×

എന്തു കൊണ്ട് ഇസ്ലാം? - (മലയാളം)

എന്തു കൊണ്ട് ഇസ്ലാം?

സംസം പതിപ്പ് - (മലയാളം)

സരളമായ രൂപത്തിൽ ഇസ്ലാമിലെ സുപ്രധാന ആരാധന കർമ്മങ്ങളിലും വിശ്വാസങ്ങളിലും കാഴ്ച്ചപ്പാട് നൽകുക, ദീനിലെ പുത്തൻ ആശയങ്ങളെ പരിചയപ്പെടുത്തുക, പിഴച്ചുപോയ വിശ്വാസങ്ങളെ ശരിപ്പെടുത്തുക എന്ന ലക്ഷ്യത്തിനായുള്ള വത്യസ്ത്ത ഭാഷകളിലായുള്ള വേറിട്ട പ്രസിദ്ധീകരണം.

അടിസ്ഥാന വിശ്വാസം 200 ചോദ്യങ്ങളും ഉത്തരങ്ങളും - (മലയാളം)

ഒരാള്‍ യഥാര്‍ത്ഥ വിശ്വാസിയായി തീരണമെങ്കില്‍ ഖുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന ചില കാര്യങ്ങളില്‍ ദൃഢമായി യാതൊരു സംശയവുമില്ലാതെ വിശ്വസിക്കേണ്ടതുണ്ട്‌. അതിന്‌ ഇസ്ലാമിന്റെ സാങ്കേതിക ഭാഷയില്‍ �അര്‍കാനുല്‍ ഈമാന്‍� എന്നാണ്‌ പറയുന്നത്‌. അതായത്‌ വിശ്വാസ കാര്യങ്ങള്‍. ഇതിന്‌ ആറ്‌ ഘടകങ്ങളാണ്‌ ഉള്ളത്‌. ഈ കാര്യങ്ങള്‍ സവിസ്തരം വിശദമാക്കുകയും, പഠിപ്പിക്കുകയും ചെയ്യുന്ന ഈ കൊച്ചു പുസ്തകത്തില്‍ ഇതിനെ സംബന്ധിച്ചുള്ള ഇരുന്നൂറില്‍ പരം ചോദ്യങ്ങളും, അതിന്‌ വിശുദ്ധഖുര്‍ആനും തിരുസുന്നത്തും പഠിപ്പിക്കുന്ന ഉത്തരങ്ങളുമാണ്‌ ഗ്രന്ഥ കര്‍ത്താവ്‌ ഉള്‍കൊള്ളിച്ചിട്ടുള്ളത്‌.

നാല്‌ ഇമാമുകളുടെയും വിശ്വാസങ്ങള്‍ - (മലയാളം)

ദീനിന്റെ അടിസ്ഥാന കാര്യങ്ങളില്‍, ഇമാം അബൂഹനീഫ, ഇമാം മാലിക്‌, ഇമാം ശാഫിഈ, ഇമാം അഹമദ്‌ (റഹിമഹുമുല്ലാഹ്‌) എന്നിവരുടെ അഖീദയെ സംബന്ധിച്ചാണ്‌ ഈ കൃതിയില്‍ ഡോ. മുഹമ്മദ്‌ അല്‍ ഖുമൈസ്‌ വിവരിക്കുന്നത്‌.അല്ലാഹുവിന്റെ സ്വിഫത്തുകളിലും, ഖുര്ആണന്‍ അല്ലാഹുവിന്റെ കലാമാണ്‌; അത്‌ സൃഷ്ടിയല്ല, ഈമാന്‍ ഹൃദയം കൊണ്ടും നാവുകൊണ്ടും സത്യപ്പെടുത്തിയിരിക്കണം തുടങ്ങിയ വിശ്വാസകാര്യങ്ങളില്‍ അവരെല്ലാവരും ഏകോപിതാഭിപ്രായക്കാരായിരുന്നു. ഈ നാലു ഇമാമുകളും ജഹ്‌മിയ്യാക്കളില്പ്പൊട്ട അഹ്‌ ലുല്‍ കലാമിന്റെ ആളുകള്ക്കെുതിരില്‍ നിലകൊണ്ടവരായിരുന്നു എന്നും ലേഖകന്‍ ഈ കൃതിയിലൂടെ....

ഇസ്ലാമിക വിശ്വാസ സംഗ്രഹം - (മലയാളം)

അക്വീദഃയുടെ വിഷയത്തില്‍ സുപ്രധാനമായ ഏതാനും ചോദ്യങ്ങളും ക്വുര്‍ആനില്‍നിന്നും തിരുസുന്നത്തില്‍ നിന്നുമുള്ള തെളിവുകളുമായിഅവക്ക്‌ നല്‍കപ്പെട്ട ഉത്തരങ്ങളുമാണ് ഈ രചന.

