളിൽ നോമ്പും നിസ്കാരവും സകാതുമായി വരുന്നതാണ്. എന്നാൽ ഇന്നയാളുടെ അഭിമാനത്തെ അവൻ വ്രണപ്പെടുത്തിയിരിക്കുന്നു, മറ്റൊരാളെ അവൻ ശാരീരികമായി ഉപദ്രവിച്ചിരിക്കുന്നു, ഇനിയുമൊരാളുടെ സമ്പത്ത് അവൻ (അന്യായമായി) ഭക്ഷിച്ചിരിക്കുന്നു. അങ്ങനെ അവർക്ക് ഇവൻ്റെ നന്മകളിൽ നിന്ന് പകരം നൽകപ്പെടും. അവൻ്റെ മേലുള്ള തിന്മകളുടെ ബാധ്യതകൾ അവസാനിക്കുന്നതിന് മുൻപ് അവൻ്റെ നന്മകൾ അവസാനിക്കുകയാണെങ്കിൽ അവരുടെ തിന്മകൾ എടുത്ത് അവൻ്റെ മേൽ വെക്കപ്പെടുന്നതാണ്. ശേഷം അവൻ നരകത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യും."(മുസ്ലിം:2581, തിർമിദി: 2418, അഹ്മദ്: 8029, ഹദീഥിൻ്റെ പദം അഹ്മദിലേതാണ്)അല്ലാഹുവിന്റെ റസൂൽ -ﷺ- പറഞ്ഞു:"ഒരു വഴിയിൽ ജനങ്ങൾക്ക് ഉപദ്രവമാകുന്ന തരത്തിൽ ഒരു മരക്കൊമ്പ് കിടന്നിരുന്നു. ഒരാൾ അത് എടുത്തു നീക്കി; അക്കാരണത്താൽ അയാൾ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു."(ബുഖാരി:652, മുസ്ലിം: 1914, ഇബ്നു മാജ: 3682, അഹ്മദ്: 10432, അഹ്മദിലും ഇബ്നു മാജയിലും വന്ന ഹദീഥിൻ്റെ പദങ്ങളാണ് മേലെ നൽകിയിട്ടുള്ളത്). ഒരു വഴിയിൽ കിടക്കുന്ന ഉപദ്രവം എടുത്തു നീക്കുന്നത് സ്വർഗത്തിൽ പ്രവേശിപ്പിക്കുമെങ്കിൽ ജനങ്ങളെ ഉപദ്രവിക്കുകയും അവരുടെ ജീവിതം ദുരിതപൂർണ്ണമാക്കുകയും ചെയ്യുന്നവരുടെ അവസ്ഥ എന്തായിരിക്കും?!
പലിശ, അനീതി, ചതി, ഭൂമിയിൽ കുഴപ്പം സൃഷ്ടിക്കൽ പോലുള്ള കാര്യങ്ങൾ വിരോധിക്കുന്ന അനേകം ആയതുകളും ഹദീഥുകളും മുൻപുള്ള ഖണ്ഡികകളിൽ പരാർമർശിക്കപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നത് നോക്കൂ:
"(അല്ലാഹുവിൽ) വിശ്വസിച്ച പുരുഷന്മാരെയും സ്ത്രീകളെയും അവർ (തെറ്റായ) യാതൊന്നും ചെയ്യാതിരിക്കെ ശല്യപ്പെടുത്തുന്നവരാരോ അവർ അപവാദവും പ്രത്യക്ഷമായ പാപവും പേറിയിരിക്കയാണ്."
(അഹ്സാബ്:58)
അല്ലാഹു പറയുന്നു:
"വല്ലവനും നല്ലത് പ്രവർത്തിച്ചാൽ അതിൻ്റെ ഗുണം അവന് തന്നെയാകുന്നു. വല്ലവനും തിന്മചെയ്താൽ അതിൻ്റെ ദോഷവും അവന് തന്നെ. നിൻ്റെ രക്ഷിതാവ് (തൻ്റെ) അടിമകളോട് അനീതി കാണിക്കുന്നവനേ അല്ല."
(ഫുസ്സ്വിലത്: 46)
ഒരാളെ ഉപദ്രവിക്കുകയോ, പരസ്പരം ഉപദ്രവമേൽപ്പിക്കുകയോ ചെയ്യരുതെന്ന് നബി -ﷺ- വിധിച്ചതായി ഹദീഥുകളിൽ വന്നിട്ടുണ്ട്.
(അബൂദാവൂദ്)
നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും അല്ലാഹുവിലും അവൻ്റെ അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ തൻ്റെ അയൽവാസിയെ ഉപദ്രവിക്കാതിരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അവൻ്റെ അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ തൻ്റെ അതിഥിയെ ആദരിച്ചു കൊള്ളട്ടെ. ആരെങ്കിലും അല്ലാഹുവിലും അവൻ്റെ അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ നല്ലത് പറയട്ടെ; അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ." മറ്റു ചില നിവേദനങ്ങളിലുള്ളത് ഇപ്രകാരമാണ്: "അവൻ തൻ്റെ അയൽവാസിയോട് നന്മയിൽ വർത്തിക്കട്ടെ."
(മുസ്ലിം:47)
നബി -ﷺ- പറഞ്ഞു:
"ഒരു പൂച്ചയുടെ കാര്യത്തിൽ ഒരു സ്ത്രീ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അവളതിനെ തടവിൽ വെക്കുകയും, അതവസാനം ചത്തു പോവുകയും ചെയ്തു. അക്കാരണത്താൽ അവൾ നരകത്തിൽ പ്രവേശിക്കുകയും ചെയ്തു. അതിനെ തടവിലിട്ടപ്പോൾ അവളതിന് തിന്നാനും കുടിക്കാനും നൽകിയില്ല. ഭൂമിയിലെ പ്രാണികളെ ഭക്ഷിക്കാൻ കഴിക്കുന്ന രൂപത്തിൽ അവളതിനെ വെറുതെ വിടുകയും ചെയ്തില്ല."
(ബുഖാരി:3482)
ഒരു പൂച്ചയെ ഉപദ്രവിച്ച വ്യക്തിയുടെ കാര്യമാണിത്! അപ്പോൾ മനുഷ്യരെ ഉപദ്രവിക്കുന്നവരുടെ കാര്യമെന്തായിരിക്കും?! ഇബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- ഒരിക്കൽ മിമ്പറിൽ കയറി നിന്നു കൊണ്ട് ഉച്ചത്തിൽ ഇപ്രകാരം വിളിച്ചു പറഞ്ഞു:
"നാവ് കൊണ്ട് മാത്രം വിശ്വസിക്കുകയും, ഹൃദയത്തിൽ വിശ്വാസം കടക്കുകയും ചെയ്തിട്ടില്ലാത്ത കൂട്ടരേ! നിങ്ങൾ മുസ്ലിമീങ്ങളെ ഉപദ്രവിക്കാതിരിക്കൂ! അവരെ നിങ്ങൾ ചീത്ത പറയുകയോ, അവരുടെ ന്യൂനതകൾ അന്വേഷിച്ചു നടക്കുകയോ ചെയ്യരുത്. ആരെങ്കിലും തൻ്റെ സഹോദരനായ മുസ്ലിമിൻ്റെ ന്യൂനത അന്വേഷിച്ചു നടന്നാൽ അല്ലാഹു അവൻ്റെ ന്യൂനതകൾ പിന്തുടരുന്നതാണ്. ആരുടെയെങ്കിലും ന്യൂനതകളെ അല്ലാഹു പിന്തുടർന്നാൽ അവൻ തൻ്റെ വീട്ടിൻ്റെ അകത്തളത്തിലിരുന്നാലും അല്ലാഹു അവനെ വഷളാക്കുന്നതാണ്." ഒരിക്കൽ ഇബ്നു ഉമർ മസ്ജിദുൽ ഹറമിലേക്കോ കഅ്ബയിലേക്കോ നോക്കി കൊണ്ട് ഇപ്രകാരം പറഞ്ഞു: "എത്ര മഹത്തരമാണ് നിൻ്റെ പരിശുദ്ധി! എന്നാൽ അല്ലാഹുവിങ്കൽ നിന്നേക്കാൾ പവിത്രമാണ് ഒരു മുഅ്മിൻ!"
(തിർമിദി:2032, ഇബ്നു ഹിബ്ബാൻ: 5763)
അല്ലാഹുവിൻറെ റസൂൽ -ﷺ- പറഞ്ഞു:
"ആരെങ്കിലും അല്ലാഹുവിലും അവൻ്റെ അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ തൻ്റെ അയൽവാസിയെ ഉപദ്രവിക്കാതിരിക്കട്ടെ. ആരെങ്കിലും അല്ലാഹുവിലും അവൻ്റെ അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ തൻ്റെ അതിഥിയെ ആദരിച്ചു കൊള്ളട്ടെ. ആരെങ്കിലും അല്ലാഹുവിലും അവൻ്റെ അന്ത്യനാളിലും വിശ്വസിക്കുന്നുണ്ടെങ്കിൽ അവൻ നല്ലത് പറയട്ടെ; അല്ലെങ്കിൽ മിണ്ടാതിരിക്കട്ടെ."
(ബുഖാരി:6018)
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "പാപ്പരായവർ ആരാണെന്ന് നിങ്ങൾക്ക് അറിയുമോ?!" സ്വഹാബികൾ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾക്കിടയിൽ പാപ്പരായവൻ എന്ന് പറഞ്ഞാൽ ദിർഹമുകളോ, സമ്പാദ്യമോ ഇല്ലാത്തവനാണ്." നബി -ﷺ- പറഞ്ഞു: "എൻ്റെ ഉമ്മത്തിൽ നിന്ന് പാപ്പരായവർ അന്ത്യനാളിൽ നോമ്പും നിസ്കാരവും സകാതുമായി വരുന്നതാണ്. എന്നാൽ ഇന്നയാളുടെ അഭിമാനത്തെ അവൻ വ്രണപ്പെടുത്തിയിരിക്കുന്നു, മറ്റൊരാളെ അവൻ ശാരീരികമായി ഉപദ്രവിച്ചിരിക്കുന്നു, ഇനിയുമൊരാളുടെ സമ്പത്ത് അവൻ (അന്യായമായി) ഭക്ഷിച്ചിരിക്കുന്നു. അങ്ങനെ അവർക്ക് ഇവൻ്റെ നന്മകളിൽ നിന്ന് പകരം നൽകപ്പെടും. അവൻ്റെ മേലുള്ള തിന്മകളുടെ ബാധ്യതകൾ അവസാനിക്കുന്നതിന് മുൻപ് അവൻ്റെ നന്മകൾ അവസാനിക്കുകയാണെങ്കിൽ അവരുടെ തിന്മകൾ എടുത്ത് അവൻ്റെ മേൽ വെക്കപ്പെടുന്നതാണ്. ശേഷം അവൻ നരകത്തിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യും."
(മുസ്ലിം:2581, തിർമിദി: 2418, അഹ്മദ്: 8029, ഹദീഥിൻ്റെ പദം അഹ്മദിലേതാണ്)
അല്ലാഹുവിന്റെ റസൂൽ -ﷺ- പറഞ്ഞു:
"ഒരു വഴിയിൽ ജനങ്ങൾക്ക് ഉപദ്രവമാകുന്ന തരത്തിൽ ഒരു മരക്കൊമ്പ് കിടന്നിരുന്നു. ഒരാൾ അത് എടുത്തു നീക്കി; അക്കാരണത്താൽ അയാൾ സ്വർഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു."
(ബുഖാരി:652, മുസ്ലിം: 1914, ഇബ്നു മാജ: 3682, അഹ്മദ്: 10432, അഹ്മദിലും ഇബ്നു മാജയിലും വന്ന ഹദീഥിൻ്റെ പദങ്ങളാണ് മേലെ നൽകിയിട്ടുള്ളത്). ഒരു വഴിയിൽ കിടക്കുന്ന ഉപദ്രവം എടുത്തു നീക്കുന്നത് സ്വർഗത്തിൽ പ്രവേശിപ്പിക്കുമെങ്കിൽ ജനങ്ങളെ ഉപദ്രവിക്കുകയും അവരുടെ ജീവിതം ദുരിതപൂർണ്ണമാക്കുകയും ചെയ്യുന്നവരുടെ അവസ്ഥ എന്തായിരിക്കും?!
37- മനുഷ്യബുദ്ധിയെ സംരക്ഷിക്കുന്നതാണ് ഇസ്ലാമിക നിയമങ്ങൾ. അതിനാൽ ബുദ്ധിയെ നശിപ്പിക്കുന്നതെല്ലാം ഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. മദ്യം നിഷിദ്ധമാക്കിയത് ഒരു ഉദാഹരണം. ബുദ്ധിക്ക് ഇസ്ലാം ഉന്നതമായ സ്ഥാനം നൽകിയിരിക്കുന്നു; ഒരാളുടെ മേൽ മതനിയമങ്ങൾ ബാധകമാകാനുള്ള അടിസ്ഥാന നിബന്ധനയാണ് അയാൾക്ക് ബുദ്ധിയുണ്ടായിരിക്കുക എന്നത്. അതിനാൽ ബുദ്ധിയെ പരിഹസിക്കുന്ന അന്ധവിശ്വാസങ്ങളിൽ നിന്നും, വിഗ്രഹപൂജയിൽ നിന്നും ഇസ്ലാം ബുദ്ധിയെ മോചിപ്പിക്കുകയാണ് ചെയ്തത്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ബാധകമായ രഹസ്യങ്ങളോ വിധിവിലക്കുകളോ ഇസ്ലാമിൽ കണ്ടെത്താൻ സാധിക്കില്ല. അതിലെ എല്ലാ വിധിവിലക്കുകളും മതനിയമങ്ങളും എല്ലാവരുടെയും ശരിയായ ബുദ്ധിക്ക് യോജിക്കുന്നതാണ്. നീതിയുടെയും മഹത്തരമായ യുക്തിയുടെയും തേട്ടമാണ് ഇസ്ലാമിലെ ഓരോ വിധിവിലക്കുകളും.
ഇസ്ലാം ബുദ്ധിയെ സംരക്ഷിക്കുകയും അതിൻ്റെ പ്രാധാന്യം വലുതായി കാണുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു:"തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്."(ഇസ്റാഅ്:36)ഓരോ മനുഷ്യനും തൻ്റെ ബുദ്ധിയെ സംരക്ഷിക്കുക എന്നത് നിർബന്ധമാണ്. ഇക്കാരണത്താലാണ് മദ്യവും ലഹരിവസ്തുക്കളുമെല്ലാം ഇസ്ലാം നിരോധിച്ചത്. 34 ാം ഖണ്ഡികയിൽ ഈ വിഷയം പരാമർശിക്കപ്പെട്ടിട്ടുണ്ട്. (ബുദ്ധിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന മറ്റൊരു കാര്യം) വിശുദ്ധ ഖുർആനിലെ എത്രയോ ആയത്തുകൾ അവസാനിക്കുന്ന രൂപമാണ്."നിങ്ങൾ ബുദ്ധി കൊടുത്ത് ചിന്തിക്കുന്നതിന് വേണ്ടി."(ബഖറ:242)അല്ലാഹു പറയുന്നു:"ഐഹികജീവിതമെന്നത് കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. പാരത്രിക ലോകമാണ് സൂക്ഷ്മത പാലിക്കുന്നവർക്ക് ഉത്തമമായിട്ടുള്ളത്. നിങ്ങളെന്താണ് ബുദ്ധി കൊണ്ട് ചിന്തിക്കാത്തത്?"(അൻആം:32)അല്ലാഹു പറയുന്നു:"നിങ്ങൾ ബുദ്ധി കൊടുത്ത് ചിന്തിക്കുന്നതിന് വേണ്ടി അത് അറബിഭാഷയിൽ വായിക്കപ്പെടുന്ന ഒരു ഖുർആനായി നാം അവതരിപ്പിച്ചിരിക്കുന്നു."(യൂസുഫ്:2)സന്മാർഗവും യുക്തിയും ബുദ്ധിയുള്ളവർക്കല്ലാതെ പ്രയോജനം ചെയ്യില്ലെന്നും അല്ലാഹു അറിയിച്ചിരിക്കുന്നു. യഥാർത്ഥ ബുദ്ധിമാന്മാർ അവർ മാത്രമാണ്. അല്ലാഹു പറയുന്നു:"താൻ ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു (യഥാർത്ഥ) യുക്തിജ്ഞാനം നൽകുന്നു. ഏതൊരുവന്ന് (യഥാർത്ഥ) ജ്ഞാനം നല്കപ്പെടുന്നുവോ അവന്ന് (അതു വഴി) അത്യധികമായ നേട്ടമാണ് നല്കപ്പെടുന്നത്. എന്നാൽ ബുദ്ധിശാലികൾ മാത്രമേ ശ്രദ്ധിച്ച് മനസ്സിലാക്കുകയുള്ളൂ."(ബഖറ:269)ഇത് കൊണ്ട് തന്നെ മതവിധികൾ ബാധകമാകാനുള്ള അടിസ്ഥാന യോഗ്യതയായി ബുദ്ധിയെ ഇസ്ലാം നിശ്ചയിച്ചിരിക്കുന്നു. നബി -ﷺ- പറയുന്നു:"മൂന്ന് വിഭാഗത്തിൽ നിന്ന് (നന്മതിന്മകൾ രേഖപ്പെടുത്തുന്ന) പേന ഉയർത്തപ്പെട്ടിരിക്കുന്നു. ഉറങ്ങുന്നവൻ എഴുന്നേൽക്കുന്നത് വരെ, കുട്ടി പ്രായപൂർത്തിയാകുന്നത് വരെ, ഭ്രാന്തന് ബുദ്ധിയുണ്ടാകുന്നത് വരെ."(ബുഖാരി [മുഅല്ലഖായി സനദില്ലാതെ]: 5269, അബൂദാവൂദ്: 4402, തിർമിദി: 1423, നസാഈ: 7346, അഹ്മദ്: 956, ഇബ്നു മാജ: 2042)അന്ധവിശ്വാസങ്ങളുടെയും വിഗ്രഹപൂജയുടെയും ചങ്ങലക്കെട്ടുകളിൽ നിന്ന് മനുഷ്യബുദ്ധിയെ മോചിപ്പിക്കുകയാണ് ഇസ്ലാം. മുൻകാല സമൂഹം അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസങ്ങൾ സ്വീകരിക്കുകയും, അല്ലാഹുവിൽ നിന്ന് വന്ന വ്യക്തമായ സത്യത്തെ തള്ളിക്കളയുകയും ചെയ്തതിനെ കുറിച്ച് അല്ലാഹു പറയുന്നു:"അത് പോലെത്തന്നെ നിനക്ക് മുമ്പ് ഏതൊരു രാജ്യത്ത് നാം താക്കീതുകാരനെ അയച്ചപ്പോഴും ഞങ്ങളുടെ പിതാക്കളെ ഒരു മാർഗത്തിൽ നിലകൊള്ളുന്നവരായി ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു; തീർച്ചയായും ഞങ്ങൾ അവരുടെ കാല്പാടുകളെ അനുഗമിക്കുന്നവരാകുന്നു എന്ന് അവിടെയുള്ള സുഖലോലുപന്മാർ പറയാതിരുന്നിട്ടില്ല."(സുഖ്റുഫ്:23)ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- തൻ്റെ ജനങ്ങളോട് പറഞ്ഞ വാക്കുകൾ അല്ലാഹു ഇപ്രകാരം അറിയിച്ചതായി കാണാം. അല്ലാഹു പറയുന്നു:"നിങ്ങൾ പൂജിച്ചു കൊണ്ടേയിരിക്കുന്ന ഈ പ്രതിമകൾ എന്താകുന്നു?അവർ പറഞ്ഞു: ഞങ്ങളുടെ പിതാക്കൾ ഇവയെ ആരാധിച്ച് വരുന്നതായിട്ടാണ് ഞങ്ങൾ കണ്ടത്."(അമ്പിയാഅ്:52,53)വിഗ്രഹങ്ങളെ ആരാധിക്കുന്നത് ഉപേക്ഷിക്കുകയും, തലമുറകളായി കൈമാറിവന്ന സർവ്വ അന്ധവിശ്വാസങ്ങളും വലിച്ചെറിയാനും, അല്ലാഹുവിൻ്റെ ദൂതന്മാരുടെ കാൽപ്പാടുകളെ പിന്തുടരാനുമാണ് ഇസ്ലാം കൽപ്പിച്ചത്.ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം ബാധകമാകുന്ന വിധികളോ പ്രത്യേക രഹസ്യങ്ങളോ ഇസ്ലാമിലില്ല.നബി -ﷺ- യുടെ പിതൃവ്യപുത്രനും അവിടുത്തെ മകളുടെ ഭർത്താവുമായ അലി -رَضِيَ اللَّهُ عَنْهُ- വിനോട് ഒരിക്കൽ ചോദിക്കപ്പെട്ടു: "അല്ലാഹുവിൻ്റെ റസൂൽ -ﷺ- നിങ്ങൾക്ക് മാത്രം പ്രത്യേകമായി എന്തെങ്കിലും പറഞ്ഞു തന്നിട്ടുണ്ടോ?!" അദ്ദേഹം പറഞ്ഞു: "ജനങ്ങൾക്കെല്ലാം പറഞ്ഞു നൽകാത്ത ഏതെങ്കിലുമൊരു കാര്യം ഞങ്ങൾക്ക് പ്രത്യേകമായി നബി -ﷺ- അറിയിച്ചു തന്നിട്ടില്ല; എൻ്റെ വാളിൻ്റെ ഉറയിലുള്ള ഈ കാര്യമൊഴികെ." ശേഷം അദ്ദേഹം അതിൽ നിന്നൊരു ഏട് പുറത്തെടുത്തു. അതിൽ ഇപ്രകാരം എഴുതിയിരുന്നു: "അല്ലാഹുവിന് പുറമെയുള്ളവർക്ക് വേണ്ടി ബലിയർപ്പിക്കുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു. ഭൂമിയിലെ അടയാളക്കോലുകൾ മോഷ്ടിക്കുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നു. തൻ്റെ മാതാപിതാക്കളെ ശപിച്ചവനെയും അല്ലാഹു ശപിച്ചിരിക്കുന്നു. മുഹ്ദിഥിന് (ദീനിൽ പുതുതുണ്ടാക്കിയവൻ / കുഴപ്പങ്ങൾ സൃഷ്ടിച്ചവൻ) അഭയം നൽകിയവനെയും അല്ലാഹു ശപിച്ചിരിക്കുന്നു."(മുസ്ലിം:1978)ഇസ്ലാമിലെ എല്ലാ വിധിവിലക്കുകളും മതനിയമങ്ങളും ശരിയായ ബുദ്ധിയോട് യോജിക്കുന്നതാണ്. നീതിയുടെയും യുക്തിയുടെയും തേട്ടമാണ് അവയിലെല്ലാം കാണാനാവുക.
"തീർച്ചയായും കേൾവി, കാഴ്ച, ഹൃദയം എന്നിവയെപ്പറ്റിയെല്ലാം ചോദ്യം ചെയ്യപ്പെടുന്നതാണ്."
(ഇസ്റാഅ്:36)
ഓരോ മനുഷ്യനും തൻ്റെ ബുദ്ധിയെ സംരക്ഷിക്കുക എന്നത് നിർബന്ധമാണ്. ഇക്കാരണത്താലാണ് മദ്യവും ലഹരിവസ്തുക്കളുമെല്ലാം ഇസ്ലാം നിരോധിച്ചത്. 34 ാം ഖണ്ഡികയിൽ ഈ വിഷയം പരാമർശിക്കപ്പെട്ടിട്ടുണ്ട്. (ബുദ്ധിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന മറ്റൊരു കാര്യം) വിശുദ്ധ ഖുർആനിലെ എത്രയോ ആയത്തുകൾ അവസാനിക്കുന്ന രൂപമാണ്.
"നിങ്ങൾ ബുദ്ധി കൊടുത്ത് ചിന്തിക്കുന്നതിന് വേണ്ടി."
(ബഖറ:242)
അല്ലാഹു പറയുന്നു:
"ഐഹികജീവിതമെന്നത് കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. പാരത്രിക ലോകമാണ് സൂക്ഷ്മത പാലിക്കുന്നവർക്ക് ഉത്തമമായിട്ടുള്ളത്. നിങ്ങളെന്താണ് ബുദ്ധി കൊണ്ട് ചിന്തിക്കാത്തത്?"
(അൻആം:32)
അല്ലാഹു പറയുന്നു:
"നിങ്ങൾ ബുദ്ധി കൊടുത്ത് ചിന്തിക്കുന്നതിന് വേണ്ടി അത് അറബിഭാഷയിൽ വായിക്കപ്പെടുന്ന ഒരു ഖുർആനായി നാം അവതരിപ്പിച്ചിരിക്കുന്നു."
(യൂസുഫ്:2)
സന്മാർഗവും യുക്തിയും ബുദ്ധിയുള്ളവർക്കല്ലാതെ പ്രയോജനം ചെയ്യില്ലെന്നും അല്ലാഹു അറിയിച്ചിരിക്കുന്നു. യഥാർത്ഥ ബുദ്ധിമാന്മാർ അവർ മാത്രമാണ്. അല്ലാഹു പറയുന്നു:
"താൻ ഉദ്ദേശിക്കുന്നവർക്ക് അല്ലാഹു (യഥാർത്ഥ) യുക്തിജ്ഞാനം നൽകുന്നു. ഏതൊരുവന്ന് (യഥാർത്ഥ) ജ്ഞാനം നല്കപ്പെടുന്നുവോ അവന്ന് (അതു വഴി) അത്യധികമായ നേട്ടമാണ് നല്കപ്പെടുന്നത്. എന്നാൽ ബുദ്ധിശാലികൾ മാത്രമേ ശ്രദ്ധിച്ച് മനസ്സിലാക്കുകയുള്ളൂ."
(ബഖറ:269)
ഇത് കൊണ്ട് തന്നെ മതവിധികൾ ബാധകമാകാനുള്ള അടിസ്ഥാന യോഗ്യതയായി ബുദ്ധിയെ ഇസ്ലാം നിശ്ചയിച്ചിരിക്കുന്നു. നബി -ﷺ- പറയുന്നു:
"മൂന്ന് വിഭാഗത്തിൽ നിന്ന് (നന്മതിന്മകൾ രേഖപ്പെടുത്തുന്ന) പേന ഉയർത്തപ്പെട്ടിരിക്കുന്നു. ഉറങ്ങുന്നവൻ എഴുന്നേൽക്കുന്നത് വരെ, കുട്ടി പ്രായപൂർത്തിയാകുന്നത് വരെ, ഭ്രാന്തന് ബുദ്ധിയുണ്ടാകുന്നത് വരെ."
