×
സൃഷ്ടിപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഈ പുസ്തകം കൈകാര്യം ചെയ്യുന്നത്. ഏറ്റവും യുക്തിയുള്ളവനും എല്ലാ പരിപൂർണ്ണമായ വിശേഷണങ്ങൾ ഉള്ളവനുമായ ഒരു സൃഷ്ടാവ് ഉണ്ടെന്ന് ബുദ്ധിപരമായ തെളിവുകൾ നിരത്തി ഈ പുസ്തകം സ്ഥാപിക്കുന്നു. ജീവിതത്തിൻ്റെ ലക്ഷ്യം അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണെന്ന് വ്യക്തമാക്കുന്നു. ഇസ്‌ലാം മാത്രമാണ് സത്യമതം എന്നും അത് ആളുകളുടെ കൈകടത്തലുകളിൽ നിന്നും സംരക്ഷിക്കപ്പെട്ട പരിശുദ്ധമായ ആദർശമാണ് എന്നും ഈ പുസ്തകം തെളിയിക്കുന്നു. അല്ലാഹുവിൻ്റെ തിരുദൂതനായ മുഹമ്മദ് നബിﷺയിൽ വിശ്വസിക്കാനും അവിടുത്തെ അധ്യാപനങ്ങളെ അനുധാവനം ചെയ്യാനും ഈ പുസ്തകം ഉണർത്തുന്നു. ശിർക്കിന്റെ അപകടത്തെക്കുറിച്ച് താക്കീത് ചെയ്യുന്നു. മരണാനന്തരമുള്ള വിചാരണയും പ്രതിഫലവും സ്ഥാപിക്കുകയും ചെയ്യുന്നു.