×

ഇസ്ലാമിക പാഠങ്ങള്‍ വിശദീകരണം - (മലയാളം)

ഖുര്‍ആന്‍, തൗഹീദ്‌, ഈമാന്‍, ഇസ്ലാം, വുളു, നമസ്കാരം, സ്വഭാവം, മയ്യിത്ത്‌ പരിപാലനം, ശിര്‍ക്ക്‌ തുടങ്ങി ഒരു മുസ്ലിം മനസ്സിലാക്കേണ്ട കാര്യങ്ങള്‍ സരളമായി പ്രതിപാദിക്കുന്ന ഒരു ഉത്തമ കൃതി.

ഖുര്‍’ആനിലെ അവസാന മൂന്ന് ഭാഗങ്ങളുടെ വിവരണവും ഇസ്‌ലാമിക പാഠങ്ങളും - (മലയാളം)

മുസ്ലിമിന്‍റെ നിത്യജീവിതത്തില്‍ ഖു൪ആനില്‍ നിന്നും തഫ്സീറില്‍ നിന്നും ക൪മ്മപരവും വിശ്വാസപരവുമായ വിധികള്‍ അവയുടെ ശ്രേഷ്ടതകള്‍ . ഇത് രണ്ട് ഭാഗമാണ്. ഒന്നാംഭാഗം: വിശുദ്ധ ഖു൪ആനിലെ അവസാന മൂന്ന് ഭാഗങ്ങളും രണ്ട്: അവക്ക് ശൈഖ് മുഹമ്മദ് അഷ്ക്കറിന്‍റെ ’സുബ്ദത്തു തഫ്സീ൪’ എന്ന ഗ്രന്ഥത്തില്‍ നിന്നുള്ള വിവരണവും ഉള്‍കൊളളുന്നു. .അവ ഏകദൈവ വിശ്വാസത്തിലെ വിധികള്‍ വിശ്വാസകാര്യങ്ങളിലെ ചോദ്യങ്ങള്‍, ഏകദൈവ വിശ്വാസത്തെ കുറിച്ചുള്ള ഗംഭീര സംഭാഷണം,ഇസ്ലാമിലെ വിധികള്‍ (രണ്ട് സാക്’ഷ്യ വചനം,ശുദ്ധി നമസ്കാരം,സക്കാത്ത്,ഹജ്ജ്) അവകൊണ്ടുളള....

മുസ്ലിമിന്‍റെ രക്ഷാകവചം (ദുആകള്‍, ദിക്‌റുകള്‍) - (മലയാളം)

ആരാധനകള്‍, വിവാഹം, യാത്ര, ദിനചര്യകള്‍, വിപത്തുകള്‍ ബാധിക്കുമ്പോള്‍ തുടങ്ങിയ ജീവിതത്തിലെ ഓരോ സന്ദര്‍ഭങ്ങളിലും അല്ലാഹുവിനോട് പ്രാര്‍ത്ഥി ക്കാനും അവനെ പ്രകീര്‍ത്തിക്കാനും, ഖുര്‍ആനിലും സുന്ന ത്തിലും നിര്‍ദ്ദേശിക്കപ്പെട്ട ദിക്റുകളുടെയും ദുആകളുടെയും സമാഹാരം

മൂന്നു അടിസ്ഥാന തത്വങ്ങള്‍-b - (മലയാളം)

തന്നെ സൃഷ്ടിക്കുകയും പോറ്റി വളര്‍ത്തുകയും ചെയ്യുന്ന രക്ഷിതാവ്‌ ആരാണ്‌ ? അവന്‍ ഇഷ്ടപ്പെട്ട മതമേതാണ്‌ ? ആ മതം പഠിപ്പിക്കാനും അതനുസരിച്ച്‌ മാതൃക കാണിക്കാനും അവന്‍ അയച്ച ദൂതന്‍ ആരാണ്‌ ?. ഒരു മുസ്ലിം അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ഈ മൂന്ന്‌ വിഷയങ്ങളടെ വിശദീകരണമാണ്‌ ഈ കൃതി.

ഇമാം നവവി(റ)യുടെ നാല്‍പത്‌ ഹദീസുകള്‍ - (മലയാളം)

ഇമാം നവവി(റ)യുടെ വിഖ്യാതമായ തെരഞ്ഞെടുക്കപ്പെട്ട ഹദീസുകളുടെ സമാഹാരം

വിജയത്തിലേക്കുള്ള വഴി - (മലയാളം)

മനസ്സിന്ന് സമാധാനവും സന്തോഷവും ഉണ്ടാകലും ദുഖങ്ങളും വ്യസനങ്ങളും നീങ്ങലും എല്ലാ മനുഷ്യരും അന്വേഷിക്കുന്ന ലക്ഷ്യമാണ്. ഈ മഹനീയ ലക്ഷ്യം നേടുന്നതിന്ന് ചില ഉപാധികള്‍ സമര്‍പ്പിക്കുകയാണ് ഈ കൊച്ചു കൃതിയിലൂടെ.