(ബുഖാരി [മുഅല്ലഖായി സനദില്ലാതെ]: 5269, അബൂദാവൂദ്: 4402, തിർമിദി: 1423, നസാഈ: 7346, അഹ്മദ്: 956, ഇബ്നു മാജ: 2042)
അന്ധവിശ്വാസങ്ങളുടെയും വിഗ്രഹപൂജയുടെയും ചങ്ങലക്കെട്ടുകളിൽ നിന്ന് മനുഷ്യബുദ്ധിയെ മോചിപ്പിക്കുകയാണ് ഇസ്ലാം. മുൻകാല സമൂഹം അടിസ്ഥാനമില്ലാത്ത അന്ധവിശ്വാസങ്ങൾ സ്വീകരിക്കുകയും, അല്ലാഹുവിൽ നിന്ന് വന്ന വ്യക്തമായ സത്യത്തെ തള്ളിക്കളയുകയും ചെയ്തതിനെ കുറിച്ച് അല്ലാഹു പറയുന്നു:
"അത് പോലെത്തന്നെ നിനക്ക് മുമ്പ് ഏതൊരു രാജ്യത്ത് നാം താക്കീതുകാരനെ അയച്ചപ്പോഴും ഞങ്ങളുടെ പിതാക്കളെ ഒരു മാർഗത്തിൽ നിലകൊള്ളുന്നവരായി ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു; തീർച്ചയായും ഞങ്ങൾ അവരുടെ കാല്പാടുകളെ അനുഗമിക്കുന്നവരാകുന്നു എന്ന് അവിടെയുള്ള സുഖലോലുപന്മാർ പറയാതിരുന്നിട്ടില്ല."
(സുഖ്റുഫ്:23)
ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- തൻ്റെ ജനങ്ങളോട് പറഞ്ഞ വാക്കുകൾ അല്ലാഹു ഇപ്രകാരം അറിയിച്ചതായി കാണാം. അല്ലാഹു പറയുന്നു:
"നിങ്ങൾ പൂജിച്ചു കൊണ്ടേയിരിക്കുന്ന ഈ പ്രതിമകൾ എന്താകുന്നു?
അവർ പറഞ്ഞു: ഞങ്ങളുടെ പിതാക്കൾ ഇവയെ ആരാധിച്ച് വരുന്നതായിട്ടാണ് ഞങ്ങൾ കണ്ടത്."
(അമ്പിയാഅ്:52,53)
വിഗ്രഹങ്ങളെ ആരാധിക്കുന്നത് ഉപേക്ഷിക്കുകയും, തലമുറകളായി കൈമാറിവന്ന സർവ്വ അന്ധവിശ്വാസങ്ങളും വലിച്ചെറിയാനും, അല്ലാഹുവിൻ്റെ ദൂതന്മാരുടെ കാൽപ്പാടുകളെ പിന്തുടരാനുമാണ് ഇസ്ലാം കൽപ്പിച്ചത്.
ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം ബാധകമാകുന്ന വിധികളോ പ്രത്യേക രഹസ്യങ്ങളോ ഇസ്ലാമിലില്ല.
നബി -ﷺ- യുടെ പിതൃവ്യപുത്രനും അവിടുത്തെ മകളുടെ ഭർത്താവുമായ അലി -رَضِيَ اللَّهُ عَنْهُ- വിനോട് ഒരിക്കൽ ചോദിക്കപ്പെട്ടു: "അല്ലാഹുവിൻ്റെ റസൂൽ -ﷺ- നിങ്ങൾക്ക് മാത്രം പ്രത്യേകമായി എന്തെങ്കിലും പറഞ്ഞു തന്നിട്ടുണ്ടോ?!" അദ്ദേഹം പറഞ്ഞു: "ജനങ്ങൾക്കെല്ലാം പറഞ്ഞു നൽകാത്ത ഏതെങ്കിലുമൊരു കാര്യം ഞങ്ങൾക്ക് പ്രത്യേകമായി നബി -ﷺ- അറിയിച്ചു തന്നിട്ടില്ല; എൻ്റെ വാളിൻ്റെ ഉറയിലുള്ള ഈ കാര്യമൊഴികെ." ശേഷം അദ്ദേഹം അതിൽ നിന്നൊരു ഏട് പുറത്തെടുത്തു. അതിൽ ഇപ്രകാരം എഴുതിയിരുന്നു: "അല്ലാഹുവിന് പുറമെയുള്ളവർക്ക് വേണ്ടി ബലിയർപ്പിക്കുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു. ഭൂമിയിലെ അടയാളക്കോലുകൾ മോഷ്ടിക്കുന്നവരെയും അല്ലാഹു ശപിച്ചിരിക്കുന്നു. തൻ്റെ മാതാപിതാക്കളെ ശപിച്ചവനെയും അല്ലാഹു ശപിച്ചിരിക്കുന്നു. മുഹ്ദിഥിന് (ദീനിൽ പുതുതുണ്ടാക്കിയവൻ / കുഴപ്പങ്ങൾ സൃഷ്ടിച്ചവൻ) അഭയം നൽകിയവനെയും അല്ലാഹു ശപിച്ചിരിക്കുന്നു."
(മുസ്ലിം:1978)
ഇസ്ലാമിലെ എല്ലാ വിധിവിലക്കുകളും മതനിയമങ്ങളും ശരിയായ ബുദ്ധിയോട് യോജിക്കുന്നതാണ്. നീതിയുടെയും യുക്തിയുടെയും തേട്ടമാണ് അവയിലെല്ലാം കാണാനാവുക.
38- ഇസ്ലാമിതര മതങ്ങൾ തങ്ങളുടെ അനുയായികളെ പറഞ്ഞു പഠിപ്പിക്കുന്നത് മതം മനുഷ്യബുദ്ധിക്ക് മുകളിലാണെന്നാണ്. കേവല ബുദ്ധി പോലും നിരസിക്കുന്ന വൈരുദ്ധ്യങ്ങളെ കുറിച്ച് ജനങ്ങൾ സംശയത്തിലായാൽ ഇതാണ് അവർക്ക് നൽകാനാകുന്ന ഏകമറുപടി. എന്നാൽ അതേ സമയം മനുഷ്യബുദ്ധിക്ക് വഴികാട്ടുന്ന പ്രകാശമാണ് മതമെന്നാണ് ഇസ്ലാമിക അദ്ധ്യാപനം. മനുഷ്യൻ തൻ്റെ ബുദ്ധി വലിച്ചെറിയുകയും, തങ്ങളെ പിൻപറ്റുകയും ചെയ്യണമെന്നാണ് അസത്യവാദികൾ ആഗ്രഹിക്കുന്നതെങ്കിൽ അവർ തങ്ങളുടെ ബുദ്ധിയെ തൊട്ടുണർത്തുകയും, എല്ലാ കാര്യങ്ങളും അതിൻ്റെ യഥാർത്ഥ രൂപത്തിൽ മനസ്സിലാക്കുകയും ചെയ്യണമെന്നാണ് ഇസ്ലാം ആഗ്രഹിക്കുന്നത്.
ഇസ്ലാമിതര മതങ്ങൾ തങ്ങളുടെ അനുയായികളെ പറഞ്ഞു പഠിപ്പിക്കുന്നത് മതം മനുഷ്യബുദ്ധിക്ക് മുകളിലാണെന്നാണ്. കേവല ബുദ്ധി പോലും നിരസിക്കുന്ന വൈരുദ്ധ്യങ്ങളെ കുറിച്ച് ജനങ്ങൾ സംശയത്തിലായാൽ ഇതാണ് അവർക്ക് നൽകാനാകുന്ന ഏകമറുപടി. എന്നാൽ അതേ സമയം മനുഷ്യബുദ്ധിക്ക് വഴികാട്ടുന്ന പ്രകാശമാണ് മതമെന്നാണ് ഇസ്ലാമിക അദ്ധ്യാപനം. മനുഷ്യൻ തൻ്റെ ബുദ്ധി വലിച്ചെറിയുകയും, തങ്ങളെ പിൻപറ്റുകയും ചെയ്യണമെന്നാണ് അസത്യവാദികൾ ആഗ്രഹിക്കുന്നതെങ്കിൽ അവർ തങ്ങളുടെ ബുദ്ധിയെ തൊട്ടുണർത്തുകയും, എല്ലാ കാര്യങ്ങളും അതിൻ്റെ യഥാർത്ഥ രൂപത്തിൽ മനസ്സിലാക്കുകയും ചെയ്യണമെന്നാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. അല്ലാഹു പറയുന്നു:"അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്പനയാൽ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷെ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്മാരിൽ നിന്ന് നാം ഉദ്ദേശിക്കുന്നവർക്ക് നാം വഴി കാണിക്കുന്നു. തീർച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാർഗദർശനം നൽകുന്നത്."(ശൂറാ:52)ശരിയായ ബുദ്ധി തേടിക്കൊണ്ടിരിക്കുന്ന -അത് വിശ്വാസമർപ്പിക്കാൻ ആഗ്രഹിക്കുന്ന- യാഥാർഥ്യങ്ങളിലേക്ക് നയിക്കുന്ന തെളിവുകളും പ്രമാണങ്ങളുമാണ് അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്നത്."മനുഷ്യരേ, നിങ്ങൾക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങൾക്ക് ഇറക്കിത്തന്നിരിക്കുന്നു."(നിസാഅ്:174)സന്മാർഗത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും യഥാർത്ഥ്യബോധത്തിൻ്റെയും പ്രകാശത്തിൽ മനുഷ്യർ ജീവിതം നയിക്കണമെന്നാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. എന്നാൽ ദുർമൂർത്തികളും പൈശാചിക ശക്തികളും ആഗ്രഹിക്കുന്നത് മനുഷ്യർ നിഷേധത്തിൻ്റെയും അജ്ഞതയുടെയും വഴികേടിൻ്റെയും ഇരുട്ടുകളിൽ തന്നെ കഴിഞ്ഞു കൂടണമെന്നാണ്. അല്ലാഹു പറയുന്നു:"(അല്ലാഹുവിലും അവൻ്റെ റസൂലിലും പരലോകത്തിലും) വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവൻ അവരെ ഇരുട്ടുകളിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു. എന്നാൽ സത്യനിഷേധികളുടെ രക്ഷാധികാരികൾ ദുർമൂർത്തികളാകുന്നു. വെളിച്ചത്തിൽ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുർമൂർത്തികൾ അവരെ നയിക്കുന്നത്."(ബഖറ:257)
"അപ്രകാരം തന്നെ നിനക്ക് നാം നമ്മുടെ കല്പനയാൽ ഒരു ചൈതന്യവത്തായ സന്ദേശം ബോധനം ചെയ്തിരിക്കുന്നു. വേദഗ്രന്ഥമോ സത്യവിശ്വാസമോ എന്തെന്ന് നിനക്കറിയുമായിരുന്നില്ല. പക്ഷെ, നാം അതിനെ ഒരു പ്രകാശമാക്കിയിരിക്കുന്നു. അതുമുഖേന നമ്മുടെ ദാസന്മാരിൽ നിന്ന് നാം ഉദ്ദേശിക്കുന്നവർക്ക് നാം വഴി കാണിക്കുന്നു. തീർച്ചയായും നീ നേരായ പാതയിലേക്കാകുന്നു മാർഗദർശനം നൽകുന്നത്."
(ശൂറാ:52)
ശരിയായ ബുദ്ധി തേടിക്കൊണ്ടിരിക്കുന്ന -അത് വിശ്വാസമർപ്പിക്കാൻ ആഗ്രഹിക്കുന്ന- യാഥാർഥ്യങ്ങളിലേക്ക് നയിക്കുന്ന തെളിവുകളും പ്രമാണങ്ങളുമാണ് അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങൾ ഉൾക്കൊള്ളുന്നത്.
"മനുഷ്യരേ, നിങ്ങൾക്കിതാ നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ന്യായപ്രമാണം വന്നുകിട്ടിയിരിക്കുന്നു. വ്യക്തമായ ഒരു പ്രകാശം നാമിതാ നിങ്ങൾക്ക് ഇറക്കിത്തന്നിരിക്കുന്നു."
(നിസാഅ്:174)
സന്മാർഗത്തിൻ്റെയും വിജ്ഞാനത്തിൻ്റെയും യഥാർത്ഥ്യബോധത്തിൻ്റെയും പ്രകാശത്തിൽ മനുഷ്യർ ജീവിതം നയിക്കണമെന്നാണ് ഇസ്ലാം ആഗ്രഹിക്കുന്നത്. എന്നാൽ ദുർമൂർത്തികളും പൈശാചിക ശക്തികളും ആഗ്രഹിക്കുന്നത് മനുഷ്യർ നിഷേധത്തിൻ്റെയും അജ്ഞതയുടെയും വഴികേടിൻ്റെയും ഇരുട്ടുകളിൽ തന്നെ കഴിഞ്ഞു കൂടണമെന്നാണ്. അല്ലാഹു പറയുന്നു:
"(അല്ലാഹുവിലും അവൻ്റെ റസൂലിലും പരലോകത്തിലും) വിശ്വസിച്ചവരുടെ രക്ഷാധികാരിയാകുന്നു അല്ലാഹു. അവൻ അവരെ ഇരുട്ടുകളിൽ നിന്ന് വെളിച്ചത്തിലേക്ക് കൊണ്ടു വരുന്നു. എന്നാൽ സത്യനിഷേധികളുടെ രക്ഷാധികാരികൾ ദുർമൂർത്തികളാകുന്നു. വെളിച്ചത്തിൽ നിന്ന് ഇരുട്ടുകളിലേക്കാണ് ആ ദുർമൂർത്തികൾ അവരെ നയിക്കുന്നത്."
(ബഖറ:257)
39- ശരിയായ വിജ്ഞാനത്തിന് ഇസ്ലാം വലിയ പ്രാധാന്യം കൽപ്പിച്ചിരിക്കുന്നു. ദേഹേഛകളിൽ നിന്ന് മുക്തമായ ശാസ്ത്രീയ പഠനങ്ങൾക്ക് ഇസ്ലാം പ്രോത്സാഹനം നൽകുകയാണ് ചെയ്യുന്നത്. കണ്ണു തുറന്നു കാണുവാനും, സ്വന്തത്തെ കുറിച്ചും തൻ്റെ ചുറ്റുപാടുകളെ കുറിച്ചും ചിന്തിക്കാനും ഇസ്ലാം ഓരോ മനുഷ്യനെയും ക്ഷണിക്കുന്നു. ശരിയായ ശാസ്ത്ര പഠനങ്ങളിലൂടെ ലഭിക്കുന്ന ഒരു പ്രപഞ്ചയാഥാർത്ഥ്യത്തിനും ഇസ്ലാം എതിരാവുന്നില്ല.
ശരിയായ വിജ്ഞാനത്തിന് ഇസ്ലാം വലിയ പ്രാധാന്യം കൽപ്പിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു:"നിങ്ങളിൽ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്കപ്പെട്ടവരെയും അല്ലാഹു പല പടികൾ ഉയർത്തുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു."(മുജാദിലഃ: 11)വിജ്ഞാനം നൽകപ്പെട്ട പണ്ഡിതന്മാരുടെ സാക്ഷ്യത്തെ അല്ലാഹുവിൻ്റെ സാക്ഷ്യത്തിനോടും, മലക്കുകളുടെ സാക്ഷ്യത്തിനോടും ചേർത്തു കൊണ്ടാണ് വിശുദ്ധ ഖുർആനിൽ എടുത്തു പറഞ്ഞിട്ടുള്ളത്. അവരുടെ സാക്ഷ്യമാകട്ടെ, ലോകത്തെ ഏറ്റവും ഗൗരവപ്പെട്ട കാര്യത്തെ കുറിച്ചുമാണ്. അല്ലാഹു പറയുന്നു:"താനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു.) അവൻ നീതി നിലനിർത്തുന്നവനത്രെ. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവൻ."(ആലു ഇംറാൻ 18)ഇസ്ലാമിൽ പണ്ഡിതന്മാർക്കുള്ള സ്ഥാനം ബോധ്യപ്പെടുത്തുന്നു ഈ ആയത്ത്. അല്ലാഹുവിൻ്റെ റസൂൽ -ﷺ- യോട് ഇഹലോകത്ത് വർദ്ധിപ്പിച്ചു നൽകാനായി പ്രാർത്ഥിക്കാൻ അല്ലാഹു കൽപ്പിച്ചത് ഒരേയൊരു കാര്യം -വിജ്ഞാനം- മാത്രമാണ്. അല്ലാഹു പറയുന്നു:"(നബിയേ) പറയുക: എൻ്റെ റബ്ബേ! എനിക്ക് നീ വിജ്ഞാനം വർദ്ധിപ്പിച്ചു നൽകേണമേ!"(ത്വാഹാ:114)നബി -ﷺ- പറഞ്ഞു:"ആരെങ്കിലും വിജ്ഞാനം അന്വേഷിച്ചു കൊണ്ട് ഏതെങ്കിലും മാർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു സ്വർഗത്തിലേക്കുള്ള വഴി അവന് എളുപ്പമാക്കി നൽകുന്നതാണ്. തീർച്ചയായും മലക്കുകൾ മതവിദ്യാർത്ഥിയോടുള്ള തൃപ്തി കാരണത്താൽ അവരുടെ ചിറകുകൾ താഴ്ത്തി കൊടുക്കുന്നതാണ്. വിജ്ഞാനം അന്വേഷിക്കുന്നവന് വേണ്ടി ആകാശത്തും ഭൂമിയിലുമുള്ളവർ -സമുദ്രത്തിലെ മത്സ്യം വരെ- പാപമോചനം തേടുന്നതാണ്. തീർച്ചയായും ഒരു കേവല ഭക്തന് മേൽ ഒരു പണ്ഡിതനുള്ള ശ്രേഷ്ഠത ചന്ദ്രന് മറ്റെല്ലാ നക്ഷത്രങ്ങളുടെയും മേലുള്ള ശ്രേഷ്ഠത പോലെയാണ്. തീർച്ചയായും പണ്ഡിതന്മാർ നബിമാരുടെ അനന്തരാവകാശികളാണ്. നബിമാരാകട്ടെ, ദീനാറുകളോ ദിർഹമുകളോ അല്ല അനന്തരമായി വിട്ടേച്ചത്. അവർ അനന്തരം വിട്ടേച്ചിരിക്കുന്നത് വിജ്ഞാനമാണ്. ആരെങ്കിലും അത് നേടിയാൽ അവൻ സമൃദ്ധമായ വിഭവം തന്നെ നേടിയിരിക്കുന്നു."(അബൂദാവൂദ്:3641, തിർമിദി: 2682, ഇബ്നു മാജഃ: 223, അഹ്മദ്: 21715)വ്യക്തിതാൽപര്യങ്ങളിൽ നിന്ന് തീർത്തും അകന്നു കൊണ്ട് വൈജ്ഞാനികമായ അന്വേഷണത്തിൽ ഏർപ്പെടാൻ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ സ്വന്തം ശരീരങ്ങളെ കുറിച്ചും, നമ്മുടെ ചുറ്റുപാടുമുള്ള പ്രപഞ്ചത്തെ കുറിച്ചും ചിന്തിക്കുകയും ഉറ്റാലോചിക്കുകയും ചെയ്യാൻ ഇസ്ലാം ഓർമ്മപ്പെടുത്തുന്നു. അല്ലാഹു പറയുന്നു:"ഇത് (ഖുർആൻ) സത്യമാണെന്ന് അവർക്ക് വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരിൽ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങൾ വഴിയെ നാം അവർക്ക് കാണിച്ചുകൊടുക്കുന്നതാണ്. നിൻ്റെ രക്ഷിതാവ് ഏത് കാര്യത്തിനും സാക്ഷിയാണ് എന്നതു തന്നെ മതിയായതല്ലേ?"(ഫുസ്സ്വിലത്:53)അല്ലാഹു പറയുന്നു:"ആകാശഭൂമികളുടെ ആധിപത്യരഹസ്യത്തെപ്പറ്റിയും, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും, അവരുടെ അവധി അടുത്തിട്ടുണ്ടായിരിക്കാം എന്നതിനെപ്പറ്റിയും അവർ ചിന്തിച്ച് നോക്കിയില്ലേ? ഇനി ഇതിന് (ഖുർആന്ന്) ശേഷം ഏതൊരു വൃത്താന്തത്തിലാണ് അവർ വിശ്വസിക്കാൻ പോകുന്നത്?"(അഅ്റാഫ്:185)അല്ലാഹു പറയുന്നു:"അവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുന്നില്ലേ? അവർ ഇവരേക്കാൾ കൂടുതൽ ശക്തിയുള്ളവരായിരുന്നു. അവർ ഭൂമി ഉഴുതുമറിക്കുകയും, ഇവർ അധിവാസമുറപ്പിച്ചതിനെക്കാൾ കൂടുതൽ അതിൽ അധിവാസമുറപ്പിക്കുകയും ചെയ്തു. നമ്മുടെ ദൂതന്മാർ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. എന്നാൽ അല്ലാഹു അവരോട് അക്രമം ചെയ്യുകയുണ്ടായിട്ടില്ല. പക്ഷെ, അവർ തങ്ങളോട് തന്നെ അക്രമം ചെയ്യുകയായിരുന്നു."(റൂം:9)ശരിയായ ശാസ്ത്രീയ പഠനങ്ങളിലൂടെ കണ്ടെത്തപ്പെട്ട ഒരു യാഥാർത്ഥ്യത്തിനും ഇസ്ലാം എതിരാകുന്നില്ല. ആയിരത്തിനാന്നൂറ് വർഷങ്ങൾക്ക് മുൻപ് ഇസ്ലാം തീർത്തും സൂക്ഷ്മമായി വിവരിച്ച ഒരു കാര്യം, അടുത്ത കാലഘട്ടത്തിൽ മാത്രം ശാസ്ത്രം കണ്ടെത്തിയ ഒരു യാഥാർത്ഥ്യം -ഉദാഹരണമെന്നോണം- ഇവിടെ പറയാം. മാതാവിൻ്റെ ഗർഭപാത്രത്തിൽ കുഞ്ഞ് രൂപപ്പെടുന്നതിനെ കുറിച്ചുള്ള ഖുർആനിക പരാമർശങ്ങൾ ശാസ്ത്രീയ പഠനങ്ങളോട് പൂർണ്ണമായും യോജിച്ചു നിൽക്കുന്നതാണ്. അല്ലാഹു പറയുന്നു:"തീർച്ചയായും മനുഷ്യനെ കളിമണ്ണിൻ്റെ സത്തിൽ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു.പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു.പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടർന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണ്ണനായിരിക്കുന്നു."(മുഅ്മിനൂൻ:12-14)
"നിങ്ങളിൽ നിന്ന് വിശ്വസിച്ചവരെയും വിജ്ഞാനം നല്കപ്പെട്ടവരെയും അല്ലാഹു പല പടികൾ ഉയർത്തുന്നതാണ്. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു."
(മുജാദിലഃ: 11)
വിജ്ഞാനം നൽകപ്പെട്ട പണ്ഡിതന്മാരുടെ സാക്ഷ്യത്തെ അല്ലാഹുവിൻ്റെ സാക്ഷ്യത്തിനോടും, മലക്കുകളുടെ സാക്ഷ്യത്തിനോടും ചേർത്തു കൊണ്ടാണ് വിശുദ്ധ ഖുർആനിൽ എടുത്തു പറഞ്ഞിട്ടുള്ളത്. അവരുടെ സാക്ഷ്യമാകട്ടെ, ലോകത്തെ ഏറ്റവും ഗൗരവപ്പെട്ട കാര്യത്തെ കുറിച്ചുമാണ്. അല്ലാഹു പറയുന്നു:
"താനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നതിന് അല്ലാഹു സാക്ഷ്യം വഹിച്ചിരിക്കുന്നു. മലക്കുകളും അറിവുള്ളവരും (അതിന്ന് സാക്ഷികളാകുന്നു.) അവൻ നീതി നിലനിർത്തുന്നവനത്രെ. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. പ്രതാപിയും യുക്തിമാനുമത്രെ അവൻ."
(ആലു ഇംറാൻ 18)
ഇസ്ലാമിൽ പണ്ഡിതന്മാർക്കുള്ള സ്ഥാനം ബോധ്യപ്പെടുത്തുന്നു ഈ ആയത്ത്. അല്ലാഹുവിൻ്റെ റസൂൽ -ﷺ- യോട് ഇഹലോകത്ത് വർദ്ധിപ്പിച്ചു നൽകാനായി പ്രാർത്ഥിക്കാൻ അല്ലാഹു കൽപ്പിച്ചത് ഒരേയൊരു കാര്യം -വിജ്ഞാനം- മാത്രമാണ്. അല്ലാഹു പറയുന്നു:
"(നബിയേ) പറയുക: എൻ്റെ റബ്ബേ! എനിക്ക് നീ വിജ്ഞാനം വർദ്ധിപ്പിച്ചു നൽകേണമേ!"
(ത്വാഹാ:114)
നബി -ﷺ- പറഞ്ഞു:
"ആരെങ്കിലും വിജ്ഞാനം അന്വേഷിച്ചു കൊണ്ട് ഏതെങ്കിലും മാർഗത്തിൽ പ്രവേശിച്ചാൽ അല്ലാഹു സ്വർഗത്തിലേക്കുള്ള വഴി അവന് എളുപ്പമാക്കി നൽകുന്നതാണ്. തീർച്ചയായും മലക്കുകൾ മതവിദ്യാർത്ഥിയോടുള്ള തൃപ്തി കാരണത്താൽ അവരുടെ ചിറകുകൾ താഴ്ത്തി കൊടുക്കുന്നതാണ്. വിജ്ഞാനം അന്വേഷിക്കുന്നവന് വേണ്ടി ആകാശത്തും ഭൂമിയിലുമുള്ളവർ -സമുദ്രത്തിലെ മത്സ്യം വരെ- പാപമോചനം തേടുന്നതാണ്. തീർച്ചയായും ഒരു കേവല ഭക്തന് മേൽ ഒരു പണ്ഡിതനുള്ള ശ്രേഷ്ഠത ചന്ദ്രന് മറ്റെല്ലാ നക്ഷത്രങ്ങളുടെയും മേലുള്ള ശ്രേഷ്ഠത പോലെയാണ്. തീർച്ചയായും പണ്ഡിതന്മാർ നബിമാരുടെ അനന്തരാവകാശികളാണ്. നബിമാരാകട്ടെ, ദീനാറുകളോ ദിർഹമുകളോ അല്ല അനന്തരമായി വിട്ടേച്ചത്. അവർ അനന്തരം വിട്ടേച്ചിരിക്കുന്നത് വിജ്ഞാനമാണ്. ആരെങ്കിലും അത് നേടിയാൽ അവൻ സമൃദ്ധമായ വിഭവം തന്നെ നേടിയിരിക്കുന്നു."
