ഖുർആനിലും സുന്നത്തിലും വന്ന പ്രധാനപ്പെട്ട പ്രാർത്ഥനകൾ തെരഞ്ഞെടുത്ത് സംഗ്രഹിച്ച ലഘു കൃതി... നമ്മുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്താനും പ്രാർത്ഥനകളുടെ രീതിയും മര്യാദയും മനസ്സിലാക്കാൻ ഈ കൃതിയിലൂടെ സാധിക്കുന്നു
ഖുർആനിലും സുന്നത്തിലും വന്ന പ്രാർത്ഥനകൾ - (മലയാളം)
സല്‍സ്വഭാവം - (മലയാളം)
സല്‍സ്വഭാവത്തിന്റെ പ്രാധാന്യം, സല്‍സ്വഭാവിയുടെ അടയാളങ്ങള്‍, നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ സ്വഭാവങ്ങള്, വിനയത്തിന്റെ അടയാളങ്ങള്‍, നീച സ്വഭവങ്ങള്‍, സല്‍സ്വഭാവിയാവാനുള്ള മാര്‍ഗങ്ങള്‍ തുടങ്ങിയവ വിവരിക്കുന്ന കൃതി.
ക്രൈസ്തവ ദൈവ സങ്കല്‍പം ഒരു മിഥ്യ - (മലയാളം)
എല്ലാ പ്രവാചകന്മാരും കണിശമായ ഏകദൈവ സിദ്ധാന്തമാണ് പ്രബോധനം ചെയ്തത്. എന്നാല്‍ ഏകദൈവത്തില്‍ മൂന്ന് ആളത്വങ്ങളുണ്ടെന്ന്‍ സമര്‍ത്ഥിക്കാന്‍ വേണ്ടി ക്രൈസ്തവ പണ്ഡിതന്മാര്‍ നടത്തുന്ന ശ്രമങ്ങളെ ഗ്രന്ഥകാരന്‍ ബൈബിള്‍ വചനങ്ങള്‍ കൊണ്ട് തന്നെ ഖണ്ഡിക്കുന്നു. ക്രൈസ്തവ ദൈവ സങ്കല്‍പത്തെ പഠന വിധേയമാക്കുന്ന ഏവര്‍ക്കും പ്രയോജനപ്പെടുന്ന ഒരു അമൂല്യ കൃതി.
പൈശാചിക കാല്പാടുകള് - (മലയാളം)
മനുഷ്യന്റെ കഠിന ശത്രുവാണ് പിശാച്. ദൈവ ദാസന്മാരെ പിശാച് സ്വീകരിക്കുന്ന തന്ത്രങ്ങളും അടവുകളും അതിനവന് ഉപയോഗിക്കുന്ന ചില ശൈലികളും അതോടൊപ്പം പൈശാചിക തന്ത്രങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ആവശ്യമായ 21 ദൈവീക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഖുര്‍ ആനിന്റെയും നബിചര്യയുടെയും അടിസ്ഥാനത്തില്‍ ഇതില്‍ വിശദീകരിച്ചിരിക്കുന്നു.
സ്ത്രീ ഇസ്‘ലാമില്‍ - (മലയാളം)
മുസ്ലിം സ്ത്രീയുടെ വ്യക്തിത്വം എപ്രകാരമായിരിക്കണം എന്ന് ഇസ്ലാം നിര്‍ദ്ദേശിക്കുുന്നുവോ ആ രീതിയില്‍ മുസ്ലിം സ്ത്രീകളുടെ ബുദ്ധിപരവും ശാരീരികവും ആത്മീയവും സാംസ്കാരികവുമായ മുഴുവന്‍ മണ്ഢലങ്ങളിലും പാലിക്കേണ്ട ദൈവീക നിയമ നിര്‍ദ്ദേശങ്ങളുടെ ക്രോഡീകരണം. ലളിതവും സൂക്ഷ്മവുമായ രീതിയില്‍ ഗ്രന്ഥ കര്‍ത്താവ് ഈ കൃതിയില്‍ വിവരിക്കുന്നു.
