×

യതാര്‍ത്ഥ മതം - (മലയാളം)

ഇസ്ലാം ഒരു വ്യക്തിയിലേക്കോ വര്‍ഗ്ഗത്തിലേക്കോ ചേര്‍ത്ത്‌ പറയുന്ന നാമമല്ല. ഇസ്ലാം യഥാര്‍ത്ഥത്തില്‍ ദൈവത്തിന്റെ മതമാണ്. യേശുക്രിസ്തുവിനു ശേഷം ക്രിസ്തുമതമെന്നും, ഗൗതമ ബുദ്ധനന്നു ശേഷം ബുദ്ധമതമെന്നും ,കാറല്‍ മാര്‍ക്സിനു ശേഷം മര്‍ക്സിസമെന്നും അറിയപ്പെടുന്നതു പോലെ ഒരു വ്യക്തിയുടെ പേരിലല്ല ഇസ്ലാം മതം അറിയപ്പെടുന്നത്‌. ഇസ്ലാമിനെ കൂടുതല്‍ അറിയാന്‍ സഹായിക്കുന്ന ലഖുകൃതി.

ഇസ്ലാം ഇസ്ലാം; ഒരു ചെറുവിവരണം (ഖുർആനിലും നബിചര്യയിലും വന്നതുപോലെ) - (മലയാളം)

ഇസ്ലാമിനെ കുറിച്ച് വിവരിക്കുന്ന ഒരു സംക്ഷിപ്ത കുറിപ്പ്. ഇസ്ലാമിലെ സുപ്രധാന അടിസ്ഥാനങ്ങൾ, ഇസ്ലാമിക അദ്ധ്യാപനങ്ങൾ, ഇസ്ലാമിൻ്റെ നന്മകൾ എന്നിവ ഖുർആനിൻ്റെയും സുന്നത്തിൻ്റെയും പിൻബലത്തോടെ ഈ ഗ്രന്ഥത്തിൽ വിവരിക്കുന്നു. മുസ്ലിംകളും അല്ലാത്തവരുമായ സർവ്വ ജനങ്ങളെയും അഭിസംബോധന ചെയ്തു കൊണ്ട് എഴുതപ്പെട്ട ഈ ഗ്രന്ഥം ഭാഷയുടെയോ പ്രദേശത്തിൻ്റെയോ അന്തരമില്ലാതെ ഏതു കാലഘട്ടത്തിലും സന്ദർഭത്തിലും നൽകപ്പെടാൻ അനുയോജ്യമാണ്.

എന്തു കൊണ്ട് ഇസ്ലാം? - (മലയാളം)

പ്രപഞ്ച സ്രഷ്ടാവിനെ സംബന്ധിച്ച വിശ്വാസങ്ങളും വീക്ഷണങ്ങളും മനുഷ്യര്ക്കിനടയില്‍ വിഭിന്നമാണ്‌. വിശുദ്ധ ഖുര്ആളനാണ്‌ യഥാര്ത്ഥ ദൈവത്തെ പരിചയപ്പെടുത്തുന്നത്‌. കേവലം ഒരു ശക്തിയോ, നിര്ഗുിണ പരമാത്മാവോ, സന്താനങ്ങളുള്ള പിതാവോ അല്ല മനുഷ്യന്‍ വിശ്വസിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട സ്രഷ്ടാവ്‌. പ്രപഞ്ചാതീതനും, നിയന്താവും, സാക്ഷാല്‍ ആര്യധ്യനുമാണ്‌ അല്ലാഹു. ആസ്തികന്നും നാസ്തികന്നും ബഹുദൈവാരാധകന്നും അല്ലാഹുവിനെ സംബന്ധിച്ചുള്ള കൃത്യവും പ്രാമാണികവുമായ ധാരണകള്‍ നല്കുിന്ന കനപ്പെട്ട കൃതിയാണ്‌ നിങ്ങള്‍ വായിക്കാനിരിക്കുന്നത്‌. മധ്യസ്ഥന്മാരില്ലാതെത്തന്നെ സൃഷ്ടികള്ക്കു മുഴുവന്‍ ആശ്രയിക്കാനാകുന്ന അല്ലാഹുവിനെ ഇസ്ലാമില്‍ നിങ്ങള്ക്കുന....