(അബൂദാവൂദ്:3641, തിർമിദി: 2682, ഇബ്നു മാജഃ: 223, അഹ്മദ്: 21715)
വ്യക്തിതാൽപര്യങ്ങളിൽ നിന്ന് തീർത്തും അകന്നു കൊണ്ട് വൈജ്ഞാനികമായ അന്വേഷണത്തിൽ ഏർപ്പെടാൻ ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നു. നമ്മുടെ സ്വന്തം ശരീരങ്ങളെ കുറിച്ചും, നമ്മുടെ ചുറ്റുപാടുമുള്ള പ്രപഞ്ചത്തെ കുറിച്ചും ചിന്തിക്കുകയും ഉറ്റാലോചിക്കുകയും ചെയ്യാൻ ഇസ്ലാം ഓർമ്മപ്പെടുത്തുന്നു. അല്ലാഹു പറയുന്നു:
"ഇത് (ഖുർആൻ) സത്യമാണെന്ന് അവർക്ക് വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരിൽ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങൾ വഴിയെ നാം അവർക്ക് കാണിച്ചുകൊടുക്കുന്നതാണ്. നിൻ്റെ രക്ഷിതാവ് ഏത് കാര്യത്തിനും സാക്ഷിയാണ് എന്നതു തന്നെ മതിയായതല്ലേ?"
(ഫുസ്സ്വിലത്:53)
അല്ലാഹു പറയുന്നു:
"ആകാശഭൂമികളുടെ ആധിപത്യരഹസ്യത്തെപ്പറ്റിയും, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും, അവരുടെ അവധി അടുത്തിട്ടുണ്ടായിരിക്കാം എന്നതിനെപ്പറ്റിയും അവർ ചിന്തിച്ച് നോക്കിയില്ലേ? ഇനി ഇതിന് (ഖുർആന്ന്) ശേഷം ഏതൊരു വൃത്താന്തത്തിലാണ് അവർ വിശ്വസിക്കാൻ പോകുന്നത്?"
(അഅ്റാഫ്:185)
അല്ലാഹു പറയുന്നു:
"അവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുമ്പുള്ളവരുടെ പര്യവസാനം എങ്ങനെയായിരുന്നു എന്ന് നോക്കുന്നില്ലേ? അവർ ഇവരേക്കാൾ കൂടുതൽ ശക്തിയുള്ളവരായിരുന്നു. അവർ ഭൂമി ഉഴുതുമറിക്കുകയും, ഇവർ അധിവാസമുറപ്പിച്ചതിനെക്കാൾ കൂടുതൽ അതിൽ അധിവാസമുറപ്പിക്കുകയും ചെയ്തു. നമ്മുടെ ദൂതന്മാർ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത് ചെല്ലുകയുണ്ടായി. എന്നാൽ അല്ലാഹു അവരോട് അക്രമം ചെയ്യുകയുണ്ടായിട്ടില്ല. പക്ഷെ, അവർ തങ്ങളോട് തന്നെ അക്രമം ചെയ്യുകയായിരുന്നു."
(റൂം:9)
ശരിയായ ശാസ്ത്രീയ പഠനങ്ങളിലൂടെ കണ്ടെത്തപ്പെട്ട ഒരു യാഥാർത്ഥ്യത്തിനും ഇസ്ലാം എതിരാകുന്നില്ല. ആയിരത്തിനാന്നൂറ് വർഷങ്ങൾക്ക് മുൻപ് ഇസ്ലാം തീർത്തും സൂക്ഷ്മമായി വിവരിച്ച ഒരു കാര്യം, അടുത്ത കാലഘട്ടത്തിൽ മാത്രം ശാസ്ത്രം കണ്ടെത്തിയ ഒരു യാഥാർത്ഥ്യം -ഉദാഹരണമെന്നോണം- ഇവിടെ പറയാം. മാതാവിൻ്റെ ഗർഭപാത്രത്തിൽ കുഞ്ഞ് രൂപപ്പെടുന്നതിനെ കുറിച്ചുള്ള ഖുർആനിക പരാമർശങ്ങൾ ശാസ്ത്രീയ പഠനങ്ങളോട് പൂർണ്ണമായും യോജിച്ചു നിൽക്കുന്നതാണ്. അല്ലാഹു പറയുന്നു:
"തീർച്ചയായും മനുഷ്യനെ കളിമണ്ണിൻ്റെ സത്തിൽ നിന്ന് നാം സൃഷ്ടിച്ചിരിക്കുന്നു.
പിന്നീട് ഒരു ബീജമായിക്കൊണ്ട് അവനെ നാം ഭദ്രമായ ഒരു സ്ഥാനത്ത് വെച്ചു.
പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടർന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ട് പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളർത്തിയെടുത്തു. അപ്പോൾ ഏറ്റവും നല്ല സൃഷ്ടികർത്താവായ അല്ലാഹു അനുഗ്രഹപൂർണ്ണനായിരിക്കുന്നു."
(മുഅ്മിനൂൻ:12-14)
40- അല്ലാഹുവിൽ വിശ്വസിക്കുകയും, അവനെ അനുസരിക്കുകയും, അവൻ്റെ ദൂതന്മാരെ സത്യപ്പെടുത്തുകയും ചെയ്തവരിൽ നിന്നല്ലാതെ അല്ലാഹു പ്രവർത്തനങ്ങൾ സ്വീകരിക്കുകയോ അവക്ക് പ്രതിഫലം നൽകുകയോ ഇല്ല. ആരാധനാകർമ്മങ്ങൾ അല്ലാഹു നിശ്ചയിച്ച രൂപത്തിൽ നിർവ്വഹിച്ചാലല്ലാതെ അവൻ പരിഗണിക്കുകയുമില്ല. അല്ലാഹുവിനെ നിഷേധിച്ച ഒരാൾക്ക് എങ്ങനെയാണ് തൻ്റെ പ്രവർത്തനങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകണമെന്ന് ആവശ്യപ്പെടാൻ കഴിയുക?! അല്ലാഹുവിൻ്റെ ദൂതന്മാരിലും, അവൻ്റെ പ്രവാചകനായ മുഹമ്മദ് നബി -ﷺ- യിലും വിശ്വസിക്കാതെ ഒരാളുടെയും വിശ്വാസവും അല്ലാഹു സ്വീകരിക്കുകയില്ല.
അല്ലാഹുവിൽ വിശ്വസിക്കുകയും, അവനെ അനുസരിക്കുകയും, അവൻ്റെ ദൂതന്മാരെ സത്യപ്പെടുത്തുകയും ചെയ്യാത്ത ഒരാളുടെയും പ്രവർത്തനങ്ങൾ അല്ലാഹു പരലോകത്ത് സ്വീകരിക്കുന്നതല്ല. അവക്കൊന്നും അവൻ പ്രതിഫലം നൽകുന്നതുമല്ല. അല്ലാഹു പറയുന്നു:"ക്ഷണികമായതിനെ (ഇഹലോകത്തെ) യാണ് വല്ലവരും ഉദ്ദേശിക്കുന്നതെങ്കിൽ അവർക്ക് അഥവാ (അവരിൽ നിന്ന്) നാം ഉദ്ദേശിക്കുന്നവർക്ക് നാം ഉദ്ദേശിക്കുന്നത് ഇവിടെ വെച്ച് തന്നെ വേഗത്തിൽ നൽകുന്നതാണ്. പിന്നെ നാം അങ്ങനെയുള്ളവന്ന് നല്കുന്നത് നരകമായിരിക്കും. അപമാനിതനും പുറന്തള്ളപ്പെട്ടവനുമായിക്കൊണ്ട് അവൻ അതിൽ കടന്നെരിയുന്നതാണ്.ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, (അല്ലാഹുവിലും അവൻ്റെ ദൂതന്മാരിലും) വിശ്വസിച്ചു കൊണ്ട് അതിന്നു വേണ്ടി അതിൻ്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാർഹമായിരിക്കും."(ഇസ്റാഅ്:18-19)അല്ലാഹു പറയുന്നു:"ആരെങ്കിലും സത്യവിശ്വാസിയായിക്കൊണ്ട് വല്ല സൽകർമ്മവും ചെയ്യുന്ന പക്ഷം അവൻ്റെ പ്രയത്നത്തിൻ്റെ ഫലം നിഷേധിക്കപ്പെടുകയേയില്ല. തീർച്ചയായും നാം അത് എഴുതിവെക്കുന്നതാണ്."(അമ്പിയാഅ്:94)അല്ലാഹു നിശ്ചയിച്ചു നിയമമാക്കിയതല്ലാത്ത ഒരു ആരാധനയും അല്ലാഹു സ്വീകരിക്കുന്നതല്ല. അവൻ പറയുന്നു:'വല്ലവനും തൻ്റെ രക്ഷിതാവിനെ കണ്ട്മുട്ടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സൽക്കർമ്മം പ്രവർത്തിക്കുകയും, തന്റെ രക്ഷിതാവിനുള്ള ആരാധനയിൽ യാതൊന്നിനെയും പങ്ക് ചേർക്കാതിരിക്കുകയും ചെയ്ത് കൊള്ളട്ടെ.''വി. ക്വു. 18: 110ഒരു പ്രവർത്തനം സൽകർമ്മമായി പരിഗണിക്കപ്പെടണമെങ്കിൽ അത് അല്ലാഹു നിയമമാക്കുകയും, ആ പ്രവർത്തനം ചെയ്യുന്നവൻ അത് ഇഖ്'ലാസോടെ (അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമായി) നിർവ്വഹിക്കുകയും വേണ്ടതുണ്ട് എന്ന് ഈ ആയത്തിൽ അല്ലാഹു വിവരിച്ചിരിക്കുന്നു. അതോടൊപ്പം അവൻ അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ നബിമാരെയും റസൂലുകളെയും സത്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ ഇങ്ങനെയല്ലാതെ ആരെങ്കിലും എന്തെങ്കിലും പ്രവർത്തിക്കുന്നെങ്കിൽ അതിനെ കുറിച്ച് അല്ലാഹു പറഞ്ഞതു നോക്കൂ:"അവർ പ്രവർത്തിച്ച കർമ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീർക്കുകയും ചെയ്യും."(ഫുർഖാൻ:23)അല്ലാഹു പറയുന്നു:"അന്നേ ദിവസം ചില മുഖങ്ങൾ താഴ്മകാണിക്കുന്നതുംപണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും.ചൂടേറിയ അഗ്നിയിൽ അവ പ്രവേശിക്കുന്നതാണ്."(ഗാശിയഃ:2-4)അവരുടെ മുഖങ്ങൾ ക്ഷീണിച്ചിരിക്കുന്നത് പ്രവർത്തനങ്ങളുടെ ആധിക്യം കാരണത്താലാണ്. അല്ലാഹുവിൽ നിന്നുള്ള സന്മാർഗത്തിൻ്റെ വെളിച്ചത്തിലായിരുന്നില്ല അവരുടെ പ്രവർത്തനങ്ങൾ. അതിനാൽ അവയുടെ പര്യവസാനം അല്ലാഹു നരകത്തിലേക്കാണ് കൊണ്ടുചെന്നെത്തിച്ചത്. കാരണം അല്ലാഹു നിശ്ചയിച്ച രൂപത്തിലല്ല ആ പ്രവർത്തനങ്ങൾ നിർവ്വഹിക്കപ്പെട്ടത്. മറിച്ച് അടിസ്ഥാനമില്ലാത്ത ആരാധനാകർമ്മങ്ങൾ ചെയ്യുകയും, അർത്ഥമില്ലാത്ത മതവിശ്വാസങ്ങൾ നിർമ്മിച്ചുണ്ടാക്കുകയും ചെയ്യുന്ന വഴികേടിൻ്റെ നേതാക്കന്മാരെ പിൻപറ്റുകയാണ് അവൻ ചെയ്തത്. ചുരുക്കത്തിൽ, അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്ന സൽകർമ്മം എന്നു ഒരു പ്രവർത്തനത്തെ കുറിച്ച് പറയാനാവുക അത് അല്ലാഹുവിൻ്റെ റസൂൽ -ﷺ- കൊണ്ടു വന്ന മാർഗത്തോട് യോജിക്കുമ്പോൾ മാത്രമാണ്. അതല്ലെങ്കിൽ എങ്ങനെയാണ് അല്ലാഹുവിൽ നിഷേധിച്ച ഒരാൾ അയാളുടെ പ്രവർത്തനങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകണമെന്ന് പ്രതീക്ഷിക്കുക?!എല്ലാ നബിമാരിലും അന്തിമ ദൂതനായ മുഹമ്മദ് നബി -ﷺ- യുടെ പ്രവാചകത്വത്തിലും വിശ്വസിക്കുന്നത് വരെ അല്ലാഹു ജനങ്ങളിൽ ഒരാളുടെയും വിശ്വാസം സ്വീകരിക്കുന്നതല്ല. 20 ാം ഖണ്ഡികയിൽ ഇക്കാര്യം വിശദീകരിക്കുന്ന തെളിവുകൾ നാം മുൻപ് പറഞ്ഞിട്ടുണ്ട്. അല്ലാഹു പറയുന്നു:"അല്ലാഹുവിൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതിൽ റസൂൽ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടർന്ന്) സത്യവിശ്വാസികളും (അതിൽ വിശ്വസിച്ചിരിക്കുന്നു). അവരെല്ലാം അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും അവൻ്റെ വേദഗ്രന്ഥങ്ങളിലും, അവൻ്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവൻ്റെ ദൂതന്മാരിൽ ആർക്കുമിടയിൽ ഒരു വിവേചനവും ഞങ്ങൾ കല്പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്.) അവർ പറയുകയും ചെയ്തു: ഞങ്ങളിതാ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! ഞങ്ങൾ നിന്നോട് പൊറുക്കൽ ചോദിക്കുന്നു. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം."(ബഖറ:285)അല്ലാഹു പറയുന്നു:"അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിലും, അവൻ്റെ ദൂതനിലും, അവൻ്റെ ദൂതന്ന് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവൻ അവതരിപ്പിച്ച ഗ്രന്ഥങ്ങളിലും നിങ്ങൾ വിശ്വസിക്കുവിൻ. അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും, അവൻ്റെ ഗ്രന്ഥങ്ങളിലും അവൻ്റെ ദൂതന്മാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീർച്ചയായും അവൻ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു."(നിസാഅ്:136)അല്ലാഹു പറയുന്നു:"അല്ലാഹു നബിമാരിൽ നിന്ന് കരാർ വാങ്ങിയ സന്ദർഭം (ശ്രദ്ധിക്കുക) : ഞാൻ നിങ്ങൾക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്കുകയും, അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചുകൊണ്ട് ഒരു ദൂതൻ നിങ്ങളുടെ അടുത്ത് വരികയുമാണെങ്കിൽ തീർച്ചയായും നിങ്ങൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ് എന്ന്. (തുടർന്ന്) അവൻ (അവരോട്) ചോദിച്ചു: നിങ്ങളത് സമ്മതിക്കുകയും അക്കാര്യത്തിൽ എന്നോടുള്ള ബാധ്യത ഏറ്റെടുക്കുകയും ചെയ്തുവോ? അവർ പറഞ്ഞു: അതെ, ഞങ്ങൾ സമ്മതിച്ചിരിക്കുന്നു. അവൻ പറഞ്ഞു: എങ്കിൽ നിങ്ങൾ അതിന് സാക്ഷികളായിരിക്കുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായിരിക്കുന്നതാണ്."(ആലു ഇംറാൻ:81)
"ക്ഷണികമായതിനെ (ഇഹലോകത്തെ) യാണ് വല്ലവരും ഉദ്ദേശിക്കുന്നതെങ്കിൽ അവർക്ക് അഥവാ (അവരിൽ നിന്ന്) നാം ഉദ്ദേശിക്കുന്നവർക്ക് നാം ഉദ്ദേശിക്കുന്നത് ഇവിടെ വെച്ച് തന്നെ വേഗത്തിൽ നൽകുന്നതാണ്. പിന്നെ നാം അങ്ങനെയുള്ളവന്ന് നല്കുന്നത് നരകമായിരിക്കും. അപമാനിതനും പുറന്തള്ളപ്പെട്ടവനുമായിക്കൊണ്ട് അവൻ അതിൽ കടന്നെരിയുന്നതാണ്.
ആരെങ്കിലും പരലോകം ഉദ്ദേശിക്കുകയും, (അല്ലാഹുവിലും അവൻ്റെ ദൂതന്മാരിലും) വിശ്വസിച്ചു കൊണ്ട് അതിന്നു വേണ്ടി അതിൻ്റേതായ പരിശ്രമം നടത്തുകയും ചെയ്യുന്ന പക്ഷം അത്തരക്കാരുടെ പരിശ്രമം പ്രതിഫലാർഹമായിരിക്കും."
(ഇസ്റാഅ്:18-19)
അല്ലാഹു പറയുന്നു:
"ആരെങ്കിലും സത്യവിശ്വാസിയായിക്കൊണ്ട് വല്ല സൽകർമ്മവും ചെയ്യുന്ന പക്ഷം അവൻ്റെ പ്രയത്നത്തിൻ്റെ ഫലം നിഷേധിക്കപ്പെടുകയേയില്ല. തീർച്ചയായും നാം അത് എഴുതിവെക്കുന്നതാണ്."
(അമ്പിയാഅ്:94)
അല്ലാഹു നിശ്ചയിച്ചു നിയമമാക്കിയതല്ലാത്ത ഒരു ആരാധനയും അല്ലാഹു സ്വീകരിക്കുന്നതല്ല. അവൻ പറയുന്നു:
'വല്ലവനും തൻ്റെ രക്ഷിതാവിനെ കണ്ട്മുട്ടാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവൻ സൽക്കർമ്മം പ്രവർത്തിക്കുകയും, തന്റെ രക്ഷിതാവിനുള്ള ആരാധനയിൽ യാതൊന്നിനെയും പങ്ക് ചേർക്കാതിരിക്കുകയും ചെയ്ത് കൊള്ളട്ടെ.''
വി. ക്വു. 18: 110
ഒരു പ്രവർത്തനം സൽകർമ്മമായി പരിഗണിക്കപ്പെടണമെങ്കിൽ അത് അല്ലാഹു നിയമമാക്കുകയും, ആ പ്രവർത്തനം ചെയ്യുന്നവൻ അത് ഇഖ്'ലാസോടെ (അല്ലാഹുവിന് വേണ്ടി നിഷ്കളങ്കമായി) നിർവ്വഹിക്കുകയും വേണ്ടതുണ്ട് എന്ന് ഈ ആയത്തിൽ അല്ലാഹു വിവരിച്ചിരിക്കുന്നു. അതോടൊപ്പം അവൻ അല്ലാഹുവിൽ വിശ്വസിക്കുകയും, അവൻ്റെ നബിമാരെയും റസൂലുകളെയും സത്യപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്. എന്നാൽ ഇങ്ങനെയല്ലാതെ ആരെങ്കിലും എന്തെങ്കിലും പ്രവർത്തിക്കുന്നെങ്കിൽ അതിനെ കുറിച്ച് അല്ലാഹു പറഞ്ഞതു നോക്കൂ:
"അവർ പ്രവർത്തിച്ച കർമ്മങ്ങളുടെ നേരെ നാം തിരിയുകയും, നാമതിനെ ചിതറിയ ധൂളിപോലെ ആക്കിത്തീർക്കുകയും ചെയ്യും."
(ഫുർഖാൻ:23)
അല്ലാഹു പറയുന്നു:
"അന്നേ ദിവസം ചില മുഖങ്ങൾ താഴ്മകാണിക്കുന്നതും
പണിയെടുത്ത് ക്ഷീണിച്ചതുമായിരിക്കും.
ചൂടേറിയ അഗ്നിയിൽ അവ പ്രവേശിക്കുന്നതാണ്."
(ഗാശിയഃ:2-4)
അവരുടെ മുഖങ്ങൾ ക്ഷീണിച്ചിരിക്കുന്നത് പ്രവർത്തനങ്ങളുടെ ആധിക്യം കാരണത്താലാണ്. അല്ലാഹുവിൽ നിന്നുള്ള സന്മാർഗത്തിൻ്റെ വെളിച്ചത്തിലായിരുന്നില്ല അവരുടെ പ്രവർത്തനങ്ങൾ. അതിനാൽ അവയുടെ പര്യവസാനം അല്ലാഹു നരകത്തിലേക്കാണ് കൊണ്ടുചെന്നെത്തിച്ചത്. കാരണം അല്ലാഹു നിശ്ചയിച്ച രൂപത്തിലല്ല ആ പ്രവർത്തനങ്ങൾ നിർവ്വഹിക്കപ്പെട്ടത്. മറിച്ച് അടിസ്ഥാനമില്ലാത്ത ആരാധനാകർമ്മങ്ങൾ ചെയ്യുകയും, അർത്ഥമില്ലാത്ത മതവിശ്വാസങ്ങൾ നിർമ്മിച്ചുണ്ടാക്കുകയും ചെയ്യുന്ന വഴികേടിൻ്റെ നേതാക്കന്മാരെ പിൻപറ്റുകയാണ് അവൻ ചെയ്തത്. ചുരുക്കത്തിൽ, അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്ന സൽകർമ്മം എന്നു ഒരു പ്രവർത്തനത്തെ കുറിച്ച് പറയാനാവുക അത് അല്ലാഹുവിൻ്റെ റസൂൽ -ﷺ- കൊണ്ടു വന്ന മാർഗത്തോട് യോജിക്കുമ്പോൾ മാത്രമാണ്. അതല്ലെങ്കിൽ എങ്ങനെയാണ് അല്ലാഹുവിൽ നിഷേധിച്ച ഒരാൾ അയാളുടെ പ്രവർത്തനങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകണമെന്ന് പ്രതീക്ഷിക്കുക?!
എല്ലാ നബിമാരിലും അന്തിമ ദൂതനായ മുഹമ്മദ് നബി -ﷺ- യുടെ പ്രവാചകത്വത്തിലും വിശ്വസിക്കുന്നത് വരെ അല്ലാഹു ജനങ്ങളിൽ ഒരാളുടെയും വിശ്വാസം സ്വീകരിക്കുന്നതല്ല. 20 ാം ഖണ്ഡികയിൽ ഇക്കാര്യം വിശദീകരിക്കുന്ന തെളിവുകൾ നാം മുൻപ് പറഞ്ഞിട്ടുണ്ട്. അല്ലാഹു പറയുന്നു:
"അല്ലാഹുവിൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതിൽ റസൂൽ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടർന്ന്) സത്യവിശ്വാസികളും (അതിൽ വിശ്വസിച്ചിരിക്കുന്നു). അവരെല്ലാം അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും അവൻ്റെ വേദഗ്രന്ഥങ്ങളിലും, അവൻ്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അവൻ്റെ ദൂതന്മാരിൽ ആർക്കുമിടയിൽ ഒരു വിവേചനവും ഞങ്ങൾ കല്പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്.) അവർ പറയുകയും ചെയ്തു: ഞങ്ങളിതാ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ! ഞങ്ങൾ നിന്നോട് പൊറുക്കൽ ചോദിക്കുന്നു. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം."
(ബഖറ:285)
അല്ലാഹു പറയുന്നു:
"അല്ലാഹുവിൽ വിശ്വസിച്ചവരേ! അല്ലാഹുവിലും, അവൻ്റെ ദൂതനിലും, അവൻ്റെ ദൂതന്ന് അവൻ അവതരിപ്പിച്ച ഗ്രന്ഥത്തിലും മുമ്പ് അവൻ അവതരിപ്പിച്ച ഗ്രന്ഥങ്ങളിലും നിങ്ങൾ വിശ്വസിക്കുവിൻ. അല്ലാഹുവിലും, അവൻ്റെ മലക്കുകളിലും, അവൻ്റെ ഗ്രന്ഥങ്ങളിലും അവൻ്റെ ദൂതന്മാരിലും, അന്ത്യദിനത്തിലും വല്ലവനും അവിശ്വസിക്കുന്ന പക്ഷം തീർച്ചയായും അവൻ ബഹുദൂരം പിഴച്ചു പോയിരിക്കുന്നു."
(നിസാഅ്:136)
അല്ലാഹു പറയുന്നു:
"അല്ലാഹു നബിമാരിൽ നിന്ന് കരാർ വാങ്ങിയ സന്ദർഭം (ശ്രദ്ധിക്കുക) : ഞാൻ നിങ്ങൾക്ക് വേദഗ്രന്ഥവും വിജ്ഞാനവും നല്കുകയും, അനന്തരം നിങ്ങളുടെ പക്കലുള്ളതിനെ ശരിവെച്ചുകൊണ്ട് ഒരു ദൂതൻ നിങ്ങളുടെ അടുത്ത് വരികയുമാണെങ്കിൽ തീർച്ചയായും നിങ്ങൾ അദ്ദേഹത്തിൽ വിശ്വസിക്കുകയും, അദ്ദേഹത്തെ സഹായിക്കുകയും ചെയ്യേണ്ടതാണ് എന്ന്. (തുടർന്ന്) അവൻ (അവരോട്) ചോദിച്ചു: നിങ്ങളത് സമ്മതിക്കുകയും അക്കാര്യത്തിൽ എന്നോടുള്ള ബാധ്യത ഏറ്റെടുക്കുകയും ചെയ്തുവോ? അവർ പറഞ്ഞു: അതെ, ഞങ്ങൾ സമ്മതിച്ചിരിക്കുന്നു. അവൻ പറഞ്ഞു: എങ്കിൽ നിങ്ങൾ അതിന് സാക്ഷികളായിരിക്കുക. ഞാനും നിങ്ങളോടൊപ്പം സാക്ഷിയായിരിക്കുന്നതാണ്."
(ആലു ഇംറാൻ:81)
41- അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങളുടെയെല്ലാം ലക്ഷ്യം ഒന്നാണ്: മതവും മനുഷ്യനും ഒരു പോലെ ഉണർന്നുയരുകയും, മനുഷ്യൻ അല്ലാഹുവിൻ്റെ മാത്രം അടിമയാവുകയും ചെയ്യുക. മനുഷ്യൻ അവനെ പോലുള്ള മറ്റു മനുഷ്യരുടെയോ, ഭൗതികതയുടെയോ, അന്തവിശ്വാസങ്ങളുടെയോ അടിമത്വത്തിൽ പെട്ടുഴറേണ്ടവനല്ല. അതിനാൽ -നിനക്ക് വ്യക്തമായി കാണാവുന്നത് പോലെ- ഇസ്ലാമിൽ വ്യക്തികളെ ദിവ്യത്വവൽക്കരിക്കലോ, അവർക്ക് അർഹതപ്പെട്ട സ്ഥാനത്തിനപ്പുറം അവരെ ഉയർത്തലോ ഇല്ല. അവരെ അല്ലാഹുവിന് പുറമെയുള്ള ആരാധ്യന്മാരോ രക്ഷിതാക്കളോ ആക്കുക എന്ന രീതിയുമില്ല.
അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങളുടെയെല്ലാം ലക്ഷ്യം ഒന്നാണ്: മതവും മനുഷ്യനും ഒരു പോലെ ഉണർന്നുയരുകയും, മനുഷ്യൻ അല്ലാഹുവിൻ്റെ മാത്രം അടിമായാവുകയും ചെയ്യുക. ഭൗതികതയുടെയോ, അന്ധവിശ്വാസങ്ങളുടെയോ അടിമയാകുന്നതിൽ നിന്ന് ഇസ്ലാം മനുഷ്യനെ സ്വതന്ത്രനാക്കുന്നു. നബി -ﷺ- പറഞ്ഞു:"ദീനാറിൻ്റെ അടിമ നശിക്കട്ടെ! ദിർഹമിൻ്റെയും മുന്തിയ വസ്ത്രത്തിൻ്റെയും പുതപ്പിൻ്റെയും അടിമ നശിക്കട്ടെ! അവന് നൽകപ്പെട്ടാൽ അവൻ തൃപ്തനാകും. അവന് നൽകപ്പെട്ടില്ലെങ്കിൽ അവൻ തൃപ്തിയടയുകയുമില്ല."(ബുഖാരി:6435)ശരിയായ ഒരു മനുഷ്യൻ അല്ലാഹുവിനല്ലാതെ കീഴൊതുങ്ങുകയില്ല. സമ്പത്തോ സ്ഥാനമാനങ്ങളോ ഗോത്രങ്ങളോ കുടുംബമഹിമയോ അവനെ അടിമയാക്കുകയില്ല. നബി -ﷺ- യുടെ നിയോഗമനത്തിന് മുൻപുള്ള ജനങ്ങളുടെ അവസ്ഥയും അതിന് ശേഷമുള്ള അവസ്ഥയും ബോധ്യപ്പെടുത്തി നൽകുന്ന ഒരു ചരിത്ര സംഭവം വായിക്കുക.ആദ്യകാല മുസ്ലിമീങ്ങൾ അബ്സീനിയയിലേക്ക് പലായനം ചെയ്തപ്പോൾ അന്നത്തെ രാജാവായ നജാശീ അവരോട് ചോദിച്ചു:"നിങ്ങളുടെ ജനങ്ങളുടെ മതത്തിൽ നിന്ന് വേറിട്ടു നിൽക്കാനും, എൻ്റെ മതത്തിലോ നിലവിലുള്ള മറ്റേതെങ്കിലും ജനങ്ങളുടെ മതത്തിലോ പ്രവേശിക്കാതെ മാറിനിൽക്കാനും നിങ്ങളെ പ്രേരിപ്പിക്കുന്ന ഈ മതമെന്താണ്?!"അദ്ദേഹത്തിന് മറുപടിയായി ജഅ്ഫറു ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു:"അല്ലയോ രാജാവേ! ഞങ്ങൾ വിവരമില്ലാത്ത ഒരു ജനതയായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുകയും, ശവം ഭക്ഷിക്കുകയും, വൃത്തികേടുകൾ പ്രവർത്തിക്കുകയും, കുടുംബബന്ധങ്ങൾ വിഛേദിക്കുകയും, അയൽവാസികളെ ഉപദ്രവിക്കുകയും ചെയ്യുന്നവരായിരുന്നു ഞങ്ങൾ. ഞങ്ങളിലെ ശക്തർ ദുർബലരെ തകർത്തുകളയുന്നവരായിരുന്നു. ഈ അവസ്ഥയിൽ ഞങ്ങൾ ജീവിക്കവെ അല്ലാഹു ഞങ്ങളിലേക്ക് -ഞങ്ങളിൽ നിന്ന് തന്നെയുള്ള- ഒരു ദൂതനെ അയച്ചു. അവിടുത്തെ കുടുംബവും സത്യസന്ധതയും വിശ്വസ്തതയും ജീവിതവിശുദ്ധിയും ഞങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്. അവിടുന്ന് ഞങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. അവനെ ഏകനാക്കുവാനും അവനെ മാത്രം ആരാധിക്കുവാനും, ഞങ്ങളും ഞങ്ങളുടെ പൂർവ്വപിതാക്കളും ആരാധിച്ചു കൊണ്ടിരുന്ന കല്ലുകളും വിഗ്രഹങ്ങളും ഉപേക്ഷിക്കാനും ഞങ്ങളോട് അവിടുന്ന് കൽപ്പിച്ചു. സംസാരത്തിൽ സത്യസന്ധത പുലർത്താനും, വിശ്വസ്തത കാത്തുസൂക്ഷിക്കാനും, കുടുംബബന്ധം ചേർക്കാനും, നല്ല അയൽപ്പക്കബന്ധം നിലനിർത്താനും, നിഷിദ്ധവൃത്തികളിൽ നിന്നും കൊലപാതകങ്ങളിൽ നിന്നും മാറിനിൽക്കാനും അവിടുന്ന് ഞങ്ങളോട് കൽപ്പിച്ചു. എല്ലാ മ്ലേഛവൃത്തികൾ ചെയ്യുന്നതും, കള്ളസാക്ഷ്യം പറയുന്നതും, അനാഥൻ്റെ സമ്പത്ത് അന്യായമായി ഭക്ഷിക്കുന്നതും, ചാരിത്ര്യവതികളായ സ്ത്രീകളെ കുറിച്ച് മോശം പറയുന്നതും അവിടുന്ന് ഞങ്ങളോട് വിലക്കി. അല്ലാഹുവിനെ മാത്രം ഞങ്ങൾ ആരാധിക്കണമെന്നും, അവനിൽ ഒന്നിനെയും പങ്കുചേർക്കരുതെന്നും അവിടുന്ന് ഞങ്ങളോട് കൽപ്പിച്ചു. നിസ്കാരം നിർവ്വഹിക്കാനും, സകാത്ത് നൽകുവാനും നോമ്പ് നോൽക്കുവാനും നബി -ﷺ- ഞങ്ങളോട് കൽപ്പിച്ചു." ഇസ്ലാമിലെ പല കാര്യങ്ങളും ജഅ്ഫർ -رَضِيَ اللَّهُ عَنْهُ- എണ്ണിപ്പറഞ്ഞ ശേഷം അദ്ദേഹം തുടർന്നു: "അപ്പോൾ ഞങ്ങൾ നബി -ﷺ- യെ സത്യപ്പെടുത്തുകയും, അവിടുത്തെ പ്രവാചകത്വം അംഗീകരിക്കുകയും, അദ്ദേഹം കൊണ്ടു വന്ന ആദർശം പിൻപറ്റുകയും ചെയ്തു. അങ്ങനെ ഞങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കാൻ തുടങ്ങി. അവനിൽ ഞങ്ങൾ ഒന്നിനെയും പിന്നീട് പങ്കുചേർത്തില്ല. അല്ലാഹു ഞങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയവ ഞങ്ങൾ നിഷിദ്ധമായി കാണുകയും, അവൻ ഞങ്ങൾക്ക് അനുവദിച്ചവ ഞങ്ങൾ അനുവദനീയമായി കാണുകയും ചെയ്തു..."(അഹ്മദ്:1740 -ചെറിയ വ്യത്യാസങ്ങളോടെ-, ഹിൽയഃ / അബൂ നുഐം: 1/115 -ചുരുക്കരൂപത്തിൽ)ഇത്രയും പറഞ്ഞതിൽ നിന്ന് ഇസ്ലാം വ്യക്തികളെയല്ല ആരാധിക്കുന്നതെന്നും, അവർക്ക് നൽകേണ്ട സ്ഥാനത്തിനപ്പുറം അവരെ അത് ഉയർത്തിക്കാണിക്കുന്നില്ലെന്നും, അവരെ ദൈവങ്ങളോ ആരാധ്യന്മാരോ ആയി ഇസ്ലാം നിശ്ചയിക്കുന്നില്ലെന്നും നിനക്ക് മനസ്സിലായിട്ടുണ്ടാകും.അല്ലാഹു പറയുന്നു:"(നബിയേ,) പറയുക: വേദക്കാരേ! ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ നീതിപൂർവ്വകമായ ഒരു വാക്യത്തിലേക്ക് നിങ്ങൾ വരുവിൻ. അതായത് അല്ലാഹുവെ മാത്രം നാം ആരാധിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും നമ്മളിൽ ചിലർ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്നതിലേക്ക്) . എന്നിട്ട് അവർ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങൾ പറയുക: ഞങ്ങൾ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങൾ സാക്ഷ്യം വഹിച്ചു കൊള്ളുക."(ആലു ഇംറാൻ 64)അല്ലാഹു പറയുന്നു:"മലക്കുകളെയും പ്രവാചകന്മാരെയും നിങ്ങൾ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട് കല്പക്കുകയുമില്ല. നിങ്ങൾ മുസ്ലിംകളായിക്കഴിഞ്ഞതിന് ശേഷം അവിശ്വാസം സ്വീകരിക്കാൻ അദ്ദേഹം നിങ്ങളോട് കല്പിക്കുകയോ?!"(ആലു ഇംറാൻ: 80)അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:"നസ്വാറാക്കൾ മർയമിൻ്റെ മകനെ അമിതമായി പുകഴ്ത്തിയതു പോലെ നിങ്ങൾ എന്നെ അമിതമായി പുകഴ്ത്തരുത്. ഞാൻ അല്ലാഹുവിൻ്റെ അടിമ മാത്രമാണ്. അതിനാൽ അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണ് എന്ന് പറഞ്ഞു കൊള്ളുക."(ബുഖാരി:3445)
"ദീനാറിൻ്റെ അടിമ നശിക്കട്ടെ! ദിർഹമിൻ്റെയും മുന്തിയ വസ്ത്രത്തിൻ്റെയും പുതപ്പിൻ്റെയും അടിമ നശിക്കട്ടെ! അവന് നൽകപ്പെട്ടാൽ അവൻ തൃപ്തനാകും. അവന് നൽകപ്പെട്ടില്ലെങ്കിൽ അവൻ തൃപ്തിയടയുകയുമില്ല."
(ബുഖാരി:6435)
ശരിയായ ഒരു മനുഷ്യൻ അല്ലാഹുവിനല്ലാതെ കീഴൊതുങ്ങുകയില്ല. സമ്പത്തോ സ്ഥാനമാനങ്ങളോ ഗോത്രങ്ങളോ കുടുംബമഹിമയോ അവനെ അടിമയാക്കുകയില്ല. നബി -ﷺ- യുടെ നിയോഗമനത്തിന് മുൻപുള്ള ജനങ്ങളുടെ അവസ്ഥയും അതിന് ശേഷമുള്ള അവസ്ഥയും ബോധ്യപ്പെടുത്തി നൽകുന്ന ഒരു ചരിത്ര സംഭവം വായിക്കുക.
ആദ്യകാല മുസ്ലിമീങ്ങൾ അബ്സീനിയയിലേക്ക് പലായനം ചെയ്തപ്പോൾ അന്നത്തെ രാജാവായ നജാശീ അവരോട് ചോദിച്ചു:
"നിങ്ങളുടെ ജനങ്ങളുടെ മതത്തിൽ നിന്ന് വേറിട്ടു നിൽക്കാനും, എൻ്റെ മതത്തിലോ നിലവിലുള്ള മറ്റേതെങ്കിലും ജനങ്ങളുടെ മതത്തിലോ പ്രവേശിക്കാതെ മാറിനിൽക്കാനും നിങ്ങളെ പ്രേരിപ്പിക്കുന്ന ഈ മതമെന്താണ്?!"
അദ്ദേഹത്തിന് മറുപടിയായി ജഅ്ഫറു ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു:
"അല്ലയോ രാജാവേ! ഞങ്ങൾ വിവരമില്ലാത്ത ഒരു ജനതയായിരുന്നു. വിഗ്രഹങ്ങളെ ആരാധിക്കുകയും, ശവം ഭക്ഷിക്കുകയും, വൃത്തികേടുകൾ പ്രവർത്തിക്കുകയും, കുടുംബബന്ധങ്ങൾ വിഛേദിക്കുകയും, അയൽവാസികളെ ഉപദ്രവിക്കുകയും ചെയ്യുന്നവരായിരുന്നു ഞങ്ങൾ. ഞങ്ങളിലെ ശക്തർ ദുർബലരെ തകർത്തുകളയുന്നവരായിരുന്നു. ഈ അവസ്ഥയിൽ ഞങ്ങൾ ജീവിക്കവെ അല്ലാഹു ഞങ്ങളിലേക്ക് -ഞങ്ങളിൽ നിന്ന് തന്നെയുള്ള- ഒരു ദൂതനെ അയച്ചു. അവിടുത്തെ കുടുംബവും സത്യസന്ധതയും വിശ്വസ്തതയും ജീവിതവിശുദ്ധിയും ഞങ്ങൾക്ക് ബോധ്യമുള്ള കാര്യമാണ്. അവിടുന്ന് ഞങ്ങളെ അല്ലാഹുവിലേക്ക് ക്ഷണിച്ചു. അവനെ ഏകനാക്കുവാനും അവനെ മാത്രം ആരാധിക്കുവാനും, ഞങ്ങളും ഞങ്ങളുടെ പൂർവ്വപിതാക്കളും ആരാധിച്ചു കൊണ്ടിരുന്ന കല്ലുകളും വിഗ്രഹങ്ങളും ഉപേക്ഷിക്കാനും ഞങ്ങളോട് അവിടുന്ന് കൽപ്പിച്ചു. സംസാരത്തിൽ സത്യസന്ധത പുലർത്താനും, വിശ്വസ്തത കാത്തുസൂക്ഷിക്കാനും, കുടുംബബന്ധം ചേർക്കാനും, നല്ല അയൽപ്പക്കബന്ധം നിലനിർത്താനും, നിഷിദ്ധവൃത്തികളിൽ നിന്നും കൊലപാതകങ്ങളിൽ നിന്നും മാറിനിൽക്കാനും അവിടുന്ന് ഞങ്ങളോട് കൽപ്പിച്ചു. എല്ലാ മ്ലേഛവൃത്തികൾ ചെയ്യുന്നതും, കള്ളസാക്ഷ്യം പറയുന്നതും, അനാഥൻ്റെ സമ്പത്ത് അന്യായമായി ഭക്ഷിക്കുന്നതും, ചാരിത്ര്യവതികളായ സ്ത്രീകളെ കുറിച്ച് മോശം പറയുന്നതും അവിടുന്ന് ഞങ്ങളോട് വിലക്കി. അല്ലാഹുവിനെ മാത്രം ഞങ്ങൾ ആരാധിക്കണമെന്നും, അവനിൽ ഒന്നിനെയും പങ്കുചേർക്കരുതെന്നും അവിടുന്ന് ഞങ്ങളോട് കൽപ്പിച്ചു. നിസ്കാരം നിർവ്വഹിക്കാനും, സകാത്ത് നൽകുവാനും നോമ്പ് നോൽക്കുവാനും നബി -ﷺ- ഞങ്ങളോട് കൽപ്പിച്ചു." ഇസ്ലാമിലെ പല കാര്യങ്ങളും ജഅ്ഫർ -رَضِيَ اللَّهُ عَنْهُ- എണ്ണിപ്പറഞ്ഞ ശേഷം അദ്ദേഹം തുടർന്നു: "അപ്പോൾ ഞങ്ങൾ നബി -ﷺ- യെ സത്യപ്പെടുത്തുകയും, അവിടുത്തെ പ്രവാചകത്വം അംഗീകരിക്കുകയും, അദ്ദേഹം കൊണ്ടു വന്ന ആദർശം പിൻപറ്റുകയും ചെയ്തു. അങ്ങനെ ഞങ്ങൾ അല്ലാഹുവിനെ മാത്രം ആരാധിക്കാൻ തുടങ്ങി. അവനിൽ ഞങ്ങൾ ഒന്നിനെയും പിന്നീട് പങ്കുചേർത്തില്ല. അല്ലാഹു ഞങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയവ ഞങ്ങൾ നിഷിദ്ധമായി കാണുകയും, അവൻ ഞങ്ങൾക്ക് അനുവദിച്ചവ ഞങ്ങൾ അനുവദനീയമായി കാണുകയും ചെയ്തു..."
(അഹ്മദ്:1740 -ചെറിയ വ്യത്യാസങ്ങളോടെ-, ഹിൽയഃ / അബൂ നുഐം: 1/115 -ചുരുക്കരൂപത്തിൽ)
ഇത്രയും പറഞ്ഞതിൽ നിന്ന് ഇസ്ലാം വ്യക്തികളെയല്ല ആരാധിക്കുന്നതെന്നും, അവർക്ക് നൽകേണ്ട സ്ഥാനത്തിനപ്പുറം അവരെ അത് ഉയർത്തിക്കാണിക്കുന്നില്ലെന്നും, അവരെ ദൈവങ്ങളോ ആരാധ്യന്മാരോ ആയി ഇസ്ലാം നിശ്ചയിക്കുന്നില്ലെന്നും നിനക്ക് മനസ്സിലായിട്ടുണ്ടാകും.
അല്ലാഹു പറയുന്നു:
"(നബിയേ,) പറയുക: വേദക്കാരേ! ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ നീതിപൂർവ്വകമായ ഒരു വാക്യത്തിലേക്ക് നിങ്ങൾ വരുവിൻ. അതായത് അല്ലാഹുവെ മാത്രം നാം ആരാധിക്കുകയും, അവനോട് യാതൊന്നിനെയും പങ്കുചേർക്കാതിരിക്കുകയും നമ്മളിൽ ചിലർ ചിലരെ അല്ലാഹുവിനു പുറമെ രക്ഷിതാക്കളാക്കാതിരിക്കുകയും ചെയ്യുക (എന്നതിലേക്ക്) . എന്നിട്ട് അവർ പിന്തിരിഞ്ഞുകളയുന്ന പക്ഷം നിങ്ങൾ പറയുക: ഞങ്ങൾ (അല്ലാഹുവിന്ന്) കീഴ്പെട്ടവരാണ് എന്നതിന്ന് നിങ്ങൾ സാക്ഷ്യം വഹിച്ചു കൊള്ളുക."
(ആലു ഇംറാൻ 64)
അല്ലാഹു പറയുന്നു:
"മലക്കുകളെയും പ്രവാചകന്മാരെയും നിങ്ങൾ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട് കല്പക്കുകയുമില്ല. നിങ്ങൾ മുസ്ലിംകളായിക്കഴിഞ്ഞതിന് ശേഷം അവിശ്വാസം സ്വീകരിക്കാൻ അദ്ദേഹം നിങ്ങളോട് കല്പിക്കുകയോ?!"
(ആലു ഇംറാൻ: 80)
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:
"നസ്വാറാക്കൾ മർയമിൻ്റെ മകനെ അമിതമായി പുകഴ്ത്തിയതു പോലെ നിങ്ങൾ എന്നെ അമിതമായി പുകഴ്ത്തരുത്. ഞാൻ അല്ലാഹുവിൻ്റെ അടിമ മാത്രമാണ്. അതിനാൽ അല്ലാഹുവിൻ്റെ അടിമയും അവൻ്റെ ദൂതനുമാണ് എന്ന് പറഞ്ഞു കൊള്ളുക."
(ബുഖാരി:3445)
42- അല്ലാഹു ഇസ്ലാമിൽ നിശ്ചയിച്ച കാര്യങ്ങളിലൊന്നാണ് തൗബഃ (പശ്ചാത്താപം). മനുഷ്യൻ തിന്മകൾ ഉപേക്ഷിച്ചു കൊണ്ട് തൻ്റെ രക്ഷിതാവായ അല്ലാഹുവിലേക്ക് മടങ്ങലാണ് തൗബഃ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇസ്ലാം സ്വീകരിക്കുക എന്നത് മുൻകഴിഞ്ഞ എല്ലാ തിന്മകളെയും ഇല്ലാതെയാക്കുന്നതാണ്. സംഭവിച്ചു പോയ തെറ്റുകൾ മായ്ച്ചു കളയുന്ന പ്രവൃത്തിയാണ് തൗബഃ. മനുഷ്യൻ തനിക്ക് സംഭവിച്ചു പോയ തെറ്റുകൾ -അല്ലാഹുവിൻ്റെ മുൻപിലല്ലാതെ- ഒരു മനുഷ്യൻ്റെ മുൻപിലും ഏറ്റു പറഞ്ഞു കുമ്പസരിക്കണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല.
അല്ലാഹു ഇസ്ലാമിൽ നിശ്ചയിച്ച കാര്യങ്ങളിലൊന്നാണ് തൗബഃ (പശ്ചാത്താപം). മനുഷ്യൻ തിന്മകൾ ഉപേക്ഷിച്ചു കൊണ്ട് തൻ്റെ രക്ഷിതാവായ അല്ലാഹുവിലേക്ക് മടങ്ങലാണ് തൗബഃ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. അല്ലാഹു പറയുന്നു:"സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് തൗബ ചെയ്തു മടങ്ങുക! നിങ്ങൾ വിജയം പ്രാപിച്ചേക്കാം."(നൂർ: 31)അല്ലാഹു പറയുന്നു:"അല്ലാഹു മാത്രമാണ് തന്റെ ദാസന്മാരുടെ പശ്ചാത്താപം സ്വീകരിക്കുകയും, ദാനധർമ്മങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്നതെന്നും അല്ലാഹു തന്നെയാണ് പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമെന്നും അവർ മനസ്സിലാക്കിയിട്ടില്ലേ?"(തൗബ:104)അല്ലാഹു പറയുന്നു:"അല്ലാഹുവാകുന്നു തന്റെ ദാസന്മാരിൽ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവൻ. അവൻ തിന്മകൾക്ക് മാപ്പുനല്കുകയും ചെയ്യുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതെന്തോ അത് അവൻ അറിയുകയും ചെയ്യുന്നു."(ശൂറാ:25)അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:"തീർച്ചയായും അല്ലാഹു തൻ്റെ വിശ്വാസിയായ അടിമയുടെ തൗബയിൽ അങ്ങേയറ്റം സന്തോഷമുള്ളവനാണ്. മരണം വരെ സംഭവിച്ചേക്കാൻ സാധ്യതയുള്ള ഒരു വിജനപ്രദേശത്ത് വെച്ച് തൻ്റെ ഭക്ഷണവും വെള്ളവും ചുമക്കുന്ന മൃഗത്തോടൊപ്പം ഒരാൾ ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ തൻ്റെ മൃഗത്തെ കാണാനില്ല. അങ്ങനെ അയാളതിനെ അന്വേഷിക്കുകയും, അവസാനം അവനെ കടുത്ത ദാഹം ബാധിക്കുകയും ചെയ്തു. അപ്പോൾ അവൻ പറഞ്ഞു: "ഞാൻ മുൻപ് കിടന്നിരുന്ന സ്ഥലത്ത് തന്നെ തിരിച്ചു ചെല്ലുകയും, അവിടെ കിടന്നുറങ്ങുകയും ചെയ്യട്ടെ. മരണം സംഭവിക്കുന്നത് വരെ ഞാനവിടെ കിടന്നുറങ്ങട്ടെ. അങ്ങനെ അയാൾ തൻ്റെ കൈത്തണ്ടയിൽ തല വെച്ച് മരണം കാത്തു കിടന്നു. ഉണർന്നപ്പോൾ അയാളുടെ അടുക്കലതാ അവൻ്റെ വാഹനം വന്നു നിൽക്കുന്നു. അതിൻ്റെ മുകളിൽ അവൻ്റെ ഭക്ഷണവും വെള്ളവുമുണ്ട്. തൻ്റെ വാഹനവും വിഭവങ്ങളും കണ്ടപ്പോൾ ഈ മനുഷ്യനുണ്ടായതിനേക്കാൾ അല്ലാഹു തൻ്റെ വിശ്വാസിയായ അടിമയുടെ തൗബയിൽ സന്തോഷിക്കുന്നു."(മുസ്ലിം:2744)ഇസ്ലാം സ്വീകരിക്കുന്നതിന് അതിന് മുൻപുള്ള പാപങ്ങളെയെല്ലാം ഇല്ലാതെയാക്കുന്നു. ഇതു പോലെ തൗബ (പശ്ചാത്താപം) അവൻ്റെ മുൻപുള്ള പാപങ്ങളെയെല്ലാം ഇല്ലാതെയാക്കുന്നു. അല്ലാഹു പറയുന്നു:"സത്യനിഷേധികളോട്, അവർ വിരമിക്കുകയാണെങ്കിൽ അവർ മുമ്പ് ചെയ്തുപോയിട്ടുള്ളത് അവർക്ക് പൊറുത്തു കൊടുക്കപ്പെടുന്നതാണ് എന്ന് നീ പറയുക. ഇനി അവർ (നിഷേധത്തിലേക്കു തന്നെ) മടങ്ങുകയാണെങ്കിലോ, ആദ്യകാലക്കാരുടെ കാര്യത്തിൽ (അല്ലാഹുവിൻ്റെ) നടപടി കഴിഞ്ഞുപോയിട്ടുണ്ടല്ലോ?!"(അൻഫാൽ:38)പശ്ചാത്തപിച്ചു മടങ്ങാൻ ക്രൈസ്തവരെ അല്ലാഹു ക്ഷണിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു:"അവർ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും അങ്ങേയറ്റം കരുണ ചൊരിയുന്നവനുമത്രെ."(മാഇദ:74)തിന്മകൾ പ്രവർത്തിക്കുകയും തെറ്റുകൾ ചെയ്തു പോവുകയും ചെയ്തവരോട് പശ്ചാത്തപിക്കാൻ അല്ലാഹു പ്രോത്സാഹനം നൽകിയിട്ടുണ്ട്. അല്ലാഹു പറയുന്നു:"പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ച് പോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീർച്ചയായും അവൻ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും."(സുമർ: 53)അംറു ബ്നുൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- ഇസ്ലാം സ്വീകരിക്കാൻ തുനിഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ മനസ്സിൽ അതിന് മുൻപ് താൻ ചെയ്ത തിന്മകൾ പൊറുക്കപ്പെട്ടേക്കില്ല എന്ന ഭയമുണ്ടായി. അദ്ദേഹം തന്നെ തൻ്റെ അവസ്ഥയെ കുറിച്ച് വിവരിച്ചിട്ടുണ്ട്."എൻ്റെ മനസ്സിൽ അല്ലാഹു ഇസ്ലാം സ്വീകരിക്കണമെന്ന ചിന്ത ഇട്ടപ്പോൾ ഞാൻ നബി -ﷺ- യുടെ അരികിൽ ബയ്അത് (അനുസരണക്കരാർ) ചെയ്യുന്നതിന് വേണ്ടി ചെന്നു. അവിടുന്ന് എനിക്ക് നേരെ (കരാർ ചെയ്യുന്നതിനായി) കൈ നീട്ടിയപ്പോൾ ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എനിക്ക് മുൻപ് സംഭവിച്ച തിന്മകൾ താങ്കൾ പൊറുത്തു നൽകുന്നത് വരെ ഞാൻ താങ്കളോട് ബയ്അത് ചെയ്യുകയില്ല." നബി -ﷺ- എന്നോട് പറഞ്ഞു: "അല്ലയോ അംറ്! (ശിർകിൻ്റെ നാട്ടിൽ നിന്ന് ഇസ്ലാമിക നാട്ടിലേക്ക്) പാലായനം ചെയ്യുന്നത് മുൻപുള്ള തിന്മകൾ ഇല്ലാതെയാക്കുമെന്ന് താങ്കൾക്ക് അറിയില്ലേ?! ഹേ അംറ്! ഇസ്ലാം സ്വീകരിക്കുന്നത് അതിന് മുൻപുള്ള തിന്മകൾ മായ്ച്ചു കളയുമെന്നും താങ്കൾക്ക് അറിയില്ലേ?!"(മുസ്ലിം -സുദീർഘമായി ഈ സംഭവം നിവേദനം ചെയ്തിരിക്കുന്നു-: 121, അഹ്മദ്: 17827, ഇത് അഹ്മദിലെ പദങ്ങളാണ്)
"സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് തൗബ ചെയ്തു മടങ്ങുക! നിങ്ങൾ വിജയം പ്രാപിച്ചേക്കാം."