യേശു മഹാനായ പ്രവാചകന്‍ - (മലയാളം)
പുതിയ നിയമത്തില്‍ വന്ന യേശുവിന്റെ വ്യക്തിത്വം ഖുര്‍ ആനിന്റെ വെളിച്ചത്തില്‍ പരിശോധിക്കുകയാണ് ഈ പുസ്തകത്തിലൂടെ
ശാന്തി ദൂത് - (മലയാളം)
ഇസ്ലാമിക പാഠങ്ങളെ സംബന്ധിച്ചും അതിന്റെ സവിശേഷതകളെ സംബന്ധിച്ചും വ്യക്തമാക്കുന്ന കൃതിയാണ് ഇത്. വലുപ്പം കൊണ്ട് ചെറുതാണെങ്കിലും പ്രയോജനം കൊണ്ട് മികച്ചതാണ് ഈ കൃതി. ആരാണ് സ്രഷ്ടാവ്, ആരാണ് സാക്ഷാല്‍ ആരാധ്യന്‍, മനുഷ്യ ജീവിതത്തിന്റെ ദൗത്യവും ലക്ഷ്യവുമെന്ത് തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ ഇതില്‍ വിശദീകരിക്കപ്പെടുന്നുണ്ട്. ശൈലീ സരളതകൊണ്ട് സമ്പന്നമാണ് ഈ ലഘു ഗ്രന്ഥം. അല്ലാഹു നമുക്കിതിനെ ഉപകാരപ്രദമാക്കിത്തീര്‍ക്കട്ടെ.’
സംസം പതിപ്പ് - (മലയാളം)
സരളമായ രൂപത്തിൽ ഇസ്ലാമിലെ സുപ്രധാന ആരാധന കർമ്മങ്ങളിലും വിശ്വാസങ്ങളിലും കാഴ്ച്ചപ്പാട് നൽകുക, ദീനിലെ പുത്തൻ ആശയങ്ങളെ പരിചയപ്പെടുത്തുക, പിഴച്ചുപോയ വിശ്വാസങ്ങളെ ശരിപ്പെടുത്തുക എന്ന ലക്ഷ്യത്തിനായുള്ള വത്യസ്ത്ത ഭാഷകളിലായുള്ള വേറിട്ട പ്രസിദ്ധീകരണം.
നാല് അടിസ്ഥാന നിയമങ്ങള്‍ - (മലയാളം)
നാല് അടിസ്ഥാന നിയമങ്ങള്‍
സത്യത്തിലേക്കുള്ള പാത - (മലയാളം)
ഹൈന്ദവ ക്രൈസ്തവ മത ഗ്രന്ഥങ്ങളിലെ അടിസ്ഥാന വിശ്വാസങ്ങളെയും ഇസ്ലാമിനെയും പരിചയപ്പെടുത്തുന്നു. അമുസ്ലിംകള്‍ക്കു ഇസ്ലാമിനെ പരിചയപ്പെടാന്‍ സഹായകമാകുന്ന രചന.
തിരഞ്ഞെടുത്ത ഹദീസുകൾ - (മലയാളം)
ഹദീസ് മത്സരത്തിനുള്ള പതിപ്പ്, അഞ്ചാം ഭാഗം , തിരഞ്ഞെടുത്ത 90 ഹദീസുകൾ അർത്ഥവും ഹദീസ് നിവേദകരായ സ്വഹാബിമാരുടെ ലഘു ജീവ ചരിത്രവും ഹദീസിലെ പാഠങ്ങളും ഉൾപ്പടെ വിവരിക്കുന്നു.
റിയാളുസ്വാലിഹീന്‍ സംഗ്രഹ പരിഭാഷ - (മലയാളം)
ഇമാം നവവി(റ) യുടെ വിശ്വവിഖ്യാതമായ ’റിയാദുസ്സ്വാലിഹീന്‍\’ എന്ന ഗ്രന്ഥത്തിന്റെ സംഗ്രഹമാണ് ഈ കൃതി. ഒരു വ്യക്തിയെ ആത്മീയമായും ഭൌതികമായും സംസ്കരിക്കുവാനുതകുന്നതും, പരലോകത്ത് അയാള്ക്ക് രക്ഷയാകുന്നതും വിശ്വാസത്തിനു പരിപോഷണം നല്കുകന്നതുമായ വിവിധ മേഘലകളില്‍ വന്നിട്ടുള്ള വിശുദ്ധ ഖുര്ആകനിന്റേയും നബിചര്യയുടേയും ലളിതമായ സംഗ്രഹമാകുന്നു ഈ കൃതി. മതപഠനവും പ്രബോധനവും നടത്തുന്നവര്ക്കു ളള റഫ്’റന്സ് ഗ്രന്ഥം.