ആരാണ് പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവ്? ആരാണ് എൻ്റെ സ്രഷ്ടാവ്? എന്തിനാണ് എൻ്റെ സൃഷ്ടിപ്പ്? - (മലയാളം)

ആരാണ് പ്രപഞ്ചത്തിൻ്റെ സ്രഷ്ടാവ്? ആരാണ് എൻ്റെ സ്രഷ്ടാവ്? എന്തിനാണ് എൻ്റെ സൃഷ്ടിപ്പ്?

സ്വഹീഹായ പ്രാർത്ഥനകൾ, പ്രകീർത്തനങ്ങൾ - (മലയാളം)

നിത്യ ജീവിതത്തിലെ പ്രാർത്ഥനകളിൽ നിന്നുള്ള 90-ലധികം ആധികാരിക പ്രാർത്ഥനകൾ ഉൾക്കൊള്ളുന്ന ഒരു പ്രയോജനപ്രദമായ പുസ്തകം, രചയിതാവ് അവയെ വിവിധ വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. അല്ലാഹുവിനുള്ള പ്രകീർത്തനങ്ങൾ ഖുർആനിലെ പ്രാർത്ഥനകൾ നമസ്കാരത്തിലെ പ്രാർത്ഥനകൾ പ്രവാചകൻ ചെയ്ത പ്രാർത്ഥനകൾ പ്രവാചകന്റെ ശരണതേട്ട പ്രാർത്ഥനകൾ

തൗഹീദിന്റെ യാഥാര്ഥ്യം അഹ്‌ലു ബൈത്ത് ഇമാമുമാരുടെ വീക്ഷണത്തില്‍ - (മലയാളം)

അല്ലാഹുവിന്റെ ഏകത്വം (തൗഹീദ്) സമര്ഥിക്കുന്ന ഒരു ചെറു കൃതിയാണിത്. ഖുര്ആന്‍ സൂക്തങ്ങളും നബിവചനങ്ങളും നബികുടുംബത്തിലെ ഇമാമുമാരുടെ ഉദ്ധരണികളും ഉള്ക്കൊള്ളിച്ചു കൊണ്ടുള്ള പഠനാര്ഹമായ രചന. തൗഹീദീ വിഷയത്തില്‍ ചിലര്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്ന ആശയങ്ങള്‍ നബികുടുംബാംഗങ്ങളുടെ അധ്യാപനങ്ങള്ക്ക് വിരുദ്ധമാണ് എന്ന് രേഖകളിലൂടെ വ്യക്തമാക്കുന്നുണ്ട് ഈ കൃതിയില്‍. ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുര്റസൂലുല്ലാഹ് എന്ന ആദര്ശ വാക്യത്തിന്റെ അന്തസ്സത്ത ഇതില്‍ നിന്നും വായിച്ചെടുക്കാം.

വഹാബിസം മിഥ്യയും യാഥാര്‍ഥ്യവും - (മലയാളം)

മുസ്ലിം ലോകത്ത്‌ ഛിദ്രതയും കുഴപ്പങ്ങളുമുണ്ടാക്കിയത്‌ വഹാബികളാണെന്ന് ‌ ശത്രുക്കള്‍ പ്രചരിപ്പിക്കാറുണ്ട്‌. ഭീകരവാദത്തിന്റെയും തീവ്രവാദത്തിന്റെയും പേരിലും ഇന്ന് വഹാബിസം ക്രൂശിക്കപ്പെടാറുണ്ട്‌. എന്താണ്‌ വഹാബിസം? ആ പേരിലുള്ള ഒരു ഗ്രൂപ്പ്‌ എന്നെങ്കിലും ചരിത്രത്തില്‍ നില നിന്നിട്ടുണ്ടോ? വഹാബികളെന്ന് ആരോപിക്കപ്പെടുന്നവരുടെ ആശയാദര്‍ശങ്ങളും അഹ്ലു സുന്നത്തി വല്‍ ജമാഅത്തിന്റെ ആദര്‍ശങ്ങളും തമ്മില്‍ പൊരുത്തപ്പെടാത്ത വല്ല മേഘലകളുമുണ്ടോ? ഭീകരവാദം, തീവ്രവാദം തുടങ്ങിയവയുമായി വഹാബികളെന്ന്‌ വിളിക്കപ്പെടുന്നവര്‍ക്ക്‌ വല്ല ബന്ധവുമുണ്ടോ? ഒരു സംക്ഷിപ്ത പഠനം.

ഏകാരാധ്യനിലേക്കുള്ള മടക്കം അനിവാര്യമാകുന്നതിന്റെ തെളിവുകൾ - (മലയാളം)

ഏകാരാധ്യനിലേക്കുള്ള മടക്കം അനിവാര്യമാകുന്നതിന്റെ തെളിവുകൾ