(നൂർ: 31)
അല്ലാഹു പറയുന്നു:
"അല്ലാഹു മാത്രമാണ് തന്റെ ദാസന്മാരുടെ പശ്ചാത്താപം സ്വീകരിക്കുകയും, ദാനധർമ്മങ്ങൾ ഏറ്റുവാങ്ങുകയും ചെയ്യുന്നതെന്നും അല്ലാഹു തന്നെയാണ് പശ്ചാത്താപം ഏറെ സ്വീകരിക്കുന്നവനും കരുണാനിധിയുമെന്നും അവർ മനസ്സിലാക്കിയിട്ടില്ലേ?"
(തൗബ:104)
അല്ലാഹു പറയുന്നു:
"അല്ലാഹുവാകുന്നു തന്റെ ദാസന്മാരിൽ നിന്ന് പശ്ചാത്താപം സ്വീകരിക്കുന്നവൻ. അവൻ തിന്മകൾക്ക് മാപ്പുനല്കുകയും ചെയ്യുന്നു. നിങ്ങൾ പ്രവർത്തിക്കുന്നതെന്തോ അത് അവൻ അറിയുകയും ചെയ്യുന്നു."
(ശൂറാ:25)
അല്ലാഹുവിൻ്റെ റസൂൽ -ﷺ- പറഞ്ഞു:
"തീർച്ചയായും അല്ലാഹു തൻ്റെ വിശ്വാസിയായ അടിമയുടെ തൗബയിൽ അങ്ങേയറ്റം സന്തോഷമുള്ളവനാണ്. മരണം വരെ സംഭവിച്ചേക്കാൻ സാധ്യതയുള്ള ഒരു വിജനപ്രദേശത്ത് വെച്ച് തൻ്റെ ഭക്ഷണവും വെള്ളവും ചുമക്കുന്ന മൃഗത്തോടൊപ്പം ഒരാൾ ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ തൻ്റെ മൃഗത്തെ കാണാനില്ല. അങ്ങനെ അയാളതിനെ അന്വേഷിക്കുകയും, അവസാനം അവനെ കടുത്ത ദാഹം ബാധിക്കുകയും ചെയ്തു. അപ്പോൾ അവൻ പറഞ്ഞു: "ഞാൻ മുൻപ് കിടന്നിരുന്ന സ്ഥലത്ത് തന്നെ തിരിച്ചു ചെല്ലുകയും, അവിടെ കിടന്നുറങ്ങുകയും ചെയ്യട്ടെ. മരണം സംഭവിക്കുന്നത് വരെ ഞാനവിടെ കിടന്നുറങ്ങട്ടെ. അങ്ങനെ അയാൾ തൻ്റെ കൈത്തണ്ടയിൽ തല വെച്ച് മരണം കാത്തു കിടന്നു. ഉണർന്നപ്പോൾ അയാളുടെ അടുക്കലതാ അവൻ്റെ വാഹനം വന്നു നിൽക്കുന്നു. അതിൻ്റെ മുകളിൽ അവൻ്റെ ഭക്ഷണവും വെള്ളവുമുണ്ട്. തൻ്റെ വാഹനവും വിഭവങ്ങളും കണ്ടപ്പോൾ ഈ മനുഷ്യനുണ്ടായതിനേക്കാൾ അല്ലാഹു തൻ്റെ വിശ്വാസിയായ അടിമയുടെ തൗബയിൽ സന്തോഷിക്കുന്നു."
(മുസ്ലിം:2744)
ഇസ്ലാം സ്വീകരിക്കുന്നതിന് അതിന് മുൻപുള്ള പാപങ്ങളെയെല്ലാം ഇല്ലാതെയാക്കുന്നു. ഇതു പോലെ തൗബ (പശ്ചാത്താപം) അവൻ്റെ മുൻപുള്ള പാപങ്ങളെയെല്ലാം ഇല്ലാതെയാക്കുന്നു. അല്ലാഹു പറയുന്നു:
"സത്യനിഷേധികളോട്, അവർ വിരമിക്കുകയാണെങ്കിൽ അവർ മുമ്പ് ചെയ്തുപോയിട്ടുള്ളത് അവർക്ക് പൊറുത്തു കൊടുക്കപ്പെടുന്നതാണ് എന്ന് നീ പറയുക. ഇനി അവർ (നിഷേധത്തിലേക്കു തന്നെ) മടങ്ങുകയാണെങ്കിലോ, ആദ്യകാലക്കാരുടെ കാര്യത്തിൽ (അല്ലാഹുവിൻ്റെ) നടപടി കഴിഞ്ഞുപോയിട്ടുണ്ടല്ലോ?!"
(അൻഫാൽ:38)
പശ്ചാത്തപിച്ചു മടങ്ങാൻ ക്രൈസ്തവരെ അല്ലാഹു ക്ഷണിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു:
"അവർ അല്ലാഹുവിലേക്ക് ഖേദിച്ചുമടങ്ങുകയും, അവനോട് പാപമോചനം തേടുകയും ചെയ്യുന്നില്ലേ? അല്ലാഹു ഏറെ പൊറുക്കുന്നവനും അങ്ങേയറ്റം കരുണ ചൊരിയുന്നവനുമത്രെ."
(മാഇദ:74)
തിന്മകൾ പ്രവർത്തിക്കുകയും തെറ്റുകൾ ചെയ്തു പോവുകയും ചെയ്തവരോട് പശ്ചാത്തപിക്കാൻ അല്ലാഹു പ്രോത്സാഹനം നൽകിയിട്ടുണ്ട്. അല്ലാഹു പറയുന്നു:
"പറയുക: സ്വന്തം ആത്മാക്കളോട് അതിക്രമം പ്രവർത്തിച്ച് പോയ എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങൾ നിരാശപ്പെടരുത്. തീർച്ചയായും അല്ലാഹു പാപങ്ങളെല്ലാം പൊറുക്കുന്നതാണ്. തീർച്ചയായും അവൻ തന്നെയാകുന്നു ഏറെ പൊറുക്കുന്നവനും കരുണാനിധിയും."
(സുമർ: 53)
അംറു ബ്നുൽ ആസ്വ് -رَضِيَ اللَّهُ عَنْهُ- ഇസ്ലാം സ്വീകരിക്കാൻ തുനിഞ്ഞപ്പോൾ അദ്ദേഹത്തിൻ്റെ മനസ്സിൽ അതിന് മുൻപ് താൻ ചെയ്ത തിന്മകൾ പൊറുക്കപ്പെട്ടേക്കില്ല എന്ന ഭയമുണ്ടായി. അദ്ദേഹം തന്നെ തൻ്റെ അവസ്ഥയെ കുറിച്ച് വിവരിച്ചിട്ടുണ്ട്.
"എൻ്റെ മനസ്സിൽ അല്ലാഹു ഇസ്ലാം സ്വീകരിക്കണമെന്ന ചിന്ത ഇട്ടപ്പോൾ ഞാൻ നബി -ﷺ- യുടെ അരികിൽ ബയ്അത് (അനുസരണക്കരാർ) ചെയ്യുന്നതിന് വേണ്ടി ചെന്നു. അവിടുന്ന് എനിക്ക് നേരെ (കരാർ ചെയ്യുന്നതിനായി) കൈ നീട്ടിയപ്പോൾ ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എനിക്ക് മുൻപ് സംഭവിച്ച തിന്മകൾ താങ്കൾ പൊറുത്തു നൽകുന്നത് വരെ ഞാൻ താങ്കളോട് ബയ്അത് ചെയ്യുകയില്ല." നബി -ﷺ- എന്നോട് പറഞ്ഞു: "അല്ലയോ അംറ്! (ശിർകിൻ്റെ നാട്ടിൽ നിന്ന് ഇസ്ലാമിക നാട്ടിലേക്ക്) പാലായനം ചെയ്യുന്നത് മുൻപുള്ള തിന്മകൾ ഇല്ലാതെയാക്കുമെന്ന് താങ്കൾക്ക് അറിയില്ലേ?! ഹേ അംറ്! ഇസ്ലാം സ്വീകരിക്കുന്നത് അതിന് മുൻപുള്ള തിന്മകൾ മായ്ച്ചു കളയുമെന്നും താങ്കൾക്ക് അറിയില്ലേ?!"
(മുസ്ലിം -സുദീർഘമായി ഈ സംഭവം നിവേദനം ചെയ്തിരിക്കുന്നു-: 121, അഹ്മദ്: 17827, ഇത് അഹ്മദിലെ പദങ്ങളാണ്)
43- ഇസ്ലാമിൽ മനുഷ്യനും അവൻ്റെ രക്ഷിതാവായ അല്ലാഹുവും തമ്മിലുള്ള ബന്ധം തീർത്തും ലളിതമാണ്. നിനക്കും അല്ലാഹുവിനും ഇടയിൽ ഒരു ഇടയാളൻ്റെ ആവശ്യമില്ല. സൃഷ്ടികർതൃത്വത്തിലോ ആരാധനയിലോ അല്ലാഹുവിൻ്റെ പങ്കാളികളാക്കി മനുഷ്യനെ പ്രതിഷ്ഠിക്കുക എന്നത് ഇസ്ലാം ശക്തമായി വിലക്കുന്നു.
മനുഷ്യൻ തൻ്റെ സ്വന്തം ജീവിതത്തിൽ സംഭവിച്ചു പോയ തെറ്റുകൾ ഏതെങ്കിലുമൊരു വ്യക്തിയുടെ മുൻപിൽ ഏറ്റുപറയുക എന്നൊരു കാര്യമേ ഇസ്ലാമിലില്ല. അല്ലാഹുവും മനുഷ്യനുമായുള്ള ബന്ധം ഇസ്ലാമിൽ നേർക്കുനേരെയാണ്. നിനക്കും അല്ലാഹുവിനുമിടയിൽ ഒരു മദ്ധ്യസ്ഥൻ്റെ ആവശ്യമേയില്ല. 36 ാം ഖണ്ഡികയിൽ വിവരിച്ചതു പോലെ, അല്ലാഹു സർവ്വ മനുഷ്യരെയും അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുവാനും, അവനെ ആരാധിക്കാനുമാണ് ക്ഷണിക്കുന്നത്. അതോടൊപ്പം നബിമാരെയോ മലക്കുകളെയോ അല്ലാഹുവിനും തനിക്കുമിടയിലുള്ള മദ്ധ്യസ്ഥന്മാരാക്കുന്നതിനെയും ഇസ്ലാം വിലക്കുന്നുണ്ട്. അല്ലാഹു പറയുന്നു:"മലക്കുകളെയും പ്രവാചകന്മാരെയും നിങ്ങൾ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട് കല്പക്കുകയുമില്ല. നിങ്ങൾ മുസ്ലിംകളായിക്കഴിഞ്ഞതിന് ശേഷം അവിശ്വാസം സ്വീകരിക്കാൻ അദ്ദേഹം നിങ്ങളോട് കല്പിക്കുകയോ?!"(ആലു ഇംറാൻ: 80)മനുഷ്യരെ ആരാധ്യന്മാരാക്കുകയോ, അവരെ അല്ലാഹുവിൻ്റെ പങ്കാളികളാക്കുകയോ, സൃഷ്ടികർതൃത്വത്തിലോ ആരാധനക്കുള്ള അർഹതയിലോ അവരെ അല്ലാഹുവിൻ്റെ തുല്ല്യരാക്കുകയോ ചെയ്യുന്നതിൽ നിന്ന് ഇസ്ലാം ശക്തമായി വിലക്കുന്നുണ്ട് എന്ന കാര്യം നീ മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്. നസ്വാറാക്കൾക്ക് സംഭവിച്ച പിഴവ് അതാണ്. അവരെ കുറിച്ച് അല്ലാഹു പറയുന്നു:"അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മർയമിന്റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവർ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാൽ ഏകനായ അല്ലാഹുവിനെ ആരാധിക്കാൻ മാത്രമായിരുന്നു അവർ കല്പിക്കപ്പെട്ടിരുന്നത്. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവർ പങ്കുചേർക്കുന്നതിൽ നിന്ന് അവനെത്രയോ പരിശുദ്ധൻ!"(തൗബ: 31)അല്ലാഹുവിനും മനുഷ്യർക്കും ഇടയിൽ മദ്ധ്യസ്ഥന്മാരെ വെക്കുന്ന ബഹുദൈവാരാധകരെ അല്ലാഹു ശക്തമായി താക്കീത് ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നു:"അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവർ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങൾക്ക് കൂടുതൽ അടുപ്പമുണ്ടാക്കിത്തരാൻ വേണ്ടിമാത്രമാകുന്നു ഞങ്ങൾ അവരെ ആരാധിക്കുന്നത്. അവർ ഏതൊരു കാര്യത്തിൽ ഭിന്നത പുലർത്തുന്നുവോ അതിൽ അല്ലാഹു അവർക്കിടയിൽ വിധികല്പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേർവഴിയിലാക്കുകയില്ല; തീർച്ച."(സുമർ: 3)നബി -ﷺ- യുടെ ആഗമനത്തിന് മുൻപ്, ജാഹിലിയ്യ കാലഘട്ടത്തിലെ വിഗ്രഹാരാധകർ അല്ലാഹുവിനും തങ്ങൾക്കുമിടയിൽ മദ്ധ്യസ്ഥന്മാരെ നിശ്ചയിച്ചിരുന്നു എന്നും, ഈ മദ്ധ്യസ്ഥന്മാർ തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതാണ് എന്ന് അവകാശപ്പെട്ടിരുന്നു എന്നും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു.നബിമാരെയും മലക്കുകളെയും വരെ അല്ലാഹുവിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥന്മാരാക്കുന്നതിനെ അല്ലാഹു ശക്തമായി വിലക്കിയിട്ടുണ്ടെങ്കിൽ അവർക്ക് പുറമെയുള്ളവരുടെ കാര്യത്തിൽ അത് കൂടുതൽ വ്യക്തമാണ്. അതോടൊപ്പം എങ്ങനെയാണ് ഒരാൾ നബിമാരെയും റസൂലുകളെയും അല്ലാഹുവിനോടൊപ്പം ആരാധിക്കുക?! അവർ തന്നെയും അല്ലാഹുവിലേക്ക് സാമീപ്യം ലഭിക്കുന്നതിന് വേണ്ടി അങ്ങേയറ്റം പരിശ്രമിക്കുന്നവരാണ്. അല്ലാഹു നബിമാരുടെയും റസൂലുകളുടെയും അവസ്ഥ വിവരിച്ചു കൊണ്ട് പറഞ്ഞതു നോക്കൂ!'തീർച്ചയായും അവർ (പ്രവാചകൻമാർ) ഉത്തമകാര്യങ്ങൾക്ക് ധൃതി കാണിക്കുകയും,ആശിച്ച് കൊണ്ടും പേടിച്ച്കൊണ്ടും നമ്മോട് പ്രാർത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവർ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു.''(അമ്പിയാഅ്:90)അല്ലാഹു പറയുന്നു:"അവർ വിളിച്ച് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നത് ആരെയാണോ അവർ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാർഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തിൽ അല്ലാഹുവോട് ഏറ്റവും അടുത്തവർ തന്നെ (അപ്രകാരം തേടുന്നു.) അവർ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്റെ രക്ഷിതാവിന്റെ ശിക്ഷ തീർച്ചയായും ഭയപ്പെടേണ്ടതാകുന്നു."(ഇസ്റാഅ്: 57)ഈ ആയത്തിൻ്റെ ഉദ്ദേശം ഇപ്രകാരമാണ്: നിങ്ങൾ അല്ലാഹുവിന് പുറമെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന നബിമാരും മറ്റു സച്ചരിതരായ വ്യക്തികളും അല്ലാഹുവിലേക്ക് സാമീപ്യം തേടിക്കൊണ്ടിരിക്കുന്നവരാണ്. അല്ലാഹുവിൻ്റെ കാരുണ്യം പ്രതീക്ഷിച്ചു കൊണ്ടും, അവൻ്റെ ശിക്ഷയെ ഭയപ്പെട്ടു കൊണ്ടുമാണ് അവർ ജീവിക്കുന്നത്; ഇതാണ് അവരുടെ തന്നെ അവസ്ഥയെന്നിരിക്കെ എങ്ങനെയാണ് നിങ്ങൾ അവരെ വിളിച്ച് ആരാധിക്കുക?!
"മലക്കുകളെയും പ്രവാചകന്മാരെയും നിങ്ങൾ രക്ഷിതാക്കളായി സ്വീകരിക്കണമെന്ന് അദ്ദേഹം നിങ്ങളോട് കല്പക്കുകയുമില്ല. നിങ്ങൾ മുസ്ലിംകളായിക്കഴിഞ്ഞതിന് ശേഷം അവിശ്വാസം സ്വീകരിക്കാൻ അദ്ദേഹം നിങ്ങളോട് കല്പിക്കുകയോ?!"
(ആലു ഇംറാൻ: 80)
മനുഷ്യരെ ആരാധ്യന്മാരാക്കുകയോ, അവരെ അല്ലാഹുവിൻ്റെ പങ്കാളികളാക്കുകയോ, സൃഷ്ടികർതൃത്വത്തിലോ ആരാധനക്കുള്ള അർഹതയിലോ അവരെ അല്ലാഹുവിൻ്റെ തുല്ല്യരാക്കുകയോ ചെയ്യുന്നതിൽ നിന്ന് ഇസ്ലാം ശക്തമായി വിലക്കുന്നുണ്ട് എന്ന കാര്യം നീ മനസ്സിലാക്കി കഴിഞ്ഞിട്ടുണ്ട്. നസ്വാറാക്കൾക്ക് സംഭവിച്ച പിഴവ് അതാണ്. അവരെ കുറിച്ച് അല്ലാഹു പറയുന്നു:
"അവരുടെ പണ്ഡിതന്മാരെയും പുരോഹിതന്മാരെയും മർയമിന്റെ മകനായ മസീഹിനെയും അല്ലാഹുവിന് പുറമെ അവർ രക്ഷിതാക്കളായി സ്വീകരിച്ചു. എന്നാൽ ഏകനായ അല്ലാഹുവിനെ ആരാധിക്കാൻ മാത്രമായിരുന്നു അവർ കല്പിക്കപ്പെട്ടിരുന്നത്. അവനല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല. അവർ പങ്കുചേർക്കുന്നതിൽ നിന്ന് അവനെത്രയോ പരിശുദ്ധൻ!"
(തൗബ: 31)
അല്ലാഹുവിനും മനുഷ്യർക്കും ഇടയിൽ മദ്ധ്യസ്ഥന്മാരെ വെക്കുന്ന ബഹുദൈവാരാധകരെ അല്ലാഹു ശക്തമായി താക്കീത് ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നു:
"അറിയുക: അല്ലാഹുവിന് മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്കളങ്കമായ കീഴ്വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവർ (പറയുന്നു:) അല്ലാഹുവിങ്കലേക്ക് ഞങ്ങൾക്ക് കൂടുതൽ അടുപ്പമുണ്ടാക്കിത്തരാൻ വേണ്ടിമാത്രമാകുന്നു ഞങ്ങൾ അവരെ ആരാധിക്കുന്നത്. അവർ ഏതൊരു കാര്യത്തിൽ ഭിന്നത പുലർത്തുന്നുവോ അതിൽ അല്ലാഹു അവർക്കിടയിൽ വിധികല്പിക്കുക തന്നെ ചെയ്യും. നുണയനും നന്ദികെട്ടവനുമായിട്ടുള്ളവനാരോ അവനെ അല്ലാഹു നേർവഴിയിലാക്കുകയില്ല; തീർച്ച."
(സുമർ: 3)
നബി -ﷺ- യുടെ ആഗമനത്തിന് മുൻപ്, ജാഹിലിയ്യ കാലഘട്ടത്തിലെ വിഗ്രഹാരാധകർ അല്ലാഹുവിനും തങ്ങൾക്കുമിടയിൽ മദ്ധ്യസ്ഥന്മാരെ നിശ്ചയിച്ചിരുന്നു എന്നും, ഈ മദ്ധ്യസ്ഥന്മാർ തങ്ങളെ അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതാണ് എന്ന് അവകാശപ്പെട്ടിരുന്നു എന്നും അല്ലാഹു വ്യക്തമാക്കിയിരിക്കുന്നു.
നബിമാരെയും മലക്കുകളെയും വരെ അല്ലാഹുവിനും മനുഷ്യർക്കുമിടയിൽ മദ്ധ്യസ്ഥന്മാരാക്കുന്നതിനെ അല്ലാഹു ശക്തമായി വിലക്കിയിട്ടുണ്ടെങ്കിൽ അവർക്ക് പുറമെയുള്ളവരുടെ കാര്യത്തിൽ അത് കൂടുതൽ വ്യക്തമാണ്. അതോടൊപ്പം എങ്ങനെയാണ് ഒരാൾ നബിമാരെയും റസൂലുകളെയും അല്ലാഹുവിനോടൊപ്പം ആരാധിക്കുക?! അവർ തന്നെയും അല്ലാഹുവിലേക്ക് സാമീപ്യം ലഭിക്കുന്നതിന് വേണ്ടി അങ്ങേയറ്റം പരിശ്രമിക്കുന്നവരാണ്. അല്ലാഹു നബിമാരുടെയും റസൂലുകളുടെയും അവസ്ഥ വിവരിച്ചു കൊണ്ട് പറഞ്ഞതു നോക്കൂ!
'തീർച്ചയായും അവർ (പ്രവാചകൻമാർ) ഉത്തമകാര്യങ്ങൾക്ക് ധൃതി കാണിക്കുകയും,ആശിച്ച് കൊണ്ടും പേടിച്ച്കൊണ്ടും നമ്മോട് പ്രാർത്ഥിക്കുകയും ചെയ്യുന്നവരായിരുന്നു. അവർ നമ്മോട് താഴ്മ കാണിക്കുന്നവരുമായിരുന്നു.''
(അമ്പിയാഅ്:90)
അല്ലാഹു പറയുന്നു:
"അവർ വിളിച്ച് പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നത് ആരെയാണോ അവർ തന്നെ തങ്ങളുടെ രക്ഷിതാവിങ്കലേക്ക് സമീപനമാർഗം തേടിക്കൊണ്ടിരിക്കുകയാണ്. അതെ, അവരുടെ കൂട്ടത്തിൽ അല്ലാഹുവോട് ഏറ്റവും അടുത്തവർ തന്നെ (അപ്രകാരം തേടുന്നു.) അവർ അവന്റെ കാരുണ്യം ആഗ്രഹിക്കുകയും അവന്റെ ശിക്ഷ ഭയപ്പെടുകയും ചെയ്യുന്നു, നിന്റെ രക്ഷിതാവിന്റെ ശിക്ഷ തീർച്ചയായും ഭയപ്പെടേണ്ടതാകുന്നു."
(ഇസ്റാഅ്: 57)
ഈ ആയത്തിൻ്റെ ഉദ്ദേശം ഇപ്രകാരമാണ്: നിങ്ങൾ അല്ലാഹുവിന് പുറമെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്ന നബിമാരും മറ്റു സച്ചരിതരായ വ്യക്തികളും അല്ലാഹുവിലേക്ക് സാമീപ്യം തേടിക്കൊണ്ടിരിക്കുന്നവരാണ്. അല്ലാഹുവിൻ്റെ കാരുണ്യം പ്രതീക്ഷിച്ചു കൊണ്ടും, അവൻ്റെ ശിക്ഷയെ ഭയപ്പെട്ടു കൊണ്ടുമാണ് അവർ ജീവിക്കുന്നത്; ഇതാണ് അവരുടെ തന്നെ അവസ്ഥയെന്നിരിക്കെ എങ്ങനെയാണ് നിങ്ങൾ അവരെ വിളിച്ച് ആരാധിക്കുക?!