ഇസ്ലാം പ്രകൃതി മതം - (മലയാളം)

ഇന്ന് ലോകത്ത്‌ അറിയപ്പെടുന്ന മതങ്ങളുടെ കൂട്ടത്തില്‍ മനുഷ്യ പ്രകൃതിക്ക്‌ അനുയോജ്യമായതും സര്വളകാലത്തേക്കും പ്രദേശത്തേക്കും ഇണങ്ങുന്നതും, കാലം പഴകുന്തോറും പ്രസക്തിയും പ്രശസ്തിയും ഏറിവന്നു കൊണ്ടിരിക്കുന്നതുമായ ഇസ്ലാം മാത്രമാണെന്ന്, തെളിവുകള്‍ നിരത്തി സ്ഥാപിക്കുകയാണ്‌ ഈ ചെറു കൃതിയിലൂടെ.

ഇസ്ലാമിലെ പ്രവാചകന്‍ മഹമ്മദ്‌ ജീവചരിത്രവും, ഇസ്ലാമികസംസ്കാരത്തിന്‍െറ അന്തസത്ത അടങ്ങിയ സചിത്രവിവരണവും. - (മലയാളം)

ഇസ്ലാമിലെ പ്രവാചകന്‍ മഹമ്മദ്‌ ജീവചരിത്രവും, ഇസ്ലാമികസംസ്കാരത്തിന്‍െറ അന്തസത്ത അടങ്ങിയ സചിത്രവിവരണവും.

മതനിഷേധത്തിൽ നിന്ന് ഇസ്ലാമിലേക്കുള്ള പലായനം - (മലയാളം)

മതനിഷേധത്തിൽ നിന്ന് ഇസ്ലാമിലേക്കുള്ള പലായനം

മുഹമ്മദ്‌ നബി صلى الله عليه وسلم - (മലയാളം)

മുഹമ്മദ്‌ നബി صلى الله عليه وسلم

ഇസ്‌ലാം ; അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം - (മലയാളം)

അല്ലാഹുവിങ്കൽ സ്വീകാര്യമായ മതം ഇസ്‌ലാം മാത്രമാണെന്നും ഏക ദൈവത്തിന്റെ സത്യ മതത്തെ കുറിച്ച് അനിവാര്യമായതും എല്ലാവരും മനസ്സിലാക്കണമെന്നും പ്രതിപാദിക്കുന്നു.

ഞങ്ങൾ മുസ്ലിംകളായി ! - (മലയാളം)

വ്യത്യസ്ത മത സാഹചര്യങ്ങളിൽ ജനിച്ച് വളര്ന്ന് സൃഷ്ടാവിന്റെ മതത്തിലേക്ക് എത്തിച്ചേർന്ന ഏതാനും മലയാളി സുഹ്രുത്തുക്കളുടെ ജീവിതാനുഭാവങ്ങളാണ് ഈ കൃതി . സത്യാന്വേഷികൾക്ക് പ്രചോദനമാകുന്ന ഇവ സ്നേഹ സംവാദം മാസികയിൽ നിന്നും തിരഞ്ഞെടുത്ത് ക്രോഡീകരിച്ച വയാണ് .

മുഹമ്മദ്‌ മഹാനായ പ്രവാചകൻ - (മലയാളം)

മഹാനായ പ്രവാചകന്റെ (സ്വ) വ്യക്തിത്വം, സ്വഭാവം, മനുഷ്യ സമൂഹത്തിൽ അദ്ദേഹം വരുത്തിയ വിപ്ലവാത്മക മാറ്റങ്ങൾ എന്നിവ ഹൃസ്വമായും എന്നാൽ പ്രാമാണികമായും രചിക്കപ്പെട്ട പഠനാർഹമായ കൃതിയാണ് ഇത്.

എന്താണ് ഇസ്‌ലാം - (മലയാളം)

ഇസ്ലാം ഇന്ന് ഏറെ തെറ്റിദ്ധരിപ്പിക്കപ്പെട്ടിരിക്കുന്നു. ഇസ്ലമിനെ കുറിച്ച്‌ തെറ്റിദ്ധരിച്ച സുഹൃത്തുക്കള്‍‍ക്ക്‌ ഇസ്ലാമിന്റെ യഥാര്‍ത്ഥ സന്ദേശം അറിയാന്‍ ഉപകരിക്കുന്ന ഒരു ഉത്തമ കൃതി. അമുസ്ലിം സുഹൃത്തുക്കള്‍ക്ക്‌ ഇസ്ലാമിനെ പരിചയപ്പെടുത്താന്‍ ഈ ഗ്രന്ഥം ഉപകരിക്കും എന്നതില്‍ ഒരു സംശയവുമില്ല..

ഇസ്ലാമിനെ അറിയുക - (മലയാളം)

ഇസ്ലാമിനെ അറിയുക