ഋതുമതിയാകുമ്പോള്‍ - (മലയാളം)

സ്ത്രീകള്‍ പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആര്‍ത്തവം, രക്തസ്രാവം, പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികള്‍ ലളിതമായി ഇതില്‍ വിവരിച്ചിരിക്കുന്നു. മുസ്ലിമായ ഒരൊ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്‌.

നബി സ്വല്ലല്ലാഹുഅലൈഹിവസല്ലമയുടെ നമസ്കാര രൂപം - (മലയാളം)

നബിസ്വല്ല്ല്ലാഹു അലൈഹിവസല്ലമയുടെ നമസ്കാര രീതി വിവരിക്കുന്ന ഒരു ഹ്രസ്വവിശദീകരണമാണ്‌ ഈ കൃതി. ഇത്‌ വായിക്കുന്ന മുസ്ലിമായ എല്ലാ സ്ത്രീ-പുരുഷന്മാര്ക്കും നമസ്കാരത്തില്‍ നബിയെ മാതൃകയാക്കാന്‍ പരമാവധി സാധിക്കുന്നതാണ്‌. നബിസ്വല്ല്ല്ലാഹു അലൈഹിവസല്ലമയുടെ വുളു, തക്ബീറത്തുല്‍ ഇഹ്‌റാം മുതല്‍ സലാം വീട്ടുന്നതുവരെയുള്ള നമസ്കാര രീതി, നിര്ബ ന്ധ നമസ്കാരങ്ങള്ക്കു ശേഷം ചൊല്ലേണ്ട, സുന്നത്തില്‍ വന്നിട്ടുള്ളതായ ദിക്‌റുകള്‍, സുന്നത്തു നമസ്കാരങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വിവരണം ഈ കൃതിയുടെ പ്രത്യേകതയാണ്‌.

അഖീദഃ അല്‍-തൗഹീദ്‌ - (മലയാളം)

(മുസ്ലിം നാമധാരികളില്‍) ഇന്ന്‌ ദൈവനിഷേധം (കുഫ്‌ര്‍), സൂഫിസം, സന്യാസം, ഖബറാരാധന, വിഗ്രഹാരാധന, പ്രവാചക സുന്നത്തിനെതിരെയുള്ള ബിദ്‌ഈ (പുത്തനാചാര) വിശ്വാസം തുടങ്ങി ധാരാളം പിഴച്ച വാദങ്ങളും, വിശ്വാസങ്ങളും നാള്ക്കു നാള്‍ വര്ദ്ധിടച്ചുവരികയാണ്‌. തൗഹീദിലെ വിശ്വാസം ശുദ്ധമാകുന്നതിലൂടെ മാത്രമെ അല്ലാഹു നമ്മുടെ സല്ക്ക്ര്മ്മ ങ്ങള്‍ സ്വീകരിക്കുകയുള്ളൂ. കര്മ്മങ്ങള് അല്ലാഹുവിങ്കല് സ്വീകാര്യമായിരിക്കാന് അനിവാര്യമായ പരലോക മോക്ഷം നേടുവാനും ആഗ്രഹിക്കുന്നവര്‍ നിര്ബ്ബകന്ധമായും അറിഞ്ഞിരിക്കേണ്ട തൗഹീദിലെ വിശ്വാസകാര്യങ്ങള്‍ വിശദീകരിക്കുന്ന ഗ്രന്ഥം

മൂന്നു അടിസ്ഥാന കാര്യങ്ങള്‍ അതിന്നുള്ള തെളിവുകള്‍ - (മലയാളം)

ഏതൊരു മുസ്ലിമും നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട ചില അടിസ്ഥാന മതപാഠങ്ങളുണ്ട്‌. അവയില്‍ പ്രമുഖമാണ്‌ അല്ലാഹുവിനെ അറിയുക, അവന്റെ പ്രവാചകനെ അറിയുക, താന്‍ ഹൃദയത്തിലുള്‍ക്കൊണ്ടിട്ടുള്ള മതത്തെ അറിയുക എന്നീ കാര്യങ്ങള്‍. പ്രസ്തുത കാര്യങ്ങളെ സംബന്ധിച്ച്‌ ലളിതമായി വിവരിക്കുന്ന ലഘുരചനയാണ്‌ ഇത്‌.