44- ഈ ലേഖനത്തിൻ്റെ പരിസമാപ്തിയിൽ നാം ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തട്ടെ: കാലഘട്ടവും സാമൂഹിക ചുറ്റുപാടുകളും രാജ്യങ്ങളും വ്യത്യാസപ്പെടുന്നതിന് അനുസരിച്ച് മനുഷ്യരുടെ ചിന്തകളിലും ഉദ്ദേശലക്ഷ്യങ്ങളിലും വ്യത്യാസങ്ങൾ സ്വാഭാവികമാണ്. മനുഷ്യസമൂഹത്തിൻ്റെ മൊത്തം പ്രകൃതിയിൽ പെട്ടതാണത്. അവൻ്റെ പ്രവർത്തനങ്ങളും രീതികളും പരസ്പരവിഭിന്നമായിരിക്കും. അതിനാൽ അവർക്ക് വഴികാട്ടുന്ന ഒരു മാർഗദർശി എപ്പോഴും അനിവാര്യമാണ്. അവരെ ഒരുമിച്ചു നിർത്തുന്ന ഒരു വിശ്വാസസംഹിത നിർബന്ധമായും വേണ്ടതുണ്ട്. അവരെ സംരക്ഷിക്കുന്ന ഒരു വിധികർത്താവെന്നോണം നിലകൊള്ളുന്ന ഒരാൾ. അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ മുൻകഴിഞ്ഞ നബിമാർ അക്കാര്യം നിറവേറ്റിയിരുന്നു. അവർ നന്മയുടെയും വിവേകത്തിൻ്റെയും വഴിയിലേക്ക് മനുഷ്യരെ നയിച്ചവരായിരുന്നു. അല്ലാഹുവിൻ്റെ മതനിയമങ്ങൾക്ക് മേൽ അവർ ജനങ്ങളെ ഒരുമിച്ചു കൂട്ടി. അവർക്കിടയിൽ സത്യവും നീതിയും പ്രകാരം വിധികൽപ്പിച്ചു. നബിമാർക്ക് ഉത്തരം നൽകുന്നതിലെ ശുഷ്കാന്തിയുടെയും, പ്രവാചകന്മാരുടെ കാലഘട്ടത്തോടുള്ള സാമീപ്യത്തിൻ്റെയും തോതനുസരിച്ച് അവരുടെ കാര്യങ്ങൾ ശരിയായി നിലകൊണ്ടു. എന്നാൽ മുഹമ്മദ് നബി -ﷺ- യുടെ നിയോഗമനത്തോടെ അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങൾക്ക് അവൻ അന്ത്യം കുറിച്ചിരിക്കുന്നു. എന്നാൽ നബി -ﷺ- ക്ക് നൽകിയ സന്ദേശം അവൻ നിലനിർത്തുകയും, ജനങ്ങൾക്ക് സന്മാർഗമായി അതിനെ അവൻ ഇവിടെ ബാക്കി നിർത്തുകയും ചെയ്തിരിക്കുന്നു. മനുഷ്യർക്ക് പ്രകാശവും, അല്ലാഹുവിലേക്ക് എത്തിക്കുന്ന വഴിയിലേക്ക് മാർഗദർശനം നൽകുന്നതുമാകുന്നു അത്.
ഈ ലേഖനത്തിൻ്റെ പരിസമാപ്തിയിൽ നാം ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തട്ടെ: കാലഘട്ടവും സാമൂഹിക ചുറ്റുപാടുകളും രാജ്യങ്ങളും വ്യത്യാസപ്പെടുന്നതിന് അനുസരിച്ച് മനുഷ്യരുടെ ചിന്തകളിലും ഉദ്ദേശലക്ഷ്യങ്ങളിലും വ്യത്യാസങ്ങൾ സ്വാഭാവികമാണ്. മനുഷ്യസമൂഹത്തിൻ്റെ മൊത്തം പ്രകൃതിയിൽ പെട്ടതാണത്. അവൻ്റെ പ്രവർത്തനങ്ങളും രീതികളും പരസ്പരവിഭിന്നമായിരിക്കും. അതിനാൽ അവർക്ക് വഴികാട്ടുന്ന ഒരു മാർഗദർശി എപ്പോഴും അനിവാര്യമാണ്. അവരെ ഒരുമിച്ചു നിർത്തുന്ന ഒരു വിശ്വാസസംഹിത നിർബന്ധമായും വേണ്ടതുണ്ട്. അവരെ സംരക്ഷിക്കുന്ന ഒരു വിധികർത്താവെന്നോണം നിലകൊള്ളുന്ന ഒരാൾ. അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ മുൻകഴിഞ്ഞ നബിമാർ അക്കാര്യം നിറവേറ്റിയിരുന്നു. അവർ നന്മയുടെയും വിവേകത്തിൻ്റെയും വഴിയിലേക്ക് മനുഷ്യരെ നയിച്ചവരായിരുന്നു. അല്ലാഹുവിൻ്റെ മതനിയമങ്ങൾക്ക് മേൽ അവർ ജനങ്ങളെ ഒരുമിച്ചു കൂട്ടി. അവർക്കിടയിൽ സത്യവും നീതിയും പ്രകാരം വിധികൽപ്പിച്ചു. നബിമാർക്ക് ഉത്തരം നൽകുന്നതിലെ ശുഷ്കാന്തിയുടെയും, പ്രവാചകന്മാരുടെ കാലഘട്ടത്തോടുള്ള സാമീപ്യത്തിൻ്റെയും തോതനുസരിച്ച് അവരുടെ കാര്യങ്ങൾ ശരിയായി നിലകൊണ്ടു. എന്നാൽ വഴിപിഴപ്പിക്കുന്നവർ അധികരിക്കുകയും, അജ്ഞത വ്യാപിക്കുകയും വിഗ്രഹങ്ങൾ ആരാധിക്കപ്പെടുകയും ചെയ്തപ്പോൾ അല്ലാഹു അവൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- യെ നിയോഗിച്ചു. സന്മാർഗവും സത്യമതമായ ഇസ്ലാമും കൊണ്ടാണ് അദ്ദേഹം വന്നിരിക്കുന്നത്. ജനങ്ങളെ നിഷേധത്തിൻ്റെയും അജ്ഞതയുടെയും വിഗ്രഹാരാധനയുടെയും ഇരുട്ടുകളിൽ നിന്ന് അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ സന്മാർഗം സ്വീകരിക്കുകയും ചെയ്യുക എന്ന പ്രകാശത്തിലേക്ക് അവിടുന്ന് ക്ഷണിക്കുന്നു.
45- അതിനാൽ -ഹേ സുഹൃത്തേ!-! നിന്നെ ഞാനിതാ ക്ഷണിക്കുന്നു. അന്ധമായ അനുകരണവും നാട്ടാചാരങ്ങളും മാറ്റിവെച്ചു കൊണ്ട് നിന്നെ സൃഷ്ടിച്ച അല്ലാഹുവിൻ്റെ മാർഗത്തിൽ സത്യസന്ധതയോടെ എഴുന്നേറ്റു നിൽക്കുക. നിൻ്റെ മരണശേഷം നീ നിൻ്റെ രക്ഷിതാവായ അല്ലാഹുവിലേക്കാണ് മടങ്ങാനിരിക്കുന്നത് എന്ന കാര്യം ഓർക്കുക. നിൻ്റെ സ്വന്തം ശരീരത്തിലേക്കും, നിനക്ക് ചുറ്റുപാടുമുള്ള പ്രപഞ്ചത്തിൻ്റെ ചക്രവാളസീമയിലേക്കും നോക്കുക! ഗുണപാഠം ഉൾക്കൊള്ളുക! അതിനാൽ നീ മുസ്ലിമാവുക; എങ്കിൽ നിനക്ക് നിൻ്റെ ഈ ജീവിതത്തിലും, മരണ ശേഷമുള്ള നിൻ്റെ പാരത്രിക ജീവിതത്തിലും മഹത്തായ സൗഭാഗ്യം നുകരാം! ഇസ്ലാം സ്വീകരിക്കുന്നതിന് നീ ഇത്ര മാത്രമേ ചെയ്യേണ്ടതുള്ളൂ: "അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്" (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു) എന്ന് സാക്ഷ്യം വഹിക്കുക. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിൽ നിന്നും നീ ബന്ധവിഛേദനം നടത്തുക. മരണപ്പെട്ടവരെ അല്ലാഹു ഉയിർത്തെഴുന്നേൽപ്പിക്കുന്നതാണെന്നും, അല്ലാഹുവിൻ്റെ വിചാരണയും, അവൻ ഒരുക്കി വെച്ചിരിക്കുന്ന ശിക്ഷയും പ്രതിഫലവും സത്യമാണെന്നും വിശ്വസിക്കുക. ഈ പറഞ്ഞ സാക്ഷ്യവചനം നീ ഉച്ചരിക്കുകയും, ഇക്കാര്യങ്ങൾ നീ വിശ്വസിക്കുകയും ചെയ്താൽ അതോടെ നീ മുസ്ലിമായിരിക്കുന്നു. മുസ്ലിമാകുന്നതോടെ അല്ലാഹു കൽപ്പിച്ച മതനിയമങ്ങൾ നീ പാലിക്കണം. അഞ്ചു നേരം നിസ്കാരം നിർവ്വഹിക്കുക, സകാത് നൽകുക, റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കുക, സാധിക്കുമെങ്കിൽ ഹജ്ജ് ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉദാഹരണം.
അതിനാൽ അല്ലാഹുവിന് വേണ്ടി നീ നേരെ -സത്യസന്ധതയോടെ- നിലകൊള്ളുക. അന്ധമായ അനുകരണവും, നാട്ടാചാരങ്ങളും പിൻപറ്റുന്നത് ഇതോടെ ഉപേക്ഷിക്കുക! അല്ലാഹു നിന്നെ അതിലേക്കാണല്ലോ ക്ഷണിച്ചിട്ടുള്ളത്. അല്ലാഹു പറയുന്നു:"നീ പറയുക: ഞാൻ നിങ്ങളോട് ഒരു കാര്യം മാത്രമേ ഉപദേശിക്കുന്നുള്ളൂ. അല്ലാഹുവിന് വേണ്ടി നിങ്ങൾ ഈരണ്ടു പേരായോ ഒറ്റയായോ നില്ക്കുകയും എന്നിട്ട് നിങ്ങൾ ചിന്തിക്കുകയും ചെയ്യണമെന്ന്. നിങ്ങളുടെ കൂട്ടുകാരന്ന് (മുഹമ്മദ് നബി -ﷺ- ക്ക്) യാതൊരു ഭ്രാന്തുമില്ല. ഭയങ്കരമായ ശിക്ഷയുടെ മുൻപ് നിങ്ങൾക്ക് താക്കീത് നല്കുന്ന വ്യക്തി മാത്രമാകുന്നു അദ്ദേഹം."(സബഅ്:46)നിൻ്റെ മരണശേഷം അല്ലാഹുവിലേക്ക് -നിൻ്റെ സ്രഷ്ടാവിലേക്കാണ്- നീ മടങ്ങിച്ചെല്ലുന്നത് എന്ന കാര്യം നീ മനസ്സിലാക്കുക. അല്ലാഹു പറയുന്നു:"മനുഷ്യന്ന് താൻ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും.അവൻ്റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യവും.പിന്നീട് അവന് അതിന് ഏറ്റവും പൂർണ്ണമായ പ്രതിഫലം നല്കപ്പെടുന്നതാണെന്നും,നിന്റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്ന് അവസാനിക്കുന്നതെന്നും."(നജ്മ്:39-42)സ്വന്തം ശരീരത്തിലേക്ക് നീ നോക്കുക! ചക്രവാളസീമകളിലേക്ക് നിൻ്റെ കണ്ണോടിക്കുക. അല്ലാഹു പറഞ്ഞതു പോലെ:"ആകാശഭൂമികളുടെ ആധിപത്യരഹസ്യത്തെപ്പറ്റിയും, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും, അവരുടെ അവധി അടുത്തിട്ടുണ്ടായിരിക്കാം എന്നതിനെപ്പറ്റിയും അവർ ചിന്തിച്ച് നോക്കിയില്ലേ? ഇനി ഇതിന് (ഖുർആന്ന്) ശേഷം ഏതൊരു വൃത്താന്തത്തിലാണ് അവർ വിശ്വസിക്കാൻ പോകുന്നത്?"(അഅ്റാഫ്:185)അതിനാൽ നീ മുസ്ലിമാവുക! ഈ ലോകജീവിതത്തിലും, മരണശേഷമുള്ള പരലോകത്തിലും നിനക്ക് സൗഭാഗ്യങ്ങൾ നേടിയെടുക്കാം. ഇസ്ലാമിൽ പ്രവേശിക്കാൻ നീ ഉദ്ദേശിക്കുന്നു എങ്കിൽ 'അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്, വ അന്ന മുഹമ്മദൻ റസൂലുല്ലാഹ്' (അർത്ഥം: അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു) എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ.യമനിലേക്ക് പ്രബോധന ദൗത്യവുമായി മുആദ് -رَضِيَ اللَّهُ عَنْهُ- വിനെ നിയോഗിക്കുമ്പോൾ മുഹമ്മദ് നബി -ﷺ- പറഞ്ഞ വാക്കുകളിലൊന്ന് ഇപ്രകാരമാണ്:ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- വിനെ യമനിലേക്ക് നിയോഗിച്ചപ്പോൾ അദ്ദേഹത്തോട് പറഞ്ഞു: "വേദക്കാരിൽ പെട്ട ഒരു ജനതയിലേക്കാണ് നീ പോകുന്നത്. അതിനാൽ അവരെ നീ ആദ്യം ക്ഷണിക്കുന്നത് 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന് സാക്ഷ്യം വഹിക്കുന്നതിലേക്കായിരിക്കട്ടെ!" -മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: അല്ലാഹുവിനെ ഏകനാക്കുന്നതിലേക്കായിരിക്കട്ടെ.- "അവർ അക്കാര്യത്തിൽ നിന്നെ അനുസരിച്ചാൽ അല്ലാഹു അവരുടെ മേൽ രാവിലെയും രാത്രിയുമായി എല്ലാ ദിവസവും അഞ്ചു നേരത്തെ നിസ്കാരം നിർബന്ധമാക്കിയിരിക്കുന്നു എന്ന് അവരെ അറിയിക്കുക. അക്കാര്യത്തിൽ അവർ നിന്നെ അനുസരിച്ചാൽ അവരിലെ സമ്പന്നരിൽ നിന്ന് എടുത്ത് അവരിലെ ദരിദ്രരിലേക്ക് നൽകേണ്ടതായ ഒരു ദാനധർമ്മം അല്ലാഹു അവരുടെ മേൽ നിർബന്ധമാക്കിയിട്ടുണ്ട് എന്ന് അവരെ അറിയിക്കുക."(മുസ്ലിം:19)അതോടൊപ്പം അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിൽ നിന്നും നീ ബന്ധവിഛേദനം പ്രഖ്യാപിക്കുക! അപ്രകാരം ചെയ്യുക എന്നത് ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- പിന്തുടർന്ന ഹനീഫിയ്യതിൻ്റെ (നേരായ) വഴിയാണ്. അല്ലാഹു പറയുന്നു:"നിങ്ങൾ ഇബ്രാഹീമിലും അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവർ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദർഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവയുമായുള്ള ബന്ധത്തിൽ നിന്നു തീർച്ചയായും ഞങ്ങൾ ഒഴിവായവരാകുന്നു. നിങ്ങളിൽ ഞങ്ങൾ അവിശ്വസിച്ചിരിക്കുന്നു. നിങ്ങൾ അല്ലാഹുവിൽ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മിൽ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു."(മുംതഹന:4)അതോടൊപ്പം ഖബറുകളിലുള്ളവരെ അല്ലാഹു ഉയിർത്തെഴുന്നേൽപ്പിക്കുന്നതാണ് എന്നും നീ വിശ്വസിക്കുക. അല്ലാഹു പറയുന്നു:"അതെന്തുകൊണ്ടെന്നാൽ അല്ലാഹു തന്നെയാണ് സത്യമായുള്ളവൻ. അവൻ മരിച്ചവരെ ജീവിപ്പിക്കും. അവൻ ഏത് കാര്യത്തിനും കഴിവുള്ളവനാണ്.അന്ത്യസമയം വരിക തന്നെചെയ്യും. അതിൽ യാതൊരു സംശയവുമില്ല. ഖബ്റുകളിലുള്ളവരെ അല്ലാഹു ഉയിർത്തെഴുന്നേല്പിക്കുകയും ചെയ്യും."(ഹജ്ജ്:6-7)അതോടൊപ്പം പരലോകത്ത് അല്ലാഹു മനുഷ്യരെ വിചാരണ ചെയ്യുമെന്നും, അവരുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്നതാണെന്നും നീ വിശ്വസിക്കുക. അല്ലാഹു പറയുന്നു:"ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ലക്ഷ്യത്തോടെ സൃഷ്ടിച്ചിരിക്കുന്നു. ഓരോ ആൾക്കും താൻ പ്രവർത്തിച്ചതിനുള്ള പ്രതിഫലം നല്കപ്പെടാൻ വേണ്ടിയുമാണ് അത്. അവരോട് അനീതി കാണിക്കപ്പെടുന്നതല്ല."(ജാഥിയഃ:22)
"നീ പറയുക: ഞാൻ നിങ്ങളോട് ഒരു കാര്യം മാത്രമേ ഉപദേശിക്കുന്നുള്ളൂ. അല്ലാഹുവിന് വേണ്ടി നിങ്ങൾ ഈരണ്ടു പേരായോ ഒറ്റയായോ നില്ക്കുകയും എന്നിട്ട് നിങ്ങൾ ചിന്തിക്കുകയും ചെയ്യണമെന്ന്. നിങ്ങളുടെ കൂട്ടുകാരന്ന് (മുഹമ്മദ് നബി -ﷺ- ക്ക്) യാതൊരു ഭ്രാന്തുമില്ല. ഭയങ്കരമായ ശിക്ഷയുടെ മുൻപ് നിങ്ങൾക്ക് താക്കീത് നല്കുന്ന വ്യക്തി മാത്രമാകുന്നു അദ്ദേഹം."
(സബഅ്:46)
നിൻ്റെ മരണശേഷം അല്ലാഹുവിലേക്ക് -നിൻ്റെ സ്രഷ്ടാവിലേക്കാണ്- നീ മടങ്ങിച്ചെല്ലുന്നത് എന്ന കാര്യം നീ മനസ്സിലാക്കുക. അല്ലാഹു പറയുന്നു:
"മനുഷ്യന്ന് താൻ പ്രയത്നിച്ചതല്ലാതെ മറ്റൊന്നുമില്ല എന്നും.
അവൻ്റെ പ്രയത്നഫലം വഴിയെ കാണിച്ചുകൊടുക്കപ്പെടും എന്നുമുള്ള കാര്യവും.
പിന്നീട് അവന് അതിന് ഏറ്റവും പൂർണ്ണമായ പ്രതിഫലം നല്കപ്പെടുന്നതാണെന്നും,
നിന്റെ രക്ഷിതാവിങ്കലേക്കാണ് എല്ലാം ചെന്ന് അവസാനിക്കുന്നതെന്നും."
(നജ്മ്:39-42)
സ്വന്തം ശരീരത്തിലേക്ക് നീ നോക്കുക! ചക്രവാളസീമകളിലേക്ക് നിൻ്റെ കണ്ണോടിക്കുക. അല്ലാഹു പറഞ്ഞതു പോലെ:
"ആകാശഭൂമികളുടെ ആധിപത്യരഹസ്യത്തെപ്പറ്റിയും, അല്ലാഹു സൃഷ്ടിച്ച ഏതൊരു വസ്തുവെപ്പറ്റിയും, അവരുടെ അവധി അടുത്തിട്ടുണ്ടായിരിക്കാം എന്നതിനെപ്പറ്റിയും അവർ ചിന്തിച്ച് നോക്കിയില്ലേ? ഇനി ഇതിന് (ഖുർആന്ന്) ശേഷം ഏതൊരു വൃത്താന്തത്തിലാണ് അവർ വിശ്വസിക്കാൻ പോകുന്നത്?"
(അഅ്റാഫ്:185)
അതിനാൽ നീ മുസ്ലിമാവുക! ഈ ലോകജീവിതത്തിലും, മരണശേഷമുള്ള പരലോകത്തിലും നിനക്ക് സൗഭാഗ്യങ്ങൾ നേടിയെടുക്കാം. ഇസ്ലാമിൽ പ്രവേശിക്കാൻ നീ ഉദ്ദേശിക്കുന്നു എങ്കിൽ 'അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്, വ അന്ന മുഹമ്മദൻ റസൂലുല്ലാഹ്' (അർത്ഥം: അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു) എന്ന് പറയുക മാത്രമേ വേണ്ടതുള്ളൂ.
യമനിലേക്ക് പ്രബോധന ദൗത്യവുമായി മുആദ് -رَضِيَ اللَّهُ عَنْهُ- വിനെ നിയോഗിക്കുമ്പോൾ മുഹമ്മദ് നബി -ﷺ- പറഞ്ഞ വാക്കുകളിലൊന്ന് ഇപ്രകാരമാണ്:
ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- മുആദ് ബ്നു ജബൽ -رَضِيَ اللَّهُ عَنْهُ- വിനെ യമനിലേക്ക് നിയോഗിച്ചപ്പോൾ അദ്ദേഹത്തോട് പറഞ്ഞു: "വേദക്കാരിൽ പെട്ട ഒരു ജനതയിലേക്കാണ് നീ പോകുന്നത്. അതിനാൽ അവരെ നീ ആദ്യം ക്ഷണിക്കുന്നത് 'ലാ ഇലാഹ ഇല്ലല്ലാഹ്' (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല) എന്ന് സാക്ഷ്യം വഹിക്കുന്നതിലേക്കായിരിക്കട്ടെ!" -മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്: അല്ലാഹുവിനെ ഏകനാക്കുന്നതിലേക്കായിരിക്കട്ടെ.- "അവർ അക്കാര്യത്തിൽ നിന്നെ അനുസരിച്ചാൽ അല്ലാഹു അവരുടെ മേൽ രാവിലെയും രാത്രിയുമായി എല്ലാ ദിവസവും അഞ്ചു നേരത്തെ നിസ്കാരം നിർബന്ധമാക്കിയിരിക്കുന്നു എന്ന് അവരെ അറിയിക്കുക. അക്കാര്യത്തിൽ അവർ നിന്നെ അനുസരിച്ചാൽ അവരിലെ സമ്പന്നരിൽ നിന്ന് എടുത്ത് അവരിലെ ദരിദ്രരിലേക്ക് നൽകേണ്ടതായ ഒരു ദാനധർമ്മം അല്ലാഹു അവരുടെ മേൽ നിർബന്ധമാക്കിയിട്ടുണ്ട് എന്ന് അവരെ അറിയിക്കുക."
(മുസ്ലിം:19)
അതോടൊപ്പം അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിൽ നിന്നും നീ ബന്ധവിഛേദനം പ്രഖ്യാപിക്കുക! അപ്രകാരം ചെയ്യുക എന്നത് ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- പിന്തുടർന്ന ഹനീഫിയ്യതിൻ്റെ (നേരായ) വഴിയാണ്. അല്ലാഹു പറയുന്നു:
"നിങ്ങൾ ഇബ്രാഹീമിലും അദ്ദേഹത്തിന്റെ കൂടെയുള്ളവരിലും ഉത്തമമായ ഒരു മാതൃക ഉണ്ടായിട്ടുണ്ട്. അവർ തങ്ങളുടെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദർഭം: നിങ്ങളുമായും അല്ലാഹുവിന് പുറമെ നിങ്ങൾ ആരാധിക്കുന്നവയുമായുള്ള ബന്ധത്തിൽ നിന്നു തീർച്ചയായും ഞങ്ങൾ ഒഴിവായവരാകുന്നു. നിങ്ങളിൽ ഞങ്ങൾ അവിശ്വസിച്ചിരിക്കുന്നു. നിങ്ങൾ അല്ലാഹുവിൽ മാത്രം വിശ്വസിക്കുന്നത് വരെ എന്നെന്നേക്കുമായി ഞങ്ങളും നിങ്ങളും തമ്മിൽ ശത്രുതയും വിദ്വേഷവും പ്രകടമാവുകയും ചെയ്തിരിക്കുന്നു."
(മുംതഹന:4)
അതോടൊപ്പം ഖബറുകളിലുള്ളവരെ അല്ലാഹു ഉയിർത്തെഴുന്നേൽപ്പിക്കുന്നതാണ് എന്നും നീ വിശ്വസിക്കുക. അല്ലാഹു പറയുന്നു:
"അതെന്തുകൊണ്ടെന്നാൽ അല്ലാഹു തന്നെയാണ് സത്യമായുള്ളവൻ. അവൻ മരിച്ചവരെ ജീവിപ്പിക്കും. അവൻ ഏത് കാര്യത്തിനും കഴിവുള്ളവനാണ്.
അന്ത്യസമയം വരിക തന്നെചെയ്യും. അതിൽ യാതൊരു സംശയവുമില്ല. ഖബ്റുകളിലുള്ളവരെ അല്ലാഹു ഉയിർത്തെഴുന്നേല്പിക്കുകയും ചെയ്യും."
(ഹജ്ജ്:6-7)
അതോടൊപ്പം പരലോകത്ത് അല്ലാഹു മനുഷ്യരെ വിചാരണ ചെയ്യുമെന്നും, അവരുടെ പ്രവർത്തനങ്ങൾക്ക് പ്രതിഫലം നൽകുന്നതാണെന്നും നീ വിശ്വസിക്കുക. അല്ലാഹു പറയുന്നു:
"ആകാശങ്ങളും ഭൂമിയും അല്ലാഹു ശരിയായ ലക്ഷ്യത്തോടെ സൃഷ്ടിച്ചിരിക്കുന്നു. ഓരോ ആൾക്കും താൻ പ്രവർത്തിച്ചതിനുള്ള പ്രതിഫലം നല്കപ്പെടാൻ വേണ്ടിയുമാണ് അത്. അവരോട് അനീതി കാണിക്കപ്പെടുന്നതല്ല."
(ജാഥിയഃ:22)
ഈ പറഞ്ഞതെല്ലാം നീ സാക്ഷ്യം വഹിച്ചാൽ നീ മുസ്ലിമായി തീർന്നിരിക്കുന്നു. അതിനാൽ -ഇതിന് ശേഷം- നീ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. അവൻ പഠിപ്പിച്ചു തന്ന രൂപത്തിൽ നിസ്കാരവും സകാത്തും നോമ്പും -സാധിക്കുമെങ്കിൽ- ഹജ്ജും നീ നിർവ്വഹിക്കണം. അതല്ലാത്ത ആരാധനാകർമ്മങ്ങളും നീ ചെയ്യാൻ പരിശ്രമിക്കണം.
പ്രിൻ്റിംഗ് തിയ്യതി: 19 - 11 - 1441 (ഹിജ്റ)
ഗ്രന്ഥകർത്താവ്: ഡോ. മുഹമ്മദ് ബ്നു അബ്ദില്ലാഹ് അസ്സുഹൈം
ഇസ്ലാമിക് തിയോളജി, മുൻ പ്രൊഫസർ.
