×
സൗദി അറേബ്യയുടെ ഗ്രാന്റ്‌ മുഫ്തിയും പ്രശസ്ത പണ്ഡിതനുമായ ശൈഖ്‌ അബ്ദുല്‍ അസീസ്‌ ആലു ശൈഖിന്റെ ഹിജ്‌റ 1429 ലെ അറഫാ പ്രസംഗം. ഇസ്ലാമിലെ അടിസ്ഥാനപരമായ വിശ്വാസ കാര്യങ്ങളും കര്മ്മ കാര്യങ്ങളും സവിസ്തരം പ്രതിപാദിക്കുന്ന ആശയസംപുഷ്ഠമായ പ്രഭാഷണം. ലോകത്തെ ഓരോ വ്യക്തിക്കും സുരക്ഷിതത്വവും സമാധാനവും നല്കുാന്ന മതമാണ്‌ ഇസ്ലാം എന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഇസ്ലാം സ്വീകരിക്കുന്ന ഓരോ വ്യക്തിക്കും ജീവിതത്തിലെ വ്യത്യസ്ത അവസ്ഥകളിലും ഇസ്ലാം സുരക്ഷിതത്വം നല്കുകന്നു. വിശ്വാസ കാര്യങ്ങള്‍ തൊട്ട്‌ രാഷ്ട്രീയം വരെയുള്ള കാര്യങ്ങളില്‍ ഇസ്ലാം നല്കുവന്ന സമാധാനപരമായ സുരക്ഷിതത്വത്തെ കുറിച്ച്‌ ഉദാഹരണ സഹിതം വിശദീകരിക്കുന്നു. ഭീകരതയെയും തീവ്രതയെയും എതിര്ക്കു ന്ന ഒരേ ഒരു മതം ഇസ്ലാം മാത്രമാണ്‌ എന്നും അദ്ദേഹം വിശദമാക്കുന്നു.