കുല്ലിയതു തർബിയ, ജാമിഅതുൽ മലിക് സഊദ്
രിയാദ്വ്, സൗദി അറേബ്യ
ഇസ്ലാം........................................................................................................................................ 1
ഇസ്ലാം; ഒരു ചെറുവിവരണം (ഖുർആനിലും നബിചര്യയിലും വന്നതുപോലെ)............. 1
1- ലോകങ്ങളുടെ സ്രഷ്ടാവായ അല്ലാഹുവിൽ നിന്ന് സർവ്വ മനുഷ്യരിലേക്കുമുള്ള സന്ദേശമാണ് ഇസ്ലാം. എന്നെന്നേക്കുമുള്ള പ്രപഞ്ചസ്രഷ്ടാവിൻ്റെ ദൈവികസന്ദേശമാകുന്നു അത്. കാലാകാലങ്ങളിൽ അല്ലാഹുവിൽ നിന്ന് വന്നെത്തിയ സന്ദേശങ്ങളിൽ അവസാനത്തേതുമാണ് ഇസ്ലാം............. 2
2- ഏതെങ്കിലും വിഭാഗത്തിനോ പ്രത്യേക ദേശക്കാർക്കോ മാത്രമായി നിശ്ചയിക്കപ്പെട്ടതല്ല ഇസ്ലാം മതം. മറിച്ച് സർവ്വ ജനങ്ങൾക്കുമായി അല്ലാഹു നൽകിയ മതമാകുന്നു അത്............................... 2
3- മുൻപ് കഴിഞ്ഞു പോയ ദൈവിക ദൂതന്മാരും പ്രവാചകന്മാരും (നബിമാരും റസൂലുകളും) തങ്ങളുടെ ജനങ്ങൾക്ക് നൽകിയ സന്ദേശത്തിൻ്റെ പൂർത്തീകരണമായി അല്ലാഹു നിശ്ചയിച്ച മതമാകുന്നു ഇസ്ലാം..................................................................................................................................................... 3
4- എല്ലാ ദൈവദൂതന്മാരുടെയും (നബിമാർ) ആചാരാനുഷ്ഠാനങ്ങളിൽ വ്യത്യാസങ്ങളുണ്ടായിരുന്നെങ്കിലും അവരുടെ മതം ഒന്നാകുന്നു.......................................... 3
5- നൂഹ് (നോഹാ), ഇബ്രാഹീം (അബ്രഹാം), മൂസാ (മോശെ), സുലൈമാൻ (സോളമൻ), ദാവൂദ് (ദാവീദ്), ഈസാ (യേശു) തുടങ്ങി എല്ലാ ദൈവദൂതന്മാരും (നബിമാർ) ക്ഷണിച്ച അതേ ആദർശത്തിലേക്ക് തന്നെയാണ് ഇസ്ലാമും ക്ഷണിക്കുന്നത്. അതായത് സർവ്വതിൻ്റെയും രക്ഷിതാവും ആരാധ്യനുമായുള്ളവൻ അല്ലാഹുവാകുന്നു എന്ന സന്ദേശം. അവനാകുന്നു സർവ്വതിനെയും സൃഷ്ടിച്ചവൻ. ഏവർക്കും ഉപജീവനം നൽകുന്നവനും, എല്ലാവർക്കും ജീവൻ നൽകുന്നവനും, മരിപ്പിക്കുന്നവനും അവൻ തന്നെ. സർവ്വതിൻ്റെയും ഉടമസ്ഥനും, രാജാക്കന്മാരുടെ രാജാവുമായുള്ളവനാണ് അവൻ. അവനാണ് സർവ്വതിനെയും നിയന്ത്രിക്കുന്നവൻ. അങ്ങേയറ്റം കരുണകടാക്ഷങ്ങൾ ചൊരിയുന്നവനും സൃഷ്ടികളോട് ദയാവായ്പുള്ളവനുമാണവൻ........................................................................ 4
6- അല്ലാഹുവാകുന്നു സർവ്വതിൻ്റെയും സ്രഷ്ടാവ്. എല്ലാ ആരാധനകൾക്കും അർഹതയുള്ളവൻ അവൻ മാത്രമാകുന്നു. അവനോടൊപ്പം മറ്റൊരാളും ആരാധിക്കപ്പെട്ടു കൂടാ.................................. 6
7- പ്രപഞ്ചത്തിലുള്ള -നമുക്ക് ദൃശ്യമായതും അദൃശ്യമായതുമായ- എല്ലാം സൃഷ്ടിച്ചത് അല്ലാഹുവാകുന്നു. അവന് പുറമെയുള്ളതെല്ലാം അവൻ്റെ സൃഷ്ടികളിൽ പെട്ടവ മാത്രമാകുന്നു. ആകാശങ്ങളെയും ഭൂമിയെയും ആറു ദിവസങ്ങളിലായി അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു.................................... 8
8- തൻ്റെ സർവ്വാധികാരത്തിലും സൃഷ്ടിപ്പിലും നിയന്ത്രണത്തിലും ഒരു പങ്കാളിയും അല്ലാഹുവിനില്ല. ആരാധിക്കപ്പെടാൻ അർഹതയുള്ള ഒരാളും അവന് പുറമെയില്ല........................................ 9
9- അല്ലാഹു ഒരു സന്താനത്തിന് ജന്മം നൽകിയിട്ടില്ല. അവൻ ആരുടെയും സന്താനമായി ജനിച്ചിട്ടുമില്ല. അവനോട് കിടയൊത്തവനോ, അവനോട് സമാനതയുള്ളവനോ അല്ല............................... 10
10- അല്ലാഹു അവൻ്റെ സൃഷ്ടികളിൽ വിലയം പ്രാപിക്കുകയില്ല. അവൻ്റെ സൃഷ്ടികളിൽ ഒന്നിലും അല്ലാഹുവിൻ്റെ അസ്തിത്വം കൂടിച്ചേർന്നിട്ടുമില്ല............................................................ 10
11-തൻ്റെ സൃഷ്ടികളോട് അങ്ങേയറ്റം ദയാവായ്പുള്ളവനും, അവരോട് അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമാണ് അല്ലാഹു. അതിനാലാണ് അവൻ നബിമാരെ (ദൈവദൂതന്മാർ) അയച്ചതും, വേദഗ്രന്ഥങ്ങൾ അവതരിപ്പിച്ചതും........................................................................................ 11
12- സർവ്വതിൻ്റെയും രക്ഷാധികാരിയും അങ്ങേയറ്റം കാരുണ്യം ചൊരിയുന്നവനുമാണ് അല്ലാഹു. തൻ്റെ സൃഷ്ടികളെ മുഴുവൻ അന്ത്യനാളിൽ അവൻ വിചാരണ ചെയ്യുന്നതാണ്. അതിന് മുൻപായി അവരുടെ ഖബറുകളിൽ നിന്ന് അവൻ അവരെ ഉയിർത്തെഴുന്നേൽപ്പിക്കുന്നതാണ്. ഓരോ വ്യക്തിക്കും അവൻ ചെയ്ത ഓരോ നന്മയുടെയും തിന്മയുടെയും പ്രതിഫലം അവൻ നൽകും. ആരെങ്കിലും അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ട് സൽകർമ്മങ്ങൾ പ്രവർത്തിച്ചുവെങ്കിൽ അവന് ശാശ്വതമായ സുഖാനുഗ്രഹങ്ങളുണ്ടായിരിക്കും. ആരെങ്കിലും അല്ലാഹുവിനെ നിഷേധിക്കുകയും, തിന്മകൾ പ്രവർത്തിക്കുകയും ചെയ്തുവെങ്കിൽ അവന് കഠിനമായ ശിക്ഷയായിരിക്കും പരലോകത്ത് ലഭിക്കുക.................................................................................................................................................... 12
13- അല്ലാഹു ആദമിനെ മണ്ണിൽ നിന്നാണ് സൃഷ്ടിച്ചത്. അദ്ദേഹത്തിൻ്റെ ശേഷം ആദമിൻ്റെ സന്തതികളായ മനുഷ്യർ പെറ്റുപെരുകി. മനുഷ്യരെല്ലാം ഒരേ പിതാവിൻ്റെയും മാതാവിൻ്റെയും സന്താനങ്ങൾ എന്ന അർത്ഥത്തിൽ തുല്ല്യരാണ്. ഒരു വിഭാഗത്തിനും മറ്റൊരു കൂട്ടരേക്കാൾ യാതൊരു ശ്രേഷ്ഠതയുമില്ല; ഒരു ജനതക്കും മറ്റൊരു ജനതയുടെ മേലും യാതൊരു പ്രത്യേകതയുമില്ല; അവരുടെ ധർമ്മനിഷ്ഠയുടെ അടിസ്ഥാനത്തിലല്ലാതെ............................................................................ 13
14- എല്ലാ കുഞ്ഞുങ്ങളും ജനിച്ചു വീഴുന്നത് ശുദ്ധപ്രകൃതിയിലാണ്.................................... 14
15- ഒരു മനുഷ്യനും പാപിയോ മറ്റൊരാളുടെ പാപഫലം പേറുന്നവനായോ ജനിച്ചു വീഴുന്നില്ല. 14
16- മനുഷ്യരെയെല്ലാം സൃഷ്ടിച്ചതിൻ്റെ പിന്നിലുള്ള ലക്ഷ്യം അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ്................................................................................................................................ 15
17- ഇസ്ലാം മനുഷ്യനെ -പുരുഷനെയും സ്ത്രീയെയും- ആദരിച്ചിരിക്കുന്നു. അവരുടെ അവകാശങ്ങൾ ഇസ്ലാം പൂർണ്ണമായി അവർക്ക് നൽകുന്നു. അതോടൊപ്പം താൻ നടത്തുന്ന തിരഞ്ഞെടുപ്പുകളുടെയും തൻ്റെ ചെയ്തികളുടെയും ഇടപാടുകളുടെയും ഉത്തരവാദിത്തം അവൻ്റെ മേൽ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. അവൻ്റെ സ്വന്തത്തിനോ, അവന് ചുറ്റുമുള്ളവർക്കോ ഉപദ്രവമേൽപ്പിക്കുന്ന ഏതൊരു പ്രവർത്തിയുടെയും ബാധ്യത അവൻ്റെ മേൽ തന്നെയായിരിക്കുമെന്ന് അത് പഠിപ്പിക്കുകയും ചെയ്യുന്നു.................................................................................................................................. 15
18- തങ്ങളുടെ മേലുള്ള ഉത്തരവാദിത്തങ്ങളുടെയും, തങ്ങൾ പ്രവർത്തിക്കുന്ന നന്മകൾക്ക് ലഭിക്കുന്ന പ്രതിഫലത്തിൻ്റെയും, തിന്മകൾക്ക് ലഭിക്കുന്ന ശിക്ഷയുടെയും കാര്യത്തിൽ പുരുഷന്മാരും സ്ത്രീകളും തുല്ല്യരാണെന്ന് ഇസ്ലാം ഓർമ്മപ്പെടുത്തുന്നു.......................................................................... 17
19- സ്ത്രീയെ ഇസ്ലാം ആദരിച്ചിരിക്കുന്നു. പുരുഷന്മാരുടെ നല്ല പകുതിയായാണ് അവരെ ഇസ്ലാം പരിഗണിച്ചിട്ടുള്ളത്. അവളുടെ ചിലവുകൾ പുരുഷൻ്റെ ബാധ്യതയായി ഇസ്ലാം നിശ്ചയിച്ചിരിക്കുന്നു; അവന് സാധ്യമാകുന്നിടത്തോളം അതിൽ ഇളവില്ല. മകളുടെ ചിലവുകൾ പിതാവിൻ്റെ മേലും, ഉമ്മയുടെ ചിലവുകൾ -പ്രായപൂർത്തിയും ശേഷിയുമെത്തിയ- മകൻ്റെ മേലും, ഭാര്യയുടെ ചിലവുകൾ ഭർത്താവിൻ്റെ മേലുമുള്ള ബാധ്യതയാണ്......................................................................... 18
20- മരണം ജീവിതത്തിൻ്റെ ശാശ്വതമായ അന്ത്യമല്ല. മറിച്ച് പ്രവർത്തനങ്ങളുടെ ലോകത്തു നിന്ന് പ്രതിഫലത്തിൻ്റെ ലോകത്തേക്കുള്ള യാത്ര മാത്രമാണത്. മരണം ശരീരത്തെയും ആത്മാവിനെയും ബാധിക്കുന്നു. ആത്മാവിൻ്റെ മരണമെന്നാൽ ശരീരത്തിൽ നിന്നുള്ള അതിൻ്റെ വേർപ്പാടാണ്. അന്ത്യനാളിൽ ഖബറുകളിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുമ്പോൾ ആത്മാവുകൾ അവയുടെ ശരീരങ്ങളിലേക്ക് തിരിച്ചു വരുന്നതാണ്. മരണ ശേഷം ഒരാളുടെയും ആത്മാവ് മറ്റൊരാളുടെ ശരീരത്തിലേക്ക് പ്രവേശിക്കുകയില്ല. മറ്റേതെങ്കിലും ജീവിയിൽ ഒരാളുടെയും ആത്മാവ് പുനർജനിക്കുകയുമില്ല........................................................................................................... 19
21- വിശ്വാസപരമായ ആറ് സുപ്രധാനമായ അടിസ്ഥാനങ്ങൾ ഉൾക്കൊള്ളാൻ ഇസ്ലാം ക്ഷണിക്കുന്നു. (1) അല്ലാഹുവിലുള്ള വിശ്വാസം. (2) അല്ലാഹുവിൻ്റെ മലക്കുകളിലുള്ള വിശ്വാസം. (3) വേദഗ്രന്ഥങ്ങളിലുള്ള വിശ്വാസം. തൗറാത്, ഇഞ്ചീൽ, സബൂർ പോലുള്ളവ -അവയിൽ മനുഷ്യരുടെ കൈകടത്തലുകൾ ഉൾപ്പെടുന്നതിന് മുൻപ്- അല്ലാഹുവിൻ്റെ വേദഗ്രന്ഥങ്ങളായിരുന്നെന്നും, വിശുദ്ധ ഖുർആൻ അല്ലാഹു അവതരിപ്പിച്ച അവൻ്റെ സംസാരമാണെന്നും വിശ്വസിക്കുന്നത് അതിൽ പെട്ടതാണ്. (4) അല്ലാഹുവിൻ്റെ ദൂതന്മാരായ നബിമാരിലും റസൂലുകളിലുമുള്ള വിശ്വാസം. നബിമാരിൽ അന്തിമനായ മുഹമ്മദ് നബി -ﷺ- യിലുള്ള വിശ്വാസവും അതിൽ പെട്ടതാണ്. (5) അന്ത്യനാളിലുള്ള വിശ്വാസം. ഐഹികജീവിതമായിരുന്നു എല്ലാത്തിൻ്റെയും അവസാനമെങ്കിൽ ഈ ജീവിതവും സർവ്വതും തീർത്തും അനാവശ്യവും അർത്ഥശൂന്യവുമാകുമായിരുന്നു. (6) അല്ലാഹുവിൻ്റെ വിധിനിർണ്ണയത്തിലുള്ള വിശ്വാസം....................................................................................... 20
22- അല്ലാഹുവിൻ്റെ ദൂതന്മാരായ നബിമാർ അല്ലാഹുവിൽ നിന്ന് ജനങ്ങൾക്ക് എത്തിച്ചു നൽകുന്ന സന്ദേശത്തിൻ്റെ കാര്യത്തിൽ അബദ്ധം സംഭവിക്കുന്നതിൽ നിന്ന് പൂർണ്ണമായും സുരക്ഷിതരാണ്. സാമാന്യബുദ്ധിയോ സൽസ്വഭാവമോ അംഗീകരിക്കാത്ത കാര്യങ്ങളും അവരിൽ നിന്ന് ഒരിക്കലും സംഭവിക്കുകയില്ല. അല്ലാഹുവിൻ്റെ കൽപ്പനകൾ ജനങ്ങൾക്ക് എത്തിച്ചു നൽകാൻ ഏൽപ്പിക്കപ്പെട്ടവരാണ് നബിമാർ. എന്നാൽ അവർക്ക് ദിവ്യത്വമോ ദൈവീകമോ ആയ യാതൊരു കഴിവുകളുമില്ല. മറിച്ച് മറ്റെല്ലാ മനുഷ്യരെയും പോലെയുള്ള മനുഷ്യർ മാത്രമാകുന്നു അവർ; അല്ലാഹു അവൻ്റെ സന്ദേശം അവർക്ക് നൽകുന്നു (എന്നതാണ് അവരുടെ പ്രത്യേകത)................. 25
23- അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതിലേക്കാണ് ഇസ്ലാം ക്ഷണിക്കുന്നത്. അടിസ്ഥാനപരമായ ചില ഇബാദതുകൾ (ആരാധനകൾ) അക്കൂട്ടത്തിലുണ്ട്. 1- നിസ്കാരം. (അല്ലാഹുവിനുള്ള സ്തുതികീർത്തനങ്ങളോടെ) നിൽക്കുകയും, വണങ്ങുകയും (റുകൂഅ്), സാഷ്ടാംഗം ചെയ്യുകയും (സുജൂദ്), അല്ലാഹുവിനെ സ്മരിക്കുകയും, പുകഴ്ത്തുകയും, അവനോട് പ്രാർത്ഥിക്കുകയും ചെയ്യുന്ന ആരാധനാകർമ്മമാണ് നിസ്കാരം. ഓരോ ദിവസവും അഞ്ചു തവണ നിർബന്ധമായും നിസ്കരിക്കണം. നിസ്കാരത്തിൻ്റെ വേളയിൽ എല്ലാ ഭൗതിക വേർതിരിവുകളും മാഞ്ഞു പോകുന്നു. ധനികനും ദരിദ്രനും നേതാവും അനുയായിയും ഒരേ നിരയിൽ നിന്നു കൊണ്ടാണ് നിസ്കാരം നിർവ്വഹിക്കപ്പെടുന്നത്. 2- സകാത്ത്. അല്ലാഹു നിശ്ചയിച്ച നിബന്ധനകളുടെയും കണക്കുകളുടെയും അടിസ്ഥാനത്തിൽ സമ്പന്നരുടെ സ്വത്തിൽ നിന്ന് എടുത്ത് ചിലവഴിക്കപ്പെടേണ്ട, വർഷത്തിൽ ഒരിക്കൽ നൽകപ്പെടുന്ന, കുറച്ച് സമ്പാദ്യമാണത്. ദരിദ്രർക്കും മറ്റുമാണ് സകാത്ത് നൽകപ്പെടുക. 3- നോമ്പ്: വ്രതം മുറിക്കുന്ന കാര്യങ്ങളിൽ നിന്ന് റമദാനിൻ്റെ പകലിൽ സ്വന്തത്തെ പിടിച്ചു വെക്കുന്നതിനാണ് നോമ്പ് എന്നു പറയുക. ദൃഢനിശ്ചയവും ക്ഷമയും വളർത്താൻ സഹായകമാണ് നോമ്പ്. 4- ഹജ്ജ്: പരിശുദ്ധ മക്കയിലെ അല്ലാഹുവിൻ്റെ ഭവനം ലക്ഷ്യം വെച്ചു കൊണ്ട് സാധിക്കുന്നവർ തങ്ങളുടെ ജീവിതത്തിൽ ഒരിക്കൽ നടത്തേണ്ട തീർത്ഥാടനമാണ് ഹജ്ജ്. സ്രഷ്ടാവായ അല്ലാഹുവിലേക്ക് എല്ലാവരും ഒരു പോലെ അഭയം തേടുന്ന ഈ ആരാധനാകർമ്മത്തിൽ പങ്കെടുക്കുന്ന എല്ലാ മുസ്ലിംകളും തുല്ല്യരാകുന്നു. അവർക്കിടയിൽ നിന്ന് എല്ലാ നിലക്കുള്ള വേർതിരിവുകളും അതിർവരമ്പുകളും ഹജ്ജിലൂടെ നീങ്ങിപ്പോകുന്നു...................................................................................................................... 27
24- ഇസ്ലാമിലെ ആരാധനാകർമ്മങ്ങളെ വേർതിരിക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്: അവയുടെ രൂപവും സമയവും നിബന്ധനകളുമെല്ലാം നിശ്ചയിച്ചത് അല്ലാഹുവാണ് എന്നതാണ്. നബി -ﷺ- അവ നമുക്ക് എത്തിച്ചു തരിക മാത്രമാണ് ചെയ്തത്. അതിൽ -ഇക്കാലം വരെ- ഒരു മനുഷ്യൻ്റെ കൂട്ടലോ കുറക്കലോ കടന്നുകൂടിയിട്ടില്ല. മേൽ പറഞ്ഞ അടിസ്ഥാനപരമായ ഇബാദതുകൾ എല്ലാ നബിമാരും പഠിപ്പിച്ചവയിൽ പെട്ടതാണ്................................................................................................................................. 29
25. ഇസ്ലാമിൻ്റെ പ്രവാചകനാണ് അബ്ദുല്ലയുടെ മകൻ മുഹമ്മദ് -ﷺ-. ഇബ്രാഹീമിൻ്റെ മകനായ ഇസ്മാഈലിൻ്റെ സന്തതിപരമ്പരയിൽ, ക്രിസ്താബ്ദം 571 ൽ മക്കയെന്ന നാട്ടിലാണ് അവിടുന്ന് ജനിച്ചത്. മക്കയിലായിരിക്കെ അല്ലാഹുവിൻ്റെ ദൂതനായി അവിടുന്ന് നിയോഗിക്കപ്പെട്ടു. പിന്നീട് മദീനയിലേക്ക് അവിടുന്ന് പലായനം ചെയ്തു. (പ്രവാചകനായി നിയോഗിക്കപ്പെടുന്നതിന് മുൻപ് തന്നെ) തൻ്റെ ജനങ്ങൾ നിലകൊണ്ടിരുന്ന വിഗ്രഹാരാധനാപരമായ ആചാരങ്ങളിലൊന്നും അവിടുന്ന് പങ്കുചേരാറില്ലായിരുന്നു. എന്നാൽ അവരുടെ മാന്യവും മഹത്തരവുമായ എല്ലാ നടപടികളിലും അവിടുന്ന് സഹകരിക്കുമായിരുന്നു. നബിയായി നിയോഗിക്കപ്പെടുന്നതിന് മുൻപ് തന്നെ അതിമഹത്തരമായ സ്വഭാവത്തിൻ്റെ ഉടമയായിരുന്നു മുഹമ്മദ് നബി. അവിടുത്തെ ജനത 'അൽ അമീൻ' (വിശ്വസ്തൻ) എന്നായിരുന്നു അദ്ദേഹത്തെ സ്നേഹത്തോടെ വിളിച്ചിരുന്നത്. നാൽപ്പത് വയസ്സായപ്പോൾ അല്ലാഹു അവിടുത്തെ നബിയായി നിയോഗിച്ചു. അവിടുത്തെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന അതിമഹത്തരമായ ദൃഷ്ടാന്തങ്ങൾ കൊണ്ട് അല്ലാഹു അദ്ദേഹത്തിന് പിൻബലം നൽകി. അവയിൽ ഏറ്റവും മഹത്തരമായ ദൃഷ്ടാന്തം ഖുർആനാണ്. എല്ലാ നബിമാർക്കും നൽകപ്പെട്ട ദൃഷ്ടാന്തങ്ങളിൽ ഏറ്റവും വലുത് ഖുർആനാണ്. നബിമാർക്ക് നൽകപ്പെട്ട ദൃഷ്ടാന്തങ്ങളിൽ ഇന്നും നിലനിൽക്കുന്ന ഏകദൃഷ്ടാന്തവും അത് തന്നെ. നബി -ﷺ- ക്ക് അല്ലാഹു മതം പൂർണ്ണമാക്കി നൽകുകയും, അവിടുന്ന് അത് ഏറ്റവും നല്ല രൂപത്തിൽ ജനങ്ങൾക്ക് എത്തിച്ചു നൽകുകയും ചെയ്തപ്പോൾ -63 വയസ്സായിരിക്കെ- അവിടുന്ന് വഫാതായി (മരണമടഞ്ഞു). മദീനയിലാണ് അവിടുന്ന് മറവു ചെയ്യപ്പെട്ടത്. നബിമാരുടെയും ദൂതന്മാരുടെയും പരമ്പരയിൽ അന്തിമനാണ് അവിടുന്ന്. ഉപകാരപ്രദമായ വിജ്ഞാനമുള്ള സന്മാർഗവും, സൽകർമ്മങ്ങളിലേക്ക് നയിക്കുന്ന സത്യമതവും കൊണ്ടാണ് അല്ലാഹു അവിടുത്തെ നിയോഗിച്ചത്. ജനങ്ങളെ വിഗ്രഹാരാധനയുടെയും നിഷേധത്തിൻ്റെയും അജ്ഞതയുടെയും ഇരുട്ടുകളിൽ നിന്ന് ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നതിൻ്റെയും അവനിൽ വിശ്വസിക്കുന്നതിൻ്റെയും പ്രകാശത്തിലേക്ക് നയിക്കുന്നതിനായിരുന്നു അത്. അല്ലാഹു തൻ്റെ അനുമതിയോടെ നിയോഗിച്ച, അല്ലാഹുവിലേക്കുള്ള പ്രബോധകനാണ് എന്ന് അല്ലാഹു തന്നെ അവിടുത്തെ കുറിച്ച് സാക്ഷ്യപ്പെടുത്തി.................................................................................................................................................... 30
26- മുഹമ്മദ് നബി -ﷺ- എത്തിച്ചു നൽകിയ ഇസ്ലാം മതത്തിൻ്റെ വിധിവിലക്കുകൾ അല്ലാഹുവിൽ നിന്ന് മനുഷ്യരാശിക്ക് നൽകപ്പെട്ട അവസാനത്തെ സന്ദേശമാണ്. അതിലെ നിയമങ്ങൾ പൂർണ്ണമാണ്. ജനങ്ങളുടെ മതപരവും ഭൗതികവുമായ എല്ലാ നന്മകളും അതിലുണ്ട്. ജനങ്ങളുടെ മതവിശ്വാസങ്ങളും, ജീവനും, സമ്പാദ്യവും, ബുദ്ധിശേഷിയും, അവരുടെ സന്താനങ്ങളെയും സംരക്ഷിക്കുക എന്നത് ഇസ്ലാമിക നിയമങ്ങളുടെ പ്രഥമ ലക്ഷ്യങ്ങളിൽ പെട്ടതാണ്. മുൻപുള്ള മതനിയമങ്ങൾ അവക്ക് മുൻപുള്ളതിനെ അസാധുവാക്കി കൊണ്ട് വന്നത് പോലെ, ഇസ്ലാമിൻ്റെ നിയമങ്ങൾ മുൻകഴിഞ്ഞ എല്ലാ നിയമസംഹിതകളെയും അസാധുവാക്കിയിരിക്കുന്നു......................................................... 34
27- അല്ലാഹുവിൻ്റെ ദൂതനായ മുഹമ്മദ് നബി -ﷺ- എത്തിച്ചു നൽകിയ ഇസ്ലാം മതമല്ലാത്ത മറ്റൊരു മതവും അല്ലാഹുവിങ്കൽ സ്വീകാര്യമല്ല. അതിനാൽ ആരെങ്കിലും ഇസ്ലാമല്ലാത്ത മറ്റേതു മതം സ്വീകരിക്കുന്നെങ്കിലും അത് അവനിൽ നിന്ന് സ്വീകരിക്കപ്പെടുന്നതല്ല................................. 35
28- മുഹമ്മദ് നബി -ﷺ- ക്ക് അല്ലാഹു സന്ദേശമായി നൽകിയ ഗ്രന്ഥമാണ് വിശുദ്ധ ഖുർആൻ. ലോകങ്ങളുടെ രക്ഷിതാവായ അല്ലാഹുവിൻ്റെ സംസാരമാണത്. ഖുർആനിന് സമാനമായ ഒരു ഗ്രന്ഥമോ, അതിലെ ഒരു അദ്ധ്യായത്തിന് സമാനമായ ഒരു അദ്ധ്യായമോ കൊണ്ടുവരാൻ അല്ലാഹു മനുഷ്യരെയും ജിന്നുകളെയും വെല്ലുവിളിച്ചിരിക്കുന്നു. ഈ വെല്ലുവിളി ഇപ്പോഴും (പരാജിതമാകാതെ) നിലനിൽക്കുന്നു. ലക്ഷക്കണക്കിന് ജനങ്ങളെ പരിഭ്രാന്തിയിലാക്കിയിരിക്കുന്ന അനേകം സുപ്രധാനമായ ചോദ്യങ്ങൾക്ക് ഖുർആൻ ഉത്തരം നൽകുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അവതരിപ്പിക്കപ്പെട്ട അതേ രൂപത്തിൽ -അറബി ഭാഷയിൽ തന്നെ- ഖുർആൻ ഇന്നും സംരക്ഷിക്കപ്പെട്ടിരിക്കുന്നു. അതിൽ നിന്നൊരു അക്ഷരം പോലും കുറയുകയുണ്ടായിട്ടില്ല. ആർക്കും ലഭ്യമായ നിലയിൽ വിശുദ്ധ ഖുർആനിൻ്റെ പതിപ്പുകൾ ലഭ്യമാണ്. തീർച്ചയായും വായിച്ചിരിക്കേണ്ട അതിമഹത്തരവും അത്യത്ഭുതകരവുമായ ഗ്രന്ഥമാണ് ഖുർആൻ. അറബ്നിയിൽ വായിക്കാൻ കഴിയില്ലെങ്കിൽ അതിൻ്റെ പരിഭാഷയെങ്കിലും വായിച്ചിരിക്കേണ്ടതുണ്ട്. ഇതു പോലെ മുഹമ്മദ് നബി -ﷺ- യുടെ അദ്ധ്യാപനങ്ങളും ചരിത്രവും സത്യസന്ധരായ നിവേദകപരമ്പരകളാൽ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. നബി -ﷺ- സംസാരിച്ച അറബി ഭാഷയിൽ തന്നെ അതും വായിക്കാൻ ലഭ്യമാണ്. മുഹമ്മദ് നബി -ﷺ- യുടെ വാക്കുകളും അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിശുദ്ധ ഖുർആനും, നബി -ﷺ- യുടെ ഹദീഥുമാണ് ഇസ്ലാമിൻ്റെ വിധിവിലക്കുകൾക്കും നിയമങ്ങൾക്കുമുള്ള അടിസ്ഥാനപ്രമാണങ്ങൾ. മുസ്ലിംകളാണെന്ന് അവകാശപ്പെടുന്ന ആരുടെയെങ്കിലും പ്രവർത്തികളിൽ നിന്നല്ല ഇസ്ലാമിനെ അറിയേണ്ടത്. മറിച്ച് അല്ലാഹുവിൽ നിന്നുള്ള സന്ദേശമായ ഖുർആനിൻ്റെയും നബി -ﷺ- യുടെ ചര്യയായ സുന്നത്തിൻ്റെയും അടിസ്ഥാനത്തിലാണ് ഇസ്ലാം പഠനവിധേയമാക്കേണ്ടത്...................................................... 37
29- മാതാപിതാക്കളോട് ഏറ്റവും നല്ല രൂപത്തിൽ വർത്തിക്കണമെന്ന് ഇസ്ലാം കൽപ്പിക്കുന്നു; അവർ മുസ്ലിംകളല്ലെങ്കിൽ പോലും അതിൽ മാറ്റമില്ല. അതോടൊപ്പം സന്താനങ്ങളെ ശ്രദ്ധിക്കണമെന്നും ഇസ്ലാം ഓർമ്മപ്പെടുത്തുന്നു................................................................................................................. 41
30- ശത്രുക്കളോടാണെങ്കിൽ പോലും വാക്കിലും പ്രവൃത്തിയിലും നീതിയിൽ വർത്തിക്കണമെന്നും ഇസ്ലാം കൽപ്പിക്കുന്നു........................................................................................................................... 46
31- സർവ്വ സൃഷ്ടികളോടും ഏറ്റവും നല്ല രൂപത്തിൽ വർത്തിക്കണമെന്നാണ് ഇസ്ലാമിൻ്റെ കൽപ്പന. സൽസ്വഭാവങ്ങളിലേക്കും സൽപ്രവൃത്തികളിലേക്കുമാണ് അത് ക്ഷണിക്കുന്നത്.............. 48
32- സത്യസന്ധത, വാഗ്ദത്തപാലനം, ജീവിതവിശുദ്ധി, ലജ്ജ, ധൈര്യം, ദാനസന്നദ്ധത, മാന്യത കാത്തുസൂക്ഷിക്കൽ, ആവശ്യക്കാരനെ സഹായിക്കൽ, പ്രയാസത്തിൽ അകപ്പെട്ടവന് കൈത്താങ്ങേകൽ, വിശക്കുന്നവന് ഭക്ഷണം നൽകൽ, അയൽവാസിയോട് നന്മയിൽ വർത്തിക്കൽ, കുടുംബബന്ധം ചേർക്കൽ, മൃഗങ്ങളോട് കാരുണ്യം കാണിക്കൽ; ഇസ്ലാം ക്ഷണിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന മനോഹരമായ ചില സ്വഭാവഗുണങ്ങളാണിവ..................................................................... 50
33- പരിശുദ്ധമായ ഭക്ഷണപാനീയങ്ങളെല്ലാം ഇസ്ലാം അനുവദിച്ചിരിക്കുന്നു. ഹൃദയവും ശരീരവും ഭവനവുമെല്ലാം ശുദ്ധിയായിരിക്കണമെന്നും ഈ മതം കൽപ്പിക്കുന്നു. ഇപ്രകാരം നല്ല ആസ്വാദനങ്ങൾ അനുവദിച്ചതു കൊണ്ടാണ് വിവാഹം ഇസ്ലാം അനുവദിച്ചത്. നബിമാരോടെല്ലാം കൽപ്പിക്കപ്പെട്ട കാര്യങ്ങളിലൊന്നാണ് ഈ പറഞ്ഞതത്രയും. അവർ തങ്ങളുടെ ജനതയോടും ഏറ്റവും പരിശുദ്ധമായത് തന്നെയായിരുന്നു കൽപ്പിച്ചിരുന്നത്........................................................................................ 55
34- നിഷിദ്ധവൃത്തികളുടെ അടിവേരുകൾ എന്ന് വിശേഷിപ്പിക്കാവുന്ന തിന്മകളെയെല്ലാം ഇസ്ലാം വിലക്കിയിരിക്കുന്നു. അല്ലാഹുവിൽ പങ്കുചേർക്കുക, അല്ലാഹുവിനെ നിഷേധിക്കുക, വിഗ്രഹങ്ങളെ ആരാധിക്കുക, അല്ലാഹുവിൻ്റെ പേരിൽ അറിവില്ലാതെ സംസാരിക്കുക, (ദാരിദ്ര്യഭയത്താൽ) മക്കളെ കൊലപ്പെടുത്തുക, നിരപരാധിയെ വധിക്കുക, ഭൂമിയിൽ കുഴപ്പമുണ്ടാക്കുക, മാരണം ചെയ്യുക പോലുള്ളവ അവയുടെ ഉദാഹരണങ്ങളാണ്. ഇതു പോലെ -പ്രകടവും ഗോപ്യവുമായ- എല്ലാ മ്ലേഛവൃത്തികളെയും ഇസ്ലാം നിരോധിച്ചിരിക്കുന്നു. വ്യഭിചാരവും സ്വവർഗരതിയും പോലുള്ളവ ഇസ്ലാമിൽ ശക്തമായി നിരോധിക്കപ്പെട്ടിരിക്കുന്നു. പലിശയും, ശവഭോജനവും, വിഗ്രഹങ്ങൾക്കും പ്രതിഷ്ഠകൾക്കും വേണ്ടി ബലിയർപ്പിക്കപ്പെട്ടതും, പന്നിമാംസവും, മറ്റെല്ലാ മാലിന്യങ്ങളും വൃത്തികേടുകളും ഈ ദീനിൽ നിരോധിക്കപ്പെട്ടിരിക്കുന്നു. അനാഥൻ്റെ സമ്പത്ത് ഭക്ഷിക്കുക, അളവുതൂക്കത്തിൽ കൃത്രിമം കാണിക്കുക, കുടുംബബന്ധങ്ങൾ മുറിക്കുക പോലുള്ളവയെല്ലാം ഇസ്ലാമിൽ നിരോധിക്കപ്പെട്ട കാര്യങ്ങളാണ്. ഈ പറഞ്ഞ നിഷിദ്ധവൃത്തികളെല്ലാം എല്ലാ നബിമാരും നിരോധിച്ച കാര്യങ്ങൾ തന്നെ..................................................................................................................... 56
35- മോശം സ്വഭാവഗുണങ്ങൾ പുലർത്തുക എന്നത് ഇസ്ലാം ശക്തമായി നിരോധിച്ചിരിക്കുന്നു. കളവ്, ചതി, വഞ്ചന, കുതന്ത്രം, അസൂയ, മോഷണം, അതിക്രമം, അനീതി എന്നിവയെല്ലാം ഇസ്ലാം വിലക്കിയിരിക്കുന്നു. ഏതെല്ലാം മ്ലേഛസ്വഭാവങ്ങളുണ്ടോ, അവയെല്ലാം ഇസ്ലാമിൽ വിരോധിക്കപ്പെട്ടവയാണ്....................................................................................................... 61
36- പലിശ അടങ്ങിയതോ, മറ്റുള്ളവർക്ക് ഉപദ്രവകരമായതോ, ചതിയോ അതിക്രമമോ വഞ്ചനയോ അടങ്ങിയതോ ആയ എല്ലാ സാമ്പത്തിക ഇടപാടുകളും ഇസ്ലാം നിരോധിച്ചിരിക്കുന്നു. സമൂഹത്തിനോ രാജ്യത്തിനോ വ്യക്തികൾക്കോ മൊത്തത്തിൽ പ്രയാസം സൃഷ്ടിക്കുന്ന സാമ്പത്തിക ഇടപാടുകളാണെങ്കിലും അവ പാടില്ല................................................................................... 68
37- മനുഷ്യബുദ്ധിയെ സംരക്ഷിക്കുന്നതാണ് ഇസ്ലാമിക നിയമങ്ങൾ. അതിനാൽ ബുദ്ധിയെ നശിപ്പിക്കുന്നതെല്ലാം ഇസ്ലാം നിഷിദ്ധമാക്കിയിരിക്കുന്നു. മദ്യം നിഷിദ്ധമാക്കിയത് ഒരു ഉദാഹരണം. ബുദ്ധിക്ക് ഇസ്ലാം ഉന്നതമായ സ്ഥാനം നൽകിയിരിക്കുന്നു; ഒരാളുടെ മേൽ മതനിയമങ്ങൾ ബാധകമാകാനുള്ള അടിസ്ഥാന നിബന്ധനയാണ് അയാൾക്ക് ബുദ്ധിയുണ്ടായിരിക്കുക എന്നത്. അതിനാൽ ബുദ്ധിയെ പരിഹസിക്കുന്ന അന്ധവിശ്വാസങ്ങളിൽ നിന്നും, വിഗ്രഹപൂജയിൽ നിന്നും ഇസ്ലാം ബുദ്ധിയെ മോചിപ്പിക്കുകയാണ് ചെയ്തത്. ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തിന് മാത്രം ബാധകമായ രഹസ്യങ്ങളോ വിധിവിലക്കുകളോ ഇസ്ലാമിൽ കണ്ടെത്താൻ സാധിക്കില്ല. അതിലെ എല്ലാ വിധിവിലക്കുകളും മതനിയമങ്ങളും എല്ലാവരുടെയും ശരിയായ ബുദ്ധിക്ക് യോജിക്കുന്നതാണ്. നീതിയുടെയും മഹത്തരമായ യുക്തിയുടെയും തേട്ടമാണ് ഇസ്ലാമിലെ ഓരോ വിധിവിലക്കുകളും. 70
38- ഇസ്ലാമിതര മതങ്ങൾ തങ്ങളുടെ അനുയായികളെ പറഞ്ഞു പഠിപ്പിക്കുന്നത് മതം മനുഷ്യബുദ്ധിക്ക് മുകളിലാണെന്നാണ്. കേവല ബുദ്ധി പോലും നിരസിക്കുന്ന വൈരുദ്ധ്യങ്ങളെ കുറിച്ച് ജനങ്ങൾ സംശയത്തിലായാൽ ഇതാണ് അവർക്ക് നൽകാനാകുന്ന ഏകമറുപടി. എന്നാൽ അതേ സമയം മനുഷ്യബുദ്ധിക്ക് വഴികാട്ടുന്ന പ്രകാശമാണ് മതമെന്നാണ് ഇസ്ലാമിക അദ്ധ്യാപനം. മനുഷ്യൻ തൻ്റെ ബുദ്ധി വലിച്ചെറിയുകയും, തങ്ങളെ പിൻപറ്റുകയും ചെയ്യണമെന്നാണ് അസത്യവാദികൾ ആഗ്രഹിക്കുന്നതെങ്കിൽ അവർ തങ്ങളുടെ ബുദ്ധിയെ തൊട്ടുണർത്തുകയും, എല്ലാ കാര്യങ്ങളും അതിൻ്റെ യഥാർത്ഥ രൂപത്തിൽ മനസ്സിലാക്കുകയും ചെയ്യണമെന്നാണ് ഇസ്ലാം ആഗ്രഹിക്കുന്നത്.................................................................................................................................................... 73
39- ശരിയായ വിജ്ഞാനത്തിന് ഇസ്ലാം വലിയ പ്രാധാന്യം കൽപ്പിച്ചിരിക്കുന്നു. ദേഹേഛകളിൽ നിന്ന് മുക്തമായ ശാസ്ത്രീയ പഠനങ്ങൾക്ക് ഇസ്ലാം പ്രോത്സാഹനം നൽകുകയാണ് ചെയ്യുന്നത്. കണ്ണു തുറന്നു കാണുവാനും, സ്വന്തത്തെ കുറിച്ചും തൻ്റെ ചുറ്റുപാടുകളെ കുറിച്ചും ചിന്തിക്കാനും ഇസ്ലാം ഓരോ മനുഷ്യനെയും ക്ഷണിക്കുന്നു. ശരിയായ ശാസ്ത്ര പഠനങ്ങളിലൂടെ ലഭിക്കുന്ന ഒരു പ്രപഞ്ചയാഥാർത്ഥ്യത്തിനും ഇസ്ലാം എതിരാവുന്നില്ല.......................................................... 74
40- അല്ലാഹുവിൽ വിശ്വസിക്കുകയും, അവനെ അനുസരിക്കുകയും, അവൻ്റെ ദൂതന്മാരെ സത്യപ്പെടുത്തുകയും ചെയ്തവരിൽ നിന്നല്ലാതെ അല്ലാഹു പ്രവർത്തനങ്ങൾ സ്വീകരിക്കുകയോ അവക്ക് പ്രതിഫലം നൽകുകയോ ഇല്ല. ആരാധനാകർമ്മങ്ങൾ അല്ലാഹു നിശ്ചയിച്ച രൂപത്തിൽ നിർവ്വഹിച്ചാലല്ലാതെ അവൻ പരിഗണിക്കുകയുമില്ല. അല്ലാഹുവിനെ നിഷേധിച്ച ഒരാൾക്ക് എങ്ങനെയാണ് തൻ്റെ പ്രവർത്തനങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകണമെന്ന് ആവശ്യപ്പെടാൻ കഴിയുക?! അല്ലാഹുവിൻ്റെ ദൂതന്മാരിലും, അവൻ്റെ പ്രവാചകനായ മുഹമ്മദ് നബി -ﷺ- യിലും വിശ്വസിക്കാതെ ഒരാളുടെയും വിശ്വാസവും അല്ലാഹു സ്വീകരിക്കുകയില്ല..................... 77
41- അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങളുടെയെല്ലാം ലക്ഷ്യം ഒന്നാണ്: മതവും മനുഷ്യനും ഒരു പോലെ ഉണർന്നുയരുകയും, മനുഷ്യൻ അല്ലാഹുവിൻ്റെ മാത്രം അടിമയാവുകയും ചെയ്യുക. മനുഷ്യൻ അവനെ പോലുള്ള മറ്റു മനുഷ്യരുടെയോ, ഭൗതികതയുടെയോ, അന്തവിശ്വാസങ്ങളുടെയോ അടിമത്വത്തിൽ പെട്ടുഴറേണ്ടവനല്ല. അതിനാൽ -നിനക്ക് വ്യക്തമായി കാണാവുന്നത് പോലെ- ഇസ്ലാമിൽ വ്യക്തികളെ ദിവ്യത്വവൽക്കരിക്കലോ, അവർക്ക് അർഹതപ്പെട്ട സ്ഥാനത്തിനപ്പുറം അവരെ ഉയർത്തലോ ഇല്ല. അവരെ അല്ലാഹുവിന് പുറമെയുള്ള ആരാധ്യന്മാരോ രക്ഷിതാക്കളോ ആക്കുക എന്ന രീതിയുമില്ല.................................................................................................................................................... 79
42- അല്ലാഹു ഇസ്ലാമിൽ നിശ്ചയിച്ച കാര്യങ്ങളിലൊന്നാണ് തൗബഃ (പശ്ചാത്താപം). മനുഷ്യൻ തിന്മകൾ ഉപേക്ഷിച്ചു കൊണ്ട് തൻ്റെ രക്ഷിതാവായ അല്ലാഹുവിലേക്ക് മടങ്ങലാണ് തൗബഃ എന്നതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇസ്ലാം സ്വീകരിക്കുക എന്നത് മുൻകഴിഞ്ഞ എല്ലാ തിന്മകളെയും ഇല്ലാതെയാക്കുന്നതാണ്. സംഭവിച്ചു പോയ തെറ്റുകൾ മായ്ച്ചു കളയുന്ന പ്രവൃത്തിയാണ് തൗബഃ. മനുഷ്യൻ തനിക്ക് സംഭവിച്ചു പോയ തെറ്റുകൾ -അല്ലാഹുവിൻ്റെ മുൻപിലല്ലാതെ- ഒരു മനുഷ്യൻ്റെ മുൻപിലും ഏറ്റു പറഞ്ഞു കുമ്പസരിക്കണമെന്ന് ഇസ്ലാം പഠിപ്പിക്കുന്നില്ല....................................................................... 82
43- ഇസ്ലാമിൽ മനുഷ്യനും അവൻ്റെ രക്ഷിതാവായ അല്ലാഹുവും തമ്മിലുള്ള ബന്ധം തീർത്തും ലളിതമാണ്. നിനക്കും അല്ലാഹുവിനും ഇടയിൽ ഒരു ഇടയാളൻ്റെ ആവശ്യമില്ല. സൃഷ്ടികർതൃത്വത്തിലോ ആരാധനയിലോ അല്ലാഹുവിൻ്റെ പങ്കാളികളാക്കി മനുഷ്യനെ പ്രതിഷ്ഠിക്കുക എന്നത് ഇസ്ലാം ശക്തമായി വിലക്കുന്നു...................................................... 84
44- ഈ ലേഖനത്തിൻ്റെ പരിസമാപ്തിയിൽ നാം ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തട്ടെ: കാലഘട്ടവും സാമൂഹിക ചുറ്റുപാടുകളും രാജ്യങ്ങളും വ്യത്യാസപ്പെടുന്നതിന് അനുസരിച്ച് മനുഷ്യരുടെ ചിന്തകളിലും ഉദ്ദേശലക്ഷ്യങ്ങളിലും വ്യത്യാസങ്ങൾ സ്വാഭാവികമാണ്. മനുഷ്യസമൂഹത്തിൻ്റെ മൊത്തം പ്രകൃതിയിൽ പെട്ടതാണത്. അവൻ്റെ പ്രവർത്തനങ്ങളും രീതികളും പരസ്പരവിഭിന്നമായിരിക്കും. അതിനാൽ അവർക്ക് വഴികാട്ടുന്ന ഒരു മാർഗദർശി എപ്പോഴും അനിവാര്യമാണ്. അവരെ ഒരുമിച്ചു നിർത്തുന്ന ഒരു വിശ്വാസസംഹിത നിർബന്ധമായും വേണ്ടതുണ്ട്. അവരെ സംരക്ഷിക്കുന്ന ഒരു വിധികർത്താവെന്നോണം നിലകൊള്ളുന്ന ഒരാൾ. അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ മുൻകഴിഞ്ഞ നബിമാർ അക്കാര്യം നിറവേറ്റിയിരുന്നു. അവർ നന്മയുടെയും വിവേകത്തിൻ്റെയും വഴിയിലേക്ക് മനുഷ്യരെ നയിച്ചവരായിരുന്നു. അല്ലാഹുവിൻ്റെ മതനിയമങ്ങൾക്ക് മേൽ അവർ ജനങ്ങളെ ഒരുമിച്ചു കൂട്ടി. അവർക്കിടയിൽ സത്യവും നീതിയും പ്രകാരം വിധികൽപ്പിച്ചു. നബിമാർക്ക് ഉത്തരം നൽകുന്നതിലെ ശുഷ്കാന്തിയുടെയും, പ്രവാചകന്മാരുടെ കാലഘട്ടത്തോടുള്ള സാമീപ്യത്തിൻ്റെയും തോതനുസരിച്ച് അവരുടെ കാര്യങ്ങൾ ശരിയായി നിലകൊണ്ടു. എന്നാൽ മുഹമ്മദ് നബി -ﷺ- യുടെ നിയോഗമനത്തോടെ അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങൾക്ക് അവൻ അന്ത്യം കുറിച്ചിരിക്കുന്നു. എന്നാൽ നബി -ﷺ- ക്ക് നൽകിയ സന്ദേശം അവൻ നിലനിർത്തുകയും, ജനങ്ങൾക്ക് സന്മാർഗമായി അതിനെ അവൻ ഇവിടെ ബാക്കി നിർത്തുകയും ചെയ്തിരിക്കുന്നു. മനുഷ്യർക്ക് പ്രകാശവും, അല്ലാഹുവിലേക്ക് എത്തിക്കുന്ന വഴിയിലേക്ക് മാർഗദർശനം നൽകുന്നതുമാകുന്നു അത്............................................................................... 86
45- അതിനാൽ -ഹേ സുഹൃത്തേ!-! നിന്നെ ഞാനിതാ ക്ഷണിക്കുന്നു. അന്ധമായ അനുകരണവും നാട്ടാചാരങ്ങളും മാറ്റിവെച്ചു കൊണ്ട് നിന്നെ സൃഷ്ടിച്ച അല്ലാഹുവിൻ്റെ മാർഗത്തിൽ സത്യസന്ധതയോടെ എഴുന്നേറ്റു നിൽക്കുക. നിൻ്റെ മരണശേഷം നീ നിൻ്റെ രക്ഷിതാവായ അല്ലാഹുവിലേക്കാണ് മടങ്ങാനിരിക്കുന്നത് എന്ന കാര്യം ഓർക്കുക. നിൻ്റെ സ്വന്തം ശരീരത്തിലേക്കും, നിനക്ക് ചുറ്റുപാടുമുള്ള പ്രപഞ്ചത്തിൻ്റെ ചക്രവാളസീമയിലേക്കും നോക്കുക! ഗുണപാഠം ഉൾക്കൊള്ളുക! അതിനാൽ നീ മുസ്ലിമാവുക; എങ്കിൽ നിനക്ക് നിൻ്റെ ഈ ജീവിതത്തിലും, മരണ ശേഷമുള്ള നിൻ്റെ പാരത്രിക ജീവിതത്തിലും മഹത്തായ സൗഭാഗ്യം നുകരാം! ഇസ്ലാം സ്വീകരിക്കുന്നതിന് നീ ഇത്ര മാത്രമേ ചെയ്യേണ്ടതുള്ളൂ: "അശ്ഹദു അൻ ലാ ഇലാഹ ഇല്ലല്ലാഹ്, വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്" (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്നും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു) എന്ന് സാക്ഷ്യം വഹിക്കുക. അല്ലാഹുവിന് പുറമെ ആരാധിക്കപ്പെടുന്ന സർവ്വതിൽ നിന്നും നീ ബന്ധവിഛേദനം നടത്തുക. മരണപ്പെട്ടവരെ അല്ലാഹു ഉയിർത്തെഴുന്നേൽപ്പിക്കുന്നതാണെന്നും, അല്ലാഹുവിൻ്റെ വിചാരണയും, അവൻ ഒരുക്കി വെച്ചിരിക്കുന്ന ശിക്ഷയും പ്രതിഫലവും സത്യമാണെന്നും വിശ്വസിക്കുക. ഈ പറഞ്ഞ സാക്ഷ്യവചനം നീ ഉച്ചരിക്കുകയും, ഇക്കാര്യങ്ങൾ നീ വിശ്വസിക്കുകയും ചെയ്താൽ അതോടെ നീ മുസ്ലിമായിരിക്കുന്നു. മുസ്ലിമാകുന്നതോടെ അല്ലാഹു കൽപ്പിച്ച മതനിയമങ്ങൾ നീ പാലിക്കണം. അഞ്ചു നേരം നിസ്കാരം നിർവ്വഹിക്കുക, സകാത് നൽകുക, റമദാൻ മാസത്തിൽ നോമ്പ് അനുഷ്ഠിക്കുക, സാധിക്കുമെങ്കിൽ ഹജ്ജ് ചെയ്യുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉദാഹരണം.......................................................................................................... 87